2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

പാമ്പന്‍ പാലത്തിന്റെ ചരിത്രം


പാമ്പന്‍ പാലത്തിന്റെ ചരിത്രം


കന്യാകുമാരിയിലെ കാഴ്ചകളും ക്ഷേത്രങ്ങളും എല്ലാം കണ്ടു കഴിഞ്ഞു, ശുചീന്ദ്രവും പെട്ടെന്ന് കണ്ടു, ഇനി യാത്ര രാമേശ്വരത്തെക്ക് . നാഗര്‍ കോവിലില്‍ നിന്ന് രാത്രി പുറപ്പെടുന്ന ഒരു ട്രെയിന്‍ പുലര്‍ച്ചെ രാമേശ്വരത്ത് എത്തുമെന്ന് കണ്ടു. അതില്‍ ആയിരുന്നു യാത്ര. പക്ഷെ രാമേ ശ്വരത്ത് എത്തുന്നതിനു മുമ്പ് ഒരു എഞ്ചിനീയറിംഗ് അത്ഭുതം ആയ പാമ്പന്‍ പാലത്തില്‍ കൂടിയുള്ള യാത്ര പകല്‍ ആയിരുന്നു എങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു. ഭാരതത്തിലെ ആദ്യത്തെ കടലൈന് കുറുകെ ഉണ്ടാക്കിയ പാലം ആയിരുന്ന ല്ലോ ഇത്. പോരാഞ്ഞു കേരളീയരുടെ അഭിമാനമായ ഈ ശ്രീധരന്‍ എന്ന മേട്രോപുരുഷന്റെ സ്തുത്യര്‍ഹ മായ പ്രൊഫഷണല്‍ ജീവിതത്തിലെ ആദ്യത്തെ പൊന്‍തൂവല്‍ അവിടെ നിന്നാണല്ലോ ചാര്‍ത്തി യത് . ഏതായാലും വണ്ടി അല്‍പ്പം താമസിച്ചായി രുന്നു പോരാഞ്ഞു പാമ്പന്‍ പാലത്തില്‍ കയര്റി കുറച്ചു മുമ്പോട്ട്‌ പോയപ്പോള്‍ ഇടയ്ക്ക് അത് നിര്തിയിടുകയുംചെയ്തു. അത് കൊണ്ടു വെളുപ്പി നെ ട്രെയിനില്‍ നിന്ന് എനിക്ക് പുറത്തിറങ്ങി നോക്കാന്‍ കഴിഞ്ഞു.
പാമ്പന്‍ പാലത്തിന്റെ ചരിത്രം
ശരിക്കും ഈ പാലം നിര്‍മ്മിച്ച കാലത്ത് ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയായിരുന്നു. പാമ്പന്‍ ദ്വീപിലുള്ള രാമേശ്വരത്തെ വന്കര യുമായി ബന്ധിപ്പിക്കുന്ന 2 കി മീ നീളമുള്ള 143 സ്തൂപങ്ങളില്‍ നില്‍ക്കുന്ന പാലമാണിത്. വളരെ കാലം കഴിഞ്ഞാണ് 2010 ലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ (2.3 കി മീ) ബാന്ദ്ര വര്ലി പാലം ഉണ്ടാക്കിയത്. 1914 ഫെബ്രുവരി 24 നാണ് ഈ പാലം ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തുറന്നു കൊടുത്തത് . ഒറ്റ നോട്ടത്തില്‍ ഇത് ഒരു സാധാരണ റെയില്‍ പാലം ആയി തോന്നാം എങ്കിലും പാല ത്തിന്റെ ഏകദേശം നടുക്ക് കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള തുറക്കാവുന്ന ഭാഗം ആണ് ഇതിന്റെ പ്രത്യേകത. 1988 വരെ ഈ പാലം മാത്രമായിരുന്നു രാമേശ്വരവും വന്കരയുമായുള്ള ഒരേ ഒരു ഉപരിതല ഗതാഗത സൗകര്യം . 1988 ലാണ് ഒരു റോഡ്‌ പാലം നിര്‍മ്മിച്ചത് . അണ്ണാ ഇന്ദിരാഗാന്ധി റോഡു പാലം എന്നറിയപ്പെടുന്ന ഈ പാലം നാഷ ണല്‍ ഹൈവേ 49 ന്റെ ഭാഗം ആകുന്നു. പാക് കടലിടുക്കിന്റെ മുകളില്‍ ഉള്ള ഈ പാലം വന്‍കര ഭാഗത്തെ മണ്ഡപം എന്നറിയപ്പെടുന്ന സ്ഥലവും രാമേശ്വരം ദ്വീപിലെ പാമ്പന്‍ എന്ന ഗ്രാമവുമായും ബന്ധിപ്പിക്കുന്നു. 1988 ഒക്ടോബര്‍ 2 നു അന്ന ത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ആയിരുന്നു ഈ റോഡ്‌ ഉദ്ഘാടനം ചെയ്തത്. 2.345 കി മീ നീളമുള്ള ഈ പാലം 14 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .അമേരിക്കയിലെ ഫ്ലോറിഡ കഴിഞ്ഞാല്‍ ഏറ്റവും പ്രതികൂല രാസ പ്രവര്‍ത്തനം നടക്കുന്ന അന്തരീക്ഷമാണിവിടെ ഉള്ളത്. ഇക്കാ രണത്താല്‍ ഈ പാലത്തിന്റെ അനുരക്ഷണം ബുദ്ധിമുട്ടു ള്ളതാണ്.
