2019, ഓഗസ്റ്റ് 3, ശനിയാഴ്‌ച

തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം കൊല്ലം ജില്ല







തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം കൊല്ലം ജില്ല
============================================
തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം
തെക്കൻ ഗുരുര്വ്വയ്യൂർ എന്നും പേര് .കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിൽ .ചാവറയ്ക്കടുത്ത് ശങ്കരമംഗലം ജംഗ്ഷനിൽ നിന്നും 5 കിലോമീറ്റര് കിഴക്കു ഭാഗത്ത് . പ്രധാനമൂർത്തി ശ്രീ കൃഷ്ണൻ .ഒരു കൈയിൽ വെണ്ണയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി പുതുമന ഉപദേവത ഗണപതി, ശിവൻ, ശാസ്താവ്, ഭഗവതി . കുംഭത്തിലെ തിരുവോണം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം അഷ്ടമി രോഹിണിയും ആഘോഷം ശിവന് ശിവരാത്രി ആഘോഷമുണ്ട്. തകർന്നു കിടന്നിരുന്ന ക്ഷേത്രം .പുനരുദ്ധരിച്ചപ്പോൾപ്രതിഷ്ഠാസമയത്തു തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി ഈ ക്ഷേത്രം തെക്കൻ ഗുരുവായൂർ ആകണമെന്ന് ആഗ്രഹിച്ചു . അതോടെയാണ് ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്ന് അറിയപ്പെട്ടു
തുടങ്ങിയത് .പോർട്ടുഗീസുകാർ തേവലക്കര ക്ഷേത്രം കൊള്ള യടിച്ചപ്പോൾ തൊട്ടടുത്തുള്ള ഒരു ക്ഷേത്രം കൂടി കൊള്ള ചെയ്തിരുന്നു എന്ന് ചരിത്ര പരാമര്ശമുണ്ട് . അത് ഈ ക്ഷേത്രമാണോ എന്ന് സംശയമുണ്ട് തോട്ടത്തിൽ മഠം വക ക്ഷേത്രമായിരുന്നു ഇവർ ചേർത്തല കണിച്ചു കുളങ്ങരയിൽ നിന്നും വന്നവരാണ് .അവിടെനിന്നും ആവാഹിച്ചു കൊണ്ടുവന്ന ഭഗവതിയെ ടൈറ്റാനിയം ജംഗ്ഷനു സമീപം പ്രതിഷ്ഠിച്ചിട്ടുണ്ട് .കണിച്ചുകുളങ്ങര മഠം .തോട്ടത്തിൽ മഠത്തിൽ ലയിച്ചതാണെന്ന് കരുതുന്നവരുണ്ട് ..കൊറ്റം കുളങ്ങര ഭഗവതി,മാന്നാം തോട്ടിൽ ഭഗവതി കോയിവിള അയ്യങ്കോവിൽ ശാസ്താക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെയും ഊരാളന്മാർ ഈമഠം കാരായിരുന്നു .തോട്ടത്തിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇവർക്ക് കാരാണ്മ ശാന്തിയാണ് .ക്ഷേത്രം പാലയ്ക്കൽ മുള്ളിക്കാലാ ,മുട്ടയ്‌ക്കൽ കരക്കാരുടേതാണ് അയ്യൻ കോയിക്കൽ ശാസ്താക്ഷേത്രം
ഈ ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റര് അകലെയാണ് ഇവിടെ പീഠമാണ് .മകരത്തിലെ ഉത്രം കോടി കയറി എട്ടു ദിവസത്തെ ഉത്സവം .കണിച്ചുകുളങ്ങര മഠത്തിലെ കാരണവരുടെ ഓലകുടയിൽ വന്നു എന്ന് ഐതിഹ്യം. കാരണവരുടെ അംഗ രക്ഷകനായ കായിത്ത വീട്ടുകാർക്കും ഈ ക്ഷേത്രവുമായി ബന്ധമുണ്ട്

2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

തെനപ്പള്ളിക്കാവ് കോഴിക്കോട് ജില്ല





തെനപ്പള്ളിക്കാവ് കോഴിക്കോട് ജില്ല 



കോഴിക്കോട് ജില്ലയിലെ  ചെരണ്ടത്തൂരിൽ  വടകര-തിരുവള്ളൂർ വഴി തോടന്നൂരിൽനിന്നും 5 കിലോമീറ്റര് തെക്കുഭാഗത്ത്. മാണിയൂർ പഞ്ചായത്ത്. പ്രധാനമൂർത്തി ശാസ്താവ് സ്വയംഭൂ. രൂപമില്ലാത്ത ശില .പ്രഭാ സത്യകാ സമേതനാണ് . തന്ത്രി എടക്കഴിപ്പുറം .ഉഷഃപൂജമാത്രമേയുള്ളു വൈകിട്ട് വിളക്ക് വയ്പ്പു ണ്ട് .ചാത്തൻ കുന്നു എന്നറിയപ്പെട്ട ശാസ്താ കുന്നിന്റെ പടിഞ്ഞാറേ ചരുവിലാണ് ക്ഷേത്രം  കൂവകിളയ്ക്കാൻ പോയ സ്ത്രീ യുടെ വാൾ തട്ടി ചോരകണ്ട് സാന്നിധ്യം തിരിച്ചറിഞ്ഞു എന്ന് ഐതിഹ്യം  സന്താനലബ്ധിയ്ക്കു ഇവിടെ തരിപ്പണവും പ്ലാവിലടയും .പൂലൂർ ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി .പൂലൂർ മറയ്ക്കു മൂന്നു ക്ഷേത്രങ്ങൾ കൂടിയുണ്ടായിരുന്നു തോടന്നൂർ ശിവക്ഷേത്രം ഇത് തിരുവള്ളൂർ പഞ്ചായത്തിലാണ്  ഇവിടെ ശിവൻ കിഴക്കോട്ടു ദർശനം .പൊന്മേരി മംഗലാട്ട് വിഷ്ണു .ഇവിടെ നരസിംഹമാണ് തന്ത്രി തരണനെല്ലൂർ  കൂടാതെ പുത്തലത്ത് കുട്ടിച്ചാത്തൻ 

തെച്ചിക്കോട്ടുകാവ് തൃശൂർ ജില്ല



തെച്ചിക്കോട്ടുകാവ് തൃശൂർ ജില്ല



108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയില പേരാമംഗലത്തു . തൃശൂർ -കുന്നംകുളം  റൂട്ടിലെ പേരാമംഗലം  സെന്ററിൽ നിന്നും അരകിലോമീറ്റർ കിഴക്കു ഭാഗത്ത്. പ്രധാനമൂർത്തി ദുർഗ്ഗ .സ്വയംഭൂവാണെന്നു  സങ്കല്പം ഒരു ചുറ്റമ്പലത്തിൽ മൂന്നു മൂർത്തികളാണ്  ദുർഗ്ഗയെ കൂടാതെ ശാസ്താവും ,ഭദ്രകാളിയും .മറ്റു ഉപദേവന്മാർ ഇല്ല. മറ്റൊരു സ്ഥലത്ത് നിന്നും കൊണ്ട് വന്ന ശിവനുമുണ്ട്  ദുർഗ്ഗയും ശാസ്താവും , പടിഞ്ഞാട്ടും ഭദ്രകാളി കിഴക്കോട്ടും .ദർശനം .മൂന്നു നേരം പൂജ. മകരത്തിലെ കുംഭ സംക്രാന്തിവേല. ഇതിനു തലേ ദിവസം പൂരം. സംക്രാന്തിവേലദിവസം  കാഞ്ഞിരത്തിന്റെ ഇലയിൽ അടയുണ്ടാക്കി  സ്വയം നേദിയ്ക്കുന്ന പ്രത്യേക ആചാരമുണ്ട് .അട വേവിയ്ക്കാനും പഴയകാലത്ത് കാഞ്ഞിരത്തിന്റെ ഇല തന്നെയാണ് കത്തിച്ച്ചിരുന്നത് സന്തതിയും സമ്പത്തും ഉണ്ടാകാനാണ് ഈ വഴിപാടു .എട്ടിട്ടു ഒൻപതു എടുക്കുക  എന്നായിരുന്നു  ഇതിന്റെ പേര്  .എട്ടു അടയുണ്ടാക്കി വേവിയ്ക്കാൻ ഇട്ടാൽ ഒൻപതായി തിരിച്ചു കിട്ടുമായിരുന്നു  എന്നാണ് വിശ്വാസം  വേലയ്ക്കു ഹരിജനങ്ങൾ തടിച്ചു കൂടും വൃശ്ചികം ഒന്ന് മുതൽ 41  വരെ ക്ഷേത്രത്തിൽ വാരമുണ്ടായിരുന്നു .ഹരിജൻ യുവതി  പുല്ലരിയുമ്പോൾ വാൾ ശിലയിൽ തട്ടി ചോരപൊടിഞ്ഞു ദേവീ സാന്നിധ്യം കണ്ടെത്തിയെന്ന് ഐതിഹ്യം,കീഴ്‌  മുണ്ടയൂർ ,മേൽ മുണ്ടയൂർ,പൊറൊക്കോടി ഞ്ഞം ,പഴയെടത്ത് ,കൗപ്ര  അവണാവ് ,കൈപ്പൂര്  മനക്കാരുടെ ക്ഷേത്രം ആയിരുന്നു .

2019, ജൂലൈ 29, തിങ്കളാഴ്‌ച

ഒരു ക്ഷേത്രം പ്രതിഷ്ഠ ചിലന്തി...... ചിലന്തിയമ്പലം





ഒരു ക്ഷേത്രം പ്രതിഷ്ഠ ചിലന്തി......
ചിലന്തിയമ്പലം

ഭാരതത്തിൽ ദുർഗ്ഗാ സങ്കൽപ്പത്തിൽ ചിലന്തിയെ ആരാധിക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്.
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും 1.5 കി. മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവീക്ഷേത്രമാണ് "ചിലന്തിയമ്പലം" എന്ന പേരിൽ അറിയപ്പെടുന്നത്‌. ഈ ഭഗവതീ ക്ഷേത്രത്തിൽ വന്നു പൂജ ചെയ്തു പ്രസാദം കഴിപ്പിച്ചാൽ എത്ര കടുത്ത ചിലന്തി വിഷ ബാധയും ശമിക്കുമെന്നാണ് ഭക്ത ജന വിശ്വാസം.
ഈ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ആശ്ചര്യചൂഢാമണിയുടെ
കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ്.കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ
പ്രതിഷ്ഠിച്ചിരുന്നതാണ് ഈ വിഗ്രഹം.
നമ്പൂതിരിമാരുമായുള്ളഅവകാശതർകത്തെതുടർന്ന് തന്റെ അവകാശമായ് ലഭിച്ച മഹാവിഷ്ണു, ദുർഗ്ഗാദേവി, ഗണപതി എന്നീ ദേവ വിഗ്രഹങ്ങളിൽ ദുർഗ്ഗാഭഗവതിയെ ശക്തിഭദ്രൻ കൊടുമണ് പള്ളിയറയിലും
മഹാവിഷ്ണുവിനെ വൈകുണ്ഠ്പുരത്തും പ്രതിഷ്ഠിച്ചു.
ശക്തിഭദ്രനും ചെന്നീർക്കര സ്വരൂപവും
ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത്.
ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ 966 ൽ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കൾ ഉൾപ്പെടെ). പഴയ മലയാണ്മ ലിപിയിൽ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്. ശക്തിഭദ്രനും ചിലന്തി അമ്പലവും ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം. കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു.
ക്ഷേത്ര സ്പർശികളായ കല്പിത കഥകൾ പരിശോധിച്ചാൽ അവയിൽ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാൻ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാൻ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങൾ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളിൽ വച്ചാണ്. അതിൽ മേൽപ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികൾ വിതറിയ സന്ദർഭങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് പറയപ്പെടുന്നു.
ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അൻപ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു. തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി തീർന്നു, ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുർഗ്ഗാക്ഷേത്രത്തിൽ ലയിച്ചു ചേർന്നു ജഗദംബയിൽ മോക്ഷം പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്. അന്നു മുതൽ ക്ഷേത്രത്തിന് "ചിലന്തിയമ്പലം" എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന്.
വൈദ്യശാസ്ത്രത്തിനെപോലും വിസ്മയം കൊള്ളിക്കുന്ന ഇൗ ചികിത്സാ സമ്പ്രദായത്തിനു പിന്നിലെ രഹസ്യത്തിന്റെ ചുരുളുകൾ ഇന്നും അഞ്ജാതമായി തുടരുന്നു.
ഇവിടുത്തെ ഔഷധ ഗുണമുള്ള കിണറ്റിലെ ജലവും വിശേഷമാണ്. ഒരാഴ്ചകൊണ്ട് അസുഖം വിട്ടുമാറുമെന്നാണ് വിശ്വാസം. അതെത്ര വിഷം നിറഞ്ഞചിലന്തിതന്നെയായാലും. ഇത്തരത്തിൽ ഇവിടെയെത്തി സുഖം പ്രാപിച്ചവർ ധാരാളമുണ്ട്.വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണ് അമ്മയുടെതിരുന്നാൾ. വിഷു പൊങ്കാലയാണ് മറ്റൊരു പ്രധാന വഴിപാട്. മകരമാസത്തിലെ വെളുത്ത വാവ് ദിവസം കൊണ്ടാടുന്ന ചന്ദ്രപൊങ്കാലയും ദേവിക്ക് ശ്രേഷ്ഠമായ വഴിപാടാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലാണ് ഇന്നീ ക്ഷേത്രം.
ചെന്നീര്‍ക്കര തമ്പുരാക്കന്മാരില്‍ രവീന്ദ്രവിക്രമന്‍ പ്രശസ്തനായ വിഷചികിത്സകനായിരുന്നു. അപൂര്‍വങ്ങളായ അങ്ങാടിമരുന്നുകളുടെ ശേഖരംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. രവീന്ദ്രവിക്രമന് മൂന്ന് പെണ്‍മക്കളായിരുന്നു. തന്റെ കാലശേഷം ചികിത്സതുടര്‍ന്നു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നു മനസിലാക്കിയ തമ്പുരാന്‍ വലിയ കിടങ്ങു കുഴിച്ച് തന്റെ സമ്പാദ്യമായ മുഴുവന്‍ അങ്ങാടി മരുന്നും അതിലിട്ടു മൂടി. ക്ഷേത്രത്തിനു ചുറ്റുമായി കുഴിച്ച ഈ കിടങ്ങില്‍നിന്നു വരുന്ന ഔഷധജലമാണ് ക്ഷേത്രകിണറ്റല്‍ എത്തിച്ചേരുന്നത് എന്നാണ് വിശ്വാസം. ക്ഷേത്ര കിണറിനെ ഔഷധ ഗുണമുള്ളതായി കല്‍പ്പിക്കാനും കാരണം ഇതുതന്നെ. തമ്പുരാന്റെ കാലശേഷം മക്കളില്‍ മൂത്തവള്‍ വസൂരി ബാധിച്ച് മരിച്ചു. രണ്ടാമത്തവള്‍ ജേഷ്ഠത്തി മരിച്ച നിരാശയില്‍ ആത്മഹത്യചെയ്തു. മൂന്നാമത്തേ ആള്‍ കൊട്ടാരത്തിന്റെ അറയില്‍ കയറി തപസ് അനുഷ്ഠിച്ചു. ഇതോടെ ചെന്നീര്‍ക്കര രാജവംശവും ഇല്ലാതെയായി. കാലശേഷം പറഞ്ഞ് എഴുതി വെച്ചിരുന്ന ചെമ്പോല പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ തമ്പുരാന്റെ സ്വത്തവകാശം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിനായി.
നാളുകള്‍ക്കു ശേഷം അവിടെനിന്നു ആളുകളെത്തി അറതുറന്നു നോക്കുമ്പോള്‍ ചിലന്തികളെകൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികള്‍ മാത്രമാണ് കണ്ടത്. അങ്ങനെ ആ തമ്പുരാട്ടി ചിലന്തിയമ്മയായി. ദേവസ്ഥാനം കല്‍പിച്ചു നല്‍കിയതോടെ കൊട്ടാരത്തിന്റെ നിലവറയില്‍ ചിലന്തിതമ്പുരാട്ടിക്കും കിണറ്റുകല്ലില്‍ മൂത്തതമ്പുരാട്ടിക്കും നിവേദ്യം നല്‍കി വരുന്നു. കാലക്രമത്തില്‍ തമ്പുരാട്ടിയെ വിധിപ്രകാരം പള്ളിയറ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.

