2021, ഫെബ്രുവരി 21, ഞായറാഴ്‌ച

കൊടശ്ശേരി വിഷ്ണു ക്ഷേത്രം ,മലപ്പുറം ജില്ല

 കൊടശ്ശേരി വിഷ്ണു ക്ഷേത്രം ,മലപ്പുറം ജില്ല


===========================

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ .പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിലെ മരാട്ടുപടി സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റര് കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു പ്രധാന മൂർത്തി നരസിംഹം പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .മരാട്ടു മനയും കറുത്തേടത്ത് അരീപ്ര മനയും ഉപദേവത ശാസ്താവ് മേടത്തിലെ രോഹിണി കൊടി കയറി ആര് ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു വട്ട ശ്രീകോവിൽ ക്ഷേത്രത്തിൽ തിരുവോണത്തിന് എണ്ണയാടുക എന്നൊരു ആചാരം ഉണ്ടായിരുന്നു .മേലേടം കിഴക്കേടം മൂത്തേടം ,മരാട്ട് .,കറുത്തേടത്ത് അരീപ്രത്ത് എന്നിനി മനക്കാരുടെ ക്ഷേത്രമാണ് വേങ്ങാറ്റിൽ ഭഗവതിയും ബ്രഹ്മാനന്ദപുരം ശ്രീകൃഷ്ണനും ആണ് ഇതിനടുത്തുള്ള ക്ഷേത്രങ്ങൾ

കൊടവലം വിഷ്ണുക്ഷേത്രം ,കാസർ കോഡ് ജില്ല

 



കൊടവലം വിഷ്ണുക്ഷേത്രം ,കാസർ കോഡ് ജില്ല

===========================================



കാസർ കോഡ് ജില്ലയിലെ പുല്ലൂർ-പെരിയ  പഞ്ചായത്തിൽ കാഞ്ഞങ്ങാട് -പാണത്തൂർ  റൂട്ടിലെ കോട്ടപ്പാറ 


സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ. പ്രധാനമൂർത്തി വിഷ്ണു കിഴക്കോട്ടു ദർശനം .ഉപദേവത: അയ്യപ്പൻ ,


വൃശ്ചികത്തിലെ തിരുവോണം ആഘോഷം മൂന്നു നേരം പൂജയുണ്ട് തന്ത്രി ഇരിവൽ  വാഴുന്നവർ .വളരെ 


പഴയകാലത്തെ ക്ഷേത്രമാണ് ഇവിടെ നിന്നും കുലശേഖരകാലത്ത് ഭാസ്കര രവിയുടെ (മനുകുലാദിത്യൻ ) 

 

58 -ആം വർഷത്തിലെ (എ .ഡി.962 )ശിലാലിഖിതം കണ്ടുകിട്ടിയിരുന്നു .കൊടവലം വാര്യത്തിന് 

ചെറുവത്ത്തൂരിനടുത്ത് കായിക്കോട്  എന്ന ക്ഷേത്രമുണ്ട് ഇത് കണ്ണൂർ കാഞ്ഞങ്ങാട് റൂട്ടിൽ 

തെക്കേ കാനപ്രം മന കണ്ണൂർ ജില്ല


 തെക്കേ കാനപ്രം മന കണ്ണൂർ ജില്ല

================================

കണ്ണൂർ ജില്ലയിലെ കൈതപ്രത്താണു പ്രസിദ്ധ നമ്പൂതിരി പരമ്പരയായ തെക്കെ കാനപ്രം മന സ്ഥിതി ചെയ്യുന്നത്‌.നൂറ്റാണ്ടുകൾ പഴക്കമുള്ള തെക്കെ കാനപ്രം പരമ്പരയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം

ഏകദേശം 500 കൊല്ലം മുൻപേ കർണ്ണാടകത്തിൽ നിന്ന് കോലത്ത്‌ നാട്ടിലെ കൈതപ്രത്തേക്ക്‌ വന്ന ജ്യേഷ്ഠാനുജന്മാരുടെ പരമ്പരയിൽ ഒരു പരമ്പരയാണു തെക്കെ കാനപ്രം മന പരമ്പര. (വടക്കെ കാനപ്രം ആണു മറ്റൊരു പരമ്പര ).യജുർവേദികളാണിവർ. അറിവിനും പാണ്ഡിത്യത്തിനും പേരു കേട്ടവർ. വൈഷ്ണവരാണിവർ.തളിപ്പറമ്പപ്പൻ ആണു ഇവരുടെ ഗ്രാമദേവത .പെരിഞ്ചല്ലൂർ ഗ്രാമവും. വേണംഎന്ന് വച്ചാൽ കൈതപ്രത്തിനെ ഒരു ഉപ നമ്പൂതിരി ഗ്രാമം എന്ന് വിളിക്കാം .കാരണം വൈദിക പാരമ്പര്യ പെരുമയുള്ള അനവധി ഇല്ലക്കാർ ഇവിടുണ്ട്‌. സൂര്യോദയത്തിനുമുമ്പ് മുങ്ങിക്കുളിച്ച് നിത്യാനുഷ്ഠാനങ്ങൾചെയ്ത് പടിഞ്ഞാറ്റയ്ക്കുമുന്നിൽ വന്നു തേവാരം കഴിച്ച് തീർഥം സേവിച്ചാണ് ഇവിടത്തുകാരുടെ ഒരു ദിനം തുടങ്ങുന്നത്. അത്രയ്ക്ക്‌ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നവരുടെ ഗ്രാമമാണു കൈതപ്രം ഗ്രാമം.
തെക്കെ കാനപ്രം പരമ്പര ജന്മി പരമ്പരയായിരുന്നു. ചെറുവച്ചേരി, ചെങ്ങളം, കാനായി,പെരുന്തട്ട , എന്നീ ഭാഗങ്ങളിൽ ഇവർക്ക്‌ നോക്കെത്താ ദൂരത്തോളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു.
150 ഓളം വർഷം പഴക്കം കാണും തെക്കെ കാനപ്രം മനയ്ക്ക്‌. നാലുകെട്ടാണു . വെട്ടുകല്ലാൽ വെട്ടിത്തിളങ്ങുന്ന മണി മന്ദിരം. അതാണീ തറവാട്‌ . വണ്ണാത്തിപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു മനോഹര സൗധമാണു തെക്കെ കാനപ്രം മന . വാസ്തുവിദ്യയുടെ ആചാര്യന്മാരുടെ കരവിരുതു കാണാം നമുക്കിവിടെ . 40 ഓളം മുറികളും , മനോഹരമായ നടുമുറ്റവും, കൊത്തുപണികൾ ഉള്ള തട്ടും പടിപ്പുര മാളികയും, എല്ലാം മനയ്ക്ക്‌ ഭംഗി കൂട്ടുന്നു. എനിക്കേറ്റവും അത്ഭുതമായി തോന്നിയത്‌ വല്യ അടുക്കളയിൽ ഉള്ള സ്ലൈഡിംഗ്‌ ജനാലകളും , മനയുടെ പിൻ വശത്തുള്ള അഴിക്കൂടുള്ള വാതിലുമാണു. അഴിക്കൂട്‌ തുറന്നാലെ വാതിൽ തുറക്കാൻ പറ്റൂ .വാതിൽ തുറന്നു അഴിക്കൂട്‌ ഇട്ടാൽ സുരക്ഷയും വെളിച്ചവും വായുവും ആവോളം ലഭിക്കും . കൈതപ്രത്തെ ഇല്ലങ്ങളിൽ ഈ കാഴ്ച സുലഭമാണ് . ജയേട്ടന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പോസ്റ്റിൽ കണ്ടിരുന്നു അഴിക്കൂടിനെ കുറിച്ചു .ആലോചിച്ചു നോക്കൂ അന്നത്തെ കാലത്തെ വാസ്തുവിദ്ഗ്ദ്ധന്മാരുടെ കഴിവു. വായുസഞ്ചാരത്തിനായി ധാരാളം ജനലുകൾ കാണാമിവിടെ.അളവുകൾ കിറുകൃത്യമെന്ന് നമുക്ക്‌ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ പറ്റാവുന്ന ജനലുകൾ. . തെക്കെ കാനപ്രം മനയിലെ കുളം ഒരത്ഭുതമാണു . മനോഹരമായി പടുത്ത പടവുകളും വല്യ കുളപ്പുരയും കൂടിയ കുളം.ഒരു വ്യക്തി എട്ടുവർഷമെടുത്തു കെട്ടിയുണ്ടാക്കിയതാണെന്ന് ഇല്ലത്തെ താളിയോലയിൽ എഴുതിവെച്ചിട്ടുണ്ട്. തച്ചുശാസ്ത്രവിധിപ്രകാരം 30 സെന്റിലധികം സ്ഥലത്തായാണ് കുളം. ഒരുപട നിരപ്പ് ഒരുവർഷം നിർമിച്ചശേഷം ഉറപ്പും മറ്റും നോക്കി കാത്തിരിക്കും. അങ്ങനെ എട്ടുവർഷം കൊണ്ട് എട്ടുപടനിരപ്പ്. നിരവധി സിനിമാ സീരിയലുകളിലടക്കം സ്ഥാനം പിടിച്ച ഈ കുളം നിരവധിയാളുകൾ സന്ദർശിക്കാറുണ്ട്..ഏറ്റവും മനോഹരമായി പടുത്ത കുളങ്ങൾ ഉള്ള ഗ്രാമമാണു കൈതപ്രം ഗ്രാമം . ജലാശയങ്ങൾക്ക്‌ പേരു കേട്ട ഗ്രാമം. ഏത്‌ വേനലിലും തെളിനീർ ലഭിക്കുന്ന ഗ്രാമം.
ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ മുൻ പന്തിയിലാണിവർ. പടിഞ്ഞാറ്റയിൽ ( പൂജമുറി) പീഠത്തിൽ സാളഗ്രാമവും, വിഷ്ണു , ശിവൻ സങ്കൽപ്പങ്ങളുമുണ്ട്‌. നിത്യേന തേവാരവും, സാളഗ്രാമപൂജയുമുണ്ട്‌. തറവാട്ടിലെ ധർമ്മദൈവങ്ങളായി ശാസ്താവ്‌, വീരഭദ്രൻ, നാഗം, ശിവഭൂതം എന്നിവർ നിലകൊള്ളുന്നു.സർപ്പക്കാവിൽ ആയില്യത്തിനു പൂജയുണ്ട്‌. കർക്കിടകം മൂന്നു ദിവസം മനയിൽ ഭഗവത്‌ സേവ പതിവുണ്ട്‌.സ്ഥല ദേവതയായ ഭദ്രകാളിയ്ക്ക്‌ ഗുരുതി പൂജ പതിവുണ്ട്‌. , മതിലകം ശ്രീകൃഷ്ണ ക്ഷേത്ര ഊരാളന്മാരാണിവർ.

