2021, ഡിസംബർ 15, ബുധനാഴ്‌ച

തിരുമംഗലം മഹാദേവക്ഷേത്രം തൃശൂർ ജില്ല

 





തിരുമംഗലം മഹാദേവക്ഷേത്രം തൃശൂർ ജില്ല

=========================================


തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമംഗലം ശ്രീ ശിവ-വിഷ്ണുക്ഷേത്രം ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു. പാർവ്വതീസമേതനായ പരമശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ[2] മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്. .


പൂജാവിധികളും, വിശേഷങ്ങളും

ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിയ്ക്കും അഷ്ടമിരോഹിണിയ്ക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.

ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവൻ പ്രധാന നിവേദ്യം ത്രിമധുര മാണ് . തിരുമംഗലത്തപ്പൻ ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്ന ആശ്വാസം.


തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഡിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.


ഉപദേവതകൾ

ശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനത്തിലിരിക്കുന്ന ദേവൻ പൂർണ്ണ, പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.

തവനൂർ ചെറുതിരുനാവായ ബ്രഹ്മ-ശിവക്ഷേത്രം മലപ്പുറം ജില്ല

 





തവനൂർ ചെറുതിരുനാവായ ബ്രഹ്മ-ശിവക്ഷേത്രം മലപ്പുറം ജില്ല

=========================================================



മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തിരൂരിന് 8-കി.മി . തെക്കാണ് തിരുനാവായ. .ട്രെയിൻ വഴിയാണെങ്കിൽ കുറ്റിപ്പുറം റെയിവേസ്റ്റേഷനിൽ ഇറങ്ങിയാൽ മതി. പാസഞ്ചർ ട്രെയിനുകൾ തീരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്താറുണ്ട്. തിരുനാവായ സ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്‌ 

മലപ്പുറം ജില്ലയിലെ  പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം.

ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിൻറെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലെ 13 ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ  ക്ഷേത്രം..

ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷണം.ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗം പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള വിഷ്ണു പ്രതിഷ്ഠകൾ അപൂർവ്വമാണ് . മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്.

പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.

ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.

പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനും ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്ന് വിശ്വസിക്കുന്നു.

ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.

നവയോഗികളായ സത്തുവനാഥർ, സാലോഗ നാഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കടയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടുണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമാനു പഴമ .

"താപസ്സന്നൂരാ ണ്" തവനൂര് ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠർ തപസ്സനുഷ്ഠിച്ചിരുന്നത് തീരമായതുകൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്ന പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മൺപാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗുരുവായൂർ അടയാളങ്ങളുമായി പല ക്ഷേത്ര മാഹാത്മ്യങ്ങളും പേരുചേർത്തു പറയപ്പെടുന്ന പ്രശസ്തനായ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയിൽ നിന്നും സമീപകാലത്ത് കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങൾ ഈ ഗ്രാമത്തിൻറെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നതാണ്.

ദക്ഷിണാമൂർത്തീസ്തവം, ശ്രീകൃഷ്ണാമൃതം തുടങ്ങി ഇരുപതോളം കൃതികൾ വില്വമംഗലത്തിൻറെതായി കണ്ടെത്തിയിട്ടുണ്ട്.

പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

നിറമംഗലം ശിവക്ഷേത്രം തൃശൂർ ജില്ല ====

 



നിറമംഗലം  ശിവക്ഷേത്രം തൃശൂർ ജില്ല

====================================

തൃശൂർ ജില്ലയിലെ കരുമത്രയിൽ വടക്കാഞ്ചേരി-രാമവർമ്മപുരം റൂട്ടിലെ കരുമത്ര സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ  അകലെ . പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടാണ്‌ ദര്ശനം  .രണ്ടു നേരം പൂജയുണ്ട് ശിവരാത്രി ആഘോഷം ഭിക്ഷ എടുത്ത് നിറഞ്ഞ പാത്രവുമായി എത്തുന്ന ശിവനാണ് ഇവിടെ എന്ന് ഒരു പുരാവൃത്തം  അവനാപറമ്പ് വകയായിരുന്നു ഈ അമ്പലം  ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ഇതേ റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ രവിപുരമംഗലം ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട് ഇത് പുന്നംപറമ്പ്  സെന്ററിൽ നിന്നും ഒന്നരകിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് . പാടത്തിനു നടുവിലാണ് ഈ ക്ഷേത്രം പ്രധാന മൂർത്തി  ശ്രീകൃഷ്ണൻ കിഴക്കോട്ടാണ് ദർശനം .ഉപദേവതകൾ ഇല്ല. രണ്ടു നേരം പൂജയുണ്ട്  അഷ്ടമി രോഹിണി ആഘോഷം .

2021, നവംബർ 29, തിങ്കളാഴ്‌ച

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം സുരട്ടുപള്ളി

 

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം*

സുരട്ടുപള്ളി

SURATTU PALLI

================================

തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്.

ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. *ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്*.

ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. *ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്*.

ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ '*പള്ളികൊണ്ടേശ്വര്‍*' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു.

ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്.

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്‍റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്‌, അഭയം പ്രാപിച്ചു.

*അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്‍റെ ആകൃതിയിലാക്കി വിഴുങ്ങി*. ഉടന്‍തന്നെ പാര്‍വ്വതി ശിവന്‍റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്‍റേയും ദേവനായി.

നീലകണ്ഠനായി അറിയപ്പെട്ടു.

*അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്‍റെ ശിരസ്സ് പിടിച്ച്‌ മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്‍റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു*. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.

*ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു*.

അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ '*സുരരര്‍പള്ളി*' എന്നും പിന്നീട് ഈ സ്ഥലം '*സുരട്ടുപള്ളി*' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി.

*ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്*.

വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. *ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു*. *വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു*.

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്.

രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. *രാമേശ്വരം തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്*. *മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു*.

വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. *മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെയുണ്ട്*.

അപ്പര്‍, സുന്ദര്‍ തിരുജ്ഞാന സംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടിസ്തുതിച്ച മഹാക്ഷേത്രമാണിത്.

*കൂവളം, വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ ക്ഷേത്രവളപ്പില്‍ നിറയെ പന്തലിച്ചു നില്‍ക്കുന്നു. ഗംഗയ്ക്ക് സമമായി അരണിയെന്ന ഒരു നദിയും ഇതുവഴിയൊഴുകുന്നു*.

സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള ഈ ശിവക്ഷേത്രം ഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതുകൂടിയാണ്. *ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണ്. അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു*.

പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും. അതിനാല്‍ മോക്ഷവും ലഭിക്കും; സംശയമില്ല.

*എത്തിച്ചേരുവാന്‍*

എറണാകുളം-ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍ റെയില്‍വേ നിലയം ഉണ്ട്. (ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടോയെന്നും മനസ്സിലാക്കുക). ഇല്ലെങ്കില്‍ ആര്‍ക്കോണം ജംഗ്ഷനില്‍ ഇറങ്ങുക. അവിടെനിന്ന് ആര്‍ക്കും - ചെന്നൈ സബ് സര്‍ബന്‍ ട്രെയിന്‍ എപ്പോഴും ലഭിക്കും. തിരുവള്ളൂരില്‍ ഇറങ്ങുക.

അവിടെ നിന്നും ഊറ്റുകോട്ടയ്ക്ക് ബസ്സ് ലഭിക്കും. തമിഴ്നാട്/അന്ധ്ര സര്‍ക്കാര്‍/ സ്വകാര്യ ബസ്സുകള്‍ ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കി.മീ. ദൂരമാണ് സുരട്ടു പള്ളിക്ക്. ഓട്ടോറിക്ഷ ലഭിക്കും. തിരുപ്പതി ഊറ്റുകോട്ട- ചെന്നൈ/തിരുപ്പതി-തിരുവള്ളുര്‍ ബസ്സുകളും സുരട്ടുപള്ളി വഴിയാണ് പോകുന്നത്.

*ഓര്‍ക്കുക*

സുരട്ടുപള്ളി ഒരു ക്ഷേത്ര ഗ്രാമമാണ്. ഹോട്ടലുകള്‍/ലോഡ്ജുകള്‍ ഒന്നും ഇവിടെ ലഭ്യമല്ല. ഊറ്റുകോട്ട തമിഴ്/ആന്ധ്ര അതിര്‍ത്തി ഗ്രാമമാണ്. തമിഴ് നാട്ടിലാണ് ഊറ്റുകോട്ട. ഇവിടെ ബസ്സ്റ്റാന്‍ഡുണ്ട്. ഏറ്റവും അടുത്ത നഗരം തിരുവള്ളൂരാണ്. 26 കി.മീ. ദൂരം. ചെന്നൈ 64 കി.മീ. ദൂരം.

*താമസസൗകര്യം*.

ആര്‍ക്കോണം, ചെന്നൈ, തിരുപ്പതി.

*ക്ഷേത്ര സമയം*

രാവിലെ 6 മുതല്‍ 12.30 വരെ. വൈകുന്നേരം 4 മുതല്‍ 8 മണി വരെ.

വിലാസം: ശ്രീപള്ളി കൊണ്ടേശ്വരം ക്ഷേത്രം, സുരട്ടുപള്ളി, ചിറ്റൂര്‍. 

പിന്‍: 517 589, ആന്ധ്ര. ഫോണ്‍: 08576- 278599.

കടപ്പാട് 


2021, നവംബർ 27, ശനിയാഴ്‌ച

അറക്കല്‍ അമ്മ /പഴുക്കാമറ്റം ഭഗവതി

 





അറക്കല്‍ അമ്മ /പഴുക്കാമറ്റം  ഭഗവതി

====================================


 ഏകദേശം  750  വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള ക്ഷേത്രമാണ്‌ ഇത്

ചേലാമറ്റം  കരയില്‍ അറക്കല്‍ തറവാട്ടിലെ പരദേവതയാണ്  അറക്കല്‍ ഭഗവതി (അറക്കല്‍ അമ്മ /പഴുക്കാമറ്റം  ഭഗവതി)  .  .ദാരിക വധത്തിനു ശേഷം ശാന്തമായ ഭാവത്തില്‍ അനുഗ്രഹപ്രദായിനിയായി ദേവി ഇവിടെ കുടികൊള്ളുന്നു. ഉപദേവന്‍മാരായി  ശ്രീ പരമേശ്വരന്‍  ,ശ്രീ മഹാവിഷ്ണു ,ശ്രീ ധര്‍മ ശാസ്താവ്  എന്നിവരുടെയും ചൈതന്യം  ഇവിടെ  നിറഞ്ഞു നില്‍ക്കുന്നു .


ഐതീഹ്യം  ഇങ്ങനെയാണ്, 

അതായത്  ഏകദേശം 750  വര്‍ഷം മുന്‍പ്  'പഴുക്ക' എന്ന് പേരായ ഒരു പുലയ സ്‌ത്രീ  പുല്ലുവെട്ടുന്നതിനിടയില്‍  തന്റെ  അരിവാള്‍ അറിയാതെ ഒരു കല്ലില്‍  തട്ടുകയുണ്ടായി .അസാധാരണമായി  ഇവിടെ കല്ലില്‍ നിന്ന്   രക്തം ഉണ്ടായതില്‍   ഭയന്ന സത്രീ  ഉടനെ അടുത്തുള്ള  ബ്രാഹ്മണനെ വിവരമറിയിക്കുകയും തുടര്‍ന്നു നടന്ന അഷ്ടമംഗല    പ്രശ്നത്തില്‍ നിന്ന് ദേവി ചൈതന്യം ആ ശിലയില്‍ കുടിയിരിക്കുന്നു എന്ന്  മനസ്സിലാവുകയും ചെയ്തു . ആ പുലയ സത്രീയുടെ  സ്മരണാര്‍ധം  ആണ്  ക്ഷേത്രത്തിനു പഴുക്കാമറ്റം എന്ന് നാമകരണം ചെയ്തത് .  പിന്നീട് ദേവീ ചൈതന്യമുള്ള  ശില  ആദ്യം ലഭിച്ച സ്ഥാനത്തുനിന്നും  ഇന്നത്തെ  ഭാഗത്തേക്ക്‌ ക്ഷേത്രം  മാറ്റിപണിയുകായാണ്  ചെയ്തത്. വിവാഹാദി മംഗള കാര്യ തടസ്സം നീക്കുന്നതിനും  ഇഷ്ട സന്താന ലബ്ധിക്കും  കാര്യസാധ്യത്തിനും  നിരവധി ഭക്തര്‍ ഇന്നും ക്ഷേത്രത്തില്‍ എത്തികൊണ്ടിരിയ്ക്കുന്നു . .


                               

2021, നവംബർ 24, ബുധനാഴ്‌ച

മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

 മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

=========================================================================


ഹൈന്ദവ വിശ്വാസികള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍) അങ്ങനെയായിരുന്നല്ലോ. താന്‍ മറ്റുള്ളവരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത് . അതായത് മനുഷ്യന്‍ അവനവന്റെ കര്‍ത്തവ്യങ്ങള്‍ അപ്പപ്പോള്‍ ചെയ്തു തീര്‍ക്കേണ്ടത് ചെയ്തു തീര്‍ക്കുക വേണം.


 ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-


(1) മനുഷ്യ ജന്‍മം ആരംഭഘട്ടമാണ്‌ . പരമാത്മാവിന്റെ അംശമാണ്‌ ജീവാത്മാവ് . ജീവാത്മാവ് പഞ്ചഭൂതനിര്‍മ്മിതമായ (ഭൂമി ജലം, അഗ്നി, വായു, ആകാശം) ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.


(2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാൽ  നുകര്‍ന്നും, മാത്രുപിതൃ വാത്സല്യം അനുഭവിച്ചും, മാത്രുപിതൃബന്ധുജനങ്ങളുടെ ലാളനചുംബനാദികള്‍ക്ക് അനു ഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.


(3) മൂന്നാമത്തേത് യവ്വന കാലം . മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തില്‍ വളര്‍ന്ന് സജ്ജനങ്ങളുടെ സത്സംഗത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വരസാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും

ഗുരുവിനോടുമുള്ള കര്‍ത്തവ്യം ഇവിടെനിന്നും ആരംഭിക്കുന്നു.


(4) യവ്വനം കഴിഞ്ഞാല്‍ അടുത്തത്‌ ഗൃഹസ്ഥാശ്രമ മാര്‍ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും

അതോടോപ്പോം ഒരു അച്ഛന്റെ കര്ത്തവ്യവും ഇതില്‍കൂടി നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്.


(5) ഈ നാലു 'പടികളും' കഴിഞ്ഞാല്‍ ഇനിയുള്ളതു ഈശ്വരസാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാര്‍ഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം.. എന്ന് വച്ചാല്‍ കടലില്‍ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയില്‍ പതിച്ചു നദികളില്‍ കൂടി യൊഴുകി സമുദ്രത്തിലോട്ടു ചേരുന്നതുപോലെ യുള്ള  പ്രക്രിയയെപ്പോലെയാണ് എന്ന് അർത്ഥം 


(6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മചൈതന്യത്തില്‍ അഭയം പ്രാപിക്കുന്നു.അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം 'ഭൂമി'യില്‍ മലര്‍ത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യില്‍ ദഹിപ്പിക്കുന്നതും, 'വായു'വില്‍ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.