2019, ജൂലൈ 28, ഞായറാഴ്‌ച

മലച്ചി ക്ഷേത്രം തൃശൂർ ജില്ല



 മലച്ചി ക്ഷേത്രം തൃശൂർ ജില്ല
==================================
തൃശൂർ ജില്ലയിലെ പഴയന്നൂരിനടുത്ത് .പഴയന്നൂർ -ഇളനാട്‌  റൂട്ടിൽ .കൊടയ്ക്കാട്ടു പടി  സ്റ്റോപ്പിൽ നിന്നും  നാലുകിലോമീറ്റർ .തെക്കു ഭാഗത്ത്  കാടിന്റെ അതിർത്തിയിലാണ് ക്ഷേത്രം  ക്ഷേത്രത്തിലേയ്ക്ക്  നടന്നു പോകേണ്ടി  വരും .തോട് കടക്കണം . പ്രധാനമൂർത്തി വനദുര്ഗ്ഗ.ശിലയാണ്  കിഴക്കോട്ടു ദർശനം .ആദ്യം പ്രത്യേക  പൂജയുണ്ടായിരുന്നില്ല . കാട്ടിൽ  വിറകിനു പോകുന്നവർ  ഇവിടെ നാളികേരം എറിയും. ഇപ്പോൾ ഒരു നേരം പൂജയുണ്ട് .ഉപദേവത  ഗണപതി അയ്യപ്പൻ ശിവൻ .കൂടാതെ മുണ്ടറക്കോട്‌  ശാസ്താവിനേയും ക്ഷേത്രത്തിൽ കൊണ്ടുവന്ന് ഇരുത്തി യിട്ടുണ്ട്. മുണ്ടറക്കോട്  ക്ഷേത്രത്തിന്റ  മൂലസ്ഥാനം  പഴയന്നൂർ-ഇളനാട്‌ റൂട്ടിലെ പാറയ്ക്കൽ  സ്റ്റോപ്പിന് ഒരുകിലോമീറ്റർ ,കിഴക്കുഭാഗത്തായിരുന്നു .ഇത് ദേശക്ഷേത്രമായിരുന്നു .ഇവിടെ തീയാട്ടുണ്ടായിരുന്നു  ഇപ്പോൾ കൊച്ചി ദേവസം  ബോർഡിൻറെ ക്ഷേത്രം 

. മലക്കാരി ക്ഷേത്രം വയനാട് ജില്ല




മലക്കാരി ക്ഷേത്രം വയനാട് ജില്ല

വയനാട് ജില്ലയിലെ എടവകയിൽ  മാനന്തവാടിയിൽ നിന്നും നാലരകിലോമീറ്റർ അകലെ, ആദിവാസികളായ കുറിച്യരുടെ പ്രധാനക്ഷേത്രമായിരുന്നു .പ്രധാന മൂർത്തി മലക്കാരി .ശിലയാണ് പ്രതിഷ്ഠ ..മലക്കാരി ശിവശക്തി എന്ന് വിശ്വാസം  .കിഴക്കോട്ടു ദർശനം .ഒരുനേരം പൂജ. കുംഭം ഒന്ന് ,രണ്ടു, എന്നിനി തീയതികളിൽ മലക്കാരി തിറ .തേരിലാണ് തിറ .കുറിച്യർ 41  ദിവസത്തെ വ്രതമെടുത്ത്  തേര് വലിയ്ക്കും. ഉത്സവത്തിന് ആന പാടില്ലെന്ന്  ചിട്ടയുണ്ട്. മുളം കുംഭത്തിൽ കള്ള്  നേദിയ്ക്കും. ഇപ്പോൾ പുതുക്കി പണിതു .ചെറിയ ക്ഷേത്രമാണ് .തച്ചോളി  ഓതേനൻ  ഈ ക്ഷേത്രത്തിൽ വന്നു മലക്കാരിയ്ക്കു കഠാര  നേർന്നു  എന്ന് പഴമയുണ്ട് മുൻപ് ക്ഷേത്രത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കും  മറ്റൊരു ആദിവാസി വർഗ്ഗമായ പണിയർക്കും പ്രവേശനമുണ്ടായിരുന്നില്ല.  പിന്നീട് ഒരു പ്രത്യേക സ്ഥലം വരെ  വരാമായിരുന്നു. ഒതയോത്ത് കുറിച്യന്റെ ക്ഷേത്രമായിരുന്നു ,ഇതെന്നും കുറിച്യരെ വെട്ടിക്കൊന്നു കരിങ്ങാലി ക്ഷേത്രം കൈവശപ്പെടുത്തിയെന്നും  പുരാവൃത്തം .ഇപ്പോൾ ട്രസ്റ്റ് . ശങ്കരാചാര്യർ ഇവരെ മലനമ്പൂതിരിമാർ  എന്ന് വിളിച്ചു എന്നാണു ഇവരുടെ വിശ്വാസം .നാട്ടിലെ നമ്പൂതിരിമാർ പോലും ഇവരേക്കാൾ താഴ്ന്ന ജാതിക്കാരായിരുന്നു  ഇവരുടെ സങ്കല്പം, . ശിവന്റെ കണ്ണിൽ നിന്നും പിറന്ന മലദൈവമാണ് എന്നാണു വിശ്വാസം .75  ഓളം  കുലങ്ങളുണ്ട് .രക്ത ബന്ധ മുള്ള  കുലത്തിൽ നിന്നും വിവാഹം നിഷിദ്ധമാണ് .അന്യർ പാകം ചെയ്ത ഭക്ഷണവും മുൻപ് കഴിച്ചിരുന്നില്ല. 

മരുതൂർ തളി പാലക്കാട് ജില്ല



മരുതൂർ തളി പാലക്കാട് ജില്ല
======================================
മരുതൂർ തളി കേരളത്തിലെ പഴയ 18 തളികളിൽ ഒന്ന് .പാലക്കാട് ജില്ലയിലെ മരുതൂരിൽ .പട്ടാമ്പി -ചെർപ്പുളശ്ശേരി റൂട്ട് .ഇപ്പോൾ ശ്രീകോവിൽ മാത്രമേയുള്ളു .പ്രധാന മൂർത്തി ശിവൻ. തകർന്ന ലിംഗം കമ്പി കെട്ടി നിർത്തിയിരിക്കുന്നു . കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ. തന്ത്രി അണ്ടലാടി ആയിരുന്നു. എന്ന് കരുതുന്നു .ഉപദേവതകൾ വിഷ്ണു ,നാഗം, അയ്യപ്പൻ.ഗണപതി നന്ദി,.വിഷ്ണു പടിഞ്ഞാട്ടു ദർശനമാണ് വൈലീരി നമ്പൂതിരിയുടെ ക്ഷേത്രമാണ്. ഇതിനടുത്താണ് വൈലേരീ കാവും. അവിടെ പ്രധാനമൂര്ത്തിഭഗവതി .കടപ്പറമ്പത്ത്കാവ് ഭഗവതിയുടെ സഹോദരി എന്ന് ഐതിഹ്യം. കുംഭത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച വൈലിരിക്കാവിൽ കാളവേല .അണ്ടലാടി ,കള്ളാടിപ്പുറം പുലാശ്ശേരിക്കര ,തൊണ്ടിയൂർ പടിഞ്ഞാറേക്കര. പൂവക്കോട്‌ എന്നി ആറു ദേശക്കാരുടെ ദേവതയാണ് .വേലയ്ക്കു ഇവർ എല്ലാവരുടെയും എടുപ്പുകാള കളുണ്ടാവും .കൂടാതെ ചെറുമക്കളുടെ കുദനൃത്തവും പൂതനും തിറയും പട്ടാമ്പിയിൽ മറ്റൊരു തളിക്ഷേത്രം കൂടിയുണ്ട് .കൈത്തളി ശിവക്ഷേത്രം ..കേരളത്തിലെ 18 1/ 2 തളികളിൽ അരതളി ഈ ക്ഷേത്രമാണന്നും ഒരു പഴമ. പ്രധാനമൂർത്തി ശിവൻ. കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. കരിങ്കൽ ശ്രീകോവിലാണ് മുകളിൽ ഒറ്റക്കല്ല് .ഉപദേവത ,ഗണപതി,അയ്യപ്പൻ. ഇത് സാമൂതിരിയുടെ ക്ഷേത്രമായിരുന്നു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഈ പഴയ ക്ഷേത്രം

