ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങളിലൂടെ -1: ശ്രീരംഗം
പൂര്‍വ-ഉത്തര ഇന്ത്യാസന്ദര്ശനങ്ങളെ കുറിച്ച് മുമ്പ് അല്‍പ്പം വിശദമായി തന്നെ എഴുതിയിരുന്നു, ഇനി നമ്മുടെ ദക്ഷിണ ഇന്ത്യ തന്നെയാവട്ടെ. ഇവിടെ യും കൂടുതല്‍ ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു ലക്ഷ്യ സ്ഥാനങ്ങള്‍. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു ഇവയില്‍ പ്രധാനം. അവയുടെ ശില്‍പ്പചാതുര്യവും മറ്റും ആരെയും അത്ഭുത സ്ഥബ്ധരാക്കുന്നത് തന്നെ. ആദ്യം ത്രിശ്ശിനാപ്പള്ളി യിലെ കാഴ്ചകളാവട്ടെ, കൂട്ടത്തില്‍ തഞ്ചാവൂരും .
റീജിയണല്‍ എഞ്ചിനീയരിംഗ് കോളേജിലെ ജീവനക്കാരെ സംബന്ധിച്ചാണെങ്കില്‍ ത്രിശ്ശിനാ പ്പള്ളിയില്‍ (ട്രിച്ചി) ഞങ്ങളുടെ ഒരു സഹോദര സ്ഥാപനം ആര്‍ ഈ സി (ഇപ്പോള്‍ എന്‍ ഐ ടി ) ഉള്ളത് കൊണ്ടു പലപ്പോഴും ഔദ്യോഗിക കാര്യ ങ്ങള്‍ക്ക് ഞങ്ങള്‍ അദ്ധ്യാപകര്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും പോകുക പതിവായിരുന്നു. എന്നാലും ഈ ഔദ്യോഗിക യാത്രക്കിടയില്‍ ശ്രീമതിയെ കൂട്ടി പോയിരുന്നല്ല. അവസാനം ഒരിക്കല്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകനും മാര്‍ഗദര്‍ശിയും ആയിരുന്ന പ്രൊഫ. വെങ്കടരമ ണിയുടെ മകന്റെ വിവാഹത്തിനു ഞങ്ങള്‍ ഒരുമിച്ചു പോയി. ഞങ്ങളുടെ ക്യാമ്പസ്സില്‍ വളര്‍ ന്ന ഏറ്റവും മിടുക്കന്മാരില്‍ ഒരാളായ ജയറാം അമേരിക്കയിലെ മികച്ച ബിസിനസ് സ്ഥാപനമായ വാര്ടനില നിന്ന് എം ബി എ മികച്ച നിലയില്‍ പാസായി ബോസ്ടന്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുകയാ യിരുന്നു. കൂട്ടത്തില്‍്‍ കുറച്ചു ദിവസം അവിടെ താമസിച്ചു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും തീരുമാനിച്ചു. താമസം ആര്‍ ഈ സി ഗസ്റ്റു ഹൌ സില്‍ തരമാക്കുകയും ചെയ്തു.
ഹിന്ദുമത വിശ്വാസികളില്‍ ശൈവരും വൈഷ്ണ വരും എന്ന രണ്ടു വിഭാഗങ്ങള്‍ നിലവില്‍ ഉണ്ടാ യിരുന്നു, കുറെയൊക്കെ ഇന്നും നില നില്‍ക്കുന്നു. സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ത്രിമൂര്തിക ളായി കരുതപ്പെടുന്ന ബ്രഹ്മാ വിഷ്ണു മഹേശ്വര ന്മാരില്‍ പ്രപഞ്ചത്തില്‍ ഉള്ള ചരാചരങ്ങളുടെ നില നില്‍പ്പിനു (സ്ഥിതി) കാരണമായ വിഷ്ണുവാണ് കൂടതല്‍ പ്രാധാന്യം അര്‍ഹ്ക്കുന്ന ആള്‍ എന്ന് വിശ്വസിക്കുന്നവര്‍ വൈഷ്ണവരും സംഹാര മൂര്‍ത്തി യായ ശിവനാണ് എന്ന് വിശ്വസിക്കുന്നവര്‍ ശൈവ രും ആണ്.. ഇവര്‍ രണ്ടു വിഭാഗക്കാര്‍ക്കും പ്രത്യേ കം പ്രത്യേകം ആരാധനാലയങ്ങളും എന്തിനു ആരാധനാ രീതികളും തന്നെ വ്യത്യസ്തമായി നില നിന്നിരുന്നു.
