2021, മാർച്ച് 6, ശനിയാഴ്‌ച

കൊച്ചി ജനാർദ്ദന ക്ഷേത്രം കൊച്ചി അമരാവതിയിൽ

 


കൊച്ചി ജനാർദ്ദന ക്ഷേത്രം 

==================================================






കൊച്ചി അമരാവതിയിൽ .മതപരിവർത്തനവും ക്രൂരതയും ഭയന്നു ഗോവയിൽ നിന്നും എത്തിയ കൊങ്കിണി വൈശ്യരുടെ ക്ഷേത്രമാണ് .പ്രധാനമൂർത്തി ജനാർദ്ദനൻ .വിഷ്ണുവിൻറെ 24  ഭാവങ്ങളിൽ ഒന്നാണ് കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട് ഉപദേവതാ. ഗണപതി ലക്ഷ്മി .മേടത്തിലെ ചോതി ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .കീഴേടങ്ങൾ ഹനുമാൻ കോവിൽ മഹാബലേശ്വർ ക്ഷേത്രം (ശിവൻ) അമരാവതിയിൽ തന്നെയുള്ള ആൽത്തറ ഭഗവതി ക്ഷേത്രവും ഇവരുടേതാണ് .കിഴക്കോട്ടു ദര്ശനം ശിവരാത്രി നാളിലാണ് ഈക്ഷേത്രത്തിൽ താലപ്പൊലി തലപ്പൊലിയ്ക്കു അന്നക്കളിയുണ്ട് എറണാകുളം പച്ചാളത്തെ ഇരട്ടകുളങ്ങര ഭഗവതി പള്ളുരുത്തിയിലെ വെങ്കിടാചലപതി ക്ഷേത്രം വടുതലയിലെ ഗണപതി ക്ഷേത്രം ,ഇളമക്കരയിലെ ദത്താത്രേയ ക്ഷേത്രം എന്നി ക്ഷേത്രങ്ങളും കൊങ്കിണി വൈശ്യരുടെതാണു .വിഷ്ണുവിന്റെ അംശാവതാരമാണ്

ദത്താത്രേയൻ .അംശാവതാരങ്ങൾ പുരുഷൻ,കപിലൻ, യജ്ഞമൂർത്തി ,വ്യാസൻ ധന്വന്തരി ,വൈകുണ്ഠനാഥൻ അനന്തൻ ,ത്രൈലോക്യമോഹന ,വിശ്വരൂപ ,ലക്ഷ്മിനാരായണൻ ഹയഗ്രീവൻ,ആദിമൂർത്തി,ജലാശയൻ ,ധർമ്മം ,വരദരാജൻ ,രംഗനാഥൻ ,വെങ്കിടേശൻ ,വിഠോബൻ,ജഗന്നാഥൻ നരനാരായണൻ ,മന്മഥൻ ,ദത്തത്രേയൻ ,ഹരിഹരപിതാമഹൻ എന്ന് 'രൂപമണ്ഡന' .