അരയു കുളങ്ങര ശ്രീകൃഷ്ണക്ഷേത്രം ആലപ്പുഴജില്ല,പെരുമ്പളം ദ്വീപിൽ
=====================================================================
ആലപ്പുഴജില്ലയിലെ പെരുമ്പളം ദ്വീപിൽ . ചേർത്തല താലൂക്കിലെ പെരുമ്പളം പഞ്ചായത്തിൽ .മൂന്നരമൈൽ നീളവും ഒന്നരമൈൽ വീതിയുമുള്ള ഒരു ദ്വീപാണ് പെരുമ്പളം അരൂക്കുറ്റി റൂട്ടിലെ പാണാവള്ളി കടത്ത് കടന്നും ഈ പെരുമ്പള്ളിയിൽ എതതാം .വൈക്കം റൂട്ടിലെ പൂത്തോട്ടയിൽ നിന്നും ബോട്ട് വഴിയും ഇവിടെ എ ത്താം ഇവിടെ പ്രധാനമൂർത്തി ശ്രീകൃഷ്ണൻ. ബാലഗോപാല സങ്കല്പം കിഴക്കോട്ടു ദര്ശനം തന്ത്രി പുലിയന്നൂർ. നാല് നേരം പൂജയുണ്ട് .ഉപദേവതാ ഗണപതി ശിവൻ, ഭഗവതി ശാസ്താവ്,രക്ഷസ്സ് .മീനത്തിലെ തിരുവോണം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം പഴയകാലത്ത് ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചിരുന്നു പുഴനീന്തിച്ചാണ് കൊണ്ടുവരുന്നത് പുഴയിൽ ആനച്ചാൽ ഉണ്ടായിരുന്നു. ഇപ്പൊ, ചങ്ങാടത്തിൽ കൊച്ചി കോഴിക്കോട് യുദ്ധകാലത്തോ കോഴിക്കോട് വള്ളുവക്കോനാതിരി യുദ്ധകാലത്തോ മലബാറിൽ നിന്നും കൊച്ചിയിൽ എത്തിയ 56 നമ്പൂതിരി ഇല്ലക്കാർക്കും മൂന്നു നായർ വീട്ടുകാർക്കും കൊച്ചി രാജാവ് നൽകിയ സ്ഥലമാണ് ഈ ദ്വീപെന്നും പഴമ. വന്ന ഇല്ലക്കാരിൽ ചിലതു( അമ്പാട്ട് വെള്ള എടവനക്കാട് നെടുമ്പറത്ത് പൂങ്കാവുമന )പോര്ടുഗീസ് ക്യാപ്ടൻ ആൽബുക്കർക്ക് ദ്വീപിലെ വെള്ളിയിൽ മന കൊള്ളയടിച്ചു മനയിലെ ശ്രീകൃഷ്ണക്ഷേത്രം നശിപ്പിച്ചു .അഞ്ജനക്കല്ലിൽ തീർത്ത വിഗ്രഹം കുളത്തിലെറിഞ്ഞു പിന്നീട് വെള്ളിയിൽ മനക്കാർ അമ്പലപ്പുഴയിൽ നിന്നും കൊണ്ട് വന്ന ബാലഗോപാലവിഗ്രഹം നായർ പ്രമാണികൾ തീർത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം . ക്ഷേത്രം പിന്നീട് ഇടപ്പള്ളി സ്വരൂപത്തിന്റെ കൈവശമായി .ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി . പെരുമ്പളം ദ്വീപിൽ 35 ക്ഷേത്രങ്ങളുണ്ടായിരുന്നു എന്നാണ് പുരാവൃത്തം ഇതിൽ ഏറ്റവും വലിയ ക്ഷേത്രം ഇടങ്കേ റ്റിൽ വാര്യത്തിന്റെ കൈവശമുണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമായിരുന്നു ആൽബുക്കർക്കു ഈ ക്ഷേത്രം കൊള്ളയടിച്ചപ്പോൾ വാര്യത്തെ ചക്കി വാരസ്യാർ തകർന്ന ഭദ്രകാളിക്ഷേത്രത്തിൽ നിന്നും തിരി കൊളുത്തി ,ആതിരി കൊണ്ട് പട്ടാളക്കാരുടെ
ടെന്ടു കൾക്ക് തീകൊളുത്തി .പുറത്ത് ചാടിയ നിരവധി പട്ടാളക്കാരെ വെട്ടി കൊന്നു എന്ന് പി.എൻ പെരുമ്പളം.ഈ ദ്വീപിൽ പെരണ്ടൂർ ദുർഗ്ഗാ ക്ഷേത്രമുണ്ട് ഇവിടെ കാര്ത്യായനിയാണ് . കായലിൽ നിന്നും 10 മീറ്റർ മാത്രം അകലമുള്ളൂ ഈ ക്ഷേത്രത്തിനു ഇവിടത്തെ കിണറ്റിലെ വെള്ളത്തിനു ഉപ്പു രസമില്ല. ആൽബുക്കർക്കു ഈ ക്ഷേത്രവും കൊള്ളയടിചു തകർത്തിരുന്നു ഇപ്പോൾ കാണുന്ന ആചെറിയ ക്ഷേത്രം ഇടപ്പള്ളി സ്വരൂപം പണിതീർത്തതാണ് .ഇടപ്പള്ളിയിലും പേരണ്ടൂർ ക്ഷേത്രമുണ്ട് .ഇത് 108 ദുര്ഗാലയങ്ങളിൽ ഒന്നാണ് ഇതിൽ ഏതു ഭഗവതി ക്ഷേത്രമാണ് ആദ്യം ഉണ്ടായതെന്ന് അറിയില്ല. ഈ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ഒന്നര ഫർലോങ് നീളത്തിൽ രാമയ്യൻ ദളവ മൂന്നാൾ പൊക്കം വരുന്ന മണൽ കോട്ട നിർമിച്ചിരുന്നു .പീരങ്കി വെടികൾ മണൽ കൂമ്പാരത്തിൽ പുതഞ്ഞു പോകും ഇതിനു വേണ്ടി ദ്വീപിൽഎത്തിയ ദളവ മുണ്ടയ്ക്കൽ ഭവനത്തിലെ സുന്ദരിയായ കുഞ്ചുണ്ണൂലിയെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടികൊണ്ടുപോയി രാജാവിന്റെ കെട്ടിലമ്മയാക്കിയെന്നും പഴമ. ഏറ്റവും നല്ലതെല്ലാം മഹാരാജാവിനു എന്നായിരുന്നു ദളവയുടെ നയമത്രെ കൂടാതെ പള്ളിപ്പാട്ട് ദേവിക്ഷേത്രംശാസ്താങ്കൽ ക്ഷേത്രം കോയിക്കൽ ദേവി ക്ഷേത്രം
ഉണിക്കമ്പത്തു വനദുർഗ്ഗാക്ഷേത്രം കുഞ്ഞിതയ്യിൽ ശാസ്താവ് തുടങ്ങിയ ക്ഷേത്രങ്ങളും ഉണ്ട്.