കുറുവാ ദ്വീപ് വയനാട്
===========================
ഒരു യാത്രാവരുവാൻ പറ്റിയ വയനാട്ടിലെ ഏറ്റവും മികച്ച ഇടമാണ് കുറുവാ ദ്വീപ്. വർഷത്തിൽ നിശ്ചിത സമയത്ത് മാത്രം പ്രവേശനം അനുവദിക്കുന്ന ഇവിടെ കൃത്യം എണ്ണം സഞ്ചാരികളെ മാത്രമേ ഓരോ ദിവസവും പ്രവേശിപ്പിക്കാറുള്ളൂ. ജനവാസം ഇല്ലാതെ 950 ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ദ്വീപ് കബനി നദിയുടെ പോഷക നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് മുളംചങ്ങാടത്തിലൂടെയും നടന്നും എത്തിച്ചേരാം. വഴുക്കലുകൾ ഉള്ള പാറകളായതിനാൽ കുട്ടികളെയുംകൊണ്ട് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് ഏറെ ആസ്വദിക്കുവാൻ പറ്റിയ യാത്രയായിരിക്കും ഇതെന്നതിൽ സംശയമില്ല.
കാന്തൻപാറ വെള്ളച്ചാട്ടം
=============================
മറ്റൊരു സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാട്ടം ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെയും കൊണ്ട് പോകുവാൻ പറ്റിയ സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാട്ടം. അടുത്ത് ചെന്നാൽ ഒരു കാന്തം പോലെ ഒഴുക്കിലേക്ക് വലിച്ചുകൊണ്ടു പോകുന്നശക്തിയുള്ളതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് പഴമക്കാർ കാന്തൻപാറ വെള്ളച്ചാട്ടം എന്നു പേരിട്ടത്. പാറക്കെട്ടുകളിലുടെ ഇറങ്ങിചെന്നാല്‍ വെള്ളം പതിക്കുന്നതിന്റെ മനോഹര ദൃശ്യം കാണാം.
പഴശ്ശിരാജയുടെ ശവകുടീരം
============================
മുതിർന്നവരെപ്പോലെ തന്നെ കുട്ടികൾക്കും വ്യത്യസ്ഥമായ യാത്ര ഇഷ്‌ങ്ങൾ ഉണ്ട്. ചരിത്രത്തിലും കഥകളിലും താല്പര്യമുള്ള കുട്ടികളെയും കൊണ്ട് പോകുവാൻ പറ്റിയ ഇടമാണ് വീരയോദ്ധാവായിരുന്ന പഴശ്ശിരാജയുടെ സ്മരണകളുറങ്ങുന്ന പഴശ്ശികുടീരം. വയനാടിന്റെ ചരിത്രം മാത്രമല്ല, പഴശ്ശിരാജയുടെ ചരിത്രവും ഇവിടുത്തെ മ്യൂസിയത്തിൽ കാണാം
യാത്ര ഇപ്പോൾ വേണ്ട
കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരമാവധി യാത്രകൾ ഒഴിവാക്കാം. യാത്രകൾ മാത്രമല്ല, കൂടിച്ചേരലുകൾ, കൂട്ടംകൂടിയുള്ള നിൽപ്, അനാവശ്യമായി പുറത്തുുപോകുന്നത് അങ്ങനെയെല്ലാം വേണ്ടന്നു വയ്ക്കാം
തൃശിലേരി മഹാദേവ ക്ഷേത്രം
തൃശിലേരി മഹാദേവ ക്ഷേത്രം================================
പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളുടെ നാടാണ് വയനാട്. ആധുനികതയുടെ സ്വാധീനത്തിലും പാരമ്പര്യങ്ങളെ മുറുകെ പിടിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് തൃശിലേരി മഹാദേവ ക്ഷേത്രം. പുരാതന കാലം മുതല്‍ തന്നെയുള്ള തീര്‍ത്ഥാടന കേന്ദ്രമായ, ഇന്നും ദൂരെ ദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന ഈ ക്ഷേത്രത്തിന് ഇന്നും കൈമോശം വരാത്ത പല ആചാരങ്ങളുമുണ്ട്. തൃശിലേരി മഹാദേവ ക്ഷേത്രത്തിന്‍റെ ചരിത്രവും പ്രത്യേകതകളും വായിക്കാം
വയനാടിന്‍റെ സംസ്കാരവും ചരിത്രവും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് പുരാതനമായ തൃശിലേരി മഹാദേവ ക്ഷേത്രം. മാനന്തവാടി തിരുനെല്ലിക്ക് സമാപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. സ്വയംഭൂ ആണ് ക്ഷേത്രത്തിലെ ശിവലിംഗം എന്നു വിശ്വസിക്കപ്പെടുമ്പോഴും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