റെയില്‍വേ പാലം സമുദ്ര നിരപ്പില്‍ നിന്ന് 12.5 മീറ്റര്‍ ഉയരത്തില്‍ ആണ്. ശരിയായ നീളം 2,065 മീറ്റര്‍. തൂണുകള്‍ 143, നടുക്ക് രണ്ടു വശത്തേക്കും തുറക്കാന്‍ കഴിയുന്ന (double-leaf section) ഭാഗവും ഉണ്ട്. ഈ ഭാഗം ഉയര്‍ത്തിയാണ് കപ്പലുകള്‍ക്ക് കടന്നു പോകാന്‍ വഴി ഉണ്ടാക്കുന്നത് . ഈ തുറ ക്കുന്ന ഭാഗത്തുള്ള രണ്ടു വശങ്ങളിലെ രചനകളു ടെ ഭാരം 457 ടണ് ആണ്. രണ്ടു വശത്തുള്ള ലിവ രുകള്‍ ഉപയോഗിച്ച് മനുഷ്യരാണ് ഇതു തുറക്കു ന്നതും അടയ്ക്കുന്നതും. ഭാരതത്തിലെ ഏറ്റവും അപകടം പിടിച്ച പാലം ആണിത്.
ബ്രിട്ടീഷുകാര്‍ 1870 ലാണ് ഈ പാലം ഉണ്ടാക്കാന്‍ ആലോചന തുടങ്ങിയത്. ശ്രീ ലങ്കയുമായി വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ന്‍ ഒരു മാര്‍ഗ്ഗമായി . പക്ഷെ നിര്‍മ്മാണം തുടങ്ങിയത് 1911 ആഗസ്റ്റ് മാസവും തീര്‍ന്നത് 1914 ഫെബ്രുവരി യിലുമായി രുന്നു .1964 ഡിസംബറിലെ രാമേശ്വരം ചുഴലി ക്കാറ്റില്‍ 7.6 മീറ്റര്‍ ഉയരത്തില്‍ വീശിയടിച്ച തിരമാലകള്‍ കൊണ്ടു പാമ്പന്‍ ധനുഷ്കോടി പാസഞ്ചര്‍ ട്രെയിന്‍ ഈ പാലത്തിനു മുകളില്‍ നിന്ന് മറിഞ്ഞു താഴെ വീണു 150 യാത്രക്കാരും മരിച്ചു. ഈ കാറ്റില്‍ പാലത്തിനുണ്ടായ തകരാര് പരിഹരി ക്കാന്‍ നിയുക്തനായത് നമ്മുടെ പൊന്നാനിക്കാ രനായ ഈ ശ്രീധരന്‍ ജോലി ആയിരുന്നു. റെയില്‍ വേ അധി കാരികള്‍ ആറുമാസത്തിനകം ഈ ജോലി തീര്ര്‍ക്കണം എന്ന് പറഞ്ഞു എങ്കിലും ശ്രീധരന്റെ മേലധികാരി മൂന്നു മാസം കൊണ്ടു പണി തീര്‍ക്കണമെന്നാവശ്യപ്പെട്ടു. പൂര്‍ണ ഉത്തര വാദിത്വം ഏറ്റെടുത്ത ശ്രീധരന്‍ വെറും 46 ദിവസം കൊണ്ടു പാലത്തിന്റെ തകരാര്‍ പരിഹരിച്ചു കൊടുത്തു. ഒരു യുവ എഞ്ചിനീയര്‍ ആയിരുന്ന ശ്രീധരന്റെ മികച്ച നേത്രുത്വ പാടവവ്വും കഴിവും ആയിരുന്നു ഇത് സാധ്യമാക്കിയത് . അത് കഴിഞ്ഞാ ണ് അദ്ദേഹം കല്‍ക്കത്ത മേട്രോയുടെയും കൊങ്കണ്‍ റെയില്‍വേ ലൈനിന്റെയും കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയുടെയും ഡല്‍ഹി മേട്രോ യുടെയും പണിക്കു അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നേതൃത്വം കൊടുത്തത്. ഏറ്റവും അടു ത്തു നമ്മുടെ കൊച്ചി മെട്രോയുടെ പണിയിലും അദ്ദേഹം കാര്യമായ ഉപദേശം നല്‍കുകയുണ്ടായി എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണല്ലോ. ഈ പാലത്തിനു പിന്നീടും ചില പ്രശ്നങ്ങള് ഉണ്ടായിട്ടുണ്ടു . 2013 ജനുവരി 13 നു നേവിയുടെ ചരക്കു വാഹനം തട്ടി പാലത്തിനു ചെറിയ തോതില്‍ മദ്ധ്യഭാഗത്തിന് കേടു പറ്റി .
ഏതായാലും ഈ എഞ്ചിനീയറിംഗ് അത്ഭുതം പണിതീര്‍ത്തവരേ അഭിനന്ദിച്ചു കൊണ്ടു ഞങ്ങള്‍ പാമ്പന്‍ പാലം കടന്നു രാമേശ്വരത്ത് രാവിലെ എത്തി. ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത് കൊണ്ടു പെട്ടെന്ന് കുളിച്ചു ക്ഷേത്രത്തിലേക്ക് നീങ്ങി.