ഈ ആറു പടികളും കടന്നാല്‍ മാത്രമെ മനുഷ്യ ജന്മ ത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഡ കൊപനിഷത്തില്‍ പറയുന്നു 'ജീവാത്മാവ് പരമാത്മാവിൽ  ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ്‌ എന്ന് വ്യക്തം.


കുണ്ഡ ലിനിയോഗത്തില്‍ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലില്‍ ആറു പൂരകങ്ങള്‍ ഉണ്ടന്നാണ്. അവയെ ഉണര്‍ത്തുമ്പോള്‍ ആത്മബോധം ഉണ്ടാകുകയും ഉണര്‍വ് സഹസ്രാരപത്മത്തിലെത്തുകയും അതോടെ ജീവന്‍മുക്തി ലഭിക്കുകയും ചെയ്യുന്നു.

ഇതിനെയാണ്

"പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍

ശിവനെ കാണാകും ശിവ ശംഭോ!"

എന്ന് വിശേഷിപ്പിക്കുന്നതും.


ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികള്‍ (ഇശ്ചാശക്തി, ക്രിയാശക്തി, ആജ്ഞാശക്തി) കൊണ്ട് വശം വദയാക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്.(ഞാന്‍ നീയും നീ ഞാനുമാണ് ). അതായത് "അയ്യപ്പന്‍ നിന്റകത്തും സ്വാമി (ഭക്തന്‍ ) എന്റകത്തും" എന്നാണു അര്‍ത്ഥം. . . .


2021, നവംബർ 23, ചൊവ്വാഴ്ച

രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍. ( ഏകാദശരുദ്രന്മാര്‍)

 ഏകാദശരുദ്രന്മാര്‍

=============================================


രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍.


അജൈക പാത്ത് '

അഹിർ 

ബുധ് ന്യൻ 

വിരൂപാക്ഷൻ ,

സുരേശ്വരൻ 

ജയന്തൻ ,

ബഹുരൂപൻ 

അപരാജിതൻ 

സാവിത്രൻ ,

ത്ര്യംബകൻ 

വൈവസുതൻ 

ഹരൻ 



രുദ്രന്‍ ബ്രഹ്മാവില്‍നിന്നു ജനിച്ചുവെന്നാണ്‌ പുരാണത്തില്‍ കാണുന്നത്‌. രുദ്രന്‍ ശിവരൂപമാണ്‌.

രുദ്രന്‍ ജനിച്ചപ്പോള്‍ തനിക്ക്‌ പേരു കിട്ടാത്തതുകൊണ്ട്‌ കരഞ്ഞതായും അങ്ങനെ കരയുന്നവന്‍ എന്നര്‍ഥംവരുന്ന "രുദ്രന്‍' എന്ന പേര്‍ നല്‌കപ്പെട്ടതായും ബ്രാഹ്മണത്തില്‍ കാണുന്നു.

കൊടുങ്കാറ്റ്‌, പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന കാറ്റ്‌ എന്നീ പ്രകൃതിയുടെ ക്രൂരതയെ പ്രതിനിധീകരിച്ച്‌ കാട്ടുപന്നിയെ വാഹനമാക്കിയിരിക്കുന്നവനായും രുദ്രനെ ചിത്രീകരിച്ചിട്ടുണ്ട്‌. നാശവും വ്യാധിയും, സംരക്ഷണവും രോഗശാന്തിയും രുദ്രന്റെ വൈരുധ്യാത്മക വ്യക്തിത്വത്തിന്റെ ഘടകങ്ങളാണ്‌.

കാലക്രമത്തില്‍ രുദ്രന്‍ പുരാണങ്ങളിലെ ശിവനായി രുപാന്തരപ്പെട്ടു. ശിവന്റെ സംഹാരപരമായ വശത്തെക്കുറിക്കുന്ന പദമാണ്‌ രുദ്രനെന്നും പറയാം.

രുദ്രന്റെ ഉദ്‌ഭവത്തെപ്പറ്റിയുള്ള മറ്റൊരു കഥ ഇപ്രകാരമാണ്‌.

ബ്രഹ്മാവിന്റെ പുത്രന്മാരായ സനന്ദന്‍, സനകന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ലോകസൃഷ്‌ടിയില്‍ തത്‌പരരല്ലാതിരുന്നതിനാല്‍ ബ്രഹ്മാവിന്‌ അത്യധികം കോപമുണ്ടാവുകയും അതില്‍നിന്ന്‌ അഗ്നി ആളിക്കത്തുകയും ചെയ്‌തു. ആ കോപാഗ്നിയില്‍നിന്ന്‌ അതിഭയങ്കരനായ രുദ്രന്‍ പിറന്നു. രുദ്രന്റെ പകുതി സ്‌ത്രീരൂപവും പകുതി പുരുഷരൂപവുമായിരുന്നു.

ശരീരത്തെ വിഭജിക്കാന്‍ രുദ്രനോട്‌ ബ്രഹ്മാവ്‌ ആജ്ഞാപിച്ചു. ഉടന്‍ രുദ്രന്‍ സ്‌ത്രീയായും പുരുഷനായും വേര്‍തിരിഞ്ഞു. പുരുഷരൂപത്തെ വീണ്ടും പതിനൊന്നായി വിഭജിച്ചു. അവരാണ്‌ ഏകാദശരുദ്രന്മാര്‍. മത്യു, മനു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്‌, ഭപന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിങ്ങനെയാണ്‌ അവരുടെ പേരുകള്‍.

ചില പുരാണങ്ങളില്‍ നാമനിര്‍ദേശം താഴെപ്പറയുന്ന വിധത്തിലാണ്‌. അജൈകപാത്ത്‌, അഹിര്‍ബുദ്ധന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്യംബകന്‍, വൈവസ്വതന്‍, ഹരന്‍

സ്‌ത്രീകളായി വേര്‍തിരിഞ്ഞവര്‍ ധീ, വൃത്തി, ഉശന, ഉമ, നിയുത, സര്‍പ്പിസ്‌, ഇള, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമായി. ഇവര്‍ പതിനൊന്നു രുദ്രന്മാരുടെയും ഭാര്യമാരായിത്തീര്‍ന്നു.

ഹൃദയവും പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉള്‍ക്കൊള്ളുന്ന പതിനൊന്നു സ്ഥാനങ്ങളും രുദ്രന്‍, പ്രാണന്‍, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നീ എട്ടു സ്ഥാനങ്ങളും ബ്രഹ്മാവ്‌ അവര്‍ക്ക്‌ നല്‌കിയെന്നാണ്‌ പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്.

രാമായണത്തിലെ സീത

 രാമായണത്തിലെ സീത 

===================================================



സീതയുടെ ജനനത്തെപ്പറ്റി പല  പുരാണങ്ങളിലും വ്യത്യസ്തമായ കഥകൾ  പറയുന്നുണ്ട് വാല്മീകീരാമായണത്തില്‍ ജനകന്‍ വിശ്വാമിത്രനോടു പറയുന്നു. ''ഞാന്‍ ഒരിക്കല്‍ യാഗത്തിനായി നിലം ഉഴുത സമയത്ത് ഉഴവുചാലില്‍നിന്ന് ഒരു പെണ്‍കുട്ടി ഉയര്‍ന്നുവന്നു. നിലം ഉഴുത സമയത്തു ലഭിച്ചതിനാല്‍ അവള്‍ക്ക് സീതയെന്നു പേരിട്ടു. സീത എന്നതിന് ഉഴവുചാല്‍ എന്നര്‍ത്ഥം. അയോനിജയായ ഈ മകളെ ഞാന്‍ വീരനുള്ള പ്രതിഫലമായി നിശ്ചയിച്ചു വളര്‍ത്തി.'' അദ്ധ്യാത്മരാമായണം മൂലത്തിലും ഇതേകഥ തന്നെ ജനകന്‍ പറയുന്നു. ഒരിക്കല്‍ ഞാന്‍ യജ്ഞഭൂമിയുടെ ശുദ്ധിക്കായി നിലം ഉഴുകയായിരുന്നു. എന്റെ കലപ്പയുടെ ഉഴവുചാലിൽ  നിന്ന് ശുഭലക്ഷണയായ ഈ കന്യക പ്രകടയായി. അവളെക്കണ്ടപ്പോള്‍ എനിക്ക് അതിയായ  സ്‌നേഹം തോന്നി. അങ്ങനെ ഞാന്‍ ഈ ചന്ദ്രമുഖിയെ എന്റെ പ്രിയപത്‌നിക്കു സമര്‍പ്പിച്ചു. എഴുത്തച്ഛന്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു. യാഗഭൂദേശം വിശുദ്ധ്യര്‍ത്ഥമായുഴുതപ്പോ- ളേകദാ സിതാമധേ്യ കാണായി കന്യാരത്‌നം ജാതയായൊരു ദിവ്യകന്യക തനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനതുമൂലം. ലക്ഷ്മീദേവിയുടെ അവതാരമായ സീത എങ്ങനെ ഭൂപുത്രിയായി അഥവാ മണ്ണിനടിയിലെത്തി എന്നൊരു ചോദ്യമുദിക്കുന്നു. എന്തെങ്കിലുമൊരു കാരണം വേണമല്ലോ. ദേവീഭാഗവതം, ഉത്തരരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം എന്നിവയിലൂടെ ഒരനേ്വഷണം നടത്താം. ആദ്യം ദേവീഭാഗവതം:- വിഷ്ണുവിന്റെ അംശത്തില്‍ ജനിച്ച ദക്ഷസാവര്‍ണ്ണി എന്ന മനുവിന്റെ പുത്രപരമ്പരയില്‍ രഥധ്വജന്‍ എന്ന രാജാവിന്റെ പുത്രന്മാരായിരുന്നു ധര്‍മ്മധ്വജനും കുശധ്വജനും. ഇവര്‍ മഹാലക്ഷ്മി പുത്രിയായി ജനിക്കണമെന്ന  ആഗ്രഹത്തോടെ തപസ്സാരംഭിച്ചു. തപസ്സില്‍ പ്രീതയായി ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട് രണ്ടുപേരുടെയും പുത്രിയായി ജനിക്കാമെന്നു വാഗ്ദാനം ചെയ്തു. ധര്‍മ്മധ്വജന് മാധവി എന്ന ഭാര്യയില്‍ ലക്ഷ്മി പുത്രിയായി ജനിച്ചു. കുഞ്ഞിന് തുളസി എന്നുപേരിട്ടു. ഈ തുളസിയായിയാണ് പിന്നീടൊരു ശാപം മൂലം തുളസിച്ചെടിയായിത്തീര്‍ന്നത്. അക്കഥയ്ക്ക് ഇവിടെ പ്രസക്തിയില്ല. ധര്‍മ്മധ്വജന്റെ സഹോദരനായ കുശധ്വജനും ഭാര്യ മാലാവതിയും പുത്രി ജനനത്തിനു വേണ്ടി സദാ വേദമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടിരുന്നു. ഈ അവസരത്തില്‍ കുശധ്വജന്റെ വായില്‍നിന്നും ഒരു ശിശു അവതരിച്ചു. വേദത്തില്‍ നിന്നുണ്ടായതിനാല്‍ വേദവതിയെന്നും ദൈവീകമായി ലഭിച്ചതിനാല്‍ ദേവഗതി എന്നും പേരുണ്ടായി. ഈ വേദവതി യൗവനയുക്തയായപ്പോള്‍ മഹാവിഷ്ണു ഭര്‍ത്താവായിത്തീരണമെന്നാഗ്രഹിച്ചു. ഒരിക്കല്‍ ശംഭുവെന്ന ഒരസുരന്‍ കുശധ്വജന്റെ ആശ്രമത്തിലെത്തി ദേവഗതിയെക്കണ്ട് മോഹിച്ച് ഭാര്യയായി നല്‍കാന്‍ ആവശ്യപ്പെട്ടു. കുശധ്വജന്‍ വഴങ്ങിയില്ല. കുപിതനായ ശംഭു അദ്ദേഹത്തെ വെട്ടിക്കൊന്നു. ഇതുകണ്ട് ജ്വലിച്ച കോപത്തോടെ ദേവഗതി  അസുരനെ ഒന്നുനോക്കി. അയാള്‍ അവളുടെ കോപാഗ്നിയില്‍ ഭസ്മമായിപ്പോയി. ദുഃഖിതയായ ദേവഗതി വിഷ്ണുവിനെ ലഭിക്കാന്‍ തപസ്സാരംഭിച്ചു. ഈ ഘട്ടത്തിലാണ് ദ്വിഗ്വിജയത്തിനു പുറപ്പെട്ട രാവണന്‍ തപസ്സനുഷ്ഠിക്കുന്ന വേദഗതിയെക്കാണുന്നത്. തന്നെ ഭര്‍ത്താവായി വരിക്കാന്‍ രാവണന്‍ ആവശ്യപ്പെടുന്നു. താന്‍ വിഷ്ണുഭക്തയാണെന്നുപറഞ്ഞ് കന്യക അതു നിഷേധിച്ചു. കാമാന്ധനായ രാവണന്‍ അവളുടെ കൈയില്‍ പിടിച്ച് ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ദുഷ്ടന്റെ സ്പര്‍ശംകൊണ്ട് അശുദ്ധമായ ശരീരം ഇനി വേണ്ടയെന്നു പറഞ്ഞ് ദേവഗതി തന്റെ യോഗാഗ്നിയില്‍ ശരീരം ആഹുതി ചെയ്തു. അഗ്നിയില്‍ ചാടുന്നതിനുമുമ്പ് താന്‍ വീണ്ടും ജനിക്കുമെന്നും മഹാവിഷ്ണുവിന്റെ ഭാര്യയായിത്തീരുമെന്നും രാവണന്റെ മരണത്തിനു കാരണക്കാരിയാകുമെന്നും വേദഗതി ശപിച്ചു. ഭയന്നുപോയ രാവണന്‍ അവളുടെ ചാരം ഒരു പെട്ടിയിലടച്ച് ലങ്കയിലേക്കുകൊണ്ടുപോയി. പെട്ടി വന്നതുമൂലം ചില അനര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. നാരദന്റെ ഉപദേശപ്രകാരം ആ പെട്ടി കടലിലൊഴുക്കി. അതു മിഥിലയിലെ നദീതീരത്തെത്തി. ഈ സ്ഥലത്ത് യാഗം ചെയ്യാനായി ജനകന്‍ ഉഴുതപ്പോള്‍ സീതയെ ലഭിച്ചു. ആനന്ദരാമായണത്തില്‍ ഏതാണ്ട് ഇതിനു സമാനമായ കഥ മറ്റൊരുരൂപത്തില്‍ പറയുന്നു. പത്മാക്ഷന്‍ എന്ന രാജാവ് ലക്ഷ്മീകടാക്ഷമുണ്ടാകാന്‍ വേണ്ടി തപസ്സുചെയ്തു. അതിന്റെ ഫലമായി ലക്ഷ്മീദേവി മകളായി ജനിച്ചു. അവര്‍ക്ക് പത്മഎന്നു പേരിട്ടു. മകള്‍ യൗവന യുക്തയാകുംതോറും രാജ്യം ഐശ്വര്യ സമൃദ്ധമാകാന്‍ തുടങ്ങി. പത്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് നിരവധി രാജാക്കന്‍മാര്‍ എത്തി. പത്മയ്ക്ക് ഇഷ്ടമുള്ളയാളെ വരിക്കാനായി പത്മാക്ഷന്‍ സ്വയംവരം പ്രഖ്യാപിച്ചു. സ്വയംവര ദിവസം രാവണന്‍ രാക്ഷസപ്പടയുമായെത്തി എല്ലാ രാജാക്കന്മാരെയും പരാജയപ്പെടുത്തി. പത്മയാകട്ടെ ദുഷ്ടനായ രാവണനെ വരിക്കാന്‍ വിസമ്മതിച്ചു. കുപിതനായ രാവണന്‍ പത്മാക്ഷനെ വധിച്ച് കൊട്ടാരമെല്ലാം നശിപ്പിച്ച് ബലാല്‍ക്കാരമായി കന്യകയെ കൊണ്ടുപോകാന്‍ ശ്രമിച്ചു. പത്മ പെട്ടെന്ന് അഗ്നികുണ്ഡത്തില്‍ മറഞ്ഞു. രാവണന്‍ നിരാശനായി മടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് പുഷ്പക വിമാനത്തില്‍ സഞ്ചരിക്കുന്ന രാവണന്‍ അഗ്നികുണ്ഡത്തില്‍നിന്നും പുറത്തുവന്ന പത്മയെക്കണ്ട് വീണ്ടും അടുത്തെത്തി ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. അടുത്തജന്മത്തില്‍ ഞാന്‍ കാരണം നിനക്കു മരണമുണ്ടാകുമെന്നും ശപിച്ചിട്ട് അഗ്നിയില്‍ ചാടി ഭസ്മമായി. അവിടെ ചാരത്തില്‍ അഞ്ചു രത്‌നങ്ങള്‍ കണ്ട് രാവണന്‍ എടുത്ത് പെട്ടിയിലടച്ച് ലങ്കയിലേക്കു കൊണ്ടുപോയി. ഒരുദിവസം മണ്ഡോദരി ആ പെട്ടി തുറന്നപ്പോള്‍ മനോഹരിയായൊരു പെണ്‍കുഞ്ഞിനെ കണ്ടു. താന്‍ രാവണനാശത്തിനായി വന്നതാണെന്ന് ആ കുഞ്ഞു പറഞ്ഞതുകേട്ട് രാവണന്‍ കുഞ്ഞിനെ പെട്ടിയില്‍ അടച്ച് കടലിലെറിഞ്ഞു. അത് മിഥിലാ തീരത്തെത്തി ജനകനു കിട്ടി. കുറച്ചുകൂടി വിചിത്രമായ കഥയാണ് അത്ഭുതരാമായണത്തില്‍. ലോകകണ്ടകനായ രാവണന്‍ മുനിമാരെ സദാ ഉപദ്രവിച്ചുവന്നു. തപോനിഷ്ഠരായിരിക്കുന്ന മഹര്‍ഷിമാരെ കണ്ടാല്‍ ബാണം തൊടുത്ത് അവരെക്കൊല്ലും. കുറച്ചു രക്തം  ഒരു കുടത്തിലെടുത്തുവയ്ക്കും. ഇങ്ങനെ പലരുടെയും രക്തം ശേഖരിച്ചു. ഇക്കാലത്ത് ഗ്യത്സമന്‍ എന്നൊരു മഹര്‍ഷി ലക്ഷ്മിക്കു തുല്യയായ ഒരു പുത്രിയുണ്ടാകാന്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. നിത്യവും അല്പം പാല്‍ മന്ത്രം ജപിച്ച് ഒരു പാത്രത്തില്‍ ശേഖരിക്കും. ഇതറിഞ്ഞ രാവണന്‍ രഹസ്യമായി ഗ്യത്സമന്റെ ആശ്രമത്തിലെത്തി. പാല്‍പാത്രം മോഷ്ടിച്ചുകൊണ്ടുവന്ന് രക്തപാത്രത്തിലൊഴിച്ച് മണ്ഡോദരിക്ക് കുടിക്കാന്‍ കൊടുത്തു. ആ മിശ്രിതം കുടിച്ച് മണ്ഡോദരി ഗര്‍ഭിണിയായി. മണ്ഡോദരി ആ ഗര്‍ഭത്തെ ആവാഹിച്ച് പെട്ടിയിലടച്ചു കുഴിച്ചിട്ടു. അതില്‍നിന്നുണ്ടായ മകളാണ് സീത. അതു മണ്ണിനടിയില്‍ നിന്ന് ജനകനു കിട്ടി.