വേദങ്ങൾ, ഉപനിഷത്തുക്കൾ, വൈദിക ഗ്രന്ഥങ്ങൾ , വാസ്തു, ജ്യോതിഷം എന്നിവയുടെ അമൂല്യശേഖരമായ നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ മനയിലുണ്ട്‌ .വേദപണ്ഡിതനായിരുന്ന കാനപ്രം ശ്രീ ഈശ്വരൻ നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനും പ്രസിദ്ധ ജ്യോതിഷ- തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്ന കാനപ്രം ശ്രീ നാരായണൻ നമ്പൂതിരി (അദ്ദേഹത്തിന്റെ ദേശമിത്രം പഞ്ചാംഗം പ്രസിദ്ധാണു) യജുർവേദ പണ്ഡിതനായിരുന്ന കാനപ്രം ശ്രീ ഈശ്വരൻ നമ്പൂതിരി , സാത്വികനും, ഭാഗവത സപ്താഹ ആചാര്യനും, അധ്യാത്മിക കാര്യങ്ങളിൽ പണ്ഡിതനുമായ കാനപ്രം ശ്രീ കേശവൻ നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനും, അധ്യാപകനുമായ , പിതാവിന്റെ പാത പിന്തുടർന്നു വരുന്ന ശ്രീ കാനപ്രം ഈശ്വരൻ നമ്പൂതിരി, മാധ്യമ പ്രവർത്തകനായ കാനപ്രം ശ്രീ ശങ്കരൻ നമ്പൂതിരി , എന്നിവർ മനയുടെ നാമത്തിനു പ്രസിദ്ധിയേകിയവർ ആണു .
കൈതപ്രം ഗ്രാമത്തിനു പേരും പെരുമയും നൽകിയതിൽ കാനപ്രം മനയ്ക്കുള്ള പങ്ക്‌ വലുതന്നെയാണു.ഉദിച്ചുയർന്ന സൂര്യനെ പോൽ പെരും പുഴയുടെ തീരത്ത്‌ എന്നും തലയുയർത്തി നിൽക്കും തെക്കെ കാനപ്രം മന .
മന ചുറ്റിക്കാണുന്നതിനിടയിൽ ആണു പഴുത്ത മാങ്ങയുടെ മണം മൂക്കിലേക്ക്‌ ആഞ്ഞടിച്ചു .നോക്കുമ്പോൾ നടുമുറ്റത്തിനോട്‌ ചേർന്ന് ഒരു വസ്തു ഉണക്കാനിട്ടിരിക്കുന്നു . രണ്ടും കൽപിച്ച്‌ എന്താ സംഭവം എന്ന് ചോദിച്ചു . അതാണു മാങ്കാച്ചി/ അഥവാ മാങ്ങാത്തിര എന്ന സംഭവം. പഴുത്ത്‌ മാങ്ങയുടെ പൾപ്പ്‌ എടുത്ത്‌ ഉണക്കി വയ്ക്കുന്ന സംഭവമാണു. ദിവങ്ങളോളം കേടുവരാതിരിക്കും കൊട്ടതേങ്ങയും മാങ്കാച്ചിയുമാണു കോമ്പിനേഷൻ . ഞാൻ ആദ്യമായിട്ടാണു ഇത്‌ കാണണെ എന്ന് പറഞ്ഞപ്പോഴെക്കും , ശങ്കരേട്ടന്റെ അമ്മ എനിക്കുള്ള മാങ്ങാത്തിരയുമായി വന്നു . കഴിച്ചു നോക്കി . ഹാ എന്താ രുചി സ്വർഗ്ഗീയം തന്നെ. . ആ ഭാഗങ്ങളിൽ ഇത്‌ സ്ഥിരം വിഭവം ആണ് . കാലത്തിനനുസരിച്ച്‌.
കാനപ്രം മനയിലേക്ക്‌ എന്നെ കൂട്ടികൊണ്ട്‌ പോയ പ്രിയപ്പെട്ട ജയേട്ടനും, തറവാട്‌ ചുറ്റിക്കാണിക്കുകയും,കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്യുകയും ചെയ്ത ശങ്കരേട്ടൻ , ചരിത്രം പറഞ്ഞു തന്ന കാനപ്രം ശ്രീ കേശവൻ നമ്പൂതിരി അദ്ദേഹം , മാങ്കാച്ചി എന്ന സ്വർഗ്ഗീയ വിഭവം എനിക്ക്‌ കഴിക്കുവാൻ തന്നെ ശങ്കരേട്ടന്റെ അമ്മയ്ക്കും ന്റെ നന്ദി രേഖപ്പെടുത്തുന്നു.

കടപ്പാട്

2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

അരയായ്ക്കൽ ക്ഷേത്രം കാസർകോഡ് ജില്ല

 



അരയായ്ക്കൽ ക്ഷേത്രം കാസർകോഡ് ജില്ല

============================================



കാസർകോഡ് ജില്ലയിൽ  നീലേശ്വരത്തിനടുത്ത് പട്ടേനയിൽ .പ്രധാന മൂർത്തി വീരഭദ്രൻ ലിംഗരൂപത്തിലുള്ള ഒഴുക്ക് ശിലയാണ് പ്രതിഷ്ഠ വീരഭദ്രമൂർത്തി ശിവന്റെ  ലീലാമൂർത്തികളിൽ ഒന്നാണ് എന്ന് ശൈവ സിദ്ധാന്തം (ആകെ 25 ലീലാമൂർത്തികൾ  ചന്ദ്രശേഖര മൂർത്തി  ഉമാസഹിത മൂർത്തി വൃഷഭാരൂഢമൂർത്തി നൃത്തമൂർത്തി  കല്യാണ സുന്ദരമൂർത്തി  ഭിക്ഷാടന മൂർത്തി കാമദഹനമൂർത്തി കാലാന്തക മൂർത്തി ,തൃപുരാന്തകമൂർത്തി ,ജലന്ധര വധമൂർത്തി ,ഗജാരിമൂർത്തി വീരഭദ്രമൂർത്തി ശങ്കരനാരായണ മൂർത്തി ,അര്ധനാരീശ്വരമൂർത്തി കിരീടമൂർത്തി ,കങ്കാള മൂർത്തി ,ചന്ദേശാനുഗ്രഹ മൂർത്തി വിഷാപ ഹരണമൂർത്തി ,ചക്രദാനമൂർത്തി ,വിഘ്നേശ്വരാനുഗ്രഹ മൂർത്തി സോമസ്കന്ദമൂർത്തി ഏകപാദമൂർത്തി ,സുഖാസനമൂർത്തി ദക്ഷിണാമൂർത്തി ,ലിംഗോത്ഭവമൂർത്തി  .ഇവിടെ വീരഭദ്രൻ കിഴക്കോട്ടു ദർശനമാണ് ഒരു നേരം മാത്രം പൂജയുള്ളൂ ഉപദേവത  ഗണപതി .വൃശ്ചികത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച ആഘോഷം  മുൻപ് വിഷചികിത്സാ ക്ഷേത്രമായിരുന്നു നായകടിച്ചാലും പാമ്പ് കടിച്ചാലും ഇവിടെ ഭജനം ഇരുന്നിരുന്നു .നായകടിച്ചാൽ 48 ദിവസവും പാമ്പുകടിച്ചാൽ മൂന്നു ദിവസവും  എന്ന് പഴയ കണക്കു. അരയായ്ക്കൽ പെരിഗമന  ഇല്ലം വക ക്ഷേത്രമാണ് ഇതിന്റെ മൂലം ആദ്യം ചേലക്കാട്ട്  ആയിരുന്നു. 400 കൊല്ലം മുൻപ്  മാറ്റി സ്ഥാപിച്ചു എന്ന് ഐതിഹ്യം പ്രധാനമൂർത്തിയായി വീരഭദ്രനെ  പ്രതിഷ്ഠിച്ചു അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്  ഇവിടെനിന്നും 2  കിലോമീറ്റര് അകലെ സുവര്ണവല്ലി ക്ഷേത്രം ഇത് ഹവിക്ക്  ബ്രാഹ്‌മണരുടെ ക്ഷേത്രമാണ്   

