2020, ജനുവരി 8, ബുധനാഴ്‌ച

ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രംകോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം







 ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രംകോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം
=======================================
ആനപ്രേമികളുടെ ഇടയിൽ എന്നും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രമാണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം. തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായ ഇത് പല പ്രത്യേകതകൾ കൊണ്ടും വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഓലക്കുടയിൽ വന്നു കയറിയ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന സ്ഥലത്താണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായാണ് ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രം അറിയപ്പെടുന്നത്. 500 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂർ ക്ഷേത്രവുമായും ചിറമുട്ടം മഹാദേവ ക്ഷേത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇത്തിത്താനം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോയ വെള്ളാപ്പള്ളി പണിക്കർ എന്ന ഭക്തന്റെ കുടയിലേറി വന്നതാണ് ദേവി ഇവിടെ എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരിൽ നിന്നും വന്നപ്പോൾ ദേവി അദ്ദേഹത്തിന്റെ കുടയിൽ കയറി കൂടെ ഇവിടേക്ക് പുറപ്പെട്ടു എന്നും വഴിയിൽ അമ്പലക്കോടി എന്ന സ്ഥലത്തെത്തിയപ്പോൾ കുട അവിടെ വെച്ച് ദേവിയെ അവിടെത്തന്നെ കുടിയിരുത്തി എന്നുമാണ് കഥ. പിന്നീട് കുറേ വർഷങ്ങൾക്കു ശേഷം ക്ഷേത്രം ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി പണിതുവെങ്കിലും മൂലസ്ഥാനം അമ്പലക്കോടിയിൽ തന്നെയാണ്. ഇപ്പോഴത്തെ ക്ഷേത്രത്തിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇത്തിത്താനം ഗജമേള കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഗജമേളകളിൽ ഒന്നാണ് ഇത്തിത്താനം ക്ഷേത്രത്തിലെ ഗജമേള. 2006 മുതൽ ആണ് ഇവിടെ ഗജമേള ആരംഭിച്ചത്. ഇവിടെ മേളയ്ക്കെത്തുന്ന ഏറ്റവും ലക്ഷണമൊത്ത ഒന്നിന് സൂര്യകാലടി ക്ഷേത്രത്തിന്റെ വകയിൽ ഗജരാജരത്നം നല്കുന്നതാണ് ഇത്തിത്താനം ഗജമേള എന്നറിയപ്പെടുന്നത്. ഒരു ആടയാഭരണങ്ങളുമില്ലാതെ ആനങ്ങളെ എഴുന്നള്ളിക്കുന്ന ചടങ്ങും എന്നത് ഇവിടുത്തെ ഗജമേളയുടെ മാത്രം പ്രത്യേകതയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇത് കാണാനായി മാത്രം ആ ദിവസം ഇവിടെ എത്തുന്നത്. ഗജരത്നം കിട്ടിയ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.
പ്രധാന ആഘോഷങ്ങൾ വിഷുവിനു കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം ആണ് ഇവിടുത്തെ പ്രധാന ആഘോഷം. ഇതിൽ ഒൻപതാം ദിവസംമാണ് പ്രശശ്തമായ ഗജമേള, ക്ഷേത്രകലകളായ അർജ്ജുന നൃത്തം, വേലകളി, പുലവൃത്തംകളി, കാഴ്ചശീവേലി, ശ്രീഭൂതബലി, വിളക്ക് തുടങ്ങീയവ നടക്കുന്നത്
ചിറമുട്ടത്തോക്കുള്ള എഴുന്നള്ളത്ത് ഇവിടുത്തെ ഉത്സവ നാളുകളിൽ ഇളങ്കാവിലമ്മ ചിറമുട്ടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്താറുണ്ട്.ചിറമുട്ടം ക്ഷേത്രത്തിലെ ശ്രീ മഹാദേവന്‍ ഇളങ്കാവിലമ്മയുടെ പിതാവാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനാല്‍ ചിറമുട്ടം മഹാദേവന്റെ ആറാട്ട് ഇളങ്കാവ് ക്ഷേത്രസന്നിധിയില്‍നിന്നാണ് ആരംഭിക്കുന്നത്.മഹാദേവനെ വണങ്ങിയതിനുശേഷം മാത്രമേ ഇളങ്കാവിലമ്മ പറയ്‌ക്കെഴുന്നള്ളുകയുള്ളൂ എമ്മാണ് വിശ്വാസം.

ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ തുരുത്തി-ഇത്തിത്താനം റൂട്ടിൽ രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്. ചങ്ങനാശ്ശേരി - കോട്ടയം (ചെത്തിപ്പുഴ/മാളികക്കടവ് റൂട്ടിൽ) റീഡിൽ ചാലച്ചിറ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ തുരുത്തി സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം