2021, ജൂലൈ 17, ശനിയാഴ്‌ച

അടാട്ട് ശിവക്ഷേത്രം തൃശൂർ ജില്ല

 



അടാട്ട് ശിവക്ഷേത്രം തൃശൂർ ജില്ല 

===============================================================


തൃശൂർ ജില്ലയിലെ അടാട്ട് .രണ്ടു പ്രധാനമൂർത്തികൾ ശിവനും വിഷ്ണുവും .ഇവിടുത്തെ വിഷ്ണുവിനെയാണ്  കുറൂരമ്മ ശ്രീകൃഷ്ണനായി ആരാധിച്ചിരുന്നത് എന്ന് ഐതിഹ്യം പക്ഷെ ഇപ്പോൾ പ്രാധാന്യം ശിവനാണ് .ഉപദേവത രണ്ടു ഗണപതി. അയ്യപ്പൻ, ശിവരാത്രിയും അഷ്ടമിരോഹിണിയും ആഘോഷം .കിഴക്കോട്ടു ദർശനം രണ്ടു നേരം പൂജയുണ്ട്. കുറൂർ ചെമ്മങ്ങാട്ട് മനക്കാരുടെ ക്ഷേത്രമാണ്  നാട്ടുകാരുടെ കമ്മറ്റിയുമുണ്ട് വില്വമംഗലം ഈ മനകളിൽ ഭിക്ഷയെടുക്കാൻ ചെന്ന ഒരു കഥയുമായി ഈ ക്ഷേത്രത്തിനു എന്തോ ബന്ധമുണ്ട് 

അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

 





അടുക്കത്ത്   ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

================================================


കാസർകോട് ജില്ലയിലെ ബിബുങ്കലിനടുത്ത് .പൊയിനാച്ചി -ബന്തടുക്ക റൂട്ടിൽ.ബിബുങ്കലിൽ നിന്നും രണ്ടുകിലോമീറ്റർ കുണ്ടുകുഴി സ്റ്റോപ്പ് .അടുക്കത്ത് മേലോം എന്നാണു ക്ഷേത്രം എന്നാണു ഇവിടൻകളിൽ  അറിയപ്പെടുന്നത്  പ്രധാനമൂർത്തി മഹിഷാസുര മർദ്ദിനി .കിഴക്കോട്ടു ദര്ശനം മൂന്നുനേരം പൂജയുണ്ട് തന്ത്രി ഇരിവെൽ വാഴുന്നവർ .ഉപദേവത സരസ്വതി ,വൃശ്ചികത്തിലെ കാർത്തികയ്ക് ഉത്സവം .ഈ ക്ഷേത്രത്തിൽ എരുമപ്പാല് പച്ചയായി നേദിയ്ക്കും കാമലം നായർ എന്ന അടുക്കത്ത് യശമാനന്മാരുടെ  ക്ഷേത്രം .ഈ ക്ഷേത്രകുളത്തിൽ പാറവെട്ടിയ കുഴിയിലെ വെള്ളത്തിൽ -നിറയെ ആമകളുടെ  ത്വക്ക് രോഗത്തിന്  ഈ ആമകൾക്കു ചോറുകൊടുക്കുക എന്ന ആചാരമുണ്ട് വേനൽക്കാലത്ത് (രണ്ടുമാസം വെള്ളം വറ്റുന്ന കാലത്ത്) ആമകളെ കാണാറില്ല. 


അടുക്കളകുന്നു ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

 അടുക്കളകുന്നു  ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

===========================================================================


കാസർകോട് ജില്ലയിലെ ബളാൽ -മാലോം പഞ്ചായത്തിൽ . നീലേശ്വരം കൊന്നക്കാട് റൂട്ടിൽ അടുക്കളകുന്നു 

ക്ഷേത്രംസ്റ്റോപ്പിൽ . പ്രധാനമൂർത്തി ദുർഗ്ഗ കണ്ണാടി ബിംബമാണ് .അതിനാൽ എവിടെ നിന്നോ ആവാഹിച്ചു കൊണ്ട് വന്നതായിരിയ്ക്കാം . കിഴക്കോട്ടു ദർശനം .ഒരു നേരം മാത്രം പൂജയുള്ളൂ തന്ത്രി കക്കാട് പട്ടേരി .ഉപദേവത ക്ഷേത്രപാലൻ,അയ്യപ്പൻ ചാമുണ്ഡി ,ഗുരു,ഗുളികൻ . ഉപദേവനായ ക്ഷേത്രപാലനും പ്രധാനമൂർത്തിയായ ദുർഗ്ഗാഭഗവതിയ്ക്കും തുല്യ പ്രാധാന്യം  മേടം 8 ,9 ,10  ത്സവം .തിടമ്പ് നൃ ത്തമാണ് .നവരാത്രിയും ആഘോഷമുണ്ട്. ഇപ്പോൾ കമ്മിറ്റിയാണ്  ഭരണം. 

2021, ജൂൺ 19, ശനിയാഴ്‌ച

കുറുവാ ദ്വീപ് വയനാട് , തൃശിലേരി മഹാദേവ ക്ഷേത്രം

 


കുറുവാ ദ്വീപ് വയനാട്

===========================

ഒരു യാത്രാവരുവാൻ  പറ്റിയ വയനാട്ടിലെ ഏറ്റവും മികച്ച ഇടമാണ് കുറുവാ ദ്വീപ്. വർഷത്തിൽ നിശ്ചിത സമയത്ത് മാത്രം പ്രവേശനം അനുവദിക്കുന്ന ഇവിടെ കൃത്യം എണ്ണം സഞ്ചാരികളെ മാത്രമേ ഓരോ ദിവസവും പ്രവേശിപ്പിക്കാറുള്ളൂ. ജനവാസം ഇല്ലാതെ 950 ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ദ്വീപ് കബനി നദിയുടെ പോഷക നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് മുളംചങ്ങാടത്തിലൂടെയും നടന്നും എത്തിച്ചേരാം. വഴുക്കലുകൾ ഉള്ള പാറകളായതിനാൽ കുട്ടികളെയുംകൊണ്ട് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് ഏറെ ആസ്വദിക്കുവാൻ പറ്റിയ യാത്രയായിരിക്കും ഇതെന്നതിൽ സംശയമില്ല.

കാന്തൻപാറ വെള്ളച്ചാട്ടം 

=============================

മറ്റൊരു സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാ‌ട്ടം ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെയും കൊണ്ട് പോകുവാൻ പറ്റിയ സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാട്ടം. അടുത്ത് ചെന്നാൽ ഒരു കാന്തം പോലെ ഒഴുക്കിലേക്ക് വലിച്ചുകൊണ്ടു പോകുന്നശക്തിയുള്ളതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് പഴമക്കാർ കാന്തൻപാറ വെള്ളച്ചാട്ടം എന്നു പേരിട്ടത്. പാറക്കെ‌ട്ടുകളിലു‌ടെ ഇറങ്ങിചെന്നാല്‍ വെള്ളം പതിക്കുന്നതിന്റെ മനോഹര ദൃശ്യം കാണാം.  


പഴശ്ശിരാജയുടെ ശവകുടീരം 

============================

മുതിർന്നവരെപ്പോലെ തന്നെ കുട്ടികൾക്കും വ്യത്യസ്ഥമായ യാത്ര ഇഷ്‌ങ്ങൾ ഉണ്ട്. ചരിത്രത്തിലും കഥകളിലും താല്പര്യമുള്ള കുട്ടികളെയും കൊണ്ട് പോകുവാൻ പറ്റിയ ഇടമാണ് വീരയോദ്ധാവായിരുന്ന പഴശ്ശിരാജയു‌ടെ സ്മരണകളുറങ്ങുന്ന പഴശ്ശികുടീരം. വയനാടിന്റെ ചരിത്രം മാത്രമല്ല, പഴശ്ശിരാജയു‌ടെ ചരിത്രവും ഇവിടുത്തെ മ്യൂസിയത്തിൽ കാണാം


യാത്ര ഇപ്പോൾ വേണ്ട 


കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരമാവധി യാത്രകൾ ഒഴിവാക്കാം. യാത്രകൾ മാത്രമല്ല, കൂ‌ടിച്ചേരലുകൾ, കൂട്ടംകൂടിയുള്ള നിൽപ്, അനാവശ്യമായി പുറത്തുുപോകുന്നത് അങ്ങനെയെല്ലാം വേണ്ടന്നു വയ്ക്കാം






തൃശിലേരി മഹാദേവ ക്ഷേത്രം


തൃശിലേരി മഹാദേവ ക്ഷേത്രം

================================


പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളുടെ നാടാണ് വയനാട്. ആധുനികതയുടെ സ്വാധീനത്തിലും പാരമ്പര്യങ്ങളെ മുറുകെ പിടിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് തൃശിലേരി മഹാദേവ ക്ഷേത്രം. പുരാതന കാലം മുതല്‍ തന്നെയുള്ള തീര്‍ത്ഥാടന കേന്ദ്രമായ, ഇന്നും ദൂരെ ദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന ഈ ക്ഷേത്രത്തിന് ഇന്നും കൈമോശം വരാത്ത പല ആചാരങ്ങളുമുണ്ട്. തൃശിലേരി മഹാദേവ ക്ഷേത്രത്തിന്‍റെ ചരിത്രവും പ്രത്യേകതകളും വായിക്കാം

വയനാടിന്‍റെ സംസ്കാരവും ചരിത്രവും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് പുരാതനമായ തൃശിലേരി മഹാദേവ ക്ഷേത്രം. മാനന്തവാടി തിരുനെല്ലിക്ക് സമാപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. സ്വയംഭൂ ആണ് ക്ഷേത്രത്തിലെ ശിവലിംഗം എന്നു വിശ്വസിക്കപ്പെടുമ്പോഴും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.

സ്വയംഭൂ ശിവലിംഗം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂ ശിവലിംഗമാണ്. തൃശിലേരിയപ്പനായാണ് ശിവനെ ഇവി‌‌ടെ ആരാധിക്കുന്നത്. ഇവിടുത്തെ ശ്രീകോവിലിനു മുന്നിലായി പാര്‍വ്വതിക്കുള്ള ഒരു പീഠവും സമീപത്തായി ഗണപതി പ്രതിഷ്ഠയും കാണാം

ജലദുര്‍ഗ്ഗ തൃശിലേരി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ്. ഏറെ വിശേഷപ്പെട്ടതാണ് ഈ പ്രതിഷ്ഠ എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊന്ന്, ജലദുര്‍ഗ്ഗയുടെ ശ്രീകോവിലിനു ചുറ്റമായി എല്ലായ്പ്പോഴും വെള്ളം കാണാം. കാലാവസ്ഥ ഏതായാലും ഈ ജലനിരപ്പ് ഒരേ നിലയിലാണ് കാണപ്പെട്ടു വരുന്നത്. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. കോവിലിനു ചുറ്റുമുള്ല ഈ വെള്ളത്തിന് നിരവധി ഔഷധസിദ്ധികളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.


ഉപദേവതമാര്‍ ജലദുര്‍ഗ്ഗയെ കൂടാതെ വളരെ വിശേഷപ്പെട്ട പല ഉപദേവതമാരെയും ഇവിടെ കാണാം. ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നിവരാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെ സൂചിപ്പിക്കുവാനായി ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഇവിടെ കാണാം.

ആഘോഷങ്ങള്‍ ശിവക്ഷേത്രമായതിനാല്‍ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലാം ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. ശിവരാത്രി നാളില്‍ എഴുന്നള്ളത്തും, വിളക്കും നടത്തി വരുന്നു. രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. മഹാദേവന്റെ ജന്മനാളായ ധനു തിരുവാതിരയും ഇവിടെ ആഘോഷിക്കുന്നു.


ദീര്‍ഘമാംഗല്യത്തിനും വിവാഹത്തിനും ധനു തിരുവാതിര നാളില്‍ ക്ഷേത്രത്തിലെത്തി തിരുവാതിരനാളിൽ വ്രതമെടുത്താൽ ദീര്‍ഘമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. പെണ്‍കുട്ടികള്‍ക്ക് വേഗത്തില്‍ വിവാഹം ശരിയാകുവാനും ഈ വ്രതം നോറ്റ് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം


തൃശിലേരിയില്‍ വിളക്കുവെച്ച് പരമ്പരാഗതമായ പല വിശ്വാസങ്ങളും ഇന്നും വെച്ചുപുര്‍ത്തുന്ന തൃശിലേരി ക്ഷേത്രം. വയനാട്ടിലെ പുരാതനമായ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് തൃശിലേരിയും തിരുനെല്ലിയും പാപനാശിനിയും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലി തര്‍പ്പണത്തിനു ഏറെ പ്രസിദ്ധമാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം. ഇന്ന് ഇതേ രീതിയില്‍ പിന്തുടരുന്നവര്‍ വളരെ കുറവാണെങ്കിലും മൂന്നു ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ്. തൃശിലേരിയില്‍ പോകുവാന്‍ സാധിച്ചിലലെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന ഒരു പരിഹാര രീതിയും ഇവിടെ കാണാം.


വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിക്കു സമീപമാണ് തൃശിലേരി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്നും ഇവിടേക്ക് 32 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കല്‍പ്പറ്റയില്‍ നിന്നും 64 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ട്രെയിനിനാണ് വരുന്നതങ്കില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടുന്ന് കല്‍പ്പറ്റയിലെത്തി മാനന്തവാടി വഴി തിരുനെല്ലിയിലെത്താം.


2021, ജൂൺ 10, വ്യാഴാഴ്‌ച

ഉടലക്കാവ് തൃശൂർ ജില്ല

 ഉടലക്കാവ് തൃശൂർ ജില്ല 

===============================================



തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്തിൽ  പ്രധാനമൂർത്തി ശാസ്താവ് കിഴക്കോട്ടു ദർശനം .ശാസ്താവിന്റെ ഉടലാണ്  ഇവിടെ എന്ന് വിശ്വാസം താൾ തായങ്കാവിലും കാലു മുളങ്കുന്നത്തു കാവിലും  എന്നാണു ഐതിഹ്യം രണ്ടു നേരം പൂജയുണ്ട് പുതുക്കാട്ടു മനയ്ക്കു കാരാണ്മ ശാന്തി മകരത്തിലെ ഉത്രം ആഘോഷം  പത്താമുദയത്തിനു പാട്ടു .പാദുകാസുരനെ വധിയ്ക്കാൻ പ്രത്യക്ഷ പ്പെട്ട ശാസ്താവിന്റെ കബന്ധമാണ് ഇവിടെ എന്നാണു .പഴമ.. നാടുവാഴികളായ പുളിഞ്ചേരി നായർ തറവാട്ടു കാരുടെ ക്ഷേത്രമായി രുന്നു അന്യം നിന്നപ്പോൾ നാടുവാഴികളായ കുന്ന ത്തുള്ളി അച്ചന്മാരുടെ  തറവാട്ടിലേക്ക് ഊരാളസ്ഥാനം കൈവന്നു ഈ ക്ഷേത്രമതിൽക്കകത്ത് മറ്റൊരു ക്ഷേത്രവുമുണ്ട്  തത്തംപള്ളി ദേവി ക്ഷേത്രം ഇത് കൊച്ചി ദേവസം ബോർഡിന്റേതാണ്  ഒരേ വളപ്പിൽ ഒന്ന് സ്വകാര്യക്ഷേത്രവും മറ്റൊന്ന് കൊച്ചി ദെവസം ബോറിന്റെതും തത്തംപള്ളി  ക്ഷേത്രം തത്ജതം പുള്ളി മനവകയായിരുന്നു .മന അന്യം നിന്നപ്പോൾ നാടുവാഴികളായ  കുന്ന ത്തുള്ളി  വീട്ടുകാർ ക്ഷേത്രം ഉടലക്കാവിലേയ്ക്ക് മാറ്റി ദേവീക്ഷേത്രത്തിനു ധാരാളം കാട്  സ്വത്തായി ഉണ്ടായിരുന്നു. ശക്ത്ൻ  തമ്പുരാന്റെ കാലത്ത് ഈ കാടെല്ലാം രാജ്യത്തിലേക്ക് ലയിപ്പിച്ച് .ക്ഷേത്രം രാജഭരണത്തിലാക്കി  അതുകൊണ്ടാണ് തത്ത്വം പള്ളി കൊച്ചി ദേവസം ബോർഡിൻറെ കീഴിലായതു 

ഉത്രം കുളങ്ങര മഹാവിഷ്ണു ക്ഷേത്രം ,തൃശൂർ ജില്ല

 


ഉത്രം കുളങ്ങര മഹാവിഷ്ണു ക്ഷേത്രം ,തൃശൂർ ജില്ല 

=====================================================================



തൃശൂർ ജില്ലയിലെ  വെളപ്പായ പഞ്ചായത്തിൽ മെഡിക്കൽ കോളേജിനടുത്ത് പ്രധാനമൂർത്തി മഹാവിഷ്ണു  വട്ട ശ്രീകോവിൽ. കിഴക്കോട്ടു ദർശനം .മൂന്ന് നേരം പൂജയുണ്ട് .തന്ത്രി പാലക്കാട്ടിരി  ഉപദേവത  ഭഗവതി, ഗണപതി, അയ്യപ്പൻ. ഗണപതി തെക്കോട്ടു ദര്ശനം കുംഭത്തിലെ ഏകാദശി വിശേഷം  ഗണപതിയ്ക്ക് അപ്പം മൂടലുണ്ട്  കൊച്ചിൻ ദേവസം ബോർഡ് വാക് ക്ഷേത്രമാണ് .ഈ ക്ഷേത്രകുളത്തിന്റെ തൃപ്പടിയിൽ ചീട്ടെഴുതി വെച്ചാൽ ആവശ്യ മുള്ള സാധനങ്ങൾ കിട്ടിയിരുന്നു എന്ന് വിശ്വസമുണ്ട്  പഴയകാലത്തെ ചില നാടുവാഴികളുടെ ക്ഷേത്രങ്ങളിൽ ഇത്തരത്തിലുള്ള വിശ്വാസമുണ്ട്  നാടുവാഴികൾ ദേവനെ സാക്ഷി നിറുത്തി സാധനങ്ങൾ നല്കുന്നതായിരിയ്ക്കാം  ആവശ്യം കഴിഞ്ഞാൽ കുളക്കടവിൽ തന്നെ തിരിച്ചുകൊണ്ടുപോയി വയ്ക്കണം എന്നാണു ഈ ക്ഷേത്രങ്ങളിലെ വിശ്വാസങ്ങൾ  പാത്രം, പണം, സ്വർണ്ണം തുടങ്ങിയവയാണ്   ഇങ്ങനെ ലഭിച്ചിരുന്നത് ഒരാൾ തിരിച്ചു സാധനങ്ങൾ കൊടുക്കാതായപ്പോൾ ഈ പതിവ് നിന്ന് എന്നാണ്. ഇത്തരം ക്ഷേത്രങ്ങളിൽ നിന്നും സാധനങ്ങൾ കിട്ടാതാവാൻ കാരണമെന്ന്   ഐതിഹ്യം .


ഉത്രത്തിക്കാവ് പാലക്കാട് ജില്ല

 


ഉത്രത്തിക്കാവ്  പാലക്കാട് ജില്ല 

==============================


പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തിരുവാഴിയോടിനടുത്ത് .ഒറ്റപ്പാലം -മണ്ണാർക്കാട് റൂട്ടിൽ പ്രധാന മൂർത്തി ഭദ്രകാളി ശിലാവിഗ്രഹം  വടക്കോട്ടാണ് ദര്ശനം മൂന്നു നേരം പൂജയുണ്ട് കുളങ്ങര നായരുടെ പൂജയായിരുന്നു ഇപ്പോൾ നമ്പൂതിരി പൂജ മീനഭരണി ഉത്സവം ഏഴു ദിവസത്തെ ഉത്സവമുണ്ട് 30  ആനകൾ ഉണ്ടാകും ഒൻപതു ദേശക്കാരുടേതാണ് വേല.  കുതിരക്കളിയും കാള കളിയുമുണ്ട് . കിഴിയേടത്ത് നമ്പൂതിരിയുടെ  കുടപ്പുറത്ത്  കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്ന് ഐതിഹ്യം  ഉത്രത്തിക്കാവിൽ മുത്തശ്ശിയും നാലിശ്ശേരിയിൽ അമ്മയും പരിയാനം പറ്റയിൽ  മകളും എന്നൊരു ഐതിഹ്യമുണ്ട് എച് .ആർ &സി..ഇ  യുടെ നിയന്റിഹരണത്തിലുള്ള ക്ഷേത്രമാണ്  ഇതിനു തൊട്ടടുത്ത് തിരുനാരായണപുരം വിഷ്ണു ക്ഷേത്രമുണ്ട്. 