2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

അരയൻകാവ് ക്ഷേത്രം എറണാകുളം ജില്ല

 അരയൻകാവ് ക്ഷേത്രം എറണാകുളം ജില്ല

=============================================================


എറണാകുളം ജില്ലയിലെ അരയങ്കാവിൽ. ആമ്പല്ലൂർ പഞ്ചായത്ത് .മുളന്തുരുത്തി -തലയോലപ്പറമ്പ്  റൂട്ടിൽ. പ്രധാനമൂർത്തി ഭദ്രകാളി .അഞ്ചര അടിയോളം ഉയരമുള്ള ദാരു വിഗ്രഹം . ചാന്താട്ടമുണ്ട് വടക്കോട്ടു ദർശനം .തന്ത്രി മനയത്താറ്റ് മന. രണ്ടു നേരം പൂജയുണ്ട്  ഉപദേവതമാർ അയ്യപ്പൻ, ശിവൻ, നാഗയക്ഷി  മേടം അഞ്ചിന് കൊടികയറി  പത്തിന് ആറാട്ടു .കൂടാതെ മീനത്തിലെ പൂരം ഉത്സവം പൂരത്തിന്റെ നാലു ദിവസങ്ങളിൽ  ഗരുഡൻ തൂക്കം . അലങ്കരിച്ചു തൂക്കച്ചാടിൽ ഗരുഡന്റെ വേഷമണിഞ്ഞു നർത്തകൻ കയറും തൂക്കക്കാരന്റെ പുറത്ത് രണ്ടു ചൂണ്ട കോർത്ത്  ചാടിന്മേൽ കെട്ടി തൂക്കും ഈ ചാടുമായി ക്ഷേത്ര പ്രദിക്ഷണവും ഉണ്ടാകും . ദാരിക വധത്തിനു ശേഷം രക്ത ദാഹം തീരാത്ത  കാളി കലി  തുള്ളി നിന്നപ്പപ്പോൾ മഹാവിഷ്ണു അയച്ച ഗരുഡന്റെ ഏതാനും തുള്ളി രക്തം കിട്ടിയ ഉടൻ കലി അടങ്ങി  എന്ന് ഐതിഹ്യം .തൂക്കം നടക്കുമ്പോൾ  ഭഗവതിയെ പുറത്തേയ്ക്കു എഴുന്നള്ളിയ്ക്കും .മുൻപ് പൂരം കഴിഞ്ഞാൽ ഏഴ് ദിവസം വഴിപാടു എടുത്തിരുന്നില്ല .ഏഴാം ദിവസം ഗുരുതി, കൊഴവെട്ടു മുടിയേറ്റവും  ഉണ്ടാകും മീനത്തിലെ ആയില്യത്തിന് ചതുശ്ശതം നേദ്യമുണ്ട് ..100 നാളികേരം 100 നാഴി അരി ,100 പലം ശർക്കര  100  കദളി പഴം ,തുലാത്തിലും വൃശ്ചികത്തിലും ഇടിപൂരം .ക്ഷേത്രത്തിനു മുന്നിൽ വച്ച് അരിയിടിച്ചു നേദിയ്ക്കൽ ..ഇത് പൊങ്ങിലിടി എന്ന ആചാരത്തിൽ നിന്നും വന്നതായി പറയുന്നു. പുതുവാമന വക ക്ഷേത്രമാണു .പുല്ലരിയുന്ന  അരയസ്ത്രീ വാൾ 

സ്വയംഭൂ ശിലയിൽ തട്ടി രക്തം വന്നു ചൈതന്യം കണ്ടെത്തിയെന്നും  കുമ്പളം ഭാഗത്തെ അരയൻമ്മാരുടെതായിരുന്നു  ഈ ക്ഷേത്രം ഇത് നടത്തിക്കൊണ്ടു പോകുവാൻ നിവൃത്തിയില്ലാതെ  വന്നപ്പോൾ പുതുവാമന നമ്പൂതിരിയ്ക്കു നൽകിയെന്നും ഐതിഹ്യം .സംഘ കളിക്കാരായ നാലുപാദം നമ്പൂതിരിമാർ മരത്തിനു ചുവട്ടിൽ വച്ച വാൾ ഉറച്ചു പോയി  എന്നും അവിടെ ദേവി ചൈതന്യം കണ്ടെത്തിയെന്നും മറ്റൊരു ഐതിഹ്യം 



2021, ഫെബ്രുവരി 13, ശനിയാഴ്‌ച

പറമ്പത്ത് കാവ് മലപ്പുറം ജില്ല




 പറമ്പത്ത് കാവ് മലപ്പുറം ജില്ല

======================================================


മലപ്പുറം ജില്ലയിലെ ഇരുമ്പളിയം പഞ്ചായത്തിൽ .വളാഞ്ചേരിയിൽ നിന്നും കൊപ്പം റൂട്ടിൽ മൂന്നു കിലോമീറ്റര് അകലെ . കൊട്ടാരം ജംഗ്ഷൻ തെക്കു ഭാഗത്ത് എട്ടു ഏക്കർകാവിലാണ് ഈ ക്ഷേത്രം .മൂന്നു പ്രധാന മൂർത്തികൾ ദുർഗ്ഗയും ,കാളിയും ഭദ്രകാളിയും ദുർഗ്ഗ സ്വയം ഭൂ ചെറിയ കുഴിയാണ് പാതാള ദുർഗ്ഗ എന്നും സങ്കല്പമുണ്ട് ദുർഗ്ഗയും കാളിയും പടിഞ്ഞാറോട്ടും ഭദ്രകാളി വടക്കോട്ടും ദർശനം .ഒരു നേരം മാത്രം പൂജ. തന്ത്രി അഴകത്ത് കുടുംബത്തിലെ അവസാനത്തെ വെള്ളിയാഴ്ച വേല . ആനപാടില്ലന്നു ചിട്ടയുണ്ട് .പുലയർ, ചെറുമർ ,മണ്ണാൻ ,തീയർ എന്നിവരുടെ കാളകളി മയിലാട്ടം കോൽക്കളി, പുള്ളിപ്പുലികളും ഉണ്ടാകും .25 ജോഡി കാളകൾ എത്തും മീനത്തിലെ ആദ്യ ചൊവ്വാഴ്ച പാട്ടുണ്ട് .മൺകലത്തിൽ ചോറ് വച്ച് നേദിയ്ക്കുക എന്നൊരു വഴിപാട് ഇവിടെയുണ്ട് മൺകലം പൊട്ടരുത് എന്നാണ് ചൊല്ല് .പൊട്ടിയാൽ ദോഷമാണ് എന്നൊരു ചൊല്ലുണ്ട് മൺകലം അല്ലെങ്കിൽ പൊൻകലം എന്നാണ് ചൊല്ല് ഈ ക്ഷേത്രത്തിലെ മഞ്ഞകലം ഉടയ്ക്കുക എന്ന ശത്രു സംഹാരം മുൻപ് പ്രസിദ്ധമായിരുന്നു .ക്ഷേത്രത്തിലെ മറ്റു നേദ്യങ്ങൾ കഴിഞ്ഞു അവസാനമാണ് ഇത് നേദിച്ചിരുന്നത്. കാരാ ഭഗവതിയ്ക്കാണ് (ഭദ്രകാളി) ഈ നേദ്യം .മൂന്നു പ്രദിക്ഷണം വെച്ച ശേഷമാണ് ഇത് പൊട്ടിയ്ക്കുക ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് വിഷ്ണു ക്ഷേത്രവും കിഴക്കു ഭാഗത്ത് ശിവക്ഷേത്രവും ഉണ്ട്. മീനത്തിലെ പാട്ടു ദിവസം ശിവന്റെ സ്ഥാനമായ ആൽത്തറയിൽ ഉപ്പില്ലാത്ത അടയും നാളികേര കഷ്ണവും നേദിയ്ക്കും. ദാരികന്റെ എല്ലും മാംസവും എന്നാണു വിശ്വാസം . മഠത്തിൽ നായരുടെ ക്ഷേത്രമെന്നാണ് പഴമ. പിന്നീട് മൂത്തേടത്ത് മന . ഇപ്പോൾ കമ്മിറ്റി .