സ്വയംഭൂ ശിവലിംഗം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂ ശിവലിംഗമാണ്. തൃശിലേരിയപ്പനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ഇവിടുത്തെ ശ്രീകോവിലിനു മുന്നിലായി പാര്‍വ്വതിക്കുള്ള ഒരു പീഠവും സമീപത്തായി ഗണപതി പ്രതിഷ്ഠയും കാണാം
ജലദുര്‍ഗ്ഗ തൃശിലേരി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ്. ഏറെ വിശേഷപ്പെട്ടതാണ് ഈ പ്രതിഷ്ഠ എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊന്ന്, ജലദുര്‍ഗ്ഗയുടെ ശ്രീകോവിലിനു ചുറ്റമായി എല്ലായ്പ്പോഴും വെള്ളം കാണാം. കാലാവസ്ഥ ഏതായാലും ഈ ജലനിരപ്പ് ഒരേ നിലയിലാണ് കാണപ്പെട്ടു വരുന്നത്. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. കോവിലിനു ചുറ്റുമുള്ല ഈ വെള്ളത്തിന് നിരവധി ഔഷധസിദ്ധികളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
ഉപദേവതമാര്‍ ജലദുര്‍ഗ്ഗയെ കൂടാതെ വളരെ വിശേഷപ്പെട്ട പല ഉപദേവതമാരെയും ഇവിടെ കാണാം. ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നിവരാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെ സൂചിപ്പിക്കുവാനായി ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഇവിടെ കാണാം.
ആഘോഷങ്ങള്‍ ശിവക്ഷേത്രമായതിനാല്‍ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലാം ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. ശിവരാത്രി നാളില്‍ എഴുന്നള്ളത്തും, വിളക്കും നടത്തി വരുന്നു. രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. മഹാദേവന്റെ ജന്മനാളായ ധനു തിരുവാതിരയും ഇവിടെ ആഘോഷിക്കുന്നു.
ദീര്‍ഘമാംഗല്യത്തിനും വിവാഹത്തിനും ധനു തിരുവാതിര നാളില്‍ ക്ഷേത്രത്തിലെത്തി തിരുവാതിരനാളിൽ വ്രതമെടുത്താൽ ദീര്‍ഘമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. പെണ്‍കുട്ടികള്‍ക്ക് വേഗത്തില്‍ വിവാഹം ശരിയാകുവാനും ഈ വ്രതം നോറ്റ് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം
തൃശിലേരിയില്‍ വിളക്കുവെച്ച് പരമ്പരാഗതമായ പല വിശ്വാസങ്ങളും ഇന്നും വെച്ചുപുര്‍ത്തുന്ന തൃശിലേരി ക്ഷേത്രം. വയനാട്ടിലെ പുരാതനമായ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് തൃശിലേരിയും തിരുനെല്ലിയും പാപനാശിനിയും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലി തര്‍പ്പണത്തിനു ഏറെ പ്രസിദ്ധമാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം. ഇന്ന് ഇതേ രീതിയില്‍ പിന്തുടരുന്നവര്‍ വളരെ കുറവാണെങ്കിലും മൂന്നു ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ്. തൃശിലേരിയില്‍ പോകുവാന്‍ സാധിച്ചിലലെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന ഒരു പരിഹാര രീതിയും ഇവിടെ കാണാം.
വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിക്കു സമീപമാണ് തൃശിലേരി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്നും ഇവിടേക്ക് 32 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കല്‍പ്പറ്റയില്‍ നിന്നും 64 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ട്രെയിനിനാണ് വരുന്നതങ്കില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടുന്ന് കല്‍പ്പറ്റയിലെത്തി മാനന്തവാടി വഴി തിരുനെല്ലിയിലെത്താം.