2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

വേളം ശ്രീ മഹാഗണപതി ക്ഷേത്രം




വേളം ശ്രീ മഹാഗണപതി ക്ഷേത്രം,

മയ്യില്, കണ്ണൂര്: ഉത്തരകേരളത്തില്‍ നൂറ്റാണ്ടുകള്ക്കു മുമ്പുതന്നെ മഹാഗണപതിയുടെഅത്ഭുതകരമായ ശക്തിചൈതന്യംകൊണ്ടും മറ്റു പല പ്രത്യേകതകള് കൊണ്ടും അറിയപ്പെടുന്ന ക്ഷേത്രമാണ് വേളം ശ്രീ മഹാഗണപതി ക്ഷേത്രം. കണ്ണൂരില് നിന്നും കാട്ടാമ്പള്ളി – മയ്യില് വഴി പോകുന്ന ബസ്സില് മയ്യില് ഗവ. ഹൈസ്ക്കൂളിനു സമീപമാണ് ഈ ക്ഷേത്രം. ക്ഷേത്ര ചുറ്റമ്പലത്തിനുള്ളില് രണ്ട് ശ്രീകോവിലുകള് ഉള്ളതില് വലിയ ശ്രീകോവിലില് രാജരാജേശ്വരനായും, ചെറിയ ശ്രീകോവിലില് വൈദ്യനാഥനായും ശിവപ്രതിഷ്ഠകള്. രാജരാജശ്വര ക്ഷേത്രത്തിന്റെ തെക്കെ ഇടനാഴിയില് തെക്കോട്ട് മുഖമായിമഹാഗണപതി. മഹാഗണപതിയോടു ചേര്ന്ന് ദക്ഷിണാമൂര്ത്ത ി സങ്കല്പ്പം. രാജരാജശ്വര ക്ഷേത്രത്തിന്റ െ പടിഞ്ഞാറെ ഇടനാഴിയില് പടിഞ്ഞാറോട്ട് മുഖമായിശ്രീ പാര്വതി പ്രതിഷ്ഠ. ചുറ്റമ്പലത്തിനു വെളിയില്’ വടക്കുപടിഞ്ഞാറേ മൂലയില് ശ്രീകൃഷ്ണ ക്ഷേത്രം. ഇവയൊക്കെ ചേര്ന്നതാണ് വേളം ശ്രീ മഹാഗണപതി ക്ഷേത്ര സങ്കേതം. രാജരാജശ്വര ഭാവത്തിലും, വൈദ്യനാഥ സങ്കല്പ്പത്തിലുമായി രണ്ട് ശിവക്ഷേത്രങ്ങള്‍ ഒരുചുറ്റമ്പലത്തിനുള്ളില് തന്നെയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. അതുപോലെ പ്രധാന ദേവന് രാജരാജശ്വരന് ആണെങ്കിലും ഉപദേവനായ ഗണപതിക്ക് അധികം പ്രാധാന്യവും പ്രശസ്തിയും അറിയപ്പെടുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഇത്തരത്തില് മഹാഗണപതിയുടെപേരില് അറിയപ്പെടുന്ന കേരളത്തിലെ വളരെ അപൂര്വ്വവും കണ്ണൂര് ജില്ലയിലെ ഒരേയൊരെണ്ണവുമാണ് ഈ മഹാക്ഷേത്രം. ക്ഷേത്രസങ്കേതത്തിലെ തെക്കേടത്ത് ശിവക്ഷേത്രത്തിന് (വൈദ്യനാഥക്ഷേത്രം) ഏകദേശം രണ്ടായിരത്തോളം വര്ഷം പഴക്കം പറയപ്പെടുന്നു. ഏറ്റുമാനൂര്, വൈക്കം തുടങ്ങിയ മഹാക്ഷേത്രങ്ങളില് പ്രതിഷ്ഠ നടത്തിയ ഖരമഹര്ഷിയാണ് ഇവിടെ ശിവ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കുന്നു. രാജരാജശ്വര ക്ഷേത്രത്തിന് ഏകദേശം ആയിരത്തോളം വര്ഷം പഴക്കം കണക്കാക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രം വേളത്തുതന്നെ മറ്റൊരിടത്ത് ഉണ്ടായിരുന്നതാണെന്നും അക്കാലത്ത് രണ്ടു ക്ഷേത്രത്തിലും ശാന്തി കഴിച്ചിരുന്നയാളിന്റെ സൌകര്യാര്ത്ഥം വേളം ക്ഷേത്രത്തോട് ചേര്ന്ന് മാറ്റി പ്രതിഷ്ഠിച്ചതാണെന്നുമാണ് കരുതപ്പെടുന്നത്. ഗോശാലകൃഷ്ണ സങ്കല്പ്പത്തിലാണ് ഇവിടെ ശ്രീകൃഷ്ണന്.ശ്രീകൃഷ്ണ സന്നിധിയില് വച്ചാണ് വിവാഹങ്ങള് നടക്കുന്നത്. പഴയകാലത്തെ ചെമ്പ് പാകിയ ശ്രീകോവിലുകളും നമസ്കാരമണ്ഡപങ്ങളും ചുറ്റമ്പലവും അഗ്നിക്കിരയാവുകയും അതിനുശേഷം ശ്രീകോവിലുകള് മാത്രം ഓടുമേഞ്ഞ് പുതുക്കി പണിഞ്ഞതുമാണ് ഇന്ന് കാണുന്ന ക്ഷേത്രം. ഇടൂഴിഇല്ലം, ചെങ്ങിനിശ്ശേരി ഇല്ലം, മാക്കന്തേരി ഇല്ലം എന്നീ ബ്രാഹ്മണകുടുംബങ്ങളുടെ ഊരാണ്മയിലായിരുന്നു ക്ഷേത്രം. പിന്നീട് മറ്റു രണ്ട് ഇല്ലക്കാര് സ്വയം ഒഴിഞ്ഞതോടെ മാക്കന്തേരി ഇല്ലക്കാരുടെ മാത്രം ഊരാണ്മയിലാവുകയും ചെയ്തു. 1953ല് ക്ഷേത്രഭരണം ഹിന്ദുമത ധര്മ സ്ഥാപന വകുപ്പ് ഏറ്റെടുത്തു. ക്ഷേത്രനിര്വഹണ ം നടത്തുന്നതിന് വകുപ്പ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുകയും ചെയ്തു.1984 വരെ എക്സിക്യൂട്ടീവ്ഓഫീസറായിരുന്നു ക്ഷേത്രഭരണം നിര്വഹിച്ചിരുന്നത്. 1975ല് ഇവിടെ രൂപംകൊണ്ട ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രമഫലമായി സമിതിയുടെഅപേക്ഷ പരിഗണിച്ച് 1985ല് ഹിന്ദുമത ധര്മസ്ഥാപന വകുപ്പ് എക്സിക്യൂട്ടീവ് ഓഫീസറെ പിന്വലിക്കുകയു ം പകരം നാട്ടുകാരുടെ പ്രതിനിധികളായ പാരമ്പര്യേതര ട്രസ്റ്റ് ബോര്ഡിനെ നിയമിക്കുകയും, ട്രസ്റ്റ് ബോര്ഡ് ചെയര്മാന് ഭരണനിര്വഹണം നടത്തുകയുംചെയ്യുന്നു. ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം, തരണനെല്ലൂര് തെക്കിനിയേടത്ത് ഇല്ലക്കാര്ക്കാണ്. എല്ലാവര്ഷവും മീനം 20 രാജരാജശ്വരന്റെയും ശ്രീകൃഷ്ണന്റെയും, മീനം 24 തെക്കേടത്ത് ശിവന്റെയും പ്രതിഷ്ഠാദിനങ്ങളായി ആചരിക്കുവാനും, ശിവരാത്രിക്ക് മൂന്ന് തിടമ്പുകള് (രാജരാജശ്വരന്, ശിവന്, ശ്രീകൃഷ്ണന്) എഴുന്നള്ളിച്ചുക ൊണ്ടുള്ള ഉത്സവവും ഗംഭീരമാണ്. മൂന്ന് തിടമ്പുകള് ഒരുമിച്ച് എഴുന്നള്ളിച്ചുള്ള ഉത്സവം (തിടമ്പ് നൃത്തം) വളരെ അപൂര്വമാണ്. അതുപോലെ മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും മഹാഗണപതിക്ക് പ്രാര്ത്ഥന നടത്തിയാല് ഫലമുണ്ടാകുമെന്നാണ് വിശ്വാസം. വൈദ്യനാഥ ക്ഷേത്രത്തില് പ്രാര്ത്ഥന നടത്തിയാല് രോഗശാന്തി നേടുമെന്നും, രാജരാജശ്വരന് നെയ്യമൃത് വച്ച് തൊഴുതാല് അകാലമൃത്യുഭയം ഒഴിവാകുമെന്നുമാ ണ് വിശ്വസിക്കുന്നത്. ചിങ്ങമാസത്തിലെ വിനായകചതുര്ത്ഥി, ജന്മാഷ്ടമി, ശിവരാത്രി, മീനമാസത്തിലെ രണ്ട് പ്രതിഷ്ഠാദിനങ്ങള്, വിദ്യാരംഭം, നിറപുത്തരി, വിഷുദിനം എന്നിവയാണ്ക്ഷേത്രത്തിലെ വിശേഷ അടിയന്തരങ്ങള്. അതില് വിനായകചതുര്ത്ഥി, പ്രതിഷ്ഠാദിനങ്ങള് എന്നീ ദിവസങ്ങളില് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്മികത്വത്തില് മഹാഗണപതി ഹോമം, നവക പൂജ,വലിയവട്ടളം പായസം, ഉണ്ണിയപ്പം എന്നിവ നേദിക്കല് തുടങ്ങിയവ നടക്കുന്നു. കൂടാതെ കര്ക്കിടകമാസത്തെ ഭഗവതിസേവ, രാമായണ മാസാചരണം എന്നിവയും സമുചിതമായി ആചരിച്ചുവരുന്നു. ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും,തുലാമാസത്തിലെ തിരുവോണവും, മേടം 1 വിഷുദിനവും, മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചകള്, വിദ്യാരംഭ ദിനം എന്നിവ ഗണപതിക്ക് വിശേഷദിവസങ്ങളാകുന്നു. വൃശ്ചികമാസത്തിലെ കാര്ത്തികയും, ചൊവ്വ, വെള്ളി ദിവസങ്ങളും ദേവിക്ക് പ്രധാനപ്പെട്ട ദിനങ്ങളാണ്. മീനം 20, 24 എന്നീ പ്രതിഷ്ഠാദിനങ്ങളും ക്ഷേത്രദര്ശനത്തിന് വിശേഷപ്പെട്ട ദിനങ്ങളാണ്. മഹാഗണപതിക്ക് അഷ്ടദ്രവ്യ ഗണപതിഹോമം, ഒറ്റനിവേദ്യം, സ്വര്ണക്കൊമ്പ് സമര്പ്പിക്കല്, കാല്വട്ടളം, അരവട്ടളം, ഒരുവട്ടളം പായസങ്ങള്, പുഷ്പാഞ്ജലി, കറുകമാല, നിറമാല, നെയ്യ് വിളക്ക്, തൃമധുരം. രാജരാജശ്വരന് നെയ്യമൃത്, നെയ്യ് വിളക്ക്, നിറമാല; വൈദ്യനാഥന് ജലധാര, ക്ഷീരധാര, എണ്ണവിളക്ക്, പുഷ്പാഞ്ജലി, രുദ്രാഭിഷേകം, കൂവളമാല; ശ്രീകൃഷ്ണന് പാല്പ്പായസം, മാല തുടങ്ങിയവയാണ് വഴിപാടുകള്.