2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

വരാപ്പുഴ വരാഹ ക്ഷേത്രം എറണാകുളം ജില്ല

 വരാപ്പുഴ വരാഹ ക്ഷേത്രം എറണാകുളം ജില്ല



വരാപ്പുഴ വരാഹ ക്ഷേത്രം എറണാകുളം ജില്ല
=========================================

എറണാകുളം ജില്ലയിലെ വാരാപ്പുഴയിൽ പ്രധാനമൂർത്തി വരാഹം .എറണാകുളത്തുനിന്നും ഏകദേശം 26 കിലോമീറ്റർ അകലെയാണ് ചെറായി. ഗ്രേറ്റർ വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തിൽ കടലിൽ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്.1341ലെ പ്രളയത്തെ തുടർന്ന്‌ രൂപം കൊണ്ട വൈപ്പിൻ ദ്വീപിലെ ചെറിയ പട്ടണമാണ്‌ ചെറായി. ഉപദേവത ഹനുമാൻ ഗണപതി .കിഴക്കോട്ടു ദർശനം .ഗോവയിൽ നിന്നും എത്തിയ ഗൗഡ സാരസ്വതരിലെ വ്യവസായ പ്രമുഖരിൽ ഒരാളായ ബാറാമ്പള്ളി എന്ന വരാപ്പുഴ ഗ്രാമം പറവൂർ രാജാവിൽ നിന്നും വിലയ്ക്ക് വാങ്ങി .ഈ ഗ്രാമത്തിലുണ്ടായിരുന്ന നരസിംഹത്തെ ഗൗഡ സാരസ്വതരുടെ മത ഗുരു മുൽ ക്കിയിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചു .പകരം അവിടത്തെ വരാഹമൂർത്തി യുടെ വിഗ്രഹം ഇവിടെയും കൊണ്ടുവന്നു പ്രതിഷ്ഠ നടത്തി എന്ന് പുരാവൃത്തം 1127 ൽ ഇവിടെ പുനഃപ്രതിഷ്ഠ നടത്തിയിരുന്നു ഇവിടത്തെ രഥോത്സവം പ്രസിദ്ധമാണ്‌. ക്ഷേത്രത്തിനു ചുറ്റും നിർമിച്ചിരിക്കുന്ന റെയിലിലൂടെയാണ്‌ കൊത്തുപണികളോടെ നിർമിച്ചിട്ടുള്ള രഥത്തിൽ ഭഗവാനെ എഴുന്നള്ളിക്കുന്നത്‌. ഭക്തരാണ്‌ ഉത്സവകാലത്ത്‌ രഥമുരുട്ടുക. ഇവിടെത്തെ വെള്ളി പല്ലക്കും പ്രസിദ്ധമാണ്‌. വർഷത്തിൽ രണ്ടു പ്രാവശ്യം ഇവിടെ ഉത്സവം. ഈ ക്ഷേത്രത്തിണ്റ്റെ മുന്നിലെ ജംഗ്ഷനാണ്‌ ചെറായിയുടെ ഹൃദയമായ ദേവസ്വംനട ജംഗ്ഷൻ. ഈ ക്ഷേത്രത്തിനു വടക്കു ഭാഗത്ത് വലിയ വീട്ടുകാരുടെ ജയദുർഗ്ഗക്ഷേത്രവുമുണ്ട് .

പുറക്കാട് വേണുഗോപാലസ്വാമി ക്ഷേത്രം

 

പുറക്കാട് വേണുഗോപാലസ്വാമി ക്ഷേത്രം


പുറക്കാട് വേണുഗോപാലസ്വാമി ക്ഷേത്രം
========================================

ആലപ്പുഴജില്ലയിലെ പുറക്കാട് .നാഷണൽ ഹൈ വേയ്ക്കു കിഴക്കു വശത്ത് .ഗോവയിൽ നിന്നും ചെമ്പകശ്ശേരി രാജാവിന്റെ തുറമുഖമായിരുന്ന പുറക്കാട് വന്നിറങ്ങിയ ഗൗഡസാരസ്വത ബ്രാഹ്മണർ പണിതീർത്ത ക്ഷേത്രം . ഇവിടെ വന്നിറങ്ങിയ ഗൗഡസാരസ്വതരിൽ കച്ചവട പ്രമുഖൻ ഏഴ് കപ്പലുകളുള്ള ജാനർദ്ദന പൈ ആയിരുന്നു 1655 നും 1660 നും മദ്ധ്യേ ആണ് മൂലക്ഷേത്രം പ്രതിഷ്ഠിച്ചത് .അമ്പലപ്പുഴ രാജാവിന്റെ സഹായത്തോടെ പണിതീർത്ത ക്ഷേത്രത്തിൽ ജീർണ്ണോദ്ധാരണ പ്രതിഷ്ഠ എ .ഡി 1706 ൽ . പ്രധാന മൂർത്തി വേണുഗോപാലൻ .ഇടതും വലതും ലക്ഷ്മി ദേവിയും ഭൂദേവിയും ഉപദേവത ലക്ഷ്മി ദേവി ,ഗണപതി ഹനുമാൻ ഗരുഡൻ നാഗകന്യക ബ്രഹ്മരക്ഷസ്സ് ഭൈരവൻ ,ശിവൻ കൂടാതെ കുണ്ഡല ഗോസായിയുടെ (യോഗീശ്വരൻ)സമാധിപീഠവുമുണ്ട്

ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രം

 



ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രം 

================================================================


ആലപ്പുഴയിൽ ശക്തന്റെ  ഭരണകാലത്ത് കൊച്ചിയിൽ നിന്നും കൊണ്ടുവന്ന വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ തിരുവതാംകൂർ മഹാരാജാവ് പണി തീർത്തുകൊടുത്ത ക്ഷേത്രമാണിത് .ഇതിനു വേണ്ടി 57  മുറി പുരയിടം വിലയ്‌ക്കെടുക്കുകയും പണിയ്ക്കാവശ്യമായ തടിയും പണവും പണ്ടാരവകയിൽ നിന്നും നൽകുകയും ചെയ്തിരുന്നു. 1852  ൽ മെയ് മാസത്തിലാണ് പഴയ തിരുമല ക്ഷേത്രത്തിലെ അഗ്രശാലയിൽ നിന്നും  വെങ്കിടാചലപതി  മഹാലക്ഷ്മി നരസിംഹമൂർത്തി  എന്നിവരുടെ വിഗ്രഹങ്ങൾ കൊണ്ടുവന്നു ഇവിടെ പ്രതിഷ്ഠിച്ചത് ഇവരുടെ മതഗുരുസ്വാമി ഭുവനേന്ദ്ര തീർത്ഥയാണ്‌ പ്രതിഷ്ഠാകർമ്മം നിർവഹിച്ചത് .1853 ഫെബ്രുവരി 7 നു അർധരാത്രി കൊച്ചി രാജാവിന്റെ ഒത്താശയോടെ ഗൂഢമായി ആസൂത്രണം ചെയ്ത പരിപാടിയനുസരിച്ചു  ക്ഷേത്രത്തിലെ വിഗ്രഹം കൊച്ചിയിലേയ്ക്ക് ഒളിച്ചു കടത്തി .വിഗ്രഹം കൊച്ചിയിലെ 

ഗൗഡ സാരസ്വത ബ്രാഹ്‌മണർക്കു അവകാശപ്പെട്ടതാണെന്ന്  വിധിച്ചതിനാൽ പുതിയ വിഗ്രഹം നിർമിച്ചു 50 വര്ഷങ്ങള്ക്കു ശേഷം 1078 ഇടവത്തിലെ മകയിരം   നാളിൽ സ്വാമി വരദേന്ദ്ര തീർത്ഥ  പുനഃപ്രതിഷ്ഠ നടത്തി 

പ്രധാന മൂർത്തി ലക്ഷ്മി ദേവി ഭൂദേവീ സമേതനായ  വെങ്കിടാചലപതിയാണ് .കൂടാതെ ലക്ഷിദേവിയെ ഇടത്തെ തുടയിലിരുത്തിയ നരസിംഹമൂർത്തിയും അനന്ത ശയനവും  പ്രധാന ശ്രീകോവിലിലുണ്ട് ഉപദേവൻ ഹനുമാൻ ഗരുഡൻ ഗണപതി 


: രാമായണം ചിത്രരൂപത്തിൽ കാണണമെങ്കിൽ അനന്തനാരായണപുരം തിരുമല ക്ഷേത്രത്തിൽ എത്തിയാൽ മതി. പഴമയുടെ പ്രൗഢിയോ‍ടെ രാമായണ മാഹാത്മ്യം ചുവർചിത്രങ്ങളിലൂടെ ആസ്വദിക്കാമെന്നതാണ് ഇവിടുത്തെ സവിശേഷത. ഗൗഢസാരസ്വതരുടെ ആലപ്പുഴയിലെ പ്രധാന ക്ഷേത്രമാണിത്. 166.വർഷത്തോളം പഴക്കമുള്ള ചുവർചിത്രങ്ങളാണ് ക്ഷേത്ര നാലമ്പലത്തിന്റെ ഭിത്തികളിലുള്ളത്. ആകെയുള്ള 127 ചുവർചിത്രങ്ങളിൽ 118 ഉം രാമായണ കഥയുമായി ബന്ധപ്പെട്ടവ. 19-ാം നൂറ്റാണ്ടിൽ രചിച്ചവയാണ് ചിത്രങ്ങൾ എന്നാണ് കരുതുന്നത്.1852-ൽ സ്വാതി തിരുനാളിന്റെ അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിലായിരുന്നു ക്ഷേത്രനിർമാണം. അക്കാലത്തു തന്നെ ചിത്രങ്ങളുംരചിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ.......