12 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമനുജാചാര്യ നാണ് വൈഷ്ണവ സംഘത്തിന്റെ പ്രധാനിയായി കണക്കാക്കപ്പെടുന്നത്. യ്മുനാചാര്യനും വേദാന്ത ദേശികനും പിന്തുടര്ച്ചക്കാരായിരുന്നു. രാമാനുജാ ചാര്യന്‍ പ്രചരിപ്പിച്ച തത്വ സംഹിതയ്കു വിശിഷ്ടാ ദ്വൈത എന്ന് പറയുന്നു. എട്ടാം നൂറ്റാണ്ടില്‍ ജീവി ച്ചിരുന്ന ആദി ശങ്കരാചാര്യരായിരുന്നു ശൈവ സംഘത്തിന്റെ ഉപജ്ഞാതാവ്. അദ്വൈതം എന്ന തത്വസംഹിത അദ്ദേഹത്തിന്റെ പേരില്‍ ആണ ല്ലോ അറിയപ്പെടുന്നത്. വൈഷ്ണവരുടെ ആരാധനാ ലയങ്ങളില്‍ വളരെ പുരാതനവും പ്രധാനപ്പെട്ടതു മായതാകുന്നു ട്രിച്ചിയിലെ ശ്രീരംഗ നാഥ ക്ഷേത്രം .
ഈ ക്ഷേത്തിലെ പ്രതിഷ്ഠ നമ്മുടെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലെ പന്നഗ ശായിയായ വിഷ്ണു വിന്റെതാകുന്നു. തമിഴ് ശില്പകലാരീതിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടില്‍ ആണ് നിര്‍മ്മിക്കപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്നു. വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. കാവേരി , കൊള്ളിടം എന്നീ നദികള്ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ദ്വീപില്‍ ആയിരുന്നു ഈ ക്ഷേത്രം നിര്‍മ്മിക്ക പ്പെട്ടത്. ഇക്കാരണത്താല്‍ തന്നെ നദിയിലെ വെള്ളപ്പൊക്കം മൂലവും ബാഹ്യശക്തികളുടെ ആക്രമണവും മൂലം ഈ ക്ഷേത്രം പല പ്രാവശ്യം നശിപ്പിക്കപ്പെട്ടു. ഡല്‍ഹി സുല്താന്മാരുടെ പട്ടാള ക്കാര്‍ ഈ ക്ഷേത്രം നശിപ്പിച്ചു ക്ഷേത്ര മുതലുകള്‍ കൊള്ളയടിച്ചു കൊണ്ടു പോയി.
പാണ്ഡ്യരാജാവിന്റെ ഭരണ കാലത്ത് 14 ആം നൂറ്റാ ണ്ടില്‍ ആണിത് സംഭവിച്ചത്. അതിനു ശേഷം 14, 16,17 ആം നൂറ്റാണ്ടുകളില്‍ ഈ ക്ഷേത്രം പുനര്‍ നിര്‍മ്മിച്ച് ഗോപുരങ്ങളെല്ലാം ഉയര്‍ത്തി. നൃത്തവും സംഗീതവും ഒക്കെ ഉള്‍പെട്ട ഭക്തി മൂമെന്റിനെ തുടക്കം ആയിരുന്നു 14 ആം നൂറ്റാണ്ടില്‍ ക്രമേണ അത് നിലച്ചു പോയി.
ശ്രീരംഗം ക്ഷേത്രം ഇന്ത്യയിലെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളില്‍ ഒന്നാകുന്നു. ഒരു പക്ഷെ കമ്പോഡിയായിലെ ആണ്ഗ് കോര്‍ വാട്ട് ക്ഷേത്ര സമുച്ചയം കഴിഞ്ഞാല്‍ അടുത്തതു. 155 ഏക്കരില്‍ നിലകൊള്ളുന്ന ഇതില്‍ 50 ക്ഷേത്രങ്ങളും 21 ഗോപുരങ്ങളും 39 മണ്ഡപ ങ്ങളും ഉണ്ട്. ഈ ക്ഷേത്ര നഗരം മദ്ധ്യ യുഗത്തിലെ ശില്പ സംസ്കാര ചരിത്രത്തിന്റെ ജീവിക്കുന്ന ഉദാ ഹരണം ആകുന്നു. ഇതിന്റെ വിവിധ ചുമരുകളില്‍ എഴുതി വച്ചിരുന്ന വിവരങ്ങളില്‍ നിന്ന് ഈ ക്ഷേത്രം ഒരു ആത്മീയആരാധനാലയം എന്നതി ലുപരി ഒരു പ്രധാനപ്പെട്ട സാമ്പത്തിക സാംസ്കാരിക ആരോഗ്യ കേന്ദ്രവും കൂടി ആയിരുന്നു എന്ന് കാണാം . സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരെ സഹായിക്കാന്‍ ഉള്ള ഒരു ആശ്രയ കേന്ദ്രവും കൂടി ആയിരുന്നുവത്രേ. അഗതികള്‍ക്ക് ദിവസേന ഭക്ഷണവും ചികിത്സയും കൊടുക്കാനും അവര്‍ക്ക് ഒരഭയ കേന്ദ്രവും കൂടി ആയി ഇത് പ്രവര്‍ത്തിച്ചിരുന്നു.
ഈ ക്ഷേത്രത്തിന്റെ പ്രവേശന ദ്വാരത്തില്‍ ഉള്ള ആദ്യത്തെ കൂറ്റന്‍ ഗോപുരത്ത്ന്റെ ഉയരം 67 മീറ്റ റാകുന്നു. ഇതിന്റെ പണി പൂര്‍ത്തിയാക്കിയത് 1987 ലായിരുന്നു. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടക്കുന്ന മാര്‍ഗഴി ഉത്സവം 21 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ആണ്. ഒരു ലക്ഷത്തിലധികം ഭക്ത ജനങ്ങള്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രം സന്ദര്‍ ശിക്കുന്നു. UNESCO യുടെ ഒരു ഹെറിറ്റെജു സ്ഥാന മായി ഇത് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ ഇവിടെ എ്ല്ലായിടവും കാണാന്‍ കഴിഞ്ഞില്ലെങ്കിലും പ്രധാനപ്പെട്ട ശ്രീകോവിലില്‍ പോയി പ്രാര്‍ഥിച്ചു. മറ്റു ചില ക്ഷേത്രങ്ങളില്‍ ഉള്ള പോലെ ഇവിടെയും തിരക്ക് കൂടുതല്‍ ആയതു കൊണ്ടു വി ഐ പി ദര്‍ശനം തന്നെ ഉപയോഗി ക്കേണ്ടി വന്നു. സാക്ഷാല്‍ ജഗന്നിയന്താവിന്റെ മുമ്പില്‍ എങ്കിലും എല്ലാവരും സമന്മാര്‍ ആണെന്ന തത്വം ലംഘിക്കുന്നത് തെറ്റാനെന്നരിയാമെങ്കിലും കൂട്ടത്തില്‍ ഇടിക്കാന്‍ വയ്യാതതുകൊന്ടു കുറുക്കു വഴി മനസ്സില്ലാ മനസ്സോടെ ഉപയോഗിക്കേണ്ടി വന്നു, അല്പം കുറ്റ്ബോധാത്തോടെ തന്നെ.