2021, മാർച്ച് 23, ചൊവ്വാഴ്ച

ലഗലന്ത പെരുമാള്‍ ക്ഷേത്രം,കാഞ്ചിപുരത്തെ ഏറ്റവും ചെറിയക്ഷേത്രം

 ലഗലന്ത പെരുമാള്‍ ക്ഷേത്രം

==============================



ലഗലന്ത പെരുമാള്‍ ക്ഷേത്രം


കാഞ്ചിപുരത്തെ ഏറ്റവും ചെറിയ ക്ഷേത്രങ്ങളിലൊന്നാണ്. ഉലഗലന്ത പെരുമാള്‍ ക്ഷേത്രം. വിഷ്ണുവിനായി സമര്‍പ്പിക്കപ്പെ‌ട്ടിരിക്കുന്ന ഈ ക്ഷേത്രം വിഷ്ണുവിന്റെ 108 ദിവ്യ ദേശങ്ങളില്‍ ഒന്നുകൂടിയാണ്. കാഞ്ചിപുരത്തു മാത്രം വിഷ്ണുവിന്‍റെ നാലു ദിവ്യ ദേശങ്ങള്‍ കൂടിയുണ്ട്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനെയും ഇവിടെ കാണാം. ഇന്തോ-ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പല്ലവന്മാരാണ് നിര്‍മ്മിച്ചതെങ്കിലും പിന്നീട് വന്ന ചോള രാജാക്കന്മാര്‍, വിജയനഗര രാജാക്കന്മാര്‍, മധുരൈ നായ്ക്കന്മാര്‍, തുടങ്ങിയവരും ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് വലിയ സംഭാവനകള്‍ നല്കിയി‌ട്ടുണ്ട്. ആറാം നൂറ്റാണ്ടിലെ പല തമിഴ് സാഹിത്യ കൃതികളിലും ഈ ക്ഷേത്രത്തെ പരാമര്‍ശിച്ചു കാണാം. കാമാക്ഷി അമ്മന്‍ ക്ഷേത്രത്തോ‌ട് ചേര്‍ന്നാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.