രാമായണത്തിന്റെ സാരാംശം ചോരാതെയാണ് ചിത്രങ്ങളുടെ രചന. ശൈവ ചാപഭംഗം, പരശുരാമപരാക്രമം, ഹനുമദ്‌സംവാദം, സേതുബന്ധനം,രാമരാവണയുദ്ധം, പട്ടാഭിഷേകം തുടങ്ങി രാമായണത്തിലെ എല്ലാ മുഹൂർത്തങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്....ഇവയുടെ ചുവട്ടിൽ ചതുര ലിപിയിൽ കഥാസാരവും നൽകിയിട്ടുണ്ട്. ഹനുമാന് പതിനേഴ് ഇടങ്ങളിൽ വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.......

നര സിംഹസ്വാമി ക്ഷേത്രത്തിൽ രാമായണ ചുവർചിത്രങ്ങൾ എങ്ങനെ വന്നുവെന്ന് സംശയിക്കുന്നുണ്ട്. രാമന്റെ ജീവിതവുമായി ഗൗഡസാരസ്വതർ ചേർന്ന്.നിൽക്കുന്നതാവാം ഇങ്ങനെയൊരു സൃഷ്ടിക്കു പ്രേരണയായതെന്നാണ് ചുവർ ചിത്രകലാ ഗവേഷകരുടെ അഭിപ്രായം.......


ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. പ്രാഥമിക നിരീക്ഷണത്തിൽ ചിത്രരചനയിലെ തുടക്കക്കാരനാണ് ഇതു വരച്ചതെന്നാണ്.നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. നിറങ്ങളുടെ ഉപയോഗങ്ങളെല്ലാം ശരിയായി നിർവഹിക്കപ്പെട്ടിട്ടുണ്ട്. കല്ലുകൾ അരച്ചുള്ള നിറക്കൂട്ടാണിത്. ഓരോചുവർചിത്രങ്ങളുടെ താഴെയുള്ള ലിപികൾ വട്ടെഴുത്തിന് മുൻപുള്ളവയാണ്. ചതുരവടിവിലുള്ള മലയാളം ആണിത്......


2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഹൈന്ദവ പ്രശ്നോത്തരി

 ഹൈന്ദവ പ്രശ്നോത്തരി

=================================================



അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?------------ ഉലൂപി




ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? -----നാഗദൈവങ്ങളെ


സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?  ------------             ചിത്രകൂടക്കല്ല്


ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത്?.--------------- 

        ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം


ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത്?----------- സ്യമന്തകം



ദ്രോണര്‍ ആരുടെ പുത്രനാണ്?---------------- ഭരദ്വാജ മഹര്‍ഷിയുടെ.


ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത്?-------------- സൂര്യന്


വ്യാസന്റെ മാതാവ് ആരു?--------------- സത്യവതി


ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത്‌?---------------- പുരോചനന്‍


നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?------- സരസ്വതി


ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?------------------ നാഗപഞ്ചമി


ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്? ----------------------വാസുകിയെ


ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?----------- നാഗപ്പത്തി വിളക്ക്


കൃഷ്ണദ്വൈപായനന്‍ ആര്? ആ പേര് എങ്ങനെ കിട്ടി?----------------- വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി


ചതുര്‍ദന്തന്‍ ആര്? ഐരാവതം – ഇന്ദ്രവാഹനം ,------------------- നാല് കൊമ്പുള്ളതിനാല്‍


ഹാലാഹലം എന്ത്? എവിടെനിന്നുണ്ടായി? ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി

.

 പുരാരി ------------------                 ആരാണ്? ആ പേര് എങ്ങനെ കിട്ടി? ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍



പുരാണങ്ങള്‍ എത്ര? ഏതെല്ലാം? ----------------പുരാണങ്ങള്‍ പതിനെട്ട് - ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാര്‍ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവര്‍ത്ത‍, ലിംഗ, വരാഹ, സ്കന്ദ, വാമന, കൂര്‍മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണങ്ങള്‍


വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം?----------------- പരാശരനും സത്യവതിയും


പഞ്ചമവേദം എന്ന് പറയുന്നത് ഏത്?------------------ മഹാഭാരതം , 

എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍


പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ്? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട്?---------------- അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ


യുഗങ്ങള്‍ എത്ര? . ഏതെല്ലാം?------------ യുഗങ്ങള്‍ നാല് – കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം

ശ്രീകൃഷ്ണന്റെ ഗുരു ആരാണ്?----------------- സാന്ദീപനി മഹര്‍ഷി


നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര്?------------------ മേല്‍പത്തൂര്‍ നാരായണഭട്ടതിരി


എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്?------------------ 34


ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?----------------------- ഭഗവദ്ഗീത


ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിൽപികൾ ക്ഷേത്ര വിഗ്രഹം നിർമ്മിക്കുന്നത്?  

                                          --------------------------------                       സ്ഥാപത്യശാസ്ത്രം


സഹദേവന്റെ ശംഖിന് പറയുന്ന പേരെന്ത്? -----------------------മണിപുഷ്പകം


കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമാണെന്നാണ് സങ്കല്പം?----------------------------- വേദങ്ങൾ


ക്ഷേത്രത്തിലെ ഉത്സവത്തിന് കോടി കയറുമ്പോൾ മാവിലയോടു കൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്?----------------- ആലില


വജ്രായുധം നിർമ്മിച്ചത് ആരാണ്?--------------- വിശ്വകർമ്മാവ്‌


ഭരതന്റെ പുത്രന്മാർ ആരെല്ലാം? ---------------------തക്ഷകൻ , പുഷ്കലൻ


തൃമധുരത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം?-------------------------------- തേൻ , കദളി , കൽക്കണ്ടം


തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ്?--------------- രാജരാജ ചോളൻ ഒന്നാമൻ


സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴു തൂണുകളുള്ള ക്ഷേത്രമേത്? --------------------------------മധുര മീനാക്ഷി ക്ഷേത്രം


നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു? -----------------------------സരസ്വതി


മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ പൂർണ്ണാവതാരം ഏതാണ്? ----------------------------ശ്രീകൃഷ്ണൻ


പഞ്ചബാണാരി ആരാണ്? --------------------------പരമശിവൻ


കൊങ്കണ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രമേത്?----------------------------- തിരുപ്പതി


ഒറ്റ തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?------------------------------------------ മഹാവ്യാധി


ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നഗങ്ങളിൽ ഏത് പേരിലറിയപ്പെടുന്നു?---------------------- ശേഷൻ


ബുദ്ധിയുടെ വൃക്ഷമേത്?--------------------------- അരയാൽ


ഏത് ദേവിയുടെ അവതാരമാണ് തുളസിചെടി?------------------------------------ ലക്ഷ്മി ദേവി


മൂന്നു മുഖമുള്ള രുദ്രാക്ഷം ഏത് പേരിലറിയപ്പെടുന്നു?--------------------------------- അനല


മദ്ധ്യാരണ്യം ക്ഷേത്രം പാലക്കാട് ജില്ല

 


മദ്ധ്യാരണ്യം  ക്ഷേത്രം പാലക്കാട് ജില്ല

======================================================================


പാലക്കാട് ജില്ലയിലെ തേനാരിയിൽ .എലപ്പുള്ളി പഞ്ചായത്തിൽ .എലപ്പുള്ളിപ്പാറ ജംഗ്ഷനിൽ നിന്നും ഒരുകിലോമീറ്റർ യാഥാർത്‌ഥ മദ്ധ്യാരണ്യം  ക്ഷേത്രം . തകർന്നു കിടക്കുകയാണ്  ഇതിന്റെ കീഴേടമായ 

