2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

മഹാബലിപുരം ക്ഷേത്രവും കാഴ്ചകളും




മഹാബലിപുരം ക്ഷേത്രവും കാഴ്ചകളും

തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് മഹാബലിപുരം ക്ഷേ ത്രവും അതിനോടനുബന്ധിച്ചുള്ള ശില് ‍പ്പങ്ങളും . എ ഡി ഏഴും എട്ടും നൂറ്റാണ്ടു കളില്‍ നിര്‍മ്മിക്കപ്പെട്ട ഈ അനശ്വര സ്മാര കങ്ങള്‍ ചെന്നയില്‍ നിന്നും 60 കി മീ തെക്കോട്ട്‌ മാറി ബംഗാള്‍ ഉള്‍ക്കടല്‍ തീര ത്താണ്. ഇതിനു മാമല്ലപുരം എന്നും പേരു ണ്ട്. ഈ പേരിന്റെ അര്‍ഥം മഹാനായ ഗുസ്തിക്കാരന്‍ എന്നാണു. ഏഴം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നരസിംഹ വര്‍മ്മന്‍ എന്ന രാജാവിനെയാണ് ഇങ്ങനെ വിളിച്ചിരുന്നത ത്രേ. മഹാബലിപുരം എന്നപേര്‍ തന്നെ മഹാന്മാരായ ഗുസ്ഥിക്കാരുടെ നഗരം എന്നാണു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് പറയുന്ന മഹാബലി തന്നെയാണിത്. തമിഴില്‍ ‘മല്ലാല്‍’ എന്ന വാക്കിനു ഐശ്വര്യം എന്നും അര്‍ത്ഥമുണ്ട്. അതുകൊണ്ടു അന്നത്തെ ഒരു പ്രധാനപ്പെട തുറമുഖം ആയിരുന്ന ഈ ദേശത്തിന് ഐശ്വര്യം ആയിരുന്ന നാട് എന്ന് വിളിച്ചുവെന്നും ചിലര്‍ അവകാശപ്പെടുന്നു. ഏതായാലും കടല്‍ തീരത്ത് കരിങ്കല്ലുക ളില്‍ നിര്‍മ്മിച്ച അത്യപൂര്‍വമായ ശില്പങ്ങള്‍ ഇവിടെ ഉണ്ട്. ഇന്ത്യന്‍ ഭൂഗര്‍ഭ ഗവേഷണ വകുപ്പിന്റെ കീഴില്‍ ഉള്ള ഈ സ്മാരകം UNESCO യുടെ ഹെറിറ്റെജു സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. .
ഇവിടെ നാല്‍പ്പതോളം ശിലാ സ്മാരകങ്ങളും ക്ഷേത്രങ്ങളും ആണുള്ളത് . ഒരു പക്ഷെ തുറസ്സായ സ്ഥലത്തുള്ള ലോകത്തിലെ വലിയ ശിലാ സ്മാരകങ്ങളുടെ സമുച്ചയം ആണ് ഇതെന്ന് പറയാം . ഏ ഡി 630 നും 668 നും ഇടയ്ക്ക് നിര്‍മ്മിച്ച ഒറ്റക്കല്ലു രഥ ക്ഷേത്രങ്ങളും അര്‍ജുനന്റെ തപസ്സു കൊ ണ്ടു ഗംഗാ ദേവി ഭൂമിയിലേക്ക്‌ ഒഴുകുന്നത്, ഒറ്റക്കല്‍ മണ്ഡപങ്ങള്‍ ഇവയെല്ലാമിതില്‍ പ്പെടുന്നു. മഹാഭാരതത്തില്‍ നിന്നും ശൈവി സം , വൈഷ്ണവിസം തുടങ്ങിയവയുടെ ചുവരെഴുത്തുകളും എല്ലാം ഇവിടെ കാണാം, ഇന്ത്യയിലെ പല ഭാഷകളിലും ആണ് ഈ ചുവരെഴുത്തുകള്‍. ആറാം നൂറ്റാണ്ടിനും മുമ്പ് നിര്‍മ്മിച്ച ചിലവയും ഭൂഗര്‍ഭ ഗവേഷണ ത്തില്‍ കൂടി പുറത്തു കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഇവ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതുന്നു. ഏഴ് പഗോടാകള്‍ എന്ന് സായിപ്പന്മാര്‍ വിളിച്ചിരുന്ന ഈ സ്ഥലം നാട്ടു ഭാഷയില്‍ മഹാബലിപുരം അല്ലെങ്കില്‍ മാമല്ലപുരം എന്നാണറിയപ്പെട്ടത്‌. 1960 ലാണ് ഈ സ്മാരകം പുനരുദ്ധരി ച്ചതു. .തമിഴ് നാട് സര്‍ക്കാര്‍ രേഖകളില്‍ മാമല്ലപുരം എന്നാണിവിടംഅറിയപ്പെടുന്നത്.
മഹാബലിപുരത്തിന്റെ പുരാതന ചരിത്രം വ്യക്തമല്ല. പുരാതന ചരിത്രത്തില്‍ സപാട്മ എന്ന തുറമുഖവും ടോളമി ഒന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ മെലാംഗെ എന്ന സ്ഥലവും ഇതാണോ എന്ന് സംശയിക്കുന്നു. കാഞ്ചീപുര വും മഹാബലിപുരവും അടുത്തടുത്ത കാല ഘട്ടങ്ങളില്‍ അന്നത്തെ വലിയ വ്യാപാര കേന്ദ്രങ്ങളും തുറമുഖവുമായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു. പല്ലവ രാജാക്കന്മാരുടെ സഭയില്‍ ഉണ്ടായിരുന്നു ദാന്ടിന്‍ എന്ന കവി ഇവിടത്തെ ശില്പങ്ങള്‍ നിര്‍മ്മിച്ചവരെ പ്രകീര് ത്തിച്ചതായി അവന്തി സുന്ദര കഥ എന്ന കാവ്യത്തില്‍ എഴുതിയിട്ടുണ്ട്. ഏതായാലും വൈശ്നവിസത്തിന്റെ ആദ്യകാല സ്മാരക ങ്ങളില്‍ ഒന്ന് തന്നെയാണിത്. വെനീസില്‍ നിന്നും ദക്ഷിണേഷ്യ സന്ദര്‍ശിച്ചു ഇന്ത്യയില്‍ വന്നിരുന്ന മാര്‍ക്കോ പോളോ അയാളുടെ കുറിപ്പുകളില്‍ ഒരു ഏഴ് പഗോഡാകളെപ്പറ്റി പരാമര്ശിച്ചിട്ടുണ്ട്. കടല്‍ തീരത്ത് കാണുന്ന ഏഴ് ഗോപുരങ്ങള്‍ ആണ് ഇവിടെ വിവക്ഷി ക്കപ്പെടുന്നത്‌. 1375 ഇല എബ്രഹാം കേസ്കാ സ് എന്ന യഹൂദ അന്വേഷകന്‍ ഉണ്ടാക്കിയ ഏഷ്യയുടെ ഒരു പഴയ മാപ്പില്‍ രണ്ടു തുറമുഖങ്ങള്‍ അടയാളപ്പെടുത്തിയി ട്ടുണ്ട് . അതിലൊന്ന് മൈലാപൂരും മറ്റൊന്നു മഹാബലിപുരവും ആണെന്ന് കരുതപ്പെടു ന്നു. മറ്റു ചില വിദേശ സഞ്ചാരികളുടെ വിവരണങ്ങളിലും ഈ തുറമുഖങ്ങളെപ്പറ്റി പ്രസ്താവനയുണ്ടായിരുന്നു.
2004 ഇല ഉണ്ടായ സുനാമിയില്‍ മഹാ ബലിപുരത്തിനു വടക്ക് സലുവന്കുപ്പം എന്നയിടത്തില്‍ കടല്‍ പിന്മാറി കുറെ ചുവരെഴുത്തുകളും ശിലാ രൂപങ്ങളും പുറത്തു കാണുകയുണ്ടായി. ഇവയെല്ലാം ഒമ്പതാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയതായി കണക്കാക്കിയിട്ടുണ്ട്. 13 ആം നൂറ്റാണ്ടില്‍ ഉണ്ടായ ഒരു സുനാമിയില്‍ സമുദ്രം കൊണ്ടു പോയതാവാം എന്ന് കരുതുന്നു. കടല്‍ ഇറങ്ങിപ്പോയ ഒരു കി മീ ദൂരത്തില്‍ വേറെ കുറെ രചനകളും കണ്ടെത്തുകയുണ്ടായി. ഒരു പക്ഷെ ഇത് കുറേക്കൂടി പുരാതനമായ ഒരു മഹാബലിപുരത്തിന്റെ അവശിഷ്ടങ്ങ ളാവാം എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. സയന്‍സ് മാസികയില്‍ ഒരു ആനയും കുതിരയും തമ്മില്‍ വഴക്ക് കൂടുന്ന ഒരു ശില്‍പം കണ്ടെത്തിയതായി പറയുന്നു. കിടന്ന രൂപത്തില്‍ ഒരു വിഗ്രഹം, വിശ്രമിക്കുന്ന ഒരു സിംഹത്തിന്റെ ശില്‍പ്പ വും മറ്റു വിഗ്രഹങ്ങളും കാണുകയുണ്ടായി. ഈ സുനാമിക്ക് ശേഷം അന്തര്‍ സമുദ്ര ഗവേഷണത്തില്‍ തകര്‍ന്ന ചില ഭിത്തികളും മറ്റും ചതുര കരിങ്കല്ല് കട്ടകളും കണ്ടെത്തി യിട്ടുണ്ട് കടലില്‍.
മഹാബലിപുരത്തെ പ്രധാന ശില്പങ്ങള്‍ 
ഇവിടത്തെ പ്രധാന ശില്പങ്ങള്‍ പത്തു രഥങ്ങള്‍ , പത്തു മണ്ഡപങ്ങള്‍ , രണ്ടു ശിലാ ഫലകങ്ങള്‍ , മൂന്നു ക്ഷേങ്ങള്‍ ഇവ ഉള്‍കൊ ള്ളുന്നു. ചതുര രൂപത്തിലും വൃത്ത രൂപത്തി ലും ആണ് ഇവ വിന്യസിച്ചിരിക്കുന്നത് . ചുവര്‍ ലിഖിതങ്ങള്‍ കൂടുതലും സംസ്കൃതത്തില്‍ ആണ്. 
1. സമുദ്ര തീര ക്ഷേത്രം : എട്ടാമത്തെ നൂറ്റാണ്ടിലു ണ്ടാക്കിയ മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയം 
2. പഞ്ചരഥങ്ങള്‍ : പാണ്ഡവര്‍ ഉപയോഗിച്ച് എന്ന് കരുതുന്ന അഞ്ചു രഥങ്ങള്‍ , ഇവ ധര്‍മ്മ രഥം , ഭീമ രഥം , അര്‍ജുന രഥം , നകുല രഥം സഹദേവ രഥം എന്നി ങ്ങനെ പഞ്ച പാണ്ഡവരുടെ പേരില്‍ അറിയപ്പെടുന്നു. 
3. ഗംഗ ഭൂമിയിലേക്ക്‌ ഒഴുകുന്നത്‌ 
4. കടുവാ ഗുഹ
5.കൃഷ്ണന് വെണ്ണയുടെ വലിയ ഗോളം : ഗോളാകൃതിയിയിലുള്ള പാറ 
6. സ്മാരകങ്ങളുടെ കൂട്ടം 
7. അര്‍ജുനന്‍ തപസ്സു ചയ്ത മണ്ഡപം 
8. മഹിഷാസുര മര്‍ദ്ദിനി ഗുഹ 
9. ഗണേശ രഥ ക്ഷേത്രം 
10. ത്രിമൂര്‍ത്തി ഗുഹ 
11. വരാഹ മണ്ഡപം etc

