2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

പല്ലിശ്ശേരി ഭഗവതി ക്ഷേത്രം






പല്ലിശ്ശേരി ഭഗവതി ക്ഷേത്രം
PALLISERY BHAGAVTHI TEMPLE
==============================
ത്യശൂർ ജില്ലയിലെ ആറാട്ടുപുഴയ്ക്കടുത്ത് തൃശൂർ -ഇരിങ്ങാലക്കുട റൂട്ടിലെ ഊരകുന്നത്ത് നിന്നും ആറാട്ടുപുഴ റൂട്ടിൽ . പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ. കോമരത്ത് മേനോന്റെ കുടപ്പുറത്ത് ഊരകത്ത് ഭഗവതിയോടൊപ്പം കാഞ്ചിയിൽ നിന്നും വന്ന കാമാക്ഷിയാണെന്നും പ്രതിഷ്ഠാ സമയത്ത് ധ്യാനം കൊണ്ട് ഭദ്രകാളിയാണ് മാറിയെന്നും ഐതിഹ്യം ക്ഷേത്രത്തിൽ കോമരത്ത് മേനോന്റെ കൊട്ടിലുണ്ട്. കൊട്ടിലിൽ നായർ പൂജയാണ് ഇവിടെ കോഴിവെട്ടുണ്ടായിരുന്നു കുംഭഭരണിയ്ക്കു ഉത്സവം . കാർത്തിക നാളിൽ ഹരിജൻ വേലയുണ്ട് .സ്വകാര്യ ക്ഷേത്രം നാട്ടുകാരുടെ കമ്മിറ്റി .

2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

പുടവ അഥവാ മന്ത്രകോടി




പുടവ അഥവാ മന്ത്രകോടി


വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കൽ എന്ന പുടവ കൊടുക്കൽ. വസ്ത്രത്തിന് നിരവധി ധർമ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയിൽ. നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്കുക. ഈവിധ ഗുണങ്ങൾ നിർവഹിക്കുന്ന പുടവ വരൻ വധുവിന് നല്കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷൻ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോൾ ഈ അഞ്ച് ധർമ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.
വസ്ത്രം കൈമാറൽ വിവാഹ ബന്ധത്തിന്റെ ഏറ്റവും വലിയ ഘടകമാണ്. ഇന്നും എന്നും പുരുഷൻ നൽകുന്ന വസ്ത്രം സ്ത്രീ വലിയൊരു നിധിയായി സ്വന്തം കുടുംബത്തിൽ സൂക്ഷിക്കുന്നു. ഇത് 'മന്ത്രകോടി' എന്ന പവിത്ര നാമത്തിലാണ് അറിയപ്പെടുന്നതും.
വസ്ത്രം രക്ഷയുടെ പ്രതീകമാണ്. വസ്ത്രത്തിനു അഞ്ചു ധർമ്മങ്ങളാണുള്ളത്.
ഒന്ന്, നഗ്നത മറയ്ക്കുക
രണ്ട്, രൂപഭംഗി വരുത്തുക
മൂന്ന്, ശീതോഷ്ണങ്ങൾ ക്രമീകരിക്കുക
നാല്, വ്യക്തിത്വം സൂചിപ്പിക്കുക
അഞ്ച്, ആശ്രയം നൽകുക.
ഈ അഞ്ചു കാര്യങ്ങളും ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടി രഹസ്യങ്ങളുമാണ്.
സൃഷ്ടി, മായ എന്ന അത്ഭുതശക്തിയുടെ പ്രഭാവത്തിലാണ് ഉണ്ടായത്. ഈ മായാശക്തി ബ്രഹ്മത്വം എന്ന ചേതനാ തത്വത്തിനോട് ചേരുമ്പോഴാണ് ലോകം സൃഷ്ടിക്കപ്പെടുന്നത്. മായാശക്തിയ്ക്ക് വസ്ത്രത്തിന്റെ അഞ്ചു ധർമ്മങ്ങളെപ്പോലെ അഞ്ചു കാര്യങ്ങൾ അത്യന്താവശ്യമാണ്.
ഒന്ന്, സ്വയം അദൃശ്യയായി നിൽക്കണം
രണ്ട്, ആരേയും ആകർഷിക്കുന്ന തരം സ്വരൂപം വേണം
മൂന്ന്, സൃഷ്ടിയുടെ ഗുണദോഷങ്ങൾ തന്നെ ബാധിക്കാതിരിക്കണം
നാല്, തന്റെ കഴിവും പ്രാധാന്യവും എടുത്തു കാണപ്പെടണം
അഞ്ച്, തനിക്ക് എല്ലാതരത്തിലുള്ള അഭയവും വേണം.
(1) മായ അദൃശ്യയാണ്. അതുപോലെ പുടവയും രഹസ്യത്തെ (നഗ്നത) മറയ്ക്കുന്നു.
(2) സൃഷ്ടി മനോഹരമാണ്. അതുപോലെ പുടവയും രൂപഭംഗി നൽകുന്നു.
(3) മായയ്ക്ക് സൃഷ്ടിയുടെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ല. അതായത്, പ്രകൃതി ബലമായി നമ്മെക്കൊണ്ട് കർമ്മം ചെയ്യിപ്പിച്ചാലും ഫലം പ്രകൃതിക്ക് ലഭിക്കുന്നില്ല; മറിച്ച് നമുക്ക് തന്നെ.അതുപോലെ ചൂടും തണുപ്പും അറിയുന്നത് നാമാണ്; അല്ലാതെ വസ്ത്രമല്ല.
(4) മായാശക്തിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. അതായത് തന്റെ നിയമങ്ങളെ ജീവികൾ അനുസരിക്കണമെന്നും, അതുവഴി തനിക്ക് അംഗീകാരമുണ്ടാകണമെന്നും ആണ്. അതുപോലെ വസ്ത്രധാരണത്തിലൂടെയാണ് ഒരാളുടെ വ്യക്തിത്വം പ്രകടമാകുന്നതും. ഉദാഹരണം, സന്യാസി, രാജാവ്, നിയമപാലകർ, ഭടന്മാർ എന്നിവരുടെ വസ്ത്രധാരണത്തിൽ നിന്നും അവരുടെ വ്യക്തിത്വം പ്രകടമാകുന്നില്ലേ!
(5) മായാശക്തിക്ക് എതിരായി പീഢ എൽപ്പിക്കുവാൻ ഏതൊരു സൃഷ്ടിജീവിയും ശ്രമിക്കുകയാണെങ്കിൽ അവരെ ഈശ്വരൻ തടയുകയും പ്രകൃതിയെ രക്ഷിച്ച് നിലനിർത്തുകയും ചെയ്യുന്നു. അതുപോലെയാണ് വസ്ത്രവും അവസാന നിമിഷത്തിലും (ശവശരീരത്തിന്റെ) ആശ്രയം നൽകുന്നത്.
പുരുഷൻ സ്ത്രീയെ ഗൃഹാശ്രമ ജീവിതത്തിനായി സ്വീകരിക്കുമ്പോൾ പുരുഷൻ സ്ത്രീയുമായി ഈ അഞ്ചു നിയമങ്ങളും പരിപാലിക്കുവാൻ വിധേയപ്പെട്ടിരിക്കുന്നു. ഇവിടെ ബ്രഹ്മം എന്ന സ്ഥാനം പുരുഷനും, മായ എന്ന സ്ഥാനം സ്ത്രീക്കും, പ്രപഞ്ചം എന്ന സ്ഥാനം കുടുംബത്തിനും കരുതണം.
(1) ഒന്നാമത്തെ ധർമ്മം രഹസ്യം ആണല്ലോ. അതായത്, ഭാര്യയും ഭർത്താവും സൃഷ്ടികർമ്മം നടത്തിവരുന്നതും രഹസ്യമായിട്ടാണല്ലൊ.
(2) രണ്ടാമത്തെ ധർമ്മം സൌന്ദര്യമാണ്. അതായത് പുരുഷൻ തന്റെ പത്നിയെ സർവ്വാലങ്കാരഭൂഷയായി കാണാൻ ആഗ്രഹിക്കുന്നത്.
(3) മൂന്നാമത്തെ ധർമ്മം ഗുണദോഷമില്ലായ്മയാണ്. അതായത് സ്ത്രീക്ക് ഗർഭം നൽകിയതിന് പുരുഷൻ എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.
(4) നാലാമത്തെ ധർമ്മം സർവ്വാധികാരം ആണ്. അതായത് സ്ത്രീയുടെ വാക്ക് ഇന്നും ഒരു വീടിന്റേയും പുരുഷന്റേയും ജീവിതഗതി നിർണ്ണയിക്കുന്നു.
(5) അഞ്ചാമത്തെ ധർമ്മം അഭയമാണ്. അതായത് ഏത് ദുർബല പുരുഷനും ആപത്തിൽ തന്റെ പത്നിയെ സ്വന്തം ജീവനെ തൃണവൽഗണിച്ച് രക്ഷിക്കും.
ഒരു പുരുഷൻ സ്ത്രീക്ക് പുടവ കൊടുക്കുമ്പോൾ പ്രകൃതിയുടെ ഈ അഞ്ചു ധർമ്മങ്ങളും തന്റെ പത്നിയോട് പരിപാലിക്കാൻ ബാധ്യസ്ഥനായിത്തീരുന്നു

അഹംങ്കാരം....ശത്രുതാ ഭാവം



ശത്രുതാ ഭാവം


ഉണ്ണുക, ഉറങ്ങുക എന്നിവയിൽ മാത്രം ശ്രദ്ധയുള്ള ജീവികൾക്ക് അവസാനമില്ല. എന്നാൽ, അവയിൽ വെച്ച് മനുഷ്യൻ വിശേഷബുദ്ധിയുള്ളവനത്രെ. മനുഷ്യ ജന്മം കിട്ടുന്നത് നന്നെ പ്രയാസമുള്ള കാര്യമാണ്. ഇത്തരം ജന്മം കിട്ടിയിട്ടും, മനുഷ്യൻ അവനവന് താൻ തന്നെ ശത്രുവായും വരാം, മിത്രമായും വരാം. ദൈവത്തിൽ മനസ്സുറപ്പിച്ച്, തന്റെ മുക്തിമാർഗത്തെ തേടുന്ന മനസ് തനിക്ക് മിത്രവും, അല്ലാത്തത് ശത്രുവുമാണത്രെ.
ആധുനിക മനശ്ശാസ്ത്രത്തോട് കിട പിടിക്കുന്ന ഈ ചിന്ത തീർത്തും യുക്തിസഹമാണ്. സത്യത്തിൽ ന...