രാമതീർത്ഥ്മാണ് ഇപ്പോൾ മദ്ധ്യാരണ്യം  എന്നറിയപ്പെടുന്നത് .തകർന്നു കിടക്കുന്ന  മദ്ധ്യാരണ്യം  ക്ഷേത്ര ത്തിൽ വലിയ ലിംഗമാണ് കൂടാതെ ബ്രഹ്മാവും വിഷ്ണുവും മറ്റു ഉപദൈവങ്ങളും ഉണ്ടായിരുന്നു എന്ന് പഴമ .108  ശിവാലയങ്ങളുടെ മദ്ധ്യത്തിലുണ്ടായിരുന്ന ക്ഷേത്രമായിരുന്നു. ഇതെന്നും ഐതിഹ്യമുണ്ട് . പടയോട്ടക്കാലത്ത് തകർക്കപ്പെട്ടതാണെന്നു  കരുതുന്നു. ഇതിനടുത്ത് തൃക്കുമിഴി ക്ഷേത്രത്തിലും  പീഠം മാത്രമേയുള്ളു. ഇവിടെ കൊടുങ്ങല്ലൂർ അമ്മയുടെ സഹോദരിയാണെന്ന്  ഐതിഹ്യം  രാമതീർത്ഥം ക്ഷേത്രത്തിൽ രണ്ടു പ്രധാനമൂർത്തികൾ ഉണ്ട്. ശ്രീരാമനും ലക്ഷ്മണനും .ഒരേപീഠത്തിലാണ് .സർപ്പഫണത്തിൽ നിൽക്കുന്ന  രീതിയിലാണ് .കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട്. ഉപദേവതാ ഗണപതി ,ഹനുമാൻ ശ്രീരാമപാദു കങ്ങൾ  ഗരുഡൻ (ഗരുഢനല്ല ജടായു ആണെന്ന് ഒരു വിശ്വസം  ) തുലാവാവും, കർക്കിടകവാവും  ഈ ക്ഷേത്രത്തിൽ പ്രധാനമാണ്   . പഴയ  സാങ്കേതികവിദ്യയുടെ മകുടോദാഹരണമുണ്ട് രാമതീർത്ഥം .ക്ഷേത്രത്തിനു മുന്നിലുള്ള തീർത്ഥത്തിൽ ഭൂനിരപ്പിൽ നിന്നും നാലടിയോളം ഉയരത്തിൽ വെള്ളമുണ്ടാകും   ടാങ്കിൽ കെട്ടി നിറുത്തിയതാണെന്നു സംശയിച്ച് പോകും .തീർത്ഥം  നിറഞ്ഞാൽ കാളയുടെ വായിലൂടെ വെള്ളം പുറത്തേയ്ക്കു ഒഴുകും .ഈ .തീർത്ഥത്തിലെ 

വെള്ളത്തിനു ഒരേ നിരപ്പ്  ക്ഷേത്രപരിസരത്ത് നിറയെ കുഴൽ കിണറുകൾ വന്നതിനാൽ കാളയുടെ വായിലൂടെ വെള്ളം വരുന്നത്  ചിലപ്പോൾ നിലയ്ക്കും തമിഴ് സാഹിത്യത്തിലെ പൊറൈനാടാണ് പാലക്കാട് .പോരായ്‌ നാടിന്റെ ഭരണാധിപനായിരുന്ന പൊറൈയ്‌ന്റെ തലസ്ഥാനം തേനാരിയിൽ ആയിരുന്നു എന്ന് പുരാവൃത്തമുണ്ട്   അദ്ദേഹത്തിന്റെ കാലത്തെ ക്ഷേത്രങ്ങളായിരിയ്ക്കണം മദ്ധ്യാരണ്യവും രാമതീര്തഥവും 

 ഈ രാജവംശത്തിലെ  അവസാനത്തെ ഏക യുവതിയെചേരചക്രവർത്തിയുടെ  പുത്രൻ  വിവാഹം കഴിച്ചു എന്നും അതോടെ  പൊറൈയ്‌ നാട്  ചേര സാമ്രാജ്യത്തിന്റെ  ഭാഗമായെന്നും ചരിത്ര വീക്ഷണം 

മഴൂർ ധർമ്മി കുളങ്ങര ക്ഷേത്രം കണ്ണൂർ ജില്ല

 


മഴൂർ ധർമ്മി കുളങ്ങര ക്ഷേത്രം കണ്ണൂർ ജില്ല

======================================================================

കണ്ണൂർ ജില്ലയിലെ മഴൂരിൽ. തളിപ്പറമ്പ് -ശ്രീകണ്ഠാപുരം  റൂട്ടിലെ കരിമ്പത്ത് നിന്നും രണ്ടുകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ബലരാമൻ കിഴക്കോട്ടു ദർശനം .നിത്യപൂജയുണ്ട് കുംഭം 22  മുതൽ മീനം 6  വരെ ക്ഷേത്രം അടച്ചിടും തളിപ്പറമ്പ് തൃച്ചംമ്പര  ക്ഷേത്രത്തിലുള്ള സഹോദരൻ  ശ്രീകൃഷ്ണനെ കാണാൻ കുംഭം 22  നു നൃത്തം കഴിഞ്ഞു പോകും. അവിടുത്തെ ഉത്സവം കഴിഞ്ഞേ തിരിച്ചു വരികയുള്ളു.തന്ത്രിപൂന്തോട്ടത്തിൽ  

പുടവർ .ഉപദേവത ഗണപതി, പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം  തളിപ്പറമ്പ് ഗ്രാമത്തിലെ ബാലരാമക്ഷേത്രമാണ് .മഴൂർ പുതുക്കുടി ഇല്ലം  വകയായിരുന്നു സൗത്ത് കാനായിലെ ശിവാലിക് ബ്രാഹ്മണരായ കേക്കുനാർ   ഇല്ലക്കാരുടെ കുടുംബദേവതയാണ് ഈ ബലരാമൻ 

2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

 മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം


മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
===================================

കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായാണ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. ആയിരത്തി മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് വിശ്വാസികളുടെ ഇടയില്‍ പ്രത്യേക സ്ഥാനമാണുള്ളത്. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനായ നവനീത കൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ രികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് ഇവിടുത്തെ കൃഷ്ണനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്.

ആശ്രയിച്ചാൽ കൈവിടില്ല

കൃഷ്ണ പ്രതിഷ്ഠകളിൽ അത്ര സാധാരണമല്ലാത്ത നവനീത കൃഷ്ണന്‍ തന്നെയാണ് ഇവിടുത്തെ ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കണ്ട് സങ്കടം പറയുവാനും പ്രാര്‍ഥിക്കുവാനും ഒക്കെ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് കൃഷ്ണനെ ഇവിടുള്ളവർ പറയുന്നത്.

1300 വർഷം പഴക്കം ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഇല്ലെങ്കിലും കഥകൾ ധാരാളമുണ്ട് ഇതിനെക്കുറിച്ച് പറയുവാൻ. നൂറ്റാണ്ടുകള്‍ക്കു മുൻപ് ഇടശ്ശേരി കുടുംബത്തിന്റെ വകയായിരുന്നുഈ ക്ഷേത്രം. ഒരിക്കൽ ഈ ഭൂമി വൃത്തിയാക്കുമ്പോൾ അവിടുത്തെ പണിക്കാരിലൊരാൾ ഭൂമിക്കടിയിൽ നിന്നും ഒരു പ്രതിമ കണ്ടെത്തി. അയാളുടെ കൈ തട്ടി അതിൽ നിന്നും രക്തം ഒലിക്കുന്നത് കണ്ടപ്പോൾ പ്രതിമയുമെടുത്ത് അയാൾ വേഗം ഇടശ്ശേരി കുടുംബത്തിലേക്ക് പോയി. പിന്നീട് ഇതിന്റെ കഥ തിരഞ്ഞപ്പോൾ ജ്യോതിഷികൾ ഇത് വെണ്ണയ്ക്കായി കൈ നീട്ടി നിൽക്കുന്ന കൃഷ്ണന്റെ രൂപമാണെന്നു തീർച്ചപ്പെടുത്തി. കൂടാതെ അതൊരു ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കണമെന്നും തീരുമാനമായി. പിന്നീട് അവിടുത്തെ രാജാവിന്റെ സഹായത്തോടെ ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് കൃഷ്ണനെ അവിടെ പ്രതിഷ്ഠിച്ചു. ആ വിഗ്രഹം ഭൂമിക്കടിയിൽ നിന്നും കണ്ടെത്തിയ ആദിച്ചൻ എന്നയാളെ കേരളാദിച്ചൻ എന്ന പട്ടവും കരമൊഴിവാക്കിയ ഭൂമിയും ഒക്കെ നല്കി ആദരിക്കുകയും ചെയ്തു. ഊരാളശ്ശേരി എന്നാണ് അദ്ദേഹത്തിന്റെ കുടുംബം അറിയപ്പെടുന്നത്. 1300 ൽ അധികം വർഷം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം നൂറ്റാണ്ടുകൾക്കു മുൻപ് ഇടശ്ശേരി കുടുംബം വക ആയിരുന്നു. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം.

പടയാളികൾ കാവൽ നിൽക്കുന്ന സ്തംഭം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായി പ്രത്യേക സവിഷേതകൾ ഉള്ള സ്തംഭ വിളക്ക് സ്ഥിതി ചെയ്യുന്നു. വിളക്കിനു ചുറ്റുമായി ആയുധധാരികളായ പടയാളികൾ കാവൽ നിൽക്കുന്ന രീതിയിലാണ് വിളക്ക് നിർമിച്ചിരിക്കുന്നത്. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഉണ്ടാക്കിയ സമാധാന - സൗഹൃദ ഉടമ്പടി ഒപ്പ് വെച്ചത് മാവേലിക്കരയിൽ വെച്ചായിരുന്നു. "മാവേലിക്കര ഉടമ്പടി" എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ ഉടമ്പടിയോടനുബന്ധിച്ചു പണികഴിപ്പിക്കപ്പെട്ടിട്ടുള്ളതാണ് കിഴക്കേ നടയിലെ ഈ സ്തംഭവിളക്ക്. AD 1753 ഓഗസ്റ്റ് 15 ന് ആയിരുന്നു ചരിത്ര പ്രസിദ്ധമായ ഈ ഉടമ്പടി. ഗരുഡ വാഹന എഴുന്നള്ളത്തു കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വാകച്ചാർത്തു നടക്കുന്ന ഏക ക്ഷേത്രം ആണിത്. കൂടാതെ ഗരുഡ വാഹന എഴുന്നള്ളത്തു നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.

ക്ഷേത്രത്തിനു പുറത്തെ ബുദ്ധൻ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്കേ നടയിൽ ക്ഷേത്രത്തിന് പുറത്ത് ശ്രീ ബുദ്ധന്റെ വലിയ വിഗ്രഹം ഉണ്ട്. ഇരിക്കുന്ന രീതിയിൽ ഉള്ളതും ഇത്രയും വലിപ്പം ഉള്ളതുമായ ബുദ്ധ വിഗ്രഹം കേരളത്തിൽ അപൂർവമാണ്. ഇത്രയും വലുപ്പത്തിലുള്ള ധ്യാനവിഗ്രഹം കേരളത്തിൽ മറ്റൊരിടത്തും കാണാൻ സാധിക്കില്ല. മാവേലിക്കരക്കാർക്ക് ബുദ്ധൻ പുത്രച്ചൻ ആണ്. ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു.
വിഷ്ണുവിന്റെ സാന്നിധ്യമുള്ള കോട്ടയ്ക്കകം രാമയ്യൻ ദളവയുടെ ഭരണകാലത്തു മാവേലിക്കരയിൽ ഒരു കോട്ട നിർമിച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ കോട്ടക്കുള്ളിലാവുകയും ഈ സ്ഥലത്തിന് കോട്ടയ്ക്കകം എന്ന പേര് വരികയും ചെയ്തു. AD 1809 ൽ മെക്കാളെ ഈ കോട്ട തകർക്കുകയുണ്ടായി. കോട്ട തകർക്കപ്പെട്ടെങ്കിലും ഈ പ്രദേശം ഇപ്പോഴും കോട്ടയ്ക്കകം എന്നാണ് അറിയപ്പെടുന്നത്. അമ്പലം ഉൾപ്പെടുന്ന കോട്ടയ്ക്കകം പ്രദേശം വിഷ്ണു സാന്നിധ്യമുള്ള പുണ്യ ഭൂമിയായി കണക്കാക്കപ്പെടുന്നു. ആയിരം ആളുകൾക്കുള്ള ഊട്ടുപുര ആയിരം ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിനുള്ളതാണ് ഇവിടുത്തെ ഊട്ടുപുര. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപത്തിനായി പോകുന്ന ബ്രാഹ്മണ പണ്ഡിതന്മാർക്കായി രാജഭരണ കാലത്ത് നിർമിച്ചതാണ് ഈ ഊട്ടുപുര.
ഗുരുവായൂരപ്പനും മാവേലിക്കരയും ശ്രീ ഗുരുവായൂരപ്പന് കുറച്ചു കാലങ്ങളോളും ആതിഥ്യം നല്കിയ നാടുകളിലൊന്നു കൂടിയാണിത്. AD 1789 ൽ ടിപ്പുവിന്റെ ആക്രമണങ്ങളിൽ നിന്നും ഗുരുവായൂരപ്പന്റെ വിഗ്രഹത്തെ സംരക്ഷിക്കാൻ സാമൂതിരി രാജാവിന്റെ നിർദേശപ്രകാരം വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിലേക്കും തുടർന്ന് അവിടെ നിന്നും മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും മാറ്റുകയുണ്ടായി. മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചു താൽക്കാലിക ക്ഷേത്രം നിർമ്മിച്ചാണ് ഗുരുവായൂരപ്പന് പ്രതിഷ്ഠ നടത്തിയത്. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഗുരുവായൂരപ്പന്റെ വിഗ്രഹം മാവേലിക്കര നിന്നും ഗുരുവായൂരിന് കൊണ്ടുപോയെങ്കിലും ഈ ഗുരുവായൂരപ്പ ക്ഷേത്രം പ്രധാന ക്ഷേത്രത്തോട് ചേർന്ന് ഇന്നും ഇവിടെയുണ്ട്. ക്ഷേത്ര മതിലിനു പുറത്തായി ആണ് ഗുരുവായൂരപ്പൻ ക്ഷേത്രം. ഇതിന് സമീപമായി സന്താന ഗോപാല മൂർത്തി ക്ഷേത്രവും ഉണ്ട്(ഈ രണ്ടു ക്ഷേത്രങ്ങളും ദേവസ്വം ബോർഡ്‌ ന്റെ അധീനതയിൽ അല്ല ). ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗണപതി, നവഗ്രഹങ്ങൾ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.
എത്തിച്ചേരുവാൻ






ആലപ്പുഴ ജില്ലയിലാണ് മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-കായംകുളം റോഡിൽ മാവേലിക്കരയിൽ നിന്നും 2.4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരവും കെ എസ് ആർ ടി സി ഡിപ്പോ യിൽനിന്നും 300 മീറ്ററും ക്ഷേത്രത്തിലേക്കുണ്ട്.

2021, ജനുവരി 29, വെള്ളിയാഴ്‌ച

കൊണ്ടാഴി തൃത്തം തളിക്ഷേത്രം തൃശ്ശൂർ ജില്ല

 




കൊണ്ടാഴി തൃത്തം തളിക്ഷേത്രം തൃശ്ശൂർ ജില്ല

==========================================



കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ  തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിൽ കൊണ്ടാഴി ഗ്രാമത്തിലാണ് തൃത്തംതളി ശിവപാർവ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്18 1/2  തളികളിൽ ഒന്നാണിത് .   108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ട് പഴയന്നൂരുകളിൽ ഒന്നാണ് ഈ ക്ഷേത്രം (പഴയന്നൂർ ഇരവിമംഗലം ശിവക്ഷേത്രമാണ് മറ്റേത്), പക്ഷേ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊണ്ടാഴി പഞ്ചായത്തിലാണ്. കൊണ്ടാഴി തൃത്തംതളിക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ കൊണ്ടാഴി ഗ്രാമത്തിൽ നിളാനദിക്കു തെക്കായി കിഴക്കോട്ട് ദർശനം നൽകിയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.രണ്ടു നേരം പൂജയുണ്ട് തന്ത്രി പനാവൂർ .

ഐതിഹ്യം

പഴയകാലത്ത് (ചേരഭരണകാലം)കേരളത്തെ പതിനെട്ടര തളികളാക്കി വിഭജിച്ച്, ഓരോ തളിയേയും ഓരോ തളിയാതിരിമാരെ ഭരണ ഭാരമേൽപ്പിച്ചു. ഓരോ തളിയുടെ ആസ്ഥാനത്തും ഓരോ പ്രധാന തളിക്ഷേത്രവും (ശിവക്ഷേത്രവും) ഉണ്ടായിരുന്നു. ഈ പതിനെട്ടര തളികളിൽ അര തളിയുടെ കേന്ദ്രസഥാനം കൊണ്ടാഴിയിലായിരുന്നു. തൃത്തംതളി ശിവക്ഷേത്രം ഈ തളിയിലെ കേന്ദ്രക്ഷേത്രമാണ്. അതിപുരാതനമായ ഈ ശിവക്ഷേത്രം ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിനുശേഷം ഏകദേശം ഇരുനൂറിൽപരം വർഷങ്ങൾ ഈ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിങ്കല്ലുകൊണ്ടുള്ള മനോഹരമായ കൊത്തളങ്ങളും അങ്ങനെതന്നെ കിടന്നിരുന്നു. അതിനുശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രംപുനർ നിർമ്മിച്ചത്.1990 ഫെബ്രുവരി 28 മുതൽ മാർച്ചു 12 വരെയുള്ള ദിവസങ്ങളിലാണ് ഇത് പുനഃപ്രതിഷ്ഠ നടത്തിയത്.  


