2021, മാർച്ച് 31, ബുധനാഴ്‌ച

മൂക്കുതലക്ഷേത്രം മലപ്പുറം ജില്ല

 


മൂക്കുതലക്ഷേത്രം മലപ്പുറം ജില്ല 

==================================================================




അഞ്ചു ക്ഷേത്രങ്ങൾ ആണ് മൂക്കുതലക്ഷേത്രം എന്നറിയപ്പെടുന്നത്. മൂക്കോലക്ഷേത്രം എന്നും പേരുണ്ട്. മലപ്പുറം ജില്ലയിലെ നന്നാമുക്ക് പഞ്ചായത്ത്. കുറ്റിപ്പുറം -കുന്നംകുളം റൂട്ടിലെ ചങ്ങരം കുളത്ത് നിന്നും എരമംഗലം റൂട്ടിൽ 3 കിലോമീറ്റര്  അകലെ. ദേശാടനത്തിനിടെ ഇവിടെ എത്തിയ ശങ്കരാചാര്യരാണ്  ഈ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയത്. എന്നാണു ഐതിഹ്യം .


1 .മേലെക്കാവ്,   മൂക്കുതല ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ഇതാണ് പ്രധാന മൂർത്തിയെ വ്യക്ത മായി തിരിച്ചറിഞ്ഞിട്ടില്ല .സ്വയംഭൂവാണ്. വെട്ടുകല്ലിൽ തീർത്ത ക്ഷേത്രം. ആദിപരാശക്തിയാണ് എന്ന് സങ്കല്പം . മുലയുള്ള വിഷ്ണുവെന്നു മറ്റൊരു സങ്കല്പം വനദുർഗ്ഗയാണെന്നും, വിഷ്ണുമായയാണെന്നും സങ്കലല്പങ്ങളുണ്ട്  ഇവിടെ ദിവ്യ തേജസ്സുകണ്ട ശങ്കരാചാര്യർ ഇതേത്തുമൂർത്തിയാണന്നു അറിയാൻ നരസിംഹമൂർത്തിയെയും, ഭദ്രകാളിയെയും,ദുർഗ്ഗയെയും ധ്യാനിച്ചു  പ്രത്യക്ഷപ്പെടുത്തിയെങ്കിലും അഭൗമമായതേജസ്സ്‌ അതുപോലെ നിന്നതിനാൽ  വീണ്ടും ധ്യാനത്തിൽ മുഴുകി വിഷ്ണുവിനെ കണ്ടെങ്കിലും സ്തനങ്ങളും കണ്ടു. ഇതിനാലാണ് മുലയുള്ള വിഷ്ണു  എന്ന് പരക്കെ അറിയപ്പെട്ടത്.  ശങ്കരൻ ആദിപരാശക്തി  എന്ന നിഗമനത്തിലാണ് എത്തിയതെന്നും   ഐതിഹ്യം .എട്ടു ഏക്കർ കാവിനു നടുവിലാണ് ക്ഷേത്രം പടിഞ്ഞാട്ടു ദർശനം .വൃശ്ചികത്തിലെ കാർത്തിക നാളിൽ  മാത്രമേ പൂജയുള്ളൂ. ബാക്കി ദിവസങ്ങളിൽ നേദ്യം മാത്രം. അന്നന്ന് വറുത്ത്  മലരാണ്  നേടിച്ചിരുന്നത്. തന്ത്രി അണിമംഗലത്തിനു മാത്രമേ ഈ ക്ഷേത്രത്തിലെ  പൂജാകർമ്മങ്ങൾ അറിയാവൂ.  ഈ ക്ഷേത്രത്തിൽ ബലിക്കല്ല് ഇല്ല. സദ്യയും ഊട്ടും നടത്താറില്ല . മണി കൊട്ടി പൂജയില്ല . മറ്റു ദേവി ദേവന്മാരുടെ പൂജയുമില്ല. .അപൂർവ്വ ക്ഷേത്രമാണ് മേല്പത്ത്തൂർ ഭട്ടതിരി അന്ത്യകാലത്ത്  ഈ ക്ഷേത്രത്തിലാണ് കഴിച്ചു കൂട്ടിയിരുന്നത് .ഈക്ഷേത്രത്തിലേ കിഴക്കേ കാവിനടുത്തുള്ള കുളക്കടവിലേയ്ക്ക്   നീങ്ങുമ്പോൾ രണ്ടു ക്ഷേത്രങ്ങൾക്കും നടുവിലായി വീണു അദ്ദേഹം മരണമടഞ്ഞത്. (ഇത് കൊല്ലവർഷം  841 ആണെന്നും 823  ആണെന്നും  അഭിപ്രായം.മുക്തിയ്ക്ക് മൂക്കുതല ഭഗവതി എന്ന് ഗുരുവായൂരപ്പൻ നിർദ്ദേശിച്ചതനുസരിച്ചാണ്  മേല്പത്തൂർ മോക്ഷം പോകാൻ ഇവിടെയെത്തിയതെന്നും വിശ്വാസം. ഇവിടെയെത്തി ദേവിയെക്കുറിച്ചു സ്തോത്രമുണ്ടാക്കാൻ ആരംഭിച്ച മേല്പത്ത്തൂർ ദേവിയുടെ പാദ ങ്ങളെക്കുറിച്ചുവർണ്ണിച്ചുകഴിഞ്ഞപ്പോൾ 70 ശ്ലോകങ്ങളായി .ഈശ്ലോകങ്ങളാണ് ശ്രീപാദസപ്‌തതി .അതുകഴിഞ്ഞായിരുന്നു  മരണം. നവരാത്രിയും വൃശ്ചികത്തിലെ കാർത്തികയും ആഘോഷം. 84 ചുറ്റ് വയ്ക്കുക. 12  വയ്ക്കുക. എന്നാണു ഇവിടുത്തെ പ്രധാന ആരാധന .കൂടാതെ മലർ പറയും അപ്പവും വഴിപാടു.  