പാമ്പന്‍ പാലത്തിന്റെ ചരിത്രം


പാമ്പന്‍ പാലത്തിന്റെ ചരിത്രം


കന്യാകുമാരിയിലെ കാഴ്ചകളും ക്ഷേത്രങ്ങളും എല്ലാം കണ്ടു കഴിഞ്ഞു, ശുചീന്ദ്രവും പെട്ടെന്ന് കണ്ടു, ഇനി യാത്ര രാമേശ്വരത്തെക്ക് . നാഗര്‍ കോവിലില്‍ നിന്ന് രാത്രി പുറപ്പെടുന്ന ഒരു ട്രെയിന്‍ പുലര്‍ച്ചെ രാമേശ്വരത്ത് എത്തുമെന്ന് കണ്ടു. അതില്‍ ആയിരുന്നു യാത്ര. പക്ഷെ രാമേ ശ്വരത്ത് എത്തുന്നതിനു മുമ്പ് ഒരു എഞ്ചിനീയറിംഗ് അത്ഭുതം ആയ പാമ്പന്‍ പാലത്തില്‍ കൂടിയുള്ള യാത്ര പകല്‍ ആയിരുന്നു എങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു. ഭാരതത്തിലെ ആദ്യത്തെ കടലൈന് കുറുകെ ഉണ്ടാക്കിയ പാലം ആയിരുന്ന ല്ലോ ഇത്. പോരാഞ്ഞു കേരളീയരുടെ അഭിമാനമായ ഈ ശ്രീധരന്‍ എന്ന മേട്രോപുരുഷന്റെ സ്തുത്യര്‍ഹ മായ പ്രൊഫഷണല്‍ ജീവിതത്തിലെ ആദ്യത്തെ പൊന്‍തൂവല്‍ അവിടെ നിന്നാണല്ലോ ചാര്‍ത്തി യത് . ഏതായാലും വണ്ടി അല്‍പ്പം താമസിച്ചായി രുന്നു പോരാഞ്ഞു പാമ്പന്‍ പാലത്തില്‍ കയര്റി കുറച്ചു മുമ്പോട്ട്‌ പോയപ്പോള്‍ ഇടയ്ക്ക് അത് നിര്തിയിടുകയുംചെയ്തു. അത് കൊണ്ടു വെളുപ്പി നെ ട്രെയിനില്‍ നിന്ന് എനിക്ക് പുറത്തിറങ്ങി നോക്കാന്‍ കഴിഞ്ഞു.
പാമ്പന്‍ പാലത്തിന്റെ ചരിത്രം
ശരിക്കും ഈ പാലം നിര്‍മ്മിച്ച കാലത്ത് ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയായിരുന്നു. പാമ്പന്‍ ദ്വീപിലുള്ള രാമേശ്വരത്തെ വന്കര യുമായി ബന്ധിപ്പിക്കുന്ന 2 കി മീ നീളമുള്ള 143 സ്തൂപങ്ങളില്‍ നില്‍ക്കുന്ന പാലമാണിത്. വളരെ കാലം കഴിഞ്ഞാണ് 2010 ലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ (2.3 കി മീ) ബാന്ദ്ര വര്ലി പാലം ഉണ്ടാക്കിയത്. 1914 ഫെബ്രുവരി 24 നാണ് ഈ പാലം ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തുറന്നു കൊടുത്തത് . ഒറ്റ നോട്ടത്തില്‍ ഇത് ഒരു സാധാരണ റെയില്‍ പാലം ആയി തോന്നാം എങ്കിലും പാല ത്തിന്റെ ഏകദേശം നടുക്ക് കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള തുറക്കാവുന്ന ഭാഗം ആണ് ഇതിന്റെ പ്രത്യേകത. 1988 വരെ ഈ പാലം മാത്രമായിരുന്നു രാമേശ്വരവും വന്കരയുമായുള്ള ഒരേ ഒരു ഉപരിതല ഗതാഗത സൗകര്യം . 1988 ലാണ് ഒരു റോഡ്‌ പാലം നിര്‍മ്മിച്ചത് . അണ്ണാ ഇന്ദിരാഗാന്ധി റോഡു പാലം എന്നറിയപ്പെടുന്ന ഈ പാലം നാഷ ണല്‍ ഹൈവേ 49 ന്റെ ഭാഗം ആകുന്നു. പാക് കടലിടുക്കിന്റെ മുകളില്‍ ഉള്ള ഈ പാലം വന്‍കര ഭാഗത്തെ മണ്ഡപം എന്നറിയപ്പെടുന്ന സ്ഥലവും രാമേശ്വരം ദ്വീപിലെ പാമ്പന്‍ എന്ന ഗ്രാമവുമായും ബന്ധിപ്പിക്കുന്നു. 1988 ഒക്ടോബര്‍ 2 നു അന്ന ത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ആയിരുന്നു ഈ റോഡ്‌ ഉദ്ഘാടനം ചെയ്തത്. 2.345 കി മീ നീളമുള്ള ഈ പാലം 14 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .അമേരിക്കയിലെ ഫ്ലോറിഡ കഴിഞ്ഞാല്‍ ഏറ്റവും പ്രതികൂല രാസ പ്രവര്‍ത്തനം നടക്കുന്ന അന്തരീക്ഷമാണിവിടെ ഉള്ളത്. ഇക്കാ രണത്താല്‍ ഈ പാലത്തിന്റെ അനുരക്ഷണം ബുദ്ധിമുട്ടു ള്ളതാണ്.
റെയില്‍വേ പാലം സമുദ്ര നിരപ്പില്‍ നിന്ന് 12.5 മീറ്റര്‍ ഉയരത്തില്‍ ആണ്. ശരിയായ നീളം 2,065 മീറ്റര്‍. തൂണുകള്‍ 143, നടുക്ക് രണ്ടു വശത്തേക്കും തുറക്കാന്‍ കഴിയുന്ന (double-leaf section) ഭാഗവും ഉണ്ട്. ഈ ഭാഗം ഉയര്‍ത്തിയാണ് കപ്പലുകള്‍ക്ക് കടന്നു പോകാന്‍ വഴി ഉണ്ടാക്കുന്നത് . ഈ തുറ ക്കുന്ന ഭാഗത്തുള്ള രണ്ടു വശങ്ങളിലെ രചനകളു ടെ ഭാരം 457 ടണ് ആണ്. രണ്ടു വശത്തുള്ള ലിവ രുകള്‍ ഉപയോഗിച്ച് മനുഷ്യരാണ് ഇതു തുറക്കു ന്നതും അടയ്ക്കുന്നതും. ഭാരതത്തിലെ ഏറ്റവും അപകടം പിടിച്ച പാലം ആണിത്.
ബ്രിട്ടീഷുകാര്‍ 1870 ലാണ് ഈ പാലം ഉണ്ടാക്കാന്‍ ആലോചന തുടങ്ങിയത്. ശ്രീ ലങ്കയുമായി വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ന്‍ ഒരു മാര്‍ഗ്ഗമായി . പക്ഷെ നിര്‍മ്മാണം തുടങ്ങിയത് 1911 ആഗസ്റ്റ് മാസവും തീര്‍ന്നത് 1914 ഫെബ്രുവരി യിലുമായി രുന്നു .1964 ഡിസംബറിലെ രാമേശ്വരം ചുഴലി ക്കാറ്റില്‍ 7.6 മീറ്റര്‍ ഉയരത്തില്‍ വീശിയടിച്ച തിരമാലകള്‍ കൊണ്ടു പാമ്പന്‍ ധനുഷ്കോടി പാസഞ്ചര്‍ ട്രെയിന്‍ ഈ പാലത്തിനു മുകളില്‍ നിന്ന് മറിഞ്ഞു താഴെ വീണു 150 യാത്രക്കാരും മരിച്ചു. ഈ കാറ്റില്‍ പാലത്തിനുണ്ടായ തകരാര് പരിഹരി ക്കാന്‍ നിയുക്തനായത് നമ്മുടെ പൊന്നാനിക്കാ രനായ ഈ ശ്രീധരന്‍ ജോലി ആയിരുന്നു. റെയില്‍ വേ അധി കാരികള്‍ ആറുമാസത്തിനകം ഈ ജോലി തീര്ര്‍ക്കണം എന്ന് പറഞ്ഞു എങ്കിലും ശ്രീധരന്റെ മേലധികാരി മൂന്നു മാസം കൊണ്ടു പണി തീര്‍ക്കണമെന്നാവശ്യപ്പെട്ടു. പൂര്‍ണ ഉത്തര വാദിത്വം ഏറ്റെടുത്ത ശ്രീധരന്‍ വെറും 46 ദിവസം കൊണ്ടു പാലത്തിന്റെ തകരാര്‍ പരിഹരിച്ചു കൊടുത്തു. ഒരു യുവ എഞ്ചിനീയര്‍ ആയിരുന്ന ശ്രീധരന്റെ മികച്ച നേത്രുത്വ പാടവവ്വും കഴിവും ആയിരുന്നു ഇത് സാധ്യമാക്കിയത് . അത് കഴിഞ്ഞാ ണ് അദ്ദേഹം കല്‍ക്കത്ത മേട്രോയുടെയും കൊങ്കണ്‍ റെയില്‍വേ ലൈനിന്റെയും കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയുടെയും ഡല്‍ഹി മേട്രോ യുടെയും പണിക്കു അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നേതൃത്വം കൊടുത്തത്. ഏറ്റവും അടു ത്തു നമ്മുടെ കൊച്ചി മെട്രോയുടെ പണിയിലും അദ്ദേഹം കാര്യമായ ഉപദേശം നല്‍കുകയുണ്ടായി എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണല്ലോ. ഈ പാലത്തിനു പിന്നീടും ചില പ്രശ്നങ്ങള് ഉണ്ടായിട്ടുണ്ടു . 2013 ജനുവരി 13 നു നേവിയുടെ ചരക്കു വാഹനം തട്ടി പാലത്തിനു ചെറിയ തോതില്‍ മദ്ധ്യഭാഗത്തിന് കേടു പറ്റി .
ഏതായാലും ഈ എഞ്ചിനീയറിംഗ് അത്ഭുതം പണിതീര്‍ത്തവരേ അഭിനന്ദിച്ചു കൊണ്ടു ഞങ്ങള്‍ പാമ്പന്‍ പാലം കടന്നു രാമേശ്വരത്ത് രാവിലെ എത്തി. ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത് കൊണ്ടു പെട്ടെന്ന് കുളിച്ചു ക്ഷേത്രത്തിലേക്ക് നീങ്ങി.



ഉദയഗീരിയില് റാണിയുടെ ഗുഹ ( റാണീ ഗുംഫാ)




ഉദയഗീരിയില് റാണിയുടെ ഗുഹ ( റാണീ ഗുംഫാ) എന്നറിയപ്പെടുന്ന രണ്ടു തട്ടുകളി ലായി ഉള്ള ഒരു ജൈന വിഹാരമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് .ഓരോ തട്ടുകളിലും മൂന്നു വിങ്ങുകളായാണ് ഇത് നിര്‍മ്മിച്ചിരി ക്കുന്നതു . താഴത്തെ തട്ടില്‍ 7 പ്രവേശ ന ദ്വാരങ്ങളും മുകളിലത്തെ തട്ടില്‍ 9 പ്രവേശ നദ്വാരങ്ങളും ഉണ്ട്. ഇതില്‍ പലതിലും മഹ നീയമായ ശില്പങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. രാജാവിന്റെ യുദ്ധ വിജയവും മറ്റും ചിത്രീക രിച്ചു കൊണ്ടു. ശിലയില്‍ കൊത്തിയെടുത്ത ദ്വാര പാലകരുടെ പ്രതിമകളില്‍ പലതും പൊളിഞ്ഞു പോയിരിന്നു. ഇടതു വിങ്ങില്‍ ചില മൃഗങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും ശില്പങ്ങള്‍ ഉണ്ട്. നൃത്തം ചെയ്യുന്ന സ്ത്രീക ളുടെയും സംഗീത ഉപകരണങ്ങള്‍ വായിക്കു ന്ന പുരുഷന്മാരും കളിക്കുന്ന ആനകളെയും വാനരന്മാരെയും ഒക്കെ ഇക്കൂട്ടത്തില്‍ കാണാം . 
(ചിത്രങ്ങള്‍ക്കും വിശദീകരണതിനും അവലംബം)


ഭുവനേശ്വറിലെ കാഴ്ചകള്‍ : ഉദയഗിരി ഗുഹകള്‍


 ഭുവനേശ്വറിലെ കാഴ്ചകള്‍ : ഉദയഗിരി ഗുഹകള്‍



ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വര് ഒരു ക്ഷേത്ര നഗരം ആയാണ് അറിയപ്പെടുന്നത്. ഭുവനേശ്വര്, പുരി, കൊനാരാക് ഈ മൂന്ന് പ്രധാന സ്ഥലങ്ങളാണ് കാണാനുള്ളത്. ഭുവ നേശ്വര് റെയില്വേ സ്റ്റേനില് തന്നെ ഒറീസ്സ സര്കാരിന്റെ ടൂറിസം കേന്ദ്രം ഉണ്ട്. വാഹന ങ്ങള് വാടകക്ക് ബുക്കു ചെയ്യാനും മറ്റും സാധിക്കും. ഭുവനേശ്വര്, പുരി, കൊനാരാക് ഇവ ഒരു ത്രികോണത്തിന്റെ മൂന്നു അഗ്രങ്ങളി ലായി കണക്കാക്കാം. ഭുവനേശ്വരില് ( ഈശ്വ രന്റെ വീട് ) നിന്നാണ് മറ്റു രണ്ടു സ്ഥലത്തേെ ക്കും കൂടുതല് യാത്രാ സൌകര്യം. റോഡു മാര്ഗം ആണെളുപ്പം.
ഭുവനേശ്വറില് ഞങ്ങള് കണ്ടത് ഉദയഗിരി ഖാന്ടഗിരി കുന്നുകളിലെ ജൈന ഗുഹകള്‍, (ധൌള ഗിരി ഹില്ല്സ്), സമാധാന പഗോഡ, നന്ദന്‍ കാനന്‍ മൃഗശാല, എന്നിവയാണ്.
ജൈന ഗുഹകള്‍ ഉദയഗിരി ഖാണ്ടഗിരി .
ഉദയഗിരി ഖാണ്ടഗിരി എന്നറിയപ്പെടുന്ന പുരാതന ഗുഹാ സമൂഹം ഭുവനേശ്വറില്‍ നിന്ന് കുറച്ചു മാറി ഈ രണ്ടു കുന്നുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇവ കുറെയൊ ക്കെ സ്വാഭാവികമായി ഉണ്ടായവയും കുറെ കൃത്രിമമായി ഉണ്ടാക്കിയതുമാകുന്നു. കൃസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടാ ക്കിയത് എന്ന് കരുതപ്പെടുന്ന ഈ ഗുഹകള്‍ കുന്നുകളിലെ ശിലകള്‍ വെട്ടിയാണ് നിര്‍മ്മി ച്ചിരിക്കുന്നത്. ജൈന സന്യാസികള്‍ക്ക് പ്രാര്‍ഥിക്കാനും താമസിക്കാനും ആയി നിര്‍മ്മിച്ചതായിരുന്നുവെന്നു കരുതപ്പെടുന്നു. ഖരവേല എന്ന രാജാവിന്റെ ഭരണകാലത്താ യിരുന്നു ഇവ നിര്‍മ്മി ച്ചത്. ഉദിച്ചു വരുന്ന സൂ ര്യന്‍ എന്ന് അര്‍ത്ഥമുള്ള ഉദയഗിരിയില്‍ 18 ഗുഹകളും ഖാണ്ടഗിരിയില്‍ 15 ഗുഹകളും ആണുള്ളത്. ഇപ്പോഴും ഈ ഗുഹകള്‍ അധികം ഇടിഞ്ഞു പൊളിഞ്ഞു പോകാതെ ഇരിക്കുന്നത് അത്ഭുതം തന്നെ.




തിരുമല തിരുപ്പതി ക്ഷേത്രം


തിരുമല തിരുപ്പതി ക്ഷേത്രം


ഞങ്ങളുടെ ശ്രീഹരികോട്ട സന്ദര്‍ശനം കഴി ഞ്ഞു പ്രധാന ലക്‌ഷ്യം തിരുപ്പതി വെങ്കടാ ചലപതി ക്ഷേത്രം സന്ദര്ശിക്കുക എന്നതാ യിരുന്നു. അങ്ങോട്ട്‌ പോകുന്ന വഴിയ്ക്ക് കാളഹസ്തി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പോകുന്ന ആരാധനാലയം എന്ന രീതിയില്‍ ഭാരതത്തിലെ ഒന്നാമതും ലോകത്തിലെ വത്തിക്കാന്‍ കഴിഞ്ഞാല്‍ രണ്ടാമതും ആയ ആരാധനാലയം , ഇന്ത്യയിലെ ഏറ്റവും ധനിക മായ ക്ഷേ ത്രം എന്നീ നിലയില്‍ പ്രശസ്തമാ യ ആന്ധ്ര പ്രദേശി ലെ തിരുമല കുന്നുകളിലാ ണ് ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ സ്വാമി പുഷ്ക രിണി നദിയുടെ തെക്കെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . റെയില്‍ റോഡു വഴി ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ആയി ബന്ധ പ്പെട്ടിരിക്കുന്നു ഈ ക്ഷേത്രം. റെനിഗുണ്ട വിമാനത്താവളം തിരുപ്പതിയില്‍ നിന്നും 10 കി മീ മാത്രം അകലെയാണ്.
കലിയുഗത്തിലെ ഭക്തജനങ്ങളുടെ ക്ഷേമ ത്തിന് വേണ്ടി വിഷ്ണുവിന്റെ അവതാര മായി ജനിച്ച വെങ്കടാചലപതി തിരുമലയിലെ ഏഴു കുന്നുക ളില്‍ ഒന്നായ വെങ്കടകു ന്നില്‍ ആണ് കുടികൊള്ളുന്നത്. ഇക്കാരണ ത്താല്‍ ഇതിനെ കലിയുഗ വൈകുണ്ഠം എന്നും പറയുന്നു. (വൈകുണ്ഠം വിഷ്ണുഭഗ വാന്റെ സ്വര്‍ഗീയ ഗേഹമാണല്ലോ ). ഈ ക്ഷേത്രം തിരുപതി ക്ഷേത്രം , തിരുമല ക്ഷേത്രം , ബാലാജി ക്ഷേത്രം എന്നുമൊക്കെ അറിയപ്പെടുന്നു. ഭഗവാനെ ബാലാജി, ഗോവിന്ദ, ശ്രീനിവാസ എന്നും വിളിക്കുന്നു. ശേഷാചലം പര്‍വതത്തിലെ ഏഴ് കുന്നുകള്‍ ചേര്‍ന്നതാണ് തിരുമല കുന്നുകള്‍. സമുദ്ര നിരപ്പില്‍ നിന്ന് ശരാശരി 853 മീറ്റര്‍ ഉയര ത്തില്‍ . ഈ ഏഴു കുന്നുകള്‍ വിഷ്ണുവിന്റെ സന്തത സഹചാരിയായ ആദിശേഷ നാഗ ത്തിന്റെ ഏഴു തലകളായി കരുതപ്പെടുന്നു. അവയിലെ ഏഴാമത്തെ കുന്നാണ്‌വെങ്കടാദ്രി. ഏഴു കുന്നുകളിലെ ക്ഷേത്രം എന്നും ഇതറിയ പ്പെടുന്നു. ഈ ക്ഷേത്ര സമുച്ചയം 26.75 ച. കി മീ. വിസ്തീര്‍ണം ഉള്ള സ്ഥലത്താകുന്നു
ദ്രാവിഡ ശില്പ രീതിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഏ ഡി 300 ആമാണ്ടു സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. ആനന്ദനിലയം എന്നറിയപ്പെടുന്ന ശ്രീകോവിലിലെ പ്രതിഷ്ഠ നില്‍ക്കുന്ന നിലയില്‍ ഉള്ള ശ്രീ മഹാവിഷ്ണു വാണ്. എട്ടു സ്വയംഭുവായ വിഷ്ണു ക്ഷേത്ര ങ്ങളില്‍ ഒന്നാണിത്. ഭൂമിയിലെ 106 ആമ ത്തെതും അവസാനത്തേതുമായ ക്ഷേത്ര വും. ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനു വരിവരിയായി നില്‍ക്കാനുള്ള രണ്ടു ആധു നിക ക്യു സംവിധാനവും ഇവിടെ നിര്‍മ്മി ച്ചിട്ടുണ്ട്. അന്നദാനത്തിനുള്ള വലിയ കെട്ടിട വും അവരുടെ മുടി മുറിക്കാനുള്ള പ്രത്യേക കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക്‌ താമസിക്കാനുള്ള സൌകര്യങ്ങളും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വരുമാനമുള്ള ഈ ക്ഷേത്രത്തില്‍ ശരാശരി 50,000 നും 100,000 നും ഇടയില്‍ ഭക്തര്‍ ദിവസേന ദര്‍ശനത്തിനു വരുന്നു. ഒരു വര്ഷം 300 നും 400 ലക്ഷം സന്ദര്‍ശകര്‍. ബ്രഹ്മോത്സ വം പോലെയുള പ്രത്യേക ഉത്സവസമയ ങ്ങളില്‍ 5 ലക്ഷം വരെ ആല്‍ക്കാര്‍ ദര്‍ശന ത്തിനു എത്തുന്നു.
ക്ഷേത്ര സംബന്ധമായ പുരാണം
ഈ ക്ഷേത്രത്തെപ്പറ്റി പല പുരാണ കഥകളും ഉണ്ട്. ദ്വാപര യുഗത്തില്‍ ആദി ശേഷ നാഗം ശേഷാചലം കുന്നുകളില്‍ ആയിരുന്നു താമസി ച്ചിരുന്നത്. ഈ ക്ഷേത്രം ആദി വരാഹ ക്ഷേത്രം എന്നും അറിയപ്പെടുന്നു. അസുരനായ ഹിരണ്യാക്ഷനെ കൊന്നതിനു ശേഷം വരാഹാവതാരം ഈ കുന്നുകളില്‍ വന്നു താമസിച്ചുവത്രേ. കലിയുഗത്തില്‍ നടന്ന ഒരു യജ്ഞത്തില്‍ യജ്ഞ വീതം ത്രിമൂര്‍ത്തികളില്‍ ആദ്യം ആര്‍ക്കാണ് കൊടുക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ നാരദമുനി യജ്ഞം നടത്തുന്ന ഋഷികളോട് ആവശ്യപ്പെട്ടു. അവരിലൊരാളായ ഭ്രുഗു മഹര്‍ഷി ത്രിമൂര്‍ത്തികളെ പരീക്ഷിക്കാന്‍ പുറ പ്പെട്ടു. ഭൃഗുവിനു കാലിന്റെ പാദത്തില്‍ ഒരു മൂന്നാം കണ്ണുണ്ടായിരുന്നു. ബ്രഹ്മാവിനെയും ശിവനെയും സന്ദര്ശിച്ചപ്പോള്‍ അദ്ദേഹം അവരറിയാതെ രക്ഷപ്പെട്ടു, എന്നാല്‍ വിഷ്ണുവിന്റെ അടുത്തു ചെന്നപ്പോള്‍ വിഷ്ണു അദ്ദേഹത്തെ അവഗണിച്ചു. ഇതില്‍ ക്ഷുഭിതനായ ഭൃഗു കാല്‍ കൊണ്ടു വിഷ്ണു വിന്റെ നെഞ്ചില്‍ തൊഴിച്ചു. വിഷ്ണു ഇതില്‍ കോപിഷ്ടനാകാതെ മഹര്‍ഷിയുടെ കാലില്‍ തലോടി അദ്ദേഹത്തിന്റെ കാലു വേദനിച്ചോ എന്ന് ചോദിച്ചു. ഇതിനിടയില്‍ സൂത്രത്തില്‍ മഹര്‍ഷിയുടെ മൂന്നാമത്തെ കണ്ണു കുത്തി പ്പൊട്ടിച്ചു. എന്നാല്‍ ലക്ഷ്മീ ദേവി ഭ്രുഗു മഹര്‍ ഷി വിഷ്ണുവിനെ അപമാനിച്ചു എന്ന് കരുതി വൈകുണ്ഠത്തില്‍ നിന്ന് പോയി, ഭൂമിയില്‍ മനുഷ്യ സ്ത്രീയായി കൊല്‍ഹാപൂ രില്‍ ജനിച്ചു തപസ്സനുഷ്ടിച്ചു. വിഷ്ണു ഭഗവാന്‍ ശ്രീനിവാസന്‍ ആയി ഭൂമിയില്‍ അവതരിച്ചു ലക്ഷ്മിയെത്തേടി തിരുമല കുന്നുകളില്‍ എത്തി. തനിച്ച് ജീവിച്ച ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ലക്ഷ്മി ബ്രഹ്മാവിനെയും ശിവനെയും പ്രാര്‍ഥിച്ചു , ഇവര്‍ രണ്ടു പേരും ഒരു പശുവി ന്റെയും പശുക്കുട്ടിയുടെയും രൂപം എടുത്തു. ലക്ഷ്മീ ദേവി ഈ പശുവിനെയും കുട്ടി യേ യും അന്നത്തെ തിരുമല ഭരിച്ചിരുന്ന ചോള രാജാവിന്റെ അടുത്തെത്തിച്ചു.. ശ്രീനിവാസന് ദിവസേന ആവശ്യമായ പാല്‍ ഇവരില്‍ നിന്ന് എത്തിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. ഇത് കുറെ നാള്‍ തുടര്‍ന്നുവരവേ ഒരു ദിവസം ഒരു ഇടയ ചെറു ക്കന്‍ ഈ പശുവിനെ അടിച്ചു , എന്നാല്‍ അടികൊണ്ടു മുറിവുണ്ടായത് ശ്രീനിവാസനായിരുന്നു. ഇതില്‍ ക്ഷുഭിതനായ ശ്രീനിവാസന്‍ ചോള രാജാവിനെ ഒരു പിശാ ചാകാന്‍ ശപിച്ചു, കാരണം ഭ്രുത്യന്മാരുടെ തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടത് യജമാനന്മാര്‍ ആയിരിക്കണം എന്നത് കൊണ്ടു. രാജാവ് മാപ്പപെക്ഷിചു ശാപ മോക്ഷ ത്തിനു അപേക്ഷിച്ചു. രാജാവ് അടു ത്ത ജന്മം ആകാശരാജാവായി ജനിച്ചു തന്റെ മകള്‍ പദ്മാവതിയെ ശ്രീനിവാസന് വിവാഹം കഴിച്ചു കൊടുത്താല്‍ ശാപ മോക്ഷം കിട്ടുമെ ന്നു അനുഗ്രഹിച്ചു. ശ്രീനിവാസന്‍ തിരിച്ചു തന്റെ മാതാവ് വകുലാ ദേവിയോടോപ്പം തിരുമല യില്‍ താമസിച്ചു. രാജാവ് ശാപ മോക്ഷത്തിനു അടുത്ത ജന്മത്തില്‍ ജനിച്ചു മകള്‍ പദ്മപുഷ്കരിണിയില്‍ ജനിച്ച പദ്മാവ തിയെ ശ്രീനിവാസന് വിവാഹം കഴിച്ചു കൊടു ത്തു. ഈ വിവരം അറിഞ്ഞ ലക്ഷ്മീ ദേവി തിരുമലയില്‍ എത്തി ശ്രീനിവാസനെയും പദ്മാവതിയെയും നേരിട്ടു കണ്ടു. എന്നാല്‍ ലക്ഷിയെ കണ്ട മാത്രയില്‍ ശ്രീനിവാസന്‍ ഒരു പ്രതിമയായി മാറി, പദ്മാവതിയും. ദ്വേഷ്യപ്പെ ട്ടു നിന്ന ലക്ഷ്മിമിയുടെ മുമ്പില്‍ ബ്രഹ്മാവും ശിവനും അവതരിച്ചു ഇതിന്റെയൊക്കെ ലക്‌ഷ്യം ഭഗവാന്‍ വിഷ്ണു കലിയുഗത്തില്‍ ഭക്തജനങ്ങളെ നേരായ വഴിയിലേക്ക് നയിക്കാന്‍ ഭഗവാന്‍ തിരുമലയില്‍ താമസി ക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചു. ഇത് കേട്ട് ലക്ഷ്മീ ദേവി വിഷ്ണു ഭഗവാന്റെ വിഗ്രഹത്തിന്ടെ ഇടതു ഭാഗത്ത്‌ സ്ഥാനം പിടിച്ചു. വലതു ഭാഗത്ത്‌ പദ്മാവതിയും
ചരിത്രം
ക്ഷേത്രത്തിലെ സംഭാവനകളുടെ ആദ്യത്തെ രേഖ 966 ഇല പല്ലവ രാജ്ഞിയായ സമാവ യു സടെ പേരില്‍ ആയിരുന്നു. അവര്‍ ധാരാ ളം രത്നങ്ങളും 10 ഏക്കര്‍ വസ്തുവും കൊടു ത്തു. ഈ വസ്തുവില്‍ നിന്ന് കിട്ടുന്ന വരുമാ നം പ്രധാനപ്പെട്ട ഉത്സവങ്ങള്‍ നടത്താന്‍ ഉപ യോഗിക്കാനായിരുന്നു നിര്‍ദ്ദേശം. ഒമ്പതാം നൂറ്റാ സണ്ടില്‍ പല്ലവ രാജ വംശവും പത്താം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരും 14, 15 ആം നൂറ്റാണ്ടുകളില്‍ വ്ജയനഗര രാജ്യത്തെ പ്രധാനികളും വെങ്കടെശ്വര ഭക്തന്മാരായി രുന്നു. വിജയ നഗര സാമ്രാജ്യത്തിന്റെ കാല ഘട്ടത്തിലാണ് ഇന്നത്തെ സ്വത്ത് വകകള്‍ കൂടുതലും ക്ഷേത്രത്തിനു ലഭിച്ചത്. 1517 ല്‍ വിജയ നഗരം ഭരിച്ചിരുന്ന കൃഷ്ണദേവരായര്‍ പല പ്രാവശ്യം ക്ഷേത്രത്തില്‍ വരുകയും ശ്രീകോ വില്‍ (ആനന്ദ നിലയം) സ്വര്‍ണ ത്തില്‍ പൊതിയാനുള്ള സ്വര്‍ണം സംഭാവന ചെയ്യുകയുമുണ്ടായി. വിജയനഗര സാമ്രാജ്യം അധ:പതിച്ച ശേഷം മൈസൂര്‍ രാജാക്കന്മാരും മറ്റു ചില രാജാക്കന്മാരും പല വസ്തുക്ക ളും സംഭാവന ചെയ്തു. മറാത്ത പടനായക നായിരുന്ന രാജീവ് ഭോന്‍സ്ലെ ( 1755 ഇല മരി ച്ചു) ക്ഷേത്ര ഭരണത്തിന് ഒരു സ്ഥിരം സംവി ധാനം ഉണ്ടാക്കി
വിജയ നഗര സാമ്രാജ്യം അധ:പതിച്ച ശേഷം ക്ഷേത്രം 1656 ഇല ഗോല്‍ക്കൊണ്ടാ ഭരണാ ധികാരികളുടെ കീഴിലും കുറച്ചു നാള്‍ ഫ്രെഞ്ച് അധീനത്തിലും 1801 വരെ കര്‍ ണാട്ടിക് നവാബിന്റെ ഭരണത്തിലും ആയിരുന്നു. 19 ആം നൂറ്റാണ്ടിന്റെ ആദ്യവര്‍ ഷങ്ങളില്‍ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനി യുടെ ഭരണത്തിലും ആയി. അവര്‍ ക്ഷേത്ര ഭരണം പാട്ടത്തിനു ലേലം വിളിച്ചു ഒരാളെ ഏല്പ്പിച്ചു. പാട്ടത്തിനു എടുത്തയാല്‍ കമ്പനിക്കു ഒരു തുക വാടകയായി കൊടു ക്കുക എന്നതായിരുന്നു വ്യവസ്ഥ. അതിനു വേണ്ടി ക്ഷേത്രത്തി ലെ പൂജക്കും മറ്റും നികുതി ചുമത്തി വന്നു. 1843 ഇല് ഈസ്റ് ഇന്ത്യാ കമ്പനി മറ്റു ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും മാതിരാമ്ജി മഠത്തിലെ മഹന്തുകള്‍ക്ക് കൈമാറി. ഇവര്‍ വിചാരണ കര്‍ത്താക്കള്‍ ആയി നാല് തലമുറകള്‍ 1933 വരെ തുടര്‍ന്നു. അതിനു ശേഷമാണ് തിരു മല തിരുപ്പതി ദേവസ്ഥാനം ഉണ്ടാക്കി ക്ഷേത് രത്തിനു സ്വന്തമായ ഭരണ സംവിധാനം ഉണ്ടാ ക്കിയത് 1933 ലെ നിയമം 1951 ലെ ഹിന്ദു റിലിജിയസ് ചാരിറ്റബിള്‍ ട്രസ്റ്റു നിയമത്തിന്റെ കീഴിലാക്കി .1966 ഇല വീണ്ടും ക്ഷേത്രം ആന്ധ്രാപ്രദേശ്‌ സര്‍ക്കാരിന്റെ കീഴിലാക്കി . 1979 ഇല് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ തിരുമ ല തിരുപതി ദേവസ്ഥാന നിയമം അനുസരിച്ച് എക്സിക്യുട്ടീവ്‌ ആഫീസര്‍ , ചെയര്‍മാന്‍ , ആന്ധ്ര സര്‍ക്കാര്‍ നിയമിച്ച രണ്ടു പേര്‍ ഇവരടങ്ങിയ ഒരു കമ്മറ്റിയുടെ കീഴിലാക്കി.
ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ചുവരു സകളിലും മറ്റും ഉള്ള ലിഖിതങ്ങ ലാണ്. 640 ലധികം ചുവരെഴുത്തുകളാണ് ഇവിടെ ഉള്ളത്. ചരിത്ര പരവും സാംസ്കാ രികവും ഭാഷാപരവും ആയ പ്രാധാന്യം ഉള്ള എഴുത്തുകളാണിവയെല്ലാം. ഇവയെല്ലാം തമിഴ് കന്നട, തെലുങ്ക്‌ ഭാഷകളില്‍ ആയിരു ന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ഇത് പരിഭാഷയോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടു . കൂടാതെ ക്ഷേത്രത്തിന്റെ പക്കല്‍ 3000 ചെമ്പു ഫലകങ്ങള്‍ ഉണ്ട്, ഇവയില്‍ അങ്കമാ ചാര്യയുടെ തെലുങ്കു സങ്കീര്‍ത്തനങ്ങലാണ് എഴുതിയിട്ടുള്ളത് . ഭാഷാപരമായി വളരെയ ധികം പ്രാധാന്യം ഉള്ളതായിരുന്നു ഇത്.
തിരുപതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ പലതുണ്ട് എങ്കിലും ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ മുടി വടിക്കുന്നത് ഒരു പ്രത്യേക ആചാ രമാണ്. ഇവിടെ വരുന്ന ഭക്തരില്‍ മിക്കവാ റും അവരുടെ മുടി മുഴുവന്‍ വടിച്ചു മാറ്റുന്ന ത് പതിവാണ്. ഓരോ ദിവസവും മുറിക്കുന്ന മുടി ഒരു 1000 കി ഗ്രാം വരെ കാണുമെന്നു തോന്നുന്നു. ഈ മുടി വാര്‍ഷികമായി ആര്‍ ക്കെങ്കിലും ലേലം വിളിച്ചു കൊടുക്കുകയാ ണ് പതിവ്. ഇതില്‍ നിന്ന് തന്നെ 60 ലക്ഷം ഡോളര്‍ വരുമാനം ക്ഷേത്രത്തിനു കിട്ടുന്നു വത്രേ. ഹുണ്ടിയില്‍ നിന്ന് കിട്ടുന്ന സംഭാവന കഴിഞ്ഞു രണ്ടാമത്തെ വരുമാനം ഇത് തന്നെ. ഈ മുടി ആള്‍ക്കാര്‍ക്ക് മുടി വച്ച് പിടിപ്പിക്കാനും മുറിയുടെ ടോപ്പ് ഉണ്ടാക്കാ നും വിദേശത്തില്‍ ഉപയോഗിക്കുന്നു. ഈ മുടി മുറിക്കല്‍ പ്രക്രിയയുടെ പിന്നില്‍ ഒരു കഥയുണ്ട്.
ഒരിക്കല്‍ കാട്ടില്‍ കൂടി നടക്കുമ്പോള്‍ ബാലാ ജിയുടെ തലയില്‍ ഒരു നായാട്ടുകാരന്‍ എറി ഞ്ഞ കല്ല്‌ കൊണ്ടു തലയിലെ കുറച്ചു മുടി വേര്‍പെട്ടു പോയി ആ ഭാഗം കഷണ്ടിയുള്ളത് പോലായി. ഇത് കണ്ടു നീലാദേവി എന്ന ഗന്ധര്‍വ രാജകുമാരി ഭഗവാന്റെ സുന്ദര മായ മുഖത്തിന്‌ ഇങ്ങനെ ഒരു അഭംഗി ഉണ്ടാ വാന്‍ പാടില്ല എന്ന് കരുതി അവര്‍ തന്റെ മുറിയുടെ ഒരു ഭാഗം മുറിച്ചു ഭഗവാന്റെ തലയില്‍ തന്റെ മാന്ത്രിക ശക്തിയുപയോ ഗിച്ച് ഒട്ടിച്ചു വച്ചു. ഭഗവാന്‍ അവരുടെ ത്യാഗം മനസ്സിലാക്കി സുന്ദരിയായ അവരുടെ മുടി അവര്‍ ത്യജിച്ചതിന്റെ ഓര്‍മ്മക്കായി ഭക്തരാ യി വരുന്നവര്‍ അവരുടെ മുടി മുറിച്ചു വഴിപാടായി കൊടുക്കുമെന്ന് ഗന്ധര്‍വ രാജ കുമാര്‍ക്ക് ഉറപ്പു കൊടുത്തു. അങ്ങനെ കിട്ടുന്ന മുടി മുഴുവന്‍ നീലാദേവിക്കു കിട്ടു മെന്നും വാഗ്ദാനം ചെയ്തു. നീലാദേവി ഏഴു കുന്നുകളില്‍ ഒന്നായ നീലാദ്രിയില്‍ താമസം ആക്കുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.
കഥ ഏതായാലും ഞങ്ങളുടെ കോളേജിലെ ആന്ധ്രാ തമിഴ് നാട് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് മുമ്പ് തിരുപ്പതിയില്‍ പോയി മുട്ടയടിച്ചു വരുന്നത് പണ്ടൊക്കെ ഒരു പതിവായിരുന്നു, തലയിലെ മുടി മുറിച്ചു കൊടുത്താല്‍ പരീക്ഷയില്‍ വിജയം ഉറപ്പാക്കാന്‍ ബാലാ ജിയുടെ അനുഗ്രഹം മതിയാവുമെന്നു അവരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. ഞങ്ങള്‍ ഏതായാലും മുടി മുറിച്ചില്ല, എനിക്ക് 80 % ലധികം കഷണ്ടി ആയതു കൊണ്ടു മുറിക്കാന്‍ മുടി യില്ലാത്തത് കൊണ്ടും ശ്രീമതി അതിനു തയ്യാറാകാഞ്ഞത് കൊണ്ടും. തിരുപ്പതിയിലെ വലിയ ലഡദു വാങ്ങി ഞങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കി.

ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങളിലൂടെ -1: ശ്രീരംഗം

ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങളിലൂടെ -1: ശ്രീരംഗം


പൂര്‍വ-ഉത്തര ഇന്ത്യാസന്ദര്ശനങ്ങളെ കുറിച്ച് മുമ്പ് അല്‍പ്പം വിശദമായി തന്നെ എഴുതിയിരുന്നു, ഇനി നമ്മുടെ ദക്ഷിണ ഇന്ത്യ തന്നെയാവട്ടെ. ഇവിടെ യും കൂടുതല്‍ ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു ലക്ഷ്യ സ്ഥാനങ്ങള്‍. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു ഇവയില്‍ പ്രധാനം. അവയുടെ ശില്‍പ്പചാതുര്യവും മറ്റും ആരെയും അത്ഭുത സ്ഥബ്ധരാക്കുന്നത് തന്നെ. ആദ്യം ത്രിശ്ശിനാപ്പള്ളി യിലെ കാഴ്ചകളാവട്ടെ, കൂട്ടത്തില്‍ തഞ്ചാവൂരും .
റീജിയണല്‍ എഞ്ചിനീയരിംഗ് കോളേജിലെ ജീവനക്കാരെ സംബന്ധിച്ചാണെങ്കില്‍ ത്രിശ്ശിനാ പ്പള്ളിയില്‍ (ട്രിച്ചി) ഞങ്ങളുടെ ഒരു സഹോദര സ്ഥാപനം ആര്‍ ഈ സി (ഇപ്പോള്‍ എന്‍ ഐ ടി ) ഉള്ളത് കൊണ്ടു പലപ്പോഴും ഔദ്യോഗിക കാര്യ ങ്ങള്‍ക്ക് ഞങ്ങള്‍ അദ്ധ്യാപകര്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും പോകുക പതിവായിരുന്നു. എന്നാലും ഈ ഔദ്യോഗിക യാത്രക്കിടയില്‍ ശ്രീമതിയെ കൂട്ടി പോയിരുന്നല്ല. അവസാനം ഒരിക്കല്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകനും മാര്‍ഗദര്‍ശിയും ആയിരുന്ന പ്രൊഫ. വെങ്കടരമ ണിയുടെ മകന്റെ വിവാഹത്തിനു ഞങ്ങള്‍ ഒരുമിച്ചു പോയി. ഞങ്ങളുടെ ക്യാമ്പസ്സില്‍ വളര്‍ ന്ന ഏറ്റവും മിടുക്കന്മാരില്‍ ഒരാളായ ജയറാം അമേരിക്കയിലെ മികച്ച ബിസിനസ് സ്ഥാപനമായ വാര്ടനില നിന്ന് എം ബി എ മികച്ച നിലയില്‍ പാസായി ബോസ്ടന്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുകയാ യിരുന്നു. കൂട്ടത്തില്‍്‍ കുറച്ചു ദിവസം അവിടെ താമസിച്ചു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും തീരുമാനിച്ചു. താമസം ആര്‍ ഈ സി ഗസ്റ്റു ഹൌ സില്‍ തരമാക്കുകയും ചെയ്തു.
ഹിന്ദുമത വിശ്വാസികളില്‍ ശൈവരും വൈഷ്ണ വരും എന്ന രണ്ടു വിഭാഗങ്ങള്‍ നിലവില്‍ ഉണ്ടാ യിരുന്നു, കുറെയൊക്കെ ഇന്നും നില നില്‍ക്കുന്നു. സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ത്രിമൂര്തിക ളായി കരുതപ്പെടുന്ന ബ്രഹ്മാ വിഷ്ണു മഹേശ്വര ന്മാരില്‍ പ്രപഞ്ചത്തില്‍ ഉള്ള ചരാചരങ്ങളുടെ നില നില്‍പ്പിനു (സ്ഥിതി) കാരണമായ വിഷ്ണുവാണ് കൂടതല്‍ പ്രാധാന്യം അര്‍ഹ്ക്കുന്ന ആള്‍ എന്ന് വിശ്വസിക്കുന്നവര്‍ വൈഷ്ണവരും സംഹാര മൂര്‍ത്തി യായ ശിവനാണ് എന്ന് വിശ്വസിക്കുന്നവര്‍ ശൈവ രും ആണ്.. ഇവര്‍ രണ്ടു വിഭാഗക്കാര്‍ക്കും പ്രത്യേ കം പ്രത്യേകം ആരാധനാലയങ്ങളും എന്തിനു ആരാധനാ രീതികളും തന്നെ വ്യത്യസ്തമായി നില നിന്നിരുന്നു.
12 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമനുജാചാര്യ നാണ് വൈഷ്ണവ സംഘത്തിന്റെ പ്രധാനിയായി കണക്കാക്കപ്പെടുന്നത്. യ്മുനാചാര്യനും വേദാന്ത ദേശികനും പിന്തുടര്ച്ചക്കാരായിരുന്നു. രാമാനുജാ ചാര്യന്‍ പ്രചരിപ്പിച്ച തത്വ സംഹിതയ്കു വിശിഷ്ടാ ദ്വൈത എന്ന് പറയുന്നു. എട്ടാം നൂറ്റാണ്ടില്‍ ജീവി ച്ചിരുന്ന ആദി ശങ്കരാചാര്യരായിരുന്നു ശൈവ സംഘത്തിന്റെ ഉപജ്ഞാതാവ്. അദ്വൈതം എന്ന തത്വസംഹിത അദ്ദേഹത്തിന്റെ പേരില്‍ ആണ ല്ലോ അറിയപ്പെടുന്നത്. വൈഷ്ണവരുടെ ആരാധനാ ലയങ്ങളില്‍ വളരെ പുരാതനവും പ്രധാനപ്പെട്ടതു മായതാകുന്നു ട്രിച്ചിയിലെ ശ്രീരംഗ നാഥ ക്ഷേത്രം .
ഈ ക്ഷേത്തിലെ പ്രതിഷ്ഠ നമ്മുടെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലെ പന്നഗ ശായിയായ വിഷ്ണു വിന്റെതാകുന്നു. തമിഴ് ശില്പകലാരീതിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടില്‍ ആണ് നിര്‍മ്മിക്കപ്പെട്ടത്‌ എന്ന് കണക്കാക്കപ്പെടുന്നു. വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. കാവേരി , കൊള്ളിടം എന്നീ നദികള്ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ദ്വീപില്‍ ആയിരുന്നു ഈ ക്ഷേത്രം നിര്‍മ്മിക്ക പ്പെട്ടത്. ഇക്കാരണത്താല്‍ തന്നെ നദിയിലെ വെള്ളപ്പൊക്കം മൂലവും ബാഹ്യശക്തികളുടെ ആക്രമണവും മൂലം ഈ ക്ഷേത്രം പല പ്രാവശ്യം നശിപ്പിക്കപ്പെട്ടു. ഡല്‍ഹി സുല്താന്മാരുടെ പട്ടാള ക്കാര്‍ ഈ ക്ഷേത്രം നശിപ്പിച്ചു ക്ഷേത്ര മുതലുകള്‍ കൊള്ളയടിച്ചു കൊണ്ടു പോയി.

