ചമ്പ്ര കുളങ്ങര അയ്യപ്പക്ഷേത്രം പാലക്കാട് ജില്ല
===========================================================
പാലക്കാട് ജില്ലയിലെ കോട്ടായി പഞ്ചായത്തിൽ .പാലക്കാട് -തിരുവില്വാമല റൂട്ടിലെ കോട്ടായി മേജർ റോഡ് ജംഗ്ഷനിൽ നിന്നും അറ കിലോമീറ്റര് അകലെ. പ്രധാനമൂർത്തി അയ്യപ്പൻ പൂർണ്ണ പുഷ്കല സമേതനാണ് സ്വയം ഭൂഎന്നാണ് വിശ്വാസം ചമ്രവട്ടത്തിൽ നിന്നും ഭജിച്ച് കിണ്ടിയിലാക്കി കൊണ്ടുവന്നു എന്നും കുളത്തിൽ സ്വയഭൂവായി അവതരിച്ചു എന്നും ഐതിഹ്യങ്ങൾ കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് തന്ത്രി പനാവൂർ . വൃശ്ചികത്തിലെ ഉത്രം ,അത്തം ആഘോഷം പഴയ നമ്പൂതിരി ഉപഗ്രാമമായിരുന്നു .ഈ പ്രദേശം അവസാനം വടക്കാഞ്ചേരി മന മുണ്ടായമനക്കാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ എഛ് ആർ.&സി ,ഇ യുടെ നിയന്ത്രണത്തിൽ .ഈ ക്ഷേത്രത്തിനടുത്ത് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് വിഷ്ണു ക്ഷേത്രവും ,ശിവക്ഷേത്രവും ആദ്യം ഇവിടെ നരസിംഹമൂർത്തിയുടെ സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ച വിഷ്ണു ക്ഷേത്രമായിരുന്നു ഈ ക്ഷേത്രത്തിന്റെ തൊട്ടു മുന്നിൽ കുളം .കുളത്തിന്റെ കിഴക്കേ കരയിലാണ് ശിവക്ഷേത്രം തെക്കേ കരയിൽ
ചമ്പ്ര കുളങ്ങര അയ്യപ്പനും കരിയാം കൊട്ട് അഞ്ചുമൂർത്തി ക്ഷേത്രവും ചമ്പ്ര കുളങ്ങര ദേവസം വകയാണ് .ഈ ഗ്രാമത്തിൽ തിരങ്ങാട്ടു മനക്കാരുടെ രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് .ചെമ്പൈ ശിവക്ഷേത്രവും പെരികുളങ്ങര ഭഗവതിയും . ഈ ഗ്രാമത്തിൽ ജനിച്ച ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ ഉപാസനാമൂർത്തി ചെമ്പൈ ശിവക്ഷേത്രത്തിലെ ശിവനായിരുന്നു എന്ന് കരുതുന്നുണ്ട് ,വട്ട ശ്രീകോവിലാണ് പടിഞ്ഞാട്ടു ദർശനം .കിഴക്കോട്ടു ദർശനമായി പാർവതിയുമുണ്ട് .കൂടാതെ പാലക്കാട് റൂട്ടിലെ അത്തലൂരിൽ അത്താഴനെല്ലൂർ ശിവക്ഷേത്രവുമുണ്ട് .