2021, നവംബർ 13, ശനിയാഴ്‌ച

ഭോഗനാദര്‍


 ഭോഗനാദര്‍

=====================


കുശവജാതിയില്‍ ജനിച്ചുവെന്നും പഴനി ദണ്ഡപാണിക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.

അദ്ദേഹം രചിച്ച “ഭോഗര്‍ ജ്ഞാനസാഗരം” എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു തമിഴനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടത്രെ.ബനാറസ്സിലെ കാശിയില്‍ ജനിച്ച ശൈവസിദ്ധപരമ്പരയിലെ നവനാഥസിദ്ധ സമൂഹത്തിലെ അംഗമായിരുന്ന മഹാസിദ്ധനായ കാലാംഗിനാഥര്‍ ചൈന ആദ്ധ്യാത്മിക കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഭോഗരെ ജ്ഞാനയോഗം പഠിയ്ക്കുവാന്‍ ക്ഷണിച്ചതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടത്രെ.നന്ദിദേവരുടെ ശിഷ്യനായിരുന്ന ബ്രഹ്മമുനിയുടെ ശിഷ്യനായിരുന്നുവത്രെ കാലാംഗിനാഥര്‍.

ശ്രീമുരുകനായിരുന്നു ഭോഗനാഥരുടെ ആരാധനാമൂര്‍ത്തി. നവപാഷാണംകൊണ്ട് പഴനിയില്‍ മുരുകന്റെ പ്രതിഷ്ഠനടത്തിയത് ഭോഗരായിരുന്നു.ക്രിയാബാബാജി ഭോഗരുടെ ശിഷ്യനായിരുന്നു.

ചൈന, ടിബറ്റ്, നേപ്പാള്‍ മുതലായ സ്ഥലങ്ങളില്‍ ആയുര്‍വ്വേദം, സിദ്ധ, മര്‍മ്മ, യോഗ, കുണ്ഡലിനീയോഗ എന്നിവ പ്രചരിപ്പിച്ചത് ബോഗരായിരുന്നുവെന്നു വിശ്വസിയ്ക്കുന്നു.

ഇദ്ദേഹം അവിടങ്ങളില്‍ ബോ-യാങ്ങ് എന്ന ലാമയായി അറിയപ്പെടുന്നുണ്ടത്രെ. താവോ മതസ്ഥാപകനായ ലാ- ഓട്സു ബോഗര്‍തന്നെയായിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

കായകല്പചികിത്സയും കുണ്ഡലിനീയോഗയും ചേര്‍ത്ത് ശരീരത്തേയും മനസ്സിനേയും പരിപോഷിപ്പിച്ച് രോഗവിമുക്തമാക്കി അനേകായിരം വര്‍ഷം ജീവിയ്ക്കുന്നതിനുള്ള കഴിവ് സ്വയം നേടുകയും ശിഷ്യര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തുവത്രെ.

നന്ദീശ്വര്‍, കമലമുനി, ശട്ടമുനി, മച്ചമുനി, സുന്ദരാനന്ദര്‍, എന്നിവരെ കായകല്പ ചികിത്സ പഠിപ്പിച്ചത് ഭോഗനാഥരായിരുന്നു.

ഭോഗനാദര്‍ക്ക് 63 ശിഷ്യന്മാരുണ്ടായിരുന്നുവെന്നും ഇവരെയെല്ലാം അഷ്ടാംഗയോഗം പഠിപ്പിച്ച് ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും അയച്ചതായി പറയുന്നു.

യോഗയിലെ സര്‍വ്വ രഹസ്യങ്ങളും, തന്ത്രങ്ങളും, മന്ത്രങ്ങളും പഠിച്ചതിനുശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചു. മായന്മാര്‍ക്കു

കലണ്ടര്‍ ഉണ്ടാക്കിയതും അവരെ പലകാര്യങ്ങളും പഠിപ്പിച്ചതും ഭോഗനാഥരാണെന്നു അവരുടെ ചരിത്രരേഖകള്‍ പറയുന്നുണ്ടത്രെ.

കുണ്ഡലിനീയോഗസിദ്ധി ഉപയോഗപ്പെടുത്തികൊണ്ട് അദ്ദേഹം പലകണ്ടുപിടുത്തങ്ങളും നടത്തിയതായി പറയപ്പെടുന്നു.പാരചൂട്ട്, പുകൈരഥം, , ആവിക്കപ്പല്‍ എന്നിവ അദ്ദേഹത്തിന്റെ നേത്ര്യത്വത്തില്‍ ഉണ്ടാക്കിയിട്ടുള്ളതായി പറയപ്പെടുന്നു.

കുണ്ഡലിനീയോഗസിദ്ധികൊണ്ട് രസവാദവിദ്ദ്യ കണ്ടുപിടിയ്ക്കുകയും, ചെമ്പ്, രസം, എന്നിയെ ചില പച്ചമരുന്നുകളുടെ സഹായത്താല്‍ പരമാണുക്കളില്‍ വ്യത്യാസം വരുത്തി സ്വര്‍ണ്ണമാക്കി മാറ്റുകയുംചെയ്തിരുന്നുവത്രെ.

( രസത്തിന്റെ പരമാണുവില്‍ 80, സ്വര്‍ണ്ണത്തിന്റെ പരമാണുവില്‍ 79, ഈയത്തിന്റെ പരമാണുവില്‍ 82 പ്രോട്ടോണുകള്‍ ആണത്രെ യുള്ളത്)

ഭോഗര്‍ ജ്ഞാനവും, യോഗയും, എല്ലാ അറിവുകളും ജനങ്ങളുമായി പങ്കുവയ്ക്കണമെന്നു വിചാരമുള്ള ആളായിരുന്നു.

പൊതുവെ സിദ്ധന്മാര്‍ ദൈവീകമായ അര്‍ച്ചനകളും പൂജകളും ചെയ്തിരുന്നില്ല. എന്നാല്‍ ജ്ഞാനത്തെ എളുപ്പം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനുവേണ്ടി അദ്ദേഹം ഭക്തിയെ ഉപയോഗപ്പെടുത്തുകയുണ്ടായി. ഭക്തിയെ മോക്ഷമാര്‍ഗ്ഗമായിട്ടല്ല ജ്ഞാനത്തിലേയ്ക്കുള്ള ഒരു ഉപാധിയായിട്ടാണു ഭോഗനാദര്‍ കണക്കിലെടുത്തത്.

ഇതിന്റെ ഭാഗമായാണു അദ്ദേഹം പഴനിയില്‍ മുരുകന്റെ പ്രതിഷ്ഠ നടത്തിയത്.

ധ്യാനത്തിലൂടെ നേടിയ അറിവു ഉപയോഗിച്ചുകൊണ്ട് നവപാഷാണങ്ങളായ വീരം, പുരം, രസം, ഗന്ധകം, മോമശാലൈ, ഗൌരി, ഫോസ്ഫറസ്, ലിംഗം( തുരിശ്), വെള്ളപാഷാണം, അനവധി പച്ചമരുന്നുകള്‍, ഉപയോഗിച്ചുകൊണ്ട് ഏറ്റവും കടുപ്പമുള്ള ഷണ്മുഖവിഗ്രഹത്തെ നിര്‍മ്മിച്ച് പ്രതിഷ്ഠചെയ്തു. നവപാഷാണങ്ങള്‍ പ്രത്യേകകൂട്ടിനാല്‍ വിഗ്രഹമായിത്തീന്നപ്പോള്‍ അവയിലെ വിഷാംശങ്ങള്‍ അകന്നു അമ്ര്യതായ്ത്തീര്‍ന്നു.ഇതില്‍ അഭിഷേകം ചെയ്യുന്ന കര്‍പ്പൂരവള്ളി കദളിപ്പഴം, ശുദ്ധമായ കാട്ടുതേന്‍, ശര്‍ക്കര, പശുവിന്‍ നെയ്യ്, ഏലക്കായ അടങ്ങിയ പഞ്ചാമ്ര്യതം അതിവിശിഷ്ടമായ ഔഷധഗുണം കൈവരിയ്ക്കുമത്രെ.

പ്രത്യേക പ്രാണയാമങ്ങളിലൂടെ ലൈംഗികശക്തിയെ ഓജസ്സക്കി മാറ്റാനുള്ള വിദ്യ അദ്ദേഹം കണ്ടുപിടിച്ചു.പര്യംഗയോഗ അത്തരത്തിലുള്ള ഒന്നായിരുന്നു.

ജനങ്ങളുടെ ജീവിതത്തിനു ഉയര്‍ച്ചയും അവര്‍ക്ക് കാര്യങ്ങളെപ്പറ്റി ശരിയായ അറിവും ഉണ്ടാകണമെന്നു അദ്ദേഹം ആഗ്രഹിച്ചു. “എല്ലാമനുഷ്യരും സമന്മാരാണെന്നും, ദൈവം ഒന്നേയുള്ളുവെന്നുമുള്ള” തിരുമൂലരുടെ ആശയം അദ്ദേഹത്തെ വളരെയധികം സ്വാധീനിയ്ക്കുകയുണ്ടായത്രെ. “എല്ലാ സ്ഥലവും എന്റേത്, എല്ലാമനുഷ്യരും എന്റെ കുടുബാംഗങ്ങള്‍” എന്ന ഉന്നതമായ ആശയം അദ്ദേഹം പുലര്‍ത്തുകയും ലോകത്തിന്റെ നാനാഭാഗത്തും തനിയ്ക്കു സിദ്ധിച്ച ജ്ഞാനം പടര്‍ത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ പുലിപ്പാണി സിദ്ധരെ എല്ലാ കാര്യങ്ങളും ഏല്പ്പിച്ച് പഴനിയിലെ ദണ്ഡപാണീ പ്രതിഷ്ഠയുടെ കീഴെ സ്വരൂപസമാധിയില്‍ പ്രവേശിയ്ക്കുകയാണത്രെ അദ്ദേഹം ചെയ്തത്.