പാണ്ഡ്യരാജാവിന്റെ ഭരണ കാലത്ത് 14 ആം നൂറ്റാ ണ്ടില്‍ ആണിത് സംഭവിച്ചത്. അതിനു ശേഷം 14, 16,17 ആം നൂറ്റാണ്ടുകളില്‍ ഈ ക്ഷേത്രം പുനര്‍ നിര്‍മ്മിച്ച്‌ ഗോപുരങ്ങളെല്ലാം ഉയര്‍ത്തി. നൃത്തവും സംഗീതവും ഒക്കെ ഉള്‍പെട്ട ഭക്തി മൂമെന്റിനെ തുടക്കം ആയിരുന്നു 14 ആം നൂറ്റാണ്ടില്‍ ക്രമേണ അത് നിലച്ചു പോയി.
ശ്രീരംഗം ക്ഷേത്രം ഇന്ത്യയിലെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളില്‍ ഒന്നാകുന്നു. ഒരു പക്ഷെ കമ്പോഡിയായിലെ ആണ്ഗ് കോര്‍ വാട്ട് ക്ഷേത്ര സമുച്ചയം കഴിഞ്ഞാല്‍ അടുത്തതു. 155 ഏക്കരില്‍ നിലകൊള്ളുന്ന ഇതില്‍ 50 ക്ഷേത്രങ്ങളും 21 ഗോപുരങ്ങളും 39 മണ്ഡപ ങ്ങളും ഉണ്ട്. ഈ ക്ഷേത്ര നഗരം മദ്ധ്യ യുഗത്തിലെ ശില്പ സംസ്കാര ചരിത്രത്തിന്റെ ജീവിക്കുന്ന ഉദാ ഹരണം ആകുന്നു. ഇതിന്റെ വിവിധ ചുമരുകളില്‍ എഴുതി വച്ചിരുന്ന വിവരങ്ങളില്‍ നിന്ന് ഈ ക്ഷേത്രം ഒരു ആത്മീയആരാധനാലയം എന്നതി ലുപരി ഒരു പ്രധാനപ്പെട്ട സാമ്പത്തിക സാംസ്കാരിക ആരോഗ്യ കേന്ദ്രവും കൂടി ആയിരുന്നു എന്ന് കാണാം . സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരെ സഹായിക്കാന്‍ ഉള്ള ഒരു ആശ്രയ കേന്ദ്രവും കൂടി ആയിരുന്നുവത്രേ. അഗതികള്‍ക്ക് ദിവസേന ഭക്ഷണവും ചികിത്സയും കൊടുക്കാനും അവര്‍ക്ക് ഒരഭയ കേന്ദ്രവും കൂടി ആയി ഇത് പ്രവര്‍ത്തിച്ചിരുന്നു.
ഈ ക്ഷേത്രത്തിന്റെ പ്രവേശന ദ്വാരത്തില്‍ ഉള്ള ആദ്യത്തെ കൂറ്റന്‍ ഗോപുരത്ത്ന്റെ ഉയരം 67 മീറ്റ റാകുന്നു. ഇതിന്റെ പണി പൂര്‍ത്തിയാക്കിയത് 1987 ലായിരുന്നു. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടക്കുന്ന മാര്‍ഗഴി ഉത്സവം 21 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ആണ്. ഒരു ലക്ഷത്തിലധികം ഭക്ത ജനങ്ങള്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രം സന്ദര്‍ ശിക്കുന്നു. UNESCO യുടെ ഒരു ഹെറിറ്റെജു സ്ഥാന മായി ഇത് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ ഇവിടെ എ്ല്ലായിടവും കാണാന്‍ കഴിഞ്ഞില്ലെങ്കിലും പ്രധാനപ്പെട്ട ശ്രീകോവിലില്‍ പോയി പ്രാര്‍ഥിച്ചു. മറ്റു ചില ക്ഷേത്രങ്ങളില്‍ ഉള്ള പോലെ ഇവിടെയും തിരക്ക് കൂടുതല്‍ ആയതു കൊണ്ടു വി ഐ പി ദര്‍ശനം തന്നെ ഉപയോഗി ക്കേണ്ടി വന്നു. സാക്ഷാല്‍ ജഗന്നിയന്താവിന്റെ മുമ്പില്‍ എങ്കിലും എല്ലാവരും സമന്മാര്‍ ആണെന്ന തത്വം ലംഘിക്കുന്നത് തെറ്റാനെന്നരിയാമെങ്കിലും കൂട്ടത്തില്‍ ഇടിക്കാന്‍ വയ്യാതതുകൊന്ടു കുറുക്കു വഴി മനസ്സില്ലാ മനസ്സോടെ ഉപയോഗിക്കേണ്ടി വന്നു, അല്പം കുറ്റ്ബോധാത്തോടെ തന്നെ.

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

ദേവി കന്യാകുമാരി




ദേവി കന്യാകുമാരി

കേരള മണ്ണിന്‍റെ കാവലാളായി കേരളത്തിലെ നൂറ്റെട്ട് ദുര്‍ഗാലയങ്ങളിലെ പ്രഥമ സ്ഥാനീയയായി കേരളിയരുടെ മനസ്സില്‍ അന്നും ഇന്നും എന്നും ദേവി കന്യാകുമാരി നിലനില്‍ക്കും. ഇന്ത്യ മഹാ സമുദ്രത്തിന്റെയും അറബി കടലിന്‍റെയും ബംഗാള്‍ ഉള്‍കടലിന്‍റെയും സംഗമസ്ഥനമാണ് കന്യാകുമാരി. സാഗര സംഗമം താണ്ടി ഉദിച്ചുയരുന്ന സൂര്യന് അഭിമുഖമായാണ് കുമാരി പ്രതിഷ്ഠ, പക്ഷെ കാഴ്ചയില്‍ പ്രാധാന്യം വടക്കേ നടയ്ക്കാണ്‌, മുഖ്യ പ്രവേശന കവാടവും വടക്ക് വശത്താണ്. കമനീയമായ ദേവി വിഗ്രഹം അഞ്ജനകല്ലാണെന്നും കൃഷണശിലയാണെന്നും രുദ്രാഷശിലയാണെന്നും പല അഭിപ്രായങ്ങള്‍ ഉണ്ട്, അതെന്തായാലും ദേവിയുടെ മുന്‍പില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു നിന്നാല്‍ തിരികെ പോരാന്‍ തോന്നാതത്ര വശ്യതയുണ്ട്, ലോക പ്രശസ്തമായ ദേവിയുടെ മുക്കുത്തി ആ വശ്യതയ്ക്ക് മാറ്റ് കൂട്ടുന്നുവോ. പണ്ടൊരിക്കല്‍ കിഴക്കേ നട തുറന്നിരുന്നപ്പോള്‍ ദേവിയുടെ പ്രഭ കണ്ടു കടല്‍ കൊള്ളക്കാര്‍ ക്ഷേത്രത്തില്‍ കയറി എന്നും ദേവി അവരെ ഓടിച്ചിട്ട്‌ കിഴക്കേ നട അടച്ചുവെന്നും ഒരു കഥയുണ്ട്. അതെന്തായാലും ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ ആറാട്ട്‌, കാര്‍ത്തിക, വിജയദശമി, മകരത്തിലെയും കര്‍ക്കിടകത്തിലെയും അമാവാസി എന്നീ അഞ്ചു ദിവസങ്ങളില്‍ മാത്രമേ കിഴക്കേ നട തുറക്കാറോള്ളൂ.
ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഇടവമാസം തിരുവാതിരനാള്‍ കൊടിയേറി ചോതിനാള്‍ ആറാട്ടോടെയാണ്. ചിത്തിരനാളും ചോതിനാളും രഥഘോഷയാത്രയും നഗര പ്രതിക്ഷണവും ഉണ്ട്, തേര് വലിക്കാന്‍ അസംഖ്യം ഭക്തജനങ്ങള്‍ ഉണ്ടാവും. ആറാട്ട് സമുദ്രത്തിലാനെന്നു പറയേണ്ടല്ലോ. നവരാത്രിയാണ് മറ്റൊരു ഉത്സവം, അപ്പോള്‍ ജഗദംബികയുടെ വിവിധ രൂപങ്ങളിലായി ദേവിയെ അണിയിച്ചോരുക്കും. വിജയദശമി നാളില്‍ ദേവി വെള്ള കുതിരയിലെറി പത്തു കിലോമീറ്റര്‍ അകലെയുള്ള മഹാദാനപുരം വരെ പോകുന്നു ബാണാസുര വധത്തെ അനുസ്മരിക്കുന്ന ചടങ്ങാണിത്‌. ശീവേലിക്ക് എഴുന്നുള്ളിക്കാനുള്ള വെള്ളി നിര്‍മ്മിതമായ തിടമ്പ് വിഗ്രഹത്തിനു സമീപം തന്നെയുണ്ട്‌, പഞ്ചലോഹ നിര്‍മ്മിതമായ ഉത്സവബിംബം പ്രത്യേക മുറിയിലാണ്. വടക്കേ നടവഴി ആദ്യം ദേവിയുടെ സംരക്ഷകനായ കാലഭൈരവ പ്രതിഷ്ഠയാണ്, കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്തായി സൂര്യ ദേവനും നാഗ ദൈവങ്ങളുമുണ്ട്. ദേവിയുടെ പ്രധാന തോഴിയായ ബാലസുന്ദരി പ്രതിഷ്ഠയുമുണ്ട്.

മുതുകുളം ശ്രീ പാണ്ഡവര്‍കാവ് ദേവീ ക്ഷേത്രം



മുതുകുളം ശ്രീ പാണ്ഡവര്‍കാവ് ദേവീ ക്ഷേത്രം

കൊട്ടാരങ്ങള്‍ക്കു പുകള്‍ പെറ്റ മൈസൂര്‍ പോലെയോ, ജയ് പൂര്‍ പോലെയോ ക്ഷേത്രങ്ങള്‍ക്ക് കീര്‍ത്തി കേട്ട കാശി,വാരണാസി,മധുര പോലെയോ പ്രശസ്തമാണ് ക്ഷേത്രങ്ങളുടെ കലവറയായ ഓണാട്ടുകര എന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ മധ്യ തിരുവിതാംകൂര്‍ പ്രദേശം ... കായകുളം രാജവംശത്തിന്റെ ആസ്ഥാനമെന്ന കാരണവും , വേണാട്,തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആധിപത്യവുമാകാം ഈ പ്രദേശത്തെ കേരളത്തിന്‍റെ ക്ഷേത്ര ഭൂമികയായി പരിപോഷിപ്പിക്കപ്പെട്ടത്‌..ഐതീഹ്യങ്ങള്‍ക്ക്‌ അതിനേക്കാള്‍ കാലപ്പഴക്കം അവകാശപ്പെടാനുണ്ടെങ്കിലും ക്ഷേത്രങ്ങളുടെ സ്ഥിതിയും, നിര്‍മ്മാണ രീതികളിലെ സാദൃശ്യങ്ങള്‍ക്കും പിന്നില്‍ ഈ ഒരു കാരണവും ഉണ്ടായിരിക്കണം. കായംകുളം,ഹരിപ്പാട്ടു പട്ടണങ്ങളില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ തുല്യ ദൂരത്തില്‍ കാര്‍ത്തികപ്പള്ളി റൂട്ടില്‍ സഞ്ചരിച്ചാല്‍ മുതുകുളത്തെത്താം.മുത്തുക്കുളം എന്ന പേര്‍ ലോപിച്ചാണ് മുതുകുളം ഉണ്ടായത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.ഒരു കാലത്ത് മുത്തുകള്‍ നിറഞ്ഞ കുളങ്ങള്‍ ഉണ്ടായിരുന്ന ഗ്രാമമായിരുന്നിരിക്കാം (ഇന്നത്തെ ശ്രീലങ്ക പോലെ)ഈ പ്രദേശം. പഴമയുടെ വായ്മൊഴികളില്‍ നിറഞ്ഞു നിന്നിരുന്ന കാവുകളും,കുളങ്ങളും മനുഷ്യാധിനിവേശത്താല്‍ മറഞ്ഞു കൊണ്ടിരിക്കുന്നെങ്കിലും ഗ്രാമീണതയുടെ നൈര്‍മ്മല്യം ഇന്നും ഈ ഗ്രാമത്തില്‍ അവശേഷിക്കുന്നു.
കുരുവംശ കുലത്തിലെ രാജ്യഭരണ ത്തിനായുള്ള പാരമ്പര്യ അവകാശ തര്‍ക്കം കൌരവ -പാണ്ഡവ നിരകളില്‍ സ്പര്‍ദ്ധയായി വളരുകയും,സന്ധി സംഭാഷണങ്ങള്‍ക്കും ,ദ്യൂതിനും ഫലമില്ലാതാവുകയും ചെയ്ത മൂര്‍ധന്യതയില്‍ കൌശല ബുദ്ധിയില്‍ ഉദിച്ച ചൂതുകളിയില്‍ പരാജയം നേരിട്ട പാണ്ഡവര്‍, തങ്ങളുടെ മാതാവ് കുന്തി ദേവിയോടും ,ദ്രൌപദിയോടും ഒപ്പം വനവാസത്തിനായി പുറപ്പെട്ടു.ഫല മൂലാദികള്‍ ഭുജിച്ചും ,ഘോര വനങ്ങളില്‍ ശയിച്ചും മുന്നേറിയ അവര്‍ വനവാസവേളയില്‍ അതിനിബിഡവനങ്ങള്‍ ഉണ്ടായിരുന്ന മുതുകുളത്തെത്തിയെന്നും, ക്ഷേത്രത്തിനു ചുറ്റുമുള്ള അഞ്ചു കാവുകളിലായി താമസിച്ചു എന്നും പറയപ്പെടുന്നു. തങ്ങളുടെ നിത്യ പ്രാര്‍ത്ഥന ക്കായി ഒരു ആരാധനാലയം ആഗ്രഹിച്ച മാതാവായ കുന്തിദേവീ അതിനായുള്ള തക്ക പ്രദേശം കണ്ടെത്തി വരുവാന്‍ ഭീമസേനനോട് ആവശ്യപ്പെട്ടു .ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സ്ഥലം അന്വേഷിച്ചിറങ്ങിയ ഭീമസേനന്‍ മണ്‍പാത്ര ങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കുശവന്റെ ആലയിലെത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തപ്പോള്‍,ജോലി തിരക്കില്‍ വ്യാപൃതനായ ആയ അദ്ദേഹം അല്പം ഹാസ്യരൂപേണ ഒരു കുടത്തിനുള്ള സ്ഥാനം എടുത്തു കൊള്ളുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. അനുവാദം കേട്ട മാത്രയില്‍ അട്ടി അട്ടിയായി അടുക്കി വച്ചിരുന്ന കുടങ്ങളില്‍ ഏറ്റവും അടിയിലിരുന്ന കുടം വര്‍ദ്ധിത ബലത്തില്‍ ഭീമ സേനന്‍ വലിച്ചു മാറ്റുകയും അങ്ങനെ പ്രതിഷ്ടക്കുള്ള സ്ഥാനം കണ്ടെത്തുകയും ചെയ്തു എന്നുമാണു ഐതീഹ്യംഇപ്പോള്‍ ക്ഷേത്രം നില്‍കുന്ന പ്രദേശത്തിന് പടിഞ്ഞാറുള്ള കാളിയേഴുത്ത് വയലിലെ സമൃദ്ധമായ പശയുള്ള ചെളിയില്‍ നിന്നും പാണ്ഡവമാതാവായ കുന്തിദേവീ രണ്ടു കൈകളാലും കൂട്ടി പിടിച്ചെടുത്ത മൃശ്ചികം, ദുര്‍ഗാ ദേവിയെ മനസ്സില്‍ ധ്യാനിച്ചു അതേ രൂപത്തില്‍ തന്നെ പ്രതിഷ്ടിക്കുകയും ചെയ്തു .. വിഗ്രഹ പ്രതിഷ്ഠ ക്കു ശേഷം കാനനത്തില്‍ സുലഭമായി ഉണ്ടായിരുന്ന കദളിപ്പഴം ദേവിക്കായി ആദ്യമായി നിവേദിക്കുകയും,തെറ്റി പൂക്കളാല്‍ പൂജിക്കുകയും ചെയ്തു.ആയതിനാല്‍ ഇന്നും ഈ ക്ഷേത്രത്തില്‍ നൈവേദ്യത്തില്‍ പ്രധാനം കദളി പ്പഴവും പൂജാപുഷ്പങ്ങളില്‍ തെറ്റിപ്പൂവും ആകുന്നു. ആ മൂലബിംബത്തെ പഞ്ചലോഹത്താല്‍ തീര്‍ത്ത കവചം കൊണ്ട് സംരക്ഷിക്കപ്പെട്ടു പോരുന്നു എന്നാണ് വിശ്വാസം.
പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ടിക്കപ്പെട്ട മറ്റു ക്ഷേത്രങ്ങള്‍ ആയ ത്രിച്ചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , തിരുവാറന്മുള ശ്രീകൃഷ്ണ ക്ഷേത്രം , തൃക്കൊടിത്താനം , തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം കണ്ടു തൊഴുതു പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴനൈവേദ്യം കഴിച്ചു പ്രാര്‍ഥിച്ചാല്‍,അഭിവൃദ്ധി,ഇഷ്ടകാര്യ ലാഭം എന്നിവയുണ്ടാകും എന്നാണു വിശ്വാസം . ഈ തീര്‍ഥയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേരുന്നു.
കുംഭ മാസത്തിലെ പൂരം നാളില്‍ നാലാം ആറാട്ട്‌ വരത്തക്ക വിധത്തില്‍ പൂയം നാളിലാണ് ഇവിടെ ഉത്സവം കൊടിയേറുന്നത് .നാലാം ഉത്സവനാളിലെ പ്രശസ്തമായ പൂരം കുളി അഥവാ നാലാം ആറാട്ടിന് ശേഷം മാത്രമേ ഉത്സവ സംബന്ധിയായ മറ്റു ആചാരങ്ങളും അനുഷ്ടാനങ്ങളും സമാരംഭിക്കുകയുള്ളൂ.നാലാം ഉത്സവം നാള്‍ മുതല്‍ ഒന്‍പതാം ഉത്സവ നാള്‍ വരെ ദിവസവും ആറാട്ട്‌ നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇവിടെയുണ്ട് .പത്താം ഉത്സവദിവസം രാത്രിയില്‍ ആറാടി ഉത്സവം കൊടിയിറങ്ങുന്നു.ദുര്‍ഗാ ദേവിയുടെ പിതാവ് ശ്രീ പരമേശ്വരന്റെ തിരുനടയായ കരുണാമുറ്റം ക്ഷേത്രത്തിലുള്ള ആറാട്ടു കുളത്തിലാണ് ആറാട്ടിനായി ദേവിയെ എഴുന്നള്ളിക്കുന്നത്. നൂറുകണക്കിനു ചമയ വിളക്കുകളുടെ അകമ്പടിയോടു കൂടി അമ്മയെ ആറാട്ടിനായി എഴുന്നള്ളിക്കുമ്പോള്‍ താളമേളങ്ങളുടെ ഗാംഭീര്യവും, ശരണ മന്ത്രങ്ങളുമായി ഒരു ഗ്രാമമൊന്നാകെ അമ്മയെ അനുഗമിക്കുന്നു.ആഗ്രഹ സാഫല്യത്തിനും ,വിശ്വാസ ദൃഡത ക്കുമായി വൃത ശുദ്ധിയോടു കൂടി വേണം ചമയവിള ക്കെടുക്കുവാന്‍.ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന ചമയവിളക്കുകളുടെ എണ്ണം അമ്മയോടുള്ള വിശ്വാസ സമര്‍പ്പണത്തിന്റെ നേര്‍ക്കാഴ്ചയായി കണക്കാക്കാം .വാഴപ്പള്ളി,മാരൂര്‍,പൊന്നശ്ശേരി,നമ്പാട്ട്,കാടാശ്ശേരി എന്നീ കരക്കാര്‍ക്കാണ് ഉത്സവത്തിന്‍റെ ചുമതല.പത്താം ഉത്സവദിനം ക്ഷേത്ര ഉപദേശക സമിതിക്കും.ഓരോ കരക്കാരും തങ്ങളുടെ ഉത്സവം ആരംഭിക്കുന്നതിനു മുന്നോടിയായി അമ്മയുടെ ഇഷ്ട നൈവേദ്യം ആയ കദളിക്കനികള്‍ ആഘോഷ തിമിര്‍പ്പോടെ ,കരകളെ ഇളക്കി മറിച്ചു ക്ഷേത്രത്തില്‍ എത്തി കാഴ്ച സമര്‍പ്പിക്കുന്നതോടെ അന്നത്തെ ഉത്സവം ആരംഭിക്കുകയായി.ഉരുളിച്ച എന്ന പേരില്‍ ഈ സമര്‍പ്പണ ഘോഷയാത്ര അറിയപ്പെടുന്നു. പത്താം ഉത്സവനാളില്‍ സമീപ ക്ഷേത്രങ്ങളിലെ ദേവതമാരുമായുള്ള കൂടിക്കാഴ്ചയായ കൂട്ടംകോട്ട് നടക്കുന്നു.ഇതിനായി പ്രത്യേകം കെട്ടി അലങ്കരിച്ച ജീവതകള്‍ ആണ് ഉപയോഗിക്കുന്നത്.അതാതു ക്ഷേത്രങ്ങളിലെ ദേവാംശം ജീവതയിലേക്ക് ആവാഹിച്ചു രണ്ടു വാഹകര്‍ തോളില്‍ വച്ച് പ്രത്യേക താള മേള ങ്ങള്‍ പ്പം ചുവടു വച്ച് കളിക്കുന്നു. മധ്യതിരുവിതാംകൂറിലെ തനതായ ഈ ജീവത നൃത്തത്തിനു പ്രാദേശിക ഭേദങ്ങല്‍ക്കനുസരിച്ചു ചില വ്യത്യാസങ്ങളുമുണ്ട്. വൃശ്ചിക മാസം ഒന്നാം തീയതി മുതല്‍ ധനു മാസം പതിനൊന്നാം തീയതി വരെയുള്ള ചിറപ്പ്,വൃശ്ചികം,ധനു മാസങ്ങളിലെ കാര്‍ത്തിക നക്ഷത്രത്തില്‍ അമ്മയുടെ പുറത്തെഴുന്നള്ളിപ്പും പുഷ്പാഭിഷേകവും ലക്ഷം ദീപക്കാഴ്ചയും ,നവരാത്രി ആഘോഷം,സപ്താഹയജ്ഞം തുടങ്ങി ആഘോഷങ്ങളും ആചരിച്ചു പോരുന്നു. ഹരിപ്പാട് കിഴക്കേ പുല്ലാം വഴി ഇല്ലത്തിനാണ് ക്ഷേത്രത്തിന്‍റെ താന്ത്രികാവകാശം.പാരമ്പര്യ മുറപ്രകാരം തട്ടാമുറി,കോയിക്കല്‍ കുടുംബത്തിനു മേളത്തിന്റെയും ,മണി വേലില്‍ വാര്യത്തിനുമാണ് കഴകത്തിന്റെയും അവകാശം.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഹരിപ്പാട്‌ ഗ്രൂപ്പില്‍ പെട്ട ഈ ക്ഷേത്രത്തിന്‍റെ ക്രമാനുഗതമായ വികസനത്തില്‍ ബോര്‍ഡിനേക്കാള്‍ വിശ്വാസികളായ നാട്ടുകാര്‍ അതീവതാല്‍പര്യം പ്രകടിപ്പിക്കുന്നു.സ്വര്‍ണ ധ്വജം,ഗോപുരം തുടങ്ങിയവ അതിനു തെളിവുകള്‍ ആയി നില കൊള്ളുന്നു.
മാതൃനിര്‍വിശേഷ മനസ്സോടെ കുന്തി ദേവിയാല്‍ പ്രതിഷ്ടിക്കപ്പെട്ടതിനാല്‍ ഇവിടുത്തെ ദുര്‍ഗാ ദേവിക്ക് അമ്മയുടെ സ്നേഹവും കരുതലുമാണെന്നു വിശ്വാസികള്‍ ഉറച്ചു വിശ്വസിക്കുന്നു.തന്റെ വിശ്വാസികളായ ഭക്തന്മാരെ സ്വന്തം മക്കളെ പോലെ കാത്തു സംരക്ഷിക്കുന്ന അമ്മയുടെ പാദാരവിന്ദങ്ങളില്‍ ഒരു കദളി കനിയായി മനസ്സര്‍പ്പിച്ചു ,ഒരു തെച്ചിപൂവായി ജന്മം സമര്‍പ്പിച്ചു അമ്മയുടെ അനുഗ്രഹം ലഭിക്കുവാന്‍ എല്ലാ ഭക്തന്മാര്‍ക്കും ഭാഗ്യമുണ്ടാകട്ടെ...

പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകി ശിലയും


പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകി ശിലയും
മധുര ചുട്ടുകരിച്ച് കണ്ണകി മലയാറ്റൂരില്‍ എത്തിയ ചരിത്രവും പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകി ശിലയും
പുരാതന കേരള ചരിത്രം പഠനവിധേയമാക്കുവാനുള്ള എറ്റവും ശക്തമായ പൈതൃക ശേഷിപ്പ് ചിലപ്പതികാരം എന്ന സംഘകാല കൃതിയാണ്. ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന പുരാതന ദ്രാവിഡ ചോള, ചേര, പാണ്ഡ്യരാജ്യങ്ങളെയും അവിടത്തെ സംസ്ക്കാരത്തെയും പഠിക്കുവാന്‍ എറ്റവും വിശ്വസനീയമായ ചരിത്രരേഖയാണ് ചിലപ്പതികാരം. ഈ മൂന്ന് രാജ്യങ്ങളുടെയും തലസ്ഥാന നഗരിയുടെ പേലിലുള്ള പുകാര്‍ കാണ്ഡം, മധുര കാണ്ഡം, വഞ്ചി കാണ്ഡം എന്നിവയായി വിവരിക്കുന്ന ചരിത്ര കാവ്യം ഇപ്രകാരമാണ്.
കാവേരി നദിക്കരയില്‍ നിലനിന്നിരുന്ന ചോള രാജ്യതലസ്ഥാനമായ പുകാറിലെ ( കാവേരിപട്ടണം ) ധനിക വ്യാപാരിയുടെ പുത്രനായ കോവാലന്‍ കണ്ണകിയെ വിവാഹംചെയ്തു സന്തോഷത്തോടുകൂടി ജീവിക്കുന്നു. ഇതിനിടയില്‍ കോവാലന്‍ മാധവി എന്ന നര്‍ത്തകിയില്‍ ആകൃഷ്ടനായി തീരുന്നു. കണ്ണകിയില്‍ നിന്നും അകന്ന് അസന്മാര്‍ഗിക ജീവിതം നയിച്ച് പണമെല്ലാം നഷ്ടപ്പെടുത്തി ദ്രരിദ്രനായി മാറി വീണ്ടും കണ്ണകിയുടെ അടുത്ത് തിരച്ചെത്തുന്നു.ഇരുവരും സ്വദേശം വിടുകയും വൈഗനദിക്കരിലുള്ള പാണ്ഡ്യരാജ തലസ്ഥാനമായ മധുരയില്‍ എത്തിചേരുന്നു
.
അവരുടെ കൈവശം ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. കോവാലന്‍ ചിലമ്പു വില്‍ക്കുവാന്‍ നഗരത്തിലെ കടയില്‍ ചെന്നു. പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്നു.ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു.
ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി . കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടേ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം ഫലിച്ചു.ഇതുവഴി മധുര നഗരിക്ക് തീപിടിച്ചു. കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു മധുര വിട്ടു .
മധുരവിട്ട കണ്ണകി വൈഗനദിക്കരയിലൂടെ പടിഞ്ഞാറോട്ട് നടന്ന് ചേരന്മാരുടെ പെരിയാര്‍തീരത്തുള്ള വഞ്ചി നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെ വരുന്ന വഴി തിരുചെങ്കുന്നിലെത്തി (മലയാറ്റൂര്‍മല ) വേങ്ങമരചുവട്ടില്‍ വിശ്രമിച്ചു. അവിടെവച്ച് സ്വര്‍ഗലോകം പ്രാപിച്ചു. ഇതിനുസാക്ഷിയായ വനവാസികള്‍ പെരിയാര്‍ നദിയിലുടെ വിനോദ യാത്രചെയ്തു അവിടെയെത്തിയ അക്കാലത്തെ ചേരരാജാവായിരുന്ന ചേരന്‍ചെങ്കുട്ടവനെ കണ്ണകി മധുരയില്‍ നിന്നും ഇവിടെ എത്തിചേര്‍ന്നതു സ്വര്‍ഗ്ഗലോകം പൂകിയ വിവരവും അറിയച്ചു. ചെങ്കുട്ടവന്‍ ഉടന്‍ കണ്ണകിക്ക് വഞ്ചി നഗരിയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം
വന്‍ സൈന്യവുമായി ഹിമാലയ പ്രദേശത്ത് ചെന്ന് കണ്ണകിക്കുള്ള സ്മാരക ശിലവെട്ടിയെടുത്ത് ദ്രാവിഡ വിരുദ്ധരായ രണ്ട് രാജാക്കന്മാരെകൊണ്ട് ചുമപ്പിച്ച് വഞ്ചി നഗരിയില്‍ എത്തിച്ച് വന്‍ ആഘോഷത്തോടെ ചേരരാജ്യതലസ്ഥാനമായ വഞ്ചി നഗരത്തില്‍ അന്നു സ്ഥാപിച്ച.ആ കണ്ണകി ശിലയാണ് ഇന്ന് പെരുബാവൂരിലും മേതല കല്ലില്‍ ഗുഹാക്ഷേത്രത്തിനും ഇടയില്‍ കുറുപ്പംപടിയിലെ സര്‍ക്കര്‍ കോഴ ഫാമില്‍ സ്ഥിതി ചെയ്യുന്ന വേലാത്തിക്കല്ല്.
സംഘകാലത്ത് ചേരരാജ്യത്തുണ്ടായിരുന്ന വീരാരാധനയുടെ ഭാഗമായുള്ള ഈ സ്മാരകശില (വീരക്കല്ല് ) കണ്ണകിയുടെ പേരിലുള്ളതുകൊണ്ടാണ് സ്ത്രീനാമത്തില്‍ ഈ കല്ല് ഇന്നും അറിയപ്പെടുന്നത്. പെരുബാവൂരില്‍ ചേരൻ ചെങ്കുട്ടുവൻ ദിഗ്വിജയം കഴിഞ്ഞെത്തുമ്പോൾ പറൈയൂർ (പറവൂർ) വാസിയായ ഒരു ചാക്കൈയ്യന്റെ (ചാക്കിയാർ – ചാക്യാർ?) ആടൽ കണ്ട് രസിക്കുന്നതായും ചിലപ്പതികാരത്തിലുണ്ട്.ഇതില്‍ നിന്നും ആനപ്പടയുമായി വടക്കേ ഇന്ത്യയിലെത്തി അവിടത്തെ രാജാക്കന്മാരെ തോല്പിച്ച് ഹിമാലയത്തില്‍ നിന്നും വെട്ടിയ കണ്ണകി ശില കടല്‍മാര്‍ഗ്ഗേണ പെരിയാറിന്‍റെ തുറമുഖനാഗരമായ മുസരീസില്‍ എത്തിച്ച് അവിടെനിന്നും പെരിയാറിലൂടെ വഞ്ചിനഗരിയില്‍ ( പെരുബാവൂര്‍ ) എത്തിക്കുകയായിരുന്നു. (കൂടുതല്‍ വിവരങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ )
അടുത്ത പോസ്റ്റ്- ചിലപ്പതികാരം ചരിത്രമല്ലന്നെ എം ജി എസ് നാരായ
ണന്‍ സാറിന്‍റെ മാധ്യമം വീക്കിലിയിലെ ലേഖനം പെരുബാവൂര്‍ ചേരരാജ്യ തലസ്ഥാന നഗരിയാണെന്ന തിരച്ചറിവിന്‍റെ പഞ്ചാത്തലത്തില്‍ നിരൂപണം ചെയ്യുന്നു.
ഫോട്ടോ- പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകിശില (വേലാത്തികല്ല്) ഡല്‍ഹി നാഷണല്‍ മ്യൂസിയം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചപ്പോള്‍. മ്യൂസിയം ഡയറക്ടര്‍ ഡോ വേണുഗോപാല്‍, കേരള ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ ഹേമചന്ദ്രന്‍. സംഘത്തിലുണ്ടായിരുന്നു.16

ആവണങ്ങാട്ടിൽ കളരിയും ശ്രീ വിഷ്ണുമായ ഭഗവാനും



ആവണങ്ങാട്ടിൽ കളരിയും ശ്രീ വിഷ്ണുമായ ഭഗവാനും

നാലാം ഭാഗം
. മാതുലന്റെ നിർദ്ദേശപ്രകാരം പുഞ്ചനെല്ലൂർ ഭട്ടതിരിയുടെ അടുക്കലെത്തി ഇവർ ഇങ്കിതം അറിയിച്ചു. “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് “എന്ന പറഞ്ഞതുപോലെ ഈ ആവശ്യം കേട്ട് ഭട്ടതിരിപ്പാടിന്റെ മനസ്സും സന്തോഷിച്ചു.
    പക്ഷേ ഇതത്ര എളുപ്പത്തിൽ സാദ്ധിയ്ക്കാവുന്ന കാര്യമല്ലായിരുന്നു. കഠിനതപസ്സ് ചെയ്ത് ശ്രീ വിഷ്ണുമായ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി വരം സ്വീകരിച്ചാൽ മാത്രമേ ഭട്ടതിരിയുടെ ബന്ധമൊഴിഞ്ഞ്‌ ഭഗവാൻ പണിക്കന്മാർക്ക് വംശവദമാകു. ഭട്ടതിരിയിൽ നിന്ന് ഭഗവാന്റെ മൂലമന്ത്രം സ്വീകരിച്ച് പണിക്കന്മാർ കടിനതപം ചെയ്യുവാൻ തുടങ്ങി. പലരൂപത്തിലും, രൗദ്രഭാവങ്ങളിലും ശ്രീവിഷ്ണുമായ ഭക്തന്മാരായ പണിക്കന്മാരുടെ തപ:ശക്തിയെ പരിശോധിച്ചു. അവരുടെ അചഞ്ചലമായ ഭക്തി വിശ്വാസത്തിൽ ഭഗവാൻ അവർക്ക് ദർശ്ശനം നൽകി. തങ്ങളോടൊപ്പം എന്നും നിലനിൽക്കാമെന്നും സത്യത്തിനും, നീതിയ്ക്കും, ധർമ്മത്തിനും ആയി നിലകൊണ്ട് അഭീഷ്ടകാര്യനിവൃത്തി വരുത്താമെന്നും വരപ്രസാദവും നൽകി. ശ്രീ വിഷ്ണുമായ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പണിക്കന്മാർ ശത്രുക്കളെ തോൽപ്പിച്ച് വിജയം കൈവരിച്ചു. സ്വന്തം ഉപസനാമൂർത്തിയായിരുന്ന ഗണപതി ഭഗവാനെ ഭട്ടതിരിയ്ക്ക് സമർപ്പിയ്ക്കുകയും ശ്രീ വിഷ്ണുമായ ഭഗവാനെയും, ഭൂതഗണങ്ങളെയും സ്വായത്തമാക്കി പണിക്കന്മാർ ജന്മഗ്രഹത്തിലേക്ക്‌ തിരിച്ചു. നാടുവാഴിയിൽ നിന്നും സ്ഥാനമാനങ്ങളും, സമ്മാനങ്ങളും കൈപ്പറ്റി വിജയശ്രീലാളിതരായി അത്ഭുത കൃത്യങ്ങൾ സാധിച്ച് അവാച്യമായ ദൈവീക ചൈതന്യം കൊണ്ട് മാത്രമാണെന്ന് നാടുവാഴി തമ്പുരാന് ബോദ്ധ്യമായി. ഈ മഹൽ ചൈതന്യത്തെ ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠനടത്തി ആരാധിച്ചാൽ നാടിനും നാട്ടുകാർക്കും സർവ്വ രക്ഷയും ചെയ്തനുഗ്രഹിയ്ക്കുവാൻ ശക്തിയുള്ള ദേവതയാണ് ശ്രീ വിഷ്ണുമായ ഭാഗവാനെന്നും അദ്ദേഹം മനസ്സിൽ കണ്ടു. തൃപ്രയാർ ശ്രീ രാമസ്വാമിക്ഷേത്രത്തിലെ ഊരാളന്മാരുമായി ആലോചിച്ചതിനുശേഷം ആവണങ്ങാട്ടിൽ കളരിയിൽ ഭഗവാന് ഒരു ക്ഷേത്രം സമുചിതമായി പണി തീർക്കാനും, ശ്രീ വിഷ്ണുമായയേയും ആഞ്ജാനുവർത്തികളായ ചാത്തന്മാരെയും പ്രതിഷ്ഠചെയ്ത് നിത്യാനിദാനപൂജകളും, മുഖ്യമായി ആചരിച്ചു വരേണ്ടതായ മറ്റു കർമ്മങ്ങളെയും നിർവ്വഹിച്ചു തുടങ്ങി നാനാവിധ ക്ലേശങ്ങളുടെ  ഭാണ്ഡവും പേറി വന്നെത്തുന്ന ഭക്തജനങ്ങൾക്ക്‌ ഇന്നും ഇവിടം ഒരഭയകേന്ദ്രാമായ് വിരാജിയ്ക്കുന്നു.
   ജേഷ്ഠസഹോദരനായ ഉണ്ണിത്താമപണിക്കർ ബ്രഹ്മചര്യം അനുഷ്ഠിച്ച് തപോനിഷ്ഠനായി മനസ്സും ശരീരവും ശ്രീ വിഷ്ണുമായയിൽ സമർപ്പിച്ചും ഭഗവാനിൽ നിന്ന് പഞ്ചഭൂതങ്ങൾ നിലനിൽക്കും കാലത്തോളം സർവ്വാഭിഷ്ടസ്ഥാനത്ത് നിലകൊണ്ട് വംശരക്ഷചെയ്തു കൊള്ളാമെന്ന് വരം വാങ്ങി. സത്യപ്രതിജ്ഞയും ചെയ്യിച്ച് ക്ഷേത്രത്തിന് തൊട്ടടുത്ത്‌ കുക്ഷികല്പസമാധിയായി ഇന്ന് കാണപ്പെടുന്ന കരിങ്കല്ലുകൊണ്ട് തളം ചെയ്ത ആഴമേറിയ കിണറ്റിൽ ശ്രീ വിഷ്ണുമായ മന്ത്രോച്ചാരണത്തോടെ ആ തേജസ്വരൂപൻ തപോനിഷ്ഠനായി പ്രാപഞ്ചിക ബന്ധങ്ങൾ കൈവെടിഞ്ഞ് ശ്രീ വിഷ്ണുമായയിൽ വലയം പ്രാപിച്ചു. മറ്റൊരു കല്ലുകൊണ്ട് ഈ കൂപം പൂർണ്ണമായും അടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ശ്രീ വിഷ്ണുമായ ക്ഷേത്രത്തിനും കളരിയ്ക്കും ഇടയിൽ വലിയ മാഞ്ചോട്ടിൽ ഇന്നും കാണുന്ന സമാധിമണ്ഡപമാണ് ” വലിയമാൻ കൊട്ടിൽ “എന്നാണ് ഈ ഗുരുസങ്കൽപം “അറിയപ്പെടുന്നത്.
ആവണങ്ങാട്ടിൽ കളരി എന്നു പേരുവരുവാനുണ്ടായ കാരണം, കളരിയും ഇന്നുള്ള ക്ഷേത്രപറബും ആവണക്കിൻ കാടുകൊണ്ട് മൂടി കെടുക്കുന്ന കാരണമായിരുന്നെത്രെ.

കടയ്ക്കല്‍ ദേവീക്ഷേത്രം കൊല്ലം ജില്ല ആല്‍ത്തറമൂട്




കടയ്ക്കല്‍
ദേവീക്ഷേത്രം

കൊല്ലം ജില്ലയിലെ കടക്കല്‍ പഞ്ചായത്തില്‍ ആല്‍ത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കല്‍ ദേവിക്ഷേത്രത്തിലെ മൂര്‍ത്തി അറിയപ്പെടുന്നത്.
ദേവിയുടെ തൃപ്പാദം (കടയ്ക്കല്‍) എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കല്‍ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിന്‍ കടയ്ക്കല്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കല്‍ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു.
പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താന്‍ കുടിയ്ക്കാന്‍ ഇളനീര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് ന്നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ.
ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കല്‍ എത്തുകയും അവിടെ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.
കടയ്ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയില്‍ ക്ഷേത്രം എന്നിവ കടയ്ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു. കടയ്ക്കല്‍ ഭഗവതി ക്ഷേത്തിലെ പൂജാരികള്‍ ബ്രാഹ്മണരല്ല. നെട്ടൂര്‍ കുറുപ്പന്മാരാണ് പൂജകള്‍ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തില്‍ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാധിച്ചു വരുന്നത്. ഭക്തജനങ്ങള്‍ നേര്‍ച്ചയായി നല്‍കിയിട്ടുള്ളവയുമുണ്ട്.
പന്ത്രണ്ടു വര്‍ത്തിലൊരിക്കല്‍ കടയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയില്‍ എത്തിക്കുന്ന ഉത്സവമാണ് ‘മുടിയെഴുന്നള്ളത്ത്’. ജ്യേഷ്ഠത്തി കടയ്ക്കല്‍ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം.
അബ്രഹ്മണരാണ് പൂജാരികള്‍ എന്നതും കടയ്ക്കല്‍ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ!ര്‍ കുറുപ്പിന്റെ പിന്‍തലമുറക്കാരാണ് ശാന്തിക്കാര്‍. വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.
കുംഭമാസത്തിലെ തിരുവാതിര കടയ്ക്കല്‍ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ!ണ്ടു നില്‍ക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ഠികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്ത്രീക്കള്‍ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു.
ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകള്‍. ശില്പസുന്ദരമായ എടുപ്പു കുതിരകള്‍ക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടന്‍ കലാരൂപങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതല്‍ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റന്‍ കുതിരകളെ തോളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ഠികളായ നൂറുകണക്കിനു ഭകതന്മാര്‍ തോളില്‍ ചുമന്നാണ്.

ശ്രീ തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രം, നടവരമ്പ്



:

ഇരിഞ്ഞാലക്കുടയില് നിന്നും മൂന്നു കിലോമീറ്റർ തെക്കോട്ട് നീങ്ങി 

ശ്രീ തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രം, നടവരമ്പ്



കൊടുങ്ങല്ലൂരിലേക്കുള്ള സംസ്ഥാന പാതയില് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നടവരമ്പ് ശ്രീ തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രം. കേരളത്തിലെ പുരാതനമായഅറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളില് മുൻപന്തിയിൽ നിന്നിരുന്ന ഇരിഞ്ഞാലക്കുട ഗ്രാമത്തിൽപെട്ട നകരമണ്ണ്, കാവനാട്, നന്ത്യാര്വള്ളി, പോണല്ലുര് എന്നീ നാല് ഇല്ലക്കാരുടെ സംയുക്തമായ ഊരാണ്മയിലുള്ള ഒരു ക്ഷേത്രമാണിത്. പ്രപഞ്ച സൃഷ്ടി കർത്താവായ ബ്രഹ്മാവും സ്ഥിതികാരണനായ വിഷ്ണുവും, ലയകർത്താവായ പരമശിവനും സ്വയംഭൂവായി ഒരേ ശ്രീകോവിലില് ഒരേ പീഠത്തില് സന്നിധാനം ചെയ്യുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ദേവസാന്നിദ്ധ്യ സംബന്ധമായ അപൂർവമഹത്വം. ശിവൻ നടുവില്, ശിവന്റെ വലത്ത് ബ്രഹ്മാവ്, ഇടത്ത് വിഷ്ണുഎന്നിങ്ങനെയാണ് പ്രതിഷ്ഠ. ഇത്തരത്തിലൊരു പ്രതിഷ്ഠയോ ക്ഷേത്രമോ കേരളത്തില് മറ്റെങ്ങുമില്ല. ഇതിഹാസ കഥാപാത്രമായ സതി അനസൂയയുടെ കഥയാണ് ത്രിമൂർത്തികളുടെ വിചിത്രമായ ഈ സ്വയംഭൂസംഗമത്തിനാധാരമായി പറഞ്ഞു കേള്ക്കുന്നത്. പാതിവ്രത്യത്തില് തന്നേക്കാള് മികച്ചവളില്ലെന്ന മിഥ്യാഭിമാനം സരസ്വതിക്കും മഹാലക്ഷ്മിക്കും, പാർവതിക്കുമായിരുന്നു. ഓരോരുത്തുർക്കും അതേപ്പറ്റി അമിതമായ അഹങ്കാരമുണ്ടായിരുന്നു. എന്നാല് തങ്ങളിലാരുമല്ല വെറുമൊരുമനുഷ്യസ്ത്രീയായ അനസൂയയാണ് പാതിവ്രത്യത്തില് കീർത്തിപ്പെട്ടവള് എന്ന് ശ്രീ നാരദ മഹര്ഷിയില് നിന്നും അറിയാന് ഇടയായപ്പോൾ അതംഗീകരിക്കാന് മൂവരും തയ്യാറായില്ലായിരുന്നു. പത്നിമാരെ ബോധ്യപ്പെടുത്താന് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര് അനസൂയയെ പരീക്ഷിച്ചു കാണിക്കുവാൻ തന്നെ തീർച്ചയാക്കി. മൂവരും വൃദ്ധതാപസ്സന്മാരുടെ വേഷമെടുത്ത് അനസൂയയുടെ ആശ്രമത്തിലെത്തി. ആ സ്വാധി അവരെ സ്വീകരിച്ചിരുത്തി സര്വ്വസംഗ പരിത്യാഗികളായ സന്യാസിമാരാകട്ട അസാധാരണമായോരാവശ്യമാണ് അതിഥിപൂജയുടെ പേരില് ആവശ്യപ്പെട്ടത്. യുവത്വം വിടപറഞ്ഞിട്ടില്ലാത്ത അനസൂയ നഗ്നയായിത്തന്നെ വേണമെത്രേ അവർക്ക് ഭക്ഷണം വിളമ്പാന്. അതിഥിയെ ഈശ്വരനായി കാണണമെന്ന ഭാരതീയാദർശം അവളെ കുഴക്കി. പരീക്ഷണ ഘട്ടത്തെ സധീരം നേരിടാൻ തന്നെ തീരുമാനിച്ച ആ സതീരത്നം തന്റെ പാതിവ്രത്യ ശക്തികൊണ്ട് സന്യാസിവരന്മാരെ മൂന്ന് നവജാതശിശുക്കാളാ ക്കി മാറ്റി. തുടർന്ന് ഒട്ടും ലജ്ജിക്കാതെ ആ അമ്മ അടക്കാനാവാത്ത മാതൃത്വഭാവത്താല് ആ ശിശുക്കളെ വാത്സല്യപൂര്വ്വം മുലയൂട്ടി. തങ്ങളുടെ ഭര്ത്താക്കന്മാര് അനസൂയയെ പരീക്ഷിക്കുന്നത് നേരിട്ട് കാണാൻ അവിടെയെത്തിയ ദേവിമാര്, ഭർത്താക്കന്മാരെ ശിശുക്കളുടെ രൂപത്തില് കണ്ട് അത്ഭുതപ്പെട്ടു. ഇതാ നിങ്ങളുടെ കാന്തന്മാര് – അവരെ പ്രാപിച്ചാലും എന്നായി അനസൂയ.തങ്ങളുടെ ഭർത്താക്കന്മാര് ഏതെന്നറിയാതെ ത്രിമൂർത്തികളുടെ വല്ലഭന്മാര് കുഴങ്ങി. അനസൂയയില്സംതൃപ്തരായ ത്രിമൂര്ത്തികള് തങ്ങളുടെ യഥാര്ത്ഥ രൂപത്തില് അവിടെ പ്രത്യക്ഷമായി അനുഗ്രഹം ചൊരിഞ്ഞു. ഇങ്ങനെ ത്രിമൂര്ത്തികള് തിരുപ്പയ്യന്മാരായി തീര്ന്ന സന്ദര്ഭമാണെത്രേ ശ്രീ തൃപ്പയ്യ ക്ഷേത്രത്തില് അവരുടെസാന്നിദ്ധ്യത്തി നാധാരം. എന്തായാലും ഭക്ത സ്ത്രീകളുടെ ആഗ്രഹങ്ങള്ക്ക് അഭീഷ്ടസിദ്ധിയുണ്ടാക്കുന്ന വിഷയത്തില് ക്ഷിപ്രപ്രസാദികളാണ് ക്ഷേത്രത്തിലെ ത്രിമൂര്ത്തികള്. ഈ ക്ഷേത്രത്തിന്റെ ഉത്ഭവസംബന്ധമായ ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതില് പ്രധാനമായത് ഇപ്രകാരമാണ്. ഓരോ ദേവശക്തിയെയും താന്ത്രിക വിധിയനുസരിച്ച് ശംഖിലേക്ക് ആവാഹിച്ചെടുത്തുകൊണ്ട് സഞ്ചരിക്കുന്ന ഒരുബ്രാഹ്മണ ശ്രേഷ്ഠന് ഉണ്ടായിരുന്നു. ഒരിക്കല് അദ്ദേഹം നിരാശയോടെയാണ് ശ്രീ സംഗമേശ്വര സന്നിധിയില് നിന്നും മടങ്ങിയത്. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ ഇരിഞ്ഞാലക്കുട ഗ്രാമത്തോടു ചേര്ന്ന് കിടക്കുന്ന വിശാലമായ വയലിന്റെ വരമ്പിലൂടെ നടന്നു നീങ്ങിയ അദ്ദേഹത്തിന്റെ നിരാശ തീര്ക്കുന്നതിനായി സര്വ്വ ദേവന്മാരും ഒത്തു ചേര്ന്ന് ത്രിമൂര്ത്തികളുടെ രൂപത്തില് ദര്ശനമരുളി. ആ പുണ്യ സ്ഥലമാണ് നടവരമ്പിലെ തൃപ്പയ്യ ക്ഷേത്രസന്നിധി. മീനമാസത്തിലെ അത്തം നാള് പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു. കൂടാതെ ധനുമാസത്തിലെ തിരുവാതിര, കുംഭത്തിലെ ശിവരാത്രി, മണ്ഡല മഹോത്സവം തുടങ്ങിയവയും വിശേഷ ദിവസങ്ങളാണ്. 1976ല് രൂപംനല്കപ്പെട്ട ശ്രീ തൃപ്പയ്യ ക്ഷേത്ര ക്ഷേമസമിതിയാണ് ക്ഷേത്രഭരണം. ഈ സമിതിയുടെരക്ഷാധികര്തൃത്വം മുകളില് പറഞ്ഞ 4 ഇല്ലക്കാര്ക്കാണ്. നകരമണ്ണു മനക്കാര്ക്കാണ് താന്ത്രികാവകാശം.