2019, ജൂലൈ 14, ഞായറാഴ്‌ച

താഴെക്കാട് ശിവക്ഷേത്രം തൃശൂർ ജില്ല





താഴെക്കാട്  ശിവക്ഷേത്രം തൃശൂർ ജില്ല


തൃശൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്ന് .കല്ലേറ്റുങ്കരയ്ക്കടുത്തു  ആളൂർ പഞ്ചായത്തിലെ  താഴേക്കാട് .ഇരിങ്ങാലക്കുട -ചാലക്കുടി റൂട്ടിലെ കല്ലേറ്റുങ്കര റെയിൽവേ സ്റ്റേഷനടുത്തു  നിന്നും ഏകദേശം മൂന്നു കി ലോമീറ്റർ  ദൂരെ. പ്രധാനമൂർത്തി ശിവൻ സ്വയംഭൂലിംഗമാണെന്നും രുദ്രാക്ഷ ശിലയാണെന്നും  അഭിപ്രായങ്ങൾ. പീഠം ലിംഗത്തിനു മുകളിലൂടെ ഇറക്കിയിരിക്കുകയാണെന്നു  കരുതുന്നു കിഴക്കോട്ടു ദർശനം .വട്ട ശ്രീകോവിൽ നല്ലവീതിയിൽ ഇടനാഴിയുണ്ട് .മൂന്നു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .നാഗരമണ്ണും ,തരണനെല്ലൂരും .ഉപദേവതകളി കുംഭത്തിലെ  ശിവരാത്രി ആഘോഷം അന്ന് കൊടികയറി എട്ടു ദിവസത്തെ ഉത്സവം .ക്ഷേത്രത്തിൽ ലിഖിതമുണ്ട് . ക്ഷേത്രപരിസരത്ത് കളരിയുണ്ടായിരുന്നു .എന്ന് ഒരു പുരാവൃത്തമുണ്ട്ഈ ക്ഷേത്രത്തിനടുത്തുള്ള താഴേക്കാട് പള്ളിയിലാണ് പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം . എ .ഡി.917  -ലെ കോത രവിയുടെ ശാസനത്തിൽ ഊരിന്റെ ഭരണകാര്യങ്ങളിൽ  പൊതുവാളിനെയും ഊരാളന്മാരെയും നിയന്ത്രിക്കുന്നതാണ് പ്രതിപാദ്യം .ഊരാളന്മാരും പൊതുവാളന്മാരും ഈ ഊരിൽ പ്രവേശിച്ചു ധനം ഈടാക്കുകയോ കുടിവയ്ക്കുകയോ വസ്ത്രം വാങുകയോ കട്ടിലേറുകയോ ,ഊരിലുള്ള കുട്ടികളെ നന്മ,തിന്മ ചെയ്യുകയോ അറുത്തു എന്നാണു വിലക്ക് .രണ്ടു ക്രിസ്ത്യാനികളായ കച്ചവടക്കാർ ക്കു പള്ളി പണിയാനും കട നടത്തുവാനും സ്ഥലം കൊടുത്തപ്പോൾ ആ സ്ഥലത്ത് നാട്ടു നടപ്പനുസരിച്ചു  അനുസരിച്ചുള്ള അധികാരത്തിൽ  നിന്നും നാട്ടു പ്രമാണിമാരെ ഒഴിവാക്കിയത് രേഖപ്പെടുത്തി വച്ചതാണ് ശാസനം എന്ന് കരുതുന്നു  .കച്ചവടക്കാർ ക്രിസ്ത്യാനി]കൾ ആയിരുന്നില്ല എന്നും മറ്റു ചിലരും  ഇരിങ്ങാലപ്പള്ളി  മനവക ക്ഷേത്രമാണു താഴക്കാട് ശിവക്ഷേത്രം  ഇവർക്ക് മറ്റു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് വിഷ്ണുവും ഭഗവതിയും. .

2019, ജൂലൈ 11, വ്യാഴാഴ്‌ച

പന്തലായനി അഘോര ശിവക്ഷേത്രം കോഴിക്കോട് ജില്ല



പന്തലായനി അഘോര ശിവക്ഷേത്രം   കോഴിക്കോട് ജില്ല
============================================================
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ,കൊയിലാണ്ടി റെയിൽവേ സ്റ്റേഷനടുത്ത് .കൊയിലാണ്ടി -വടകര റൂട്ടിലെ ടി .ബി .സ്റ്റോപ്പ്‌ .പ്രധാനമൂർത്തി ശിവൻ അഘോരമൂർത്തിയാണ് ലിംഗത്തിനു പോക്കവാറും വണ്ണവുമുണ്ട് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി പാടേരി .മുൻപ് പുറപ്പെടാ  ശാന്തി ആയിരുന്നു .ഉപദേവത ,ഉമാമഹേശ്വരൻ ശ്രീകൃഷ്ണൻ ഗണപതി ദക്ഷിണാമൂർത്തി, അയ്യപ്പൻ ഇതിൽ ഉമാമഹേശ്വരൻ സ്വയംഭൂവാണ്. ഉമാമഹേശ്വരൻ 108 ശിവാലയങ്ങളിൽ ഒന്നാണെന്നും ഒരുപക്ഷമുണ്ട് .ക്ഷേത്രത്തിൽ ഉണക്കലരി മാത്രമേ ഉപയോഗിയ്ക്കാൻ പാടുള്ളു എന്ന് നിശ്ചയമുണ്ട് .ശിവരാത്രി  ആഘോഷം .മൃത്യുവിനെ ജയിക്കാൻ ഇവിടെ മൃത്യുഞ്ജയ ഹോമം  വഴിപാടുണ്ട്. കാളിയമ്പത്ത് നായർ തറവാട്ടുകാരുടെ കൈവശമായിരുന്നു ഈ ക്ഷേത്രം .ഇപ്പോൾ ഇത്.ആർ. &സി ഇ  യുടെ നിയന്ത്രണത്തിൽ കോരപ്പുഴയ്ക്കു വടക്കു ആദ്യമായി കൃഷ്ണാട്ടം നടന്നത് ഈ ക്ഷേത്രത്തിലാണ് .സംമൂതിരിയുടെ കാര്യസ്ഥൻ കൂടിയായിരുന്നു കാളിയമ്പത്ത് തറവാട്ടുകാർ. അവിടുത്തെ കുഞ്ഞിക്കണ്ണൻ  നായർ സാമൂതിരിയ്ക്കു കെട്ടും കിഴിയും കാഴ്ചവച്ചു ഈ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം നടത്താനുള്ള അനുവാദം  വാങ്ങിയത് ക്ഷേത്രത്തിലെ ഗോപുരവും  നാടകശാ ലയും 1069  മകരം രണ്ടിന് പണിതുടങ്ങി 1077 -ൽ പണിതീർന്നു. എന്ന് കരുതുന്നു കാളിയമ്പത്ത് തറവാട്ടുകാർക്കു കാളിയമ്പത്ത് ഭഗവതി ക്ഷേത്രവും ഉണ്ടായിരുന്നു 

പന്തക്കൽ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല



പന്തക്കൽ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ .പ്രധാനമൂർത്തി ഭദ്രകാളി ശിലകണ്ണാടിപ്രതിഷ്ഠയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി ശ്രീധരൻ പൂമരത്ത് ആദ്യം ഈ ക്ഷേത്രത്തിൽ മണ്ണാന്മാരുടെ പൂജയായിരുന്നു. ഇപ്പോൾ നമ്പൂതിരി പൂജ. ഉപദേവത ഗണപതി, നാഗരാജാവ് അയ്യപ്പൻ .ധനുവിലെ അവസാനത്തെ ചൊവ്വാഴ്ച താലപ്പൊലി .കാളകളിയും പറയരുടെ പൂതംകളിയുമുണ്ട്. മുൻപ് കൂത്തുതാലപ്പൊലിയുമുണ്ടായിരുന്നു .എട്ടു വീട്ടിൽ നായരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി (എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്തും പന്തയ്ക്കൽ ഭഗവതി ക്ഷേത്രമുണ്ട്. മലയാറ്റൂരിൽ തോട്ടുവാ കടത്ത് ബസ്‌സ്റ്റോപ്പിനടുതാണു ഈക്ഷേത്രം ഇവിടെ രണ്ടു പ്രധാനമൂർത്തികൾ ശ്രീകൃഷ്ണനും ഭഗവതിയും ഇതിൽ ഭഗവതിയ്ക്കു പ്രാധാന്യം ശ്രീകൃഷ്ണൻ കിഴക്കോട്ടും ഭഗവതി പടിഞ്ഞാട്ടും ദർശനം .രണ്ടുനേരം പൂജ. മീനഭരണി ഉത്സവം ഇതിപ്പോൾ കൊച്ചിദേവസ്വം ബോർഡിൻറെ ക്ഷേത്രം

2019, ജൂലൈ 10, ബുധനാഴ്‌ച

അയ്യൻ കോവിൽ ക്ഷേത്രം എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ




അയ്യൻ കോവിൽ ക്ഷേത്രം എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ 

ഇതൊരു അസാധാരണ ക്ഷേത്രമാണ് .ഒരേ പീഠത്തിൽ പ്രധാനമൂർത്തിയായ അയ്യപ്പനും ഭാര്യ പ്രഭയും .അയ്യപ്പൻ വലതു കൈകുത്തികാലുമടക്കി ഇരിക്കുന്നു. പ്രഭ ഇടതുകൈകുത്തിയും .ഇത് പരിവർത്തനം  ചെയ്യപ്പെട്ട ദേവാലയമാണോ  അസാധാരണസങ്കല്പത്തിൽ പ്രതിഷ്ഠിച്ച ദേവാലയമാണോ എന്ന് വ്യകതമല്ല. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം .രണ്ടു നേരം പൂജയുണ്ട്. കിഴക്കോട്ടു ദർശനം .ഉപദേവത .ഗണപതി സൂര്യനാരായണൻ .പറവൂർ തമ്പുരാനെ കൊന്ന  കൊച്ചി രാജാവിന്റെ സേവകരായ പറുകുടത്തി  മേനോന്മാരുടെ ക്ഷേത്രമായിരുന്നു  എന്ന് പഴമ. ഇവർ നാല് കുടുംബക്കാരാണ് പറുതുരുത്തിൽ ,ഇടം തൊട്ടു ,കാരുള്ളിൽ ,കാച്ചനാട്ട് ,  രക്ഷസ്സിന്റെ  ഉപദ്രവം സഹിയ്ക്കാതെ തമ്പുരാനേ ക്ഷേത്രത്തിലെ സൂര്യനാരായണ ബിംബത്തിൽ ഇരുത്തിയെന്നു പുരാവൃത്തം . കുംഭത്തിലെ ഉത്രം നാളിൽ ഉത്സവം അയ്യപ്പന് കളമെഴുത്ത് ,പാട്ടു.ഇപ്പോൾ നാട്ടുകാരുടെ സമിതി 