അഹംങ്കാരം


നമ്മുടെ ജീവിതം നമ്മളായിട്ട് നയിക്കുന്നു, 
സ്വന്തം കഴിവു കൊണ്ട് ഉന്നതങ്ങളിലെത്തുന്നു, 
സുരക്ഷിതമായ വീടുണ്ടാക്കുന്നു, 
ധനം സ്വരൂപിച്ച് കൂടുതൽ കൂടുതൽ സുരക്ഷിതരാകാമെന്ന് കരുതുന്നു…….. 
എല്ലാം വെറുതെ…………. 
നമുക്ക് നമ്മുടെ ജീവിതത്തെ സംരക്ഷിക്കാനുള്ള കഴിവില്ല. …. …. ….
ജീവിതത്തെ മുന്നോട്ട് നയിക്കാനും ആവില്ല………. 
പലപ്പോഴും ജീവിതത്തിൽ നമുക്ക് സംഭവിക്കുന്നത് ആകസ്മികതയാണ്…….. നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു….. … .. കഷ്ടപ്പെട്ട ഉഴലുന്ന നിമിഷങ്ങളിൽ , എവിടുന്നെന്നറിയാതെ സഹായഹസ്തങ്ങൾ നീളുന്നു, ഒരു താങ്ങായ് ചിലപ്പോൾ ചിലർ നമ്മെ തേടിയെത്തുന്നു……. 
തീർത്തും യാദൃച്ഛികമായി…….. ….. 
ശ്രദ്ധിച്ചാൽ മനസ്സിലാകും…… 
അതു തന്നെയാണ് ഭഗവാൻ …….
അനവധി സന്താനങ്ങളെ നഷ്ടപ്പെട്ട ബ്രാഹ്മണന്റെ സങ്കടം കണ്ടും,
"ദൈവഹിതമാണ്, മാറ്റാൻ പറ്റില്ല
എന്ന മട്ടിലുള്ള ഭഗവാന്റെ ഉദാസീനത കണ്ടും തന്റെ ശക്തിയിൽ അതീവ വിശ്വാസമുള്ള അർജുനൻ ബ്രാഹ്മണ ഗൃഹത്തിൽ ചെന്ന് പ്രസവമുറി തന്റെ ദിവ്യാസ്ത്രങ്ങളാൽ സംരക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പിറന്ന ഉണ്ണിയും മരിക്കുകയാണ് ഉണ്ടായത്. . . . . . .
ഇതിൽ അസഹനീയനായ അർജ്ജുനൻ , യമപുരം, സ്വർഗ്ഗം, മറ്റ് ദേവലോകങ്ങൾ എന്നിവിടങ്ങളിലെല്ലാം ചെന്ന് ഉണ്ണിയെ കണ്ടു പിടിക്കാൻ ചെന്നെങ്കിലും ശ്രമം വിഫലമായിക്കണ്ട് അഗ്നിയിൽ ചാടാൻ തീരുമാനിച്ചു…
അർജ്ജുനൻ അഗ്നിയിൽ ദേഹ ത്യാഗം ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ പോലെ,
അർജ്ജുനന്റെ അഹങ്കാരത്തെ മാറ്റി കണ്ണ് തുറപ്പിച്ച പോലെ,
നമ്മളും നമ്മുടെ ഐശ്വര്യത്തിലും, സമ്പത്തിലും, സ്ഥാനമാനങ്ങളിലും അഹങ്കരിക്കുമ്പോൾ ഒന്ന് തട്ടി കണ്ണ് തുറപ്പിക്കാറില്ലേ?……. ……..
ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഭഗവാൻ നമുക്ക് താക്കീത് നൽകുന്നത്.
ഭഗവാനെ! ഒന്നിലും അഹങ്കാരിക്കാൻ ഇടവരരുതേ! !
പാണ്ഡിത്യവും, ബ്രാഹ്മണ്യവും, ആ ഭിജാത്യവും … ഒന്നുമൊന്നും ഭക്തന് ബാധകമല്ല……അതെ, ഏതൊരു ഭക്തനേയും അറിഞ്ഞനുഗ്രഹിക്കാനുള്ള അങ്ങയുടെ ആ ദയാവായ്പ്…… ആശ്ചര്യം തന്നെ…!!
ഒരിക്കൽ മേൽപ്പത്തൂരിന് പോലും ചില ദുർബ്ബല നിമിഷങ്ങളിൽ തോന്നിയ അഹങ്കാരത്തെ അങ്ങ് തുടച്ചു നീക്കിയല്ലോ. മേൽപ്പത്തൂരിൻ വിഭക്തിയേക്കാൾ പൂന്താനത്തിൻ ഭക്തിയാണെനിക്കേറെയിഷ്ടം
അതുപോലെ, ഒരിക്കൽ കുറച്ച് ബ്രാഹ്മണ സ്ത്രീകൾക്ക് അങ്ങ് ദർശനം അതിഭക്തകളായ ബ്രാഹ്മണ സ്ത്രീകളെ അറിഞ്ഞനുഗ്രഹിച്ചത്രെ..
വളരെ ഭക്തകളായ ഈ സ്ത്രീകൾക്ക് ദർശനമരുളാനായി അങ്ങൊരു ദിവസം കുറച്ച് കുട്ടികളെ ഈ ബ്രാഹണ കുടുംബങ്ങളിലേയ്ക്കയച്ച് ഭക്ഷണം യാചിപ്പിച്ചു…. ഉത്തമ ബ്രാഹ്മണരെന്ന് ഊറ്റം കൊണ്ടിരുന്ന ആ ബ്രാഹ്മണർ അത് തീരെ ഗൗനിച്ചില്ല…….. ബ്രാഹ്മണ സ്ത്രീകൾ, വളരെ ഭക്തരും, നിർമ്മല ഹൃദയരും ആണെന്നിരിക്കിലും , അവരുടെ ഭർത്താക്കന്മാരായ ആ ബ്രാഹ്മണർ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ നിന്നും വിലക്കി…. എന്നാൽ, ആ ഉത്തമ സ്ത്രീകൾ ആ വിലക്കിനെ അവഗണിച്ച് കുട്ടികൾക്ക് സദ്യ വട്ടം തന്നെ ഒരുക്കി കൊടുത്തു….. .. അവർക്ക് ഭഗവാൻ ദർശനം നൽകിയത്…
മുടിക്കെട്ടിൽ മയിൽപ്പീലി കിടന്നാടുന്നവനായും, തങ്ങളെ ആർദ്രമായി ഉറ്റു നോക്കുന്നവനായും, സുഹൃത്തിന്റെ തോളത്ത് ചാരി നിൽക്കുന്നവനുമായ അങ്ങയെ ആ സ്ത്രീകൾ കണ്ടു!! ഭാഗ്യവതികൾ !!
ഇവിടെ നാം ചിന്തിക്കേണ്ടത് നിത്യവും സന്ധ്യാവന്ദനം ചെയ്യുന്നവരും, യാഗങ്ങൾ ചെയ്യുന്നവരും, പണ്ഡിതന്മാരുമായ ആ ബ്രാഹ്മണർക്ക് എന്ത് കൊണ്ട് ഈ ഭാഗ്യം കൈവന്നില്ല എന്നതാണ്…. അവർ ശരിയായ അറിവ് നേടിയില്ല എന്നതാണ് സത്യം… അതാണ് പറയുന്നത് ബ്രാഹ്മണ്യമെന്നത് ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് കിട്ടേണ്ടത്…
മറ്റൊരു ശ്രദ്ധേയമായ കാര്യം………….. ഈ പതിവ്രതകളായ സ്ത്രീകൾ ഭർത്താക്കന്മാർ വിലക്കിയിട്ടും ആ ഭക്ഷണം ചോദിച്ചു വന്ന കുട്ടികളെ വേണ്ട പോലെ ആദരിച്ചു എന്നാണ്…. നമ്മളോർക്കേണ്ട കാര്യം ഇവിടെ സൂചിപ്പിച്ചിരിക്കുന്നു…..ഭർത്താവ് പറയുന്ന കാര്യം നല്ലതാണെങ്കിൽ മാത്രം ഭാര്യ അനുസരിച്ചാൽ മതി… ധർമ്മം ചര എന്ന് പറയുമ്പോൾ അധർമ്മത്തെ പിൻതുണയ്ക്കണ്ട കാര്യമില്ലല്ലോ…… ഭർത്താവ് അധർമ്മമാണ് ചെയ്യുന്നതെങ്കിൽ ഭാര്യ അത് ചൂണ്ടിക്കാണിക്കണം…. തെറ്റ് തിരുത്താൻ അവൾ സഹായിക്കണം….. അപ്പോൾ മാത്രമേ അവൾ ഭാര്യാപദവിക്കർഹയാകുന്നുള്ളൂ…….
ഈ സ്ത്രീകളുടെ കേവലമായ ഭക്തിയുടെ ശക്തി കണ്ട് അവരുടെ ഭർത്താക്കന്മാരും ഉത്തമ ഭക്തരായിത്തീർന്നത്രെ……….. ഭാഗ്യം ! ഭാഗ്യം ! .:……………………….. ഭഗവാനേ !
ബ്രഹ്മചര്യാശ്രമത്തില്‍ മന്ത്രഭാഗമായ സംഹിതയെ സ്വായത്തമാക്കി ഗൃഹസ്ഥാശ്രമത്തില്‍ കര്‍മ്മപരമായ ബ്രാഹ്മണത്തെ അനുഷ്ഠിച്ച് വാനപ്രസ്ഥത്തില്‍ ഉപാസനാ പ്രധാനമായ ആരണ്യകത്തിലൂടെ
സന്ന്യാസാശ്രമത്തില്‍ പ്രവേശിച്ച് ജ്ഞാനരൂപമായ ഉപനിഷത്തിലെത്തി മുക്തിയെ നേടുന്നു.
നമ്മൾ ഈ കാണുന്നതും, കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം, മനസ്സിന്റെ തന്നെ സൃഷ്ടിയാണ്, കയറിൽ പാമ്പ് പോലെ, കുറ്റിയിൽ പ്രേതം പോലെ, മരുഭൂമിയിൽ മരീചിക പോലെ, ചിപ്പിയിൽ വെള്ളി പോലെ. നമ്മൾ കാണുന്നതൊന്നും പൂർണ്ണ സത്യമല്ല. ജഡമായ പ്രപഞ്ചത്തിൽ നമ്മുടെ മനോധാരണകളെ അതിനു മേലെ വെച്ച് പിടിപ്പിച്ചു (superimpose) നമ്മൾ ഓരോന്ന് ഉണ്ടാക്കി കാണുന്നു അനുഭവിക്കുന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളിലെ ചിന്തകളും കർമ്മങ്ങളും കൊണ്ട് നമ്മൾ വർത്തിയെടുത്ത മനസ്സെന്ന ഭൂതം കാണിച്ചു തരുന്ന വെറും ഇന്ദ്രജാലപ്രകടനങ്ങൾ മാത്രമാണ് എല്ലാം. നമ്മുടെ മനസ്സിന്റെ തന്നെ സൃഷ്ടികളിൽ നിന്നാണ് നമുക്ക് ഭയം രാഗം ദ്വേഷം എന്നിവകളെല്ലാം ഉണ്ടാകുന്നത്. പുറത്തെന്നവണ്ണം കാണുന്ന ദൃശ്യങ്ങളെല്ലാം നമ്മൾ തന്നെ എന്നറിഞ്ഞാൽ ഭയമില്ല. ദൃശങ്ങൾ ഉണ്ടാക്കുന്നത് പൂർവ കർമ്മ വാസനകളാലാണ്, നമ്മളിൽ നിന്ന് തന്നെ ഉണ്ടാകുന്ന ദൃശ്യങ്ങളെ എന്തിനു ഭയക്കണം. ഒന്നും നമ്മൾ കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും പോലെയല്ല സത്യത്തിൽ നടക്കുന്നത്. സത്യത്തിൽ ഈ ലോകത്തിലെ, ജീവിതത്തിൽ ഒന്നും ഒരിടത്തും നിത്യമായി നില്ക്കുന്നില്ല, എല്ലാം ഉണ്ടായി നിലനിന്നു മാറി മാറി പോകുന്നതാണ്, മായയാണ് , മനസ്സ് മായയാണ്, ദുഖത്തിന്റെ കലവറയാണ്. വന്നു ചേരുന്നതും, വരാത്തതും, വിട്ടുപോകുന്നതും വിട്ടു പോകാത്തതുമെല്ലാം ദുഃഖം തന്നെ. നാം ഇതിലൊന്നും പതറരുത്, വിശ്വസിക്കരുത്. നമ്മൾ മനസ്സിന്റെ ഈ മായക്കളികളെ മനസ്സിലാക്കണം.
ഈ ശരീരം നേര്‍ത്ത ദുര്‍ബലമായ താത്‌കാലികമായ ഒരു സംഘാതം മാത്രമാണ്, അതിൽ ജരാ നരകളും വ്യാധികളും വരാൻ അവസരം കാത്തു നില്‍ക്കുന്നു. കുമിള പോലെയുള്ള ഈ നേര്‍ത്ത ശരീരം വിട്ടു പോകുന്നതിനു മുൻപ് പരമസത്യ പ്രകാശം എനിക്കറിയണം അനുഭവിക്കണം. അതുകൊണ്ട് പഴയ സംസാര ദുഖങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും, പ്രലോഭനങ്ങളിലേക്കും വെറുപ്പുകളിലേക്കും ഭേദ ചിന്തകളിലേക്കും ഇനിയൊരു തിരിച്ചു പോക്കില്ല. ഇനിയും മുന്നോട്ടു തന്നെ. സംസാരം ദുഖത്തിന്റെ കലവറയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഈ ലോകത്തി ൽ ആശ്രയിക്കാൻ പറ്റിയ ഒന്നുമില്ല, വരുന്നതെല്ലാം വിട്ടു പോകും, ഉണ്ടായതെല്ലാം ഇല്ലാതാകും, കൂടിചേരുന്നതെല്ലാം വിട്ടു പിരിഞ്ഞു പോകും, അങ്ങിനെ തൊടുന്നതെല്ലാം ദുഃഖം തരുമെന്ന് മനസ്സിലായാൽ പിന്നെ ആശയക്കുഴപ്പമില്ല.
എന്റെ ലക്‌ഷ്യം ഇതിൽ നിന്നും കര കയറുക എന്നത് മാത്രമാണ്. അതിനുള്ള ശക്തി വൈരാഗ്യം മാത്രമാണ് വൈരാഗ്യമില്ലാതെ എത്ര തന്നെ സാധനകൾ ചെയ്താലും, അറിവ് നേടിയാലും കാര്യമില്ല, സംസാര ചുഴികളിൽ വേഗം പിന്നെയും പിന്നെയും വീണുപോകും . വൈരാഗ്യമുണ്ടെങ്കിൽ വേറെ ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ല. ഏറ്റവും വലിയ മഹാസിദ്ധിയാണ് വൈരാഗ്യം . വൈരാഗ്യമുള്ളവൻ മഹാരാജാവിനെക്കാൾ ശക്തനാണ്. വൈരാഗ്യമില്ലാത്തവൻ രാജാവായാലും ആരോടെങ്കിലും ഭിക്ഷ യാചിക്കുന്നവനാണ്. വൈരാഗ്യമുള്ളവൻറെ മുന്നിൽ എല്ലാം കീഴടങ്ങുന്നു. ഇതാണ് വൈരാഗ്യത്തിന്റെ വഴി.
വൈരാഗ്യമാണ് ഏറ്റവും പ്രധാനം. വൈരാഗ്യമില്ലാതെ വേറെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. വെറുതെ സമയം കളയാമെന്നു മാത്രം. വൈരാഗ്യമുണ്ടെങ്കിൽ വേറെ എന്ത് വന്നാലും പ്രശ്നവുമില്ല. അതുകൊണ്ട് എങ്ങിനെയും വൈരാഗ്യം സമ്പാദിക്കണം. ശ്രവണത്തോടൊപ്പം മനനവും ധ്യാനവും വേണം. മനനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭൂതികളെ ഹൃദയത്തിൽ സൂക്ഷിച്ചു ഓർമിച്ച് ലാളിച്ചു മൌനമായിരിക്കലാണ് ധ്യാനം. ഹൃദയത്തിലെ ശുദ്ധ നിർമല സ്വരൂപത്തെ ഉപാസിച്ചു ആനന്ദം കൊള്ളണം.
"എന്റെ മുന്നിൽ വരുന്നതെല്ലാം ദൈവ നിശ്ചയമാണ്. പ്രാരാബ്ധ കർമങ്ങൾ എല്ലാം വേഗം തന്നെ അനുഭവിച്ചു തീർക്കാനായി ഭഗവാൻ തന്നെ എന്റെ എല്ലാ കർമ്മഫലങ്ങളും ഒന്നിച്ചു വേഗം തന്നെ തരുന്നു. എന്നെ കൂടുതൽ ഇഷ്ടമുള്ളതുകൊണ്ടും ഞാൻ ജ്ഞാനത്തിനു യോഗ്യനായതുകൊണ്ടുമാണ് എനിക്ക് ഇമ്മാതിരി കഷ്ടപ്പാടുകൾ ഭഗവാൻ തരുന്നത്. ഇതു വഴി എന്റെ വൈരാഗ്യം ഉറക്കുകയും അജ്ഞാനവും അഹങ്കാരവും കൊണ്ട് ഞാൻ ആർജ്ജി ച്ച പൂർവ കർമ്മഫലങ്ങൾ വേഗം ഒടുങ്ങുകയും ജ്ഞാനത്തിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്യും. ഏറ്റവും പ്രിയപ്പെട്ട പാണ്ടവർക്കും കുന്തിയമ്മക്കും ഭഗവാൻ എത്രയോ ദുഃഖങ്ങൾ നല്കി. പ്രഹ്ലാദനും ധ്രുവനും എത്രോയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മഹാബലിയുടെ സർവ്വവും നഷ്ടമായി. ഗോപസ്ത്രീകൾക്കും ഗോപന്മാർക്കും പിന്നെ തന്റെ എല്ലാ സ്വന്തക്കാർക്കും മുക്തിക്കു മുൻപ് ദുഖത്തിന്റെ പെരുമഴ തന്നെയാണ് ഉണ്ടായിരുന്നത്. സംസാരം അനിത്യവും അസുഖവുമാണെന്ന് ഉറപ്പുവന്നവർക്ക് മാത്രമേ പൂര്ണ്ണമായും തന്നെ ആശ്രയിക്കാൻ പറ്റുകയുള്ളു എന്ന് ഭാഗവാനറിയാം.
ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.

ഭഗവാനെ ധ്യാനിക്കേണ്ടതെങ്ങനെ



ഭഗവാനെ ധ്യാനിക്കേണ്ടതെങ്ങനെ
അധികം ഉയര്‍ന്നതോ താഴ്‌ന്നതോ അല്ലാത്ത ഒരു പീഠത്തില്‍ ഭക്തന്‍ സുഖകരമായ ഒരാസനത്തില്‍ ഉപവിഷ്ടനാവണം. കൈകള്‍ മടിയില്‍വച്ച്‌ ശരീരം നേരെയാക്കി ദൃഷ്ടി മൂക്കിന്‍തുമ്പത്തു നട്ട്‌ ശാന്തനായി ഇരിക്കുക. എന്നിട്ട്‌ പ്രാണവായുവിനെ ശുദ്ധീകരിക്കാന്‍ പ്രാണായാമം നടത്തുക. ശ്വസനം, ഉള്‍ക്കൊളളല്‍, ഉഛ്വാസം ഇവയാണ്‌ പ്രാണായാമത്തിന്റെ ഘട്ടങ്ങള്‍. അപ്പോള്‍ അയാള്‍ അന്തരംഗത്തില്‍ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഓം.. എന്ന ശബ്ദം കേട്ട്‌ അതിനെ പ്രാണവായുവിനൊപ്പം ഉയര്‍ത്തി വീണ്ടും ഹൃദയത്തിലേക്ക്‌ പ്രവേശിപ്പിക്കണം. ഇങ്ങനെ പത്താവൃ‍ത്തി പ്രാണായാമം തുടരുക. ഇങ്ങനെ മൂന്നു തവണ ദിനവും ചെയ്യുന്നയാള്‍ക്ക്‌ പ്രാണസംയമനം ഉണ്ടാകുന്നു. എന്നിട്ട്‌ തലകീഴായുളള ഒരു താമരയെ ഹൃദയത്തില്‍ സങ്കല്‍പ്പിക്കുക. എട്ടിതളുകളുളളതും സൂര്യചന്ദ്രന്മാരും അഗ്നിയും ചുറ്റും നില്‍ക്കുന്നതുമായ താമര. അഗ്നിമദ്ധ്യത്തില്‍ ഭഗവാൻ്റെ രൂപത്തെ ധ്യാനിക്കുക. മനസ്സിന്റെ ശ്രദ്ധാകിരണങ്ങളെയെല്ലാം ഉള്ളിലേക്കുതിരിച്ച്‌ അവയെ ഭഗവാനിലേക്ക് കേന്ദ്രീകരിക്കുക. അപ്രകാരം ഭഗവാനിൽത്തന്നെ ധ്യാനനിരതനായശേഷം ഭഗവാൻ്റെ മുഖതാവിലേക്ക്‌ മാത്രമായി ശ്രദ്ധ നിലനിര്‍ത്തുക. അങ്ങനെ നിസ്തന്ദ്രമായി ഭഗവാനിൽ കേന്ദ്രീകരിച്ചിരിക്കുന്ന മനസ്സ് ഭഗവാൻ്റെ സര്‍വ്വവ്യാപകതയെ ആകാശരൂപത്തില്‍ ധ്യാനിക്കണം. അവസാനം അതുമുപേക്ഷിച്ച്‌ ചിന്താരഹിതനായിരിക്കുക. അപ്രകാരം മനസ്സു മുഴുവന്‍ ആത്മവിലീനമായിരിക്കുമ്പോള്‍ വൈവിധ്യതയെന്നും നാനാത്വമെന്നുമുളള തെറ്റിദ്ധാരണയെല്ലാം അപ്രത്യക്ഷമാവുന്നു.
ഭക്തന് ഭഗവാനുമായുള്ള ബന്ധം
ഭഗവദ് ഭക്തനാകുന്ന സമയം തന്നെ ഒരാള്‍ക്ക് ഭഗവാനുമായി നേരിട്ട് ബന്ധമുണ്ടാകുന്നു. ഇതൊരു സുവിസ്തരമായ കാര്യമാണ്.
അഞ്ചുതരത്തില്‍ ഏതെങ്കിലുമൊരു വിധത്തിൽ ഭക്തന്‍ പരമദിവ്യോത്തമപുരുഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് ചുരുക്കിപ്പറയാം.
1.ശാന്തരസത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
2.ക്രിയാത്മകത്വത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
3.മിത്രഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
4.പിതൃഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
5.കാമിഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
അര്‍ജുനന് ഭഗവാനോട് സുഹൃദ്ബന്ധമായിരുന്നു. ഭൗതിക ലോകത്തില്‍ കാണുന്ന സുഹൃദ്ബന്ധവുമായി ഈ സുഹൃദ്ബന്ധത്തിന് തീര്‍ച്ചയായും വളരെ വ്യത്യാസമുണ്ട്. ഇത് അതീന്ദ്രിയമായ സൗഹൃദമത്രേ. എല്ലാവര്‍ക്കും അത് ലഭ്യമല്ല. ഭഗവാനുമായി എല്ലാവര്‍ക്കും പ്രത്യേക ബന്ധമുണ്ട്. അത് ഭക്തിയുതസേവനത്തിന്‍റെ പൂർണ്ണതയിൽ ഉദ്ഭൂതമാണുതാനും. എന്നാല്‍ നമ്മുടെ ജീവിതത്തിന്‍റെ ഈ കാലസ്ഥിതിയിൽ നാം പരമപുരുഷനെ മറന്നിരിക്കുന്നു എന്നു മാത്രമല്ല, ഭഗവാനുമായുള്ള സനാതനബന്ധംകൂടി വിസ്മരിച്ചിരിക്കുന്നു. കോടാനുകോടി ജീവസത്തകളുള്ളവയില്‍ ഓരോന്നിനും ഭഗവാനുമായി സനാതനമായ പ്രത്യേക ബന്ധമുണ്ട്. അതിനെ സ്വരൂപം എന്നു വിളിക്കാം. ഭക്തിയുതസേവനമെന്ന പ്രക്രിയയിലൂടെ ഈ സ്വരൂപത്തെ വീണ്ടെടുക്കാം. ആ നിലയെ സ്വരൂപസിദ്ധി, അതായത് മൂലസ്ഥിതിയുടെ പരിപൂര്‍ണ്ണത എന്നു പറയുന്നു. അര്‍ജുനന്‍ ഒരു ഭക്തനായിരുന്നു. അദ്ദേഹം സൗഹൃദത്തിലൂടെ പരമപുരുഷനുമായി ബന്ധപ്പെട്ടുമിരുന്നു.
ഈശ്വരപ്രേമം
ഒരുവന്‍ അനവരതം അസന്തുഷ്ടിയെ ഒഴിവാക്കി സുഖമാസ്വദിക്കാന്‍ പരിശ്രമിക്കുമ്പോള്‍ വിപരീതഫലമാണ്‌ അവനുണ്ടാവുന്നതെന്ന് അറിയേണ്ടതാണ്‌. ഇഹലോകത്തോ സ്വര്‍ഗ്ഗത്തില്‍ പോലുമോ നിതാന്തപരമാനന്ദം സാദ്ധ്യമല്ലതന്നെ. കാരണം, വെറുപ്പില്‍നിന്നും മത്സരത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവിടെയും സ്വര്‍ഗ്ഗത്തിലും ജീവിതത്തെ ബാധിക്കും. ഇതറിഞ്ഞ് വിവേകശാലിയായ ഒരുവന്‍ ആസക്തി വിട്ടവനും സത്യദര്‍ശിയുമായ ഒരു ഗുരുവിനെ അഭയം പ്രാപിക്കണം. ഗുരുപൂജയിലൂടെയും ഗുരുസേവയിലൂടെയും ഭഗവല്‍പ്രേമത്തിലേക്കുളള പാതയും ലൗകികസുഖങ്ങളിലൂളള അനാസക്തിയും മനുഷ്യബന്ധങ്ങളോടുളള ശരിയായ മനോഭാവവും ആത്മനിയന്ത്രണം ശീലിക്കുന്നതെങ്ങനെയെന്നും ശുദ്ധവും ലളിതവുമായ ജീവിതം നയിക്കുന്നതെങ്ങനെയെന്നും സകലജീവജാലങ്ങളിലും ആത്മാവിനേയോ ഈശ്വരനേയോ ദര്‍ശിക്കുന്നതെങ്ങനെയെന്നും സ്വന്തം ജീവന്‍ ആത്മത്യാഗത്തിലൂടെ ഭഗവാനര്‍പ്പിക്കുന്നതെങ്ങനെയെന്നും ഭഗവദ്‍ഭക്തരെയും മറ്റുളളവരെയും എങ്ങനെ സ്നേഹപൂര്‍വ്വം പരിചരിക്കണമെന്നും തുടര്‍ച്ചയായി ഭഗവല്‍കഥാകഥനവും ശ്രവണവും നടത്തേണ്ടതെങ്ങനെയെന്നും അയാള്‍ പഠിക്കണം.
അങ്ങനെയുളള ഭക്തന്‍ ഭഗവല്‍സ്മരണയാല്‍ സദാ വിലീനനായിരിക്കും. ചിലപ്പോള്‍ ഭഗവദ്‌ വിരഹദുഃഖത്തില്‍ തപിച്ചു കണ്ണീരൊഴുക്കിയും ചിലപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയും ഭഗവല്‍സാന്നിദ്ധ്യം അറിഞ്ഞു പാടിയും ആടിയും മറ്റു ചിലപ്പോള്‍ ഈശ്വരസാക്ഷാത്കാരത്തില്‍ സ്വയം മറന്നു ശാന്തനും നിശ്ശബ്ദനായും അയാള്‍ ഇരിക്കുന്നു. ആരൊരുവന്‍ അങ്ങനെ ഈശ്വരഭക്തന്റെ അപ്രതീക്ഷിതവും വ്യവസ്ഥാനുസാരിയല്ലാത്തതുമായ കാര്യങ്ങളെ പഠിക്കുന്നുവോ, അയാള്‍ക്ക്‌ ഈശ്വരപ്രേമം വര്‍ദ്ധിക്കുന്നു.