2021, മേയ് 28, വെള്ളിയാഴ്‌ച

പരാശർ തടാകം ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം,












 പരാശർ തടാകം 

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, 

=========================================================

l

മിത്തുകളാലും കഥകളാലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് നാടിന്‍റെ പ്രത്യേകത. കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്നു തോന്നുമെങ്കിലും പല ഇടങ്ങള്‍ക്കും പ്രത്യേകിച്ച് ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ഉത്തര്‍ പ്രദേശിലെയും സ്ഥലങ്ങള്‍ക്ക് പുരാണ ഇതിഹാസങ്ങളുമായി മാറ്റിവയ്ക്കുവാന്‍ കഴിയാത്ത തരത്തില്‍ ബന്ധങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് പ്രശാര്‍ ലേക്ക് അഥവാ പരാശാര്‍ തടാകം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം വിശ്വാസികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എല്ലാം ഒരുപോലെ പ്രിയപ്പെട്ടതാണ് വശീകരിക്കുന്ന പ്രകൃതിഭംഗിക്കു പുറമേ പല കാര്യങ്ങളും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ട്രക്കിങ്ങിലെ തുടക്കക്കാര്‍ക്കു പോലും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുന്ന ഇടമായതിനാല്‍ പലരും രണ്ടാമതൊന്നാലോചിക്കാതെ പരാശര്‍ തടാകത്തെ തിരഞ്ഞെടുക്കുന്നു. ഇതാ പരാശര്‍ തടാകത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കുറച്ചു കാര്യങ്ങളിലേക്ക്!!!


പരാശര മഹര്‍ഷി തപസ്സുചെയ്തയിടം പരാശര ത‌ടാകത്തെക്കുറിച്ചു പറയുമ്പോള്‍ ഐതിഹ്യങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. പുരാണങ്ങളിലെ പലപല കഥകളും ഈ തടാകത്തിന്‍റേതായുണ്ട്. അതിലൊന്ന് പരാശര മഹര്‍ഷിയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം ഇവിടുത്തെ ത‌ടാകത്തിന്‍റെ കരയിലിരുന്നു തപസ്സനുഷ്ഠിച്ചുവെന്നും അങ്ങനെ കാലക്രമേണ ഇവിടം പരാശര്‍ തടാകം എന്നായി മാറിയെന്നുമാണ് ഇവിടുത്തെ ഒരു വിശ്വാസം.


കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മഹാഭാരതവും പാണ്ഡവരുമായും തടാകത്തിന്‍റെ കഥകള്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മടങ്ങുംവഴി പാണ്ഡവര്‍ ഇവിടെ എത്തി. കമ്രുനാഗവുമായി ആയിരുന്നു ഇവരുടെ മടക്കം, യാത്രയില്‍ ഈ സ്ഥലത്തെത്തിപ്പോള്‍ യക്ഷന്മാരുടെ രാജാവായ കമ്രുനാഗിന് ഈ സ്ഥലം വളരെ അധികം ഇഷ്ടമാവുകയും ഇവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെ പാണ്ഡവരിലെ ശക്തിമാനായ ഭീമന്‍ അദ്ദേഹത്തിന്‍റെ കൈമുട്ട് വെച്ച് ഭൂമിയില്‍ ഇടിച്ച് ഒരു കുളം സൃഷ്ടിച്ചുവെന്നും അതാണ് ഈ കാണുന്ന പരാശര്‍ ത‌ടാകം എന്നുമാണ് വിശ്വാസം


കണ്ടെത്തുവാനാത്ത ആഴം


 ഇവിടുത്തെ പ്രാദേശിക വിശ്വാസങ്ങള്‍ അനുസരിച്ച് ഈ തടാകത്തിന്റെ ആഴം കണ്ടെത്തുവാനും അളക്കുവാനും സാധിക്കുന്നതിനും മേലെയാണ് എന്നാണ് വിശ്വാസം. ഒരിക്കല്‍ കൊടുങ്കാറ്റില്‍ സമീപത്തെ വന്‍ മരങ്ങള്‍ തടാകത്തില്‍ പതിക്കുകയും ഒരു തുമ്പു പോലും കാണുവാന്‍ സാധിക്കാത്ത വിധം അത് ആഴത്തില്‍ മറഞ്ഞുവെന്നുമാണ് ഇതിനു കാരണങ്ങളിലൊന്നായി അവര്‍ പറയുന്നത്. ഒരിക്കല്‍ പ്രഗത്ഭരായ രണ്ട് ജര്‍മ്മന്‍ ഡൈവര്‍മാര്‍ ഇതിന്റെ ആഴം അളക്കുവാനായി ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു മടങ്ങിയത്രെ.


വിശുദ്ധ തടകാം മുന്‍പ് സൂചിപ്പിച്ച ഐതിഹ്യങ്ങളും കഥകളും കാരണം ഈ ത‌ടാകത്തിന് എന്നും വിശുദ്ധ പരിവേഷമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമൊന്നും തടാകത്തിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ആകെ തടാകത്തിനു സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് പൂജാ ആവശ്യങ്ങള്‍ക്കു മാത്രമാണ് തടാകത്തിലേക്ക് വരുവാന്‍ അനുമതിയുള്ളത്


ഹോളോമിക്റ്റിക് ലേക്ക് വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഹോളോമിക്റ്റിക് ലേക്കുകളില്‍ ഒന്നു കൂടിയാണ് പരാശാര്‍ തടാകം. വര്‍ഷത്തില്‍ ഒരു പ്രത്യേക സമയത്ത് തടാകത്തിലെ ഏറ്റവും ഉപരിതലത്തില്‍ നിന്നും ഏറ്റവും താഴെ വരെ ഒരേ തരത്തിലുള്ള സാന്ദ്രതയും ചൂടും ആയിരിക്കും.


ഒഴുകുന്ന കര!! തടാകത്തിനുള്ളിലായി ഒഴുകി നടക്കുന്ന ചെറിയൊരു കരപ്രദേശവും ഇവിടെ കാണാം.വിവിധ അവസ്ഥകളിലുള്ള ജൈവവൈവിധ്യമാണ് ഈ ചെറിയ കരഭാഗത്തായി കാണുവാന്‍ സാധിക്കുന്നത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ സസ്യജാലങ്ങൾ ചേർന്നതാണ് ഇത്,. വളരെ ചെറുതാണെങ്കിലും, അതായത് തടാകത്തിന്‍റെ ഭാഗത്തിന്റെ വെറും 7 ശതമാനം മാത്രമാണ് ഈ കരപ്രദേശം ഉള്ളതെങ്കിലും തടാകത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ഇതിനു പ്രത്യേക പങ്കുണ്ട്. ഫ്ലോട്ടിംഗ് ദ്വീപ് തടാകത്തിലെ എല്ലാ ദിശകളിലേക്കും നീങ്ങുന്നു.


ക്ഷേത്രം പരാശര മഹര്‍ഷിക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബാന്‍സന്‍ രാജാവാണ് പണി കഴിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ഒരു ബാലന്‍ ഒറ്റ മരത്തില്‍ നിന്നും നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നും ഒരു വിശ്വാസമുണ്ട്. ഹിമാതല്‍ പ്രദേശിലെ വാസ്തുവിദ്യയനുസരിച്ച്, പഗോഡ രീതിയില്‍ മൂന്നു തട്ടുകളായി കല്ലിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ശരണാഹുലി മേള എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ആഘോഷിക്കുന്ന ശരണാഹുലി മേള ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പരമ്പരാഗത ഹിമാചല്‍ ശൈലിയിലാണ് ഇവിടുത്തെ ആഘോഷങ്ങള്‍ നടക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും വലിയ വിരുന്നും മേളയുടെ അവസാനമുണ്ടാകും. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമാണ് ഇതില്‍ പങ്കെടുക്കുവാനായി അവിടെ എത്തുന്നത്.


അടിപൊളി കാഴ്ചകള്‍ സമുദ്രനിരപ്പില്‍ നിന്നും 2,730 മീറ്റര്‍ ഉയരത്തിലാണ് പരാശര്‍ തടാകം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കുറേയധികം കാഴ്ചകളാണ് ഇവിടെ നിന്നാല്‍ കാണുവാന്‍ സാധിക്കുക. ഷിംല, കിന്നൗര്‍, റൊത്താങ് പാസ്, ദൗലാധര്‍ പര്‍വ്വത നിരകള്‍, തുടങ്ങിയ സ്ഥലങ്ങളുടെ അതിമനോഹരമായ, മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. ചുറ്റിലുമൊഴുകുന്ന ബിയാസ് നദിയും പ്രദേശത്തി പ്രത്യേക ഭംഗി നല്കുന്നു.


പരാശര്‍ ട്രക്ക് ഹിമാചലിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങുകളില്‍ ഒന്നാണ് പരാശര്‍ ട്രക്ക്. കയറ്റങ്ങളും ഇറക്കങ്ങളും ആപ്പിള്‍ തോട്ടങ്ങളും പുല്‍മേടുകളും മഞ്ഞും എല്ലാമായി വ്യത്യസ്തമായ അനുഭവമാണ് ഈ ട്രക്കിങ് സമ്മാനിക്കുന്നത്. ബാഗി എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ദൗലാധര്‍ പര്‍വ്വതത്തെ കണ്ടുകൊണ്ടാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണെങ്കില്‍ വഴിയില്‍ മുഴുവനും ഭംഗിയായി പൂത്തു നില്‍ക്കുന്ന റോഡോഡോന്‍ഡ്രോണ്‍ ചെടികളെയും കാണാം. സാധാരണയായി തണുപ്പു കാലങ്ങളില്‍ ഇവിടേക്ക് ട്രക്കിങ് അനുവദിക്കാറില്ല. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവി‌ടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.


എത്തിച്ചേരുവാന്‍ ‌ട്രക്ക് ചെയ്തും റോഡ് വഴിയും പരാശര്‍ തടാകത്തിലേക്ക് എത്തിച്ചേരാം. മാണ്ഡിയില്‍ നിന്നും ഇവിടേക്ക് ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. തടാകത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വരെയാണ് സര്‍വ്വീസ്. അവിടെ നിന്നും ബാക്കി ദൂരം നടന്ന് എത്തേണ്ടി വരും. ഡല്‍ഹിയില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയാണ് മാണ്ഡി സ്ഥിതി ചെയ്യുന്നത്.


മുണ്ടേശ്വരി ക്ഷേത്രം,ഒ‍ഡീഷയിലെ കൈമൂര്‍ ജില്ല

 പുരാതന ക്ഷേത്രങ്ങൾ 







മുണ്ടേശ്വരി ക്ഷേത്രം,ഒ‍ഡീഷയിലെ കൈമൂര്‍ ജില്ല


ഇന്ത്യയിലെ ഏറ്റവും പുരാതനമായ, ഇന്നും പൂജകളും ആരാധനകളും കൃത്യമായി നടത്തുന്ന ക്ഷേത്രമാണ് മുണ്ടേശ്വരി ക്ഷേത്രം. ഒ‍ഡീഷയിലെ കൈമൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങള്‍ക്കില്ലാത്ത പ്രത്യേകതകളാല്‍ സമ്പന്നമാണ്. പുരാതന ക്ഷേത്രങ്ങളെന്ന് അവകാശപ്പെടുന്ന പല ക്ഷേത്രങ്ങളുമുണ്ടെങ്കിലും ചരിത്രം സാക്ഷ്യപ്പെടുത്തിയ പുരാതന ക്ഷേത്രം മുണ്ടേശ്വരി ക്ഷേത്രമാണ്.


സിഇ 625 ല്‍ ഇവിടെ നിന്നും ലഭിച്ച തെളിവുകളനുസരിച്ച് സിഇ 625 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളില്‍ സിഇ 635 ലെ എന്നു കരുതപ്പെടുന്ന ലിഖിതങ്ങളും മറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ചില പഠനങ്ങള്‍ അനുസരിച്ച് എഡി നാലാം നൂറ്റാണ്ടിനും മുന്‍പേ ഈ ക്ഷേത്രം ഇവിടെയുണ്ട് എന്നാണ് പറയുന്നത്. 1915 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.

കഥ ഇങ്ങനെ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് മഹിഷാസുര മര്‍ദ്ദിനിയുമായി ബന്ധപ്പെട്ടതാണ്. മഹിഷാസുരന്റെ കീഴിലെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്ന ചന്ദ എന്നും മുണ്ഡ എന്നും പേരായ രണ്ടു സഹോദരങ്ങളായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍. ദുര്‍ഗ്ഗാ ദേവി മഹിഷാസുുരനെ കൊന്നുകഴിഞ്ഞപ്പോള്‍ സഹോദരന്മാര്‍ ചേര്‍ന്ന് രണ്ടു ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. മുണ്ഡ മുണ്ഡേശ്വരി ഭവാനി ക്ഷേത്രവും ചന്ദ ചന്ദേശ്വരി ഭവാനി ക്ഷേത്രവും നിര്‍മ്മിച്ചു എന്നാണ് വിശ്വാസം


ശ്രീലങ്കയില്‍ നിന്നും വന്ന തീര്‍ഥാടകര്‍ മുണ്ടേശ്വരിയില്‍ നിന്നും ലഭിച്ച ലിഖിതങ്ങളും മറ്റും ചരിത്രത്തോട് ചേര്‍ത്തു വായിച്ചപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയാണ് വന്നത്. ഇവിടെ നിന്നും ഗവേഷണത്തില്‍ ലഭിച്ച രാജകീയ മുദ്രയാണ് പുതിയ ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്. ശ്രീലങ്കയില്‍ നിന്നും വന്ന ഒരു കൂട്ടം സന്യാസിമാരുടെ കയ്യില്‍ നിന്നും ഇവിടെയെത്തിയ രാജകീയ മുദ്ര ശ്രീലങ്കന്‍ ചക്രവര്‍ത്തിയായിരുന്ന മഹാരാജു ദത്താഗമാനിയുടെ (101-77ബിസി)കാലത്തുള്ളതാണെന്ന് ചരിത്രം പറയുന്നു. അതുകൊണ്ടു തന്നെ അത്രത്തോളം പഴക്കം ക്ഷേത്രത്തിനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്


അഷ്ടഭുജാകൃതി ക്ഷേത്രങ്ങള്‍ക്ക് തീരെ അപൂര്‍വ്വമായ അഷ്ടഭുജാകൃതിയാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നഗരരീതിയിലുള്ള നിര്‍മ്മാണമാണ് ക്ഷേത്രത്തിന്‍റേത്. ക്ഷേത്രഗോപുരങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലാണുള്ള്. പുരാവസ്തു വകുപ്പിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുണ്ട്. ശിവലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും മുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയുമൊക്കെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നതും കാണാം


2000 വര്‍ഷത്തിലധികമുള്ള പൂജ രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്രമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ഏകദേശം രണ്ടായിരത്തിലധികം വര്‍ഷമായി ഇവിടെ മുടങ്ങാതെ പൂജ നടക്കുന്നുണ്ട്. ഓരോ വര്‍ഷവും 12 ലക്ഷം മുതല്‍ 14 ലക്ഷം വരെ വിശ്വാസികളാണ് ഇവിടെ എത്തുന്നത്.


എത്തിച്ചേരുവാന്‍ പാട്ന, ഗയ, വാരണാസി തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ക്ഷേത്രത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള മൊഹാനിയ-ബാബുവ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.വാരണാസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ളത്. 102 കിലോമീറ്റര്‍ ദൂരമാണ് വിമാനത്താവളത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ളത്.


2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

വേങ്ങൂർ ദുർഗ്ഗാക്ഷേത്രം എറണാകുളം ജില്ല

 




വേങ്ങൂർ ദുർഗ്ഗാക്ഷേത്രം എറണാകുളം ജില്ല

============================================


108  ദുര്ഗാലയങ്ങളിൽ ഒന്ന് .എറണാകുളം ജില്ലയിലെഅങ്കമാലിയ്ക്കടുത്ത് .വേങ്ങൂരിൽ .അങ്കമാലി-കാലടി റൂട്ടിൽ നായരങ്ങാടി സ്റ്റോപ്പ്. പ്രധാനമൂർത്തി ദുർഗ്ഗ ..കിഴക്കോട്ടു ദര്ശനം മൂന്നുനേരം പൂജയുണ്ട് തന്ത്രി ആദ്യം കുറ്റാലക്കോടായിരുന്നു .ഇപ്പോൾ ബംബലിയസ്സ്‌ .പീഠമടക്കം അഞ്ചരയടിയോളം ഉയരമുള്ള വിഗ്രഹമാണ് കടും പായസം പ്രധാന നേദ്യം .ഉപദേവതാ, ശിവൻ, ശാസ്താവ് ഗണപതി ,മണികണ്ഠൻ ഭദ്രകാളി, രക്തേശ്വരി . മുൻപ് ആറാട്ടുപുഴ പൂരപങ്കാളിയായിരുന്നു ഈ പ്രദേശത്തെ ഏഴ് ദേവിമാരായിരുന്നു ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നത്. ഇത് നിലച്ചു പോയതോടെ ആറാട്ടുപുഴപൂര ദിവസം  ഈ ദേവിമാർ ഏഴിപ്രത്ത് എത്തിയിരുന്നു എന്നും പുരാവൃത്തമുണ്ട് ഇപ്പോൾ വേങ്ങൂരിൽ മീനത്തിലെ ഉത്രം ആറാട്ടായി ഒൻപതു  ഉത്സവം  ദിവസത്തെ വേങ്ങൂരിൽ കൊടിയേറ്റ് ദിവസം തന്നെയാണ് പൂരം  രണ്ടാം ദിവസം മാണിയ്ക്കമംഗലത്ത് .പൂരം. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്ന ദേവീക്ഷേത്രങ്ങളിൽ ഇതേ ക്രമത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ ആണ് പൂരം ഇതുസംബന്ധിച്ചു ഒരു പദ്യ.മുണ്ട് .



പൂരം മുൻപില് വേങ്ങൂർ 

പിന്നെ മാണിക്യമംഗലം   

അവണങ്കോട് ,നായത്തോട് എഴിപ്പുറം 

    ഐ ക്ഷേത്രങ്ങളിലെല്ലാം  ഉത്സവം കഴിഞ്ഞു എട്ടാം ദിവസം ആയിരുന്നു ആറാട്ടുപുഴപൂരം .ഈ ദിവസം ഇപ്പോഴും ദേവിമാർ ആറാട്ടുപുഴയ്ക്കു പോകുന്നു  എന്ന് സങ്കല്പമുണ്ട്.  വേങ്ങൂരിൽ അന്ന് കൊടിയ്‌ക്ക പഷ്ണി  എന്ന ചടങ്ങുണ്ട് . ദേവി ആറാട്ടുപുഴയ്ക്കു പോയി  എന്ന് സങ്കല്പമുള്ളതിനാൽ  അന്ന് ഇവിടെ പൂജയില്ല.  ഒരു വിളക്ക് മാത്രം  കത്തിച്ചു വയ്ക്കും  1963 ൽ പുന പ്രതിഷ്ട നടത്തി . മൈലകോട്ടുമന ,,പരാഴിവട്ടത്തു മനക്കാരുടെ  ക്ഷേത്രമായിരുന്നു ഇപ്പോൾ ട്രസ്റ്റ്  മാണി യ്ക്കമംഗലം സഹോദരിയാണെന്നും വിശ്വാസമുണ്ട് 







2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം കോട്ടയം ജില്ല

 


ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം കോട്ടയം ജില്ല

==============================================



കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിൽ .പാലാ-ഈരാറ്റുപേട്ട റൂട്ടിൽ . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ .ധർമ്മപുത്രർ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. തന്ത്രി ചേന്നാസ്സു .ഇവിടുത്തെ വിഗ്രഹം ചതുർബാഹുവാണ് .ക്ഷേത്രത്തിലെ ആദ്യത്തെ അഭിഷേകത്തിനു മീനച്ചിൽ ആറ്റിലെ  വെള്ളം ഉപയോഗിയ്ക്കണമെന്നു ചിട്ടയുണ്ടായിരുന്നു  മകര സംക്രമം കൊടി കയറി എട്ടു ദിവസത്തെ ഉത്സവം .അഷ്ടമിരോഹിണിയും ആഘോഷം. ഉപദേവത  ഗണപതി, ശാസ്താവ് , ദുർഗ്ഗ,വനദുർഗ്ഗ, വിഷുവിനു 

കാവടിയുണ്ട്. കുംഭത്തിലെ ശുക്ലപക്ഷ ദ്വാദശീ  പ്രതിഷ്ഠാദിനം ക്ഷേത്രത്തിലെ ഉച്ചപൂയ്ക്കുമുമ്പ് നമസ്കാര ഊട്ടു ഉണ്ട്. ഇത് ക്ഷത്രിയൻ പ്രതിഷ്ഠിച്ചതുകൊണ്ടോ മൂർത്തിയ്ക്കു ക്ഷത്രിയസ്ഥാനം കല്പിച്ചിരുന്നതുകൊണ്ടോ  ആകാം .ഇത് കോലത്തിരി കേരളത്തിലേയ്ക്കു കൊണ്ടുവന്ന  കർണ്ണാടക  ബ്രാഹ്മണർ ക്കിടയിലുള്ള ഒരു ആചാരമാണെന്നു തോന്നുന്നു. തലശ്ശേരി തിരുവങ്ങാട് ക്ഷേത്രത്തിലും ഇതുപോലെയാണ് ആചാരം .ക്ഷേത്രത്തിൽ കൊല്ലവർഷം 803 ൽ നടയ്ക്കൽ വച്ച ആൽവിളക്കുണ്ട് ഇത് കത്തിച്ചാൽ നിഴൽ ഉണ്ടാകില്ലത്രേ .ഈ വിളക്ക് വെങ്ങാരപ്പള്ളിയിലെ മൂശാരി നിർമിച്ചതാണന്ന്‌ പഴമ. കല്ലേറിൽ,എടയനിക്കാട് കടുമ്മത്തിൽ ,വട്ടോളിൽ ,കൊളഭാഗത്ത് ,ആമന്തൂർ ,മരുത്തശ്ശേരി,,വലയ്ക്കാമറ്റം ,കരിപ്പാമാറ്റം പാണ്ടത്തിൽ ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ ഭരണങ്ങാനം ,ഇടമറ്റം അമ്പാറ ,കീഴ്പറയാർ  കരക്കാരുടെ ക്ഷേത്രം 


ഭരണങ്ങാനം എന്ന പേരുവന്നത് ഇവിടെയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചിരപുരാതന ചരിത്രവുമായി ബന്ധപ്പെട്ടാണ്. പാണ്ഡവന്മാരുടെയും പാഞ്ചാലിയുടെയും വനവാസകാലത്ത് യുധിഷ്ഠിരൻ ഇവിടെ വിഷ്ണുപൂജ നടത്തിയിരുന്നു. കുംഭമാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിൽ അദ്ദേഹം ദ്വാദശിപൂജ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പക്കൽ കൃഷ്ണവിഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭക്തന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ കൃഷ്ണദേവൻ വിഷ്ണുവിന്റെ ഒരു സുന്ദരവിഗ്രഹം വേദവ്യാസമുനിയെയും നാരദമുനിയെയും ഏല്പിച്ച് യുധിഷ്ഠരനുവേണ്ടി പൂജ നടത്താൻ നിയോഗിച്ചു. യുധിഷ്ഠരനുവേണ്ടി വിഷ്ണുപൂജ നടത്തിയ അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. മുനിമാർ അഭിഷേകം നടത്തിയത് ഇപ്പോൾ മീനച്ചിലാറ് എന്നറിയപ്പെടുന്ന ഗൗനാനദിയിലെ ജലം ഉപയോഗിച്ചായിരുന്നു. പാണ്ഡവരും പാഞ്ചാലിയും അവരുടെ വ്രതം അവസാനിപ്പിച്ച് പാരണവീടൽ നടത്തിയത് ഇവിടെ വച്ചായിരുന്നു. പാരണവീടൽ നടത്തിയ കാട് എന്ന അർഥത്തിൽ പാരണാരണ്യം അഥവാ പാരണകാനനം എന്ന് ഈ സ്ഥലത്തിന് പേരിട്ടത് അവരാണ്. കാലക്രമത്തിൽ പാരണംകാനമായിത്തീർന്ന സ്ഥലപ്പേര് നൂറ്റാണ്ടുകൾ കൊണ്ടാണ് ഭരണങ്ങാനമായി മാറിയത്.അവർ ഇവിടെ ഏതാനും ദിവസം താമസിച്ച് പൂജകൾ നടത്തി. സ്ഥലത്തുണ്ടായിരുന്ന ഒരു ബ്രാഹ്മണനെ ഒരു ക്ഷേത്രമുണ്ടാക്കാനും നിത്യവും പൂജകൾ നടത്താനും നിയോഗിച്ചശേഷമാണ് അവർ ഇവിടെനിന്നു പോയത്. അപ്പോൾ പൂജകൾ നടത്താൻ വേണ്ടത്ര വെള്ളം പുഴയിലില്ലായിരുന്നു. അതിനാൽ ഭീമൻ തന്റെ ഗദയുപയോഗിച്ച് വിഗ്രഹത്തിനു സമീപം ഒരു കിണർ കുഴിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആദ്യത്തെ അഭിഷേകം മീനച്ചിലാറ്റിലെ ജലമുപയോഗിച്ചും തുടർന്നുള്ള അഭിഷേകങ്ങൾ കിണർവെള്ളമുപയോഗിച്ചുമാണ് ഇന്നും നടത്തുന്നത്.

ഭരദ്വാജ ഋഷീശ്വരമഹാദേവ ക്ഷേത്രം തിരുവനന്തപുരം ജില്ല

 




ഭരദ്വാജ ഋഷീശ്വരമഹാദേവ ക്ഷേത്രം  തിരുവനന്തപുരം ജില്ല

=======================================================

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് .റെയിൽവേ ഗേറ്റിനടുത്ത്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു .പ്രധാനമൂർത്തി ശിവൻ .കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട് ഉപദേവത ഗണപതി,ശാസ്താവ്,നാഗം .ശിവരാത്രി ആഘോഷമുണ്ട് ഭരദ്വാജ മഹർഷി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിൻറെ ക്ഷേത്രമാണ് ഈ ഉപഗ്രൂപിലെ മറ്റു ക്ഷേത്രങ്ങൾ  വെങ്ങാനൂര്ർ ഭഗവതി കേളേശ്വരം ശിവൻ, ഐത്തിയൂർ മഹാവിഷ്ണു, അണികുളത്ത് കണ്ഠൻ ,ശാസ്താ ,മാർതാണ്ഡേശ്വരം മുരുകൻ, എരുത്താവൂർ  ശിവൻ,കരിങ്ങൽ ശാസ്താവ് വിഴിഞ്ഞം ഭഗവതി,തളിയൂർ ശിവൻ ,മണ്ണടി ഭഗവതി  

2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

വെള്ളറട ഭഗവതിക്ഷേത്രം തിരുവനന്തപുരം ജില്ല

 



വെള്ളറട ഭഗവതിക്ഷേത്രം തിരുവനന്തപുരം ജില്ല

================================================



തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ .തമിഴ് നാടു  അതിർത്തിയ്ക്കു ആണ് ക്ഷേത്രം .നെയ്യാറ്റിൻകര അമരവിലയിൽ നിന്നും തിരിഞ്ഞു പോകണം പ്രധാനമൂർത്തി ഭഗവതി കിഴക്കോട്ടു ദർശനം .മൂന്ന് നേരം പൂജയുണ്ട് ഉപദേവതാ, ശാസ്താവ് ശിവൻ ഗണപതി യക്ഷി നാഗം .വൃശ്ചികത്തിലെ കാർ ത്തിക ആഘോഷം മുഞ്ചിറ മഠം വക ക്ഷേത്രമായിരുന്നു  ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് ഇതിനടുത്ത് ഗിരിജനങ്ങളുടെ ക്ഷേത്രവുമുണ്ട് കാക്കതൂക്കി ശിവക്ഷേത്രം കൂടാതെ ചൂണ്ടിയ്ക്കൽ ഭദ്രകാളിയും ശിവൻ കോവിലും 

വെളിനെല്ലൂർ ശ്രീരാമക്ഷേത്രം കൊല്ലം ജില്ല




 


വെളിനെല്ലൂർ ശ്രീരാമക്ഷേത്രം കൊല്ലം ജില്ല

==========================================



കൊല്ലം ജില്ലയിലെ വെളിനെല്ലൂരിൽ . എം സി റോഡിലെ ഓയൂർ ജംഗ്ഷനിൽ നിന്നും പാരിപ്പിള്ളി  റൂട്ട്  ഇത്തിക്കരയാറിന്റെ തീരത്താണ് ക്ഷേത്രം കിഴക്കും,വടക്കും പടിഞ്ഞാറും പുഴ  നാളു വശവും കുന്നുകളുമുണ്ട് പ്രധാനമൂർത്തി ശ്രീരാമൻ. കിഴക്കോട്ടു ദർശനം .ആറ്റിലേക്കാണ് ദൃഷ്ടി .ഈ ആറ്റിൽ മലം ചുഴിയുണ്ട് (വലിയ ചുഴി)രണ്ടു നേരം പൂജയുണ്ട് തന്ത്രി കുഴിക്കാട്ട്. ഉപദേവതാ ഇണ്ടളയപ്പൻ ,ഭഗവതി നാഗരാജാവ് ഭൂതത്താൻ. ഹനുമാൻ .മേടത്തിലെ തിരുവോണം കൊടികയറി പത്ത് ദിവസത്തെ ഉത്സവം ആദ്യം ഇവിടെ ഇണ്ടളയപ്പൻ ക്ഷേത്രവും (ഇണ്ടളയപ്പൻ ബുദ്ധനാണ്) ഭഗവതി ക്ഷേത്രവുമായിരുന്നു .വടക്കു നിന്നും വന്ന പരദേശി ബ്രാഹ്മണനു ഇവിടെ വച്ച് ദര്ശനമുണ്ടായി എന്നും ശ്രീ രാമപ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം 

ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ നായ്‌വെപ്പ് വാണിഭം (കാള ചന്ത )പ്രസിദ്ധമായിരുന്നു. ഇണ്ടളയപ്പന്റെ തിരുനാളായ  മീനത്തിലെ രോഹിണി നാളിൽ വേളൂർ സമുദായത്തിലെ മാമൂട്ടിൽ കുടുംബക്കാർ  കളിമണ്ണുകൊണ്ടു നായ് രൂപമുണ്ടാക്കി  തിരുനടയിലർപ്പിയ്ക്കും  രോഹിണി നാളൈണ് പത്ത് ദിവസം മുൻപ് ആലുംമൂട് എന്ന സ്ഥലത്ത്  പാണൻ ചെണ്ടകൊട്ടി ഉത്സവം അറിയിക്കുന്ന ചടങ്ങുണ്ടായിരുന്നു കൂടാതെ പറയ  സമുദായങ്ങൾ കുട്ട വട്ടി ,മുറം  എന്നിവയുണ്ടാക്കി ക്ഷേത്രത്തിനു സമീപം കൊണ്ട് വരും  പൊന്നുരുട്ടി കുടുംബക്കാർ   ഇതേറ്റു വാങ്ങി ക്ഷേത്രത്തിലർപ്പിയ്ക്കും ഈ ആചാരങ്ങൾ ഇപ്പോൾ ഇല്ല. 

ഉത്സവത്തിന് ക്ഷേത്രത്തിനു മുന്നിൽ മത്സ്യ കച്ചവടം എന്ന ആചാരമുണ്ട് രോഹിണി നാളിൽ പുലർച്ചെ  മുസ്ലിം സമുദായക്കാരാണ് മത്സ്യവുമായി എത്തുക.  ഭരണി നാളിൽ വേടർ സമുദായക്കാരുടെ പൊങ്കാല. കാർത്തിക നാളിൽ കുറവസമുദായക്കാരുടെ തലയാട്ടംകളി .മീനത്തിലെ രോഹിണി നാളിൽ എല്ലാമതത്തിലുള്ളവർക്കും  ക്ഷേത്രത്തിൽ പ്രവേശനമുണ്ട്  അന്ന് തൊട്ടു തീണ്ടൽ ചടങ്ങുമുണ്ട് ശ്രീ രാമന്റെ നാലമ്പലത്തിനു  തെക്കു വശത്താണ് കിഴക്കോട്ടു ദർശനമായി  ഇണ്ടളയപ്പൻ ക്ഷേത്രത്തിനു പടിഞ്ഞാറും  വടക്കുമുള്ള കുന്നുകൾ  വാലിയാം കുന്നും ഉഗ്രം കുന്നും ബാലികുന്നും സുഗ്രീവൻ കുന്നു മായിരുന്നു  ഇപ്പോൾ തിരുവതാം കൂർ  ദേവസം ബോർഡിൻറെ ക്ഷേത്രം ഈ ഉപഗ്രൂപ്പിന്റെ മറ്റു ക്ഷേത്രങ്ങൾ കുമ്പല്ലൂർക്കാവ് ശാസ്താവ്  ചെംതുപ്പ് ദേവി കുരികേശ്വരം വിഷ്ണു. 

2021, മാർച്ച് 31, ബുധനാഴ്‌ച

മൂക്കുതലക്ഷേത്രം മലപ്പുറം ജില്ല

 


മൂക്കുതലക്ഷേത്രം മലപ്പുറം ജില്ല 

==================================================================




അഞ്ചു ക്ഷേത്രങ്ങൾ ആണ് മൂക്കുതലക്ഷേത്രം എന്നറിയപ്പെടുന്നത്. മൂക്കോലക്ഷേത്രം എന്നും പേരുണ്ട്. മലപ്പുറം ജില്ലയിലെ നന്നാമുക്ക് പഞ്ചായത്ത്. കുറ്റിപ്പുറം -കുന്നംകുളം റൂട്ടിലെ ചങ്ങരം കുളത്ത് നിന്നും എരമംഗലം റൂട്ടിൽ 3 കിലോമീറ്റര്  അകലെ. ദേശാടനത്തിനിടെ ഇവിടെ എത്തിയ ശങ്കരാചാര്യരാണ്  ഈ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയത്. എന്നാണു ഐതിഹ്യം .


1 .മേലെക്കാവ്,   മൂക്കുതല ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ഇതാണ് പ്രധാന മൂർത്തിയെ വ്യക്ത മായി തിരിച്ചറിഞ്ഞിട്ടില്ല .സ്വയംഭൂവാണ്. വെട്ടുകല്ലിൽ തീർത്ത ക്ഷേത്രം. ആദിപരാശക്തിയാണ് എന്ന് സങ്കല്പം . മുലയുള്ള വിഷ്ണുവെന്നു മറ്റൊരു സങ്കല്പം വനദുർഗ്ഗയാണെന്നും, വിഷ്ണുമായയാണെന്നും സങ്കലല്പങ്ങളുണ്ട്  ഇവിടെ ദിവ്യ തേജസ്സുകണ്ട ശങ്കരാചാര്യർ ഇതേത്തുമൂർത്തിയാണന്നു അറിയാൻ നരസിംഹമൂർത്തിയെയും, ഭദ്രകാളിയെയും,ദുർഗ്ഗയെയും ധ്യാനിച്ചു  പ്രത്യക്ഷപ്പെടുത്തിയെങ്കിലും അഭൗമമായതേജസ്സ്‌ അതുപോലെ നിന്നതിനാൽ  വീണ്ടും ധ്യാനത്തിൽ മുഴുകി വിഷ്ണുവിനെ കണ്ടെങ്കിലും സ്തനങ്ങളും കണ്ടു. ഇതിനാലാണ് മുലയുള്ള വിഷ്ണു  എന്ന് പരക്കെ അറിയപ്പെട്ടത്.  ശങ്കരൻ ആദിപരാശക്തി  എന്ന നിഗമനത്തിലാണ് എത്തിയതെന്നും   ഐതിഹ്യം .എട്ടു ഏക്കർ കാവിനു നടുവിലാണ് ക്ഷേത്രം പടിഞ്ഞാട്ടു ദർശനം .വൃശ്ചികത്തിലെ കാർത്തിക നാളിൽ  മാത്രമേ പൂജയുള്ളൂ. ബാക്കി ദിവസങ്ങളിൽ നേദ്യം മാത്രം. അന്നന്ന് വറുത്ത്  മലരാണ്  നേടിച്ചിരുന്നത്. തന്ത്രി അണിമംഗലത്തിനു മാത്രമേ ഈ ക്ഷേത്രത്തിലെ  പൂജാകർമ്മങ്ങൾ അറിയാവൂ.  ഈ ക്ഷേത്രത്തിൽ ബലിക്കല്ല് ഇല്ല. സദ്യയും ഊട്ടും നടത്താറില്ല . മണി കൊട്ടി പൂജയില്ല . മറ്റു ദേവി ദേവന്മാരുടെ പൂജയുമില്ല. .അപൂർവ്വ ക്ഷേത്രമാണ് മേല്പത്ത്തൂർ ഭട്ടതിരി അന്ത്യകാലത്ത്  ഈ ക്ഷേത്രത്തിലാണ് കഴിച്ചു കൂട്ടിയിരുന്നത് .ഈക്ഷേത്രത്തിലേ കിഴക്കേ കാവിനടുത്തുള്ള കുളക്കടവിലേയ്ക്ക്   നീങ്ങുമ്പോൾ രണ്ടു ക്ഷേത്രങ്ങൾക്കും നടുവിലായി വീണു അദ്ദേഹം മരണമടഞ്ഞത്. (ഇത് കൊല്ലവർഷം  841 ആണെന്നും 823  ആണെന്നും  അഭിപ്രായം.മുക്തിയ്ക്ക് മൂക്കുതല ഭഗവതി എന്ന് ഗുരുവായൂരപ്പൻ നിർദ്ദേശിച്ചതനുസരിച്ചാണ്  മേല്പത്തൂർ മോക്ഷം പോകാൻ ഇവിടെയെത്തിയതെന്നും വിശ്വാസം. ഇവിടെയെത്തി ദേവിയെക്കുറിച്ചു സ്തോത്രമുണ്ടാക്കാൻ ആരംഭിച്ച മേല്പത്ത്തൂർ ദേവിയുടെ പാദ ങ്ങളെക്കുറിച്ചുവർണ്ണിച്ചുകഴിഞ്ഞപ്പോൾ 70 ശ്ലോകങ്ങളായി .ഈശ്ലോകങ്ങളാണ് ശ്രീപാദസപ്‌തതി .അതുകഴിഞ്ഞായിരുന്നു  മരണം. നവരാത്രിയും വൃശ്ചികത്തിലെ കാർത്തികയും ആഘോഷം. 84 ചുറ്റ് വയ്ക്കുക. 12  വയ്ക്കുക. എന്നാണു ഇവിടുത്തെ പ്രധാന ആരാധന .കൂടാതെ മലർ പറയും അപ്പവും വഴിപാടു.  

അസുരവാദ്യമായ ചെണ്ട പാടില്ല.  എടയ്ക്ക മാത്രമേ കൊട്ടാറുള്ളു.  സ്വയംഭൂ ശിലയിൽ നിന്നും  ലഭിയ്ക്കുന്ന മുക്കോലക്കല്ലു  ഏലസ്സുണ്ടാക്കി ധരിയ്ക്കാൻ ഉത്തമമാണെന്നു വിശ്വാസം. അഭിഷേക സമയത്ത് ഒരു ദിവസം  ഒരു കല്ല് മാത്രമേ ലഭിയ്ക്കുകയുള്ളു   മേലെക്കാവിൽ വഴ എന്നറിയപ്പെടുന്ന അപൂർവ്വ വൃക്ഷമുണ്ട് .ഇതിന്റെ ഇല  ഭയം മാറാനും പേടി സ്വപ്നങ്ങൾ ഒഴിവാക്കാനും നല്ലതാണെന്നും വിശ്വാസം ഇലക്കൂടുക എന്നും ഇതിനു പറയും   ആദ്യം ക്ഷേത്രത്തിനു 36 ഊരാളന്മാരായിരുന്നു  എന്ന് കരുതുന്നു. മിയ്ക്കവയും അന്യം നിന്നു.പിന്നീട് ഇവരിലെ  മംഗലത്തേരി പനാവൂർ മനക്കാരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ എഛ് ആർ & സി ഇ  യുടെ നിയന്ത്രണത്തിലുള്ള കമ്മിറ്റി 

2 . കീഴെക്കാവ് 


മേലേക്കാവും കീഴെക്കാവും  എട്ടു ഏക്കർ വിസ്തീർണത്തിൽ ഉള്ള ഒരു കാവാണ്. കീഴെക്കാവ് 108  ദുർഗ്ഗവക്ഷേത്രങ്ങളിൽ ഒന്നാണ്  പ്രധാനമൂർത്തി കാർത്ത്യായനി  പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. തന്ത്രി അണിമംഗലം നമ്പൂതിരി. ഉപദേവതാ ഗണപതി ശിവൻ,അയ്യപ്പൻ,സുബ്രമണ്യൻ  വൃശ്ചികത്തിലെ കാർ ത്തിക  ആഘോഷം ഇതിനു തലേ ദിവസം വാരമുണ്ടായിരുന്നു  സാമൂതിരി ഏറാൾപ്പാട് ഇവിടെ പുനഃപ്രതിഷ്ഠ നടത്തി എന്നൊരു പുരാവൃത്തമുണ്ട്  മെലേകാവിനും കീഴെക്കാവിനും  ഒരേ ഊരാളന്മാരായിരുന്നു .ഇതുമിപ്പോൾ എഛ് .ആർ &സി ഇ  യുടെ നിയന്ത്രണത്തിലുള്ള കമ്മിറ്റി. 


3 .കണ്ണേങ്കാവ് .

ഇവിടെ പ്രധാനമൂർത്തി ഭദ്രകാളിയാണ്. കിഴക്കോട്ടു ദർശനം .പൂജയില്ല നേദ്യം മാത്രമേയുള്ളു.  ഇളയതാണ് ശാന്തിക്കാരൻ തന്ത്രം അണിമംഗലം  ശത്രു സംഹാരത്തിനു മുക്കോല ക്ഷേത്രങ്ങളിൽ  ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണ്  .ഉപദേവത ഗണപതി ശിവഭൂതം, അയ്യപ്പൻ.മകരത്തിലെ ആദ്യ വെള്ളിയാഴ്ച ആഘോഷം ആഴ്വാൻ ച്ചേരി തംബ്രാക്കളുടെ ക്ഷേത്രമാണ് .


4 .കുളഞ്ചേരി നരസിംഹം .


ഇവിടെ പ്രധാനമൂർത്തി നരസിംഹം പടിഞ്ഞാട്ടു ദര്ശനം  ഒരു നേരം പൂജ. വിഷുവേല ഇതും മംഗലത്തേരി 

പനാവൂർ ഇല്ലക്കാരുടേതായിരുന്നു  .

5 .രക്തേശ്വരം ക്ഷേത്രം 

ഇവിടെ പ്രധാനമൂർത്തി ശിവനാണ് നിത്യപൂജയുണ്ട്  ഇത് പകരാവൂർ മനവക ക്ഷേത്രമായിരുന്നു ശിവരാത്രി ആഘോഷം 

ഇത് കൂടാതെ മൂക്ക് തലയ്ക്കടുത്ത് കാഞ്ഞൂരിൽ (വാരിയർമൂല)കറുവാട്ട്‌ അയ്യപ്പ ക്ഷേത്രവുമുണ്ട് ഇത് കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് മകരം 10 നു ആഘോഷം.കാഞ്ഞൂർ മനവക ക്ഷേത്രമായിരുന്നു .പിന്നീട് കരുവാട്ട്  നമ്പീശൻ .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി 


2021, മാർച്ച് 30, ചൊവ്വാഴ്ച

എരുത്താവൂർ ബാലസുബ്രമണ്യ ക്ഷേത്രം ,തിരുവനന്തപുരം ജില്ലാ

 






എരുത്താവൂർ ബാലസുബ്രമണ്യ ക്ഷേത്രം ,തിരുവനന്തപുരം ജില്ലാ 

===============================================================



എരുത്താവൂർ ബാലസുബ്രമണ്യ  ക്ഷേത്രം ബാലരാമപുരം തിരുവനന്തപുരം

കേരളത്തിലെ ബാലരാമപുരം - കാട്ടാക്കട റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ക്ഷേത്രമാണ് എരുത്താവൂർ ബാലസുബ്രമണ്യ  ക്ഷേത്രം അല്ലെങ്കിൽ 

എരുത്താവൂർ  മുരുക ക്ഷേത്രം . കേരള പഴനി ക്ഷേത്രമെന്ന നിലയിൽ പ്രസിദ്ധമായ ഈ മുരുകൻ ക്ഷേത്രം ബാലസുബ്രഹ്മണ്യ സ്വാമി അഥവാ ബാല മുരുകനെ  പ്രധാന ദേവതയായി പ്രതിഷ്ഠിച്ചിരിക്കുന്നു. പളനി ക്ഷേത്രത്തിന് സമാനമായി , ഒരു കുന്നിൻ മുകളിലാണ് എരുത്താവൂർ ബാലസുബ്രമണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്താൻ 242 പടികൾ കയറേണ്ടതുണ്ട്.പ്രധാനമൂർത്തി ബാലമുരുകൻ .കിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട് തന്ത്രി മരങ്ങാട്ടില്ലം .ഉപദേവത .ഗണപതി, നാഗം കൂടാതെ പൂജാരിയുടെ സമാധി നേരത്തെ മേടവിഷു ആഘോഷം ഇപ്പോൾ മകരത്തിലെ തൈപ്പൂയം  അഗസ്ത്യ മുനി ഇവിടെ തപസ്സനുഷ്ഠിയ്ക്കാൻ വന്നിരുന്നു എന്നും ഇവിടുത്തെ സുബ്രമണ്യൻ  സ്വയംഭൂവാണെന്നും  ഐതിഹ്യം . അഗസ്ത്യകൂടത്തിലേയ്ക്ക്  ഇവിടെനിന്നും 25  കിലോമീറ്റര് ദൂരമുണ്ട്. ഈ ക്ഷേത്രം ആദ്യം രാമപുരം കണ്ണറ വീട് നായർ കുടുംബക്കാരുടേതായിരുന്നു   അവർ പോറ്റിമാർക്കു കൈമാറി ക്ഷേത്രം ഇപ്പോൾ ട്രസ്റ്റ്  ഭരണം ഇവിടെ നിന്ന് നോക്കിയാൽ തിരുവനന്തപുരം വിമാനത്താവളവും നഗരത്തിന്റെ ഒരു ഭാഗവും കാണാം,  അറബിക്കടലും,അസ്തമയവും സൂര്യോദയവും കാണാം .




ഒരു ക്ഷേത്രം  ഗണപതി ശ്രീകോവിലിന്റെ ഇടതുവശത്തു  കാണാൻ കഴിയും വലത്തു ഭാഗത്തു പാർവ്വതി ക്ഷേത്രവും പാർവ്വതിയെ . യോഗേശ്വരന് സമർപ്പിച്ച ഒരു ദേവാലയം (ശിവൻ ) അറുമുഖൻ അല്ലെങ്കിൽ ഷൺമുഖ (6 മുഖങ്ങളുള്ള മുരുക) വിഗ്രഹവും ക്ഷേത്രത്തിനുള്ളിൽ കാണാം. കീയൂനെയും നാഗരാജാവ് നാഗയക്ഷി   ദൈവങ്ങളുടെ ക്ഷേത്രം പ്രവേശനത്തിന്റെ വലത്തു ഭാഗത്തു കാണാം 




ക്ഷേത്രപൂജാ സമയം


എരുത്താവൂർ ബാലസുബ്രമണ്യ ക്ഷേത്രം  ദിവസവും രാവിലെ 5 മുതൽ 9.30 വരെയും വൈകുന്നേരം 5 മുതൽ രാത്രി 7.30 വരെയും തുറന്നിരിക്കും. ഞായറാഴ്ചകളിൽ രാവിലെ 10.30 വരെയും ഷഷ്ഠി  ദിനങ്ങളിലും വെള്ളിയാഴ്ചകളിലും ക്ഷേത്രം ഉച്ചകഴിഞ്ഞ് 2 മണി വരെ തുറന്നിരിക്കും. വൈകുന്നേരത്തെ തുറക്കലും അവസാനിക്കുന്ന സമയവും ഒന്നുതന്നെയാണ്.


എല്ലാ പ്രതിമാസ ആയില്യം  ദിവസങ്ങളിലും രാവിലെ 9.00 ന് ആയില്യ പൂജ നടക്കും. എല്ലാ ഞായറാഴ്ചകളിലും ദേവാലയം സന്ദർശിക്കുന്നവർക്കായി രാവിലെ 8.30 മുതൽ അന്നദാനം  വിളമ്പും.


ക്ഷേത്ര വിശദാംശങ്ങൾ


ഒരു പുരാതന ക്ഷേത്രമാണ് എരുത്താവൂർ ബാലസുബ്രമണ്യ ക്ഷേത്രം   കവാടത്തിനടുത്തുള്ള മയിലുകൾ - മുരുകയുടെ വഹന - ഭക്തർക്ക് കാണാം.


ബലരാമപുരം തിരുവനന്തപുരം കേരളത്തിലെ ഒരു കുന്നിൻ മുകളിലുള്ള എരുത്താവൂർ  മുരുക ക്ഷേത്രത്തിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ


എരുതവൂർ മുരുക ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം


തിരുവനന്തപുരം നഗരത്തിന് 15 കിലോമീറ്റർ തെക്കായി ബാലരാമപുരം - കാട്ടാക്കട റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം . പ്രാവച്ചമ്പലം  - കാട്ടാക്കട റോഡിൽ നിന്ന് വരുന്നവർ നരുമമുട് ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് ബാല രാമപുരത്തേക്ക് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ക്ഷേത്രത്തിലെത്തണം. കാട്ടാക്കടബാല രാമപുരം ആണ് ഏറ്റവും അടുത്തുള്ള പ്രധാന ബസ് സ്റ്റേഷൻ.


തിരുവനന്തപുരം സെൻട്രൽ - കന്യാകുമാരി റെയിൽ പാതയിലെ ബാല രാമപുരം റെയിൽവേ സ്റ്റേഷനാണ് എരുത്താവൂർ  ക്ഷേത്രത്തിലെത്താൻ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.


പുരാതനമായ ഒരു ക്ഷേത്രമാണ് എരുതാവൂർ മുരുകൻ ക്ഷേത്രം. ഷഷ്ഠി  ദിവസങ്ങളിൽ ഭക്തർ ക്ഷേത്രത്തിൽ എത്താറുണ്ട്, മുരുകനുമായി ബന്ധപ്പെട്ട മറ്റ് ഉത്സവ ദിവസങ്ങളായ  തൈപ്പൂയ  ഉത്സവം.


2021, മാർച്ച് 26, വെള്ളിയാഴ്‌ച

ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം

 



ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം

===============================
ശിവക്ഷേത്രം' ഒരു പുനരുദ്ധാരണത്തിന് 'കാത്തിരിക്കുകയാണ്
പക്ഷെ ആരും മുന്നിട്ട് ഈ ദൗത്യം ഏറ്റെടുക്കുന്നില്ല.
ഏകദേശം 25 ലക്ഷം ചിലവ് വരും പുനരുദ്ധരിക്കാൻ '
പൊട്ടിയ വിഗ്രഹം' പീഠം മാറ്റണം.ശ്രീകോവിൽ ചെമ്പോലമേ യ ണം' ചുറ്റുമതിൽ തിടപ്പിള്ളി പണിയണം' നിലത്ത് കരിങ്കല്ല് വിരിക്കണം'ശുദ്ധികലശം മറ്റ് പൂജകൾ 'പെയിന്റിംങ് ഇലക്ട്രീഷൻ എന്നീ ചിലവുകൾ വരും'
കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രം മാണിത്. അതിവേഗം ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് 'ക്ഷേത്രം പുനരുദ്ധാരണം നടത്തി പൂർവ്വസ്ഥിതിയിൽ ആവാൻ'ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ '
വർഷത്തിൽ ധനുമാസത്തിലെ തിരുവാതിര ആഘോഷം 'നിർത്തലാക്കാതെ തന്നെ പുനരുദ്ധാരണം നടത്തട്ടെ '
ശിവക്ഷേത്ര പുനരുദ്ധാരണത്തിലൂടെനാടിന്റെ ഐശ്യര്യത്തിനും 'സമാധാനത്തിനും 'സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ

ആറംകുന്നത്തുകാവ് പാലക്കാട് ജില്ല

 ആറംകുന്നത്തുകാവ് പാലക്കാട് ജില്ല 

======================================================================


പാലക്കാടുജില്ലയിലെ ചർപ്പുളശ്ശേരിയ്ക്കടുത്ത് . ചെർപ്പുളശ്ശേരിയിൽ നിന്നും ചളവറ റൂട്ടിൽ അഞ്ചുകിലോമീറ്റർ അകലെ . പ്രധാനമൂർത്തി വനദുർഗ്ഗ .ശ്രീകോവിലിനു മേല്കൂരയില്ല.പടിഞ്ഞാട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട് തന്ത്രി ഇയ്യ്‌ക്കാട്‌ .ഉപദേവതാ ഗണപതി, അയ്യപ്പൻ  മേടം ഒന്നിന് കളം പാട്ടു.മുളയിടും, കുറയിടും   മേടത്തിലെ അവസാനത്തെ വ്യാഴാഴ്ച്ച താലപ്പൊലി. 40  ജോഡി കാളയുണ്ടാകും .ആനപാടില്ലാന്നു ചിട്ട .ക്ഷേത്രമുറ്റത്തുള്ള പാരയായി മാറിയത് ഈ ക്ഷേത്രത്തിൽ വന്ന ആനയാണന്നു ഐതിഹ്യം താലപ്പൊലിയുടെ തലേ ദിവസം പാണരുടെ വേലയുണ്ട് .ചെറുമിയുടെ വാൾ തട്ടി രക്തം കണ്ട സ്വയംഭൂ ചൈതന്യം .എന്ന് ഐതിഹ്യം .കാരാട്ട് കുറിശ്ശി കുച്ചിക്കോട് എലിയപ്പറ്റ ,ചെർപ്പുളശ്ശേരി  ചളവറ ദേശക്കാരുടെ ദേവതയാണ്   ഒളപ്പമണ്ണ കാടമ്പറ്റ  മനക്കാരുടെ ക്ഷേത്രമായിരുന്നു . ഇപ്പോൾ എഛ് .ആർ .സി  ഇ  യുടെ നിയന്ത്രണത്തിൽ 

വേഴപ്ര ഭഗവതിക്ഷേത്രം ആലപ്പുഴജില്ല

 


വേഴപ്ര ഭഗവതിക്ഷേത്രം ആലപ്പുഴജില്ല

=========================================================================



ആലപ്പുഴജില്ലയിലെ  രാമങ്കരി പഞ്ചായത്തിൽ ആലപ്പുഴ -ചങ്ങനാശേരി റൂട്ടിലെ രാമങ്കരി സ്റ്റോപ്പിന് തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭദ്രകാളി. ശിലകണ്ണാടിയാണ് കിഴക്കോട്ടാണ് ദർശനം .അഞ്ചു നേരം പൂജയുണ്ട്. കാരയ്ക്കാട്ടു മഠത്തിന് കാരാണ്മ ശാന്തിയായിരുന്നു .ഉപദേവതാ ശിവൻ,ഗണപതി വസൂരിമാല .മീനഭരണി ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം  നടന്നു വരുന്നു ഈ ക്ഷേത്രത്തിനടുത്തതായിരുന്നു വേഴപ്ര കൊട്ടാരം ഇവിടുത്തെ ഭഗവതിയെ ഊരിക്കരിയിൽ നിന്നും മോഷ്ടിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണു പഴമ. (ഇവിടെ കാണ്ണാടി പ്രതിഷ്ഠ ആയതിനാൽ സമൂലം ആവാഹിച്ചു കൊണ്ടുവന്നതാകാനാണ്  സാധ്യത )ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡിൻറെ ക്ഷേത്രമാണ് ബോർഡിന്റെ ഈ ഗ്രൂപ്പിലുള്ള മറ്റു ക്ഷേത്രങ്ങൾ  മണലാടി ചെറുവള്ളിക്കാവ് ഭഗവതി തെക്കേക്കര ചെറുവള്ളിക്കാവ് ഭഗവതി  എന്നിവയാണ് .

2021, മാർച്ച് 24, ബുധനാഴ്‌ച

തോട്ടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം ആലപ്പുഴ ജില്ല

 തോട്ടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം ആലപ്പുഴ ജില്ല 

========================================




ആലപ്പുഴജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ. ചേർത്തല- എറണാകുളം റൂട്ടിൽ എരമല്ലൂരിൽ നിന്നും ഒന്നര കിലോമീറ്റർ  കിഴക്കു ഭാഗത്ത് . പ്രധാനമൂർത്തി വെണ്ണ കൃഷ്ണൻ രണ്ടു കൈയുള്ള ബാലഗോപാല വിഗ്രഹമാണ് ഒരു കയ്യിൽ വെണ്ണ  . വട്ട ശ്രീകോവിൽ ,കിഴക്കോട്ടു ദർശനം .അഞ്ചു നേരം പൂജയും മൂന്നു ശീവേലിയുമുണ്ട്  ഉപദേവത ശിവൻ,ഗണപതി ശാസ്താവ്, രക്ഷസ്സ് ,നാഗരാജാവ്. തന്ത്രി പുലിയന്നൂർ. വൃശ്ചിക രോഹോണി ആറാട്ടായി  എട്ടു ദിവസത്തെ ഉത്സവം .കുട്ടികൾക്ക് ബാലപീഠ വരാതിരിയ്ക്കാൻ അഞ്ചു വയസ്സു വരെയുള്ള 

കുട്ടികളെ  ക്ഷേത്രത്തിൽ കൊണ്ടുവന്നു അഭിഷേകം ചെയ്ത എണ്ണയും വെള്ളവും കൊണ്ട് കുളിപ്പിയ്ക്കും 

ആൽമരം ചോട്ടിലാണ് ബാല സ്‌നാനം .പക്ഷിപീഡ വരാതിരിയ്ക്കാൻ കുട്ടികളെ ഉഴിഞ്ഞു  കോഴിയെ ക്ഷേത്രത്തിലേയ്ക്ക്  പറപ്പിയ്ക്കും (ശാക്‌തേയ  ദേവതകൾക്കാണ്  പഴയ കേരളത്തിൽ  കോഴിയെ ഉഴിഞ്ഞു പറപ്പിച്ചിരുന്നത്. )ഒരു യോഗീശ്വരൻറെ ഉപാസനാമൂർത്തിയെ അദ്ദേഹം തന്നെ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം  .

ഇടപ്പള്ളി സ്വരൂപം  വകക്ഷേത്രമായിരുന്നു  ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി