2021, മാർച്ച് 10, ബുധനാഴ്‌ച

അയലൂർ അഖിലേശ്വര ശിവക്ഷേത്രം പാലക്കാട് ജില്ല

 




അയലൂർ അഖിലേശ്വര ശിവക്ഷേത്രം 

===================================================================



പാലക്കാട് ജില്ലയിലെ  അയ് ലൂരിൽ .നെന്മാറയ്ക്കടുത്ത് .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് ശി‌വേലിയുമുണ്ട് .ഖരപ്രതിഷ്ഠയാണെന്നു ഐതിഹ്യം തപോ നിഷ്ഠനായ ശിവന്  ആണെന്നും 

പാർവ്വതീസമേതനാണെന്നും സങ്കല്പമുണ്ട് ഇവിടെ നന്ദി തെക്കേ നടയിലാണ് ഉപദേവൻ, ഗണപതി .അയലൂർ പുഴയുടെ തീരത്താണ് ക്ഷേത്രം തുലാത്തിലെ കറുത്തവാവ് ആറാട്ടായി നടത്തിയിരുന്ന ഉത്സവത്തിന് കുളങ്ങാട്ടു നായരുടെ അകമ്പടിയോടെ അയലൂർ  പുഴയിലായാണ് ആറാട്ട് .ധനുവിലെ തിരുവാതിര രഥോത്സവം കൊടകര നായരുടെ ക്ഷേത്രമായിരുന്നു കൊടകര നായരുടെ സേനാനിയാണ്  കുളങ്ങാട്ടു നായർ. 

പല്ലവകാലഘ ട്ടത്തിലെ ക്ഷേത്രമാണെന്നു കരുതുന്നു അഖിലേശ്വരപുരം എന്നായിരുന്നു പേരെന്ന് എം അകില്  ധാരാളമായി ഉണ്ടായിരുന്ന തിനാൽ അയിലൂർ  ഇന്ൻസ് പേര് വ്സന്നു എന്നും പക്ഷം .പിന്നീട് കൊച്ചി രാജാവിന്റെക്ഷേത്രം ,ആയി. ഇപ്പോൾ കൊച്ച ദേവസം ബോർഡ് അയലൂരിൽ കുടുംബക്ഷേത്രവുമുണ്ട് .ഇവിടെ പ്രധാനമൂർത്തി  കൊടുങ്ങല്ലൂർ ഭഗവതി .വടക്കോട്ടു ദർശനം .ഉപദേവതാ ഗണപതി. രണ്ടു നേരം പൂജയുണ്ട് .മേടത്തിലെ വിഷുവിനു പിറ്റേ ദിവസം വിഷുവേല. കന്ന്യാർകളിയുണ്ട് .ഇതും നാടുവാഴികൊടകര  നായരുടേതായിരുന്നു  .ഇപ്പോൾ നായർ സമാജം .ഐശ്വര്യം തരുന്ന പ്രദോഷ പൂജ

ഇവിടെ പ്രധാനമാണ് 

തിന്മകളെ നിയന്ത്രിച്ചു നന്മകളാക്കി മാറ്റാനും പ്രദോഷ സമയത്തെ പൂജകൾ സഹായിക്കുന്നു എന്നർത്ഥം!

സദ്‌വികാരങ്ങളെ വിജൃംഭിതമാക്കി സന്തോഷത്തിന്റെ ഊർജത്തെ ഇന്ധനമാക്കിയാണ് ആനന്ദമെന്ന മോക്ഷാവസ്ഥയിലേക്കു മനസ്സിനെ നയിക്കേണ്ടത്. സാധകനിലെ നന്മകളെ അഥവാ സദ്ഗുണങ്ങളെ അധികരിപ്പിക്കുന്നതുവഴി മാത്രമേ തിന്മകളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ സാധിക്കുകയുള്ളു. ജഗദാനന്ദകാരനായ, നടരാജനായ ഭഗവാൻ ശ്രീപരമേശ്വരൻ കൈലാസത്തിൽ പാർവ്വതി സമേതനായി നടരാജനൃത്തം ചെയ്യുന്ന പുണ്യദിനം! ബ്രഹ്മാ-വിഷ്ണു തുടങ്ങി  മറ്റു ദേവന്മാർ ജഗദ്പതികളുടെ ചുവടുകൾക്ക് താളമായി സർവ്വവാദ്യങ്ങളും മീട്ടും. ആ സമയത്തുള്ള ഭഗവാന്റെ പൂജ ദോഷങ്ങളെ അകറ്റി നന്മകളെ ആവാഹിച്ചു ഊർജസ്വലരാകാനും അതിനാലാണ് പ്രദോഷപൂജയ്ക്കു പ്രാധാന്യം കൽപ്പിക്കുന്നത്.

കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്.

 തിങ്കളാഴ്ച വരുന്ന പ്രദോഷത്തിനും വൈശിഷ്ട്യമേറും. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാൽ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് വിശേഷപദവി നൽകി ആചരിക്കുന്നു. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.

·         കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേർന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്..


ശിവപ്രീതികരമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതാനുഷ്‌ഠാനം ഹൈന്ദവജീവിതരീതിയിൽ ഏറെ പ്രധാനമാണ്.ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം.അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.