നന്തിദേവര്‍-

 നന്തിദേവര്‍-

===============================


പതിനെട്ടു ശൈവസിദ്ധന്മാരില്‍ പ്രധാനി. അഗസ്ത്യരുടെ വിവരണത്തില്‍ കുശവജാതിയിലാണത്രെ നന്തിദേവരുടെ ജനനം.ഋഷി ചിലാതനാണത്രെ നന്തിദേവരുടെ അച്ഛന്‍. നന്തിദേവരുടെ “നന്തീശര്‍ കലൈഞ്ഞാനം” എന്ന ഗ്രന്ഥത്തില്‍ വ്യാസര്‍ഷി ഇളയ സഹോദരനാണെന്നും, ശ്രീരാമന്റെ അച്ഛനായ ദശരഥന്‍ അമ്മാവനാണെന്നും പറയുന്നുവത്രെ. കാശിവിശ്വനാഥക്ഷേത്രം നന്തിദേവരുടെ സമാധിസ്ഥാനമാണത്രെ.

പുരാണങ്ങള്‍പ്രകാരം ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളായ വീരഗണന്‍ ശ്രീപാര്‍വ്വതിയുടെ കാവല്ക്കാരനായിരുന്നുവത്രെ. ശ്രീപാര്‍വ്വതി ഒരു ദിവസം ധ്യാനത്തിനുപോയപ്പോള്‍ വീരഗണന്‍ അദിലഗന്‍ എന്ന രാക്ഷസനെ ദേവിയുടെ വീട്ടില്‍ താമസിയ്ക്കാന്‍ അനുവദിച്ചുവത്രെ . ഇതില്‍ ദേഷ്യപ്പെട്ട ഭഗവാന്‍ വീര്‍ഗണനെ മനുഷ്യനായിപ്പിറക്കട്ടെയെന്നു ശപിച്ചുവത്രെ.

അങ്ങിനെ വീരഗണന്‍ കുട്ടികളില്ലാതിരുന്ന ചിലാതന്‍ എന്ന ഋഷിയുടെ പുത്രനായി ശിവപ്രീതിയാല്‍ പിറന്നു.എന്നാല്‍ കുട്ടി പന്ത്രണ്ടാം വയസ്സില്‍ മരിയ്ക്കുമെന്നു ശിവഭഗവാന്‍ അരുളപ്പെട്ടുവത്രെ. കുട്ടിവലുതായപ്പോള്‍ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി ഭൂതഗണങ്ങളുടെ നായകനായി.

സിദ്ധനനായിരുന്ന നന്തിദേവര്‍ തനിയ്ക്കറിയാവുന്നതെല്ലാം തുറന്നെഴുതിയത്രെ. ഇതില്‍ കുപിതരായ ചില സിദ്ധന്മാര്‍ ശിവനോട് പരാതിപ്പെടുകയും ശിവന്‍ നന്തിയെ ശകാരിയ്ക്കുകയും ചെയ്തുവത്രെ. ഇതില്‍ പരിഭവപ്പെട്ട നന്തി ഒരു കാളയുടെ രൂപമെടുത്ത് കാട്ടിലൊളിച്ചു. ശിവഭഗവാന്‍ നന്തിയുടെ അടുത്ത് ചെന്നു പിണക്കം തീര്‍ക്കുകയും തന്റെ മുന്നില്‍ വരാന്‍ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ നന്തി ഇഴഞ്ഞിഴഞ്ഞ് ശിവന്റെ മുന്നില്‍ നമസ്ക്കരിയ്ക്കുന്ന രൂപത്തില്‍ ഒരിയ്ക്കല്‍ വന്നുവത്രെ. 




പതഞ്‌ജലി മഹര്‍ഷി

 




പതഞ്‌ജലി മഹര്‍ഷി

=======================================


 ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി.


ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌.


യോഗശാസ്‌ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന പതഞ്‌ജലി മഹര്‍ഷിയാണത്‌. യോഗശാസ്‌ത്രം – ഈശ്വരന്‍ നല്‍കിയ ഒരു ദാനം; അതിനെ മനുഷ്യര്‍ക്കുപകരിക്കുന്ന തരത്തില്‍ മാറ്റിയെടുത്തത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. യോഗശാസ്‌ത്രം മാത്രമല്ല, ആയുര്‍വേദം, സംസ്‌കൃത വ്യാകരണം എന്നിവയും മനുഷ്യവര്‍ഗത്തിനു സമ്മാനിച്ചത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. സര്‍പ്പവും മനുഷ്യനും കലര്‍ന്ന രൂപത്തില്‍ കാണപ്പെടുന്ന പതഞ്‌ജലി മഹര്‍ഷി മനുഷ്യ പരിണാമത്തിന്‍റെപ്രതീകമാണ്‌ എന്നു കരുതാം. മാത്രമല്ല കുണ്ഡലിനി ശക്തിയുടെ പ്രതീകവും സര്‍പ്പമാണ്‌. മഹര്‍ഷിയുടെ ശിരസ്സില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന ഏഴു തലയുള്ള സര്‍പ്പരൂപം ചലിപ്പിക്കപ്പെട്ട ചക്രങ്ങള്‍ വഴി മുകളിലേക്കെത്തിയ ശക്തിനിലയെ കുറിക്കുന്നു. ഇത്‌ യോഗശാസ്‌ത്രത്തിന്‍റെ ലക്ഷ്യത്തെക്കുറിക്കുന്നു. അങ്ങനെ ഈശായുടെ യോഗ മാര്‍ഗത്തില്‍ സര്‍പ്പങ്ങള്‍ക്ക്‌ പ്രാധാന്യമുണ്ടെന്നു മാത്രമല്ല അവയ്ക്കു അര്‍ഹമായ ഔന്നത്യം നല്‍കുന്നുമുണ്ട്‌.

അദ്ദേഹം ക്രി.മു. രണ്ടാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആവാം ജീവിച്ചിരുന്നത്.

പതഞ്ജലി മഹർഷി:- ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന്‌ ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ "യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക്‌ എന്റെ നമസ്കാരം"

പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച്‌ വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക്‌ മുൻപ്‌ ആണ്‌ പതഞ്ജലി ജീവിച്ചിരുന്നത്‌. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്‌.

പതഞ്ജലി യോഗസൂത്രം.

--------------------------

ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത്‌ ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട്‌ 7 തരത്തിലുള്ള യോഗാരീതികളായി ഇത്‌ പരിണമിച്ചു എന്നും വിശ്വസിക്കുന്നു.

നാലുഭാഗങ്ങിളിലായി തരംതിരിച്ച്‌ 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ.

1) സമാദി പദ - 51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു.

2) സാധനാ പദ - 55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട്‌ ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു.

3) വിഭൂതി പദ - 56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ.

4) കൈവല്യ പദ - 34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച്‌ പറയുന്നു.

സമീപകാലത്ത്‌ കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്‌.

ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ്‌ പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്‌.

മഹാഭാഷ്യം.

-------------

സംസ്കൃത ഭാഷയെകുറിച്ച്‌ അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആയുർവേദത്തെകുറിച്ച്‌ പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച്‌ മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത്‌ നഷ്ടപെട്ടുപോയി. .॥卐॥

അഷ്ടാംഗങ്ങൾ

യമം, നിയമം. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ ധ്യാനം, സമാധി

എന്നിവയാണ്‌ യോഗത്തിന്റെ അഷ്ടാംഗങ്ങൾ. ഈ എട്ടു പരിശീലനങ്ങൾ വഴിയായി ജീവിതത്തെ നിയന്ത്രിക്കുക വഴിയായി മനുഷ്യൻ താഴ്ന്ന ഘട്ടത്തിൽ നിന്ന് ഉയർന്നഘട്ടത്തിലേക്ക് വളരുന്നത് എന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. ഇത് യോഗസൂത്രത്തിന്റ്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.

*.യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.

*.നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി, എന്നിവയടങ്ങിയിരിക്കുന്നു, *ആസനം = ശരീരത്തിന്റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട സാങ്കേതിക കസർത്തുകൾ ആണ്‌ ആസനങ്ങൾ;,മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണഇവിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യോഗാസനങ്ങൾഎന്നാണിവ അറിയപ്പെടുന്നത്.

*.പ്രാണായാമം = ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ്‌ പ്രാണായാമംഎന്ന് പറയുന്നത്.

*.പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന്‌ പ്രത്യാഹാരം എന്ന് വിളിക്കുന്നു.

*.ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു

*.ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.

*.സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂർണ്ണ ജ്ഞാനാഗമനമാണ്‌ സമാധി.

. ‘ഹേയം ദുഃഖമനംഗതം’, വരാനിരിക്കുന്നതും വന്നെത്തിയിട്ടില്ലാത്തതുമായ ദുഃഖങ്ങളെ ഒഴിവാക്കുക. ഇതാണ് യോഗശാസ്ത്രം അനുസ്മരിപ്പിക്കുന്നത്.


ജീവചരിത്രം

മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്‌. ബി.സി.185-ൽ ചിദംബരത്ത്‌ ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ്‌ ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനർദത്തിലാണ്‌ പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്‌. പുഷ്യമിത്രന്റെ കാലത്ത്‌ രണ്ട്‌ അശ്വമേധയാഗങ്ങളിൽ മുഖ്യപുരോഹിതൻ അദ്ദേഹമായിരുന്നു എന്നു ചില രേഖകൾ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലും ജീവിച്ച അദ്ദേഹം, ബി.സി.149-ലാണ്‌ മരിച്ചതെന്ന്‌ ഒരു വിഭാഗം പണ്ഡിതർ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനായ പതഞ്ജലിയും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്‌.

2021, നവംബർ 8, തിങ്കളാഴ്‌ച

അത്തിപ്പറ്റ മനപാലക്കാട് ജില്ല .






അത്തിപ്പറ്റ മനപാലക്കാട് ജില്ല  ചിലചിത്രങ്ങൾ 


പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിൽ തൂതപ്പുഴയുടെ തീരത്താണ് അത്തിപ്പറ്റ മന


സർപ്പാരാധനയ്‌ക്ക് പേരുകേട്ട വള്ളുവനാട്ടിലെ നമ്പൂതിരി ഗൃഹമാണ് അത്തിപ്പറ്റ മന. ചെത്തല്ലൂരിൽ  സ്ഥിതി ചെയ്യുന്നത്.

 നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നാലുകെട്ടിൽ വര്ഷങ്ങളായി സർപ്പാരാധന ചെയ്തുവരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് മനയിലെ ഒരു കാരണവർ വൈക്കത്തു തൊഴാൻ പോയിരുന്നു. തൊഴുതു കഴിഞ്ഞു തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു സർപ്പവും മനയിലേക്ക് കൂടെ പോന്നു. എന്നാണു ഐതിഹ്യം .അന്നുമുതലാണ് സർപ്പാരാധനയ്‌ക്ക് ആരംഭം കുറിച്ച തു ..

തറവാടിന്റെ നടുമുറ്റത്താണ് നാഗങ്ങളുടെ മൂലസ്ഥാനം. നാഗ ദൈവത്തിന്റെ പ്രതിഷ്ഠയും ശ്രീകോവിലിൽ ഉണ്ട്. ഇതിനോട് ചേർന്ന് ഏക്കറോളം ഭൂമിയിൽ സർപ്പ കാവാണ്. ധാരാളം വൃക്ഷങ്ങളും അനേകം പക്ഷികളുമുള്ള ഈ കാവിൽ 500 വർഷത്തോളം പഴക്കമുള്ള ആഞ്ഞിലി മരവും കാണാൻ സാധിക്കുന്നുണ്ട് ആഞ്ഞിലി മരത്തിനു താഴെ ചിത്രകൂട കല്ലിൽ സർപ്പ പ്രതിഷ്ഠകളുണ്ട് .

 

2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

കേരളം ചരിത്രം നിങ്ങൾക്ക് അറിയാമോ , ഒരു ഓർമ്മപുതയ്ക്കൽ ക്വിസ് ചോദ്യ ഉത്തര വേളയിൽ പ്രയോജനപ്പെടും

 



കേരളം ചരിത്രം  നിങ്ങൾക്ക് അറിയാമോ , ഒരു ഓർമ്മപുതയ്ക്കൽ 

ക്വിസ് ചോദ്യ ഉത്തര വേളയിൽ പ്രയോജനപ്പെടും 

=============================================================


സംഘകാലം : പാണ്ഡ്യ രാജക്കന്മാരുടെ ആസ്ഥാനമായ മധുരയില്‍ ഉണ്ടായിരുന്ന കവി സംഘങ്ങളുടെ കാലം.


എ.ഡി. ആദ്യ ശതകങ്ങള്‍ - ആയ് രാജാക്കന്മാരുടെ ഭരണകാലം


45 - റോമന്‍ നാവികന്‍ ഹിപ്പാലസ് ചേര തലസ്ഥാനമായ മുസിരീസ് ഇന്നത്തെ കൊടുങ്ങല്ലൂര് വന്നെത്തി.


50 - 125 ചേര രാജാക്കന്മാര്‍ തുളുനാട്, കുട്ടനാട്, വേണാട്, പൊറൈനാട് (പാലക്കാട്)എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തു.


68 - യഹൂദര്‍ കേരളത്തില്‍ എത്തി


125 - 180 ചേരന്‍ ചെങ്കുട്ടുവന്റെ ഭരണകാലം. ശ്രീലങ്കയുമായി വ്യാപാര ബന്ധം


400 - 500 ബ്രഹ്മണര്‍ കുടിയേറി പാര്‍ക്കുന്നു.


630 - ഹ്യുയാങ് സങ് കേരളത്തില്‍


644 - മാലിക്ബെന്‍ ദിനാര്‍ കേരളത്തില്‍ എത്തി. പള്ളികള്‍ പണിത് ഇസ്ലാം മതം പ്രചരിപ്പിച്ചു.


സംഘകാലഘട്ടം അവസാനിക്കുന്നു.


650 - ബുദ്ധമതം ക്ഷയിച്ചു.


788 - 820 ശങ്കരാചാര്യരുടെ ജീവിതകാലം. ഹൈന്ദവ നവോത്ഥാനം.


800 - 1102 കുലശേഖര കാല ഘട്ടം (രണ്ടാം ചേര ഭരണ കാലം)


825 - കൊല്ല വര്‍ഷം ആരംഭം


880 - പാണ്ഡ്യന്മാര്‍ കേരളാക്രമണത്തില്‍ നിന്നും പിന്‍‌വാങ്ങി.


1000 - രാജരാജ ചോളന്റെ കേരളാക്രമണം.


1019 - രാജേന്ദ്ര ചോളന്‍ കേരളം ആക്രമിക്കുന്നു.


1044 - വിഴിഞ്ഞം രാജേന്ദ്ര ചോളന്‍ കീഴടക്കി.


1070 - കേരളത്തെ ചോളന്മാരില്‍ നിന്നും മോചിപ്പിക്കുന്നു.


1100 - ഏകീകൃത ഭരണ സംവിധാനമില്ലാതെ വന്നപ്പോള്‍ നാടുവാഴി ഭരണം തലപൊക്കുന്നു.


1102 - നിരന്തരമായ ചോള-പാണ്ഡ്യ ആക്രമണത്താല്‍ ചേര രാജവംശം തകരുന്നു. അവസാന ചേരരാജാവായ രാമവര്‍മ്മ കുലശേഖരന്‍ തലസ്ഥാനമായ മഹോദയപുരത്തുനിന്നും മാറി കൊല്ലത്ത് എത്തുകയും ചോളന്മാരെ കൊല്ലത്തുനിന്നും തുരത്തുകയും ചെയ്തു. ചെറുചറു നാട്ടു രാജ്യങ്ങള്‍ ഉണ്ടായിതുടങ്ങി. കോലത്തിരി, സാമൂതിരി, കൊച്ചി, വേണാട് എന്നീ നാട്ടുരാജാക്കന്മാര്‍ പ്രബലരായി.


1240 - 1253 പത്മനാഭ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണ കാലം.


1295 - കോഴിക്കൊട് നഗരം സ്ഥാപിക്കപ്പെടുന്നു.


1388 - 1444 ചേര ഉദയ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരന കാലം


1400 - കോക സന്ദേശം, ഉണ്ണിയാടീ ചരിതം


1427 - 1500 ചെറിശ്‌ശേരിയുടെ കാലം


1466 - 1471 മാന വിക്രമ സാമൂതിരിയുടെ ഭരണ കാലം. പതിനെട്ടര കവികള്‍.


1495 - 1575 തുഞ്ചത്ത് എഴുത്തച്ഛന്റെ കാലം


1497 - പോര്‍ട്ടുഗല്‍ രാജാവായ മാനുവല്‍ വാസ്‌കോഡ ഗാമയെ കേരളത്തിലേക്കയക്കുന്നു.


1498 - വാസ്‌കോഡ ഗാമ കേരളത്തില്‍. (മെയ് 17) ഗാമ കോഴിക്കോട് വിടുന്നു. (ഓഗ. 29)


1500 - പോര്‍ട്ടുഗീസില്‍ നിന്നും കബ്രാള്‍ 1200 നാവിക പടയാളികളുമായി 13 കപ്പലുകളിലായി കൊച്ചിയില്‍ എത്തുന്നു.


1502 - വാസ്‌കോഡ ഗാമ തിരികെ വരുന്നു.


1503 - കൊച്ചിയും, കോഴിക്കോടും തമ്മില്‍ യുദ്ധം. കൊച്ചിയില്‍ പോര്‍ട്ടുഗീസ് കോട്ടയുടെ ശിലാ സ്ഥാപനം.


1504 - കൊച്ചിയും, കോഴിക്കോടും തമ്മില്‍ കൊടുങ്ങല്ലൂര്‍ യുദ്ധം. പോര്‍ടുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ പിടിച്ചെടുത്തു.


1506 - അറബികളും, പോര്‍ട്ടുഗീസുകാരും തമ്മില്‍ ഏറ്റുമുട്ടല്‍. പോര്‍ട്ടുഗീസുകാര്‍ അറബി സൈന്യത്തെ തോല്പിക്കുന്നു.


1510 - പോര്‍ട്ടുഗീസുകാരും, സാമൂതിരിയും തമ്മില്‍ കോഴിക്കോട് യുദ്ധം.


1513 - പോര്‍ട്ടുഗീസുകാരും, സാമൂതിരിയും തമ്മില്‍ കണ്ണൂര്‍ സന്ധി.


1514 - വീണ്ടും കൊടുങ്ങല്ലൂര്‍ യുദ്ധം.


1515 - പോര്‍ട്ടുഗീസും കൊല്ലം രാജ്ഞിയുമായി സന്ധി.


1524 - വാസ്‌കോഡ ഗാമ വൈസ്രോയിയായി കേരളത്തില്‍. ഡിസംബര്‍ 24ന് അദ്ദേഹം മരിക്കുന്നു. അറബികള്‍ സാമൂതിരിയുടെ സഹായത്തോടെ ജൂതപള്ളികള്‍ ആക്രമിച്ചു.


1525 - പോര്‍ട്ടുഗീസ് പൊന്നാനി കീഴടക്കി.


1538 - മരയ്ക്കാരുമായി മാര്‍ട്ടിന്‍ ഡിസൂസ യുദ്ധത്തില്‍


1559 - 1620 മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ഭരണകാലം.


1564 - കണ്ണൂരിലെ പോര്‍ട്ടുഗീസ് കോട്ട സാമൂതിരി ആക്രമിക്കുന്നു.


1569 - പോര്‍ട്ടുഗീസിനെ കുഞ്ഞാലി മരയ്ക്കാര്‍ തോല്പിക്കുന്നു.


1571 - സാമൂതിരി ചാലിയം കോട്ട പിടിച്ചെടുത്തു.


1577 - ജോഹന്നാസ് ഹോണ്‍ സാല്‍‌വസ് എന്ന സ്പെയിന്‍ കാരന്‍ മലയാള ലിപി കൊത്തി ഉണ്ടാക്കി.


1579 - കൊച്ചിയിലും, വൈപ്പിന്‍ കോട്ടയിലും അച്ചടി ശാലകള്‍.


1586 - കുഞാലി മരയ്ക്കാര്‍ പോര്‍ട്ടുഗീസ് കോട്ട ആക്രമിച്ച് കീഴടക്കി.


1591 - കോഴിക്കോട് പള്ളി പണിയുവാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് സാമൂതിരിയുടെ അനുമതി.


1592 - ഡച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനി സ്ഥാപിച്ചു.


1595 - കുഞ്ഞാലി മരയ്ക്കാര്‍ സാമൂതിരിയുടെ സര്‍വ്വ സൈന്യാധിപന്‍.


1598 - മരയ്ക്കാരും സാമൂതിരിയും തമ്മില്‍ പിണങ്ങി. പോര്‍ട്ടുഗീസുകാരും, സാമൂതിരിയും ചേര്‍ന്ന് മരയ്ക്കാര്‍ കോട്ട ആക്രമിച്ചു.


1600 - ആയുധങ്ങള്‍ അടിയറ വെച്ച കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുത്തു. ഗോവയില്‍ വച്ച് അദ്ദേഹം വധിക്കപ്പെടുന്നു.


1604 - ഡച്ചുകാര്‍ മലബാര്‍ തീരത്ത്. സാമൂതിരിയുമായി കരാര്‍.


1613 - പോര്‍ട്ടുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ കൊച്ചി കോട്ട പിടിച്ചെടുത്തു.


1616 - ഇംഗ്ലീഷ് കപ്പിത്താനായ കീലിങ്ങ് കോടുങ്ങല്ലൂരില്‍ എത്തി.


1644 - ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത് വ്യാപാരശാല നിര്‍മ്മിച്ചു.


1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ സിലോണില്‍ നിന്നും തുരത്തി.


1661 - ഡച്ചുകാര്‍ കോടുങ്ങല്ലൂര്‍ കോട്ട പിടിച്ചു. പള്ളിപ്പുറം കോട്ട പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ച് സാമൂതിരിക്ക് നല്‍കി.


1663 - കോടുങ്ങല്ലൂര്‍ കോട്ട ഡച്ചുകാര്‍ സാമൂതിരിക്ക് വിട്ടുകൊടുത്തു.


1664 - കണ്ണൂരിലെ കുരുമുളക് കച്ചവടത്തിന്റെ കുത്തക ഡച്ചുകാര്‍ക്ക് കിട്ടി.


1674 - കൊച്ചിയും ഡച്ചുകാരും തമ്മില്‍ കരാര്‍.


1684 - അഞ്ചുതെങ്ങില്‍ കോട്ട പണിയുവാന്‍ ആറ്റിങ്ങല്‍ റാണി ഇംഗ്ലീഷുകാര്‍ക്ക് അനുമതി നല്‍കി.


1695 - അഞ്ചുതെങ്ങ് കോട്ട പണി പൂര്‍ത്തിയായി.


1701 - സാമൂതിരി കൊച്ചിയെ ആക്രമിക്കുന്നു.


1718 - 1721 ആദിത്യ വര്‍മ്മയുടെ ഭരണകാലം


1721 - 1729 രാമ വര്‍മ്മയുടെ ഭരണകാലം.


1723 - തിരുവിതാംകൂര്‍ ഇംഗ്ലീഷുകാരുമായി കരാര്‍


1725 - ഫ്രഞ്ചുകാര്‍ കേരളത്തില്‍. മയ്യഴിയില്‍ അവരുടെ താവളം


1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചയ്യുന്നു.


1741 - ഡച്ചുകാരെ തിരുവിതാംകൂര്‍ പരാജയപ്പെടുത്തിയ കുളച്ചല്‍ യുദ്ധം. ഡിലനായി തിരുവിതാംകൂര്‍ സൈന്യത്തില്‍.


1742 - ഡച്ചുകോട്ട തിരുവിതാംകൂര്‍ പിടിച്ചു.


1744 - മാര്‍ത്താണ്ഡവര്‍മ്മ രാജ്യം മുഴുവന്‍ ശ്രീ പത്മനാഭന് സമര്‍പ്പിച്ചു.


1746 - മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചെടുത്തു.


1749 - മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ തിരുവിതാം കൂറില്‍ ചേര്‍ത്തു.


1750 - തൃപ്പടിദാനം. മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ കീഴടക്കി.


1758 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു.


1762 - ഹൈദരാലി മംഗലാപുരവും, ബെഡനോറും കീഴടക്കി.


1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്ന് പിന്‍‌വാങ്ങി.


1773 - ഹൈദര്‍ സാമൂതിരിയെ തോല്പിച്ച് കോഴിക്കോട് കീഴടക്കി.


1778 - ഹൈദര്‍ ഡച്ചുകാരെ തോല്പിച്ച് കൊടുങ്ങല്ലൂര്‍ കീഴടക്കി.


1782 - ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരണാധിപന്‍.


1783 - ഇംഗ്ലീഷുകാര്‍ പാലക്കാട് കോട്ട പിടിച്ചെടുത്തു.


1784 - ഇംഗ്ലീഷുകാരും ടിപ്പുവും തമ്മില്‍ കരാര്‍


1790 - ടിപ്പുവിന്റെ രണ്ടാം ആക്രമണം തിരുവിതാംകൂറില്‍. കൊച്ചിയില്‍ ശക്തന്‍ തമ്പുരാന്‍ രാജാവായി. കണ്ണൂര്‍ കോട്ട തകര്‍ക്കപ്പെട്ടു.


1791 - കൊടുങ്ങല്ലൂര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍.


1792 - ടിപ്പുവും ഇംഗ്ലീഷുകാരും തമ്മില്‍ ശ്രീരംഗം ഉടമ്പടി.


1793 - 1797 ഒന്നാം പഴശ്ശി വിപ്ലവം


1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവ.


1805 - പഴശ്ശിരാജാവ് ബ്രട്ടീഷുമായുള്ള യുദ്ധത്തില്‍ മരണപെട്ടു. ശക്തന്‍ തമ്പുരാന്‍ മരിച്ചു.


1809 - കുണ്ടറ വിളമ്പരം. തിരുവിതാംകൂറിലും, കൊച്ചിയിലും ബ്രട്ടീഷുകാര്‍ക്കെതിരെ സമരം. മണ്ണടി ക്ഷേത്രത്തില്‍ വേലുത്തമ്പി ആത്മഹത്യ ചെയ്തു.


1810 - തിരുവിതാംകൂറിലെ ബാലരാമ വര്‍മ്മ മഹാരാജാവ് അന്തരിച്ചു. ഗൌരി ലക്ഷ്മീഭായി റാണി ഭരണാധികാരത്തില്‍.


1812 - കുറിച്യര്‍ ലഹള.


1815 - ഗൌരി ലക്ഷ്മിഭായി അന്തരിച്ചു. പാര്‍വ്വതി ലക്ഷ്മിഭായി റാണി അധികാരത്തില്‍.


1818 - കൊച്ചിയില്‍ ഇംഗ്ലീഷ് സ്കൂളുകള്‍.


1829 - സ്വാതിതിരുന്നാള്‍ മഹരാജാവ് തിരുവിതാംകൂറിന്റെ അധികാരി.


1834 - തിരുവനന്തപുരത്ത ഇംഗ്ലീഷ് സ്കൂള്‍.


1847 - സ്വാതിതിരുന്നാള്‍ അന്തരിച്ചു. ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തില്‍.


1852 - ഇംഗ്ലീഷുകാരുടെ മാപ്പിള ആക്ട്.


1853 - ചട്ടമ്പി സ്വാമികളുടെ ജനനം. തിരുവിതാംകൂറില്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം.


1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം.


1859 - ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറക്കുവാന്‍ അനുമതി.


1860 - കോട്ടയത്ത് സി.എം.എസ്സ് കോളേജ്.


1862 - ആയില്ല്യം തിരുന്നാള്‍ തിരുവിതാംകൂറില്‍ അധികാരമേറ്റു. പട്ടാമ്പി - പോത്തന്നൂര്‍ തീവണ്ടിപ്പാത.


1864 - തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി.


1866 - തിരുവനന്തപുരത്ത ആര്‍‌ട്സ് കോളേജ്.


1870 - തിരുവനന്തപുരത്ത് പബ്ലിക്ക് ലൈബ്രറി.


1877 - എം.സി റോഡ് പണി തീര്‍ന്നു.


1889 - ഒ. ചന്തുമേനോന്‍ ഇന്ദുലേഖ പ്രസിദ്ധപെടുത്തി.


1891 - മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം


1906 - രവിവര്‍മ്മ അന്തരിച്ചു.


1911 - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി. പത്രം ഗവണ്മെന്റ് കണ്ടുകെട്ടി.


1916 - ഡോ. ആനിബസന്റിന്റെ ഹോം റൂള്‍ ലീഗിന്റെ ശാഖ മലബാറില്‍. ആനിബസന്റിന്റെ അദ്ധ്യക്ഷതയില്‍ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനം.


1921 - വാഗണ്‍ ട്രാജഡി. 70 മലബാര്‍ തടവുകാര്‍ തീവണ്ടി ബോഗിയില്‍ ശ്വാസം മുട്ടി മരിച്ചു.


1922 - തിരുവിതാമ്കൂറില്‍ വമ്പിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം. ആദ്യത്തെ ട്രേഡ് യൂണിയന്‍ കേരളത്തില്‍. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ - ആലപുഴ.


1928 - ശ്രീ നരായണ ഗുരു സമാധി.


1929 - തിരുവനന്തപുരത്ത് വൈദ്യുതി വിതരണം.


1935 - പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി പണി ആരംഭിച്ചു.


1936 - ക്ഷേത്ര പ്രവേശന വിളമ്പരം.


1939 - കോണ്‍ഗ്രസ്സില്‍ നിന്നും ഇടത് ചിന്താഗതിക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നു.


1942 - ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം.


1943 - റേഡിയോ സ്‌റ്റേഷന്‍ തിരുവനന്തപുരത്ത്.


1944 - വോട്ടവകാശം


1946 - പുന്നപ്ര വയലാര്‍ ജനകീയ മുന്നേറ്റം


1947 - സ്വാതന്ത്ര്യ ലബ്ദി.


1948 - തിരുവിതാംകൂറിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് തിരുവിതാംകൂറില്‍. പട്ടംതാണുപിള്ള മുഖ്യമന്തി. ഗ്രന്ഥലോകം ആരംഭിച്ചു. ചങ്ങമ്പുഴ അന്തരിച്ചു. കൊച്ചി പൊതു തെരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വിജയിച്ചു. ഇക്കണ്ട വാര്യര്‍ മന്ത്രി സഭ.


1949 - കൊച്ചി തിരുവിതാംകൂര്‍ ലയനം. തിരുവിതാംകൂര്‍ മഹാ‍രാജാവ് രാജപ്രമുഖന്‍. കൊച്ചി രജാവിന് അടുത്തൂണ്‍. ഉള്ളൂര്‍ അന്തരിച്ചു.


1956 - കേരള പിറവികേരള ചരിത്രത്തിലെ ഏടുകള്‍

സംഘകാലം : പാണ്ഡ്യ റാജക്കന്മാരുടെ ആസ്ഥാനമായ മധുരയില്‍ ഉണ്ടായിരുന്ന കവി സംഘങ്ങളുടെ കാലം.


എ.ഡി. ആദ്യ ശതകങ്ങള്‍ - ആയ് രാജാക്കന്മാരുടെ ഭരണകാലം


45 - റോമന്‍ നാവികന്‍ ഹിപ്പാലസ് ചേര തലസ്ഥാനമായ മുസിരീസ് ഇന്നത്തെ കൊടുങ്ങല്ലൂര് വന്നെത്തി.


50 - 125 ചേര രാജാക്കന്മാര്‍ തുളുനാട്, കുട്ടനാട്, വേണാട്, പൊറൈനാട് (പാലക്കാട്)എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തു.


68 - യഹൂദര്‍ കേരളത്തില്‍ എത്തി


125 - 180 ചേരന്‍ ചെങ്കുട്ടുവന്റെ ഭരണകാലം. ശ്രീലങ്കയുമായി വ്യാപാര ബന്ധം


400 - 500 ബ്രഹ്മണര്‍ കുടിയേറി പാര്‍ക്കുന്നു.


630 - ഹ്യുയാങ് സങ് കേരളത്തില്‍


644 - മാലിക്ബെന്‍ ദിനാര്‍ കേരളത്തില്‍ എത്തി. പള്ളികള്‍ പണിത് ഇസ്ലാം മതം പ്രചരിപ്പിച്ചു.


സംഘകാലഘട്ടം അവസാനിക്കുന്നു.


650 - ബുദ്ധമതം ക്ഷയിച്ചു.


788 - 820 ശങ്കരാചാര്യരുടെ ജീവിതകാലം. ഹൈന്ദവ നവോത്ഥാനം.


800 - 1102 കുലശേഖര കാല ഘട്ടം (രണ്ടാം ചേര ഭരണ കാലം)


825 - കൊല്ല വര്‍ഷം ആരംഭം


880 - പാണ്ഡ്യന്മാര്‍ കേരളാക്രമണത്തില്‍ നിന്നും പിന്‍‌വാങ്ങി.


1000 - രാജരാജ ചോളന്റെ കേരളാക്രമണം.


1019 - രാജേന്ദ്ര ചോളന്‍ കേരളം ആക്രമിക്കുന്നു.


1044 - വിഴിഞ്ഞം രാജേന്ദ്ര ചോളന്‍ കീഴടക്കി.


1070 - കേരളത്തെ ചോളന്മാരില്‍ നിന്നും മോചിപ്പിക്കുന്നു.


1100 - ഏകീകൃത ഭരണ സംവിധാനമില്ലാതെ വന്നപ്പോള്‍ നാടുവാഴി ഭരണം തലപൊക്കുന്നു.


1102 - നിരന്തരമായ ചോള-പാണ്ഡ്യ ആക്രമണത്താല്‍ ചേര രാജവംശം തകരുന്നു. അവസാന ചേരരാജാവായ രാമവര്‍മ്മ കുലശേഖരന്‍ തലസ്ഥാനമായ മഹോദയപുരത്തുനിന്നും മാറി കൊല്ലത്ത് എത്തുകയും ചോളന്മാരെ കൊല്ലത്തുനിന്നും തുരത്തുകയും ചെയ്തു. ചെറുചറു നാട്ടു രാജ്യങ്ങള്‍ ഉണ്ടായിതുടങ്ങി. കോലത്തിരി, സാമൂതിരി, കൊച്ചി, വേണാട് എന്നീ നാട്ടുരാജാക്കന്മാര്‍ പ്രബലരായി.


1240 - 1253 പത്മനാഭ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണ കാലം.


1295 - കോഴിക്കൊട് നഗരം സ്ഥാപിക്കപ്പെടുന്നു.


1388 - 1444 ചേര ഉദയ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരന കാലം


1400 - കോക സന്ദേശം, ഉണ്ണിയാടീ ചരിതം


1427 - 1500 ചെറിശ്‌ശേരിയുടെ കാലം


1466 - 1471 മാന വിക്രമ സാമൂതിരിയുടെ ഭരണ കാലം. പതിനെട്ടര കവികള്‍.


1495 - 1575 തുഞ്ചത്ത് എഴുത്തച്ഛന്റെ കാലം


1497 - പോര്‍ട്ടുഗല്‍ രാജാവായ മാനുവല്‍ വാസ്‌കോഡ ഗാമയെ കേരളത്തിലേക്കയക്കുന്നു.


1498 - വാസ്‌കോഡ ഗാമ കേരളത്തില്‍. (മെയ് 17) ഗാമ കോഴിക്കോട് വിടുന്നു. (ഓഗ. 29)


1500 - പോര്‍ട്ടുഗീസില്‍ നിന്നും കബ്രാള്‍ 1200 നാവിക പടയാളികളുമായി 13 കപ്പലുകളിലായി കൊച്ചിയില്‍ എത്തുന്നു.


1502 - വാസ്‌കോഡ ഗാമ തിരികെ വരുന്നു.


1503 - കൊച്ചിയും, കോഴിക്കോടും തമ്മില്‍ യുദ്ധം. കൊച്ചിയില്‍ പോര്‍ട്ടുഗീസ് കോട്ടയുടെ ശിലാ സ്ഥാപനം.


1504 - കൊച്ചിയും, കോഴിക്കോടും തമ്മില്‍ കൊടുങ്ങല്ലൂര്‍ യുദ്ധം. പോര്‍ടുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ പിടിച്ചെടുത്തു.


1506 - അറബികളും, പോര്‍ട്ടുഗീസുകാരും തമ്മില്‍ ഏറ്റുമുട്ടല്‍. പോര്‍ട്ടുഗീസുകാര്‍ അറബി സൈന്യത്തെ തോല്പിക്കുന്നു.


1510 - പോര്‍ട്ടുഗീസുകാരും, സാമൂതിരിയും തമ്മില്‍ കോഴിക്കോട് യുദ്ധം.


1513 - പോര്‍ട്ടുഗീസുകാരും, സാമൂതിരിയും തമ്മില്‍ കണ്ണൂര്‍ സന്ധി.


1514 - വീണ്ടും കൊടുങ്ങല്ലൂര്‍ യുദ്ധം.


1515 - പോര്‍ട്ടുഗീസും കൊല്ലം രാജ്ഞിയുമായി സന്ധി.


1524 - വാസ്‌കോഡ ഗാമ വൈസ്രോയിയായി കേരളത്തില്‍. ഡിസംബര്‍ 24ന് അദ്ദേഹം മരിക്കുന്നു. അറബികള്‍ സാമൂതിരിയുടെ സഹായത്തോടെ ജൂതപള്ളികള്‍ ആക്രമിച്ചു.


1525 - പോര്‍ട്ടുഗീസ് പൊന്നാനി കീഴടക്കി.


1538 - മരയ്ക്കാരുമായി മാര്‍ട്ടിന്‍ ഡിസൂസ യുദ്ധത്തില്‍


1559 - 1620 മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ഭരണകാലം.


1564 - കണ്ണൂരിലെ പോര്‍ട്ടുഗീസ് കോട്ട സാമൂതിരി ആക്രമിക്കുന്നു.


1569 - പോര്‍ട്ടുഗീസിനെ കുഞ്ഞാലി മരയ്ക്കാര്‍ തോല്പിക്കുന്നു.


1571 - സാമൂതിരി ചാലിയം കോട്ട പിടിച്ചെടുത്തു.


1577 - ജോഹന്നാസ് ഹോണ്‍ സാല്‍‌വസ് എന്ന സ്പെയിന്‍ കാരന്‍ മലയാള ലിപി കൊത്തി ഉണ്ടാക്കി.


1579 - കൊച്ചിയിലും, വൈപ്പിന്‍ കോട്ടയിലും അച്ചടി ശാലകള്‍.


1586 - കുഞാലി മരയ്ക്കാര്‍ പോര്‍ട്ടുഗീസ് കോട്ട ആക്രമിച്ച് കീഴടക്കി.


1591 - കോഴിക്കോട് പള്ളി പണിയുവാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് സാമൂതിരിയുടെ അനുമതി.


1592 - ഡച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനി സ്ഥാപിച്ചു.


1595 - കുഞ്ഞാലി മരയ്ക്കാര്‍ സാമൂതിരിയുടെ സര്‍വ്വ സൈന്യാധിപന്‍.


1598 - മരയ്ക്കാരും സാമൂതിരിയും തമ്മില്‍ പിണങ്ങി. പോര്‍ട്ടുഗീസുകാരും, സാമൂതിരിയും ചേര്‍ന്ന് മരയ്ക്കാര്‍ കോട്ട ആക്രമിച്ചു.


1600 - ആയുധങ്ങള്‍ അടിയറ വെച്ച കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുത്തു. ഗോവയില്‍ വച്ച് അദ്ദേഹം വധിക്കപ്പെടുന്നു.


1604 - ഡച്ചുകാര്‍ മലബാര്‍ തീരത്ത്. സാമൂതിരിയുമായി കരാര്‍.


1613 - പോര്‍ട്ടുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ കൊച്ചി കോട്ട പിടിച്ചെടുത്തു.


1616 - ഇംഗ്ലീഷ് കപ്പിത്താനായ കീലിങ്ങ് കോടുങ്ങല്ലൂരില്‍ എത്തി.


1644 - ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത് വ്യാപാരശാല നിര്‍മ്മിച്ചു.


1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ സിലോണില്‍ നിന്നും തുരത്തി.


1661 - ഡച്ചുകാര്‍ കോടുങ്ങല്ലൂര്‍ കോട്ട പിടിച്ചു. പള്ളിപ്പുറം കോട്ട പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ച് സാമൂതിരിക്ക് നല്‍കി.


1663 - കോടുങ്ങല്ലൂര്‍ കോട്ട ഡച്ചുകാര്‍ സാമൂതിരിക്ക് വിട്ടുകൊടുത്തു.


1664 - കണ്ണൂരിലെ കുരുമുളക് കച്ചവടത്തിന്റെ കുത്തക ഡച്ചുകാര്‍ക്ക് കിട്ടി.


1674 - കൊച്ചിയും ഡച്ചുകാരും തമ്മില്‍ കരാര്‍.


1684 - അഞ്ചുതെങ്ങില്‍ കോട്ട പണിയുവാന്‍ ആറ്റിങ്ങല്‍ റാണി ഇംഗ്ലീഷുകാര്‍ക്ക് അനുമതി നല്‍കി.


1695 - അഞ്ചുതെങ്ങ് കോട്ട പണി പൂര്‍ത്തിയായി.


1701 - സാമൂതിരി കൊച്ചിയെ ആക്രമിക്കുന്നു.


1718 - 1721 ആദിത്യ വര്‍മ്മയുടെ ഭരണകാലം


1721 - 1729 രാമ വര്‍മ്മയുടെ ഭരണകാലം.


1723 - തിരുവിതാംകൂര്‍ ഇംഗ്ലീഷുകാരുമായി കരാര്‍


1725 - ഫ്രഞ്ചുകാര്‍ കേരളത്തില്‍. മയ്യഴിയില്‍ അവരുടെ താവളം


1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചയ്യുന്നു.


1741 - ഡച്ചുകാരെ തിരുവിതാംകൂര്‍ പരാജയപ്പെടുത്തിയ കുളച്ചല്‍ യുദ്ധം. ഡിലനായി തിരുവിതാംകൂര്‍ സൈന്യത്തില്‍.


1742 - ഡച്ചുകോട്ട തിരുവിതാംകൂര്‍ പിടിച്ചു.


1744 - മാര്‍ത്താണ്ഡവര്‍മ്മ രാജ്യം മുഴുവന്‍ ശ്രീ പത്മനാഭന് സമര്‍പ്പിച്ചു.


1746 - മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചെടുത്തു.


1749 - മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ തിരുവിതാം കൂറില്‍ ചേര്‍ത്തു.


1750 - തൃപ്പടിദാനം. മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ കീഴടക്കി.


1758 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു.


1762 - ഹൈദരാലി മംഗലാപുരവും, ബെഡനോറും കീഴടക്കി.


1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്ന് പിന്‍‌വാങ്ങി.


1773 - ഹൈദര്‍ സാമൂതിരിയെ തോല്പിച്ച് കോഴിക്കോട് കീഴടക്കി.


1778 - ഹൈദര്‍ ഡച്ചുകാരെ തോല്പിച്ച് കൊടുങ്ങല്ലൂര്‍ കീഴടക്കി.


1782 - ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരണാധിപന്‍.


1783 - ഇംഗ്ലീഷുകാര്‍ പാലക്കാട് കോട്ട പിടിച്ചെടുത്തു.


1784 - ഇംഗ്ലീഷുകാരും ടിപ്പുവും തമ്മില്‍ കരാര്‍


1790 - ടിപ്പുവിന്റെ രണ്ടാം ആക്രമണം തിരുവിതാംകൂറില്‍. കൊച്ചിയില്‍ ശക്തന്‍ തമ്പുരാന്‍ രാജാവായി. കണ്ണൂര്‍ കോട്ട തകര്‍ക്കപ്പെട്ടു.


1791 - കൊടുങ്ങല്ലൂര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍.


1792 - ടിപ്പുവും ഇംഗ്ലീഷുകാരും തമ്മില്‍ ശ്രീരംഗം ഉടമ്പടി.


1793 - 1797 ഒന്നാം പഴശ്ശി വിപ്ലവം


1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവ.


1805 - പഴശ്ശിരാജാവ് ബ്രട്ടീഷുമായുള്ള യുദ്ധത്തില്‍ മരണപെട്ടു. ശക്തന്‍ തമ്പുരാന്‍ മരിച്ചു.


1809 - കുണ്ടറ വിളമ്പരം. തിരുവിതാംകൂറിലും, കൊച്ചിയിലും ബ്രട്ടീഷുകാര്‍ക്കെതിരെ സമരം. മണ്ണടി ക്ഷേത്രത്തില്‍ വേലുത്തമ്പി ആത്മഹത്യ ചെയ്തു.


1810 - തിരുവിതാംകൂറിലെ ബാലരാമ വര്‍മ്മ മഹാരാജാവ് അന്തരിച്ചു. ഗൌരി ലക്ഷ്മീഭായി റാണി ഭരണാധികാരത്തില്‍.


1812 - കുറിച്യര്‍ ലഹള.


1815 - ഗൌരി ലക്ഷ്മിഭായി അന്തരിച്ചു. പാര്‍വ്വതി ലക്ഷ്മിഭായി റാണി അധികാരത്തില്‍.


1818 - കൊച്ചിയില്‍ ഇംഗ്ലീഷ് സ്കൂളുകള്‍.


1829 - സ്വാതിതിരുന്നാള്‍ മഹരാജാവ് തിരുവിതാംകൂറിന്റെ അധികാരി.


1834 - തിരുവനന്തപുരത്ത ഇംഗ്ലീഷ് സ്കൂള്‍.


1847 - സ്വാതിതിരുന്നാള്‍ അന്തരിച്ചു. ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തില്‍.


1852 - ഇംഗ്ലീഷുകാരുടെ മാപ്പിള ആക്ട്.


1853 - ചട്ടമ്പി സ്വാമികളുടെ ജനനം. തിരുവിതാംകൂറില്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം.


1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം.


1859 - ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറക്കുവാന്‍ അനുമതി.


1860 - കോട്ടയത്ത് സി.എം.എസ്സ് കോളേജ്.


1862 - ആയില്ല്യം തിരുന്നാള്‍ തിരുവിതാംകൂറില്‍ അധികാരമേറ്റു. പട്ടാമ്പി - പോത്തന്നൂര്‍ തീവണ്ടിപ്പാത.


1864 - തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി.


1866 - തിരുവനന്തപുരത്ത ആര്‍‌ട്സ് കോളേജ്.


1870 - തിരുവനന്തപുരത്ത് പബ്ലിക്ക് ലൈബ്രറി.


1877 - എം.സി റോഡ് പണി തീര്‍ന്നു.


1889 - ഒ. ചന്തുമേനോന്‍ ഇന്ദുലേഖ പ്രസിദ്ധപെടുത്തി.


1891 - മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം


1906 - രവിവര്‍മ്മ അന്തരിച്ചു.


1911 - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി. പത്രം ഗവണ്മെന്റ് കണ്ടുകെട്ടി.


1916 - ഡോ. ആനിബസന്റിന്റെ ഹോം റൂള്‍ ലീഗിന്റെ ശാഖ മലബാറില്‍. ആനിബസന്റിന്റെ അദ്ധ്യക്ഷതയില്‍ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനം.


1921 - വാഗണ്‍ ട്രാജഡി. 70 മലബാര്‍ തടവുകാര്‍ തീവണ്ടി ബോഗിയില്‍ ശ്വാസം മുട്ടി മരിച്ചു.


1922 - തിരുവിതാമ്കൂറില്‍ വമ്പിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം. ആദ്യത്തെ ട്രേഡ് യൂണിയന്‍ കേരളത്തില്‍. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ - ആലപുഴ.


1928 - ശ്രീ നരായണ ഗുരു സമാധി.


1929 - തിരുവനന്തപുരത്ത് വൈദ്യുതി വിതരണം.


1935 - പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി പണി ആരംഭിച്ചു.


1936 - ക്ഷേത്ര പ്രവേശന വിളമ്പരം.


1939 - കോണ്‍ഗ്രസ്സില്‍ നിന്നും ഇടത് ചിന്താഗതിക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നു.


1942 - ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം.


1943 - റേഡിയോ സ്‌റ്റേഷന്‍ തിരുവനന്തപുരത്ത്.


1944 - വോട്ടവകാശം


1946 - പുന്നപ്ര വയലാര്‍ ജനകീയ മുന്നേറ്റം


1947 - സ്വാതന്ത്ര്യ ലബ്ദി.


1948 - തിരുവിതാംകൂറിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് തിരുവിതാംകൂറില്‍. പട്ടംതാണുപിള്ള മുഖ്യമന്തി. ഗ്രന്ഥലോകം ആരംഭിച്ചു. ചങ്ങമ്പുഴ അന്തരിച്ചു. കൊച്ചി പൊതു തെരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വിജയിച്ചു. ഇക്കണ്ട വാര്യര്‍ മന്ത്രി സഭ.


1949 - കൊച്ചി തിരുവിതാംകൂര്‍ ലയനം. തിരുവിതാംകൂര്‍ മഹാ‍രാജാവ് രാജപ്രമുഖന്‍. കൊച്ചി രജാവിന് അടുത്തൂണ്‍. ഉള്ളൂര്‍ അന്തരിച്ചു.


1956 - കേരള പിറവി

മേല്പറമ്പത്ത് ഭദ്രകാളി ക്ഷേത്രത്തിൽ പ്രധാന വഴിപാടുകളിലും സമയവും

 





മേല്പറമ്പത്ത് ഭദ്രകാളി ക്ഷേത്രത്തിൽ പ്രധാന വഴിപാടുകളിലും  സമയവും.

========================================================================




ചിങ്ങം   അത്തം         (CHINGAM 1 ) നിറപുത്തരി 


കന്നിമാസം നവരാത്രി വായന  ആരംഭം   സരസ്വതി പൂജ 



ധനു മാസം 1 മുതൽ  11  വരെ കളമെഴുത്തും പാട്ടും

താലപ്പൊലി 


മീനമാസം മീനഭരണി -കുംഭകുടം -പൊങ്കാല


മേടം വിഷു -തടി നേദ്യം -വലിയഗുരുതി ( നേരത്തെ ബുക്ക് ചെയ്യണം 


പത്താം ഉദയം -ഉത്സവം ആരംഭം -കൊടിയേറ്റ് ഉത്സവം



6 ദിവസം ഉത്സവം   ***************       -പറവയ്പ്പു  പ്രധാനം *,ദേശ താലപ്പൊലി 


എല്ലാ വെള്ളിയും ചൊവ്വാഴ്ചയും ചാന്താട്ടം നടത്തുന്നു


എല്ലാ മാസവും ആയില്യം നാളുകളിലും സർപ്പപൂജ നടത്തി വരുന്നു . മുൻകൂട്ടി ബുക്ക് ചെയ്യണം 

തുലാഭാരം, അറനാഴി തുടങ്ങിയവ  എല്ലാ ദിവസവും നടത്തി വരുന്നു 

കളമെഴുത്തും പാട്ടിനും  നേരത്തെ ബുക്ക് ചെയ്തിരിയ്ക്കണം 

നിലവിളക്കുകൾ

 


                                                           






 നിലവിളക്കുകൾ  ,
കൽവിളക്ക്കൾ


നിലവിളക്ക്

================


 സന്ധ്യാസമയംവീടുകളിൽ  കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതിൽ തുണി, നൂല് തുടങ്ങിയവതിരിയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടുകൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. വളരെകാലം മുൻപ് മുതൽ നിലവിളക്ക് കേരളത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു. ആദ്യകാലങ്ങളിൽ ഓടിൽ തീർത്തതായിരുന്നു നിലവിളക്കുകളെങ്കിലും, പിന്നീട് വിവിധ ലോഹങ്ങളിൽ നിലവിളക്കുകൾ ഉണ്ടാക്കിത്തുടങ്ങി. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു

 നിലവിളക്ക് കേരളത്തിൽ പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നു. നിലവിളക്ക് കത്തിച്ച് ഉദ്ഘാടനവും യോഗത്തിന്റെ ആരംഭം കുറിക്കലുമൊക്കെ സാധാരണമാണ്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്ന് പറയുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്.




ഹിന്ദുമതത്തിൽ

--------------------------------

നിലവിളക്കുകൾ

ക്ഷേത്രാരാധനയുടെ അനുഷ്‌ഠാനങ്ങളുടെ ഭാഗമായും ആരാധനയുടെ ഭാഗമായും വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു.അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട്. പുരാതന കാലത്ത് കൽവിളക്കും മണ്ണുകൊണ്ടുള്ള വിളക്കുകളുമാണ് ഉപയോഗിച്ചിരുന്നത്. ലോഹമിശ്രിതമായ ഓടുകൊണ്ട് നിർമിച്ച നിലവിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണ ആണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടു . ബ്രാഹ്മമുഹൂർത്തത്തിലും വൈകിട്ട് വിഷ്ണുമുഹൂർത്തമായ ഗോധൂളിമുഹൂർത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.


വിളക്കിലെ തിരികൾ തെളിക്കുന്നതിനും പ്രത്യേക ചിട്ടകൾ ഉണ്ട് . നില വിളക്കിന്റെ ചുവട്ടിൽ ബ്രഹ്മാവും, തണ്ട് വിഷ്ണുവും, മുകളിൽ ശിവനും ദേവത രൂപത്തിൽ സ്ഥിതി ചെയ്യുന്നു. എല്ലാം ചേർന്ന പ്രഭ പരബ്രഹ്മ ചൈതന്യതെയും കാണിക്കുന്നു പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കു പടിഞ്ഞാട്ടും  തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂർത്തിയാക്കരുതെന്നും നിയമമുണ്ട്.


തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് വിശ്വാസം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകർമങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.



ക്രിസ്തുമതത്തിൽ

=================

കുരിശോടുകൂടിയ നിലവിളക്ക്

കേരളത്തിൽ സർവ്വസാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപം ചേർത്തും ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും ഉപയോഗിക്കാറുണ്ട്. ഈ ആചാരത്തിന്റെ പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമുണ്ട്. പല പഴയ ക്രിസ്ത്യൻ ദേവാലയങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിളക്കുകൾ കണ്ടുവരുന്നുണ്ട്. പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു.



കൽവിളക്ക്

==========


കല്ലിൽ കൊത്തിയെടുക്കുന്ന വിളക്കായതുകൊണ്ടാണിതിനെ കൽവിളക്കെന്ന് പറയുന്നത്. കേരളത്തിൽ വളരെകാലം മുൻപ് തന്നെ കൽവിളക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കോൺക്രീറ്റിലും കൽവിളക്കുകൾ നിർമ്മിക്കാറുണ്ട്. നിലവിളക്ക് തെളിയിക്കുന്നതുപോലെ എണ്ണയൊഴിച്ച് തിരിയിട്ടാണ് കൽവിളക്കുകളും തെളിയിക്കുന്നത്. ആകൃതിയിലും നിലവിളക്കിനോട് വളരെ സാമ്യമുണ്ട്.


കേരളത്തിലെ അമ്പലങ്ങളിൽ കൽവിളക്കുകൾ സർവ്വസാധാരണമാണ്. ഇപ്പോൾ കുരിശോടുകൂടിയ കൽവിളക്ക് ക്രിസ്ത്യൻ പള്ളികളിലും കാണാറുണ്ട്. കുറവിലങ്ങാട് പള്ളിയിൽ ഇത് കാണപെടുന്നുണ്ട് 

2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ജൈന ക്ഷേത്രംആലപ്പുഴ ജില്ല

 



ജൈന  ക്ഷേത്രംആലപ്പുഴ ജില്ല

==========================================================


കേരളത്തിലെ എണ്ണപ്പെട്ട ജൈന ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിലെ മുപ്പളത്തിനു വടക്കുകിഴക്ക്‌ ദിശയില്‍ പ്രശസ്തമായ ഗുജറാത്തി സ്ട്രീറ്റിലാണ്   ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തെക്കേ ഇന്ത്യയിലെ  ജൈനമത പ്രചരണത്തില്‍ മുഖ്യ പങ്കു വഹിച്ച ക്ഷേത്രമാണിത് 


ആലപ്പുഴയിലെ വ്യാവസായിക വളര്‍ച്ചയ്ക്കായി രാജാ കേശവദാസിന്‍റെ കാലഘട്ടത്തില്‍ ഇവിടേയ്ക്ക് കൊണ്ടുവന്ന നാല്‍പത്തിരണ്ടു ഗുജറാത്തി കുടുംബങ്ങള്‍ ചേര്‍ന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് ഐതിഹ്യം  . നൂറു വര്‍ഷവും ഇരുപത്തി രണ്ടു വര്‍ഷവും പഴക്കമുള്ള രണ്ടു കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ആലപ്പുഴയുടെ സാമൂഹിക സാംസ്‌കാരിക രംഗത്തുണ്ടായ വളർച്ചയിൽ നിർണ്ണായക സ്ഥാനമാണ് ഈ ജൈന  ക്ഷേത്രം വഹിച്ചിട്ടുള്ളത് .  നിലവിൽ 14 ജൈനകുടുംബങ്ങളാണ് ഗുജറാത്ത് തെരുവിലുളളതു. ഇവരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ക്ഷേത്രം 

2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം,മറവന്തുരുത് ,വൈക്കം ,കോട്ടയം ജില്ലാ

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം

.https://astrology.mathrubhumi.com

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം

മഹാ ക്ഷേത്രങ്ങള്‍, ആ നാടിന്റെ പ്രശസ്തിക്കും, പ്രസിദ്ധിക്കും കാരണമായി നിന്നുകൊണ്ട്‌ ജനങ്ങളെ നന്മയിലേക്ക്‌ നയിക്കുന്നു എന്നത്‌ നിത്യ സത്യമാണ്. ഭക്തജനങ്ങള്‍ക്ക്‌ ദേവീ ദേവന്മാരെ തൊഴുത്‌ പ്രാര്‍ത്ഥിക്കുവനുള്ള ആരാധനാലയങ്ങള്‍ ആണ് ക്ഷേത്രങ്ങള്‍.

കേരളത്തിലെ അത്യപൂര്‍വ്വമായ ഗന്ധര്‍വ്വ ക്ഷേത്രങ്ങളില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണു മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം. വൈഷ്ണവ വംശജനായ ഗന്ധര്‍വ്വന്‍ പ്രധാന ദേവനായി കുടികൊള്ളുന്ന ഈ ക്ഷേത്രം പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണു സ്ഥിതി ചെയ്യുന്നത്‌. വൈക്കത്ത്‌ ചെമ്പ്‌ ടോള്‍ ജംഗ്ഷനില്‍ നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ മഹാരാജവിന്റെ കാലത്ത്‌ സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപ്പിള്ള സര്‍വ്വാധികാര്യക്കാരുടെ തറവാടാണു സ്വാമി എന്നു ഭക്തജനങ്ങള്‍ വിളിച്ചു പോരുന്ന ആ ശക്തി സ്വരൂപന്റെ ആവാസ സ്ഥലം. പണ്ട്‌ ആ തറവാടിന്റെ അറക്കകത്ത്‌ ആരാധിച്ചു പോന്നിരുന്ന സ്വാമിയേയും രണ്ട്‌ അമ്മമാരേയും പില്‍ ക്കാലത്ത്‌ ക്ഷേത്രം നിര്‍മ്മിച്ച്‌ പ്രതിഷ്ഠിച്ചു. ഇന്ന്‌ ആ ക്ഷേത്രം ഒരു മഹാ ക്ഷേത്രതിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന്‌ സ്വാമി ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്പത്തില്‍ നിലകൊള്ളുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, പ്രസിദ്ധമായ പുതുമന ഇല്ലത്തെ ബ്രഹ്മശ്രീ ദാമോദരന്‍ തിരുമേനി ഇവിടുത്തെ തന്ത്രി സ്ഥാനം ഏറ്റെടുത്ത്‌ പൂജയ്ക്ക്‌ എത്തുകയുണ്ടായി. അദ്ദേഹം ആദ്യമായാണു ഒരു ഗന്ധര്‍വ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ എത്തുന്നത്‌. പൂജയ്ക്കയി അറക്കകത്ത്‌ പ്രവേശിച്ച തിരുമേനി മനസ്സില്‍ പ്രാര്‍ത്ഥിച്ചിരുന്നത്രെ! ഞാന്‍ ഏതു രൂപത്തിലാണു അങ്ങയെ ധ്യാനിച്ച്‌ പൂജിയ്ക്കേണ്ടത്‌ എന്ന്‌.

ഒരിക്കല്‍ വൈഷ്ണവ രൂപത്തില്‍ വന്ന്‌ സ്വാമി അദ്ദേഹത്തിനു ദര്‍ശനം നല്‍ കി എന്നാണു പറയപ്പെടുന്നത്‌. ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവും ആയ ഒരു മാര്‍ഗ്ഗം മറ്റൊന്നില്ല എന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക്‌ പകര്‍ന്ന്‌ നല്‍ കുന്ന ശക്തിയാണു ആ ക്ഷേത്രത്തിലെ പ്രധാന ദേവനായ ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി. ഇവിടുത്തെ ലക്ഷ്മീ നാരായണ പൂജ വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍ ഭക്തജനങ്ങള്‍ നടത്തി പോരുന്നു.

ഗണപതി, അയ്യപ്പന്‍, ത്രിപുര സുന്ദരി ദേവി, വെള്ളം ഭഗവതി എന്നീ ഉപ ദേവന്മാരുടേയും ദേവിമാരുടേയും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം വര്‍ദ്ധിപ്പിക്കുന്നു. നാഗ രാജാവ്‌, നാഗയക്ഷി അമ്മ, മണിനാഗം, അഞ്ചു തല മണിനാഗം, കുഴി നാഗം, പറ നാഗം, കരിനാഗയക്ഷിയമ്മ എന്നീ സര്‍പ്പ ദേവകളുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പടെ ക്ഷേത്ര പരിസരം ഒരു ദൈവീക ശക്തിയുടെ അന്തരീക്ഷം ഭക്ത ജനങ്ങള്‍ക്ക്‌ നല്‍ കുന്നു. ഗന്ധര്‍വന്‍ പാട്ടും, സര്‍പ്പ കളമെഴുത്ത്‌ പാട്ടും അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച്‌ മുടങ്ങാതെ ആണ്ടു തോറും ഇവിടെ നടത്തി പോരുന്നു. കൂടാതെ സര്‍പ്പ ബലി, മഞ്ഞള്‍ അഭിഷേകം, നൂറും പാലും മുതലായ വഴിപാടുകളും മുറ തെറ്റാതെ സര്‍പ്പങ്ങള്‍ക്കായി നടത്തുന്നുണ്ട്‌.

മേട മാസത്തിലെ രോഹിണി നാളിലാണ് എല്ലാ വര്‍ഷവും ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനമായി ആചരിക്കുന്നത്‌. എല്ലാ വര്‍ഷവും വാര്‍ഷിക പൂജയ്ക്ക്‌ സ്വാമിക്ക്‌ കളഭാഭിഷേകവും, ഉപ ദേവകള്‍ക്ക്‌ കലശാഭിഷേകവും നടത്തി പോരുന്നു. കൂടാതെ ദേവിമാര്‍ക്ക്‌ വര്‍ഷം തോറും പൊങ്കാല സമര്‍പണവും ഉണ്ട്‌. എല്ലാ മാസവും രോഹിണി നാളില്‍ പ്രസാദ ഊട്ട്‌ ഭക്തജനങ്ങളുടെ വഴിപാടായി ക്ഷേത്രത്തില്‍ നടത്തി പോരുന്നു. വാര്‍ഷിക പൂജാ ദിവസങ്ങളില്‍ ഒരു ദിവസം ആ ദേശത്തു നിന്നും ഒരു താലപ്പൊലി ഈ ക്ഷേത്ര സന്നിധിയില്‍ എത്തുന്നു. നാട്ടുകാരുടെ പ്രത്യേക വഴിപാടായി അവര്‍ നടത്തുന്നതാണു ഈ താലപ്പൊലി. കരുണാമയനായ സ്വാമി അത്‌ സസന്തോഷം സ്വീകരിക്കുന്നു എന്നാണു നാട്ടുകാരുടെ വിശ്വാസം. കൂടാതെ കുടുംബാങ്ങളുടെ വഴിപാടായി ഒരു താലപ്പൊലിയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ്‌ കേരളത്തിനു പുറത്ത്‌ നിന്നും വിദേശങ്ങളില്‍ നിന്നും ഭക്ത ജനങ്ങള്‍ ഇവിടെ എത്തി പൂജകള്‍ ചെയ്ത്‌ സാഫല്യത്തോടെ മടങ്ങുന്നു. ഭക്തജനങ്ങളുടെ പൂജകള്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്നതിനു ഒരു ജ്യോതിഷന്‍ കൂടിയായ ക്ഷേത്രം മേല്‍ ശാന്തി കടമ്പനാട്ട്‌ ഇല്ലത്ത്‌ ശ്രീ അപ്പുക്കുട്ടന്‍ നമ്പൂതിരി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു എന്നത്‌ ഇവിടെ വരുന്ന ഭക്തജനങ്ങള്‍ക്ക്‌ എന്നും സന്തോഷം നല്‍ കുന്ന ഒരു വസ്തുതയാണ്. കുടുംബാംഗങ്ങള്‍ ഉള്‍പെടുന്ന ഒരു ട്രസ്റ്റ്‌ ആണ് ഇന്നു ക്ഷേത്രത്തിന്റെ ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. മറ്റ്‌ പല സാമൂഹിക സേവനങ്ങളും ഈ ട്രസ്റ്റിന്റെ മേല്‍ നോട്ടത്തില്‍ നടത്തി പോരുന്നു.

ലക്ഷാര്‍ച്ചന, പൂമൂടല്‍ , ഗണപതിക്ക്‌ അപ്പം മൂടല്‍ , ലക്ഷ്മീ നാരയണ പൂജ, സര്‍പ്പ ബലി, ഉദയാസ്തമന പൂജ മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ ആണ്. സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമ ജപം, ക്ഷേത്രാരാധന ഇവ ഭക്തിയുടെ വളര്‍ച്ചക്ക്‌ കാരണങ്ങളാണ്. അതുകൊണ്ട്‌ തന്നെ ഈ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം, അഖണ്ട നാമ ജപം, കര്‍കിടക മാസത്തില്‍ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുര്‍ഥി, മഹാ ഗണപതി ഹോമം, കന്നി മാസത്തില്‍ പൂജ വയ്പ്‌, ദേവീ ഭാഗവത പാരായണം, മണ്ഡല കാലത്ത്‌ അയ്യപ്പനു പ്രത്യേക പൂജകള്‍, വ്യാഴാഴ്ച തോറും സ്വാമിക്ക്‌ പ്രത്യേകമായ് തുളസി മാല, ഗന്ധര്‍വ പുഷ്പാഞ്ജലി, സര്‍വൈശ്വര്യ പൂജ മുതലായവ തെറ്റാതെ നടത്തി ഭക്ത ജനങ്ങള്‍ സ്വാമിയെ പ്രാര്‍ത്ഥിച്ച്‌ അനുഗ്രഹം വാങ്ങി മടങ്ങുന്നു.

ശ്രീ അപ്പുക്കുട്ടന്‍ നമ്പൂതിരി
കടമ്പനാട്ട്‌ ഇല്ലത്ത്‌
ചെമ്പ്,
വൈക്കം
ഫോണ്‍ : 9400284872                                                  (കടപ്പാട്) 







കാർക്കുവേൽ അയ്യനാർ ക്ഷേത്രം,

 






കാർക്കുവേൽ അയ്യനാർ ക്ഷേത്രം, 

================================


തമിഴ്നാട്ടിലുള്ള തേറിക്കാടാണ് ഈ പറഞ്ഞ സ്ഥലം. ആദ്യകാലത്തൊക്കെ സിനിമാഷൂട്ടിംഗിന് വേണ്ടി ഉപയോഗിച്ചിരുന്ന ഇവിടേക്ക് ഇന്നിപ്പോൾ കേട്ടറിഞ്ഞ് ഒത്തിരിപ്പേർ എത്തുന്നുണ്ട്. 12000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന തേറിക്കാട് മരുഭൂമി അക്ഷരാർത്ഥത്തിൽ ഒരു ചുവന്ന മരുഭൂമി തന്നെയാണ്. മറ്റു മരുഭൂമികളിൽ നിന്നും വ്യത്യസ്‌തമായി ചുവന്ന മണലാണ് ഇവിടത്തെ പ്രത്യേകത. ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെത്താൻ തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും 55 കിലോമീറ്റർ സഞ്ചരിക്കണം.


ആദ്യം തിരിച്ചെന്തൂരിലെത്തണം അവിടെ നിന്നും മരുഭൂമിയുടെ അടുത്ത സ്ഥലമായ കയമൊഴിയിലേയ്‌ക്കാണ് ബസ് ടിക്കറ്റ് എടുക്കേണ്ടത്. കാർക്കുവേൽ അയ്യനാർ ക്ഷേത്രം, അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രം എന്നിങ്ങനെ രണ്ട് പ്രസിദ്ധമായ ക്ഷേത്രങ്ങൾ തേറിക്കാടിനടുത്തുണ്ട്. ക്ഷേത്രത്തിന് മുന്നിൽ വലിയൊരു കവാടമുണ്ട്. ക്ഷേത്രങ്ങൾക്ക് പുറകിലായിട്ടാണ് നീണ്ടു കിടക്കുന്ന മരുഭൂമി. ഇവിടെ ദർശനത്തിനെത്തുന്നവരിൽ ഏറെപ്പേരും മരുഭൂമിയിലെ കാഴ്‌ചകളും കണ്ടാണ് മടങ്ങുന്നത്. ഇടയ്‌ക്കിടെ തണലൊരുക്കി ചില വൃക്ഷങ്ങളും നിലകൊള്ളുന്നുണ്ട്. കൂടുതലും പനകളാണ്. കുറ്റിച്ചെടികളും കശുമാവും ഒക്കെ ഇടയ്‌ക്ക് കാണാൻ കഴിയും. അതുപോലെ തന്നെ മരുഭൂമിയിലെ അത്ഭുതങ്ങളായി വറ്റാത്ത രണ്ട് കുളങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന് സമീപത്തുകൂടി മരുഭൂമിയിലേക്ക് പ്രവേശിക്കാൻ എളുപ്പവഴിയുണ്ട്. അതിരാവിലെയോ വൈകുന്നേരങ്ങളിലോ വേണം ഇവിടെയെത്താൻ. വേനൽക്കാലത്ത് ഇങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കാം.


തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും 55 കിലോമീറ്റർ സഞ്ചരിച്ചാൽ തേറിക്കാട് എത്താം



visit ;-

https://melparambath.blogspot.com 

2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

കാവുകൾ

 



 കാവുകൾ 

======================


ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിയ്ക്കാം . നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ.കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ്‌ പറയുക. ഉത്തരകേരളത്തിൽ ധാരാളം കാവുകൾ 

ഉണ്ട് 


 മരകൂട്ടങ്ങളെ കാവുകൾ എന്നു വിളിക്കുന്നു.ഇവിടെ ദേവത സങ്കല്പങ്ങളുണ്ട്  ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നു.  ഭഗവതി, നാഗരാജാവ്, വേട്ടയ്ക്കൊരു മകൻ തുടങ്ങിയ ദേവതകളുടെ ആരാധനാകേന്ദ്രങ്ങൾ ആണ് കാവുകൾ. ഇവയോട് അനുബന്ധമായി കുളവും വയലുകളും കാണാം. മനുഷ്യൻറെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചിരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. . ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും ദേവതകളെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിതിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ ഈ സ്ഥലങ്ങളിലെ  ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്. പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പ ക്കാവിൽ ആയില്യം പൂജയുള്ള കേരളത്തിലെ പ്രമുഖ കാവുകളുണ്ട്   ചിലക്ഷേത്രങ്ങളോട് അനുബന്ധിച്ചു കാവുകൾ കാണപ്പെടുന്നു 



കേരളത്തിന്റെ വടക്കേ ജില്ലകളിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. 


ചരിത്രം

വനങ്ങളിൽ വസിച്ചു വന്ന ആദിമ മനുഷ്യരുടെ ജീവിത ശൈലിയും, ഉപജീവന മാർഗവും കാടുകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു . കൃഷി തൊഴിലാക്കിയതോടെ അവർ സ്ഥിര താമസക്കാരായി. കൃഷി നാശത്തിനു കാരണമാകുന്ന മൃഗശല്യം ഒഴിവാക്കാൻ അവർ ചില പൂജകളും മറ്റും നടത്തിയിരുന്നു. വേട്ടക്കൊരുമകൻ, വയനാട്ട് കുലവൻ, കിരാതശിവൻ എന്നീ വേട്ടക്കാരായ ദൈവങ്ങൾക്ക് വേണ്ടിയായിരുന്നു പല പൂജകളും. തീയർ ജാതി വിഭാഗത്തിന്റെ കുലദൈവമായ മുത്തപ്പനും വേട്ടയാടലിൽ തല്പ്പര്യനായിരുന്നു. ചിലയിടങ്ങളിൽ ഭദ്രകാളി, ഭഗവതി, ചാമുണ്ഡി തുടങ്ങിയ ശാക്തേയ ദേവതകളെയും കാവുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ദൈവങ്ങളുടെ വാസസ്ഥലങ്ങളാണ് പല കാവുകളും എന്നാണ് വിശ്വാസം. ആയതിനാൽ ഇത്തരംകാവുകളുടെ സംരക്ഷണത്തിൽ വിശ്വാസികൾ പ്രത്യേക ശ്രദ്ധ നല്കുന്നു.

ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്