അയ്യൻ കോവിൽ ക്ഷേത്രം തലയോലപ്പറമ്പിൽ




അയ്യൻ കോവിൽ ക്ഷേത്രം  തലയോലപ്പറമ്പിൽ

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ. രണ്ടു പ്രധാന മൂർത്തികൾ  വിഷ്ണുവും(ഗോശാലകൃഷ്ണൻ ).അയ്യപ്പനും .വിഷ്ണുവും  കിഴക്കോട്ടും  അയ്യപ്പൻ പടിഞ്ഞാട്ടും  ദർശനം . രണ്ടു നേരം പൂജയുണ്ട്. തന്ത്രി മനയത്താറ്റ് മന .ഉപദേവത  ഗണപതി, ഭുവനേശ്വരി , നനദുർഗ്ഗ  ഭദ്രകാളി ഭദ്രകാളിയ്ക്കു  നരത്തല നേദ്യമുണ്ട്. (നാളികേരം ചേർത്ത വെള്ള ചോറ്. )അയ്യപ്പന് ശനിയാഴ്ച ശർക്കര ഇല്ലാത്ത അട .ഇതൊരു പ്രത്യേകതയാണ് .മുൻപ് മേടത്തിൽ ഉത്സവമുണ്ടായിരുന്നു  ഇപ്പോൾ മേടത്തിൽ ഉത്രം  ആഘോഷം  മനയത്താറ്റ് ചെറുമണൽ നെടുംപുറം അയ്യോഴി വേലുമാൻ കോവിൽ ഇല്ലക്കാരുടെ ക്ഷേത്രമാണ് .

അയ് ലൂർ ശിവക്ഷേത്രം പാലക്കാട് ജില്ല




അയ് ലൂർ ശിവക്ഷേത്രം പാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ അയ് ലൂരിൽ ,നെന്മാറയ്ക്കടുത്ത് . പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം മൂന്നുപൂജയുണ്ട്. ശീ വേലിയുള്ള ക്ഷേത്രമാണ് ഖരപ്രതിഷ്ഠയാണന്നു ഐതിഹ്യം .തപോനിഷ്ഠനായ ശിവനാണെന്നും സങ്കല്പമുണ്ട് ഇവിടെ നന്ദി തെക്കേ നടയിലാണ് .ഉപദേവൻ  ഗണപതി .അയ് ലൂർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം .തുലാത്തിലെ കറുത്തവാവ്  ആറാട്ടായി നടത്തിയിരുന്ന ഉത്സവത്തിന് കുളങ്ങാട്ടു  നായരുടെ അകമ്പടിയോടെ അയ് ലൂർ പുഴയിലായിരുന്നു ആറാട്ട് ധനുവിലെ തിരുവാതിര രഥ ഉൽത്സവം .കൊടകര നായരുടെ ക്ഷേത്രമായിരുന്നു .കൊടകര നായരുടെ സേനാനിയാണ്  കുളങ്ങാട്ടു നായർ .പല്ലവ കാലഘട്ടത്തിലെ ക്ഷേത്രമാണന്നു  കരുതുന്നു. അഖിലെശ്വരപുരം എന്നായിരുന്നു പേരെന്നും അകില്  ധാരാളമായി ഉണ്ടായിരുന്നതിനാൽ  അയ് ലൂർ എന്ന പേരുവന്നു. എന്നും പക്ഷം .പിന്നീട് കൊച്ചി രാജാവിന്റെ ക്ഷേത്രമായി. ഇപ്പോൾ കൊച്ചിൻ ദേവസം  ബോർഡ്. അയ് ലൂരിൽ കുടുംബ ക്ഷേത്രമുണ്ട്. ഇവിടുത്തെ  പ്രധാനമൂർത്തടി കൊടുങ്ങല്ലൂർ ഭഗവതി . വടക്കോട്ടു ദര്ശനം. ഉപദേവത  ഗണപതി രണ്ടു നേരം പൂജ. മേടത്തിലെ വിഷുവിനു പിറ്റേദിവസം വിഷുവേല കന്ന്യാർകളി ഉണ്ട്. ഇതും നാടുവാഴിയായ കൊടകര നായരുടേതായിരുന്നു . ഇപ്പോൾ നായർ സമാജം 

അടൂർ മഹാലിംഗേശ്വരം ക്ഷേത്രം കാസർകോട് ജില്ല



അടൂർ മഹാലിംഗേശ്വരം ക്ഷേത്രം   കാസർകോട് ജില്ല
==============================================
കേരളം കർണാടക അതിർത്തിയിൽ  കാസർകോട് ജില്ലയിലെ ദേലം പാടി  പഞ്ചായത്ത്. കാസർകോട് നിന്ന് മുള്ളേരിയ വഴി അഡൂരിലെത്തി ചന്ദ്രഗിരിപുഴയ്ക്കു മുകളിലൂടെ തൂക്കു പാലം കടന്നാൽ മൂന്നു കിലോമീറ്റര് ജീപ്പ് കിട്ടും .കര്ണാടകത്തിലുള്ള മറ്റൊരു വഴിയുണ്ട് അപൂർവ്വമായ മൂന്നു നില ഗജപൃഷ്ഠാകൃതിയിലുള്ള ക്ഷേത്രമാണ് ക്ഷേത്രത്തിനു അകം ചുറ്റിനും പുറം ചുറ്റിനും പുറമെ രാജാങ്കണമുണ്ട് ഇവിടുത്തെ പ്രധാന മൂർത്തി ശിവൻ മഹാലിംഗേശ്വരൻ എന്ന് പ്രാദേശിക നാമം സ്വയംഭൂലിംഗമാണ് മൂല ലിംഗത്തിനു അഭി  ഷേകമില്ല. അതിനു മറ്റൊരു ലിംഗമുണ്ട് .കിഴക്കോട്ടു ദർശനം .തന്ത്രി കുണ്ടാറ സുബ്ബരായ തന്ത്രി .മൂന്നു നേരം പൂജയുണ്ട്, കൊടിമരമുണ്ട് ആദ്യത്തെ കൊടിമരം മലകുറുംതോട്ടിയായിരുന്നു  ഉപയോഗിച്ചിരുന്നത് .കിടങ്ങൂർ  കൂത്തമ്പലത്തിന്റെ ഒരു തൂൺ കുറുംതോട്ടിയാണ് .ഉപദേവന്മാർ വിഷ്ണു ഗണപതി രക്തേശ്വരി ,കിന്നിമാണി .പൂമാണിതെയ്യങ്ങൾ കദളിപ്പഴം പ്രാധാന്യം കുംഭം 27  നു കൊടികയറി അഞ്ചു ദിവസം  മീന സംക്രമ ഉത്സവം  ശീ വൊള്ളി ബ്രാഹ്മണർ ,രാജാവിന്റെ മരണത്തെത്തുടർന്ന് മന്ത്രിമാരുടെ ഭരണം  ദുര്ഭരണമായപ്പോൾ ഇവർ മടങ്ങിപ്പോയി വീണ്ടും മകൻ ചന്ദ്രാംഗദൻ തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞു കര്ണാടകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു  ഇവരിൽ 120  കുടുംബങ്ങളെ ശീ വൊള്ളിഗ്രാമത്തിൽ കുടിയിരുത്തിയെന്നാണ് പുരാവൃത്തം .ഇവരാണ് ശീവൊള്ളി ബ്രാഹ്മണർ .ഇവരുടെ ഗ്രാമ  പരദേവത ശിവനാണ് ,ഉഡുപ്പിയിലെ ബാലകൃഷ്ണ ക്ഷേത്രത്തിനു  തൊട്ടടുത്തുള്ള അനന്താസാനക്ഷേത്ര മാണ് പ്രധാന ക്ഷേത്രം  ഇവിടെ ലിംഗമാണങ്ങളിലും ലിംഗരൂപത്തിലുള്ള അനന്തപദ്മനാഭനാണെങ്കിലും  ലിംഗരൂപത്തിലുള്ള
അനന്തപദ്മനാഭനാണെന്നാണ് -അനന്താസാനൻ .-ഇപ്പോൾ വിശ്വാസം .ഈ ക്ഷേത്രത്തിനു കരിങ്കൽ പണി തീർത്ത ഗജപൃഷ്ഠാസന ശ്രീകോവിലാണ് .അർജുനനു  പാശുപതാസ്ത്രം കൊടുത്തത്  ഇവിടെ വച്ചാണെന്നു ഒരു ഐതിഹ്യമുണ്ട്  .മായപ്പാടി രാജാവിന്റെ നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്  അടൂർ ചാലൂക്ക്യരാജാവ്
കീർത്തിവർമ്മൻ  രണ്ടാമത്തെ കാലത്തു (എ .ഡി .745 -55 ).കന്നഡ ലിപിലെഴുതിയ സംസ്കൃത ലിഖിതം  ഈ ക്ഷേത്രത്തിൽ നിന്നും  കിട്ടിയിരുന്നു 

2019, ജൂലൈ 9, ചൊവ്വാഴ്ച

കീവെള്ളൂർ വാമനക്ഷേത്രം



കീവെള്ളൂർ  വാമനക്ഷേത്രം 

എറണാകുളം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിൽ പിറവം റയിൽവേ സ്റ്റേഷനടുത്ത്  ചെറിയ കുന്നിനു മുകളിലാണ്  ഈ ക്ഷേത്രം .എന്ന് പറയാം ഗജപൃഷ്ട കോവിലാണ്  പ്രധാനമൂർത്തി വാമനൻ. കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. ഉപദേവത , ശാസ്താവ് ശിവൻ ഗണപതി .ദുർഗ്ഗ മഹാവിഷ്ണു  ക്ഷേത്രത്തിൽ രണ്ടു കൊടിമരമുണ്ട് വാമനനും ശാസ്‌താവിനും ക്ഷേത്രങ്ങളിൽ ഉപദേവനായ ശാസ്താവിന് നല്ല പ്രാധാന്യമുണ്ട്  മകരത്തിലെ ചോതി കൊടികയറി തിരുവോണം ആറാട്ട്. ഉത്സവത്തിന് ആന പാടില്ലെന്നും വിലക്കുണ്ട് ഇട്ടു വാമന പ്രായമായതുകൊണ്ടാണ്  .എന്നുഇവിടുത്തെ വിശ്വാസം .മുമ്പുകർക്കിടകത്തിലെ തിരുവോണം  മുതൽ ചിങ്ങത്തിലെ തിരുവോണം വരെ കൂത്തും കൂടിയാട്ടവും ഉണ്ടായിരുന്നു ആദ്യം 12  ദിവസം കൂത്തും ബാക്കി 16 ദിവസം  കൂടിയാട്ടവും ക്ഷേത്രത്തിലെ ഗജപൃഷ്ടശ്രീ കോവിൽ പെരുംതച്ചൻ പണി തീർത്തതാണെന്നു  ഐതിഹ്യം കേരളത്തിലെ ശിൽപ്പ ശൈലി വികാസം തുടങ്ങുന്നത് ഗജപൃഷ്ടആകൃ തിയിൽ നിന്നാണ്  എന്ന് ഒരു നിഗമനമുണ്ട് ഗജപൃഷ്ടം (മുക്കാൽ വട്ടം )മുഴുവട്ടം ,ചതുരം ചുറ്റമ്പലം എന്നീ  രീതിയിലാണ്  ശില്പശൈലി വികാസം എന്ന് പറയുന്നു. പഴയകേരളത്തിൽ മുക്കാൽവട്ടം എന്നാണ് ക്ഷേത്രങ്ങൾ അറിയപ്പെട്ടിരുന്നത്.  മഹേന്ദ്രവർമ്മന് ശേഷം വന്ന പല്ലവരാജാവ് നരസിംഹവർമ്മൻ രഥം പോലെ  ക്ഷേത്രം നിർമ്മിക്കാൻ പുറപ്പെട്ടു .പല്ലവരുടെ പ്രധാന തുറമുഖമായിരുന്ന മാമ്മല്ലപുറത്തെ ദ്രൗപദി രഥം,അർജുനരഥം,ഭീമ രഥം ,ധർമ്മരാജ രഥം,സഹദേവ രഥം,എന്നിനി ക്ഷേത്രങ്ങളിൽ സഹദേവ രഥം ഗജപൃഷ്ഠാകൃതിയിലാണ്   ഈ സഹദേവരഥം പല്ലവരും ചോളവും പണികഴപ്പിച്ചമുക്കാൽ ഭാഗം വൃത്തത്തിലു ള്ള  ശ്രീകോവിലുകൾക്കു മാതൃക എന്ന് കരുതി വരുന്നവരുണ്ട് .പല്ലവരാജാവായ നന്ദിവർമ്മന്റെ കാലത്ത് (AD  731 -795 ) പണിതീർത്ത മുക്തേശ്വരം വിരാട്ടാണേശ്വരം  വാടാമല്ലിശ്വരം പരശുരാമേശ്വരം , എന്നിനി ക്ഷേത്രങ്ങൾ  മിയ്ക്കവയും ഗജപൃഷ്ഠാകൃതിയിലാണ്  മനയത്താറ്റ് ,കോമന  ഇല്ലക്കാരുടേതായിരുന്നു കീവെള്ളൂർ  ക്ഷേത്രം  1966 മുതൽ ഊരാണ്മ ദേവസ്വം  ബോർഡും  നാട്ടുകാരുടെ സമിതിയും  തിരുവിതാംകൂറിൽ  ഗജപൃഷ്ഠാകൃതിയിലുള്ള  അപൂർവ്വ ശ്രീകോവിൽ ഈ ക്ഷേത്രത്തിനു മാത്രമേ ഉള്ളു 

കിഴക്കേ കുമരഞ്ചിറ ക്ഷേത്രം തൃശൂർ ജില്ല





കിഴക്കേ കുമരഞ്ചിറ  ക്ഷേത്രം തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ വരാന്തരപ്പള്ളി പഞ്ചായത്തിൽ വരാന്തര -നന്ദിപുലം റൂട്ടിൽ നന്ദിപുലം സെന്ററിൽ നിന്നും രണ്ടു ഫർലോങ് .ഇവിടെ ഒരേ പീഠത്തിൽ മൂന്നു മൂർത്തികളാണ് .ശിവൻപാർവ്വതി ഭദ്രകാളിയും . രൂപമില്ലാത്ത മോന് ശിലകളാണ് .ഇതിൽ ഭദ്രകാളിയ്ക്കു പ്രാധാന്യം പാർവ്വതി മദ്ധ്യത്തിലും ഭദ്രകാളി വടക്കു ഭാഗത്തും ശിവൻ തെക്കു ഭാഗത്തും .കിഴക്കോട്ടു ദർശനം .മുന്നിൽ കുറുമാലിപ്പുഴ മൂന്നു നേരം പൂജയുണ്ട് തന്ത്രി അഴകത്തുമന .ഉപദേവതാ ശാസ്താവ് മണികണ്ഠൻ അഞ്ചു രക്തേശ്വരികൾ ധർമ്മ ദൈവങ്ങൾ  കൂടാതെ പുറത്ത് രക്ഷസ്സ്.പത്താമുദയത്തിനു വേലയും കുംഭഭരണിആഘോഷവും  വേലയ്ക്കു അഞ്ചു ആനയുണ്ടാകും മണ്ഡലത്തിൽ 41 ദിവസം  കളമുണ്ടാകും . ഈ ക്ഷേത്രത്തിലെഴുത്തിനിരുത്തൽ പ്രധാനമാണ് വസൂരി വന്നാൽ സങ്കടപ്പറ   എടുത്തിരുന്നു  കൊച്ചി രാജാവിന്റെ കൈവശമായിരുന്നു ക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസ്വംബോർഡ് .ഇതിനു പടിഞ്ഞാറ് ഭാഗത്ത് ശ്രീരാമക്ഷേത്രമുണ്ട് പടിഞ്ഞാട്ടു ദർശനം ഇത് കോവൂർ മനവക ക്ഷേത്രമാണ് 

കിഴക്കേ ദേശം ശാസ്താക്ഷേത്രം എറണാകുളം ജില്ല




കിഴക്കേ ദേശം ശാസ്താക്ഷേത്രം എറണാകുളം ജില്ല
====================================
എറണാകുളം ജില്ലയിൽ കിഴക്കെ ദേശത്ത് . ആലുവയ്ക്കടുത്താണ് ദേശം . ചൊവ്വര റൂട്ടിൽ കിഴക്കേ ദേശം സ്റ്റോപ്പിനടുത്ത് .പ്രധാനമൂർത്തി ശാസ്താവ് പ്രഭാസമേതനാണ് .പദ്മാസനത്തിൽ ഇരിക്കുന്നു  വിഗ്രഹത്തിനു പീഠ മടക്കം നല്ലഉയരമുണ്ട് (ചില പ്രത്യേക ആസനത്തിൽ ഇരിക്കാൻ കഴിഞ്ഞാൽ ചില പ്രത്യേക സിദ്ധികളുണ്ടാവും ഇതിനെ ആസന ജയം എന്നും പറയും. ചില ഒറ്റമൂലി പ്രയോഗംങ്ങളെ പോലെയാണ് ഫലപ്രാപ്തിയിലെത്താൻ ആസനങ്ങൾ എന്ന് കരുതുന്നു. ).ആലുവപ്പുഴയിൽ നിന്ന് കിട്ടിയതാണ് വിഗ്രഹം എന്ന് പുരാവൃത്തം കിഴക്കോട്ടു ദര്ശനം തന്ത്രി ചേന്നാസ് .മീനത്തിലെ ഉത്രം വിളക്ക് ആഘോഷം .നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ സമിതി കിഴക്കേ ദേശത്ത് പുത്തൻകാവ് ഭഗവതിക്ഷേത്രവുമുണ്ട് .ശില  കണ്ണാടി പ്രതിഷ്ഠയാണ് . എളവൂർ പുത്തൻകാവിലെ കൊടുങ്ങല്ലൂർ ഭഗവതിയെ  ആവാഹിച്ചു കൊണ്ടുവന്നു പ്രതിഷ്ഠിച്ചു .എന്ന് ഐതിഹ്യം .കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയാണ് .രണ്ടു നേരം പൂജയുണ്ട് .ഇത് നാട്ടുകാരുടെ സമിതിയാണ് കിഴക്കേ ദേശം .രക്തേശ്വരി ക്ഷേത്രവും ഇവിടെയുണ്ട്  ഈ രക്തേശ്വരിയ്ക്കു ചോറ്റാനിക്കര അമ്മയുമായി ബന്ധമുണ്ടന്നു ഐതിഹ്യം ഇവിടെയും ശില  കണ്ണാടിയാണ് .പടിഞ്ഞാട്ടു ദര്ശനം. രണ്ടു നേരം പൂജയുണ്ടു 

2019, ജൂലൈ 8, തിങ്കളാഴ്‌ച

അണിയൂർ ദുർഗ്ഗക്ഷേത്രം തിരുവനന്തപുരം ജില്ല



അണിയൂർ ദുർഗ്ഗക്ഷേത്രം 

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം പഞ്ചായത്തിൽ ശ്രീകാര്യം -ചെമ്പഴന്തി റൂട്ട്.പ്രധാന മൂർത്തി ബാലദുർഗ്ഗ കിഴക്കോട്ടു ദർശനം .മുങ്ങുന്നു നേരം പൂജ. തന്ത്രി ചെറുമുക്ക്  ഉപദേവത  ശിവൻ ശാസ്താവ് ഗണപതി വിഷ്ണു, ചാമുണ്ഡേശ്വരി ,നാഗം .പാൽപ്പായസവു ഉണ്ണിയപ്പവും പ്രധാന നേദ്യം, മേടത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടുണ്ട്. 'ചെങ്കാൽ തൊഴിയ്ക്കൽ ' ഒരു വയസ്സാകുന്നതിന് മുൻപ് കുട്ടികളെ ബാലദുർഗ്ഗ യ്ക്ക് മുന്നിൽ തൊഴിയ്ക്കുന്നതാണ് ഈ ചടങ്ങു .സന്താനലബ്ധിയ്ക്കു വേണ്ടി നേരുന്ന നേര്ച്ച്ചയാണിത്  തോട്ടത്തിൽ മഠത്തിലെ ബ്രാഹ്‌മണൻ സന്താനലബ്ധിയ്ക്കു വേണ്ടി  ഇവിടെ വന്നിരുന്നു സന്താനഗോപാലം മന്ത്രം ജപിച്ചു സിദ്ധി വരുത്തി ദേവിയെ പ്രത്യക്ഷപ്പെടുത്തി  പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം  ക്ഷേത്രത്തിൽ നേര്ച്ച നേർന്നു  സന്താനലബ്ധിയുണ്ടായാൽ വീട്ടിൽ നിറപറ വച്ച് -വീട് അകലെയാണങ്കിൽ ക്ഷേത്രത്തിനടുത്തുള്ള വാര്യത്ത് -നിലവിളക്കിനു മുന്നിൽ കുട്ടിയെ അച്ഛനോ അമ്മാവനോ മടിയിലിരുത്തണം പിന്നീട് കോലം വരച്ചു പല കയിട്ടു കുട്ടിയെ അതിലിരുത്തും നാല് കരിമ്പുകളിൽ ചുവന്ന പട്ടു കെട്ടി ആ പട്ടിനടിയിൽ കുട്ടിയെ എടുത്ത് അച്ഛൻ നടക്കണം കരിമ്പിന്റെ ഒരറ്റത്ത് ഒരുകുല പാക്ക് നെയ്യ് മറ്റേ അറ്റത്ത് കദളിപ്പഴം  എന്നിവ കെട്ടിയിടും. പഞ്ചവാദ്യം നാദസ്വരം എന്നിവയോടു കൂടി ഘോഷയാത്ര. മൂന്ന് കരിമ്പിൻ കഷണങ്ങൾ ഒന്നിച്ചു കെട്ടി ആരോട് ആൺകുട്ടിയെ കൊണ്ട് പിടിപ്പിച്ച് മുന്നിൽ നടത്തും  ചങ്ങല വട്ട സ്ത്രീകളാണ് പിടിയ്ക്കുക. അഷ്ടമംഗല്യം വേണം  ഈ ഘോഷയാത്ര ക്ഷേത്രത്തിലെത്തി മൂന്നു പ്രദിക്ഷിണം വയ്ക്കുമ്പോൾ പൂക്കില ,പൂവ് കുരുത്തോല മലര് എന്നിവ  മുകളിലേയ്ക്കുഎറിയും.മൂന്ന് പ്രദിക്ഷിണം വച്ച ശേഷം കുട്ടിയുടെ കൊച്ചു കാലുകൾ   ഭഗവതിയെ കാണിയ്ക്കും. വികാരനിർഭരമായ ആറു ചടങ്ങാണിത് .. കേരളത്തിൽ ഈ ചടങ്ങു   ഈ ക്ഷേത്രത്തിൽ മാത്രമേ  കണ്ടെത്തിയിട്ടുള്ളു. ഈ ക്ഷേത്രത്തിൽ വച്ചാണ് ചട്ടമ്പി സ്വാമികൾ  ശ്രീനാരായണ ഗുരുസ്വാമിയെ  കണ്ടുമുട്ടിയത്. അദ്ദേഹമാണ് ശ്രീനാരായണന്‌ ബാലസുബ്രമണ്യമന്ത്രം ഉപദേശിച്ചതെന്നു  പഴമ ക്ഷേത്രപ്രവേശനമില്ലാതിരുന്ന കാലത്ത് ക്ഷേത്രത്തിന്റെ ആൽത്തറയിലിരുന്നാണ് സ്വാമികൾ  ശ്രീനാരായണന്‌ ഉപദേശങ്ങൾ നൽകിയിരുന്നത്. അണിയൂർ  വാര്യത്തെ  മാധവ വാര്യരും  ശേഖര വാര്യരും  ശ്രീ നാരായണ ഗുരുവിനെ പഠിപ്പിച്ചിട്ടുണ്ടെന്നും പഴമയുണ്ട്. വളരെക്കാലം അണിയൂർ വാര്യത്തിന്റെ  കൈവശമായിരുന്നു ഈ ക്ഷേത്രം  ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .

2019, ജൂലൈ 6, ശനിയാഴ്‌ച

മിത്രാനന്ദപുരം ക്ഷേത്രം ,തിരുവനന്തപുരം




മിത്രാനന്ദപുരം ക്ഷേത്രം ,തിരുവനന്തപുരം 

തിരുവനന്തപുരത്ത് മൂന്നുപ്രധാനമൂർത്തികൾ  ബ്രഹ്‌മാവും ശിവനും വിഷ്ണുവും. ഇരിക്കുന്ന ബ്രഹ്‌മാവും നിൽക്കുന്ന വിഷ്ണുവുമാണ് .വിഷ്ണുവിന് വട്ടശ്രീകോവിൽ ,കിഴക്കോട്ടു ദർശനം . തന്ത്രി തരണനെല്ലൂർ ആയുർ വർ ദ്ധനയ്ക്കു ക്ഷേത്രത്തിലെ ബ്രഹ്‌മാവിന് വിളക്ക് കത്തിയ്ക്കും. വിഷ്ണുവിന് വെണ്ണ നേദ്യം, ഉപദേവത  ഗണപതി. ഈ ക്ഷേത്ര സമുച്ചയത്തിൽ ആദ്യം ബ്രഹ്‌മാവിന്റെ ക്ഷേത്രമാണ്  ഉണ്ടായിരുന്നത്. ഈ  ബ്രഹ്‌മാവിനെ ശിലാലിഖിതത്തിൽ  ദക്ഷിണ സ്വര്ണമുകൈ ഭട്ടാരൻ  എന്നാണു വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിനു  90  ഗ്രാമങ്ങളിൽ ഭൂമിയുണ്ടായിരുന്നു എന്ന് ഗോപിനാഥ റാവു  വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും  പിന്നീട് നിർമിച്ചതാണ് .പദ്മനാഭ ക്ഷേത്രത്തിൽ പൂജ കഴിച്ചവര് പിന്നീട് മറ്റു സ്ഥലങ്ങളിൽ  പൂജ കഴിയ്ക്കരുതെന്നു  ഒരു നിശ്ചയമുണ്ട് .അവർക്കു പൂജ നടത്താൻ ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങൾ പണി തീർത്തു എന്നാണു ഒരു പുരാവൃത്തം. ഇക്കര ദേശിയ്‌ക്ക്‌വേണ്ടി വിഷ്ണു ക്ഷേത്രവും അക്കരെ ദേശിയ്ക്കു  ശിവനും. ശ്രീകൃഷ്ണ ക്ഷേത്രം  നിർമിച്ചത് ഉദയമാർത്താണ്ഡ വർമ്മനാണന്നു  സ്യാനന്ദു പുരാണ സമുച്ചയം   ഇത് അച്ചടിച്ചിട്ടില്ല കൈയെഴുത്ത് പ്രതികൾ തിരുവനന്തപുരം വലിയകൊട്ടാരം ഗ്രന്ഥപുരയിലും   സർവ്വകലാശാല  ഹസ്തലിഖിത ഗ്രന്ഥശാലയിലുമുണ്ട് .കൊല്ലവർഷം 384 മാണ്ടിലെ  രേഖയിൽ തിരുവനന്തപുരത്ത് മിത്രാനന്ദപുരം  ക്ഷേത്രത്തിൽ യോഗം കൂടുന്ന സഭയും സഭയിൽ ഒരു സഭാജിതനും  ഭട്ടാരകനും ഉണ്ടായിരുന്നു. എന്നും പദ്മനാഭമേനോൻ  കൊല്ലവർഷം 660  മീനമാസത്തിൽ  നന്നാക്കിയെന്നു  വിഷ്ണു ക്ഷേത്രത്തിൽ ലിഖിതമുണ്ട്  ക്ഷേത്രത്തിലേക്കുള്ള ദാനങ്ങളെക്കുറിച്ചു ചെമ്പുതകിടിലുള്ള  തമിഴ് വട്ടെഴുത്ത്  ശാസനങ്ങൾ  കണ്ടെടുത്തിട്ട് ഉ ണ്ട് .മുറജപത്തിനെത്തുന്ന ആഴ്വാഞ്ചേരി തംബ്രാക്കൾ  മിത്രാനന്ദപുരം ബ്രഹ്‌മസം മഠത്തിലാണ്  താമസിച്ചതെന്നു ക്ഷേത്രം നിൽക്കുന്ന  സ്ഥലത്തായിരുന്നു  അനന്തന്കാടെന്നും ഇവിടെ വച്ചാണ് വില്വമംഗലത്തിനു  ദർശനം  ലഭിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. 

2019, ജൂലൈ 2, ചൊവ്വാഴ്ച

കല്ലടത്തുർ ക്ഷേത്രം പാലക്കാട് ജില്ല



കല്ലടത്തുർ ക്ഷേത്രം പാലക്കാട് ജില്ല


പാലക്കാട് ജില്ലയിലെ കപ്പൂർ പഞ്ചായത്തിൽ .കൂറ്റനാട് എടപ്പാൾ റൂട്ടിലെ പടിഞ്ഞാറങ്ങാടിയിൽ മൂന്നു ക്ഷേത്രങ്ങളുണ്ട് .കല്ലടത്ത്തൂർ ശിവക്ഷേത്രം വിഷ്ണു ക്ഷേത്രം ഭഗവതിക്ഷേത്രം  ഇതിൽ ഏറ്റവും പഴയതു ശിവക്ഷേത്രമാണ് ശിവന് വട്ടശ്രീകോവിൽ കിഴക്കോട്ടു ദർശനം .ഖരപ്രതിഷ്ഠയാണ് എന്ന് ഐതിഹ്യം ക്ഷേത്രത്തിൻറെ 200 മീറ്റർ കിഴക്കു ഭാവുഗത്തുള്ള വലിയത്രക്കുളം  ഈ ക്ഷേത്രത്തിന്റെ കുളമായിരുന്നു എന്ന് പഴമ. ഈ കുളത്തിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് ഗുഹാമാർഗ്ഗമുണ്ടത്രെ വടക്കു ഭാഗത്താണ് വിഷ്ണു ക്ഷേത്രം .ഇവിടെ പ്രധാന മൂർത്തി നരസിംഹമാണ് വിഗ്രഹം പൊട്ടിയ നിലയിലാണു .ആക്രമണത്തിൽ നശിച്ച്‌താണു എന്ന് പഴമ .ക്ഷേത്രത്തിലെ വലിയ ബലിക്കല്ലും ചുറ്റമ്പലവും സപ്തമാതൃ പ്രതിഷ്ഠകളും തകർന്ന നിലയിലാണ്. കിഴക്കോട്ടു ദര്ശനം ക്ഷേത്രങ്ങളിൽ കൂടുതൽപ്രസിദ്ധി ഭദ്രകാളി ക്ഷേത്രത്തിനാണ്  ഇവിടെ പ്രധാനമുർത്തി ഭദ്രകാളി  പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി അണ്ടലാടി  ചതുർശാല നമ്പൂതിരിയുടെ കുടപ്പുറത്ത് കൊച്ചുങ്ങല്ലൂരിൽ നിന്നും വന്നതാണെന്ന് ഐതിഹ്യം . ഈ ഭഗവതിയ്ക്കു ഭദ്രകാളിയുടെയും ദുർഗ്ഗയുടെയും ചൈതന്യമുണ്ടന്നു വിശ്വാസം .കുഭത്തിലെ ആദ്യത്തെ വെള്ളിയാഴ്ച താലപ്പൊലിയായി എട്ടു ദിവസത്തെ ഉത്സവം .മുൻപ് കാളവേലയും ഉണ്ടായിരുന്നു തോ ല്പ്പാവക്കൂത്തും ഉണ്ടായിരുന്നു .തോല്പാവക്കൂത്തിനു ഇവിടെ ഗരുഡപ്പത്തുണ്ടായിരുന്നു  ഈ ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ മൂലയിലാണ് ശ്രീകോവിൽ ഭദ്രകാളിയ്ക്കു അഭിമുഖമായി പ്രത്യേക അമ്പലകുളമുണ്ട് ദേവിയ്ക്ക് പീഠമാണ്  ചതുരശാലക്കാവിലായിരുന്ന ഭദ്രകാളിയെ ഇങ്ങോട്ടു മാറ്റി പ്രതിഷ്ഠിച്ചു എന്ന് ഒരു ഐതിഹ്യം  ശൈവ-വൈഷ്ണവ -ശാക്തേയ സംയോജനം തെളിയിക്കുന്ന അപൂർവ്വക്ഷേത്രമാണ് ഭദ്രകാളി ക്ഷേത്രത്തിലെ പ്രധാന വഴിപാട്  ദാരികാവധം പാട്ടാണ്.ബ്രാഹ്മണിയമ്മ കളമെഴുതി കിണ്ണം മുട്ടി ദാരികാവധം  പാടുമ്പോൾ ക്ഷേത്രത്തിലെ പൂജാരി അരി പൂവ് കവിങ്ങിന് പൂക്കില എന്നിവ കൈയിലേന്തി പാലകപ്പുറത്ത് ഒറ്റക്കാലിൽ  നിൽക്കണമെന്നായിരുന്നു ക്ഷേത്രത്തിലെ ചിട്ട .ഉപദേവത .അയ്യപ്പൻ,ഗണപതി.ശിവക്ഷേത്രത്തിന്റെ തെക്കു വശത്ത്  തറയിൽ രക്ഷസ്സ്,രക്തേശ്വരി പാതിരാപഞ്ചമി ,നിലവട്ടകധാരിണി ,ഭദ്രകാളി,മണികണ്ഠൻ ബാലശാസ്താവ്  ബാലഹനുമാൻ , നാഗരാജാവ്  കാവുംപുറത്തു മനക്കാരുടെ  ക്ഷേത്രമാണ് ഇപ്പോൾ നാട്ടുകാരുമുണ്ട് .