2021, മാർച്ച് 9, ചൊവ്വാഴ്ച

ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം കൊല്ലം ജില്ല

 


ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം 

കൊല്ലം ജില്ല

=========================================================




കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ  ഇവിടെ രണ്ടു ക്ഷേത്രമുണ്ട് .രണ്ടും കിഴക്കോട്ടു ദർശനം .ഒരു ക്ഷേത്രത്തിൽ പ്രധാനമൂർത്തി ശിവനും ഉപദേവത  ഗണപതിയും .തൊട്ടടുത്ത ക്ഷേത്രത്തിൽ ശിവനും ദേവിയും ശാസ്താവും മൂന്ന് നേരം പൂജയുണ്ട് .മീനത്തിലെ അത്തം ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം 20 -25  ആനകളുണ്ടാകും ക്ഷേത്രം ആദ്യം നമ്പൂതിരിമാരുടെ കൈവശമായിരുന്നു അന്ന് ഒരു ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു നാടുവാഴിയുമായി അഭി പ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് കുമ്മല്ലൂർ വലിയതാനെ എന്ന മാടമ്പി വീട്ടുകാർ പുതിയ ക്ഷേത്രം പണിതു എന്ന് പുരാവൃത്തം .

ബ്രാഹ്‌മണർ തമ്മിൽ അഭി പ്രായവ്യത്യാസമുണ്ടായപ്പോഴോ മാടമ്പിയും ക്ഷേത്രഊരാളന്മാരുമായി അഭി പ്രായവ്യത്യാസമുണ്ടായപ്പോഴോ ആയിരിയ്ക്കണം പുതിയക്ഷേത്രം പണിതീർത്തിരിക്കുക കിഴക്കേടം ഉണ്ണിത്താന്മാരായിരുന്നു  ഈ മാടമ്പി വീട്ടുകാരുടെ പിന്മുറ .ക്ഷേത്രം പിന്നീട് കുളങ്ങര നായരുടെ കൈവശം (കുളങ്ങര നായർ ക്ഷേത്രപൂജാരിയും ഒരു തരത്തിൽ ഉള്ള ദേശവാഴിയുമാണ്) .,ഇപ്പോൾ താഴെക്കര ,ഏറംകര വടക്കു,ഏറംകരതെക്കു, ചൂരപൊയ്യ കരക്കാരുടെ ക്ഷേത്രമാണ്