ഗൃഹപ്രവേശവും, പാലുകാച്ചലും:-




ഗൃഹപ്രവേശവും, പാലുകാച്ചലും:-


പാൽ അഥവാ ക്ഷീരം ഈ ലോകത്തിന്റെ തന്നെ പ്രതീകമാണ്. ക്ഷീരസാഗരത്തിൽ അനന്തൻ എന്ന നാഗത്തിനു പുറത്ത് വിഷ്ണുഭഗവാൻ ശയിക്കുന്നു. എന്നുപറഞ്ഞാൽ അതിനു അർത്ഥം അനന്തമായ ഈ പ്രപഞ്ചത്തിൽ സർവ്വവ്യാപിയായി പരമാത്മാവ് കുടികൊള്ളുന്നു എന്നാണ്.
ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഉത്ഭവിപ്പിക്കുന്ന പഞ്ചഭുതങ്ങളുടെ സംയോഗമാണ് ക്ഷീരസാഗരം. പാലിൽ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അതു ദൃഷ്ടിഗോചരമല്ലാത്തതുപോലെ. അനന്തമായി വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം നമുക്ക് നേരിൽ കാണാനാകുന്നില്ല. ഇപ്രകാരം അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ എപ്രകാരം കണ്ടെത്തണമെന്ന ഒരു സന്ദേശം പാലു കാച്ചൽ ചടങ്ങിൽ അന്തർഭവിച്ചിട്ടുണ്ട്.
ബ്രഹ്മചാര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നി നാലുതരം ആശ്രമങ്ങളുണ്ട്. ഈ നാലും ആരംഭിക്കുന്ന സ്ഥലം സ്വഭവനം തന്നെയാകുന്നു. വിദ്യാഭാസം പൂർത്തിയാക്കുന്നതു വരെ ബ്രഹ്മചാര്യം, അതിനുശേഷം ഗാർഹസ്ഥ്യം, തീർത്ഥയാത്ര നടത്തുന്നത് വാനപ്രസ്ഥം, ശുദ്ധജ്ഞാനവസ്ഥ പ്രാപിക്കുന്നത് സന്യാസം. അപ്പോൾ ഗൃഹം എന്നത് കേവലം ഒരു ചട്ടകൂടല്ല. അതിൽ ബ്രഹ്മചര്യാദി ആശ്രമങ്ങൾ അനുഷ്ഠിക്കേണ്ടതും പാലിക്കേണ്ടതുമാണ് എന്ന ബോധം ഉദ്ദീപിപ്പിക്കാനാണ് ആദ്യം പാലുകാച്ചൽ ചടങ്ങ് നടത്തുന്നത്.
നെയ്യ് തൈയിർ, വെണ്ണ, ഇവ മൂന്നും ലഭിക്കണമെങ്കിൽ ആദ്യം പാൽ അടുപ്പത്ത് വെച്ച് തിളപ്പിക്കണം. ഇതിൽ നെയ്യ് ബ്രഹ്മചാര്യത്തെയും, തൈർ ,ഗാർഹസ്ഥ്യത്തെയും, വെണ്ണ വാനപ്രസ്ഥത്തെയും സൂചിപ്പിക്കുന്നു. നെയ്യ് അഗ്നിയുടെ സമീപത്തെക്ക് വരുമ്പോൾ സന്യാസമായി. നെയ്യ് അഗ്നിയിൽ ലയിച്ചുചേരുന്നു. അതായത് ഏത് അഗ്നിയാണോ പാലിൽനിന്ന് നെയ്യിനെ വേർതിരിക്കുന്നത് ആ അഗ്നിനെയ്യിനെ സ്വീകരിക്കുകയും ചെയ്യുന്നു. പാലിൽ നെയ്യ് എന്നപോലെ ദേഹത്തിൽ കലർന്നിരിക്കുന്ന ആത്മാവിനെ വേർതിരിക്കുകയും, അത് പരമാത്മാവാകുന്ന അഗ്നിയിൽ അർപ്പിച്ച് ദ്വന്ദ്വഭാവമില്ലാതെ ഒന്നായി തീരുകയും ചെയ്യുന്നതാണ് ഈ ജന്മലക്ഷ്യം.
അതിനായി ധർമ്മം , കർമ്മം, യോഗം, ജ്ഞാനം മുതലായ ഉപായങ്ങൾ നാം അവലംബിക്കുന്നതുപോലെയാണ് പാൽ തിളപ്പിക്കുന്നതും, പുളിപ്പിക്കുന്നതും, കടയുന്നതും ഉരുക്കുന്നതും ഇപ്രകാരം വളരെ ലളിതമായ ഒരു ചടങ്ങ് ഗഹനമായ ആദ്ധ്യാത്മീക രഹസ്യ പ്രകാശിപ്പിക്കുന്നു.
യാതൊരു വസ്തുക്കളെയും പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങൾ ആവിശ്യമില്ലാതെ പാഴാക്കികളയുരുത്. ജീവിതത്തിൽ പ്രാധാന്യമുള്ള ഗൃഹപ്രവേശദിവസം തന്നെയാണെങ്കിലോ ? തീർച്ചയായും അത് ആർക്കും തന്നെ ഭൂഷണമല്ല. അതായത് ഗൃഹപ്രവേശനത്തിന്റെ ദിവസം പാൽ അടുപ്പത്ത് വെച്ച് തൂവികളയുന്ന രീതി ഉചിതമല്ല.
പാൽ തിളപ്പിച്ച ശേഷം ഈശ്വരസ്മരണയോടെ സ്ത്രീയും, പുരുഷനും ചേർന്ന് ഇറക്കിവെക്കണം. അടുപ്പിൽ നിന്ന് ഇറക്കിവെച്ച പാലിൽ നിന്ന് മൂന്ന് ചെറിയ ടീസ്പൂൺ പാൽ അഗ്നിദേവന് സമർപ്പിക്കുക. ഇപ്രകാരം ഈശ്വര സ്മരണയോടെയുള്ള സമർപ്പണം അത്യന്തം ശ്രേഷ്ഠവും പുണ്യപ്രദവുമാണ്.


കടപ്പാട്….

നാല് വർണ്ണങ്ങൾ.......വൈശ്യശ്രേണി



വൈശ്യശ്രേണി

"കൃഷിഗൗരക്ഷ്യവാണിജ്യം വൈശ്യകർമ്മ സ്വഭാവജം"...
കൃഷിയും പശുസംരക്ഷണവും വ്യവസായവുമാണ് വൈശ്യന്റെ സ്വഭാവസിദ്ധമായ കർമ്മങ്ങൾ. ഇവിടെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ പറ്റിയല്ല പറയുന്നത്. ഗോരക്ഷക്ക് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്ന അർത്ഥമാണ്. വേദത്തിൽ ഗോപദത്തിന് മനസ്സ് എന്നും ഇന്ദ്രിയമെന്നുമാണ് അർത്ഥകൽപന. വിവേക വൈരാഗ്യാദികളാൽ ഇന്ദ്രിയങ്ങളെ സംരക്ഷിക്കണം. കാമക്രോധാദികളാൽ അവയെ തകർക്കരുത്. ആത്മീയസമ്പത്താണ് സ്ഥിരമായിട്ടുള്ളത്. '...വിദ്യാധനം സർവ്വധനാൽ പ്രധാനം' .. പ്രകൃതിയുടെ ദ്വന്ദ്വങ്ങളിൽ നിന്ന് അവയെ വിടർത്തിയെടുക്കാനുള്ള യത്നമാണ് വ്യവസായം അഥവാ വാണിജ്യം.. എല്ലാ ധനത്തേക്കാളും ശ്രേഷ്ഠമായ വിദ്യാധനം സമ്പാദിക്കലാണ് വാണിജ്യം. 'കൃഷി'ക്കും ഇവിടെ ആധ്യാത്മീകമായ അർത്ഥമുണ്ട്. നന്മയുടെയും തിന്മയുടെയും വിത്തുകൾ ഹൃദയമാകുന്ന വയലിൽ വിതക്കുകയും സംസ്കാരരൂപത്തിൽ കൊയ്തെടുക്കുകയും ചെയ്യുന്നതാണ് ആന്തരികമായ കൃഷി. നിഷ്കാമ കർമ്മത്തിൽ വിതക്കുന്ന ആരംഭബീജം ഒരിക്കലും നഷ്ട്മാവില്ല. കർമ്മത്തിന്റെ മുന്നാം ശ്രേണിയിൽ ( വൈശ്യവർണത്തിൽ ) തന്നെ ഈശ്വരചിന്തനം തുടങ്ങണം.
ഇപ്രകാരം ഇന്ദ്രിയങ്ങളുടെ സംരക്ഷണവും പ്രകൃതിയുടെ ദ്വന്ദ്വങ്ങളിൽ നിന്ന് ആത്മീയ സമ്പത്തിന്റെ സമാർജനവും. പരമതത്ത്വത്തെ പറ്റിയുള്ള ചിന്തനവും വൈശ്യശ്രേണിയിലുള്ളവരുടെ കർമ്മമാണ്. ശ്രീകൃഷ്ണന്റെ അഭിപ്രായത്തിൽ യജ്ഞശിഷ്ടമായ സുകൃതം അനുഭവിച്ചു തുടങ്ങുന്ന പുണ്യപുരുഷന്മാർ പാപമെല്ലാം കഴുകികളഞ്ഞ് ബ്രഹ്മജ്ഞാനത്തിന്റെ വിത്തുകൾ ഉള്ളിൽ വിതക്കുന്നു. ഭക്തിയുടെ ജലസേചനത്തിലൂടെ അതിന്റെ സംരക്ഷണവും പരിപോഷണവും ചെയ്താൽ ഈ കൃഷിയിൽ വിളയുന്ന അന്നമാകുന്ന (ബ്രഹ്മം) -- ( അതായത് വേദശാസ്ത്രങ്ങളിൽ അന്നത്തിന് ബ്രഹ്മം, പരമാത്മാവ് എന്നെല്ലം അർത്ഥമാക്കുന്നു. അവിടെ നടത്തുന്ന ആ അന്നമാണ് സാധകൻ ഭക്ഷിക്കുന്നത്.) - ഭജനചിന്തകളുടെ പൂർത്തി ആത്മാവ് പൂർണ്ണതൃപ്തനായി തീരുന്നു. പരമാത്മാവാകുന്ന അന്നത്തിനുള്ള വിത്തുവിതക്കലാണ് കൃഷിയുടെ തുടക്കം.


നാല് വർണ്ണങ്ങൾ

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നല്ലാമുള്ളത് ഭഗവാനിലേക്കു നയിക്കുന്ന മാർഗ്ഗങ്ങളിലെ പടികളാണ്. ബ്രാഹ്മണാൻ എന്നത് ഒരു അവസ്ഥാ വിശേഷമാണ് . ബ്രഹ്മത്തിലേക്ക് കടക്കാനുള്ള എല്ലാ യോഗ്യതകളും ആ അവസ്ഥതയിലെത്തിയവർക്ക് ഉണ്ടാകും. ശാന്തി, ഋജുത, അനുഭവസമ്പന്നത, ധ്യാനശീലം , പരമാത്മാ പ്രവേശത്തിനുള്ള കഴിവ് എന്നി ഗുണങ്ങൾ ഈ അവസ്ഥയിലേത്തിയവർക്ക് ഉണ്ടാവും.
യോഗേശ്വരനായ കൃഷ്ണൻ നാല് വർണ്ണങ്ങൾ സൃഷ്ടിച്ചത് താനാണെന്ന് പറഞ്ഞു . നാലു ജാതി ഉണ്ടാക്കി എന്നാണോ ഇതിനർത്ഥം അല്ല. "ഗുണ കർമ്മ വിഭാഗശഃ" എന്ന് തുടർന്ന് പറയുന്നുണ്ട്. ഗുണങ്ങളുടെ ഏറ്റകുറച്ചിലനുസരിച്ച് കർമ്മത്തെ നാലു ശ്രേണികളിലാക്കി.


ശ്രീകൃഷ്ണന്റെ അഭിപ്രായത്തിൽ കർമ്മമാണ് യജ്ഞത്തിലെ ഒരേ ഒരു ക്രിയ. ഈ യജ്ഞം ചെയ്യുന്നവർ നാലു പ്രകാരത്തിലാണ്. തുടക്കത്തിൽ ഈ യജ്ഞം ചെയ്യുന്ന ആളെ ശൂദ്രൻ - അല്പജ്ഞൻ എന്നു വിളിക്കുന്നു. കുറെ കർമ്മം ചെയ്തശേഷം കഴിവും ആത്മീയസമ്പത്തും കുറെ ഉണ്ടായപ്പോൾ യജ്ഞകർത്താവ് വൈശ്യൻ എന്ന പേരിൽ അറിയപ്പെട്ടു. സാധനകളിൽ കൂടുതൽ പുരോഗതി നേടുകയും ത്രിഗുണങ്ങളെ പോരാടി കീഴടക്കാനുള്ള കഴിവും ഉണ്ടായപ്പോൾ യജ്ഞകർത്താവ് ക്ഷത്രിയനായി തീർന്നു. സാധകന്റെയുള്ളിൽ ബ്രഹ്മജ്ഞാനം കടന്നു വന്നതോടെ ബ്രാഹ്മണൻ എന്ന പേരിലും യജ്ഞകർത്താവ് അർഹനായി തീർന്നു

പഞ്ചഭൂതങ്ങളും അവയുടെ സ്വഭാവവും .


പഞ്ചഭൂതങ്ങളും അവയുടെ സ്വഭാവവും .

ആദിത്യൻ, ഗണപതി, ദേവി, ശിവൻ, വിഷ്ണു എന്നിവരെ പഞ്ചമദൈവമെന്ന് അറിയപ്പെടുന്നു. സർവ്വകർമ്മങ്ങളിലും ഇവരെ പൂജിക്കണം.
"പഞ്ചഭൂതാത്മകം സർവ്വം ചരാചരമിദം ജഗത്." (ശാരദാതിലകം)
ജഗത്തിലെ സമസ്ത്ചരാചരവസ്തുക്കളും പഞ്ചഭൂതത്മകങ്ങളാണ്. . പഞ്ചഭൂതങ്ങളുടെ സംഘാതമായ പഞ്ചഭൂതങ്ങളുടെ ആധിപത്യം വഹിക്കുന്ന ദേവന്മാരെ ആരാധിക്കുകവഴി ശരീരസ്വാസ്ഥ്യംവും മനഃശാന്തിയും ഉണ്ടാകുമെന്നും അതിലൂടെ ഐശ്വര്യപൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കുമെന്നാണ്.
പൃഥ്വീഭൂതം - സപിണ്ഡിതങ്ങളായ വസ്തുക്കൾ.
ജലഭൂതം - ദ്രവസമാനമായ വസ്തുക്കൾ,
അഗ്നിഭൂതം - ഊർജ്ജസ്രോതസ്സുകളായവ,
വായുഭൂതം - വായുരൂപത്തിലോ വാതകരൂപത്തിലോ ഉള്ളവ,
ആകാശഭൂതം - പരമാണുഘടനരൂപത്തിലോ ഉള്ളവ
പഞ്ചഭൂതങ്ങളും അധിഷ്ടാനദേവതകളും
ആകാശം - സൂര്യൻ - ശബ്ദതന്മാത്ര,
വായു - അംബിക(ശക്തി) - ശബ്ദ്സ്പ്ർശതന്മാത്ര,
അഗ്നി - ശിവൻ(രുദ്രൻ) - ശബ്ദസ്പശരൂപതന്മാത്ര,
ജലം - വിഷ്ണു (വ്യാപനശീലം) - ശബ്ദ്സ്പ്ർശരൂപരസതന്മാത്ര,
പൃഥ്വീ - ഗണപതി - ശബ്ദ്സ്പ്ർശരൂപരസഗന്ധതന്മാത്ര.
മറ്റൊരു ഭാവത്തിൽ പറഞ്ഞാൽ
സൂര്യൻ ജീവനെ പ്രതിനിധാനം ചെയ്യുന്നു,
" "ആദിത്യാന്തർഗ്ഗതം യച്ച ജ്യോതിഷാം ജ്യോതിരുത്തമം
ഹൃദയേ സർവഭൂതാനാം ജീവഭൂതഃ സ തിഷ്ഠ്തി
അംബിക- ക്രിയാശക്തിയെ കുറിക്കുന്നു.
വിഷ്ണു - വ്യാപനശീലത്തെയും ബാഹ്യവ്യാപാരത്തേയും കുറിക്കുന്നു.
ഗണപതി - അതിബൃഹത്തായ ഇച്ഛാശക്തിയെ കുറിക്കുന്നു.
ശിവൻ(രുദ്രൻ) - ആന്തരീക ജ്ഞാനത്തെയും ബുദ്ധിപ്രഭാവത്തെയും കുറിക്കുന്നു.
ഇപ്രകാരം ഈ അഞ്ചു ദേവന്മാർ എല്ലാവരും കൂടി ഒരു വ്യക്തിയുടെ ആന്തരീകവും ബാഹ്യവുമായ സമസ്തവ്യാപരങ്ങളെയും നിയന്ത്രിക്കുന്നു പരിപോഷിപ്പിക്കുന്നു. ,


ആശ

ആശ കയറുപോലെയാണ് . മനുഷ്യനെ ഏതു നിമിഷവും അതു വലിഞ്ഞു മുറുക്കിയേക്കാം. രക്ഷനേടാൻ ശ്രമിക്കുമ്പോഴും അതിന്റെ മുറുക്കം കൂടി കൂടി വരുന്നു. ഒടുവിൽ ആശാപാശത്തിൽ തന്നെ ദേഹമസ്തമിക്കുന്നു. ദാരിദ്രത്തിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ആശ കൈവിടാൻ ആരും തെയ്യാറകുന്നില്ല. ചിലർ ആത്മസമർപ്പണമില്ലതെ ആർക്കോവേണ്ടി കർമ്മിയാകുന്നു. കർമ്മങ്ങ ജീവിതോപാതി മാത്രം കാണുകയും ധനം ലഭിക്കാനുള്ള മാർഗ്ഗമായും കാണുന്നു. ഇത്തരക്കാർ കർമ്മമഹത്വമോ ധനമാഹത്മ്യമോ തിരിച്ചറിയുന്നില്ല. ഇത്തരക്കാർ രാത്രിയിൽ ആശകൾ നിറഞ്ഞ നിദ്രയെ പ്രാപിക്കുകയും
ചെയ്യുന്നു.
. മനുഷ്യനെ ജീവിതവുമായി ബന്ധിച്ചു നിർത്തുന്നത് ആശയാണ്. ആശയാകുന്ന പാശം അറ്റുപോകുമ്പോൾ ബന്ധുവും ബന്ധനവും ഇല്ലാതാകുന്നു. പരമപദത്തിലേക്ക് വഴി തിരിച്ചറിയുന്നു. എന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആശബന്ധനപാശം മുറുക്കുകമാത്രമേ ചെയ്യുന്നള്ളു. ജ്ഞാനപാനയിൽ പൂന്താനം ആശയെ കയറിനോട് ഉപമിക്കുന്നുണ്ട്.
"ആശയായുള്ള പാശമതിങ്കേന്ന്
വേർവിടാതെ കരേറുന്നു മേൽക്കുമേൽ"
അപ്പോൾ വിഷയങ്ങളിലേക്കുള്ള ഇന്ദ്രിയങ്ങളുടെ വ്യാപരമാണ് ആശകളെ ജനിപ്പിക്കുന്നത്. ഇന്ദ്രിയങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിക്കാനാകത്തതാണ് സുഖദുഃഖങ്ങക്കും ശീതോഷ്ണങ്ങൾക്കും കാരണം. " ഇന്ദ്രിയാണാം ഹി ചരതാ
യന്മനോഽനു വിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുർന്നവമിവാംഭസി ( ഭഗവദ് ഗീത )
വിഷയങ്ങളിൽ വ്യാപരിക്കുന്ന ഇന്ദ്രിയങ്ങളെ ഏതൊരുവന്റെ മനസ് പിന്തുടരുന്നുവോ ആ മനസ്സ് വെള്ളത്തിൽ തോണിയെ കാറ്റെന്നപോലെ ഇവന്റെ വിവേകത്തെ വലിച്ചുകൊണ്ടു പോകുന്നു. ആശയാകുന്ന കാറ്റ് നമ്മുടെ വിവേകത്തെ പലവഴിക്ക് സഞ്ചരിപ്പിക്കുന്നു. ഓടുവിൽ വഴിയറിയാതെ അലയുന്ന വഞ്ചിയായി ജന്മജന്മാന്തരങ്ങൾ ജഗത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. മോക്ഷം ഏറെ അകലയായി മാറുന്നു..
ജീവിതമെങ്കിലും ആശയിൽ നിന്നും ആരും മുക്തരാകുന്നില്ല. അതുകൊണ്ട് സുഖത്തെയും, ദുഃഖത്തെയും, ചൂടിനേയും, തണുപ്പിനേയും, സഹിച്ച് സമചിത്തതയോടുകൂടി ആത്മജ്ഞാനത്തിനായി പ്രയത്നിക്കുമ്പോഴാണ് ആശയുടെ കണ്ണികൾ ഇല്ലാതാവുന്നത് .
മാറ്റങ്ങൾക്കു വിധേയമകുന്ന ശരീരഘടനയാണ് ജീവികളുടെത്. മനുഷ്യന്റേതും അങ്ങനെ തന്നെ. ശുഷ്കശരീരത്തിൽ നീന്നു സ്ഥൂലശരീരത്തിലേക്കും വീണ്ടും ശുഷ്ക്ക്ശരീരത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ പാതയിലുടനീളം ആശകളുടെ മുള്ളുകളും നിരന്നിരിക്കുന്നു. ആശകൾ ഓരോന്നായി സഫലമാക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് കാലവും സഞ്ചരിക്കുന്നു. ഒടുവിൽ വൃദ്ധനാവുന്നു. കരുത്തറ്റശരീരത്തിലെ സന്ധികകളെല്ലാം അയയുന്നു. കറുത്തു പറ്റം പറ്റമായി നിന്ന മുടിച്ചുരുകൾ നരയ്ക്കുകയും പിന്നീട് കൊഴിഞ്ഞ് പോകുകയും ചെയ്യുന്നു. ആവേശത്തോടുകൂടി നടന്ന പാതകളിലൂടെ പിന്നെ അവനു സഞ്ചരിക്കാനാകുന്നില്ല. സാവധാനം നടക്കാൻ പോലും ഊന്നുവടിയുടെ സഹായം വേണ്ടിവരുന്നു. മരണക്കുഴിയിലേക്കു കാലു നീട്ടിയിരിക്കുന്ന ഇത്തരം അവസ്ഥയിൽ പോലും മനുഷ്യൻ ആശ കൈവെടിയുന്നില്ല. വീണ്ടും വീണ്ടും ജീവിക്കാനും സുഖിക്കാനുമുള്ള മോഹം മനുഷ്യനെ പിന്തുടരുന്നു. ദേഹം മണ്ണിനോട് ചേരും വരെ തൃഷ്ണ ദേഹത്തോട് ചേർന്നു നിൽക്കുന്നു. ആഗ്രഹങ്ങളകുന്ന ആഴിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്തോറും അതിൽ തന്നെ പെട്ടുപോകുന്നു . മദ്യപാനിയുടെ പ്രതിജ്ഞപോലെയാണ് ദുരാഗ്രഹിയുടെ പ്രവൃത്തിയും ആഗ്രഹിച്ചതു നഷ്ടപ്പെടുമ്പോഴും ഓരോ ദുഃഖങ്ങൾ പടികയറി വരുമ്പോഴും ഇനി ഒന്നും ആഗ്രഹിക്കില്ല എന്നു വാക് പ്രസരം നടത്തുന്നു. അൽപ്പനിമിഷത്തിനു ശേഷം വീണ്ടും ആഗ്രഹങ്ങൾ ഉണരുന്നു.ഒപ്പം ദുഃഖങ്ങളും ഇവ നിരന്തരം തുടരുന്നു. ഒടുവിൽ മരണാസന്നനായി കിടക്കുമ്പോൾ 'ഇനിയും ഒരുപാടു ജീവിച്ചിരുന്നെങ്കിൽ' എന്നു മോഹിക്കുന്നു. അത്തരം മോഹങ്ങളെ മരണം കവർന്നെടുക്കുകയും ചെയ്യുന്നു.
' ചെയ്യേണ്ട കർമ്മങ്ങൾ ചെയാതെ മരണത്തിലേക്ക് പോകുമ്പോൾ അയാൾ പുതിയ ജന്മം ആശിക്കുന്നു. ...." ഈ കഥപോലെയാണ് പലരുടെയും ജീവിതം . യഥാസമയത്ത് കർമ്മങ്ങൾ ചെയ്യാതെ മരണത്തിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കുറച്ചു കൂടി വർഷം ലഭിച്ചെങ്കിൽ പലതു ചെയ്യമെന്നു മോഹിക്കുന്നു. .... ആമോഹത്തെ മരണം ഭയരചിതമായി പറിച്ചെടുക്കുന്നു' അതുകൊണ്ട് ദുരാഗ്രഹങ്ങൾ എല്ലാം കളഞ്ഞ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ യഥാവിധി. ചെയ്തത് സ്നേഹാർദ്രമായ ഹൃദയത്തിനു ഉടമകളാവുക നാമോരോരുത്തരും. അങ്ങനെ നമ്മുടെ ഉള്ളീലെ അഖണ്ഡ നാളത്തെ തിരിച്ചറിയുക. ഈ തിരിച്ചറിയുന്നതിനുള്ള ഉപാദിയാണ് .... ഈശ്വരഭജനം.


ഭക്തിയിൽ മനസ്സിന്റെ അവസ്ഥകൾ :-

സർവ്വഐശ്വര്യങ്ങളും ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ച് ആ പാദാംബുജരജസ്സുകളെ അലങ്കാരമായി ധരിക്കുനു എന്ന ഭാവം. മറ്റൊന്ന് യാതൊരു അലംങ്കാരവും ആഗ്രഹിക്കാതെ ഭഗവാന്റെ പാദങ്ങളെ ആശ്രയിക്കുന്ന ഭാവം. ഇതിൽ ആദ്യം പറയുന്നത് മഹാലക്ഷ്മി ഭാവമാണ്. സകലദേവന്മാരും മാഹലക്ഷ്മിയുടെ കടാക്ഷത്തിന്നു കാതുനിൽക്കുമ്പോൾ, മാഹലഷ്മി കാത്തിരുന്നത് ഭഗവാന്റെ പാദങ്ങളിൽ ചേരാനുള്ള ഭാഗ്യമാണ്. അങ്ങനെയുള്ള ഭാഗ്യത്തിനായി ഭഗവാന്റെ മാറിൽ ഇരിക്കുന്ന ലക്ഷ്മിയോട് സപ്ത്നിയായ കൗസ്തുഭത്തിന് അസൂയ തോന്നുന്നുണ്ടാവും. കാരണം സകലദേവന്മാരും ലക്ഷ്മീകടക്ഷം കൊതിച്ചുകൊണ്ടാണ് നിൽക്കുന്നത്. അപ്പോൾ സ്വഭാവികമായും അഹങ്കാരം വന്നീട്ടുണ്ടാവും ലക്ഷ്മിക്ക്. ഒരു പത്നിയുടെ അസൂയയും മറ്റൊരു പത്നിയുടെ അഹങ്കാരവും ഒരേ സ്ഥലത്ത്, തന്റെ വക്ഷസ്സിൽ അനുഭവിച്ചുകൊണ്ടു നിൽക്കുന്നു ഭഗവാൻ. അപ്പോഴാണ് മൂന്നമതൊരാൾ ആശ്രയിച്ച് ആനന്ദം അനുഭവിക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ പാദങ്ങളിൽ വിഴുന്നത്. അവിടെ അസൂയയില്ല, അഹങ്കാരമില്ല, ആനന്ദത്തിന്റെ പൂർണ്ണാനുഭവം മാത്രം അതുകൊണ്ടാണ് തുളസി ആ ഭഗ്യം അനുഭവിച്ചുകൊണ്ട് പാദങ്ങളിൽ ആശ്രയിച്ചത്. അതുപോലെ തനെ ഗോപികമാർ മനസ്സീന്റെ മനസ്സിന്റെ ഈ അവസ്ഥയെ കാണിച്ചു തരുന്നു. മറ്റുള്ളവർ എന്തു ചെയ്യുന്നു, മറ്റുള്ളവരെങ്ങനെ പൂജിക്കുന്നു. എന്നു നോക്കി കൊണ്ടിരിക്കാതെ താൻ മാത്രമായി, തന്റെ മാത്രമായ ഭഗവാനെ പൂജിക്കുക എന്ന ഭാവം. അത് തന്നെ ഏട്ടവും ഉയർന്ന ഭാവം. മറ്റൊന്നിനോടും തുലനം ചെയ്യാൻ കഴിയാത്ത ആ മനോഭാവം അവർ തുളസിയിൽ തുലനം ചെയ്ത് ആ ഭാഗ്യം തങ്ങൾക്കും തരണേ എന്ന് പ്രാർത്ഥിക്കുന്നു.


മനസ്സ് ഏറ്റവും പരിശുദ്ധമായിരിക്കൻ അതിലെ മാലിന്യങ്ങളായ അസൂയ, അഹങ്കാരം എന്നിവ ഇല്ലാതക്കുക. വിനയം കൊണ്ട് ശിരസ്സ് പരമാവധി കുനിക്കുക. അപ്പോൾ മാത്രമ്മെ ഭഗവാന്റെ പാദപത്മങ്ങളെ കാണാൻ കഴിയൂ. അവിടെ മറ്റൊരു തുളസ്സിയായി കിടക്കമ്പോൾ അവിടെക്ക് മഹാലക്ഷ്മിയും , പിന്നിട് കൗസ്തുഭവും പിന്നെയും ആരൊക്കയേ വന്നു കൊണ്ടിരുനാലും എന്റെ മനസ്സ് ഭഗവാന്റെ നിർമ്മലമായ ഭഗവാന്റെ പാദരജസ്സുകളെ ശിരസ്സിലേറ്റി ആനന്ദിച്ചുകൊണ്ടിരിക്കും. എന്റെ മനസ്സിൽ ക്ഷൂദ്രമായ വികാരങ്ങൾക്ക് സ്ഥനമില്ല. ഇതേ പ്രാർത്തനയോടെ ധ്യാനത്തിന്റെ മൂന്നാമത്തെ അവസ്ഥയായി മനസ്സ് പ്രശാന്തമായിരിക്കുന്ന അവസ്ഥ. കലങ്ങൽ മാറി തെളിഞ്ഞ ജലാശയത്തിന്റെ അവസ്ഥ അത് അനുഭവിക്കണം. ആ അവസ്ഥയിലാണ് ഭഗവാന്റെ പാദപത്മങ്ങളെ തെളിഞ്ഞു കാണാൻ സാധിക്കുക......... ഹരേ കൃഷ്ണാ

കൃഷ്ണന്റെ പാദമുദ്രകൾ



കൃഷ്ണന്റെ പാദമുദ്രകൾ

വൃന്ദാവനത്തിലെ വള്ളികളോടും വൃക്ഷങ്ങളോടും ശ്രീകൃഷ്ണനെപ്പറ്റി ചോദിച്ച് ചോദിച്ച് നടക്കുമ്പോൾ ആ ഗോപികമാർ നവപ്രദേശത്ത് കൃഷ്ണന്റെ പാദമുദ്രകൾ നന്നായി തെളിഞ്ഞുകണ്ടു. നിലാവുണ്ടെങ്കിലും രാത്രിയിൽ വനപ്രദേശത്ത് ആ പാദമുദ്രകൾ പതിഞ്ഞു കണ്ടതെങ്ങനെ? ഭഗവാന്റെ പാദദർശനഭാഗ്യം എങ്ങനെയുണ്ടാവും ? ..... ഭഗവാന്റെ പാദമുദ്രകൾ കാണണമെങ്കിൽ പ്രയത്നം വേണം എപ്പോഴും ഭഗവാനെത്തന്നെ ചിന്തിച്ച് ഭഗവാന്റെ നാമം നിരന്തരം ജപിച്ച് കാണുന്നവരോടല്ലാം ഭഗവാനെ കുറിച്ച് മാത്രം പറഞ്ഞ് കഴിഞ്ഞാലേ സ്മരണ ഉള്ളിൽ ഉറച്ചുവെന്ന് ആ പാദങ്ങൾ കാണണമെന്ന ആഗ്രഹം ഉണ്ടാവൂ. കുറെ വഴിപാടുകൾ കഴിച്ചതുകൊണ്ടോ, ഭജനമിരുന്നതുകൊണ്ടോ, കിട്ടുന്നതല്ല ആ ഭാഗ്യം . പിന്നെ എങ്ങനെ നല്ല പ്രകാശമില്ലെങ്കിലും അവർ ആ പാദ മുദ്രകളായ അക്ഷതം, കൊടി, താമര, വജ്രം, യവം, തുടങ്ങിയവ നന്നായി തെളിഞ്ഞു കണ്ടു?.. ഇവിടെയാണ് ശ്രീകൃഷ്ണനെ ധ്യനിക്കുന്നതിന്റെ വൈശിഷ്ട്യം. സദാ കൃഷ്ണാന്വേഷണത്വരയിൽ ജീവിക്കുന്ന ആളുടെ കൃഷ്ണമണി കൂടുതൽ നിരീക്ഷണ സാമർത്ഥ്യമുള്ളതാവും. എല്ലാ ഇന്ദ്രീയങ്ങൾക്കും ഇതുപോലെ നിരീക്ഷണ സാമർത്ഥ്യമുള്ളതായി മാറിയതിനാൽ ഗോപികമാർക്ക് ഭഗവാന്റെ പാദമുദ്രകൾ നന്നായി തെളിഞ്ഞു കാണാൻ കഴിഞ്ഞു. ഈ ഗോപികമാരെ പോലെ കൃഷ്ണാന്വേഷണ തൽപരരായി നോക്കുക. ഒരു നീല പ്രതലം സങ്കൽപ്പിച്ച്


ഉണ്മ

സർവ്വശക്തവും സർവ്വസ്വതന്ത്രവുമായ ഉണ്മയ്ക്ക് രൂപമില്ലാത്ത സ്ഥിതിയിൽ മാത്രമല്ല. സർവ്വസ്വതന്ത്രവും ശക്തവുമാണെന്ന കാരണത്താൽ തന്നെ ഉണ്മയ്ക്ക് ഒരേ സമയം അരൂപിയും അന്തരൂപിയും ആകാൻ കഴിയുന്നു. പരമമായസത്യം അരൂപിയും അന്തരൂപിയുമാണ്. രൂപഭാവമുള്ളവക്കെല്ലാം രൂപമില്ലായ്മ എന്ന് അതീത്ഭാവമുണ്ട്. രൂപമില്ലായ്മയും രൂപവും , ഉണ്മയുടെ രണ്ടു ഭാവങ്ങലാകയാൽ മനുഷ്യന്റെയും പ്രകൃതിയുടെയും പ്രഭവകേന്ദ്രമായ ആത്മസത്തുമായി മനുഷ്യമനസ്സിനെ ബന്ധത്തിൽ വരാനുള്ള പ്രായോഗിക പരിശീലനമാണ് രൂപഭാവത്തിലുള്ള ഈശ്വരാരാധന. രൂപങ്ങളുമായി ബന്ധപ്പെട്ടുകഴിയുന്ന മനുഷ്യമനസ്സിന് വിഗ്രഹാരാധന ആത്മവികാസത്തിനുള്ള തികച്ചും ശാസ്ത്രീയവും യുക്തിപരവുമായ ഒരു സമീപനമാണ് . വിഗ്രഹത്തിന്റെ വസ്തുവും മഹത്തായ ഒരു ഊർജ്ജരംഗം തന്നെ. വസ്തുവും മനുഷ്യനും എല്ലാം ആനന്ദമായ ഒരേയൊരു -ഊർജ്ജസാഗരം - ബ്രഹ്മം- തന്നെ. സത്യത്തിലേക്കുള്ള മാർഗ്ഗം തികച്ചും വിശാലമായിരിക്കണം . ആത്മാർത്ഥമായും തുറന്ന മനസ്സോടുകൂടിയ ഏതു സമീപനവും മനുഷ്യമനസ്സിനെ ഈശ്വരനോട് അടുപ്പിക്കുന്നു. രൂപമില്ലാതെയുള്ള ഈശ്വരാധന ദുഷ്കരമാണ് . ഫലമാണ് പ്രധാനം . രൂപഭവനയോടുകൂടിയ ആരാധന ആദ്ധ്യത്മിക വികാസത്തെ സഹായിക്കുകയും ക്രമേണ രൂപത്തിന് അതീതമായ അത്മാനുഭൂതിയിലേക്ക നയിക്കുകയും ചെയ്യുന്നു. ഇതിനായി ദേവരൂപങ്ങളെ ഉപാധിയാക്കിക്കൊണ്ടുള്ള ആരാധന എന്ന മഹത്തായ സങ്കേതികമാർഗ്ഗം ഗുണകരം തന്നെ.. മനുഷ്യനും പരമോന്നത സത്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ജ്ഞാനം പ്രതിരൂപാത്മകമായി ഉൾക്കൊള്ളുന്ന ദേവരൂപങ്ങളുടെ ആരാധന ആദ്ധ്യാത്മികയത്നത്തിന് സൗന്ദര്യാത്മകമായ ചൈതന്യവും ഈശ്വരനോട് വൈകാരികമായ അടുപ്പവും നൽകി ചൈതന്യവും ശക്തിയും ജീവിതത്തിൽ ആവിഷ്ക്കരിക്കുവാൻ സഹായകമായി തീർന്നു.....
സർവ്വവ്യാപിയും സർവ്വധാരഭൂതരും ഹിരണ്യഗർഭനുമായ മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഒരു താമര മുളച്ചു. അതിന്മേൽ വിരിഞ്ഞ ചെന്താമരപൂവിൽ നമ്മുടെ പിതാമഹനായ ആദിമകലാകാരൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു. ആ ദേവൻ തന്റെ ജന്മസ്ഥാനപത്മംകൊണ്ട് ഈ ലോകം സൃഷ്ടിച്ചു. നാഭീപത്മത്തിന്റെ കിഴങ്ങാണ് ആദികൂർമ്മം. അതിന്റെ തണ്ടാണ് അനന്തൻ. ആ പത്മംതന്നെയാണ് ഭൂഗോളം. ഇതാണ് ലോകോത്പത്തിയെക്കുറിച്ചുള്ള ഒരു പൗരാണിക സങ്കല്പം. ആ സങ്കല്പത്തിനെ ആസ്പദമാക്കിയാണ് ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രനിർമ്മാണ വിധികളും പൂജാവിധികളും പരിശോധിച്ചാൽ ഈ പരമാർത്ഥം വ്യക്തമാകുന്നതാണ്. ഭൂഗർഭത്തിൽ അടിയിൽ ഒരു നിധികുംഭം, അതിന്മേൽ ശിലാപത്മം, അതിന്മേൽ ശിലാകൂർമ്മം, അതിന്റെമേലെ നാളം, ആ നാളത്തിന്മേൽ വിടർന്നു നിൽക്കുന്ന ചെന്താമരപ്പൂവത്രേ ശ്രീകോവിലിന്റെ ഉൾഭാഗമായ ഗർഭഗൃഹം. അതിന്റെ മദ്ധ്യത്തിലുള്ള കർണ്ണികയാണ് പീഠം. പീഠമദ്ധ്യത്തിൽ ബിംബം പ്രതിഷ്ഠിക്കുന്നു. ഇതാണ് ബിംബപ്രതിഷ്ഠാ വ്യവസ്ഥ. ഇതനുസരിച്ച് നോക്കുമ്പോൾ ലോകത്തിന്റെ ചെറിയൊരുരൂപംതന്നെയാണ് ശ്രീകോവിലിന്റെ ഗർഭഗൃഹമെന്ന് വ്യക്തമാണല്ലോ.


ഒരു ഭക്തന്‍ മറ്റാരുടേയും അനുയായിയല്ല, ഭക്തി ഒരു ഗുണമാണ്. ഒരൊറ്റ ബിന്ദുവില്‍ എന്നവണ്ണം, നിരന്തരമായി ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭക്തി. തന്‍റെ ചിന്ത, വികാരം ഇവയെല്ലാം ഒരൊറ്റദിശയിലേക്ക് ഏകാഗ്രമാക്കാന്‍ കഴിയുന്ന വ്യക്തിക്ക് സ്വഭാവികമായി ഒരു മഹത്വമുണ്ടാകും.. എന്തും സ്വംശീകരിക്കാനുള്ള കഴിവ് ആ വ്യക്തിക്കുണ്ടാകും. ഭക്തി എന്നത് ആരാധനാ മൂര്‍ത്തിയുമായി അലിഞ്ഞുചേരാനുള്ള നിങ്ങളുടെ ഇംഗിതമാണ്. ഉപാസകന്‍ അഥവാ ഭക്തന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ ഒരു ചവിട്ടുമെത്തയാണോ, അതല്ല ആരുടെയെങ്കിലും ശിരസ്സിലെ കിരീടമാണോ എന്നൊന്നും ആലോചിക്കുകയില്ല. നിങ്ങള്‍ എന്തായി തീരുന്നുവോ അതില്‍ സംതൃപ്തനായിരിക്കും. പാദമെന്നോ, ശിരസ്സെന്നോ ഭേദമില്ലാതെ, ആ ആളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്കാവും. അസ്തിത്വത്തിന്‍റെ വ്യത്യസ്തമായ ഒരവസ്ഥയാണത്. പ്രേമത്തെ ഭൗതികതലത്തില്‍ മാത്രം കാണുന്ന ഒരാള്‍ക്ക് ആ അവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഗുരുവിൽ നിന്നുതന്നെ മന്ത്രോപദേശം സ്വീകാരിക്കണോ?


ഗുരുവിൽ നിന്നുതന്നെ മന്ത്രോപദേശം സ്വീകാരിക്കണോ?

ഗുരുവിൽ നിന്നുതന്നെ ഗായത്രിമന്ത്രോപദേശം സ്വീകാരിക്കണോ ? പ്രസക്തമായ ചോദ്യമാണിത്.
ഗുരു എന്നാൽ ആദ്ധ്യാത്മിക ശക്തിയുടെ നിദാനമെന്നർത്ഥം.
വെറുതെ ആരും ഗുരുവായി തീരുന്നില്ല .തിരിച്ചറിയാനായി ഏതെങ്കിലും തരത്തിലുള്ള അധികാരചിഹ്നങ്ങൾ ഉപയോഗിക്കാറിലെങ്കിലും എല്ലാം തികഞ്ഞവനും ചൈതന്യം നിറഞ്ഞവനുംമായിരിക്കും ഗുരു.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നവൻ ആരോ അദ്ദേഹമാണ് ഗുരു.
മാതാപിതാകൾ ഭൂവാസത്തിനുള്ള അവസരം ഒരുക്കി ശരീരത്തിന്റെ വിശപ്പുമാറ്റാൻ യത്നിക്കുമ്പോൾ ഗുരുവാകട്ടെ ആത്മാവിന്റെ വിശപ്പുമറ്റാൻ ജാഗരൂകനായിരിക്കുന്നു അതിലൂടെ വന്നെത്തുന്നത് ആത്മീയോർജ്ജവും.
വ്യക്തിയുടെ വളർച്ചക്കും ആത്മാവിന്റെ വളർച്ചക്കും ഗുരു ആവിശ്യമാണ് അദ്ദേഹം നൽക്കുന്ന ഉപദേശം യഥാർത്ഥത്തിൽ ഊർജ്ജമാണ്.
സമസ്ത അറിവുകളും സ്ഫുടംചെയ്യുന്ന ആത്മീയോർജ്ജം.
അങ്ങനെ ഗുരു ഊർജ്ജസ്രോതസ്സായിതീരുന്നു.
ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് ബുദ്ധിക്കു നിറവാകുമ്പോൾ ഗുരുവിൽ നിന്നും പകർന്നു നൽകപ്പെടുന്ന ജ്ഞാനം ആത്മാവിനു നിലാവകുന്നു.
മന്ത്രോപദേശം നൽക്കുന്ന ഗുരുവിന്റെ യോഗ്യതകൾ വളരെ പ്രധാനപ്പെട്ടതാണ്.
ശിഷ്യനെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഗുരു അവനെ മറോട് ചേർക്കും പിന്നിട് ശിഷ്യൻ മനസാലെങ്കിലും പരിചരിക്കണം.
തുടർന്ന് അനാഹതവലയത്തിലേക്ക് ഹൃദയത്തെ അടുപ്പിക്കണം. ശേഷം വിധിപ്രകാരവും ക്രമപ്രകാരവും മന്ത്രോപദേശം സ്വീകരിക്കാം
ഗുരുവിന്റെ അനുഗ്രഹം ശിഷ്യനിൽ എപ്പോഴും ഊർജ്ജമായി പ്രവഹിച്ചു കൊണ്ടിരിക്കും.
അതുകൊണ്ട് ഗുരുവിന്റെ ഉപദേശങ്ങളെ മറന്നു കൊണ്ട് ഒന്നിനും ശ്രമിക്കരുത്.
കാരണം ഗുരുവിന്റെയും മാതാപിതാക്കളുടേയും അനുഗ്രഹമാണ് എല്ലാ വിജയങ്ങക്കും കാരണമായി തീരുന്നത് .
വ്യക്തവും ശക്തവുമായ മാർഗനിർദ്ദേശത്തിലൂടെ മാത്രമേ ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിക്കാവൂ...


ഉപവാസവും പട്ടിണിയും.


ഉജ്ജലമായ സനാതന ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പൈതൃക സ്വത്തുക്കളാണല്ലോ വേദങ്ങളും ഉപനിഷത്തുകളും. ഈ പ്രപഞ്ചവും, ഇതിലെ സര്‍വ്വ ചരാചരങ്ങളും വേദങ്ങളിലും ഉപനിഷത്തുക്കളിലുമായി വ്യാപിപ്പിയ്‌ക്കപെട്ടിരിയ്‌ക്കുന്നു. ഉപനിഷത്ത്‌ എന്നാല്‍ അടുത്ത്‌ ഇരിയ്‌ക്കുക എന്നാണ്‌ അര്‍ത്ഥം. ഉപവാസം എന്നാല്‍ അടുത്ത്‌ വസിയ്‌ക്കുക എന്നു തന്നെയാണ്‌ അര്‍ത്ഥം. ഈശ്വരന്റെ അടുത്ത്‌ ഇരിയ്‌ക്കുക എന്നത്‌ എളുപ്പമുള്ള ഒരു കാര്യമല്ല എങ്കിലും വളരെ നല്ല ഒരു കാര്യം തന്നെയാണ്‌. ഈശ്വരനെ കുറിച്ച്‌ കൂടുതല്‍ അിറയുന്നവര്‍ക്കല്ലേ അതിനെക്കുറിച്ച്‌ ആധികാരികമായി പറയുവാനായി സാധിയ്‌ക്കുകയുള്ളൂ. ഈശ്വരനെ കുറിച്ച്‌ പറയുന്നതിനേക്കാള്‍ എളുപ്പം അനുഭവിച്ച്‌ അിറയുന്നതാണ്‌ സുഖകരം. ആദ്ധ്യാത്മിക വിഷയത്തില്‍ ഉപവാസത്തിനും പട്ടിണിയ്‌ക്കും വളരെ അന്തരമുണ്ട്‌. ഭക്ഷണം ഉപേക്ഷിക്കുന്നത്‌ ഒരിയ്‌ക്കലും ഉപവാസമാകുന്നില്ല. അങ്ങിനെയാണെങ്കല്‍ ഭൂലോകത്തിലുള്ള ദരിദ്രരായി പട്ടിണി കിടക്കുന്ന സര്‍വ്വരും ഉപവാസക്കാരായിരിയ്‌ക്കും. നമ്മള്‍ അവരെ ഉപവാസികള്‍ എന്ന്‌ വിളിക്കാറില്ല. ഉപവാസം എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പട്ടിണി എന്നാണ്‌ ആദ്യം ഓര്‍മ്മ വരിക. ഉപവാസം എന്നാല്‍ 'പ്രത്യാഹാരം` എന്നാണ്‌ ശരിയായ അര്‍ത്ഥം. സ്വമേധയാ ആഹാരദികളില്‍ നിന്ന്‌ പഞ്ചേന്ദ്രിയങ്ങളെ പിന്‍വലിക്കുകയാണ്‌ പ്രത്യാഹരം. പ്രത്യാഹരം എന്നു വെച്ചാല്‍, എല്ലാമുണ്ട്‌ - പക്ഷെ ഒന്നും വേണ്ടാ എന്ന മനോഭാവം കൊണ്ടുവരുന്നതാണ്‌ ഉപവാസം. ഒന്നുമില്ലത്തതുകൊണ്ട്‌ ഒന്നും കഴിച്ചില്ല എന്നത്‌ വെറും പട്ടിണി. ഈ വിത്യാസം നാം മനസ്സിലാക്കിയിരിക്കണം. ഉപവാസം ആത്മ നിയന്ത്രിതാമാണ്‌. പട്ടിണിക്കൊണ്ട്‌ ശരീരവും മനസ്സും ക്ഷീണിക്കുന്നു. എന്നാല്‍ ഉപവാസം കൊണ്ട്‌ ആത്മാവിനും മനസ്സിനും ശരീരത്തിനും ബലം വര്‍ദ്ധിപ്പിക്കുന്നു. `ജിതേ സര്‍വ്വേ ജിതേ രസേ' എന്ന പ്രമാണം കൈകൊണ്ട നമ്മുടെ മഹാന്മാര്‍ക്ക്‌ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഒരു പരാതിയില്ല.
ഭൂമിയിലുള്ള ചില ജീവികളും, വൃക്ഷങ്ങളും ഉപവാസം അനുഷ്‌ഠിക്കുന്നത്‌ നമുക്ക്‌ പരിചിതമാണ്‌. നമുക്ക്‌ ചുറ്റുമുള്ള ഇലവും, ആലും ഇല പൊഴിക്കുന്നതും, കോഴി പൊരുന്നി അടയിരിക്കുന്നതും നമുക്ക്‌ സുപരിചതങ്ങളാണല്ലോ. കോഴി അടയിരിക്കുമ്പോള്‍ ഭക്ഷണം ഉപേക്ഷിക്കുന്നത്‌ പതിവാണല്ലോ. ഇതുമൂലം കോഴിക്ക്‌ ശക്തി വര്‍ദ്ധനവാണ്‌ ഉണ്ടാകുന്നത്‌. അക്കാര്യം നമുക്ക്‌ അനുഭവമുള്ളതാണ്‌.
ശരീരം പ്രയത്‌നിച്ചാല്‍ അതിന്‌ വിശ്രമം ആവശ്യമാണ്‌. ശ്രമിച്ചവനേ വിശ്രമത്തിന്റെ ആവശ്യമുള്ളൂ. ഇതു മൂലം ശരീരത്തിനു ശരിയായ ഊര്‍ജ്ജം ലഭിക്കുന്നു. അദ്ധ്വാനിക്കാത്തവന്‌ വിശ്രമത്തിന്റെ ഗുണം ലഭിക്കുകയില്ല

മുക്തിയിലേക്കുള്ള ഈ പ്രയാണത്തിൽ ഒരു പ്രത്യേക നിലയിലെത്തിയ മനുഷ്യൻ ഈ കാണുന്ന ഭൗതീകദേഹം മാത്രമല്ലന്നും വ്യക്തമാണല്ലോ. പാശ്ചാത്യലോകം ഭൗതീകശരീരം മാത്രമായേ മനുഷ്യനെ കാണുന്നുള്ളൂ . പക്ഷേ ഭരതീയമായ നമ്മുടെ ആർഷപരമ്പര ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നത്, മനുഷ്യന്റെ ഏറ്റവും പുറമേയുള്ള ഒരു ആവരണം മാത്രമാണ് ഈ ഭൗതീകശാരീരം എന്നാണ്. അതിനുള്ളിൽ വ്യത്യസ്ഥ സ്പന്ദനവിശേഷങ്ങളോടുകൂടിയ മറ്റുസൂക്ഷമങ്ങളും സൂക്ഷ്മതരങ്ങളുമായ അനേകം ശരീരങ്ങൾ അഥവാ കോശങ്ങളുണ്ട്. അതിന്റെയെല്ലാം ഉള്ളിൽ കടന്നു നോക്കിയാൽ മാത്രമേ ഉപാധിഭേദങ്ങൾ കൂടാതെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന പരമാത്മ ചൈതന്യം അനുഭവഭേദ്യമാകൂ. ഏറ്റവും ചുരുക്കത്തിൽ പറയാമെങ്കിൽ മനുഷ്യൻ എന്ന പ്രതിഭാസം മൊത്തത്തിൽ സ്ഥൂലശരീരമെന്നും സൂക്ഷ്മശരീരമെന്നും ഏറ്റവും ഉള്ളിൽ വിരാചിക്കുന്ന പരമാത്മാചൈതന്യമെന്നും മൂന്ന് ഉപാധികൾ ചേർന്നതാണ്. പ്രപഞ്ചശരീരത്തിനുള്ളിലും പ്രാപഞ്ചിക ശക്തികളുടെ സമാഹാരമായ ഒരു സൂക്ഷശരീരവും അതിനുള്ളിൽ വിരാജിക്കുന്ന പരമാത്മാവും ഉണ്ട്. വിരാട്പുരുഷൻ പ്രപഞ്ചത്തിന്റെ സ്ഥൂലശരീരമാണെങ്കിൽ, ഹിരണ്യഗർഭൻ പ്രപഞ്ചത്തിന്റെ സൂക്ഷ്മശരീരവും ഈശ്വരൻ അന്തര്യാമിയായ പരമാത്മാചൈതന്യവുമാണ്. വ്യഷ്ടിശരീരത്തിൽ ഇവ വിശ്വൻ, തൈജസൻ , പ്രാജ്ഞൻ, എന്നീ നാമങ്ങളാൽ വ്യവഹരിക്കപ്പെടുന്നു. അങ്ങനെ മനുഷ്യശരീരമാകുന്ന പിണ്ഡാണ്ഡം ബ്രഹ്മാണ്ഡത്തിന്റെ ഒരു കൊച്ചു പകർപ്പുതന്നെയാണ്. പ്രതീകങ്ങൾ തമ്മിൽ നീഗൂഢ ബന്ധങ്ങൾ കണ്ടെത്തുന്ന ആദ്ധ്യാത്മീകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പ്രപഞ്ചത്തിൽ നടക്കുന്ന ചലനങ്ങൾ മനുഷ്യശരീരത്തിലും മനുഷ്യശരീരത്തിൽ നടക്കുന്ന ചലനങ്ങൾ പ്രപഞ്ചശരീരത്തിലും, പരസ്പരം അനുവർത്തിക്കുമെന്നത് സത്യമാണ്. ഇത് തന്ത്രശാസ്ത്രത്തിൽ പലയിടത്തും ശാസ്ത്രീയമായും വിശദമായും വർണ്ണിച്ചിട്ടുണ്ട്.

പരോക്ഷാർത്ഥവും അപരോക്ഷാർത്ഥവും



പരോക്ഷാർത്ഥവും അപരോക്ഷാർത്ഥവും

"വേദാ ബ്രഹാത്മവിഷയസ്ത്രി-
കാണ്ഡവിഷയാ ഇമേ
പരോക്ഷവാദാ ഋഷയഃ
പരോക്ഷം മമ ച പ്രിയം " (ഭാ, 11.21.35)
""ബ്രഹ്മം തന്നെയാണ് ആത്മാവ് " എന്ന ആദ്ധ്യാത്മിതത്ത്വത്തെ വേദം പരോക്ഷമായി - അസ്പഷ്ടമായി - മൂന്ന് കാണ്ഡങ്ങളിൽ മുനികൾ പറയുന്നു . എനിക്കും (ഭഗവനും) പരോക്ഷം ഇഷ്ടമാണ് . ബ്രഹ്മജ്ഞാനണ് വേദങ്ങളിലെ വിഷയങ്ങളില്‍ എന്തിനാണ് കർമ്മകാണ്ഡം ദേവതാകാണ്ഡം ബ്രഹ്മകാണ്ഡം എന്ന് പ്രത്യേകം പ്രത്യേകം മൂന്നായി ഭാഗിച്ചിരിക്കുന്നത് . അതിനു കാരണം വിഷയതൃഷ്ണ തീരെ നശിക്കാത്തവർ അവിരക്താവസ്ഥയിൽ തന്നെ കർമ്മങ്ങൾ ഉപേക്ഷിച്ച് രണ്ടുമല്ലാത്ത അവസ്ഥയില്‍ ആകാതിരിക്കാൻ അവരുടെ കർമ്മവാസന ധർമ്മനിഷ്ഠകളോടുകൂടി ക്രമീകരിച്ചു നിലനിർത്തുക തന്നെ വേണം . എങ്കില്‍ മാത്രമേ ചിരകാലാനുഷ്ഠാനം കൊണ്ടെങ്കിലും അവർ വിരക്തന്മാരായി ബ്രഹ്മകാണ്ഡവിഷയമായ ജ്ഞാനനിഷ്ഠയ്ക്കധികാരികളായിത്തീരൂ . എന്നാല്‍ വിരക്തന്മാർകട്ടേ ശരിയായ ആന്തരാർത്ഥം അസ്പഷ്ടമല്ല � . അതുകൊണ്ട് രണ്ടു വിധത്തിലുള്ളവരെയും - രക്തന്മാരെയും - വിരക്തന്മാരെയും - ഒരുപോലെ അനുഗ്രഹിക്കാൻ ഋഷികൾ മന്ത്രങ്ങളെ അസ്പഷ്ടമായും സ്പഷ്ടമായും നിബന്ധിച്ചിരിക്കുന്നു . നിഗൂഡാർത്ഥം ഉൾക്കൊള്ളാൻ സാമസർത്ഥ്യമില്ലാത്തവർക്ക് സ്പഷ്ടമായി തോന്നുന്നത് തന്നെ ആരംഭത്തിൽ പ്രയോജനപ്പെടും . അന്തകരണമാലിന്യം അകലുമ്പോൾ നിഗൂഡാർത്ഥം അറിയപ്പെടും .
ഈ സുപ്രധാനതത്ത്വം തന്നെ ശ്രീഭഗവാൻ ഗീതയിൽ " മന്ദാൻ കൃത്സനവിത് ന വിചാലയേത്" ( 3 - 29) എന്ന് സമർത്ഥിക്കുന്നു . ജ്ഞാനതൃഷ്ണ ഉണരാത്തവരെ ജ്ഞാനികൾ എന്ന് സ്വയം അഭിമാനിക്കുന്നവർ ജ്ഞാനോപദേശം ചെയ്ത് അനവസ്ഥരാക്കരുത് എന്ന് താത്പര്യം . വേദമായാലും പുരണങ്ങളായാലും ഗീതയാണെങ്കിലും അതു പഠിക്കുന്നവർക്ക് അവരുടെ വാസനാഗുണനുസൃതമായി പ്രയോജനപ്പെടും .
സാധാരണക്കാരുടെ മനസ്സിൽ ഇപ്പോൾ ഭക്തിയേക്കാൾ ഭയമാണ്.. സ്വന്തം അമ്മയെ വിളിക്കുന്നതിനും ഭയം.. എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയം.. നീയമം കേൾക്കുമ്പോൾ ഭയം.. ഭക്തി ഇപ്പോൾ ഭയമായി മാറിയിരിക്കുന്നു.
ഇവിടെ രസകരമായ ഒരു കാര്യം ഓര്മിപ്പിക്കാം.. ജീവിതത്തിലും ഭക്തിയിലും ഇതു ഉപകാരപ്പെടുമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ അമ്മമാർ എത്ര വലിയ ഉദ്യോഗസ്ഥ ആയാലും നമ്മുടെ മുന്പിൽ വരുമ്പോ നമ്മുടെ അമ്മ മാത്രമാണ്. നമ്മുടെ അമ്മ ഓഫീസിൽ മറ്റുള്ളവര്ക്ക് ഡയറക്ടറാകും, അല്ലെങ്കിൽ ഓഫീസറായിരിക്കും.. ഉയര്ന്ന ഉദ്യോഗത്തിൽ ഇരിക്കുന്നതാകും. പക്ഷെ നാം വീട്ടിൽ വരുമ്പോ ഈ ഓഫീസറായി ആണോ നമ്മുടെ അമ്മയെ കാണുക.. അല്ലല്ലോ, അവിടെ എന്തുകൊണ്ടാണ് വലിപ്പം നമുക്ക് തോന്നാത്തത് നമ്മുടെ അമ്മയാണ് എന്നുള്ള ഭാവം. നമ്മളിൽ നിന്ന് വ്യത്യസ്തയല്ല നമ്മുടെ അമ്മ, അല്ലെങ്കിൽ സ്വന്തം എന്ന ഭാവം.. ശരിയല്ലെ..അവിടെ അമ്മയോടു ഇടിപിടിക്കാം, വാശിയെടുക്കാം.. തമ്മിതല്ലാം.. അവിടെ ജീവിതത്തിൽ അമ്മ എത്ര ഉയര്ന്നതാണെങ്കിലും നമ്മുടെ വാശിയ്കുമുന്പിൽ എല്ലാം ചിരിച്ചുകൊണ്ട് തന്നെ ചെയ്തു തരുന്നില്ലെ നമ്മുടെ അമ്മ. അപ്പോൾ എന്തിനാണ് ജഗത് സ്വരൂപിണിയായ അമ്മയെ പേടിക്കുന്നത്.. എല്ലാത്തിന്റേയു ആധാരവും സകലസ്നേഹസമ്പന്നയുമായ അമ്മയെ ഭയക്കേണ്ട ആവശ്യമേയില്ല. നാം എത്രവട്ടം ലളിതാസഹസ്രനാമം ജപിക്കുന്നു എന്നതല്ല, എങ്ങിനെ ജപിക്കുന്നു എന്നതാണ് പ്രധാനം. ഒരു നാമം ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി..
വിറകുവെട്ടുകാരന്റെ മുന്പിൽ എപ്പോഴും നാമം ജപിക്കുന്ന നാരദൻ പോലും നമസ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രവട്ടം നാം സഹസ്രനാമവും പൂജയും ചെയ്യുന്നു എന്നതല്ല, സ്വന്തം കര്മങ്ങൾ കഴിഞ്ഞ് ഒരു വട്ടമാണെങ്കിൽ പോലും അമ്മയെ മനസ്സറിഞ്ഞ് നമസ്കരിക്കുക. ശരണാഗതി എന്നാണ് പറയുക.. അമ്മയുടെ കയ്യിൽ നാം പിടിക്കുന്നതിന് പകരം അമ്മയുടെ കയ്യിൽ നമ്മുടെ കൈ കൊടുക്കുക. ഒരു പക്ഷെ നമ്മുടെ വിട്ടുപോകുമായിരിക്കും, പക്ഷെ എങ്ങിനെയാണോ നമ്മുടെ അമ്മ നമ്മളെ കൈവിടാത്തത് അതേ പോലെ ഇവിടേയും ജഗത് സ്വരൂപിണിയായ അമ്മയുടെ കൈ നമ്മളെ വിട്ടുപോവില്ല.. മനസ്സിന്റെ ഭാവമാണ് പ്രധാനം, അത് വരുത്തുക. നമ്മുടെ ശുദ്ധമായ മനസ്സാണ് അമ്മയ്കു വേണ്ടത്, അത് കൊടുത്തുകൊണ്ട് ശരണാഗതി ചെയ്യുക..മനസ്സിൽ നിന്ന് ഭയത്തെ മാറ്റുക . ചെയ്യുന്നതെല്ലാം തന്നെ ജഗത് സ്വരൂപിണിയായ അമ്മയ്കായി തന്നെ സമര്പിക്കുക.. ഹരി ഓം..
ഭഗവാൻ എപ്പോഴും ഭഗവാനോടുള്ള പ്രേമത്തിനു മുൻപിൽ തോൽവി സമ്മതിക്കുകയാണ്. ഭക്ത്ന്മാരുടെ മുന്നിൽ തനിക്കെപ്പോഴും തോൽക്കുന്നതാണ് ഇഷ്ടം എന്ന് പലപ്പോഴും പറയാറുള്ളതാണ് . ഗോപികമാരുടെ പ്രേമഭക്തിയെ ഭഗവാൻ പലപ്പോഴും ആദരവോടെ നോക്കിക്കണുന്നത് ശ്രദ്ധിക്കുക. ഭഗവാൻ അവരോട് പറയുന്നു. നിങ്ങൾ ലൗകീകമായ എല്ലാകാര്യങ്ങളും വിസ്മരിച്ച് എന്നെ തന്നെ ഓർത്തിരിയ്ക്കവെ, ഞാൻ കണ്മുന്നിൽ നിന്നു മറഞ്ഞാലും എന്നെ മറന്നുപോവാതെ ഓർത്തുകൊണ്ടിരിയ്ക്കാനായി മറഞ്ഞു നിന്ന് നിങ്ങളെ നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. എന്ന്. എത്ര രോമഞ്ചമണിയിയ്ക്കുന്ന അനുഗ്രഹവാക്കുകളാണിവയെന്ന് ഓർക്കുക.
നമ്മുക്ക് ജീവിതത്തിൽ പലപ്പോഴും വരുന്ന കഷ്ട്പ്പാടുകൾ അനുഭവിയ്ക്കുമ്പോഴെല്ലാം ഭഗവാൻ നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നുതെന്ന് ഉറപ്പായാൽ പിന്നെന്ത് കഷ്ട്പ്പാട്? ഇതുതന്നെ ഭഗവാൻ ഭക്തനു കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ശ്രീകൃഷ്നിൽ ഉറച്ച് പ്രേമം വന്നാലേ ഇങ്ങിനെ അനുഭവിക്കാൻ കഴിയൂ. സാധാരണ ദുഃഖവും കഷ്ട്പാടുകളും വരുമ്പോൾ നമ്മൾ സ്വയം ചോദിക്കാറുള്ളതാണ് ഈശ്വരൻ എന്നെ മറന്നോ ആവോ എന്ന്. ആ ചോദ്യം എത്ര ബാലിശവും അർത്ഥമില്ലാത്തതുമാണെന്ന് ഭഗവാൻ പറയുന്ന വാക്കുകൾ കേട്ടാലെങ്കിലും മനസ്സിലാക്കുക. ഞാൻ നിങ്ങളെ മറഞ്ഞിരുന്ന് അല്ലെങ്കിൽ ഒളിഞ്ഞിരുന്ന് നോക്കുകയായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും കോരിത്തരിപ്പിക്കുന്ന പ്രസ്താവം..... പ്രേമിക്കുന്നതിലെ ആ ഒളിസേവയുടെ സുഖവും മാധുര്യവും സാധാരണ പ്രേമത്തിൽ പോലും അനുഭവിച്ചിട്ടുള്ളവർക്കറിയാം. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള പ്രേമത്തിലെ ഒളിസേവയുടെ മാധുര്യം എത്രയെന്ന് പറയാനവില്ല. പ്രണയ പരിഭവത്തിന്റെ വാക്കുകളിൽ , തന്നെ കുട്ട്പ്പെടുത്തരുതെന്നും ഒറ്റപ്പെടുത്തരുതെന്നും അപേക്ഷിക്കുന്ന ഭഗവാന്റെ കുസൃതികണ്ണിലെ ഭാവം എങ്ങനെയാണ് മറക്കാൻ കഴിയുക. ഈ ഒരു ഭാവമല്ലെ വീണ്ടും വീണ്ടും ഗുരുവായുരപ്പനെ തൊഴാൻ നമ്മെ പ്രേരിപ്പിക്കുന്നത് . മഹർഷിമാക്ക്പോലും മനക്കണ്ണിൽ നിന്നുമറഞ്ഞ ഭഗവാനെ കിട്ടാൻ അനവധി കാലം തപസ്സനുഷ്ഠിക്കേണ്ടിവരും . എന്നാൽ നിഷ്കളങ്കളായ ഗോപികമാർക്ക് പ്രേമലഹരിയിൽ ഒന്നിച്ചു പാടിയപാട്ടിൽ കൂടി ഭഗവാനെ പിടിച്ചുകെട്ടാൻ കഴിഞ്ഞു .
ഇതാണ് ആചാരനുഷ്ഠാനങ്ങളോ, കപട ആദർശവാദമോ, പണക്കൊഴുപ്പ് പ്രദർശിപ്പിക്കലോ ഒന്നുമല്ല ഭഗവൽ സമർപ്പണം എന്ന് പറയുന്നത്. വെറും നിസ്വാർത്ഥമായ പ്രേമഭക്തി, കയ്യിൽ ഒന്നുമില്ലെങ്കിലും കൂപ്പുകയ്യുമായി നിറഞ്ഞ മനസ്സോടെ വിളിക്കുന്ന വിളിയിൽ മറുവിളിയുമായി കണ്ണൻ ഓടിയെത്തും.
"നിയമം" എന്നാൽ
*************************
ഒരു വ്യക്തി ജീവിതതിൽ അനുസരിക്കേണ്ടത് എന്താണ് അതാണ് നിയമത്തിൽ വിവരിക്കുന്നത്.
1 - തപസ് :- ശരീരത്തിന്റെ ഉയരത്തിന് അനുസരിച്ച് തൂക്കത്തെ ക്രമീകരിക്കുകയും ആന്തരാവയവങ്ങളുടെയും പേശികളുടെയും ഭാരം ക്രമപ്പെടുത്തുകയും ശക്തി വർദ്ധിപ്പിക്കുന്നതിനായി ചിന്തയെയും മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിച്ചെടുക്കുകയും ചെയ്യുന്നാതാണ് തപസ്.
2 - ആസ്തിക്യം :- ആചാര്യന്മാരുടെ ജീവിതരിതിയിൽ അടിയുറച്ച് വിശ്വസിക്കുകയും അവർ അനിശാസിക്കുന്ന വിവിധ പ്രമാണങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുന്നതാണ് അസ്തിക്യം.
3 - ഈശ്വരപ്രണിധാനം :- ബ്രഹ്മത്തെ കുറിച്ചുള്ള ചിന്ത മനസ്സിൽ ഉറപ്പിച്ച് പൂർണമായും ബ്രഹ്മത്തിൽ സ്വയം സമർപ്പിക്കുന്നതാണ് ഈശ്വരപ്രണിധാനം.
4 - സ്വാദ്ധ്യായം :- ആദ്ധ്യാത്മീകതയിലേക്ക് നയിക്കുന്നതും ഗുരു ഉപദേശിക്കുന്നതുമായ ഗ്രന്ഥങ്ങൾ പഠിക്കുകയും ഉപദേശിക്കുന്നത് ജപിക്കുകയും ചെയ്യുന്നതാണ് സ്വാദ്ധ്യായം.
5 - സിദ്ധാന്തശ്രവണം :- ആചാര്യന്മാരുടെ അറിവിന്റെ ബഹിർസ്ഫുരണങ്ങളെ ഹൃദയം തുറന്ന് വിനയത്തോടെ ശ്രവിച്ച് യഥാർത്ഥജ്ഞാനം തിരിച്ചറിയുകയാണ് സിദ്ധാന്തശ്രവണം.
6 - ഹ്രീ :- എത്ര ലാഭമുണ്ടായാലും മനഃസാക്ഷിക്കുനിരക്കാത്ത കാര്യങ്ങളിൽ നിന്നും പിന്തിരിയാനുള്ള ലജ്ജയാണ് ഹ്രീ.


7 - ജപം :- ഗുരുദായകമന്ത്രം നിഷ്ഠയോടെ കഴിയുന്നത്ര ഇരുന്ന് ഉരുവിടുന്നാതാണ് ജപം.

ധ്യാനം..........ഗൃഹസ്ഥധർമ്മം.




ധ്യാനം


ധ്യാനത്തിന് മൂന്ന് അവസ്ഥകളുള്ളതായി പറയാം 
1 - ധ്യാനം 
2 - ലയം 
3 - നിർവ്വികല്പധ്യാനം ,
ഭാവത്തിൽ അലിഞ്ഞലിഞ്ഞ് ധ്യാതാവും ധ്യേയവും ഒന്നായിത്തീരുന്നു. ഈ സമയം ധ്യാതാവ് ശുദ്ധസത്വ ചൈതന്യം മാത്രമായി വർത്തിക്കുന്നു. സച്ചിദാനന്ദസ്വരൂപമായ ഈ അവസ്ഥയാണ് ധ്യാനത്തിന്റെ പരമകാഷം
. "കിരീടഹാരരഹിതം മണികുണ്ഡലവർജ്ജിതം
യാനി യാനീഹ ചിന്ത്യാനി മനസാ കല്പിതാനി ച
യാവത് പശ്യത് ഖഗാകാരം തദാകാരം വിചിന്തയേത്"
ഇവിടെ ഇപ്പോൾ കിരീടമില്ല , ഭൂഷണജാലങ്ങളില്ല. മണികുണ്ഡലങ്ങളില്ല. നാം മൻസ്സുകൊണ്ട് എന്തൊക്കെ കല്പനചെയ്തു വ്യവഹരിച്ചോ, അവയൊന്നും ഇല്ല. അന്തമായ ചൈതന്യപ്രസരണം മാത്രമേ ഉള്ളൂ ഇതത്രേ പരമഹംസപദം. മനുഷ്യമനസ്സിന്റെ ഭാവനചെയ്യനും അനന്തമായി വികാസം പ്രാപിക്കാനുള്ള കഴിവിനെ, ഈശ്വരോമുഖമാക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ്, ധ്യാനം എന്ന പ്രക്രിയ സഫലവും പരിപൂർണ്ണവുമാകുന്നത് .
" ദേഹോ ദേവാലയഃ പ്രോക്തോ ജീവോ ദേവഃ സദാശിവഃ
അർച്ചിതഃ സർവ്വഭാവേന സ്വാനുഭൂയ വിരാജതേ "
ഈ ദേഹത്തെ ദേവാലയമെന്നറിയുക. ജീവൻ പരമേശ്വരനായ സദാശിവൻ തന്നെ . സർവ്വവിധ ഭാവവിശേഷങ്ങളെക്കൊണ്ടും ഈ ദേവനെ അർച്ചിക്കുന്നു. ഈ സമാരാധന സ്വാത്മാനുഭൂതിയായി സദാ വിളങ്ങട്ടെ.
ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു.
1 -. ജാഗ്രദാവസ്ഥ അനുഭവിക്കുന്ന സ്ഥൂലശരീരം,
2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന ലിംഗശരീരമാണ് പുനർജന്മത്തിനു കാരണം. അതുപോലെ ലിംഗശരീരനാശമാണ് മോക്ഷത്തിന്നു കാരണം,
3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം . ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും , മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മ ജ്ഞാനേന്ദ്രിയങ്ങളുമാണ്. മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച് , പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരുസ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ് കുലത്തിൽ , അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത് മനുഷ്യകുലത്തിലാകാം , അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....
ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ് . ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും. അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ , കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി. എന്നാൽ ഈ നിഷ്കാമ കർമ്മം സാധാകരണക്കാർക്ക എളുപ്പമല്ല. അതുകൊണ്ടാണ് കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ. ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയം ഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം .....
ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് . എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ. ഉപനിഷത്തുകളെല്ലാം ആത്മാവിന്റെ ഏകത്വത്തിനാണ് ഊന്നൽ നൽകുന്നത് . ഈ തത്ത്വം ഉൾക്കൊണ്ടാൽ ഭയവും ഭേദബുദ്ധിയും അകലും . നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും . ഭഗവാനോടുള്ള നിസ്തുലപ്രേമമാണ് ഭക്തിസ്വരൂപം . സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി . അതിന് "സർവ്വം ഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ്ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടിവരും. .....
ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനം കൊണ്ടതു നശിക്കും. ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ കർത്തൃത്വവും ഭോക്തൃത്ത്വവും ഇല്ലാതായി തീരും അവയില്ലെങ്കിൽ പിന്നെ ജീവന്റെ നിലനില്പ് എവിടെ ? ആ സ്ഥിതി മോക്ഷവും.


ഗൃഹസ്ഥധർമ്മം

ഉപനയനം കഴിഞ്ഞ് ശ്രേഷ്ഠനായ ആചാര്യനിൽ നിന്ന് അദ്ധ്യാത്മജ്ഞാനവും ലൗകിക ജീവിതത്തിനാവിശ്യമായ എല്ലാ കർമ്മശേഷിയും വിദ്യഭ്യാസവും സമ്പാദിച്ച ബ്രഹ്മചാരിക്ക് തന്റെ ജന്മകർമ്മവാസനാവിശേഷത്താൽ ഗൃഹസ്ഥജീവിതം നയിക്കണമെന്നുള്ള ആഗ്രഹം ഉദിക്കുമ്പോൾ അദ്ദേഹത്തിന്ന് ഒരു പത്നിയെ കൊടുക്കുന്നു.
കന്യാദാനത്തോടൊപ്പം ദക്ഷിണയും കൊടുത്തിരുന്നു. ആ ദക്ഷിണ സമ്പത്തിന്റെ പ്രതീകമാണ്. വരനെ ( വിഷ്ണുവിന്റെ പ്രതീകമായ) സംരക്ഷകനായും, വധുവിനെ ( ലക്ഷ്മിയുടെ പ്രതീകമായ ) ശക്തിയായും സങ്കല്പിച്ചുകൊണ്ടാണ് വിവാഹം നടത്തിയിരുന്നത്. അയാളെ വിഷ്ണുവായി ( കുടുംബത്തിന്റെ ഭരണകർത്താവായി ) കരുതി പത്നി (ലക്ഷ്മി) യാകുന്ന ശക്തിയേയും സമ്പത്തിനെയും കൊടുത്ത് ഗൃഹസ്ഥനായി അവരോധിക്കുകയാണ് ചെയ്തിരുന്നത്. ത്രിലോകീഗൃഹസ്ഥനായ വിഷ്ണുഭഗവാൻ ഈ പ്രപഞ്ചത്തെ ഭരിക്കുന്നത് ശക്തിയോടുകൂടി ഒരുമിച്ചാണല്ലോ. അരൂപിയായ ലക്ഷ്മീഭഗവതി പ്രത്യക്ഷപ്പെടുന്നത് സമ്പത്തിന്റെ ഐശ്വര്യത്തിന്റെ രൂപത്തിലാണ്, ആകൃതികൊണ്ട് സ്ത്രിയായിട്ടും പ്രകൃതികൊണ്ട് സമ്പത്തായിട്ടും ഗൃഹസ്ഥധർമ്മം അവർക്കൊപ്പം അധികാരം കിട്ടുകയാണ്. ഗൃഹസ്ഥന്റെതായ ഒരുപാട് കർമ്മങ്ങൾ ഗൃഹസ്ഥന് ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി വിഹിതമായ സ്വധർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഗൃഹസ്ഥന് ആ കർമ്മങ്ങളൊക്കെ ചെയ്യാനുള്ള അറിവും ഉണ്ടാവണം. അങ്ങനെ ആ വിശിഷ്ഠമായിട്ടുള്ള ഗാർഹസ്ഥ്യധർമ്മത്തിലൂടെ ഐശ്വര്യലക്ഷ്മിയെ അതായത് ധർമ്മലക്ഷ്മിയെ , വളർത്തി താനും തന്റെ ചുറ്റുപാടുമുള്ളതായ ജനങ്ങളുമൊക്കെ പരിശുദ്ധരായി തീരുന്നത്. ക്രമേണ ഗൃഹസ്ഥന്റെ സ്വധർമ്മത്തിൽ കൂടെയാണ് .


എവിടെയൊക്കെ ഗാർഹസ്ഥ്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ അവിടെയൊക്കെ കർമ്മയോഗത്തെ പറ്റിയും പറഞ്ഞീട്ടുണ്ട്. കർമ്മയോഗിയല്ലാത്ത ഒരു ഗൃഹസ്ഥൻ സ്വാർത്ഥിയാണ് , അയാളിൽ ഗൃഹസ്ഥധർമ്മം ലേശം പോലും ഇല്ലെങ്കിൽ അയാൾ അധഃപതിക്കും.

ജാതകർമ്മം ...പുംസവനം.......ഗർഭധാനസംസ്കാര കർമ്മം




ജാതകർമ്മം :-

പൂർണ്ണഗർഭിണിയായ സ്ത്രീക്ക് പ്രസവകാലമടുക്കുമ്പോൾ ഭർത്താവും വയോവൃദ്ധരായ സ്ത്രീ ബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാം വിധം വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും തദാനുസൃതമായ ആചരണങ്ങളും മന്ത്രോച്ചരണവും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധിയുണ്ട്.
കുഞ്ഞ് ജനിച്ച് പൊക്കിൾകൊടി മുറിക്കുന്നതിനു മുമ്പും പിമ്പുമായി നടത്തുന്ന സംസ്ക്കാരമാണ് ജാതകർമ്മം മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിന് ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനുമായി. ഈ സംസ്ക്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രൂഷയും ചെയ്തിട്ട് സുതികർമണി പിതാവിനെ ഏൽപ്പിക്കണമെന്നും കാറ്റും തണുപ്പുമേൽക്കാത്ത സ്ഥലത്തിരുന്ന് വേദമന്ത്രോച്ചാരണ പൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലം കൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രത്താൽ പുതച്ച് തെയ്യാറാക്കിവെച്ചിരിക്കുന്ന (നിലവിളക്കിനുമുന്നിൽ ) ഹോമകുണ്ഡത്തിനടുത്ത് പൂർവ്വാഭിമുഖമായിരുന്ന് യഥാവിധി ഈശ്വരോപാസന ഹവനം എന്നിവ നടത്തണമാണെന്നാണ് വിധി. ഈ കർമ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രാമിയായിരിക്കണമെന്നുണ്ട്.
അതിനുശേഷം തേനും നെയ്യും തുല്യം കൂട്ടിചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച് മിശ്രിതം പിതാവ് ശിശുവിന്റെ നാവിൽ " ഓം " എന്നെഴുതണം. സ്വർണ്ണത്തെ സത്യത്തിന്റെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുരസംഭഷണത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം.
അതിനുശേഷം വലത്തേ ചെവിക്കൽ 'വേദോസീതി' ( നിന്റെ ഗൂഢനാമം വേദം എന്നാകുന്നു. ) എന്ന് പതിച്ചു ചൊല്ലണം. അതുപോലെ ഇടത്തെ ചെവിയിൽ "ഓം മേധാം തേ ദേവഃ സവിതാ
മേധാം ദേവീ സരസ്വതീ
മേധാം തേ അശ്വിനൗ ദേവാ
വാധത്താം പുഷ്ക്കരസ്രജൗ .. തുടങ്ങിയ വേദമന്ത്രങ്ങൾ ചൊല്ലണം..
അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ..
ഓം ഇന്ദ്രശ്രേഷ്ഠാനിദ്രവീണാനിദേഹി
ചിത്തിം ഭക്ഷസ്യ സുഭഗത്വമസ്മേ
പോഷാം രയീണാമരിഷ്ടിം തനൂനാം
സ്വാദ്മാനം വചഃ സുദിനത്വമഹ്നാം" …. തുടങ്ങിവേദമന്ത്രങ്ങൾ ചൊല്ലണം.
എന്നിട്ട് പിതാവ് കുഞ്ഞിനെ ആശിർവദിക്കുകയും വേണം . ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീർഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശിർവദിക്കേണ്ടതെന്നും വിധിയുണ്ട്.
തുടർന്ന് മാതവിന്റെ ശരീരത്തിലും ശിശുവിന്റെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം . അനന്തരം മാതാവിന്റെ സ്തനങ്ങൾ പവിത്രജലം കൊണ്ട് കഴുകി തുടച്ച് ആദ്യം വലത്തെതും പിന്നിട് ഇടത്തെതുമായ മുലപാൽ നൽകണം .. പിന്നിട് മാതാവിന്റെ കിടക്കയുടെ തലയ്ക്കൽ മന്ത്രപൂർവ്വം ഒരു കലശം സൂക്ഷിക്കുകയും, പത്തു ദിവസം വരെ രണ്ടു സന്ധ്യകളിലും പ്രസവരക്ഷയും ശിശുരക്ഷയും എന്നീ ചടങ്ങുകളും ഈ സംസ്ക്കരത്തിൽ ഉൾപ്പെടുന്നു,…


