ആനയടിപഴയിടം നരസിംഹ ക്ഷേത്രം കൊല്ലം ജില്ല
ഏറ്റവും കൂടുതൽ ആനകൾ അണിനിരക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിൽ ഒന്ന് . കൊല്ലം ജില്ലയിലെ ശൂരനാട് വടക്കു പഞ്ചായത്തിൽ കായംകുളം -ശാസ്താoകോട്ട റൂട്ടിൽ കോട്ടപുറം സ്റ്റോപ്പ് .പ്രധാനമൂർത്തി നരസിംഹം മൂന്നു നേരം പൂജ. തന്ത്രി കീഴ്‍ത്താമരശ്ശേരി .കിഴക്കോട്ടു ദര്ശനം ഉപദേവത ശിവൻ ,ഭുവനേശ്വരി നാഗരാജാവ് നാഗയക്ഷി മകരത്തിലെ തിരുവോണം ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം .ഈ ഉത്സവം കേരളത്തിലെ ഏറ്റവും കൂടുതൽ ആനകൾ ആനി നിരക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് .1996 -ൽ 86 ആനകൾ വഴിപാടായി വന്നു .ഉത്സവത്തിന് ആന എഴുന്നള്ളത്താണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടു ആനകളെ കിട്ടാത്തതിനാൽ 50 ആനകളെ ആറാട്ട് ദിവസവും ബാക്കിയുള്ളവയെ തലേ ദിവസവും എഴുന്നള്ളിയ്ക്കേണ്ടി വന്നു .ആനയ്ക്ക് ഗ്രാമപ്രദിക്ഷിണവും ഉണ്ട്. അകവൂർ മനവക ക്ഷേത്രമായിരുന്നു ഇപ്പോൾ കരക്കാരുടെ ക്ഷേത്രം തീർഥാടനത്തിനായി ഇറങ്ങി തിരിച്ച ബ്രാഹ്മണകുടുംബത്തിന്റെ കൈവശമുണ്ടായിരുന്നഗൃഹസ്ഥാശ്രമ സ്വഭാവത്തിലുള്ള വിഗ്രഹമാണ് ഇവിടത്തേതെന്നു ഐതിഹ്യം ക്ഷേത്രത്തിന്റെ മൂലസ്ഥാനം പള്ളിയ്ക്കലാറിന്റെ തീരത്തുള്ള ആറാട്ട് ചിറയിലായിരുന്നു .ആ ക്ഷേത്രത്തിലെ വിഗ്രഹം പുഴയിൽ ഒഴുകിപോയി. പിന്നീട് തിരിച്ചു കിട്ടിയപ്പോൾ ഇവിടെ പ്രതിഷ്ഠിച്ചു എന്ന് പുരാവൃത്തം തേവർ കാട്ടിൽ കിടന്നിരുന്ന വിഗ്രഹംകണ്ടെടുത്ത് പ്രതിഷ്ടിച്ചതാണെന്നു മറ്റൊരു വിശ്വാസം .പിന്നീട് ചെട്ടി പിള്ളമാരുടെ കൈവശത്തിലായിരുന്നു ബ്രാഹ്മണർക്കും കൂട്ട ഊരാന്മയുണ്ടായിരുന്നു ഇവർ തമ്മിൽ തർക്കമുണ്ടായപ്പോൾ ക്ഷേത്രത്തിന്റെ രേഖകൾ അടങ്ങിയ താളിയോല ഗ്രന്ഥം തിരു ഐരാണികുളത്തിനടുത്തുള്ള അകവൂർ മനയുടെ മതിൽക്കകത്തു വലിച്ചെറിയുകയായിരുന്നു എന്ന് പറയുന്നു ഇതിന്റെ കീഴേടമാണ് പുതിയിടം ശ്രീകൃഷ്ണക്ഷേത്രം ഇത് നരസിംഹ ക്ഷേത്രത്തിന്റെ തീഷ്ണത കുറയ്ക്കാൻ സ്ഥാപിച്ചതാണ് എന്നും വിശ്വാസം