2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിൽ



ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിൽ 







സ്വപ്നങ്ങള്‍ കാണാത്തവരായി നമ്മളില്‍ ആരും കാണില്ല. പലപ്പോഴും നമ്മള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത് പോലും സ്വപ്നങ്ങളുടെ അവസാനത്തിലായിരിക്കും എന്നതാണ് യാഥാര്‍ഥ്യം. ഉണര്‍ന്നിരിക്കുമ്പോള്‍ ചിന്തിക്കുന്ന കാര്യങ്ങളാണ് ഉറക്കത്തില്‍ സ്വപ്നത്തിന്റെ രൂപത്തില്‍ വരുന്നതെന്നും അതല്ല, നമ്മുടെ ഏറ്റവും വലിയ ആഗ്രഹങ്ങളാണ് സ്വപ്നമായി വരുന്നതെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വപ്നങ്ങള്‍ കാണുന്നവരും ഉണ്ട്. അതില്‍ ഏറ്റവും കഠിനമായ സ്വപ്നങ്ങളാണ് പ്രേതങ്ങളെയും മരിച്ചവരെയും സ്വപ്നം കാണുന്നത്. ഉണരുമ്പോഴും മനസ്സില്‍ നില്‍ക്കുന്ന ഇത്തരം സ്വപ്നങ്ങള്‍ പിന്നീട് ഭയമാണ് സൃഷ്ടിക്കുക. എന്നാല്‍ ഭൂതപ്രേതങ്ങളെ സ്വപ്നം കാണുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ഇത്തരം സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്നും മോചനം ലഭിക്കുമത്രെ.
പാലക്കാട് നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ചിറ്റിലഞ്ചേരി ഭഗവതി ക്ഷേത്രം അഥവാ ചെരുനെട്ടൂരി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുസ്വപ്നങ്ങള്‍ കാണുന്നവരാണെങ്കില്‍ ഉറക്കത്തില്‍ സ്ഥിരമായി പ്രേതഭൂതങ്ങളെ സ്വപ്നം കാണുന്നവരാണ് എങ്കില്‍ ഈ ക്ഷേത്രം അതിനുള്ള പരിഹാരമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്
മനസ്സിനെയും ചിന്തകളെയും സാരമായി ബാധിക്കുന്നവയാണ് ദുസ്വപ്നങ്ങള്‍. കുട്ടികളിലും മറ്റും ഇതുണ്ടാക്കുന്ന ഫലങ്ങള്‍ പ്രവചിക്കാന്‍ സാധിക്കാത്തതാകും. അതുകൊണ്ടുതന്നെ ഇത്തരം സ്വപ്നങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ എത്രയും വേഗം ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുക എന്നതാണ് പരിഹാരമെന്ന് വിശ്വാസികള്‍ പറയുന്നത്.

എത്തിച്ചേരാന്‍ പാലക്കാട് നിന്നും രണ്ടു വഴികളാണ് ഈ ക്ഷേത്രത്തിലേക്കുള്ളത്. പാലക്കാട് നിന്ന് കണ്ണാടി-എരിമയൂര്‍ വഴിയും കിനാശ്ശേരി-വെമ്പാലൂര്‍ വഴിയും ഇവിടെ എത്താം