ഭുവനേശ്വറിലെ കാഴ്ചകള്‍ : ഉദയഗിരി ഗുഹകള്‍
ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വര് ഒരു ക്ഷേത്ര നഗരം ആയാണ് അറിയപ്പെടുന്നത്. ഭുവനേശ്വര്, പുരി, കൊനാരാക് ഈ മൂന്ന് പ്രധാന സ്ഥലങ്ങളാണ് കാണാനുള്ളത്. ഭുവ നേശ്വര് റെയില്വേ സ്റ്റേനില് തന്നെ ഒറീസ്സ സര്കാരിന്റെ ടൂറിസം കേന്ദ്രം ഉണ്ട്. വാഹന ങ്ങള് വാടകക്ക് ബുക്കു ചെയ്യാനും മറ്റും സാധിക്കും. ഭുവനേശ്വര്, പുരി, കൊനാരാക് ഇവ ഒരു ത്രികോണത്തിന്റെ മൂന്നു അഗ്രങ്ങളി ലായി കണക്കാക്കാം. ഭുവനേശ്വരില് ( ഈശ്വ രന്റെ വീട് ) നിന്നാണ് മറ്റു രണ്ടു സ്ഥലത്തേെ ക്കും കൂടുതല് യാത്രാ സൌകര്യം. റോഡു മാര്ഗം ആണെളുപ്പം.
ഭുവനേശ്വറില് ഞങ്ങള് കണ്ടത് ഉദയഗിരി ഖാന്ടഗിരി കുന്നുകളിലെ ജൈന ഗുഹകള്‍, (ധൌള ഗിരി ഹില്ല്സ്), സമാധാന പഗോഡ, നന്ദന്‍ കാനന്‍ മൃഗശാല, എന്നിവയാണ്.
ജൈന ഗുഹകള്‍ ഉദയഗിരി ഖാണ്ടഗിരി .
ഉദയഗിരി ഖാണ്ടഗിരി എന്നറിയപ്പെടുന്ന പുരാതന ഗുഹാ സമൂഹം ഭുവനേശ്വറില്‍ നിന്ന് കുറച്ചു മാറി ഈ രണ്ടു കുന്നുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇവ കുറെയൊ ക്കെ സ്വാഭാവികമായി ഉണ്ടായവയും കുറെ കൃത്രിമമായി ഉണ്ടാക്കിയതുമാകുന്നു. കൃസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടാ ക്കിയത് എന്ന് കരുതപ്പെടുന്ന ഈ ഗുഹകള്‍ കുന്നുകളിലെ ശിലകള്‍ വെട്ടിയാണ് നിര്‍മ്മി ച്ചിരിക്കുന്നത്. ജൈന സന്യാസികള്‍ക്ക് പ്രാര്‍ഥിക്കാനും താമസിക്കാനും ആയി നിര്‍മ്മിച്ചതായിരുന്നുവെന്നു കരുതപ്പെടുന്നു. ഖരവേല എന്ന രാജാവിന്റെ ഭരണകാലത്താ യിരുന്നു ഇവ നിര്‍മ്മി ച്ചത്. ഉദിച്ചു വരുന്ന സൂ ര്യന്‍ എന്ന് അര്‍ത്ഥമുള്ള ഉദയഗിരിയില്‍ 18 ഗുഹകളും ഖാണ്ടഗിരിയില്‍ 15 ഗുഹകളും ആണുള്ളത്. ഇപ്പോഴും ഈ ഗുഹകള്‍ അധികം ഇടിഞ്ഞു പൊളിഞ്ഞു പോകാതെ ഇരിക്കുന്നത് അത്ഭുതം തന്നെ.