വേഴപ്ര ഭഗവതിക്ഷേത്രം ആലപ്പുഴജില്ല
=========================================================================
ആലപ്പുഴജില്ലയിലെ രാമങ്കരി പഞ്ചായത്തിൽ ആലപ്പുഴ -ചങ്ങനാശേരി റൂട്ടിലെ രാമങ്കരി സ്റ്റോപ്പിന് തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭദ്രകാളി. ശിലകണ്ണാടിയാണ് കിഴക്കോട്ടാണ് ദർശനം .അഞ്ചു നേരം പൂജയുണ്ട്. കാരയ്ക്കാട്ടു മഠത്തിന് കാരാണ്മ ശാന്തിയായിരുന്നു .ഉപദേവതാ ശിവൻ,ഗണപതി വസൂരിമാല .മീനഭരണി ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം നടന്നു വരുന്നു ഈ ക്ഷേത്രത്തിനടുത്തതായിരുന്നു വേഴപ്ര കൊട്ടാരം ഇവിടുത്തെ ഭഗവതിയെ ഊരിക്കരിയിൽ നിന്നും മോഷ്ടിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണു പഴമ. (ഇവിടെ കാണ്ണാടി പ്രതിഷ്ഠ ആയതിനാൽ സമൂലം ആവാഹിച്ചു കൊണ്ടുവന്നതാകാനാണ് സാധ്യത )ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് ബോർഡിന്റെ ഈ ഗ്രൂപ്പിലുള്ള മറ്റു ക്ഷേത്രങ്ങൾ മണലാടി ചെറുവള്ളിക്കാവ് ഭഗവതി തെക്കേക്കര ചെറുവള്ളിക്കാവ് ഭഗവതി എന്നിവയാണ് .