പുംസവനം :-

ഷോഡശക്രിയകളിൽപ്പെടുന്ന രണ്ടാമത്തെ ക്രിയ ആണ് പുംസവനം. ശരീരരക്ഷമാത്രം ലക്ഷ്യമാക്കികൊണ്ടുള്ളതല്ല മനുഷധർമ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതു തന്നെ ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മികവുമത്രേ , ഗർഭാധാനം , ഗർഭധാരണം ഗർഭരക്ഷണം എന്നി കാര്യങ്ങളിൽ പതി - പത്നിമാർ വളരെ നിഷ്കർഷയോടെ അനുവർത്തിക്കണമെന്ന് ധർമ്മശാസ്ത്രം അനുശാസിക്കുന്നു. ഗർഭശുശ്രൂഷ സ്ഥൂലവും സൂക്ഷമവുമായിരിക്കണം . സ്ഥൂലമായ ശുശ്രൂഷയേക്കാൾ പതിന്മടങ്ങ് സൂക്ഷമാമയ ശുശ്രൂഷകളിൽ ശ്രദ്ധിക്കണം . ഗർഭവതിയെയും ഭർത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തുന്നതിനും തദ്വാരാ കുടുംബത്തിനും സംസ്കാരത്തിനും തമ്മിലുള്ള പരസ്പര ബന്ധവും കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും. വൈദികകർമ്മങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഗർഭശുശ്രൂഷരീതിയിൽ പുംസവനവും, സീമന്തോന്നയനവും മുഖ്യത്വമർഹിക്കുന്നു.
സ്ത്രീ ഗർഭം ധരിച്ചുവെന്നു കണ്ടാൽ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കായങ്ങൾ വൃതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെ ആഹാരം നിദ്ര വ്യയാമം നിത്യകർമ്മം വിചാരം വാക്ക് സമ്പർക്കം ഇത്യാദി എല്ലാകാര്യങ്ങളും അടക്കും ചിട്ടയുമുള്ളതായി തീരണം എല്ലാം നിതവും ഹിതകരവുമായിരിക്കണം.
ഗർഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്. ഇതിനും ശുഭമുഹൂർത്തം അനിവാര്യമാണ്. ഗർഭവതിയേയും ഗർഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാതാണിതെങ്കിലും സംസ്ക്കാരികകർമ്മങ്ങളുടെ സ്വഭാവം സാമൂഹികമാണല്ലോ. അതിനാൽ ഒരു ശുഭമുഹൂർത്തം നിശ്ചയിച്ച് ബന്ധുക്കളേയും ഗുരുജനങ്ങളേയും ക്ഷണിച്ചു വരുത്തി അവരുടെ സാന്നിദ്ധ്യത്തിലും ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇതു നടത്തേണ്ടതാണ്. ഇതിന്റെ പ്രാമാണിക മന്ത്രങ്ങൾ വേദങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും കാണാം.
പുംസവനക്രിയയോടുകൂടി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദി വികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗർഭിണിക്ക് മിത വ്യായാമവും ഗർഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം സൌമ്യാചരണവും പ്രസന്നചിത്തവും ഉണ്ടായിരിക്കണം.
ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങൾ വായിക്കണം. സത്സംഗങ്ങളും ധർമ്മജ്ഞാന സംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രവിക്കുകയും വേണം. ഇതെല്ലാം പ്രസവം വരെ ക്രമമായും നിര്ബന്ധമായും നടക്കുന്നതിന് ഭർത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.

ഗർഭധാനസംസ്കാര കർമ്മം:-

വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്, ജന്തുസഹജമായ കാമം പ്രേമാത്മകമാക്കി ധാർമികഭാവങ്ങളാൽ സ്വയം നിയന്ത്രിതരായി സത്സന്താനലാഭോദ്ദേശപൂർവ്വം ഈ സംസ്കാര കർമ്മം ചെയ്യണം . ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങ്ങൾ സേവിച്ചും വിശുദ്ധാഹരങ്ങൾ കഴിച്ചും ഈശ്വരഭക്തി , ആശ്രമധർമ്മതത്ത്വം മുതലായ സത് ഭാവനകളാൽ മനസ്സിനേയും പരിപുഷ്ട്മാക്കിയ ദമ്പതികൾ ഗർഭധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം സ്വീകരിക്കണമെന്ന് ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്നു, 'മനുസ്മൃതി' പ്രകാരം സ്ത്രീ രജസ്വലയാവുന്ന നാൾ തൊട്ട് പത്തിനാറു ദിവസങ്ങളാണ് ഋതുകാലം. ഇതിൽ ആദ്യത്തെ നാലുനാൾ ബാഹ്യാഭ്യന്തരമായ പല കാരണങ്ങളാൽ ഗർഭധാനത്തിന് നിഷിദ്ധങ്ങളാണ്. ഋതുകാലത്തെ 11 ,12 ദിവസങ്ങളും ഗർഭധാനത്തിന് വർജ്യമാണ്. അതുപോലെ പൗർണമി അമാവാസി, ചതുർദ്ദശി, അഷ്ട്മി, എന്നി ദിതിദിനങ്ങളും നിഷിദ്ധമാണ്.
നിശ്ചിതദിനത്തിൽ സംസ്ക്കാരകർമ്മത്തോടുകൂടി വധൂവരന്മാർ പത്നീ-പതിത്വം വരിച്ച് ഗർഭധാനം ചെയ്യണം. അവർ ഗൃഹസ്ഥാശ്രമത്തിലായാലും ആത്മീയോൽക്കർഷത്തിനുള്ള ബ്രഹ്മചാര്യം നശിക്കയില്ല. ഈ ക്രമത്തിനെ 'ഉപനിഷദഗർഭലംഭനം' എന്ന് അശ്വാലായന ഗൃഹ്യസൂത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു.
ഗർഭധാനത്തിനു മുമ്പായി ഗർഭധാന സംസക്കാരകർമ്മം അനുഷ്ഠിച്ചിരിക്കണം . മുൻപറഞ്ഞമാതിരി ഈശ്വരപ്രാത്ഥന , ഹോമം, അല്ലെങ്കിൽ പൂജ മുതലായ കർമ്മം അനുഷ്ഠിക്കുമ്പോൾ വരൻ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം . പുരോഹിതനും ഗുരുജനങ്ങളും ബന്ധുമിത്രാദികളും ചുറ്റും ഇരുന്നു വേണം. സംസ്ക്കാരകർമ്മം അനുഷ്ഠിക്കുവാൻ, വധൂവരന്മാർ ഒന്നിച്ച് അഗ്നി, വായു, ചന്ദ്രൻ, സൂര്യൻ, അന്നം തുടങ്ങിയ ദേവതാസങ്ക്ൽപ്പത്തോടു കൂടി വേണം പ്രാർത്ഥിക്കാണം . അഥവാ ഹോമം - യജ്ഞം ചെയ്യണം . തദാവസരത്തിൽ വധു വരന്റെ തോളത്ത് കരം വെച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യഹൂതിയും പിന്നീട് ആജ്യഹൂതിയും ( മന്ത്രോച്ചാരപൂർവ്വം അഷ്ട്ഗന്ധം നെയ്യ് മുതലായ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ ആഹൂതി ) നൽകണം . പിന്നീട് ഹവനം ചെയ്ത നെയ്യ് വധു ആപാദചൂടം തേച്ച് കുളിക്കണം . ശുഭവസ്ത്രം ധരിച്ച് പൂർവ്വ സ്ഥാനത്തു വരുന്ന വധുവിനെ വരൻ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദക്ഷിണമായി ചെന്ന് ഇരുവരും സൂര്യദർശനം ചെയ്യണം എന്നിട്ട് വധു വരനെയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശ്രിർവ്വാദം സ്വീകരിക്കുന്നതോടെ ഈ സംസ്കാരത്തിന്റെ ഭാവാർത്ഥം വ്യഞ്ജിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്നിയുടെ പദവിയും വരൻ ഭർത്താവിന്റെ പദവിയും പ്രാപിക്കുന്നു. അനന്തരം പുരോഹിതനും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നൽകി സൽക്കരിക്കുകയും. പതിപത്നിമാർ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂർവ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം .
ഈ ഗർഭധാനസംസ്ക്കാരന്തരം പതിപത്നിമാരുടെ മനശ്ശരീരങ്ങൾ പ്രസന്നമായിരിക്കുന്ന സന്ദർഭത്തിൽ യഥാവിധി ഗർഭധാനം നിർവഹിക്കാം. അതിനുശേഷം സ്നാനം ചെയ്ത് വീണ്ടും പവിത്ര സങ്കല്പങ്ങളാലും ആചരണങ്ങളാലും മനഃശുദ്ധിയും കായശുദ്ധിയും പാലിക്കണം . പുത്രേഷ്ടം , നിഷേകം എന്നി പേരുകളിലും അറിയപ്പെടുന്ന ഗർഭധാനം കൊണ്ട് ഉദ്ദേശിക്കുന്നത്, ഗർഭധാരണം അഥവാ വീര്യസ്ഥാപനമാണ്. ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുകയെന്നതാണ്.
ഗർഭസ്യാധാനം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമ്മണാ തദ് ഗർഭധാനം
ഭർത്താവിനെ ശുശ്രൂഷിക്കുക എന്നതാണ് ഉത്തമകളായ സ്തീകളുടെ പരമമായ ധർമ്മം. ഭർത്താവിന്റെ ബന്ധുക്കളെയും കാപട്യമില്ലാതെ പരിചരിക്കണം. കുട്ടികളെ വേണ്ടവിധത്തിൽ വളർത്തി കുടുംബം നോക്കുന്നവളായിരിക്കണം ഭർത്താവ് ദുശ്ശീലങ്ങളുള്ളവനോ ദരിദ്രനോ, നിർഭാഗ്യവനോ, വൃദ്ധനോ, രോഗിയോ ആയിരുന്നാൽ പോലും ആത്മാർത്ഥമായി സ്നേഹിച്ച് പരിചരിക്കണമെന്ന് ഭഗവാൻ ഉന്നിപറയുന്നു. ധർമ്മം ഉപദ്ദേശിക്കുമ്പോൾ ഭഗവാൻ പുരുഷ പക്ഷപാതിയായ മാറുന്നുണ്ടോ?. മുകളിൽ പറഞ്ഞ ദോഷങ്ങളോടു കൂടിയ നിർഭാഗ്യവാനായ ഒരു ഭർത്താവിനെ ഏത് സ്ത്രീക്കാണ് കാപട്യമില്ലാതെ സ്നേഹിക്കാൻ കഴിയുക? ഭാഗവതത്തിൽ തന്നെ പല സ്ഥലങ്ങളിലും പറയുന്നത് സ്ത്രീ മായയാണ് എന്ന്. ഇനി ഭഗവാൻ പുരുഷനായി സ്ത്രീകളെ താഴ്ത്തിക്കെട്ടുകയും പുരുഷ മേധാവിത്വം പറയുകയും ചെയ്യുന്നതായി തോന്നതിരിക്കാൻ ധർമ്മം ഉപദ്ദേശിക്കുന്ന കൂട്ടത്തിൽ പുരുഷനെ, ഭർത്താവിനെ അപാതകി ആണെങ്കിൽ മാത്രം സ്വീകരിക്കാൻ മതി എന്നു പറയുന്നു. പാതകം ചെയ്യുന്ന പുരുഷനെ ഒരു സ്ത്രീക്കും പതിയായി സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ട് സ്തീകളുടെ ധർമ്മം ഇവിടെ ഭഗവാൻ മായ നിങ്ങാനാണ് പറയുന്നെങ്കിലും കൂടെ പുരുഷൻ പാതകം ചെയ്യരുതെന്നും ഭാര്യ തരുന്ന സ്നേഹം അനുഭവിക്കാൻ തക്ക പാത്ര മഹിമയും, ഗാത്ര മഹിമയും വെളിവാക്കേണ്ടതുമാണെന്ന് ബോധിപ്പിക്കുന്നു. സ്ത്രീ മായയായതുകൊണ്ട് എതേങ്കിലും പാതകം ചെയ്താൽ പോലും കുറ്റം പറയാൻ ആവില്ല.. എന്നാൽ ഏതു വിധേനയും മയയെ തരണം ചെയ്യേണ്ട പുരുഷൻ അപാതകിയായിരുന്നേ പറ്റൂ.........ഹരേ കൃഷ്ണ
ഹേ ഓടക്കുഴലേ! നീ എന്തു സുകൃതമാണ് നീ ചെയ്തത് ഇത്രമാത്രം സ്നേഹപൂർവ്വം ഭഗവാൻ നിന്നെ എപ്പോഴും ചുണ്ടോട് ചേർത്തുവെച്ചു കൊണ്ട് നിന്നിലൂടെ ഇത്ര മഹത്തായ നാദം പുറപ്പെടുവിക്കാൻ? ഇതു കേട്ട് ഓടകുഴൽ പറഞ്ഞു. .... ഈ സ്ഥനത്ത് എത്തുന്നതിനു മുമ്പ് എനിക്ക് നിരവധി കടമ്പകളും കഷ്ട്പ്പാടുകളും തരണം ചെയ്യേണ്ടിവന്നീട്ടുണ്ട്. ഞാൻ പൂർവ്വികമായി ഒരു പാഴ്മുളം ചെടിയായി ഭൂമിയിൽ അടിയുറച്ചു അനങ്ങാൻ വയ്യാതെ നില്പികായിരുന്നു. അവിടെ കഠിനമായ വെയിലും മഞ്ഞും മഴയും കാറ്റും എല്ലാം സഹിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ മൂർച്ചയേറിയ കത്തികൊണ്ട് ഒരാൾ എന്നെ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി. തീർന്നില്ല എന്റെ ശരീരത്തിൽ അവർ സുഷിരങ്ങൾ ഉണ്ടാക്കി അകം ചുരണ്ടി തടസ്സങ്ങളും മാലിന്യങ്ങളും തുടച്ചു നീക്കി അകം ശൂന്യമായി . ഇത്രയേറെ കഠിന തപസ്സ് അനുഷ്ഠിച്ചതിന്റെ ഫലമായാണ് ഞാൻ ഈ സ്ഥാനത്തിന് അർഹനായതും അംഗീകാരം കിട്ടിയതും.... ഓടക്കുഴൽ മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ് ഓടക്കുഴലിൽ എട്ട് സുക്ഷിരങ്ങൾ ഉണ്ട് അവ സൂചിപ്പിക്കുന്നത് മനുഷ്യരിലുള്ള പഞ്ചേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി, അഹംങ്കാരം എന്നിവയാണ്. അതുകൊണ്ട് നമ്മളിൽ അന്തർ ലീനമായിരിക്കുന്ന തടസ്സങ്ങളായ രാഗ- ദോഷങ്ങളേയും ഇഷ്ടാനിഷ്ടങ്ങളേയും അഹംങ്കാരത്തെയും മറ്റ് മാലിന്യങ്ങളേയും ഇല്ലായ്മ ചെയ്താലേ അന്തർഗതമായിരിക്കുന്ന ആത്മാവിന്റെ സംഗീതം അനർഗ്ഗളമായി ഒഴുകൂ. അകം പൊള്ളയും നിർമ്മലവുമായ മനസ്സോടു കൂടി വേണം ഭഗവാനെ പ്രാപിക്കാൻ . നമ്മുടെ ശരീരം ഭഗവാന്റെ ഓടക്കുഴലായി മാറട്ടെ. അപ്പോൾ നമ്മിൽ നിന്നും ആത്മാവിന്റെ സംഗീതം നിർഗ്ഗളിക്കുന്നത് അനുഭവിക്കുവാൻ നമുക്ക് കഴിയും.
പൃഥ്വി തുടങ്ങി മുകളിലേക്ക് ഉയരുംതോറും സാന്ദ്രത കുറഞ്ഞു വരുന്നതായി കാണാം . ആധുനികശാസ്ത്രപ്രകാരം സാന്ദ്രത കുറയുമ്പോൾ വ്യാപ്തം കൂടുന്നു. ഇതിൽ നിന്നും ഭൂമണ്ഡലത്തിൽ നിന്നും ആകാശമണ്ഡലത്തിലെത്തുമ്പോഴെക്കും സാനന്ദ്രത പരമാവധി കുറയുകയും വ്യാപ്തം പരമാവധി ആത്മവികാസം പ്രാപിക്കാൻ കഴിയുമെന്ന് ഒടുവിൽ നാമജാത്യാദികല്പനകളില്ലാത്ത പരമാനന്ദത്തിൽ ലയിക്കുവാൻ സാധിക്കുമെന്നും സന്ദേഹം ഒട്ടുമില്ല.
തുരിയാതീതം -- ആകാശം (അതിവാതകാവസ്ഥ) -- സദാശിവൻ -- ആനന്ദം
തുരിയം -- വായു (വാതകം) – അംബിക -- ചിത്തം
സുഷുപ്തി -- അഗ്നി(ഊർജ്ജം) -- രുദ്രൻ -- അഹംങ്കാരം
സ്വപ്നം -- ജലം(ദ്രാവകം) – വിഷ്ണു -- ബുദ്ധി


ജാഗ്രത് -- പ്രഥ്വവി (ഖരം) – ഗണപതി -- മനസ്സ്