2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

കോട്ടയം തളിയിൽ ക്ഷേത്രം




കോട്ടയം തളിയിൽ ക്ഷേത്രം 
പഴയ കോട്ടയം നഗരത്തിന്റെ തിലകക്കുറിയായി തളിക്കുന്നിന്റെ നിറുകയിൽ കൈലാസതുല്യമായി ശോഭിക്കുന്ന പുരാതന ക്ഷേത്രമാണ് കോട്ടയം തളിയിൽ മഹാദേവക്ഷേത്രം. വടക്കും തെക്കും പടിഞ്ഞാറും പ്രായേണ ചെരിവും കിഴക്കോട്ട് നിരപ്പുമായാണ് ഈ കുന്നിന്റെ ഘടന. പടിഞ്ഞാറുഭാഗത്തായി കുന്നിന്റെ പാദം സ്പർശിച്ച് ഗംഗാതുല്യയായ ഗൗണാനദി (മീനച്ചിലാർ) ഒഴുകുന്നു. കൈലാസത്തിൽ പശ്ചിമദിക്കിനെ ദർശനമാക്കി പരമേശ്വരൻ ഉപവിഷ്ടനായിരിക്കുന്നതു പോലെ തളിയിൽ ക്ഷേത്രത്തിലും ദേവൻ പശ്ചിമദർശനമായി ഭവിക്കുന്നു.
5-6 നൂറ്റാണ്ടുകളോടെ മലയാളദേശത്തെത്തിയ ആര്യബ്രാഹ്മണർ (നമ്പൂതിരിമാർ) തങ്ങളുടെ ബുദ്ധിപരമായ സ്വാധീനമുപയോഗിച്ച് നാടുവാഴികളെ വരുതിലാക്കുകയും കേരളത്തിലാകെ 32 ഗ്രാമങ്ങൾ സ്ഥാപിച്ച് ക്രമേണ ഭൂമി മേലുള്ള സ്വാധീനവുമുറപ്പിക്കുകയുമുണ്ടായി. ജാത്യാചാരങ്ങൾ അടിച്ചേൽപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയെ കേരളത്തിൽ നടപ്പിലാക്കാനും പ്രധാന അധികാരശക്തിയാകാനും അവർക്ക് മൂന്നോ നാലോ നൂറ്റാണ്ടുകൾകൊണ്ട് സാധിച്ചു.
ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരവാഴ്ചക്കാലത്ത് ചേരമാൻ പെരുമാൾ അഥവാ കുലശേഖര കോയിലധികാരികൾ എന്ന പദവിയോടെ ചക്രവർത്തിയെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ വാഴിക്കുന്ന ചടങ്ങ് മഹോദയപുരത്ത് ( കൊടുങ്ങല്ലൂർ) നടന്നിരുന്നു. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയ തളി എന്നീ തളികളിൽ ചേർന്ന ബ്രാഹ്മണ പണ്ഡിതന്മാർ ആയിരുന്നു പെരുമാളെ തെരഞ്ഞെടുത്തിരുന്നത്. അവരെ തളിയാർമാർ എന്നും അവരിൽ മുഖ്യനെ തളിയാതിരി എന്നും വിളിച്ചിരുന്നു. പതിനെട്ടു നാട്ടുരാജ്യങ്ങളെയും തങ്ങളുടെ വരുതിയിൽ നിർത്താനാണ് പ്രതിപുരുഷനായി പെരുമാളെ അവർ നിശ്ചയിച്ചത്. എന്നാൽ ചില പെരുമാക്കന്മാർ അവർക്ക് വിരുദ്ധമായ വിശ്വാസരീതികളിലേയ്ക്ക് പോയത് പെരുമാൾ വാഴ്ചയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ബ്രാഹ്മണരിൽ പ്രചോദനമുണ്ടാക്കി.
നാട്ടുരാജ്യങ്ങളിലുൾപ്പെട്ട ബ്രാഹ്മണഗ്രാമങ്ങളിൽ ശക്തികേന്ദ്രീകരിച്ച് അതത് നാട്ടുരാജ്യങ്ങളുടെ ആസ്ഥാനത്ത് തളിസ്ഥാനങ്ങൾ സ്ഥാപിക്കാൻ ശ്രമങ്ങളാരംഭിച്ചു. അങ്ങനെ അധികാര വികേന്ദ്രീകരണം സാധ്യമായതോടെ അവസാന ത്തെ പെരുമാളെ AD 1103ൽ പുറത്താക്കി ചക്രവർത്തിവാഴ്ച അവസാനിപ്പിച്ചു.
തളികൾ എന്നാൽ ക്ഷേത്രങ്ങൾ എന്നാണ് പൊതു അർത്ഥമെങ്കിലും തളികളുടെ ചരിത്രപരമായ പ്രത്യേകത ബ്രാഹ്മണ അധികാരസ്ഥാനങ്ങൾ എന്നതാണ്. തളികളുടെ സമീപത്തായി നമ്പൂതിരിഗൃഹങ്ങൾ ഉണ്ടാകണമെന്നില്ല. വേദശാസ്ത്ര പാരംഗദന്മാരായ തളിയാർമാർ ദീക്ഷ സ്വീകരിച്ച് തളികളിലെ ശാലകളിൽ വസിക്കുകയും കളങ്ങളിൽ ഇരുന്ന് വ്യവഹാര - വിചാരിപ്പുകൾ സാധ്യമാക്കിയും വന്നു. നാടുവാഴികൾ ഇവരുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭരണം നടത്തി.
കൊടുങ്ങല്ലൂരെ നാങ്കുതളികൾ പതിനെട്ടര തളികളായി വികസിച്ചപ്പോൾ വെമ്പലനാട്ടിലെ കടുത്തുരുത്തിയിലും മുഞ്ഞു നാട്ടിലെ കോട്ടയത്തും ഓരോ തളികൾ സ്ഥാപിതമായി. പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ ഇത് സംഭവിച്ചിട്ടുണ്ട്. കിടങ്ങൂർ, ഏറ്റുമാനൂർ ബ്രാഹ്മണ ഗ്രാമങ്ങളിലെ തളിയാർമാരാണ് കടുത്തുരുത്തിയിലെ വിചാരിപ്പുകാരെങ്കിൽ കുമാരനല്ലൂർ, കാടമുറി ഗ്രാമങ്ങളിൽ നിന്നുള്ള തളിയാർമാരായിരുന്നു കോട്ടയം തളിയിൽ ഉണ്ടായിരുന്നത്. അക്കാലത്ത് മുഞ്ഞനാട്ടു വാഴുന്ന ആദിച്ചൻകോതയ്ക്ക് ഭരണോപദേശം നടത്തിയിരുന്നത് കോട്ടയം തളിയിലെ തളിയാതിരി ആയിരുന്ന ഒരു ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആയിരുന്നു.തമ്പ്രാക്കൾ മുഞ്ഞിനാട്ട് വാഴുന്നവരുടെ സഹോദരിയെ സംബന്ധം ചെയ്തിരുന്നതായും വാമൊഴിചരിത്രമുണ്ട്.
ശിവക്ഷേത്രം എല്ലാ തളികളുടേയും ഭാഗമായിരുന്നു. ഭരണസംബന്ധമായ എല്ലാ തീരുമാനങ്ങളുടെയും തുല്യംചാർത്തൽ ക്ഷേത്രസന്നിധിയിൽവച്ച് ആയിരുന്നു. അക്കാലത്ത് മണ്ണ് മെഴുകി നിർമ്മിച്ച് ഓല മേഞ്ഞതായിരിക്കാം ശ്രീകോവിലും ശാലയും കളങ്ങളുമെല്ലാം. തളി സ്ഥാപിക്കപ്പെടുംമുമ്പ് ഇവിടെ ഒരു വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ തെക്കുംകൂർ രാജവംശം തങ്ങളുടെ ആസ്ഥാനം വെന്നിമലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റുന്നതോടെയാണ് കോട്ടയം തളി രാജകീയക്ഷേത്രമാകുന്നത്. അതിനു മുമ്പുതന്നെ ബ്രാഹ്മണരുടെ തളിസ്ഥാനം എന്തുകൊണ്ടോ അപ്രധാനമായി മാറുകയും അവർ തളി ഉപേക്ഷിച്ചു പോകുകയും ചെയ്തു. ആ സ്ഥാനത്താണ് തെക്കുംകൂർ എത്തി അധികാരം കയ്യാളുന്നത്.
AD 1410 നോടടുത്ത് തെക്കുംകൂറിലെ വീരകേരളവർമ്മ തളിക്ഷേത്രം ഇന്നു കാണുന്ന നിലയിൽ പുതുക്കിപ്പണിത് കോവിലകങ്ങൾ ക്ഷേത്രത്തിന്റെ വടക്കു കിടക്കുഭാഗങ്ങളിൽ നിർമിച്ച് ഭരണവാഴ്ച തുടങ്ങി. ആറന്മുള മുതൽ കാണക്കാരി വരെയും സഹ്യൻ മുതൽ വേമ്പനാട്ടു കായൽ വരെയും വിരിഞ്ഞുകിടന്ന ഭൂഭാഗമായിരുന്നു അന്നത്തെ തെക്കുംകൂർ രാജ്യം. അതിന്റെ തലസ്ഥാനം തളീക്കോട്ടയും. ക്ഷേത്രവും കോവിലകവും ഉള്ളിൽ വരുന്നതുപോലെ കുന്നിനു ചുറ്റും ആറു കൊത്തളങ്ങളോടുകൂടിയ കോട്ടയും തെക്കുംകൂർ രാജാവ് കെട്ടിപ്പടുത്തു. ക്ഷേത്രനിർമിതിയ്ക്കായി കൊടുങ്ങല്ലൂർനിന്ന് വരുത്തിയ മരയാശാരിമാരെ തിരുനക്കര സ്വാമിയാർ മഠത്തിനടുത്ത് വസിപ്പിച്ചു അവർ മഠത്തിങ്കൽ കുടുംബക്കാർ എന്നറിയപ്പെട്ടു. കൊട്ടാരം സ്ഥപതികൾ ഈ കുടുംബക്കാരായിരുന്നു. ഇടപ്പള്ളിയിൽനിന്നു വന്ന കല്പണിക്കാരാണ് ക്ഷേത്രനിർമ്മിതിയിൽ തങ്ങളുടെതായ പങ്ക് നിർവഹിച്ചത്. കിഴക്കേടത്ത്, നടുവിലേടത്ത് എന്നീ കുടുംബങ്ങളിലായി കാരാപ്പുഴ, പുത്തനങ്ങാടി, തൃക്കോതമംഗലം പ്രദേശങ്ങളിൽ ഇന്നും അവർ വസിക്കുന്നു.
AD 1419ൽ പൂഞ്ഞാർ രാജ്യം എലുക തിരിച്ച് എഴുതിക്കൊടുക്കുന്ന കരാർ തുല്യം ചാർത്തുന്നത് ക്ഷേത്രസന്നിധിയിൽ വച്ചാണ്. അതിൻ പ്രകാരം തിടനാടിന് കിഴക്കുള്ള തെക്കംകൂറിന്റെ അധികാരം പൂർണ്ണമായും പൂഞ്ഞാർ രാജവംശത്തിലേയ്ക്ക് മാറി.
പതിനഞ്ചാം നൂറ്റാണ്ടു മുതൽ AD 1750 വരെ കോട്ടയം ആസ്ഥാനമായി തുടർന്ന തെക്കുംകൂർ രാജവംശത്തിലെ പന്ത്രണ്ടോളം രാജാക്കന്മാരുടെ അരിയിട്ടു വാഴ്ച ചടങ്ങുകൾ ഈ ക്ഷേത്രത്തിലാണ് നടന്നത്.
തിരുവിതാംകൂറിലെ സൈന്യം രാമയ്യൻ ദളവയുടെയും ഡിലനായിയുടെയും നേതൃത്വത്തിൽ തളിക്കോട്ട കയ്യേറി രാജ്യം പിടിച്ചെടുത്തെങ്കിലും ക്ഷേത്രത്തെ നശിപ്പിച്ചില്ല. ക്ഷേത്രത്തോടു ചേർന്ന ഇടത്തിൽ കോവിലകങ്ങൾ ഇടിച്ചുനിരത്തി തീയിട്ടു.തെക്കുംകൂർ രാജാവും കുടുംബവും കോഴിക്കോട്ട് സാമൂതിരിയുടെ പക്കൽ അഭയം തേടിയെങ്കിലും പിൽക്കാലത്ത് തിരുവിതാംകൂറിലെ -ധർമ്മരാജാവ് ശേഷിച്ചവരെ തിരികെ വിളിച്ച് നട്ടാശ്ശേരിയിൽ കോവിലകം നിർമ്മിച്ച് കുടിയിരുത്തി. അവരുടെ പിൻഗാമികൾ ഇന്നും അവിടെ വസിക്കുന്നുണ്ട്.
തളിയിൽ ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറായിട്ടാണ് എന്ന് പറഞ്ഞുവല്ലോ. പടിഞ്ഞാറ് ദർശനമായ ശിവക്ഷേത്രങ്ങളുടെ പ്രതിഷ്ഠയ്ക്ക് ശക്തിയേറുമെന്ന് താന്ത്രികമതം! അതിനാൽ കുന്നിൻ മുകളിലോ കുഴിയിലോ ആയേ പടിഞ്ഞാറു ദർശനമായി ശിവക്ഷേത്രം വരാറുള്ളൂ ഏറ്റുമാനൂരിൽ നോക്കുക. ക്ഷേത്രം താഴ്ന്ന സ്ഥലത്താണ്. ദർശനം മുന്നിലെ ഭൂമിയിൽ തന്നെ പതിച്ചു നിർവീര്യമാകുന്നുവെന്ന് വിശ്വസിക്കുന്നു.
ഏറ്റുമാനൂരിലേ പോലെ കോട്ടയം തളിയിലും ബൃഹദാകാരമായ ശിവലിംഗമാണ് പ്രതിഷ്ഠ. അഘോരമൂർത്തി എന്ന സങ്കല്പം. മഹാതപസ്വി ആയതിനാൽ പാർവതി ഒപ്പമില്ല. എങ്കിലും ശ്രീചക്രം അടുത്തുതന്നെ പൂജിക്കപ്പെടുന്നു. ഗണപതിയും ശാസ്താവും ശ്രീകോവിലിൽ തന്നെ ഒപ്പമുണ്ട്. പ്രധാന ഉപദേവത തെക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളിക്കാവിൽ ഭദ്രകാളിയാണ്. മഹേശപുത്രിയായ ചെറുവള്ളിക്കാവിലമ്മ ദാരുശില്പരൂപത്തിൽ ക്ഷേത്രസങ്കേതത്തിന്റെ അഗ്നികോണിലുള്ള ഉപദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പാളയത്തിൽ നിന്ന വരിക്കപ്ലാവിന്റെ കാതലിൽ നിർമ്മിച്ച ദേവീബിംബത്തിന് ചാന്താട്ടമാണ് പ്രധാനം.
പൊൻകുന്നത്തുനിന്നും മണിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രമാണ് ചെറുവള്ളി ക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം. തെക്കുംകൂർ രാജാക്കന്മാർ പല കാലഘട്ടങ്ങളിലായി അവിടെ നിന്നും നാന്ദകയിൽ ആവാഹിച്ച് വിവിധ "ഇടങ്ങളിൽ " പ്രതിഷ്ഠിച്ചാണ് മറ്റു ചെറുവള്ളിക്കാവുകളും വന്നത്.
തളിപ്പറമ്പു രാജരാജേശ്വര ക്ഷേത്രത്തിന്റെ രൂപസാന്ദശ്യം ശ്രീകോവിലിനുണ്ട്. ശ്രീകോവിലിനു ചുറ്റും ചുവർ ചിത്രങ്ങളാൽ അലംകൃതമാണ്. രാമായണ ദൃശ്യങ്ങൾ, മറ്റു ദേവീദേവന്മാർ എന്നീ ചിത്രീകരണങ്ങൾ കൂടാതെ ഗ്രാമീണ ദൃശ്യങ്ങൾ, ക്ഷേത്ര ചടങ്ങുകൾ എന്നിവയൊക്കെ ചുവർ ചിത്രങ്ങളിൽ കാണാം: മൂന്നു വശത്തും മൂന്നു ചിത്രകാരൻമാരാണ് വരച്ചിരിക്കുന്നത്. ഇവിടുത്തെ തനതായ ശൈലി" വേമ്പനാട് "ശൈലി എന്നാണ് അറിയപ്പെടുന്നത്. തൃക്കൊടിത്താനം, ആർപ്പുക്കര, മാങ്ങാനം ക്ഷേത്രങ്ങളുടെ ശൈലിയും ഇതു തന്നെയാണ്. ഇവിടെ നിന്നാണ് ഈ ശൈലി രൂപമെടുക്കുന്നത്. ചിത്രങ്ങൾ ഒട്ടുമുക്കാലും മാഞ്ഞ് നാശത്തോടടുക്കുകയാണ്. ഇത് സംരക്ഷിക്കാനായി ഒരു നടപടികളും ഒരു ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടല്ല. ക്ഷേത്ര ശ്രീകോവിലിന്റെ വടക്കേ ഭിത്തിയിൽ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരു മുഹമ്മദീയന്റെയും ആനപ്പുറത്ത് സഞ്ചരിക്കുന്ന ബൗദ്ധന്റെയും ചിത്രം ശ്രദ്ധയാകർഷിക്കുന്നു. അതുപോലെ തെക്കുംകൂർ രാജാവിന് ഉപദേശം നൽകുന്ന ശിവയോഗിയെ തെക്കേ ചുമരിലും വരച്ചിരിക്കുന്നതും കാണാം. കോട്ടയം ചെറിയപള്ളിയിൽ കാണുന്ന ചുവർചിത്രങ്ങളുടെ രചനയിൽ ഇവിടുത്തെ കലാകാരന്മാരുടെയും സാങ്കേതിക സഹായം ലഭിച്ചിരുന്നു.
ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി ആഴത്തിലുള്ള ഒരു കുളമുണ്ട്. കൊക്കരണി എന്ന ഈ കുളത്തിലേയ്ക്ക് പടവുകൾ ഉണ്ട്. പടവുകൾ താണ്ടി താഴെയെത്തിയാൽ പടിഞ്ഞാറുവശത്തായി തുരങ്കപ്പാതയുടെ മുഖം കാണാം. ഇപ്പോൾ അത് അടയ്ക്കപ്പെട്ടിരിക്കുന്നു. തെക്കുംകൂർ കാലഘട്ടത്തിൽ അടിയന്തിര ഘട്ടത്തിൽ രാജകുടുംബാംഗങ്ങൾക്ക് രക്ഷപെടാൻ നിർമ്മിച്ച ഈ തുരങ്കം നാലു ദിക്കിലേയ്ക്കും ജലാശയങ്ങളിലേയ്ക്ക് നീണ്ടുപോകുന്നതായി പണ്ടുള്ളവർ പറഞ്ഞു കേൾക്കുന്നു. ഇതുവരെയും പുരാവസ്തു പഠനങ്ങളൊന്നും നടന്നിട്ടില്ല.
ക്ഷേത്രത്തിനകത്ത് തന്നെയാണ് കൂത്തുമണ്ഡപം. രാജവാഴ്ചക്കാലത്ത് സ്ഥിരമായി ഇവിടെ കൂത്തു നടന്നിരുന്നു. തെക്കുംകൂർ രാജാവായ കേരളര് കോതവർമ്മര് AD1661ൽ നടയ്ക്കു വച്ച മിഴാവ് ഉപയോഗശൂന്യമാണെങ്കിലും സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഈ മിഴാവിൽ കുഞ്ചൻനമ്പ്യാർ വായിച്ചിട്ടുള്ളതായി കരുതുന്നു. ചെറുപ്പകാലത്ത് തെക്കുംകൂർ രാജാവിനെ മുഖം കാണിച്ച് നമ്പ്യാർ പൊതിയിൽ ചാക്യാർക്കൊപ്പം തിരുനക്കരയിലും തളിയിലും അടിയന്തിരക്കൂത്തിൽ സംബന്ധിച്ചിരുന്നതായും അക്കാലത്ത് കോടിമതയിലെ ഒരു നമ്പ്യാർ മഠത്തിലാണ് മഹാകവി താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.
വിഷുവിന് കൊടിയേറി പത്തു ദിവസമാണ് ഇവിടെ ഉത്സവം പത്താമുദയദിവസം വൈകിട്ട് ആറാട്ട്. താഴത്തങ്ങാടിയിലെ കളപ്പുരക്കടവിലാണ് ആറാട്ട്. ശിവരാത്രിയും പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. കൂടാതെ പ്രദോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
എല്ലാ ശിവക്ഷേത്രങ്ങൾക്കും സമീപം അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രം ഉണ്ടാകാറുണ്ട്. ഇവിടെയും അതുപോലെ തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രം അടുത്തായി സ്ഥിതി ചെയ്യുന്നു. ഗൗഡസാരസ്വത സമൂഹത്തിന്റെ ആരാധനാകേന്ദ്രമാണിത്. ഇവിടുത്തെ ഉത്സവം തളിയിലെ ഉത്സവകാലത്തു തന്നെ കൊടിയേറി പത്തു ദിവസമാണ്.

രാമപുരം കുറിഞ്ഞിക്കാവിലെ വനദുർഗ്ഗാക്ഷേത്രം



രാമപുരം കുറിഞ്ഞിക്കാവിലെ വനദുർഗ്ഗാക്ഷേത്രം

കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണു   രാമപുരം കുറിഞ്ഞിക്കാവിലെ വനദുർഗ്ഗാക്ഷേത്രത്തിൽ പുരാതനകാലം മുതൽ ഈ ആചാരം നടന്നുവരുന്നു. വ്രതം നോറ്റ പുരുഷന്മാരാണ് ദേവീപ്രിതിക്കായി ഇത് അനുഷ്ഠിക്കുന്നത്. പ്രധാന പ്രതിഷ്ഠ മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ വനദുർഗ്ഗ. ഉപദേവത അന്തിമഹാകാളൻ, ഐലക്ഷി എന്നീ പ്രതിഷ്ഠകളുമുണ്ട്.

ഇവിടെ കളമെഴുതുന്നത് ഐലക്ഷി ഭാവത്തിലുള്ള ഭഗവതിയുടെ രൂപമാണ്. അന്തിമഹാകാളനായ മഹാദേവന്റെ കണങ്കാൽ വെട്ടിയെടുത്ത് കൊടുവാളോടുകൂടി നടമാടുന്ന രൂപം. അസുരക്കൂട്ടങ്ങൾ കാമാതുരരായി ഭൂമിയിലെ സ്ത്രീകളെ കൂട്ടത്തോടെ പിച്ചിച്ചീന്തുന്നതു കണ്ട് ഉഗ്രകോപിണിയായ പാർവ്വതി അസുരന്മാരെ ഒന്നടങ്കം വാളിനിരയാക്കി. എന്നിട്ടും കോപം ശമിക്കാതെ ഭൂമിയിലെ പുരുഷന്മാരെയും ഒടുക്കിത്തുടങ്ങി! ഈ സർവ്വനാശം ഭയന്ന് ശിവൻ അന്തിമഹാകാള രൂപത്തിൽ ഭഗവതിയെ പ്രതിരോധിക്കാനായി എത്തുന്നു. പുരുഷനായ കാലാരിയെ പോലും ഭഗവതി വെറുതെ വിടുന്നില്ല. മഹാകാളന്റെ ഒരു കാൽ വെട്ടിമുറിച്ചെടുത്ത് കഴിഞ്ഞാണ് ഭഗവതിക്ക് കലിയടങ്ങുന്നത്. സ്വന്തം പ്രാണനാഥനെ പോലും തിരിച്ചറിയാത്ത ആ ഉഗ്രകോപമാണ് രൂപമായി കളത്തിൽ നിറയുന്നത്. ഭഗവതിയുടെ അനുഗ്രഹം തേടി കുടുംബത്തിലെ സ്ത്രീകളുടെ ആശീർവാദത്തോടെ പുരുഷന്മാർ താലമെടുക്കുന്നതിനും താലം തുള്ളുന്നതിനും സമകാലികലോകത്തെ അപച്യുതികൾക്കെതിരെയുള്ള സാംസ്കാരിക ബിംബമായി കാണാവുന്നതാണ്. പ്രകൃതിയോടും ഉർവ്വരതയോടുമുള്ള ആത്മീയമായ താദാത്മ്യപ്പെടലും പൂർവ്വികസ്മരണയുമൊക്കെ കാവുകളിലെ അനുഷ്ഠാനങ്ങൾക്കൊപ്പം ഇഴചേർന്നു നിൽക്കുന്നു. ഇതിലെ ചരിത്രപരവും സാമൂഹ്യപരവുമായ ഉള്ളടക്കം അന്വേഷണ വിധേയമാക്കേണ്ടതു തന്നെയാണ്.

കുറിഞ്ഞിക്കാവു സ്ഥിതിചെയ്യുന്നത് അതീവ പരിസ്ഥിതിലോലമേഖലയായ കോട്ടമലയുടെ താഴ്‌വരപ്രദേശത്താണ്. കരിങ്കൽ ഖനനം  നടത്തി വരു ന്നു .  പരിസ്ഥിതി നശീകരണഭീഷണി അതിജീവിച്ചാണ് ഈ പ്രദേശത്തെ ജനങ്ങൾ കഴിയുന്നത്.

ഇരുമ്പുയുഗത്തിലെ മനുഷ്യവാസത്തിന്റെ നിരവധി അടയാളങ്ങൾ പേറുന്ന പ്രദേശമാണിത്. കുറിഞ്ഞിക്കാവിലും പരിസരത്തുമായി കാണപ്പെടുന്ന പഴുതറകൾ (Dolmanoids) കോട്ടയം നാട്ടുകൂട്ടത്തിന്റെയും കോട്ടമല സംരക്ഷണ സമിതിയുടെയും ശ്രമഫലമായി കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തി പ്രാഥമികപഠനങ്ങൾ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

BC 3000 മുതൽ AD 200 വരെ നിലനിന്നിരുന്ന ഇരുമ്പുയുഗത്തിലെ മനുഷ്യവാസത്തിന്റെ അടയാളങ്ങളാണ് ഈ കല്ലറകൾ. 2000 വർഷമെങ്കിലും ഇവിടുത്തെ പഴുതറകൾക്ക് പഴക്കം കണ്ടേക്കാം. ഒരടിക്കു മേൽ കനമുള്ള കരിങ്കൽ ഫലകങ്ങൾ കൊണ്ട് കെട്ടിമറച്ച പഴുതറകളുടെ മുക്കാൽ ഭാഗവും മണ്ണിനടിയിലാണ് കാണപ്പെടുന്നത്. ഉയർന്ന കുന്നിൻപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇത്തരം കല്ലറകൾ പരന്ന പാറപ്പുറത്ത് കൽഫലകങ്ങൾ ഉയർത്തിവച്ച നിലയിലുള്ളതാണ് ഇവയെ മുനിയറ (Dolman) എന്നു പറയുന്നു. സമതല പ്രദേശങ്ങളിൽ പാതി മണ്ണിൽ താഴ്ന്ന നിലയിലുള്ളവയെ പഴുതറ (Dolmanoid) എന്നും പൂർണ്ണമായും മണ്ണിനടിയിലുള്ളവയെ Burial Cist എന്നും പുരാവസ്തു ഗവേഷകർ നാമകരണം ചെയ്തിരിക്കുന്നു. കുറിഞ്ഞിയിൽ കാണപ്പെടുന്നത് Dolmanoid Cist ആണ്.
മൂന്നാറിൽ മറയൂർ പ്രദേശത്ത് കാണപ്പെടുന്നവ മുനിയറകളാണ്. സമീപകാലത്ത് സാമൂഹ്യ ദ്രോഹികളാൽ ഈ മുനിയറകൾ നശിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മറയൂർ പ്രദേശത്തെ മുനിയറകളും കടനാട് പ്രദേശത്ത് കണ്ടെത്തിയ കല്ലറ (Cist) കളും കുറിഞ്ഞിപ്രദേശത്തെ പഴുതറകളും തുടർച്ചയായ ഒരേ മനുഷ്യസംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രാചീന മനുഷ്യൻ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നു. മരിച്ചവരുടെ ആത്മാവിനു നാശമില്ല എന്നും അവരുടെ ഭൗതിക ശേഷിപ്പുകൾ കല്ലറകളിൽവച്ച് സൂക്ഷിക്കുന്നത് പൂർവ്വികരുടെ ആത്മാവിന്റെ സ്വാധീനം തങ്ങൾക്ക് ഗുണകരമായി തീരുന്നതിന് ആവശ്യമായി അവർ കരുതിയിരുന്നു. ഒരു തരത്തിലുള്ള ദേവതാ സങ്കല്പങ്ങളും ഉടലെടുക്കാതിരുന്ന അക്കാലത്ത് മനുഷ്യന്റെ എല്ലാ ആചാരാനുഷ്ടാനങ്ങളും ഈ സ്മാരകങ്ങളെ ചുറ്റിപ്പറ്റിയാകാം നടന്നിരുന്നത്. കേരളത്തിൽ ഇതുവരെ തുറന്നു പരിശോധിച്ചിട്ടുള്ള കല്ലറകളിൽ നിന്നും ഇരുമ്പ് ആയുധങ്ങളുടെ അവശിഷ്ടങ്ങളും കല്ലുമാലകളും മൺപാത്രങ്ങളും ചില പാത്രങ്ങളിൽ സൂക്ഷിക്കപ്പെട്ട അസ്ഥിക്കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉള്ളിൽ നീണ്ട ഒരു കൽബഞ്ചും അറയുടെ വശത്തായി ഒരു ദ്വാരവും ഇവയിൽ കണ്ടേക്കാം. പരേതാത്മാക്കൾക്ക് യഥേഷ്ടം കയറി ഇറങ്ങുന്നതിനാണ് ഈ ദ്വാരങ്ങൾ ഇട്ടിരിക്കുന്നത്.
ഒരു കാവിൽ ഇത്തരത്തിൽ ഒരു ഡസൻ പഴുതറകൾ കാണപ്പെടുന്നത് അപൂർവതയാണ്. കുറിഞ്ഞിപ്രദേശമാകെ ആദിമമനുഷ്യവാസത്തിന്റെ ലക്ഷണങ്ങൾ കാണുന്ന പ്രദേശമാണ്. ഭൂപ്രകൃതി തന്നെ അതിന് അനുഗുണമാണ്. ഉയർന്ന കുന്നിൻപ്രദേശങ്ങളും ജലസ്വാധീനമുള്ള താഴ് വരകളും ഇരുമ്പുയുഗത്തിലെ സംസ്കാരസമ്പന്നരായ ഒരു ഗോത്രജനതയുടെ കുടിയേറ്റത്തിന് ഇടയാക്കിയിട്ടുണ്ട്.

മെഡിറ്ററേനിയൻ പ്രദേശത്തു നിന്ന് ആരംഭിക്കുന്ന ദ്രാവിഡ ജനതയുടെ ദേശാന്തര പലായനങ്ങളുടെ ഏതോ ചരിത്രസന്ധിയെയാണ് കാണപ്പെടുന്നവയിൽ ആദ്യത്തെ മനുഷ്യനിർമ്മിത സൃഷ്ടികൾ ആയി കരുതാവുന്ന ഈ സ്മാരകശിലകൾ ഉയർത്തിക്കാട്ടുന്നത്. പൂർവ്വിക ആരാധനയുടെ പാരമ്പര്യവഴികൾ മലയാളികൾക്ക് പകർന്നുകിട്ടിയത് ഇതിലൂടെയാകാം.

കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായി "കുറിഞ്ഞിക്കര കാവും" പരാമർശിക്കപ്പെടുന്നുണ്ട്. പിൽക്കാലത്ത് കാവുകൾ ക്ഷേത്രാരാധനാ സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ കാവിന് ഇത്തരത്തിലുള്ള പ്രാധാന്യം കൈവന്നതാകാം. നിരവധി ആചാരാനുഷ്ടാനങ്ങൾ ഈ കാവുമായി ബന്ധപ്പെട്ട് ഉണ്ട്. പുരുഷന്മാർ ഏന്തുന്ന താലം അതിലൊന്നാണ്. പഴുതറകൾ കടന്ന് കാവിനുള്ളിൽ പ്രവേശിക്കുമ്പോൾ വനദുർഗ്ഗ ക്ഷേത്രം കാണാം. അപൂർവ്വമായ സസ്യലതാദികളോടു കൂടിയ കാവിൽ നിരവധി വൻവൃക്ഷങ്ങൾ കരിഞ്ഞുണങ്ങിയും വീണു ദ്രവിച്ചുമൊക്കെ കാണാം. വലിയ വള്ളികൾ പിണഞ്ഞു കയറിയ വൻവൃക്ഷങ്ങൾ! ഇഞ്ചവള്ളി പിണഞ്ഞു ചുറ്റിയാണ് മിക്ക മരങ്ങളും നാശത്തെ പ്രാപിക്കുന്നത്. ''കൽമാണിക്യം" അത്യപൂർവ്വ വൃക്ഷമാണ് ഈ കാവിന്റെ പ്രത്യേകത! മറ്റൊരിടത്തും ഈ വൃക്ഷം കാണപ്പെടുന്നില്ലത്രേ. ശിഖരങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

നിർദ്ദിഷ്ട ശബരിപാതയ്ക്കായി പ്രാഥമിക സർവ്വേ നടത്തിയത് കാവിനുള്ളിലൂടെയാണ്. റെയിൽപാത വരുന്നതോടെ കാവ് നശിപ്പിക്കപ്പെടും എന്നതിൽ കുറിഞ്ഞി നിവാസികൾ ആശങ്കാകുലരാണ്. കോട്ടമല തുരന്നാണ് കാവിലേയ്ക്ക് പാത നിശ്ചയിച്ചിരിക്കുന്നത്. പാരിസ്ഥിതികമായി നിരവധി പ്രശ്നങ്ങൾ കോട്ടമലയുടെ നാശത്തോടെ ഉണ്ടാകും എന്നതുപോലെ തന്നെ പ്രാചീന മനുഷ്യസംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന കാവും തകർക്കപ്പെടും എന്നത് ഗൗരവതരമായി കാണേണ്ടതും മറ്റു പരിഹാരങ്ങൾ തേടേണ്ടതുമാണ്.