അസുരവാദ്യമായ ചെണ്ട പാടില്ല.  എടയ്ക്ക മാത്രമേ കൊട്ടാറുള്ളു.  സ്വയംഭൂ ശിലയിൽ നിന്നും  ലഭിയ്ക്കുന്ന മുക്കോലക്കല്ലു  ഏലസ്സുണ്ടാക്കി ധരിയ്ക്കാൻ ഉത്തമമാണെന്നു വിശ്വാസം. അഭിഷേക സമയത്ത് ഒരു ദിവസം  ഒരു കല്ല് മാത്രമേ ലഭിയ്ക്കുകയുള്ളു   മേലെക്കാവിൽ വഴ എന്നറിയപ്പെടുന്ന അപൂർവ്വ വൃക്ഷമുണ്ട് .ഇതിന്റെ ഇല  ഭയം മാറാനും പേടി സ്വപ്നങ്ങൾ ഒഴിവാക്കാനും നല്ലതാണെന്നും വിശ്വാസം ഇലക്കൂടുക എന്നും ഇതിനു പറയും   ആദ്യം ക്ഷേത്രത്തിനു 36 ഊരാളന്മാരായിരുന്നു  എന്ന് കരുതുന്നു. മിയ്ക്കവയും അന്യം നിന്നു.പിന്നീട് ഇവരിലെ  മംഗലത്തേരി പനാവൂർ മനക്കാരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ എഛ് ആർ & സി ഇ  യുടെ നിയന്ത്രണത്തിലുള്ള കമ്മിറ്റി 

2 . കീഴെക്കാവ് 


മേലേക്കാവും കീഴെക്കാവും  എട്ടു ഏക്കർ വിസ്തീർണത്തിൽ ഉള്ള ഒരു കാവാണ്. കീഴെക്കാവ് 108  ദുർഗ്ഗവക്ഷേത്രങ്ങളിൽ ഒന്നാണ്  പ്രധാനമൂർത്തി കാർത്ത്യായനി  പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. തന്ത്രി അണിമംഗലം നമ്പൂതിരി. ഉപദേവതാ ഗണപതി ശിവൻ,അയ്യപ്പൻ,സുബ്രമണ്യൻ  വൃശ്ചികത്തിലെ കാർ ത്തിക  ആഘോഷം ഇതിനു തലേ ദിവസം വാരമുണ്ടായിരുന്നു  സാമൂതിരി ഏറാൾപ്പാട് ഇവിടെ പുനഃപ്രതിഷ്ഠ നടത്തി എന്നൊരു പുരാവൃത്തമുണ്ട്  മെലേകാവിനും കീഴെക്കാവിനും  ഒരേ ഊരാളന്മാരായിരുന്നു .ഇതുമിപ്പോൾ എഛ് .ആർ &സി ഇ  യുടെ നിയന്ത്രണത്തിലുള്ള കമ്മിറ്റി. 


3 .കണ്ണേങ്കാവ് .

ഇവിടെ പ്രധാനമൂർത്തി ഭദ്രകാളിയാണ്. കിഴക്കോട്ടു ദർശനം .പൂജയില്ല നേദ്യം മാത്രമേയുള്ളു.  ഇളയതാണ് ശാന്തിക്കാരൻ തന്ത്രം അണിമംഗലം  ശത്രു സംഹാരത്തിനു മുക്കോല ക്ഷേത്രങ്ങളിൽ  ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണ്  .ഉപദേവത ഗണപതി ശിവഭൂതം, അയ്യപ്പൻ.മകരത്തിലെ ആദ്യ വെള്ളിയാഴ്ച ആഘോഷം ആഴ്വാൻ ച്ചേരി തംബ്രാക്കളുടെ ക്ഷേത്രമാണ് .


4 .കുളഞ്ചേരി നരസിംഹം .


ഇവിടെ പ്രധാനമൂർത്തി നരസിംഹം പടിഞ്ഞാട്ടു ദര്ശനം  ഒരു നേരം പൂജ. വിഷുവേല ഇതും മംഗലത്തേരി 

പനാവൂർ ഇല്ലക്കാരുടേതായിരുന്നു  .

5 .രക്തേശ്വരം ക്ഷേത്രം 

ഇവിടെ പ്രധാനമൂർത്തി ശിവനാണ് നിത്യപൂജയുണ്ട്  ഇത് പകരാവൂർ മനവക ക്ഷേത്രമായിരുന്നു ശിവരാത്രി ആഘോഷം 

ഇത് കൂടാതെ മൂക്ക് തലയ്ക്കടുത്ത് കാഞ്ഞൂരിൽ (വാരിയർമൂല)കറുവാട്ട്‌ അയ്യപ്പ ക്ഷേത്രവുമുണ്ട് ഇത് കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് മകരം 10 നു ആഘോഷം.കാഞ്ഞൂർ മനവക ക്ഷേത്രമായിരുന്നു .പിന്നീട് കരുവാട്ട്  നമ്പീശൻ .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി