ബിലാത്തിക്കുളം ശിവക്ഷേത്രം കോഴിക്കോട്
ഗോമുഖത്തപ്പൻ ക്ഷേത്രം എന്ന് പഴയപേര് . കോഴിക്കോട് വെസ്റ്റ് ഹില്ലിനടുത്ത് വണ്ടിപ്പേട്ട സ്റ്റോപ്പിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ . പ്രധാന മൂർത്തി ശിവൻ കിഴക്കോട്ടു ദർശനം .തൊട്ടു മുന്നിൽ ചിറ .മൂന്നു നേരം പൂജയുണ്ട് .രണ്ടു തന്ത്രിമാർ ചാത്തന്നൂരും കലശകോട്ടും .ഉപദേവത ഗണപതി, സുബ്രമണ്യൻ ക്ഷേത്രത്തിൽ നന്ദിയില്ല .ശിവരാതിർ ആഘോഷമുണ്ട്. നാടുവാഴിയായ അഴക്കിൽ നായർ പണിതീർത്ത ക്ഷേത്രം എന്ന് പുരാവൃത്തം കാടായി കിടന്നിരുന്ന ഈ പ്രദേശത്ത് വേട്ടയ്ക്ക് വന്ന നാടുവാഴി കാരണവർ അനക്കം കേട്ട സ്ഥലത്ത് അമ്പെയ്തു .അമ്പുകൊണ്ടു പിടഞ്ഞു വീണ ചത്തത് പശു ആയിരുന്നു. അക്കാലത്തു ഗോ ഹത്യയ്ക്കു പരിഹാരമായി വിധിയനുസരിച്ചുചത്ത പശുവിന്റെ ജഢം മുകളിൽ കെട്ടി തൂക്കി അതിനടിയിലി രുന്നു നാടുവാഴി കാരണവർ ഭജിച്ചു പശുവിന്റെ ജഡം ചീഞ്ഞഴിഞ്ഞു ശരീരത്തിൽ വീണു പുഴു വന്നു ,ഭജനം പിന്നെയും തുടർന്ന് അവസാനം ചത്ത പശുവിന്റെ കഴുത്ത് താഴെ വീണ സ്ഥലത്ത് വിധി പ്രകാരം ശിവപ്രതിഷ്ഠ നടത്തി എന്നാണു ഐതിഹ്യം ഇതി എഛ് ആർ &സി.ഇ യുടെ നിയന്ത്രണത്തിലാണ് ക്ഷേത്രം