കടപ്പാട്

2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

തെള്ളിയൂർ ക്കാവ് ഭഗവതി ക്ഷേത്രം പത്തനം തിട്ട ജില്ല




തെള്ളിയൂർ ക്കാവ്  ഭഗവതി ക്ഷേത്രം പത്തനം തിട്ട ജില്ല



പത്തനം തിട്ട ജില്ലയിലെ വെണ്ണിക്കുളത്തിനടുത്ത്  തിരുവല്ല -റാന്നി റൂട്ടിൽ .പ്രധാനമൂർത്തി ഭദ്രകാളി .കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് ഇളയത് പൂജയായിരുന്നു തന്ത്രി പറമ്പൂര് അഞ്ചടിയോളം ഉയരമുണ്ട്  വിഗ്രഹത്തിനു  എഴുമറ്റൂർ കോവിലകത്തിന്റെ പരദേവത .ഈ പ്രദേശത്ത്  നല്ല ക്ഷെത്രിയരില്ലാത്തതിനാൽ കൊടുങ്ങല്ലൂരിനടുത്തുള്ള അയിരൂർ കോവിലകത്ത് നിന്നും കൂട്ടി കൊണ്ട് വന്ന ശുദ്ധക്ഷെത്രിയരാണ്  എഴുമറ്റൂർ കോവിലകത്തിന്റെ മുൻഗാമികൾ  .എന്ന് പഴമ ആ  സമയത്ത് കൊടുങ്ങല്ലൂരിൽ നിന്നും പരദേവതയായ ഭദ്രകാളിയെയും ആവാഹിച്ചു കൊണ്ട് വന്നു ഇവിടെ പ്രതിഷ്ഠിച്ചു എന്ന് കരുതുന്നു അയിരൂർ ശ്രീ  മൂലമുരാരി എന്നായിരുന്നു  ഇവരുടെ സ്ഥലനാമം  കുംഭത്തിലെ ഭരണി ഉത്സവം അരിമാവ് ശർക്കര  ഇവ വാഴയിലയിൽ വച്ച് പുഴുങ്ങിയുണ്ടാക്കുന്ന തെരളി  വഴിപാടുണ്ട് .മുൻപ് പത്തര ഏക്കർ കാവിലായിരുന്നു ക്ഷേത്രം  കാവിൽ കുരങ്ങൻമാരുണ്ടായിരുന്നു  ഇപ്പോൾ കാവില്ല .ഏലം മഹാദേവർ ക്ഷേത്രവും എഴുമറ്റൂർ കോവിലകം വകയാണ് .ഇവിടെ രണ്ടു  പ്രധാന മൂർത്തികൾ .ശിവനും വിഷ്ണുവും തെള്ളിയൂർ ക്കാവ ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡ്. ക്ഷേത്രമാണ് 

2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച

കോങ്ങാട് തിരുമാന്ധാം കുന്നു ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല




കോങ്ങാട് തിരുമാന്ധാം കുന്നു ഭഗവതി ക്ഷേത്രം 


പാലക്കാട് ജില്ലയിലെ കോങ്ങാട് പഞ്ചായത്തിൽ . പാലക്കാട്-ചേർപുളശ്ശേരി റൂട്ടിൽ . പ്രധാന മൂർത്തി ഭഗവതി  ശ്രീകോവിലിൽ സപ്ത മാതൃക്കൾ ഉണ്ട് .ശ്രീകോവിലിന്റെ ഒരു വശത്താണ് ഭഗവതി ആറടിയോളം ഉയരമുള്ള ദാരു വിഗ്രഹമാണ് മേടത്തിലെ മുപ്പെട്ടു ചൊവ്വാഴ്ച ചാന്താട്ടമുണ്ട്  വടക്കോട്ടു ദർശനം .അഞ്ചു നേരം പൂജയുണ്ട് തന്ത്രി അണിമംഗലം .ഉപദേവത ഗണപതി .ഇവിടത്തെ ഉത്സവത്തിന് (കോങ്ങാട് വെടി ) പൂരത്തിന്റെയും ഉല്സവത്തിന്റെയും ചടങുകളുണ്ട് . മീനത്തിലെ തിരുവോണത്തിന് മുളയിടും .അവിട്ടം നാളിൽ പുറപ്പാട്  ഭരണിയ്ക്കു വെടി . ഉത്സവത്തിന്റെ എല്ലാദിവസവും രണ്ടു നേരം ആറാട്ട് .കോങ്ങാട് മൂപ്പിൽ നായരുടെ കുള ത്തിലാണ് . തിരുമാന്ധാം കുന്നിന്റെ പ്രതി പ്രതിഷ്ഠയാണ് .കൊല്ലവർഷം 1086 -ലാണ് ഇന്ന് കാണുന്ന ക്ഷേത്രം പണിതീർത്തത് . പാണ്ഡ്യരാജാവിന്റെ  ആക്രമണത്തിൽ പാലക്കാട് രാജാവിനെ സഹായിച്ചു വള്ളുവനാട്  രാജാവിന് സമ്മാനമായി നൽകിയ പ്രദേശമാണ് കോങ്ങാട് .സ്ഥലം പിന്നീട് വള്ളുവക്കോനാതിരിയുടെ ഭര്ഷ്ടായായ സഹോദരിയ്ക്കു നൽകി  മുടുപ്പിലാപ്പള്ളി നമ്പൂതിരിയായിരുന്നു സംബന്ധക്കാരൻ . അവർ തിരുമാന്ധാം കുന്നിൽ നിന്നും ഉപദേശിച്ചു കൊണ്ടുവന്ന ഭഗവതിയാണ് ഇവിടെ എന്ന് പഴമ  ആദ്യം കോങ്ങാട് സ്വരൂപം വക ക്ഷേത്രമായിരുന്നു  പിന്നീട് മുടുപ്പിലാപ്പള്ളി മനവക. ഇപ്പോൾ എഛ് ആർ &സി ഇ  നിയന്ത്രണത്തിൽ 

ബിലാത്തിക്കുളം ശിവക്ഷേത്രം കോഴിക്കോട്



ബിലാത്തിക്കുളം  ശിവക്ഷേത്രം കോഴിക്കോട്

ഗോമുഖത്തപ്പൻ ക്ഷേത്രം എന്ന് പഴയപേര് . കോഴിക്കോട് വെസ്റ്റ് ഹില്ലിനടുത്ത്  വണ്ടിപ്പേട്ട സ്റ്റോപ്പിൽ നിന്നും  ഏകദേശം മുക്കാൽ കിലോമീറ്റർ . പ്രധാന മൂർത്തി ശിവൻ കിഴക്കോട്ടു ദർശനം .തൊട്ടു മുന്നിൽ ചിറ .മൂന്നു നേരം പൂജയുണ്ട് .രണ്ടു തന്ത്രിമാർ ചാത്തന്നൂരും കലശകോട്ടും .ഉപദേവത  ഗണപതി, സുബ്രമണ്യൻ  ക്ഷേത്രത്തിൽ നന്ദിയില്ല .ശിവരാതിർ ആഘോഷമുണ്ട്. നാടുവാഴിയായ അഴക്കിൽ  നായർ പണിതീർത്ത ക്ഷേത്രം എന്ന് പുരാവൃത്തം കാടായി കിടന്നിരുന്ന ഈ പ്രദേശത്ത് വേട്ടയ്ക്ക് വന്ന നാടുവാഴി കാരണവർ അനക്കം കേട്ട സ്ഥലത്ത് അമ്പെയ്തു .അമ്പുകൊണ്ടു പിടഞ്ഞു വീണ ചത്തത് പശു ആയിരുന്നു. അക്കാലത്തു ഗോ ഹത്യയ്ക്കു പരിഹാരമായി വിധിയനുസരിച്ചുചത്ത പശുവിന്റെ ജഢം മുകളിൽ കെട്ടി തൂക്കി അതിനടിയിലി രുന്നു നാടുവാഴി കാരണവർ ഭജിച്ചു  പശുവിന്റെ ജഡം ചീഞ്ഞഴിഞ്ഞു ശരീരത്തിൽ വീണു പുഴു വന്നു ,ഭജനം പിന്നെയും തുടർന്ന്  അവസാനം ചത്ത പശുവിന്റെ കഴുത്ത് താഴെ വീണ സ്ഥലത്ത് വിധി പ്രകാരം ശിവപ്രതിഷ്ഠ നടത്തി എന്നാണു ഐതിഹ്യം ഇതി എഛ്  ആർ &സി.ഇ യുടെ  നിയന്ത്രണത്തിലാണ് ക്ഷേത്രം 

2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം പാലക്കാട് ജില്ല




തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം


വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്ന് . പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ കുന്നംകുളം-പട്ടാമ്പി റൂട്ടിലെ കൂട്ട് പാതയിൽ നിന്നും മൂന്നു കിലോമീറ്റര്  ഭാരതപുഴയുടെ തീരത്താണ് ക്ഷേത്രം .കിഴക്കും വടക്കും പുഴ. രണ്ടു പ്രധാന മൂർത്തികൾ .വിഷ്ണുവും ശിവനും കിഴക്കോട്ടു ദർശനം .വിഷ്ണു ക്ഷേത്രത്തിനു മുന്നിൽ  ശിവക്ഷേത്രം  നാല് പൂജയും തൃപ്പുകയുമുണ്ട് .രണ്ടു തന്ത്രികൾ  ശ്രീധരൻ ചുമരത്തും കല്ലൂരും . ശിവരാത്രി ആഘോഷം . ആറാം വിളക്കായി ഉത്സവമുണ്ടായിരുന്നു .ഇപ്പോൾ ശിവരാത്രി വിള ക്കു മാത്രം .ഉപദേവത മൂന്നു വിഷ്ണു ഗണപതി ദക്ഷിണാമൂർത്തി  അയ്യപ്പൻ വേദവ്യാസൻ  കൂടാതെ തൊട്ടടുത്ത് സ്ഥലത്ത് നിന്നും കൊണ്ടുവന്ന ഭഗവതിയുമുണ്ട്

ശിവനും വിഷ്ണുവിനും ഒരുപോലെ പ്രാധാന്യം വല്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം. ഉയ്യവന്തപെരുമാള്‍ ആണ് ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ. പാണ്ഡവന്മാരില്‍ ഒരാളായ അര്‍ജുനനാണ് ഇവിടുത്തെ മൂലപ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം. അര്‍ജുനനേക്കൂടാതെ യുധിഷ്ഠരനും ഭീമനും നകുലനും സഹദേവനും ഇവിടെ പ്രതിഷ്ഠ നടത്തിയെന്നാണ് പറയപ്പെടുന്നത്. നകുലനും സഹദേവനും കൂടി ഒറ്റ പ്രതിഷ്ഠയാണ് നടത്തിയത്. പരശുരാമന്‍ പ്രതിഷ്ഠിച്ച ശിവനും പാണ്ഡവര്‍ പ്രതിഷ്ഠിച്ച നാല് വിഷ്ണു പ്രതിഷ്ഠകളും ചേര്‍ത്ത് അഞ്ച് പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അതിനാലാണ് ഈ ക്ഷേത്രം അഞ്ചുമൂര്‍ത്തി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്.

കറുത്തേടത്ത് നമ്പൂതിരി കാശിയിൽ ചെന്ന് ഭജിച്ചപ്പോൾ ശിവൻ ഇവിടെ സ്വയം ഭൂവായി അവതരിച്ചു എന്നും  കുടപ്പുറത്ത് വന്നു എന്നും ഐതിഹ്യങ്ങൾ ഇപ്പോൾ എഛ് .ആർ.&സി ഇ യുടെ നിയന്ത്രണത്തിൽ

ശിവനും വിഷ്ണുവിനും ഒരുപോലെ പ്രാധാന്യം വല്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം. ഉയ്യവന്തപെരുമാള്‍ ആണ് ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ. പാണ്ഡവന്മാരില്‍ ഒരാളായ അര്‍ജുനനാണ് ഇവിടുത്തെ മൂലപ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം. അര്‍ജുനനേക്കൂടാതെ യുധിഷ്ഠരനും ഭീമനും നകുലനും സഹദേവനും ഇവിടെ പ്രതിഷ്ഠ നടത്തിയെന്നാണ് പറയപ്പെടുന്നത്. നകുലനും സഹദേവനും കൂടി ഒറ്റ പ്രതിഷ്ഠയാണ് നടത്തിയത്. പരശുരാമന്‍ പ്രതിഷ്ഠിച്ച ശിവനും പാണ്ഡവര്‍ പ്രതിഷ്ഠിച്ച നാല് വിഷ്ണു പ്രതിഷ്ഠകളും ചേര്‍ത്ത് അഞ്ച് പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അതിനാലാണ് ഈ ക്ഷേത്രം അഞ്ചുമൂര്‍ത്തി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്.

എത്തിച്ചേരാന്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് 5 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ഷോര്‍ണൂര്‍ കോഴിക്കോട് റെയില്‍പാത പട്ടാമ്പി വഴിയാണ് കടന്നു പോകുന്നത്

ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിൽ



ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിൽ 







സ്വപ്നങ്ങള്‍ കാണാത്തവരായി നമ്മളില്‍ ആരും കാണില്ല. പലപ്പോഴും നമ്മള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത് പോലും സ്വപ്നങ്ങളുടെ അവസാനത്തിലായിരിക്കും എന്നതാണ് യാഥാര്‍ഥ്യം. ഉണര്‍ന്നിരിക്കുമ്പോള്‍ ചിന്തിക്കുന്ന കാര്യങ്ങളാണ് ഉറക്കത്തില്‍ സ്വപ്നത്തിന്റെ രൂപത്തില്‍ വരുന്നതെന്നും അതല്ല, നമ്മുടെ ഏറ്റവും വലിയ ആഗ്രഹങ്ങളാണ് സ്വപ്നമായി വരുന്നതെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വപ്നങ്ങള്‍ കാണുന്നവരും ഉണ്ട്. അതില്‍ ഏറ്റവും കഠിനമായ സ്വപ്നങ്ങളാണ് പ്രേതങ്ങളെയും മരിച്ചവരെയും സ്വപ്നം കാണുന്നത്. ഉണരുമ്പോഴും മനസ്സില്‍ നില്‍ക്കുന്ന ഇത്തരം സ്വപ്നങ്ങള്‍ പിന്നീട് ഭയമാണ് സൃഷ്ടിക്കുക. എന്നാല്‍ ഭൂതപ്രേതങ്ങളെ സ്വപ്നം കാണുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ഇത്തരം സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്നും മോചനം ലഭിക്കുമത്രെ.
പാലക്കാട് നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ചിറ്റിലഞ്ചേരി ഭഗവതി ക്ഷേത്രം അഥവാ ചെരുനെട്ടൂരി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുസ്വപ്നങ്ങള്‍ കാണുന്നവരാണെങ്കില്‍ ഉറക്കത്തില്‍ സ്ഥിരമായി പ്രേതഭൂതങ്ങളെ സ്വപ്നം കാണുന്നവരാണ് എങ്കില്‍ ഈ ക്ഷേത്രം അതിനുള്ള പരിഹാരമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്
മനസ്സിനെയും ചിന്തകളെയും സാരമായി ബാധിക്കുന്നവയാണ് ദുസ്വപ്നങ്ങള്‍. കുട്ടികളിലും മറ്റും ഇതുണ്ടാക്കുന്ന ഫലങ്ങള്‍ പ്രവചിക്കാന്‍ സാധിക്കാത്തതാകും. അതുകൊണ്ടുതന്നെ ഇത്തരം സ്വപ്നങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ എത്രയും വേഗം ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുക എന്നതാണ് പരിഹാരമെന്ന് വിശ്വാസികള്‍ പറയുന്നത്.

എത്തിച്ചേരാന്‍ പാലക്കാട് നിന്നും രണ്ടു വഴികളാണ് ഈ ക്ഷേത്രത്തിലേക്കുള്ളത്. പാലക്കാട് നിന്ന് കണ്ണാടി-എരിമയൂര്‍ വഴിയും കിനാശ്ശേരി-വെമ്പാലൂര്‍ വഴിയും ഇവിടെ എത്താം

ചെറു തൃക്കോവ് തൃശൂർജില്ല




ചെറു തൃക്കോവ്തൃശൂർജില്ല

തൃശൂർജില്ലയിലെ തിരുവില്വാമലയിൽ നിന്നും പാലക്കാട് റൂട്ടിൽ അരകിലോമീറ്റർ . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ വട്ടശ്രീകോവിൽ നിത്യപൂജയുണ്ട് പടിഞ്ഞാട്ടു ദർശനം .അഷ്ടമി രോഹിണി ആഘോഷം ഈ ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും കുളമുണ്ട് .കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രം .തിരുവില്വാമല -പാലക്കാട് റൂട്ടിൽ കൊച്ചി ദേവസം ബോർഡിന് മൂന്നു ക്ഷേത്രങ്ങളുണ്ട് 1 പൂതനിക്കര ശിവക്ഷേത്രം,: -ഇത് വട്ട ശ്രീകോവിലാണ് .പ്രധാനമൂർത്തി ശിവന് പുറമെ ഗണപതിയും ,നാഗവും ഉപദേവതകൾ പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് ശിവരാത്രി ആഘോഷം . 2 .മണ്ണൂർകുന്നം വിഷ്ണു ക്ഷേത്രം :കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് . 3 .പ്ലാപ്പള്ളി ക്ഷേത്രം :ഇത് പെരിങ്ങോട്ടു കുറിശ്ശിയിൽ .പ്രധാനമൂർത്തി ശിവൻ,വട്ടശ്രീകോവിൽ കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് .ഉപദേവത ഗണപതി ശിവരാത്രി ആഘോഷം .

ചെറുകുളങ്ങര ഭഗവതിക്ഷേത്രം തൃശൂർ ജില്ല




ചെറുകുളങ്ങര ഭഗവതിക്ഷേത്രം തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ ഒല്ലൂർക്കരയിൽ .ബ്ലോക്ക് ജംഗ്ഷനിൽ,. പ്രധാനമൂർത്തി  ഭദ്രകാളി .ശ്രീകോവിലിനു മേല്കൂരയില്ല നനദുർഗ്ഗയാണ് കിഴക്കോട്ടു ദര്ശനം  പൂജയില്ല നേദ്യം മാത്രമേയുള്ളൂ .ധനുവിലെ അവസാനത്തെ ചൊവ്വാഴ്ചമുതൽ മകരത്തിലെ ആദ്യത്തെ ചൊവ്വാഴ്ച വരെ പറയെടുപ്പ്. പാടുകുളത്തായിരുന്നു ആദ്യം ഈ ക്ഷേത്രം ഇങ്ങോട്ടു മാറ്റി സ്ഥാപിച്ചതാണ് .മേലെപെരുമ്പടപ്പ് കീഴേപെരുമ്പടപ്പ്  തുപ്പം താഴത്ത് വെള്ളാനി കിഴക്കേത്തടം പടിഞ്ഞാറേത്തടം  മനക്കാരുടെ ക്ഷേത്രം ഒല്ലൂർക്കരയിൽ തന്നെ ഇങ്ങനെ മാറ്റി സ്ഥാപിച്ച മറ്റൊരു ക്ഷേത്രമുണ്ട് മഴയന്നൂർ ശിവക്ഷേത്രം ഇത് വൈദികൻ പെരുമ്പടപ്പ് എന്ന കിഴക്കേ പെരുമ്പടപ്പ് മനവക ക്ഷേത്രമായിരുന്നു മണ്ണ്ത്തി   റൈസ്  റിസർച് സ്റ്റേഷൻ നിൽക്കുന്ന സ്ഥലത്തായിരുന്നു  ഈ ക്ഷേത്രം  ഇപ്പോൾ ഒല്ലൂർക്കര പൂതൃക്കോവിലനടുത്ത് പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട് .

2019, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ആനയടിപഴയിടം നരസിംഹ ക്ഷേത്രം കൊല്ലം ജില്ല




ആനയടിപഴയിടം നരസിംഹ ക്ഷേത്രം  കൊല്ലം ജില്ല

ഏറ്റവും കൂടുതൽ ആനകൾ അണിനിരക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിൽ ഒന്ന് . കൊല്ലം ജില്ലയിലെ ശൂരനാട്‌  വടക്കു പഞ്ചായത്തിൽ കായംകുളം -ശാസ്താoകോട്ട  റൂട്ടിൽ കോട്ടപുറം സ്റ്റോപ്പ് .പ്രധാനമൂർത്തി നരസിംഹം  മൂന്നു നേരം പൂജ. തന്ത്രി കീഴ്‍ത്താമരശ്ശേരി .കിഴക്കോട്ടു ദര്ശനം ഉപദേവത  ശിവൻ ,ഭുവനേശ്വരി നാഗരാജാവ്  നാഗയക്ഷി  മകരത്തിലെ തിരുവോണം ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം .ഈ ഉത്സവം കേരളത്തിലെ ഏറ്റവും കൂടുതൽ ആനകൾ ആനി നിരക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് .1996 -ൽ 86  ആനകൾ വഴിപാടായി വന്നു .ഉത്സവത്തിന് ആന  എഴുന്നള്ളത്താണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടു ആനകളെ കിട്ടാത്തതിനാൽ 50  ആനകളെ ആറാട്ട് ദിവസവും ബാക്കിയുള്ളവയെ തലേ ദിവസവും  എഴുന്നള്ളിയ്ക്കേണ്ടി വന്നു .ആനയ്ക്ക് ഗ്രാമപ്രദിക്ഷിണവും ഉണ്ട്. അകവൂർ മനവക ക്ഷേത്രമായിരുന്നു  ഇപ്പോൾ കരക്കാരുടെ ക്ഷേത്രം തീർഥാടനത്തിനായി ഇറങ്ങി തിരിച്ച ബ്രാഹ്മണകുടുംബത്തിന്റെ കൈവശമുണ്ടായിരുന്നഗൃഹസ്ഥാശ്രമ  സ്വഭാവത്തിലുള്ള വിഗ്രഹമാണ് ഇവിടത്തേതെന്നു ഐതിഹ്യം ക്ഷേത്രത്തിന്റെ മൂലസ്ഥാനം പള്ളിയ്ക്കലാറിന്റെ തീരത്തുള്ള ആറാട്ട് ചിറയിലായിരുന്നു .ആ ക്ഷേത്രത്തിലെ വിഗ്രഹം പുഴയിൽ ഒഴുകിപോയി. പിന്നീട് തിരിച്ചു കിട്ടിയപ്പോൾ ഇവിടെ പ്രതിഷ്ഠിച്ചു എന്ന് പുരാവൃത്തം  തേവർ കാട്ടിൽ കിടന്നിരുന്ന വിഗ്രഹംകണ്ടെടുത്ത് പ്രതിഷ്ടിച്ചതാണെന്നു മറ്റൊരു വിശ്വാസം .പിന്നീട് ചെട്ടി പിള്ളമാരുടെ  കൈവശത്തിലായിരുന്നു ബ്രാഹ്മണർക്കും കൂട്ട ഊരാന്മയുണ്ടായിരുന്നു  ഇവർ തമ്മിൽ തർക്കമുണ്ടായപ്പോൾ  ക്ഷേത്രത്തിന്റെ രേഖകൾ അടങ്ങിയ താളിയോല ഗ്രന്ഥം  തിരു ഐരാണികുളത്തിനടുത്തുള്ള  അകവൂർ മനയുടെ മതിൽക്കകത്തു വലിച്ചെറിയുകയായിരുന്നു  എന്ന് പറയുന്നു  ഇതിന്റെ കീഴേടമാണ് പുതിയിടം ശ്രീകൃഷ്ണക്ഷേത്രം  ഇത് നരസിംഹ ക്ഷേത്രത്തിന്റെ തീഷ്ണത കുറയ്ക്കാൻ സ്ഥാപിച്ചതാണ് എന്നും വിശ്വാസം 

2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം എറണാകുളം ജില്ല





ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം
===========================================
 എറണാകുളം ജില്ലയിലെ കരുമാലൂർ പഞ്ചായത്തിൽ  ആലുവാ-വടക്കൻ പറവൂർ  റൂട്ടിലെ യു .സി  കോളേജ് സ്റ്റോപ്പിൽ നിന്നും 2 1/ 2  കിലോമീറ്റര് വടക്കു ഭാഗത്ത് . ആലുവാ പുഴയോരത്താണ് ക്ഷേത്രം . പ്രധാനമൂർത്തി ഭദ്രകാളി  ശിലാ കണ്ണാടിയാണ് പിണയ്ക്കാമറ്റത്ത് നമ്പൂതിരി കൊടുങ്ങല്ലൂരിൽ നിന്നും സേവിച്ചുകൊണ്ടു വന്നു എന്ന് ഐതിഹ്യം  വടക്കോട്ടു ദർശനം .ഒരു നേരം പൂജ. തന്ത്രി കുറ്റാലക്കാട്ടു മേയ്ക്കാട് .ഉപദേവത ഇല്ല.  മീനമാസത്തിലെ അശ്വതി നാൾ ആറു  ദിവസത്തെ ഉത്സവം അശ്വതി നാളിൽമുടിയേറ്റു  ഭരണി നാളിൽ തൂക്കം .അന്ന് നട അടച്ചാൽ ഏഴാം ദിവസം മാത്രം തുറക്കുകയുള്ളു. ഈ ഏഴു ദിവസവും പുറത്തെ നട തുറക്കാതെ പൂജയുണ്ട് പിണയ്ക്കാമറ്റത്ത് മന വക ക്ഷേത്രമാണ്  ആലുവ കണക്കൻ കടവ് വഴി ഊഴം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റര്  വടക്കു ആറ്റുപുറം എന്ന പേരിൽ ഒരു വിഷ്ണു ക്ഷേത്രമുണ്ട് . ഇത് പടയോട്ടക്കാലത്ത് നശിപ്പിയ്ക്കപ്പെട്ട ക്ഷേത്രമാണ് .ഇപ്പോൾ പുനപ്രതിഷ്ഠ  നടത്തിയ വിഗ്രഹം  ആലപ്പാട്ട്‌ വടക്കേ മനക്കാരുടേതായിരുന്നു .നാട്ടുകാരുടെ കമ്മിറ്റിയുണ്ട് 

2019, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

അമ്പലമേട് ഹരിമറ്റം ക്ഷേത്രം എറണാകുളം ജില്ലയിലെ അമ്പലമേട്





അമ്പലമേട് ഹരിമറ്റം ക്ഷേത്രം എറണാകുളം ജില്ലയിലെ അമ്പലമേട്

എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശു പഞ്ചായത്തിൽ .തൃപ്പുണിത്തുറ-ആലുവ റൂട്ടിലെ  അമ്പലമേട് സ്റ്റോപ്പ്. പ്രധാനമൂർത്തി ശിവനും വിഷ്ണുവും. ഉപദേവത  രണ്ടു ഗണപതി  ശാസ്താവ്. ഭഗവതി ഭദ്രകാളി രക്ഷസ്സ്  വനദുര്ഗ്ഗ ,നാഗരാജാവ്  നാഗയക്ഷി ,ശിവൻ കിഴക്കോട്ടും വിഷ്ണു പടിഞ്ഞാട്ടും  ദർശനം .ഉച്ചപൂജയും അത്താഴപൂജയും മാത്രമേ ഉള്ളു.  തന്ത്രി പുലിയന്നൂർ. മേടത്തിലെ ഉത്രം  കൊടി കയറി എട്ടു ദിവസത്തെ ഉത്സവം . മങ്കുഴിമന മധുരതാറ്റ് മന ,കുഴിക്കാട്ടു മന പെരിയാർ മനക്കാരുടെ ക്ഷേത്രമായിരുന്നു  എഫ്. എ .സി .ടി  വന്നപ്പോൾ മാറ്റി സ്ഥാപിച്ച ക്ഷേത്രമാണ് .കുഴിക്കാട് ശിവക്ഷേത്രം ഡാം ഇരിക്കുന്ന സ്ഥലത്തും മുട്ടം വിഷ്ണു ക്ഷേത്രം .ഇപ്പോൾ പ്ലാന്റ് ഇരിക്കുന്ന സ്ഥലത്തുമായിരുന്നു  കൂടാതെ ഈ ക്ഷേത്രത്തിൽ ഇളം കുളത്ത് കാവിൽ ഭഗവതിയുമുണ്ട്  ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്. ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ  കിഴക്കമ്പലം ഭഗവതി,എരുമേലി നരസിംഹം കുമാരപുരം സുബ്രമണ്യൻ  തേക്കുമല ശിവൻ,കീരം കുഴി ശിവൻ ,ഇവിടെ നിന്നും നാലു  കിലോമീറ്റര് .അകലെ കരിമുകളിൽ പന്നിക്കോട്ട് ശിവക്ഷേത്രം  പാറയുടെ മുകളിലാണ് ഈ ക്ഷേത്രം  ശിവൻ സ്വയംഭൂവാണ് പടിഞ്ഞാട്ടുദർശനം . പാറയുടെ മുകളിൽ കുഴിയുണ്ട് അതിൽ വെള്ളമുണ്ടാകും  കുറച്ചു വെള്ളമേ ഉണ്ടാകൂ എടുത്ത് കഴിഞ്ഞാൽ അത്രയും വീണ്ടുമുണ്ടാകും  ഇത് കോമന മനക്കാരുടെ ക്ഷേത്രം ആണ് . കോമന  മനയ്ക്ക് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്  കാണിനാട് അയ്യങ്കുഴി ശാസ്താവും കാണിനാട് ഭദ്രകാളിയും 

അയ് ല് ദുർഗ്ഗാപരമേശ്വരി ക്ഷേത്രം കാസർകോഡ് ജില്ല





അയ് ല്  ദുർഗ്ഗാപരമേശ്വരി ക്ഷേത്രം 

കാസർകോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിൽ . കാസർകോട് -മഞ്ചേശ്വരം റൂട്ടിലെ നയാബസാർ സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ  പടിഞ്ഞാറ് ഭാഗത്ത് . പ്രധാനമൂർത്തി മഹിഷാസുര മർദ്ദിനി .കിഴക്കോട്ടു ദർശനം .മൂന്നു പൂജ ഉപദേവതകൾ ഗണപതി, ശാസ്താവ് സുബ്രമണ്യൻ  മേടം ഒന്നിന് കൊടി കയറി അഞ്ചു ദിവസത്തെ ഉത്സവം  ആറാം ദിവസം വ്യാഘ്ര ചാമുണ്ടിയ്ക്കും  ഇവിടെ ഉത്സവമുണ്ട്.  മഹിഷാസുരമർദ്ധിനി മൈസൂറിൽ നിന്നും വന്നു എന്നും ഒരു മുനി പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യങ്ങൾ  തലപ്പാടി മുതൽ കുമ്പള വരെ യുള്ള 18  ഗ്രാമക്കാർക്കു  ഈ ക്ഷേത്രവുമായി ബന്ധമുണ്ട് .മായപ്പാടി രാജാവിന്റെ ക്ഷേത്രം. ഇപ്പോൾ എച് ..ആർ
&സി. ഇ യുടെ നിയന്ത്രണത്തിൽ . പയ്യോളിക്ക പഞ്ചായത്തിലുള്ള ഉള്ളാൽടി  ഭഗവതി ക്ഷേത്രവുമായി എന്തോ ബന്ധമുള്ള ക്ഷേത്രമാണ് 

അരക്കുറിശ്ശി ഉദയൻകുന്നു ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല




അരക്കുറിശ്ശി ഉദയൻകുന്നു  ഭഗവതി ക്ഷേത്രം 

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് . പ്രധാന മൂർത്തി ഭഗവതി . പടിഞ്ഞാട്ടു ദർശനം .ദാരു വിഗ്രഹം. അൽപ്പം കേടുണ്ട് ചാന്താട്ടമുള്ള വിഗ്രഹമാണ്  തിരുമാന്ധാം കുന്നിലമ്മയുടെ അനുജത്തി  എന്നും ഐതിഹ്യം. ഉപദേവത ,ശിവൻ, അയ്യപ്പൻ, ഗണപതി. മൂന്ന് നേരം പൂജ. തന്ത്രി ഇയ്യ്‌ക്കാട്‌ .കുംഭത്തിലെ മകയിരം പുറപ്പാട്  ആറാം ദിവസം ചെറിയ ആറാട്ട് ഏഴാം ദിവസം വലിയ ആറാട്ട് . ഇത് കുന്തിപ്പുഴയിലാണ് .എട്ടാം ദിവസം ചെട്ടിവേല .അന്ന് നഗര പ്രദിക്ഷണമുണ്ട് 21 പ്രദിക്ഷിണം . പര ദേശത്ത് നിന്നും വന്ന വൈശ്യരായ ചെട്ടിമാരുടെ ക്ഷേത്രമായിരുന്നു . ഇതെന്ന് പുരാവൃത്തം  ഉത്സവത്തിന് മണ്ണാന്മാരുടെ പൂതൻ തിറയുമുണ്ട് .വലിയാറാട്ട്  ദിവസം അട്ടപ്പാടിയിലെ ആദിവാസികൾക്ക് ക്ഷേത്രത്തിൽ ഭക്ഷണം കൊടുത്തിരുന്നു .പാരമ്പര്യമായി അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഈ ക്ഷേത്രവുമായി ബന്ധമുണ്ട് .വള്ളുവനാട് രാജാവിന്റെ പടനായകനായിരുന്ന മണ്ണാർക്കാട് മൂപ്പിൽ നായരുടെ ക്ഷേത്രമാണ്. വള്ളുവക്കോനാതിരിയുടെ രാജ്യത്തിന്റെ ഭാഗമായിരുന്നു അട്ടപ്പാടി .മല്ലിഇശ്വരൻ മുടിയിലെ ശിവരാത്രി ആഘോഷത്തിന് ഒരു ടിൻ എണ്ണയും ഒരു വണ്ടി നെല്ലും കച്ചയും മണ്ണാർക്കാട് മൂപ്പിൽ നായർ കൊടുത്തിരുന്നു. മൈസൂർ ആക്രമണകാലത്തും അട്ടപ്പാടി വള്ളുവനാട്ടിലായിരുന്നു  മണ്ണാർക്കാടുനിന്നും കിഴക്കോട്ടു നമ്പൂതിരി ഇല്ലങ്ങളില്ല  അവസാനത്തെ ഇല്ലം കട്ട് ളാമറ്റമാണന്ന്  പഴമ.

2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

സ്വർണ്ണ കാവ് ,തൃശൂർ ജില്ല




സ്വർണ്ണ കാവ് ,തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ  പഴയന്നൂർ പഞ്ചായത്തിൽ . പഴയന്നൂർ -തിരുവില്ല്വാമല  റൂട്ടിൽ  ആശുപത്രിപ്പടിയിൽ നിന്നും  ഒന്നരകിലോമീറ്റർ  പടിഞ്ഞാറ് ഭാഗത്ത്  പ്രധാനമൂർത്തി ഭഗവതി  പടയോട്ടക്കാലത്ത് വിഗ്രഹം മൂന്നാക്കി തകർത്തതിനാൽ  ഇപ്പോൾ പുനഃ പ്രതിഷ്ഠ നടത്തിയ വിഗ്രഹമാണ് .നാലരയടി ഉയരമുണ്ട്. .കിഴക്കോട്ടു  ദർശനം  രണ്ടു നേരം പൂജയുണ്ട്. ഉപദേവതാ ശിവൻ ,രക്ഷസ്സ് നാഗരാജാവ്മംഗല്യത്തിന്സ്വയംവരപുഷ്പ്പാഞ്ജലിയുണ്ട് .മേടത്തിലെ ഭരണി ഉത്സവം .വിവാഹ ആവശ്യത്തിന്  നടയിൽ ചെന്ന് പ്രാർത്ഥിച്ചു  ആവശ്യ മുള്ള ആഭരണങ്ങൾ  ഓലയിൽ എഴുതി കുളക്കടവിൽ വെച്ചാൽ അടുത്ത ദിവസം ഈ ദേവി സ്വർണ്ണാഭരണങ്ങൾ  തന്നിരുന്നു.  ഒരു തവണ തിരിച്ചു കൊടുക്കാത്തതിൽ  ആ പതിവ്  നിന്നുപോയി എന്ന് ഐതിഹ്യം  സ്വർണ്ണക്കാവ് എന്ന് ഈ ക്ഷേത്രത്തിനു പേരുവരുവാൻ കാരണം  ഇതാണത്രേ. ഇത്തരം പുരാവൃത്തങ്ങൾ മറ്റു ചില ക്ഷേത്രങ്ങൾക്കുമുണ്ട്  ഒരു പക്ഷെ സ്വർണ്ണം നാടുവാഴി കൊടുക്കുന്നതായിരിയ്ക്കാം .ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് 

സത്രം ഉറുമ്പിൻ തേവർ ക്ഷേത്രം തൃശൂർ ജില്ല




സത്രം ഉറുമ്പിൻ തേവർ ക്ഷേത്രം തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിൽ . തൃശൂർ -വാടാനപ്പള്ളി  റൂട്ടിലെ കാഞ്ഞാണിയിൽ നിന്നും  ഏനമ്മാവ് കടവ് റൂട്ട്. രണ്ടു പ്രധാന മൂർത്തികൾ  രണ്ടും ശിവൻ. ഇതിൽ ഒന്ന് ഉറുമ്പിൻ തേവർ വട്ട ശ്രീകോവിൽ
കിഴക്കോട്ടു ദർശനം . രണ്ടു പൂജ. തന്ത്രി കല്ലേലി താമരപ്പള്ളി ക്ഷേത്ര നടയിൽ കുളമുണ്ട് ഈ കുളത്തിന്റെ മധ്യത്തിൽ ഉറുമ്പിൻ തേവരെ നോക്കിയിരിക്കുന്ന പാർവ്വതിയുടെ ചന്ദനം കൊണ്ടുള്ള വിഗ്രഹമുണ്ടായിരുന്നു  എന്തോ അപൂർവ്വ സംകൽപ്പത്തിലായിരുന്നു  ഈ ക്ഷേത്രം എന്ന് കരുതുന്നു .വീടുകളിൽ ഉറുമ്പിന്റെ ശല്യമുണ്ടായാൽ  ശിവലിംഗത്തിന്റെ നെറുകയിൽ വെണ്ണ വയ്ക്കും ഈ വെണ്ണ ഉരുകി നെയ്‌ ആയാൽ ഉറുമ്പുകൾ നശിയ്ക്കും  എന്ന് പഴയകാലത്ത് വിശ്വാസം. കൂടാതെ ശർക്കരയും നാളികേരവും ക്ഷേത്രത്തിൽ വഴിപാടായി നൽകും ഉപദേവത  ഗണപതി ,.ശിവരാത്രി ആഘോഷം .കല്ലേലി മനവക ക്ഷേത്രമാണ് ..ഇപ്പോൾ കൊച്ചി ദേവസം ബോർഡ് ..ക്ഷേത്രത്തിലെ കഴകം .ഇപ്പോഴും മണലൂർ വാര്യത്തിനു കാരാണ്മയാണ് ഇ തിനടുത്തുള്ള  മണലൂർ ശിവക്ഷേത്രവും  കല്ലേലി മനവക ആയിരുന്നു  ഇതും ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് .മണലൂർ  കല്ലേലി മനയ്ക്കു  മണലൂർ തൃക്കോവിൽ ക്ഷേത്രവുമുണ്ട്  അവിടെ പ്രധാനമൂർത്തി ശിവൻ. കിഴക്കോട്ടു ദർശനം ജലദൃഷ്ടിയാണ് .

സചിവോത്തമപുരം ശ്രീരാമക്ഷേത്രംകോട്ടയം ജില്ല




സചിവോത്തമപുരം ശ്രീരാമക്ഷേത്രം

കോട്ടയം ജില്ലയിലെ കുറിച്ചിയിലെ. കുറുച്ചി  ഹോമിയോ കോളേജിനടുത്താണ്  ഈ ക്ഷേത്രം .കോട്ടയം -ചങ്ങനാശേരി റൂട്ടിലെ മന്ദിരം കവലയിൽ നിന്നും കിഴക്കു ഭാഗത്ത് .പ്രധാനമൂർത്തി ശ്രീരാമൻ കിഴക്കോട്ടു ദർശനം .മൂന്നു നേരം [പൂജയുണ്ട്  തന്ത്രി താഴമൺ .ഉപദേവത  ഹനുമാൻ തൂണിലാണ് . ശ്രീരാമ നവമി ആഘോഷം തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് .ഈ ഗ്രൂപ്പിൽ ചിറവമുട്ടം ശിവ ക്ഷേത്രവും ബോര്ഡിനുണ്ട് .തിരുവല്ലയിലും ശ്രീരാമ ക്ഷേത്രവും ഉണ്ട് വല്ലഭക്ഷേത്രത്തിനു അര  കിലോമീറ്റര് തെക്കു ഭാഗത്ത് ,ചക്രക്ഷാളനപുരം  രാഘവേശ്വര ക്ഷേത്രം . മണിമലയാറിന്റെ വടക്കേ തീരത്താണ് ഈ ക്ഷേത്രം .കിഴക്കോട്ടു ദർശനം .ഉപദേവത ഹനുമാൻ .1057 -ലാണ് ഇതിന്റെ പ്രതിഷ്ഠ .കണ്ണൂർ ചെറുതാഴത്ത് നിന്നും  എത്തിയ ബ്രാഹ്‌മണർ ചെറുതാഴത്തെ സങ്കൽപ്പത്തിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇത്. തന്ത്രി തരണനെല്ലൂർ .ചെറുതാഴം സഭായോഗക്കാരുടെ ക്ഷേത്രം

2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പ്രാണദേവത



പ്രാണദേവത

പ്രജാപതിയുടെ മക്കളില്‍ ദേവന്മാരും അസുരന്മാരും പ്രബലരായിരുന്നു. ഈ രണ്ടു കൂട്ടരും ഒരു പിതാവിന്റെ മക്കളെങ്കിലും എന്നും പരസ്പരം എതിരിട്ടു പോന്നു. എന്തു കാര്യത്തിലും ഒരു കലഹം പതിവാണ്. ചെറിയൊരു അവസരം കിട്ടിയാല്‍ മതി. അന്യോന്യം പോരാട്ടം തുടങ്ങും. ഒന്നിലും ഒരു സ്വരച്ചേര്‍ച്ചയില്ല. എപ്പോഴും എതിരാണ്. പകയും വിദ്വേഷവുമുണ്ട്. സഹോദരങ്ങളെങ്കിലും എതിരാളികളായിപ്പോയി. കാലം കഴിയുന്തോറും ദേവാസുരന്‍മാരിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്നു. എങ്കിലും ദേവന്മാര്‍ എല്ലായിടത്തും ശാസ്ത്രാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ശാസ്ത്രവിധിയ്ക്കനുസരിച്ച് കര്‍മ്മജ്ഞാനങ്ങളാല്‍ ഭാവിതരായി പ്രവര്‍ത്തിച്ചതിനാല്‍ ദേവന്മാരില്‍ ധര്‍മ്മം വര്‍ദ്ധിച്ചു. അവര്‍ക്ക് ദിവ്യത്വം ഏറിവന്നു. അനുദിനം ഉത്കര്‍ഷമുണ്ടായി. സദ്ഗുണങ്ങള്‍കൊണ്ട് ദേവന്മാരില്‍ ദൈവീസമ്പത്ത് അധികരിച്ചു. മനുഷ്യര്‍ ദേവന്മാര്‍ ദേവന്മാരെ ആശ്രയിക്കാന്‍ തുടങ്ങി.

എന്നാല്‍ അസുരന്മാര്‍ അങ്ങനെയായിരുന്നില്ല. താല്ക്കാലിക വിജയം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനുവേണ്ടി മിക്കപ്പോഴും ശാസ്ത്രവിധിയെ നിഷേധിക്കേണ്ടി വന്നിട്ടുണ്ട് ധര്‍മ്മത്തെ വെടിയുകയും അധര്‍മ്മത്തിലൂടെ കര്‍മ്മങ്ങളെ അമുഷ്ഠിക്കുകയും ചെയ്യേണ്ടിവന്നു. ശാസ്ത്രവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അസുരന്മാരില്‍ അധര്‍മ്മം വര്‍ദ്ധിച്ചു. മിക്ക ദുര്‍ഗുണങ്ങളും അവര്‍ക്കുണ്ടായി. അവര്‍ ആശ്രയിച്ച മനുഷ്യരിലും ആസുരീസമ്പത്ത് നിറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് നിരന്തരം അധോഗതിയുണ്ടായി.
ക്രമേണ മനുഷ്യരില്‍ ദേവാസുരസ്വഭാവങ്ങള്‍ സാമ്യാവസ്ഥയില്‍ നിലനിന്നു.
കാലം കടന്നുപോയി. ദേവന്മാര്‍ എണ്ണത്തിലും ബലത്തിലും കുറവുള്ളവരായി. അതേസമയം അസുരന്മാരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. ബലത്തില്‍ ദേവന്മാരേക്കാള്‍ ശക്തരായി. എങ്കിലും ധാര്‍മ്മികവും ആത്മീയവുമായ ഒരു ദിവ്യശക്തി എപ്പോഴും ദേവന്മാര്‍ക്ക് സ്വന്തമായിട്ട് ഉണ്ടായിരുന്നു. അതിനാല്‍ ദേവന്മാരെ ചെറുത്തു നശിപ്പിക്കാന്‍ അസുരന്മാര്‍ക്ക് പൂര്‍ണ്ണമായി സാധിച്ചില്ല.
ഇരുകൂട്ടരും ലോകങ്ങള്‍ക്കുവേണ്ടി പരസ്പരം പോരാട്ടങ്ങള്‍ നടത്തിപ്പോന്നു.
ഒരിക്കല്‍ ദേവന്മാരെല്ലാം ഒത്തുകൂടി. എല്ലാവര്‍ക്കും ഒരേ ഒരു വിചാരം മാത്രം. എങ്ങനെയും അസുരന്മാരെ പരാജയപ്പെടുത്തണം. അവര്‍ അടുത്ത കാലത്തായി എണ്ണത്തിലും ശക്തിയിലും അഹങ്കരിക്കുകയാണ്. ലോകങ്ങളില്‍ അധാര്‍മ്മികത പെരുകുന്നു. ധര്‍മ്മത്തിന് നിലനില്പില്ല. എത്രയും വേഗംഅസുരഗണത്തെ നശിപ്പിക്കണം. പക്ഷേ എങ്ങനെ?
പല ഉപായങ്ങളും പലരും നിര്‍ദ്ദേശിച്ചു. നേരിട്ട് സര്‍വ്വ ശക്തിയും സംഭരിച്ച് യുദ്ധം ചെയ്യണമെന്നായിരുന്നു മിക്ക ദേവന്മാരും ആദ്യം അഭിപ്രായംപ്രകടിപ്പിച്ചത്. യുദ്ധത്തില്‍ അസുരന്മാരെ പരാജയപ്പെടുത്താനാവില്ലെന്ന് ദേവന്മാര്‍ക്ക് ബോധ്യമായി. അത്രയധികം വലിയ സൈന്യമാണ് അസുരന്മാരുടേത്. സാമര്‍ത്ഥ്യവും വര്‍ദ്ധിച്ചിരിക്കുന്നു.
“എണ്ണത്തിലും ശക്തിയിലും ദേവന്മാരായ നമ്മള്‍ അസുരന്മാരുടെ മുമ്പില്‍ അല്പന്മാരായിരുന്നു. അതിനാല്‍ ഇപ്പോള്‍ നമുക്ക് യജ്ഞയാഗാദികള്‍ അനുഷ്ഠിച്ച് അനുസരന്മാരെ പരാജയപ്പെടുത്തുക മാത്രമാണ് ഏകമാര്‍ഗ്ഗം.”
“ശരിയാണ്. ദിവ്യങ്ങളായ യജ്ഞത്തിന്റെ സഹായം കൊണ്ട് നമുക്ക് തീര്‍ച്ചയായും അസുരന്മാരെ നിശ്ശേഷം നശിപ്പിക്കാം. യജ്ഞത്തിന്റെ അപൂര്‍വ്വശക്തിക്കുമുമ്പില്‍ അസുരപ്പട പരാജയപ്പെടും.”
“എങ്കില്‍ ഏതു യജ്ഞമാണ് നാം അനുഷ്ഠിക്കേണ്ടത് എന്നു ചിന്തിക്കണം.”
“സ്വാഭാവികമായ കര്‍മ്മജ്ഞാനങ്ങള്‍ക്ക് പ്രാബല്യം കൊടുക്കണം. ജ്യോതിഷ്ടോമയാഗം തീര്‍ച്ചയായും അനുഷ്ടിക്കണം. കര്‍മ്മാംഗഭൂതമായ ഉദ്ഗീഥത്തില്‍ പ്രാണനെ കര്‍ത്താവായി ആശ്രയിക്കണം. ഉപാസനാ സഹിതമായ കര്‍മ്മത്തിന് ശക്തിയേറിയ ഫലമുണ്ടാകും. മന്ത്രജപമാകുന്ന കര്‍മ്മവും അനുഷ്ഠിക്കണം. ഈ മഹായജ്ഞത്തില്‍ ഉദ്ഗീഥത്തിലൂടെ നമുക്ക് അസുരന്മാരെ ജയിക്കാം.”
യജ്ഞം നിശ്ചയിക്കപ്പെട്ടു. ദേവന്മാര്‍ യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജ്യോതിഷ്ടോമയാഗം ആരംഭിച്ചു.
ദേവന്മാര്‍ വാഗഭിമാനിദേവതയെ യാഗവേദിയിയിലേക്ക് ക്ഷണിച്ചു വാക്കിനോട് ദേവന്മാര്‍ നിര്‍ദ്ദേശിച്ചു.
“വാഗ്ദേവതേ, ഈ യജ്ഞത്തില്‍ നീ ഞങ്ങള്‍ക്കുവേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം. ഇതു നിമിത്തം വാഗാദി ഇന്ദ്രിയങ്ങള്‍ ശുദ്ധമാകും. നിനക്കും ഞങ്ങളെപ്പോലെ ദേവത്വം ലഭിക്കും. ഈ യജ്ഞത്തിന്റെ പരിശുദ്ധി വാക്കാകുന്ന നിന്നില്‍ നിന്നുണ്ടാകട്ടെ. മന്ത്രങ്ങളുടെ വിശുദ്ധിയില്‍ ലോകങ്ങളെല്ലാംപവിത്രമാകട്ടെ. ആസുരതകള്‍ നശിക്കട്ടെ.”
ദേവന്മാരുടെ അപേക്ഷ വാഗ്ദേവത സ്വീകരിച്ചു.
“ശരി. അങ്ങനെയാകട്ടെ ഈ യാഗത്തിന്റെ വിജയം എന്നിലൂടെയുള്ള മന്ത്രങ്ങളുടെ ഉദ്ഗാനമായിരിക്കുമെന്നു വിശ്വസിക്കുക.” തികഞ്ഞ പരിശുദ്ധിയോടെ വാഗ്ദേവത യാഗത്തിന്റെ ഉദ്ഗാതാവായി. യാദവേദിയില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് പ്രവേശിച്ച വാഗ്ദേവത ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗാനം ആരംഭിച്ചു.
യാഗം നടത്തുന്നത് ആരാണോ അവര്‍ യാഗത്തിന്റെ ‘യജമാനന്‍’ എന്നറിയപ്പെടുന്നു. യാഗത്തിന്റെ പൂര്‍ണ്ണ ചെലവുകളും യജമാനന്റെ വകയാണ്. യാഗത്തില്‍ നിന്നുണ്ടാകുന്ന പ്രധാന ഫലവും യജമാനന് അനുഭവിക്കാനിടവരും.
യാഗത്തിന്റെ നടപ്പിന് നാലുവിധത്തിലുള്ള ആചാര്യന്മാരെ യജമാനന്‍ വരിക്കണം. ഹോതാവ്, ഉദ്ഗാതാവ്, അധ്വുര്യു, ബ്രഹ്മന്‍ എന്നിങ്ങനെയാണ് ആ നാലുവിധ ആചാര്യന്മാരും അറിയപ്പെടുന്നത്. ദേവതകളെ ഉദ്ദേശിച്ചു കൊണ്ടുള്ള വിശിഷ്ടദ്രവ്യങ്ങളുടെ ത്യാഗമാണ് യാഗത്തിന്റെ മുഖ്യകര്‍മ്മങ്ങളില്‍ പ്രാധാന്യമേറിയത്. യാഗത്തിലെ നാലുവിധ ആചാര്യന്മാര്‍ക്കും പ്രത്യേകം കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. യാഗത്തില്‍ വേദമന്ത്രങ്ങള്‍കൊണ്ട് ദേവതയെ ആഹ്വാനം ചെയ്യുകയാണ് ഹോതാവിന്റെ പ്രധാന ചുമതല. യജമാനനുവേണ്ടി യാഗദേവതകളെ ക്ഷണിക്കുകയും സ്തുതിക്കുകയും പ്രീതരാക്കുകയും ചെയ്യുവാന്‍ മന്ത്രങ്ങളെ ശസ്ത്രീയമായി ഉദ്ഗതാവ് ഗാനം ചെയ്യുന്നു. യാഗാഗ്നിയില്‍ ദ്രവ്യങ്ങളെ ഹോമിക്കുന്നത് അധ്വുര്യുവാണ്. ബ്രഹ്മന്‍ എല്ലാത്തിന്റേയും മേല്‍ നോട്ടം വഹിക്കുകയും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.
യാഗത്തില്‍ പ്രയോഗിക്കുന്ന മന്ത്രങ്ങളുടെ പരിശുദ്ധി ഉദ്ഗാതാവിനെ ആശ്രയിച്ചിരിക്കും. വര്‍ണ്ണങ്ങളെ (മന്ത്രങ്ങളെ)വേണ്ടുംവണ്ണം ഉച്ചരിക്കുവാന്‍ അസാധാരണമായ കഴിവ് ആവശ്യമാണ്. വാഗ്ദേവതയുടെ ഈ കര്‍മ്മം യാഗത്തിന്റെ ഫലസിദ്ധിയ്ക്ക് അനിവാര്യമാണ്.
ദേവന്മാരുടെ യാഗം പുരോഗമിച്ചപ്പോള്‍ അസുരന്മാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടായി. അവര്‍ ഓരോരോ ദുര്‍ന്നിമിത്തങ്ങളെ കണ്ടുതുടങ്ങി. വലിയ ഒരാപത്ത് തങ്ങള്‍ക്കു വരുന്നതായി എല്ലാവര്‍ക്കും തോന്നി. അപ്രതീക്ഷിതങ്ങളായ പല അപകടങ്ങളും അവര്‍ക്കിടയില്‍ സംഭവിച്ചു. ദേഹാസ്വാസ്ഥ്യം ഏവര്‍ക്കുമുണ്ടായി. മനോധൈര്യം കുറഞ്ഞു. ഇന്ദ്രിയങ്ങള്‍ക്ക് ബലക്ഷയമുണ്ടായി.
യാഗാഗ്നി ആസൂരീയഭാവങ്ങളെ ഛിന്നഭിന്നമാക്കിത്തുടങ്ങി. യജ്ഞധൂപം സര്‍വ്വലോകങ്ങളിലേയ്ക്കും പടര്‍ന്നു. വാഗ്ദേവതയുടെ ഉദ്ഗീതഗാനത്തില്‍ ദിവ്യദേവതകളുണര്‍ന്നു.
അസുരന്മാര്‍ പാരവശ്യത്തോടെ ഒന്നു ചേര്‍ന്നു. ദേവന്മാര്‍ യാഗം ചെയ്യുന്ന വിവരം അവരറിഞ്ഞു. അവര്‍ക്ക് ആധി മുഴുത്തു. ഏതു യാഗമാണ് ദേവന്മാര്‍ തങ്ങള്‍ക്കെതിരെ അനുഷ്ഠിക്കുന്നതെന്ന് അവര്‍ അന്വേഷിച്ചു കണ്ടെത്തി. അതോടെ അവര്‍ ഞെട്ടി. അങ്കലാപ്പായി !
“എത്രയും വേഗം യാഗം മുടക്കണം!” മുറവിളി കൂട്ടിക്കൊണ്ട് അസുരന്മാര്‍ ഓടിക്കൂടി.
“ഈ ഉദ്ഗാതാവിനെക്കൊണ്ട് ദേവന്മാര്‍ നമ്മളെ പരാജയപ്പെടുത്തും. അതിനുമുമ്പ് യാഗം മുടക്കണം. യാജ്ഞശാലആക്രമിച്ച് ഇപ്പോള്‍ തന്നെ എല്ലാം തച്ചുതകര്‍ത്തു നശിപ്പിക്കണം.” ആസുരീയഭാവങ്ങള്‍ ആര്‍ത്തട്ടഹസിച്ചു. അവര്‍ ഒരാക്രമണത്തിന് പുറപ്പെടാന്‍ തിടുക്കം കൂട്ടി. പക്ഷേ ചിലര്‍ അത് വിലക്കി.
“പാടില്ല. യാഗശാലയില്‍ അതിക്രമം കാട്ടിയാല്‍ യജ്ഞദേവത നമ്മോട് കോപിക്കും. ആ കോപാഗ്നി നമുക്ക് വിനയായിത്തീരും. അതിനാല്‍ നമുക്ക് ഉദ്ഗാതാവിനെ മാത്രം ആക്രമിച്ചാല്‍ മതി. വാഗ്ദേവതയെ വധിക്കാനാകുകയില്ല. പക്ഷേ മന്ത്രങ്ങളെ തെറ്റിക്കണം. മന്ത്രപ്രയോഗങ്ങള്‍ പിഴയ്ക്കണം.”
“അതുതന്നെ നല്ലത്. നാം നേരിട്ടു പുറപ്പെടുകതന്നെ.”
“പക്ഷേ ഉദ്ഗാതാവിനെ എങ്ങനെ പരാജയപ്പെടുത്താനാകും” അസുരന്മാര്‍ ആലോചിച്ചു.
ഉദ്ഗീഥത്തില്‍ പന്ത്രണ്ട് സ്തോത്രങ്ങളുണ്ട് ഇവയില്‍ ആദ്യത്തെ മുന്നു മന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ഫലം യാഗത്തിന്റെ യജമാനനു ലഭിക്കും. ബാക്കി ഒമ്പതു സ്തോത്രങ്ങളില്‍, ശോഭനമായി വര്‍ണ്ണങ്ങളെ ഉച്ചരിക്കുക എന്ന ഫലത്തെ ഉദ്ഗാതാവ് തനിക്കുവേണ്ടി ചെയ്യുന്നു. ഇങ്ങനെ സ്വാര്‍ത്ഥമായും പരാര്‍ത്ഥമായും രണ്ടു ഭാവനകള്‍ ഉണ്ട്. ഇതില്‍ വാഗ്ദേവതയ്ക്ക് സ്വാര്‍ത്ഥത്തിലുള്ള അധിക താല്പര്യത്തെ അസുരന്മാര്‍ മനസ്സിലാക്കി. വാഗ്ദേവത മന്ത്രങ്ങളെ ഉദ്ഗാനം ചെയ്യുമ്പോള്‍ അതിന്റെ ഫലം ദേവന്മാര്‍ക്കും വാഗ്ദേവതയ്ക്കും ഉപകാരപ്രദമാകുന്നുണ്ട്. ശക്തമായ ഒരു അനുഭവഫലം യാഗത്തിന്റെ യജമാനന്മാരായ ദേവന്മാര്‍ക്കുണ്ട്. അതേസമയം ഉദ്ഗാനത്തെ ശോഭനമായി ചെയ്തതിലുള്ള ഒരു മഹാഫലം വാഗ്ദേവതയ്ക്കുമുണ്ട്. അതില്‍ ഒരു സ്വാര്‍ത്ഥലാഭമുണ്ട്.
വാഗ്ദേവതയുടെ ഈ സ്വാര്‍ത്ഥതയെ കണ്ടറിഞ്ഞ അസുരന്മാര്‍ നേരിട്ടുവന്നു. സ്വാര്‍ത്ഥരൂപമായ പാപത്തെ മാര്‍ഗ്ഗമാക്കിക്കൊണ്ട് ഉദ്ഗാതാവായ വാഗ്ദേവതയെ ആക്രമിച്ചു. പാപത്തിന്റെ ഫലം വാഗ്ദേവതയ്ക്ക് വിനയായി. അഭിനിവേശം കൊണ്ട് പെട്ടെന്ന് ഉദ്ഗാനത്തില്‍ നിന്ന് ശ്രദ്ധ മാറി. അതോടെ വാക്കുകള്‍ തെറ്റി. മന്ത്രം പഴച്ചു. അര്‍ത്ഥം മാറി. വാഗ്ദേവതയ്ക്ക് തെറ്റുപറ്റിയതോടെ ഉദ്ഗീഥം ഗാനം ചെയ്യുന്നത് അര്‍ത്ഥശൂന്യമായി. യാഗം ഫലമില്ലാതെയാകുമെന്നായി. പാപബാധയേറ്റ് വാഗ്ദേവത യാഗശാലയില്‍ നിന്നകന്നു. പാപം കൊണ്ട് വാക്ക് അശുദ്ധമായി. അതുവരെ ഒന്നായിരുന്ന വാക്ക് പാപത്തിന്റെ ഫലമായി രണ്ടായി മാറി. വാക്കുകൊണ്ട് അസത്യവും സത്യവും പറയാമെന്നായി. വാക്കുകള്‍ക്കുണ്ടായ ദോഷമാണ് അസത്യം പറയുക എന്നത്. ജനങ്ങള്‍ അസത്യം പറയാന്‍ തുടങ്ങിയത് ഇങ്ങനെയാണ്.
യാഗം മുടങ്ങാതിരിക്കാന്‍ ദേവന്മാര്‍ വേഗം ഘ്രാണാഭിമാനി ദേവതയായ മൂക്കിനെ സമീപിച്ചു. ഉദ്ഗീതം ഗാനം ചെയ്യാന്‍ വാക്കിന്റെ അഭാവത്തില്‍ മൂക്കിനെയാണ് അവര്‍ കണ്ടെത്തിയത്.
“നീ വേഗം ഞങ്ങള്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം.” ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചു.
“അങ്ങനെയാകട്ടെ” – ഘ്രാണേന്ദ്രിയം ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
ഘ്രാണേന്ദ്രിയത്തിനും സ്വാര്‍ത്ഥതയുണ്ടായിരുന്നു. ഘ്രാണം നിമിത്തം ഉണ്ടാകുന്ന അനുഭവം ദേവന്മാര്‍ക്കും ശോഭനമായതിനെ ഘ്രാണിക്കുന്നതു കൊണ്ടുള്ള ഗുണം തനിക്കു മായിട്ടാണ് ഉദ്ഗീഥം ഗാനം ചെയ്തത്. പുതിയ ഉദ്ഗാതാവിനാല്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് അസുരന്മാര്‍ ഭയന്നു. അവര്‍ കൂട്ടമായി എത്തി. ഉദ്ഗാതാവിനെ പാപം കൊണ്ടാക്രമിച്ചു. സ്വാത്ഥലാഭമുണ്ടായിരുന്നു ഘ്രാണേന്ദ്രിയദേവതയ്ക്ക് പാപം ഏറ്റു. ഘ്രാണേന്ദ്രിയം ദുഷിക്കപ്പെട്ടു. പരിശുദ്ധമായ ഉദ്ഗീഥം ഗാനം ചെയ്യുന്നതില്‍ നിന്ന് ഘ്രാണേന്ദ്രിയം പിന്‍മാറ്റപ്പെട്ടു. അതിന്റെ ഫലമായി ഘ്രാണേന്ദ്രിയമായ മൂക്കിന് ദുര്‍ഗതി അനുഭവിക്കേണ്ടിവന്നു. അതുവരെ സുഗന്ധത്തെ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന മൂക്കിന് ദുര്‍ഗന്ധവും വിഷയമായി. ഭൗതിക ജ്ഞാനകര്‍മ്മത്തില്‍ ആസക്തിയും സ്വാര്‍ത്ഥതയും ഉണ്ടായതു കൊണ്ട് മൂക്കും അധഃപതിച്ചു. അതോടെ അസുരന്മാര്‍ക്ക് ആഹ്ലാദമായി. ദേവന്മാര്‍ ദുഃഖിച്ചു. എങ്കിലും അവര്‍ യാഗം തുടരാന്‍ കഠിനമായി പരിശ്രമിച്ചു. യാഗത്തില്‍ പുതിയ ഉദ്ഗാതാലവായിടടിരിക്കുക്കാന്‍ ചക്ഷുരഭിമാനിദേവതയായ കണ്ണിനെ ആശ്രയിച്ചു. അഭിമാനത്തോടു കൂടി ആ ചുമതല കണ്ണ് ഏറ്റെടുത്തു. യാഗത്തില്‍ ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
പുതിയ ഉദ്ഗാതാവായിട്ടിരിക്കുന്ന കണ്ണിനും സ്വാര്‍ത്ഥബുദ്ധിയുണ്ടെന്ന് അസുരന്മാര്‍ അറിഞ്ഞു. പാപം കൊണ്ടുള്ള അവരുടെ ആക്രമണത്തില്‍ കണ്ണിനും ഉദ്ഗാനം പിഴച്ചു. പാപമേറ്റ കണ്ണ് അധഃപതിച്ചു. വേണ്ടാത്തതിനെ കാണുകയെന്ന ദോഷം കണ്ണിനുണ്ടായി.
ഉദ്ഗീഥം ഗാനം ചെയ്യുന്നതിനുവേണ്ടി ഉദ്ഗാതാവിന്റെ സ്ഥാനത്തു വരുന്ന ഇന്ദ്രിയങ്ങള്‍ക്കെല്ലാം സ്വാര്‍ത്ഥതയുണ്ടെന്ന് അസുരന്മാര്‍ മനസ്സിലാക്കി. സ്വാര്‍ത്ഥലാഭത്തോടെ കര്‍മ്മജ്ഞാനയജ്ഞങ്ങളില്‍ ആചാര്യനായിട്ടിരുന്നാല്‍ അവര്‍ക്ക് പാപമുണ്ടാകും. ആ പാപത്തെ ഉപയോഗിച്ച് അവരെ ആക്രമിച്ചാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധി നഷ്ടമാകും. നന്മ നഷടമാകും. ഇന്ദ്രിയം ദുഷിക്കപ്പെടും. തിന്മയെപ്പറ്റിയുള്ള ബോധവും അനുഭവവും ഈ പാപം നിമിത്തമുണ്ടാകും.
കണ്ണിന്റെ അധഃപതനത്തോടെ ഉദ്ഗാതാവായി ശ്രോത്രാഭിമാനിദേവതയായ ചെവി സ്ഥാനമേറ്റെടുത്തു. പക്ഷേ അസുരന്മാരുടെ ആക്രമണത്തില്‍ പാപമേറ്റു ചെവി ദുഷിക്കപ്പെട്ടു. വേണ്ടാത്തത് കേള്‍ക്കാനുള്ള ദുര്‍ഗതി ചെവിയ്ക്കുണ്ടായി. തുടര്‍ന്ന് മനസ്സ്, ദേവന്മാര്‍ക്കുവേണ്ടി മന്ത്രങ്ങള്‍ ഉദ്ഗാനം ചെയ്തു. മനസ്സും അസുരന്മാരുടെ ആക്രമണത്തില്‍ പാരാജയപ്പെട്ടു. അനുചിതമായതിനെ സങ്കല്‍പിക്കുക എന്ന ദോഷം മനസ്സിന് വന്നുചേര്‍ന്നു.
തുടര്‍ന്ന് ദേവന്മാര്‍ ത്വക്കിനെ ഉദ്ഗാതാവായി പരീക്ഷിച്ചു നോക്കി. അസുരന്മാരുടെ പാപശമേറ്റ് ത്വക്കും ദുഷിച്ചു. ചൂട്, തണുപ്പ്, വേദന, മരവിപ്പ് എന്നീ അനുഭവഭേദങ്ങള്‍ ത്വക്കിനുണ്ടായി.
പാപസംസര്‍ഗ്ഗത്താലാണ് ഇന്ദ്രിയങ്ങളെല്ലാം ഇങ്ങനെ പരാജയപ്പെടുന്നതെന്ന് ദേവന്മാര്‍ മനസ്സിലാക്കി. അതിനാല്‍ യാതൊരു വിധത്തിലും സ്വാര്‍ത്ഥതയോ പാപബോധമോ ഏല്ക്കാത്ത ഒരു ദേവതയെ കണ്ടെത്താന്‍ ദേവന്മാര്‍ ശ്രമിച്ചു. എല്ലാത്തരത്തിലും പരിശുദ്ധനായ ഒരു ദേവത ആരാണ്? ആരെ ഉപാസ്യദേവതയായി ഉദ്ഗാനത്തിന് കണ്ടെത്താം. ദേവന്മാര്‍ വളരെ അന്വേഷിച്ചു. ഒടുക്കം അവര്‍ പ്രാണനെ കണ്ടെത്തി.
ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം പ്രാണന്‍ ചുമതലയേറ്റു. വാക്ക്,ചെവി,മനസ്സ്,ത്വക്ക് തുടങ്ങിയ ഇന്ദ്രിയ ദേവതകളെ ഉപാസിച്ച് പരാജയപ്പെട്ട ദേവന്മാര്‍ ആപത്മധര്‍മ്മം എന്ന നിലയില്‍ മുഖ്യപ്രാണനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. “അങ്ങനെയാകട്ടെ” എന്ന് സമ്മതിച്ച് മുഖ്യപ്രാണന്‍ ദേവന്മാര്‍ക്കുവേണ്ടി യാഗത്തില്‍ ഉദ്ഗാതാവായിട്ടിരുന്നു. ഉദ്ഗാഥം ഗാനം ചെയ്തു തുടങ്ങി. യാഗം തുടര്‍ന്നു.
ഈ ഉദ്ഗാതാവിനാല്‍ ദേവന്മാര്‍ തങ്ങളെ പരാജയപ്പെടുമെന്ന് അസുരന്മാര്‍ അറിഞ്ഞു. അവര്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് പതിവുപോലെ യാഗഭൂമിയിലെത്തി. മുഖ്യപ്രാണനേയും പാപം കൊണ്ട് ആക്രമിക്കാം എന്നവര്‍ വിചാരിച്ചു. സ്വന്തമായ ദോഷത്താല്‍ വാക്ക്, ചെവി, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ദേവതകള്‍ പാപം കൊണ്ട് ആക്രമിക്കപ്പെടുകയായിരുന്നു. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. അങ്ങനെതന്നെ മുഖ്യപ്രാണനെയും അസുരന്മാര്‍ എതിരിട്ടു. മുമ്പ് തങ്ങളുടെ ശ്രമം വിജയിച്ചിട്ടുള്ള അസുരന്മാര്‍ക്ക് ഇത്തവണ തെറ്റി. മുഖ്യപ്രാണന് സംസര്‍ഗ്ഗദോഷമോ സ്വാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. പാപബോധമോ പാപഫലമോ മുഖ്യപ്രാണനെ ബാധിച്ചിരുന്നില്ല. അതോടെ അസുരന്മാരുടെ ശ്രമങ്ങള്‍ വിഫലമായി. അവര്‍ പരിഭ്രാന്തിയോടെ കൂട്ടം ചേര്‍ന്നു. മുഖ്യപ്രാണനെ എങ്ങനെയും നശിപ്പിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. അത്ര കണ്ട് ശക്തവും പ്രബലവുമായിരുന്നു മുഖ്യപ്രാണന്റെ ഉദ്ഗാഥപ്രയോഗം.
യാഗത്തിനു ശക്തിയേറി. ദേവന്മാര്‍ മുഖ്യപ്രാണനെ ഉപാസിച്ചു. അസുരന്മാര്‍ക്ക് ക്ഷീണം സംഭവിച്ചു. അവര്‍ സര്‍വ്വശക്തിയും സംഭരിച്ച്, ആര്‍ത്തട്ടഹസിച്ചു. അത്യുഗ്രന്മാരായി യാഗശാലയിലെത്തി. മുഖ്യപ്രാണനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ദേവന്മാര്‍ക്ക് എതിരിടാന്‍ കൂടി കഴിഞ്ഞില്ല. അതിനുമുമ്പുതന്നെ അസുരന്മാര്‍ മുഖ്യപ്രാണനോടേറ്റുമുട്ടി സ്വയം പരാജയപ്പെട്ടു. ഒരു വലിയ കരിങ്കല്ലിലേയ്ക്ക് ശക്തിയോടെ വലിച്ചെറിയപ്പെട്ട മണ്ണാങ്കട്ട പോലെ അസുരശക്തി ഛിന്നഭിന്നമായി. മണ്ണാങ്കട്ട പൊടിയായി നശിക്കുന്നതു പോലെ അസുരസൈന്യം ചിതറിത്തെറിച്ചു. അവര്‍ നാനാഗതികളായി. തീരെത്തകര്‍ന്ന് നശിച്ചു തുടങ്ങി. മുഖ്യപ്രാണനോടേറ്റുമുട്ടിയ അസുരസൈന്യം നിശ്ശേഷം സ്വയം നശിച്ചു.
യാഗം സമംഗളം പൂര്‍ത്തിയായി. മുഖ്യപ്രാണനെ ഉപാസിച്ച് ദേവന്മാര്‍ ശക്തി കൈവരിച്ചു. അവര്‍ സ്വസ്വരൂപത്തെപ്രാപിച്ചു. പൂര്‍വ്വാധികം തേജസ്വികളും ശാന്തരുമായിത്തീര്‍ന്നു. അവര്‍ക്ക് അത്യധികം ആഹ്ലാദം അനുഭവപ്പെടാനിടയായി. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ദിവ്യശക്തിയും ക്ഷയിച്ചുകൊണ്ടിരുന്ന ദേവഭാവവും തിരിച്ചു കിട്ടിയതില്‍ ദേവന്മാര്‍ക്ക് ആശ്വാസമായി. എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തിയായി. ആസുരഭാവങ്ങള്‍ അപ്രത്യക്ഷങ്ങളായി! എങ്ങും ശാന്തി! സമാധാനം!! ആനന്ദം!!!
ആഹ്ലാദചിത്തരായി ദേവന്മാര്‍ ഒത്തു ചേര്‍ന്നു. അവര്‍ പറഞ്ഞു.
“നമ്മെ സകലപാപങ്ങളില്‍ നിന്നും വിമുക്തരാക്കി രക്ഷിച്ചത് മുഖ്യപ്രാണനാണ്.”
“നമ്മെ ദേവഭാവത്തോട് ചേര്‍ത്ത ദേവാദിദേവനാണ് അദ്ദേഹം!”
“അദ്ദേഹത്തോട് നാം സദാ കടപ്പെട്ടിരിക്കുന്നു. ഈ ഉപകാരം ആരും മറക്കരുത്.”
“അദ്ദേഹത്തോട് പ്രത്യുപകാരം ചെയ്യാന്‍ നമുക്ക് കഴിവ് പോരാ. എങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ട് നമിക്കണം.”
“ലോകത്തില്‍ നിസ്വാര്‍ത്ഥമായി ഉപകാരം ചെയ്തവനെ നാം സ്മരിക്കണം.”
ഉപകാരം സിദ്ധിച്ച ദേവന്മാര്‍ ഉപകര്‍ത്താവായ മുഖ്യപ്രാണനെ ഭക്ത്യാദരപൂര്‍വ്വം സ്മരിച്ചു. നന്ദി പറയുവാനും നമിക്കുവാനുമായി ദേവന്മാര്‍ തങ്ങളുടെ രക്ഷകനായ മുഖ്യപ്രാണനെ അന്വേഷിച്ചു. പക്ഷേ മുഖ്യപ്രാണനെ അവര്‍ക്ക് അവിടെയെങ്ങും കാണാനായില്ല!
“ആ മഹാത്മാവ് എവിടെയാണ്?” ദേവന്മാര്‍ അന്വേഷണമാരംഭിച്ചു. മുഖ്യപ്രാണന്‍ മുഖത്തിലുള്ള ആകാശത്തില്‍ യാതൊരു വിശേഷത്തെയും ആശ്രയിക്കാതെ സ്ഥിതിചെയ്യുന്നതിനായി അവര്‍ കണ്ടു പിടിച്ചു. വായുടെ ഉള്ളിലാണ് ആ മുഖ്യപ്രാണനെ അവര്‍ക്ക് കണ്ടെത്താനായത്.
“അയം ആസ്യേ!” (അവന്‍ വായിലാണ്) എന്ന് ദേവന്മാര്‍ ആര്‍ത്തുവിളിച്ചു. അതിനാല്‍ മുഖ്യപ്രാണന് ‘അയാസ്യന്‍’ എന്നു പേരുണ്ടായി. ഈ മുഖ്യപ്രാണന്‍ ആത്മാവാണെന്ന് ദേവന്മാര്‍ തിരിച്ചറിഞ്ഞു. എല്ലാ അംഗങ്ങളുടേയും സാരമായതിനാല്‍ ആത്മാവിനെ ‘ആംഗിരസ്’ എന്നും പറയുന്നു. ശരീരത്തില്‍ നിന്ന് പ്രാണന്‍ പോയാല്‍ അംഗങ്ങളെല്ലാം നിശ്ചലമാകും. അതിനാല്‍ എല്ലാത്തിന്റേയും സാരതത്ത്വം ആത്മാവാണ്. ദേവന്മാര്‍ക്ക് ആദ്യം അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതു കൊണ്ടാണ് അവര്‍ ആത്മാവിനെ മറന്ന് ഇന്ദ്രിയങ്ങളായ വാക്ക്, ചെവി, മൂക്ക്, മനസ്സ് എന്നിവകളെ രക്ഷകനായിക്കണ്ട് ഉപാസിച്ചത്. അതിനാല്‍ അവര്‍ക്ക് ലക്ഷ്യം നേടാനായില്ല. ഇന്ദ്രിയങ്ങളെ വിട്ട് മുഖ്യനായ പ്രാണനെത്തന്നെ ആത്മാവെന്ന നിലയില്‍ ഉപാസിക്കണമെന്നാണ് ഇതിന്റെ അര്‍ത്ഥം.
ഈ തത്ത്വം അറിയുന്നവന്‍ എല്ലാവരിലുംവെച്ച് ദിവ്യനായിത്തീരുന്നു. അവന്റെ ശത്രുക്കള്‍ നശിച്ചു പോകും. അവന് മരണം സംഭവിക്കില്ല. ആത്മാവിനെ അറിഞ്ഞവരില്‍ നിന്ന് മൃത്യു (മരണം) എപ്പോഴും ദൂരത്തിലായിരിക്കും. അതിനാല്‍ മുഖ്യപ്രാണന് ‘ദൂര്‍’ എന്ന പേര് പ്രസിദ്ധമായി ലഭിച്ചു. കാരണം, മരണം പ്രാണനില്‍ നിന്ന് ദൂരെയാണ്. പ്രാണന് മരണമില്ലെന്ന് സാരം.
വളരെ അന്വേഷണത്തിനുശേഷം ദേവന്മാര്‍ പ്രാണനെ കണ്ടെത്തി നമസ്ക്കരിച്ചു.
“അല്ലായോ വിശുദ്ധനായ ദേവാ! അവിടുത്തേയ്ക്കു നന്ദി. അങ്ങയുടെ വിശുദ്ധി ഞങ്ങളെ മരണത്തില്‍ നിന്ന് രക്ഷിച്ചു. വിഷയസംഗം കൊണ്ടുണ്ടാകുന്ന ദോഷമാണ് മരണമെന്ന് ഞങ്ങള്‍ ഇന്ന് അറിയുന്നു. വിഷയദോഷം കൊണ്ട് വാക്ക്, ചെവി, കണ്ണ്, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ഇന്ദ്രിയദേവന്മാര്‍ക്കെല്ലാം നാശം സംഭവിച്ചു. അവര്‍ പാപബാബയേറ്റ് ദുഷിച്ചുപോയി. അങ്ങ് അവരെ പാപവിമുക്തരാക്കി രക്ഷിച്ചാലും. അസുരന്മാരോടേറ്റു മൂട്ടി പാപം കൊണ്ടുള്ള ആക്രമണത്തില്‍ അവരെ മൃത്യു ബാധിച്ചിരിക്കുന്നു. രക്ഷിച്ചാലും!!”
“ദേവന്മാരുടെ അഭ്യര്‍ത്ഥന മുഖ്യപ്രാണന്‍ അംഗീകരിച്ചു. വാക്ക്, ചെവി, കണ്ണ്, മൂക്ക്, ത്വക്ക് തുടങ്ങിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ പ്രാണദേവത ഇല്ലാതാക്കി. ഇന്ദ്രിയദേവതമാരിലുണ്ടായിരുന്ന മൃത്യുവിനെ ദൂരെദൂരെ ദിക്കുകളുടെ അവസാനത്തില്‍ കൊണ്ടു പോയി അവിടെ സ്ഥാപിച്ചു.
ദേവന്മാരേ, ദിക്കുകളുടെ അന്ത്യത്തില്‍ ദൂരെയായി മരണത്തെ കൊണ്ടു ചെന്നാക്കിയിട്ടുണ്ട്. ആരും ദിക്കുകളുടെ അവസാനത്തില്‍ പോകരുത്. അവിടെയുള്ള ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യരുത്. ചെയ്താല്‍ നിങ്ങളെയെല്ലാം മരണം ബാധിക്കും. അവിടെ സ്ഥിതിചെയ്യുന്ന പാപരൂപമായ മരണം നിങ്ങളെ പ്രാപിക്കും. നിങ്ങള്‍ മരിക്കും.”
ഇത്രയും താക്കീതു നല്കിയിട്ട് പ്രാണദേവത ഇന്ദ്രിയങ്ങളില്‍ പ്രവേശിച്ചു. ഇന്ദ്രിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ നശിപ്പിച്ചു. അവരെ മരണത്തിനപ്പുറം എത്തിച്ചു.
ഇന്ദ്രിയദേവതകളെ ഓരോരുത്തരെയായിട്ടാണ് പ്രാണദേവത മരണത്തനപ്പുറം കടത്തിവിട്ടത്.
മരണത്തെ അതിജീവിച്ചപ്പോള്‍ വാക്ക് ദേവത അഗ്നിയായി പ്രശോഭിച്ചു. ഘ്രാണദേവത വായുവായിത്തീര്‍ന്ന് വീശിത്തുടങ്ങി. നേത്രദേവത ആദിത്യനായി തപിച്ചു. ശ്രോത്രദേവത ദിക്കുകളായി സ്ഥിതിചെയ്തു. മനസ്സ് ചന്ദ്രനായി പ്രകാശിച്ചു.
എല്ലാവരും മരണത്തില്‍ നിന്ന് വിമുക്തനായി. ഇതു പോലെ പ്രാണനെ ഉപാസിക്കുന്ന എല്ലാവരും മരണത്തില്‍ നിന്ന് മുക്തരായിത്തീരുമെന്ന് അരുളപ്പാടുണ്ടായി.
അതിനുശേഷം പ്രാണന്‍ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ (ആഹാരത്തെ) ദേവന്മാരോട് ആവശ്യപ്പെട്ടു.
അതുകേട്ട് ദേവന്മാര്‍ വല്ലാതെയായി. പ്രാണന് വിശപ്പും ദാഹവുമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രാണന്റെ വിശപ്പടക്കാന്‍ എന്താണ് ആഹാരമായി നല്കേണ്ടതെന്നും ദേവന്മാര്‍ക്ക് നിശ്ചയമില്ലായിരുന്നു.
വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളില്‍ കടന്നുകൂടിയതിനാലാണ് പ്രാണന് ഭക്ഷണം ആവശ്യമായി വന്നത്. ലോകത്തില്‍ പ്രാണികള്‍ക്ക് ആഹാരം ആവശ്യമാണ്. അന്നത്തെ കൂടാതെ ജീവശരീരത്തില്‍ പ്രാണന്‍ നിലനില്ക്കുന്നില്ല. പ്രാണന്‍ ആഹാരത്തെ ആവശ്യപ്പെട്ടത് തന്റേയും ഇന്ദിയങ്ങളുടേയും നിലനില്പിനു വേണ്ടിയായിരുന്നു. ലോകത്തില്‍ പ്രാണികള്‍ ഭക്ഷിക്കപ്പെടുന്നതെല്ലാം ഈ പ്രാണനെക്കൊണ്ടാണ്. അതായത് പ്രാണികളിലൂടെ ഭക്ഷിക്കുന്നത് അവയിലിരിക്കുന്ന പ്രാണനാണ്. പ്രാണന്‍ ഇങ്ങനെ ഭക്ഷിക്കുന്നത് ജീവികളുടെ നിലനില്‍പ്പിനാണ്. ആഹാരത്തില്‍ നിന്നാണ് ജീവികള്‍ക്ക് ശരീരം ഉണ്ടാകുന്നത്. അന്നത്തിന്റെ വികാരമായ ശരീരത്തില്‍ പ്രാണന്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തക്കുന്നത്. പ്രാണന്‍ ശരീരം വെടിഞ്ഞുപോയാല്‍ ഇന്ദ്രിയങ്ങള്‍ നിശ്ചലങ്ങളാകും.
തങ്ങളെ അസുരന്മാരില്‍ നിന്ന് രക്ഷിക്കുകയും ഇന്ദ്രിയ ദേവതകളെ മരണത്തില്‍ നിന്ന് വിമുക്തരാക്കുകയും ചെയ്ത പ്രാണദേവതയാണ് ആഹാരം ചോദിക്കുന്നത്. എന്തു നല്കണമെന്നറിയാതെ ദേവന്മാര്‍ വിഷണ്ണരായി നിന്നു. അപ്പോള്‍ പ്രാണന്‍ സ്വയമേവ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ ആദാനം ചെയ്തു തുടങ്ങി.
അപ്പോള്‍ ദേവന്മാരെല്ലാം വല്ലാതെ ഭയന്നു പോയി. വാഗാദിദേവതകള്‍ക്കു സംഭവിച്ചതു പോലെ സംസര്‍ഗ്ഗദോഷം പ്രാണദേവതയ്ക്കും ഉണ്ടാകുമോ എന്നവര്‍ സംശയിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രാണന് വിഷയസംഗദോഷമേറ്റില്ല. കാരണം പ്രാണന് സ്വാര്‍ത്ഥതയില്ല. ജീവികള്‍ക്കുവേണ്ടി മാത്രമാണ് പ്രാണന്‍ ഭക്ഷിക്കുന്നത്.
പ്രാണന്റെ വിശുദ്ധിയും ശക്തിയും ഉപാസ്യതയും വൈശിഷ്ട്യവും ദേവന്മാര്‍ക്ക് ബോധ്യമായി. അവര്‍ വിനയാന്വിതരായി. പ്രാണനോട് പറഞ്ഞു.
“പ്രഭോ, ലോകത്തില്‍ ആഹാരമായിട്ടുള്ളത് എത്രമാത്രമുണ്ടോ, അതെല്ലാം അങ്ങ് തനിക്കു വേണ്ടി കൈവശപ്പെടുത്തി. അങ്ങില്‍നിന്ന് വേറിട്ടൊരു അന്നത്തെ ഭക്ഷണമായി നല്‍കുവാന്‍ ഞങ്ങള്‍ കാണുന്നില്ല. അങ്ങ് ജീവികളില്‍ എവിടെയുമുണ്ട്. ഇനി ഞങ്ങളേയും അങ്ങ് അതില്‍ ഭാഗഭാക്കുകളാക്കിയാലും.”
അതു കേട്ട് പ്രാണന്‍ പറഞ്ഞു: “നിങ്ങള്‍ അന്നാര്‍ത്ഥികളാണെങ്കില്‍ എന്റെ ചുറ്റും അഭിമുഖമായിരിക്കുവിന്‍. എന്നില്‍ നിന്ന് വേറിട്ടുനിന്ന് ഇന്ദ്രിയങ്ങള്‍ക്കു ഭക്ഷിക്കാന്‍ സാധ്യമല്ല.”
“ശരി പ്രഭോ! അപ്രകാരം തന്നെയാകട്ടെ. ഇന്ദ്രിയങ്ങളായ ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വയ്യ അതിനാല്‍ അതിനാല്‍ അവിടത്തോട് ഞങ്ങളും ചേര്‍ന്നിരിക്കാം.”
ഇന്ദ്രിയദേവതകളെല്ലാം പ്രാണനു ചുറ്റും ഇരുന്നു. അതിനാല്‍ പ്രാണനാല്‍ ഭക്ഷിക്കപ്പെടുന്ന ആഹാരം കൊണ്ട് അവരും തൃപ്തനായിതീര്‍ന്നു. ഇങ്ങനെ ഇന്ദിയങ്ങള്‍ക്ക് പ്രാണന്‍ ആശ്രയമായി. ആഹാരം കൊണ്ട് കൊണ്ട് പ്രാണന് ശക്തിയേരുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കും ശക്തിയേറുന്നു അതിനാല്‍ ശരീരത്തില്‍ മുഖ്യനായിരിക്കുന്നത് പ്രാണനാണ്; ഇന്ദ്രിയങ്ങളല്ല.
ഈ തത്ത്വം അറിയുവാന്‍ ഇന്ദ്രിയങ്ങളെ ഉപാസിക്കുകയില്ല. ശ്രേഷ്ഠനായിത്തീരാന്‍ ആഗ്രഹിക്കുന്നവന്‍ എപ്പോഴും ഉപാസിക്കേണ്ടത് പ്രാണനെയാണ്. പ്രാണോപാസന ഏറ്റവും ശക്തിയേറിയതാണ്. പ്രാണനെ ആത്മാവായി ഉപാസിക്കുന്നവന്‍ ശ്രേഷ്ഠനും മറ്റെല്ലാവരേയും ഭരിക്കുന്നവനും അരോഗിയും ജ്ഞാനിയും ശക്തനും ആകുന്നു. എല്ലാവരും ഇങ്ങനെയുള്ളവനെ അനുവര്‍ത്തിക്കുന്നു.
ഏതെങ്കിലും ഒരവയവത്തില്‍ നിന്ന് പ്രാണന്‍ മാറി നിന്നാല്‍ ആ അവയവം ക്ഷീണിക്കും. ക്രമേണ ശോഷിക്കും. ഇന്ദ്രിയങ്ങളുടെ ശക്തി, പ്രാണന്റെ ശക്തിയാണ്.
ഈ പ്രാണന്‍ തന്നെയാണ് സാക്ഷാത് ബൃഹസ്പതി എന്നറിയപ്പെടുന്നത്. വാക്ക് തുടങ്ങിയവകളുടെ അധിപതി പ്രാണനാണ്. വാക്ക് ബൃഹതിയാണ്. ബൃഹതിയുടെ പതിയാണ് ബൃഹസ്പതി. വാക്കിനെ ബ്രഹ്മമായി ഉപാസിച്ചാല്‍ അതിന്റെ പതിയായ പ്രാണന്‍ ബ്രഹ്മണസ്പതിയാണ്.
യാഗത്തില്‍ ഉദ്ഗാനം ചെയ്യപ്പെടുന്ന സാമം പ്രാണന്‍ തന്നെയാകുന്നു. ‘സാ’ എന്നതു വാക്കും ‘അമ’ എന്നതു പ്രാണനുമാകുന്നു. ‘സാ’ എന്ന വാക്കും ‘അമ’ എന്ന പ്രാണനും ഒന്നു ചേര്‍ന്നതുകൊണ്ടാണ് ‘സാമ’ത്തിന് ‘സാമം’ എന്ന പേരുണ്ടായത്. അതിനാല്‍ യാഗത്തില്‍ ഉദ്ഗാതാവിനാല്‍ ഗീതം ചെയ്യപ്പെടുന്ന സാമമന്ത്രങ്ങള്‍ പ്രാണനായ ആത്മാവിനെ കാണിക്കുന്നവയാണ്. അതായത് ഈ പ്രാണന്‍ തന്നെ ഉദ്ഗീഥമാകുന്നു. ‘ഉത്’ എന്നാല്‍ പ്രാണനാണ്. ‘ഗീഥ’ എന്നതു വാക്കാകുന്നു. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുകയാല്‍ പ്രാണന്‍ തന്നെ. പ്രാണനും, പ്രാണനെ ആശ്രയിച്ചിരിക്കുന്ന വാക്കും ചേര്‍ന്നതാണ് ഉദ്ഗീഥം. അതിനാലാണ് യാഗത്തില്‍ ഉദ്ഗീഥത്തെ ഗാനം ചെയ്യാന്‍ പ്രാണദേവതയ്ക്കു കഴിഞ്ഞത്. ഈ തത്ത്വങ്ങളെല്ലാമറിഞ്ഞ് പ്രാണനെ ആത്മാവായി ഉപാസിക്കുവാന്‍ വിജയിക്കുന്നു. ശ്രേഷ്ഠനും തേജസ്വിയുമാകുന്നു.
ഓം തത് സത്
അവലംബം – ബൃഹദാരണ്യകോപനിഷത്ത്
കടപ്പാട് ശ്രേയസ്

മിണാലൂർ കുറ്റിയങ്കാവ് തൃശൂർ ജില്ല




മിണാലൂർ കുറ്റിയങ്കാവ് 
========================
തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് പഞ്ചായത്തിൽ  .തൃശൂർ വടക്കാഞ്ചേരി റൂട്ടിൽ അത്താണി സ്റ്റോപ്പിന് വടക്കു ഭാഗത്ത്. പ്രധാനമൂർത്തി ദുർഗ്ഗ .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. ഉപദേവത  അയ്യപ്പൻ,ക്ഷേത്രത്തിന്റെ നാല് ഭാഗവും പാടമാണ് .കുംഭ സംക്രാന്തിയ്ക്കു സംക്രമ വേല .ദേവി കന്യക ആയതിനാൽ ദേശപ്പറ പുറപ്പെടുമ്പോൾ സഹോദരൻ എന്ന നിലയിൽ അയ്യപ്പനും  എഴുന്നള്ളും. ദേശപ്പറ  എത്ര വൈകിയാലും തിരിച്ചു വന്നതിനു ശേഷമേ നട അടയ്ക്കുകയുള്ളു  മണികൻ ശ്വരത്ത് നിന്നും മണികണ്‌ഠേശ്വര ത്തു നിന്നും പറക്കുളങ്ങര കാരണവരുടെ കുടപ്പുറത്ത്  വന്ന ദുർഗ്ഗ  എന്ന് ഐതിഹ്യം  മണക്കുളം നമ്പിടിയുടെയും നാടുവാഴിയായ പറക്കുളങ്ങര അതിയാത്ത് പണിക്കരുടെയും  ക്ഷേത്രമായിരുന്നു. ഈ ക്ഷേത്രത്തിനു തൊട്ടടുത്താണ്  അതിയാത്ത് പണിക്കരുടെ കളരി .ഈ സ്ഥലം ഇപ്പോഴും കളരിപ്പറമ്പ് എന്ന് അറിയപ്പെടുന്നു  ക്ഷേത്രത്തിന്റെ ഉപദേവനായ  അയ്യപ്പൻ  ഈ കളരിയിലെ മൂർത്തിയായിരുന്നു  എന്ന് സംശയിക്കണം  കൂടെ എഴുന്നള്ളാൻ അതായിരിക്കണം കാരണം 

അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല



അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം 

പാലക്കാട് ജില്ലയിലെ മുടപ്പല്ലൂരിൽ  വണ്ടാഴി പഞ്ചായത്ത്  വടക്കുംചേരി- നെന്മാറ റൂട്ട് .പ്രധാനമൂർത്തി ഭഗവതി  കിഴക്കോട്ടു ദർശനം .ശില  കണ്ണാടി പ്രതിഷ്ഠയാണ് .രണ്ടു നേരം പൂജയുണ്ട് .എടവം എട്ടിന് വേല .ഒൻപതിന് എഴുന്നള്ളിപ്പ്  പത്തിന് താലപ്പൊലി എടവം എട്ടിന് 41 ദിവസം വരുന്ന കണക്കിന് മീനം അവസാനം മുതൽ കള മുണ്ട് .ഇത് കല്ലാറ്റ്  കുറുപ്പന്മാരാണ്  നടത്തുക, കണ്യാർകളിയുമുണ്ട് .ഇതിനു വിഷുവിനു കുറയിടും .അമ്മാടം കുറുവക്കാട്ടു അവണാവ് മനവക  ക്ഷേത്രമായിരുന്നു ഇപ്പോൾ എഛ് .ആർ &സി .ഇ  യുടെ നിയന്ത്രണത്തിൽ . നാട്ടുകാരുടെ കമ്മിറ്റിയുമുണ്ട് കുറുവാട്ട് അവണാവ് മനയ്ക്ക് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് അഴിക്കുളങ്ങര ശാസ്താക്ഷേത്രവും ശ്രീകൃഷ്ണക്ഷേത്രവും ശാസ്താ ക്ഷേത്രത്തിൽ രണ്ടു പ്രധാന മൂർത്തികൾ  ശിവനും ശാസ്താവും രണ്ടു നടയും .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ. ശിവരാത്രിയും,41 ഉം  ആഘോഷം ഉപദേവത  ഗണപതി,കൂടാതെ വേട്ടയ്ക്കൊരുമകൻ . വേട്ടേയ്ക്കൊരുമകനു പ്രത്യേക ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഗ്രഹത്തിനു പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട് കിഴക്കോട്ടു ദര്ശനം ഇവിടെയും രണ്ടു നേരം പൂജ. ഉപദേവത  ഗണപതി  അഷ്ടമിരോഹിണി ആഘോഷം .ഇവിടെയും  എഛ് .ആർ &സി .ഇ  യുടെ നിയന്ത്രണത്തിൽ നാട്ടുകാരുടെ കമ്മറ്റിയും .