വേളം ശ്രീ മഹാഗണപതി ക്ഷേത്രം




വേളം ശ്രീ മഹാഗണപതി ക്ഷേത്രം,

മയ്യില്, കണ്ണൂര്: ഉത്തരകേരളത്തില്‍ നൂറ്റാണ്ടുകള്ക്കു മുമ്പുതന്നെ മഹാഗണപതിയുടെഅത്ഭുതകരമായ ശക്തിചൈതന്യംകൊണ്ടും മറ്റു പല പ്രത്യേകതകള് കൊണ്ടും അറിയപ്പെടുന്ന ക്ഷേത്രമാണ് വേളം ശ്രീ മഹാഗണപതി ക്ഷേത്രം. കണ്ണൂരില് നിന്നും കാട്ടാമ്പള്ളി – മയ്യില് വഴി പോകുന്ന ബസ്സില് മയ്യില് ഗവ. ഹൈസ്ക്കൂളിനു സമീപമാണ് ഈ ക്ഷേത്രം. ക്ഷേത്ര ചുറ്റമ്പലത്തിനുള്ളില് രണ്ട് ശ്രീകോവിലുകള് ഉള്ളതില് വലിയ ശ്രീകോവിലില് രാജരാജേശ്വരനായും, ചെറിയ ശ്രീകോവിലില് വൈദ്യനാഥനായും ശിവപ്രതിഷ്ഠകള്. രാജരാജശ്വര ക്ഷേത്രത്തിന്റെ തെക്കെ ഇടനാഴിയില് തെക്കോട്ട് മുഖമായിമഹാഗണപതി. മഹാഗണപതിയോടു ചേര്ന്ന് ദക്ഷിണാമൂര്ത്ത ി സങ്കല്പ്പം. രാജരാജശ്വര ക്ഷേത്രത്തിന്റ െ പടിഞ്ഞാറെ ഇടനാഴിയില് പടിഞ്ഞാറോട്ട് മുഖമായിശ്രീ പാര്വതി പ്രതിഷ്ഠ. ചുറ്റമ്പലത്തിനു വെളിയില്’ വടക്കുപടിഞ്ഞാറേ മൂലയില് ശ്രീകൃഷ്ണ ക്ഷേത്രം. ഇവയൊക്കെ ചേര്ന്നതാണ് വേളം ശ്രീ മഹാഗണപതി ക്ഷേത്ര സങ്കേതം. രാജരാജശ്വര ഭാവത്തിലും, വൈദ്യനാഥ സങ്കല്പ്പത്തിലുമായി രണ്ട് ശിവക്ഷേത്രങ്ങള്‍ ഒരുചുറ്റമ്പലത്തിനുള്ളില് തന്നെയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. അതുപോലെ പ്രധാന ദേവന് രാജരാജശ്വരന് ആണെങ്കിലും ഉപദേവനായ ഗണപതിക്ക് അധികം പ്രാധാന്യവും പ്രശസ്തിയും അറിയപ്പെടുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഇത്തരത്തില് മഹാഗണപതിയുടെപേരില് അറിയപ്പെടുന്ന കേരളത്തിലെ വളരെ അപൂര്വ്വവും കണ്ണൂര് ജില്ലയിലെ ഒരേയൊരെണ്ണവുമാണ് ഈ മഹാക്ഷേത്രം. ക്ഷേത്രസങ്കേതത്തിലെ തെക്കേടത്ത് ശിവക്ഷേത്രത്തിന് (വൈദ്യനാഥക്ഷേത്രം) ഏകദേശം രണ്ടായിരത്തോളം വര്ഷം പഴക്കം പറയപ്പെടുന്നു. ഏറ്റുമാനൂര്, വൈക്കം തുടങ്ങിയ മഹാക്ഷേത്രങ്ങളില് പ്രതിഷ്ഠ നടത്തിയ ഖരമഹര്ഷിയാണ് ഇവിടെ ശിവ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കുന്നു. രാജരാജശ്വര ക്ഷേത്രത്തിന് ഏകദേശം ആയിരത്തോളം വര്ഷം പഴക്കം കണക്കാക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രം വേളത്തുതന്നെ മറ്റൊരിടത്ത് ഉണ്ടായിരുന്നതാണെന്നും അക്കാലത്ത് രണ്ടു ക്ഷേത്രത്തിലും ശാന്തി കഴിച്ചിരുന്നയാളിന്റെ സൌകര്യാര്ത്ഥം വേളം ക്ഷേത്രത്തോട് ചേര്ന്ന് മാറ്റി പ്രതിഷ്ഠിച്ചതാണെന്നുമാണ് കരുതപ്പെടുന്നത്. ഗോശാലകൃഷ്ണ സങ്കല്പ്പത്തിലാണ് ഇവിടെ ശ്രീകൃഷ്ണന്.ശ്രീകൃഷ്ണ സന്നിധിയില് വച്ചാണ് വിവാഹങ്ങള് നടക്കുന്നത്. പഴയകാലത്തെ ചെമ്പ് പാകിയ ശ്രീകോവിലുകളും നമസ്കാരമണ്ഡപങ്ങളും ചുറ്റമ്പലവും അഗ്നിക്കിരയാവുകയും അതിനുശേഷം ശ്രീകോവിലുകള് മാത്രം ഓടുമേഞ്ഞ് പുതുക്കി പണിഞ്ഞതുമാണ് ഇന്ന് കാണുന്ന ക്ഷേത്രം. ഇടൂഴിഇല്ലം, ചെങ്ങിനിശ്ശേരി ഇല്ലം, മാക്കന്തേരി ഇല്ലം എന്നീ ബ്രാഹ്മണകുടുംബങ്ങളുടെ ഊരാണ്മയിലായിരുന്നു ക്ഷേത്രം. പിന്നീട് മറ്റു രണ്ട് ഇല്ലക്കാര് സ്വയം ഒഴിഞ്ഞതോടെ മാക്കന്തേരി ഇല്ലക്കാരുടെ മാത്രം ഊരാണ്മയിലാവുകയും ചെയ്തു. 1953ല് ക്ഷേത്രഭരണം ഹിന്ദുമത ധര്മ സ്ഥാപന വകുപ്പ് ഏറ്റെടുത്തു. ക്ഷേത്രനിര്വഹണ ം നടത്തുന്നതിന് വകുപ്പ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുകയും ചെയ്തു.1984 വരെ എക്സിക്യൂട്ടീവ്ഓഫീസറായിരുന്നു ക്ഷേത്രഭരണം നിര്വഹിച്ചിരുന്നത്. 1975ല് ഇവിടെ രൂപംകൊണ്ട ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രമഫലമായി സമിതിയുടെഅപേക്ഷ പരിഗണിച്ച് 1985ല് ഹിന്ദുമത ധര്മസ്ഥാപന വകുപ്പ് എക്സിക്യൂട്ടീവ് ഓഫീസറെ പിന്വലിക്കുകയു ം പകരം നാട്ടുകാരുടെ പ്രതിനിധികളായ പാരമ്പര്യേതര ട്രസ്റ്റ് ബോര്ഡിനെ നിയമിക്കുകയും, ട്രസ്റ്റ് ബോര്ഡ് ചെയര്മാന് ഭരണനിര്വഹണം നടത്തുകയുംചെയ്യുന്നു. ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം, തരണനെല്ലൂര് തെക്കിനിയേടത്ത് ഇല്ലക്കാര്ക്കാണ്. എല്ലാവര്ഷവും മീനം 20 രാജരാജശ്വരന്റെയും ശ്രീകൃഷ്ണന്റെയും, മീനം 24 തെക്കേടത്ത് ശിവന്റെയും പ്രതിഷ്ഠാദിനങ്ങളായി ആചരിക്കുവാനും, ശിവരാത്രിക്ക് മൂന്ന് തിടമ്പുകള് (രാജരാജശ്വരന്, ശിവന്, ശ്രീകൃഷ്ണന്) എഴുന്നള്ളിച്ചുക ൊണ്ടുള്ള ഉത്സവവും ഗംഭീരമാണ്. മൂന്ന് തിടമ്പുകള് ഒരുമിച്ച് എഴുന്നള്ളിച്ചുള്ള ഉത്സവം (തിടമ്പ് നൃത്തം) വളരെ അപൂര്വമാണ്. അതുപോലെ മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും മഹാഗണപതിക്ക് പ്രാര്ത്ഥന നടത്തിയാല് ഫലമുണ്ടാകുമെന്നാണ് വിശ്വാസം. വൈദ്യനാഥ ക്ഷേത്രത്തില് പ്രാര്ത്ഥന നടത്തിയാല് രോഗശാന്തി നേടുമെന്നും, രാജരാജശ്വരന് നെയ്യമൃത് വച്ച് തൊഴുതാല് അകാലമൃത്യുഭയം ഒഴിവാകുമെന്നുമാ ണ് വിശ്വസിക്കുന്നത്. ചിങ്ങമാസത്തിലെ വിനായകചതുര്ത്ഥി, ജന്മാഷ്ടമി, ശിവരാത്രി, മീനമാസത്തിലെ രണ്ട് പ്രതിഷ്ഠാദിനങ്ങള്, വിദ്യാരംഭം, നിറപുത്തരി, വിഷുദിനം എന്നിവയാണ്ക്ഷേത്രത്തിലെ വിശേഷ അടിയന്തരങ്ങള്. അതില് വിനായകചതുര്ത്ഥി, പ്രതിഷ്ഠാദിനങ്ങള് എന്നീ ദിവസങ്ങളില് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്മികത്വത്തില് മഹാഗണപതി ഹോമം, നവക പൂജ,വലിയവട്ടളം പായസം, ഉണ്ണിയപ്പം എന്നിവ നേദിക്കല് തുടങ്ങിയവ നടക്കുന്നു. കൂടാതെ കര്ക്കിടകമാസത്തെ ഭഗവതിസേവ, രാമായണ മാസാചരണം എന്നിവയും സമുചിതമായി ആചരിച്ചുവരുന്നു. ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും,തുലാമാസത്തിലെ തിരുവോണവും, മേടം 1 വിഷുദിനവും, മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചകള്, വിദ്യാരംഭ ദിനം എന്നിവ ഗണപതിക്ക് വിശേഷദിവസങ്ങളാകുന്നു. വൃശ്ചികമാസത്തിലെ കാര്ത്തികയും, ചൊവ്വ, വെള്ളി ദിവസങ്ങളും ദേവിക്ക് പ്രധാനപ്പെട്ട ദിനങ്ങളാണ്. മീനം 20, 24 എന്നീ പ്രതിഷ്ഠാദിനങ്ങളും ക്ഷേത്രദര്ശനത്തിന് വിശേഷപ്പെട്ട ദിനങ്ങളാണ്. മഹാഗണപതിക്ക് അഷ്ടദ്രവ്യ ഗണപതിഹോമം, ഒറ്റനിവേദ്യം, സ്വര്ണക്കൊമ്പ് സമര്പ്പിക്കല്, കാല്വട്ടളം, അരവട്ടളം, ഒരുവട്ടളം പായസങ്ങള്, പുഷ്പാഞ്ജലി, കറുകമാല, നിറമാല, നെയ്യ് വിളക്ക്, തൃമധുരം. രാജരാജശ്വരന് നെയ്യമൃത്, നെയ്യ് വിളക്ക്, നിറമാല; വൈദ്യനാഥന് ജലധാര, ക്ഷീരധാര, എണ്ണവിളക്ക്, പുഷ്പാഞ്ജലി, രുദ്രാഭിഷേകം, കൂവളമാല; ശ്രീകൃഷ്ണന് പാല്പ്പായസം, മാല തുടങ്ങിയവയാണ് വഴിപാടുകള്.