2020, ജനുവരി 2, വ്യാഴാഴ്‌ച

ചിറ്റണ്ട കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല




ചിറ്റണ്ട കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

108  ദുർഗ്ഗആലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിൽ കുണ്ടന്നൂർ ചുങ്കം ജങ്ക് ഷനിൽ  നിന്നും ദേശമംഗലം റൂട്ടിലെചിറ്റണ്ടയിൽ .പാടത്തിന്റെ കരയിലാണ് ക്ഷേത്രം .പ്രധാനമൂർത്തി കാർത്യായനി .ചതുർ ബാഹുവാണ് ശംഖ് ,ചക്രം ,അഭയഹസ്തം കടിബന്ധം. കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. തന്ത്രി കക്കാട് .ഉപദേവതകൾ ഗണപതി, അയ്യപ്പൻ ഭദ്രകാളി ശ്രീകൃഷ്ണൻ . വൃശ്ചികത്തിലെ കാർത്തിക ആഘോഷം ക്ഷേതത്തിന്റെ വടക്കു കിഴക്കേ മൂലയിലും കിഴക്കു തെക്കേ മൂലയിലും കുളങ്ങളുണ്ട് ഈ ക്ഷേത്രത്തിന്റെ ഗോപുരം കോട്ടയത്ത് തമ്പുരാനാണ് പണികഴിപ്പിച്ചത്. എന്ന് പഴമയുണ്ട്  മുണ്ടനാട്ട് മനവക ക്ഷേത്രമായിരുന്നു .ഇപ്പോൾ കൊച്ചി ദേവസം ബോർഡ് വക. ഈ ക്ഷേത്രം കൊള്ളയടിയ്ക്കാൻ വന്ന കൊള്ളക്കാർ ഭയന്ന് ഓടി ക്ഷേത്രത്തിനു 300 മീറ്റർ തെക്കു കിഴക്കു ഭാഗത്തുള്ള നാരായണക്കിണറ്റിൽ വീണു മരിച്ചതായി ഐതിഹ്യമുണ്ട്