കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം,കാഞ്ചിപുരം
============================================
കാഞ്ചിപുരത്തെ ഏറ്റവും പുരാതന ക്ഷേത്രം കാഞ്ചിപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് ശിവനാ യി സമര്‍പ്പിച്ചിരിക്കുന്ന കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു വേദാവതി നദിയുടെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല്ലവ നിര്‍മ്മാണ രീതിയുടെ ആദ്യ കാല മാതൃകയാണ് ഇവിടെ കാണുവാനുള്ളത്. 16 വശങ്ങളുള്ള അത്യപൂര്‍വ്വമായ ശിവലിംഗമാണ് ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു ക്ഷേത്രത്തിനു വേണ്ട രീതിയിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണത്രെ ഇത്. മുൻപ് മഹാബലിപുരത്തും മറ്റും കാണുന്നതു പോലെ മരം കൊണ്ടോ അല്ലെങ്കിൽ ഗുഹയിലോ കല്ലിലോ ഒക്കെയായിരുന്നു ക്ഷേത്രം നിർമ്മിച്ചിരുന്നത്.
ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല എന്ന് വിശ്വസിക്കുന്നു വിശ്വാസപരമായി ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ശിവന്‍ പുനര്‍ജന്മം നല്കുകയില്ല എന്നാണ് വിശ്വാസംഇവിടെ ക്ഷേത്രം വലംവയ്ക്കുന്നതിനും പ്രത്യേകതകളുണ്ട്. ശിവലിംഗത്തിന് വലതു ഭാഗത്തുള്ള തീരെ ഉയരം കുറഞ്ഞ ഒരു വഴിയിലൂടെയാണ് ഇത് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കിറങ്ങേണ്ട വഴിയും ഇത് പോലെ ചെറുതാണ്. അകത്തേയ്ക്ക് കയറുവാൻ കുനിഞ്ഞ് പിന്നീട് നടന്ന് വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം വയ്ക്കുന്നത്. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇവിടുത്തെ ഈ രീതിയിലുള്ള പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്.
കാഞ്ചിപുരം...ഓരോ കോണിലും പൗരാണികത ഒളിപ്പിച്ചുവച്ചിരിക്കുന്നു വാരണാസി കഴിഞ്ഞാല്‍ വിശ്വാസികള്‍ക്കിടയില്‍ വിശുദ്ധ ഭൂമിയായി അറിയപ്പെടുന്ന ഇവിടം . ആയിരം ക്ഷേത്രങ്ങളുടെ നാട് എന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ കാഞ്ചിപുരം ഓരോ സഞ്ചാരിയേയും ഓരോ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊ ണ്ടുപോകും. വിശ്വാസികള്‍ക്ക് ക്ഷേത്രങ്ങളും ഷോപ്പിങ് പ്രിയര്‍ക്ക് സാരികളും സഞ്ചാരികള്‍ക്ക് ഇഷ്ടംപോലെ കാഴ്ചകളും ഇവിടെയുണ്ട്. എന്നിരുന്നാലും ക്ഷേത്രങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. ഹിന്ദു ക്ഷേത്രങ്ങള്‍ കൂടാതെ ജൈന ക്ഷേത്രങ്ങളും ബുദ്ധ ആശ്രമങ്ങളും ഇവിടുത്തെ വ്യത്യസ്ത നിര്‍മ്മാണ രീതികളും കൊത്തുപണികളുമെല്ലാം ഈ പ്രദേശത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. കാഞ്ചിപുരത്തിന്‍റെ ചരിത്രത്തെയും പൗരാണികതയെയും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെങ്കില്‍ അറിഞ്ഞിരിക്കേണ്ടത് ഇവിടുത്തെ ക്ഷേത്രങ്ങളെപ്പറ്റിയാണ്.