തൃതംതളി ക്ഷേത്ര കവാടം

പഴയ കൊച്ചി നാട്ടുരാജ്യത്തിന്റെ വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന കൊണ്ടാഴി ഗ്രാമത്തിലാണ് തൃത്തംതളിക്ഷേത്രം. പഴയക്ഷേത്രം മൈസൂർ സുൽത്താൻ ടുപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. വർഷങ്ങൾക്കു ശേഷം അടുത്തിടയാണ് ക്ഷേത്രം പുനരുദ്ധീകരിച്ചത്. ക്ഷേത്ര സംരക്ഷണത്തിനായി കൊച്ചി രാജാവിനാൽ നിർമ്മിതമായ കോട്ടയുടെ ചില അവശിഷ്ടങ്ങളും, പഴയ ക്ഷേത്രഭാഗങ്ങളും കാണുമ്പോൾ മനസ്സിലാവുന്നത് ഇവിടെ പണ്ട് വളരെ വലിയ ഒരുക്ഷേത്ര സമുച്ചയമുണ്ടായിരുന്നു എന്നാണ്.സാമൂതിരിയുടെ ക്ഷേത്രമായിരുന്നു .9 ഏക്കർ സ്ഥലമുണ്ടായിരുന്നു 


മുഖമണ്ഡപത്തോട് കൂടിയ ഇരുനിലയിൽ പണിതീർത്തിരിക്കുന്ന ചതുരശ്രീകോവിലിലാണ് പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയുള്ളത്. ചതുരശ്രീകോവിലിനു കിഴക്കുവശത്തായി നമസ്കാരമണ്ഡപവും അതിനുചുറ്റും മനോഹരമായ നാലമ്പലവും പണിതീർത്തിട്ടുണ്ട്. നാലമ്പലത്തിൽതന്നെ തിടപ്പള്ളിയും കിഴക്കുവശത്തായി ബലിക്കൽപ്പുരയും തനതുകേരളാശൈലിയിൽ നിർമ്മിച്ചിരിക്കുന്നു. അടുത്തിടയാണ് കൊടിമരപ്രതിഷ്ഠ നടത്തി ഉത്സവം കൊണ്ടാടിയത്. പാർവ്വതീക്ഷേത്രത്തിന് പടിഞ്ഞാറേഭാഗത്തായി വലിപ്പമേറിയ കുളം നിർമ്മിച്ചിട്ടുണ്ട്. പാർവ്വതിക്ഷേത്രത്തിനരികിലൂടെയാണ് ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ ഗായത്രിപ്പുഴ ഒഴുകുന്നത്.(ഇപ്പോൾ ചീരക്കുഴിപുഴ )നമ്പൂതിരി ഗൃഹങ്ങൾ കൊണ്ട് നിറഞ്ഞ ഉപഗ്രാമമായിരുന്നു  ഇതെന്നും കരുതുന്നു .

പാർവ്വതിക്ഷേത്രം

സാധാരണയായി ശിവക്ഷേത്രത്തിനകത്തുതന്നെ എതിർദിശയിലോ, അല്ലെങ്കിൽ ഉപദേവതാസ്ഥാനത്ത് ചെറിയക്ഷേത്രത്തിലോ ആണ് പാർവ്വതീ സാന്നിധ്യം കാണാറുള്ളത്. പക്ഷേ തൃത്തംതളിയിൽ പാർവ്വതിദേവിക്ക് പ്രത്യേകസ്ഥാനം നൽകി വേറെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗായത്രിപ്പുഴയുടെ തീരത്തോട്ട് മാറിയാണ് പാർവ്വതിക്ഷേത്രം. വളരെ മനോഹരമായി കേരളാശൈലിയിൽ പണിതീർത്തക്ഷേത്രമാണിത്. വട്ടശ്രീകോവിലും, നമസ്കാരമണ്ഡപവും, നാലമ്പലവും, തിടപ്പള്ളിയും എല്ലാം ഉപദേവതയായ പാർവ്വതി ക്ഷേത്രത്തിലും നിർമ്മിച്ചിട്ടുണ്ട്. ശിവക്ഷേത്രത്തിനു വടക്കുമാറിയാണ് പാർവ്വതീദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. തളിദേവനൊപ്പം തന്നെ തുല്യപ്രാധാന്യത്തോടെയാണ് ദാക്ഷായണിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്.ഉപദേവതകൾ


തൃത്തംതളി തെക്കേ നട

ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു, ഭദ്രകാളി, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, ഹനുമാൻ തുടങ്ങിയവരാണ് മറ്റ് ഉപദേവതകൾ. ശിവപുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ സാന്നിദ്ധ്യം ക്ഷേത്രത്തെ ശിവകുടുംബസ്ഥാനമാക്കുന്നു.

ഉത്സവം; താലപ്പൊലി

മീനമാസത്തിൽ നടത്തപ്പെടുന്ന പത്തുദിനം നീണ്ടുനിൽക്കുന്ന ഉത്സവം, വളരെ ഗംഭീരമായി ആഘോഷിക്കുന്നു. ഈ ഉത്സവത്തിലെ മായന്നൂർകാവ് താലപ്പൊലിയാണ് ഏറ്റവും പ്രധാന ആഘോഷം.


ശിവരാത്രി

കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ഈ ദിവസം ക്ഷേത്രത്തിൽ വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുമുണ്ടാകും. അന്ന് രാത്രി നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും.ഈ ക്ഷേത്രത്തിൽ എത്തിചേരാൻ

മായന്നൂർ കൊണ്ടാഴി റൂട്ടിൽ കൊണ്ടാഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കൊല്ലപ്പുഴ ദേവിക്ഷേത്രം ,ഇടുക്കി ജില്ല

 


കൊല്ലപ്പുഴ ദേവിക്ഷേത്രം ,ഇടുക്കി ജില്ല

=========================================================================



ഇടുക്കി ജില്ലയിൽ .ഉടുമ്പന്നൂർ പഞ്ചായത്തിൽ .തൊടുപുഴയിൽ നിന്നും തട്ടക്കുഴ വഴിയുള്ള  ചെപ്പുകുളം റൂട്ടിൽ കൊല്ലപുഴ ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി  ഭദ്രകാളി പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്  തന്ത്രി കടിയക്കോൽ .ഉപദേവത  ഗണപതി, ഭുവനേശ്വരി ഘണ്ഠാകർണൻ , മറുത ,യക്ഷി,ചാമുണ്ഡി  നാഗരാജാവ്  രണ്ടു രക്ഷസ്സുകൾ .മീനത്തിലെ പൂരവും ഉത്രവും ആഘോഷം ഗരുഡൻ തൂക്കമുണ്ട്  മലയരയന്മാരുടെ താലവുമുണ്ട് .പഴയകാലത്ത് വരിയ്ക്കപ്ലാവിന്റെ വിഗ്രഹമായിരുന്നു കോഴിവെട്ടുണ്ടായിരുന്നു   കുമാരമംഗലം കോയിക്കൽ  കാരണവരുടെ കൂടെ വന്ന ദേവി എന്ന് ഐതിഹ്യം  പന്നൂർ കുറുപ്പന്മാരുടെ കൈവശമായിരുന്നു ഈ ക്ഷേത്രം ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .ഈ ഗ്രൂപ്പിലെ  മറ്റു ക്ഷേത്രങ്ങൾ  നെല്ലിക്കാവ് ഭഗവതി ,വരിയ്ക്കത്താനം ഭഗവതി -ശാസ്താവ്,ഞാഴുകോവിൽ ശിവൻ ,ആമ്പക്കുടി ശാസ്താവ് ,ഏഴുമുട്ടം മഹാദേവൻ ,കിഴക്കേ കാവ് ഭഗവതി ,ചിലവിൽ കാഞ്ഞിരക്കോട്ട്  കലൂർ ശിവൻ  ,ശാന്തുക്കാട് ഭഗവതി, വള്ളിയാനിക്കാട്‌ ഭഗവതി ,ചന്ദനപ്പള്ളിക്കാവ് .

പനങ്ങാട്ടുകര കാർത്യായനി ക്ഷേത്രം ,തൃശൂർ ജില്ല

 

പനങ്ങാട്ടുകര കാർത്യായനി ക്ഷേത്രം ,തൃശൂർ ജില്ല 

=====================================================================


നൂറ്റെട്ട് ദുർഗ്ഗാഅലയങ്ങളിൽ ഒന്നാണിത്. .തൃശൂർ ജില്ലയിലെ  പനങ്ങാട്ടുകരയിൽ . വടക്കാഞ്ചേരി -രാമവർമ്മപുരം  റൂട്ടിൽ പുന്നം പ്പറമ്പ് സെന്ററിൽ നിന്നും രണ്ടുകിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി കാർത്ത്യായനി .വട്ട ശ്രീകോവിൽ മൂന്നു നേരം പൂജയും ശീവേലിയുമുള്ള ക്ഷേത്രമാണിത്. . ഉപദേവത  ജാനാതി .മീനത്ത്‌ലെ ഉത്രം കൊടികയറി എട്ടു ദിവസത്തെ ഉത്സവം .എല്ലാദിവസവും  ആറാട്ട് ഉണ്ട്  ഉത്സവബലിയ്ക്കു സ്ട്രീകൾക്കു ഇവിടെ വിളക്ക് പിടിയ്ക്കാം .നാല് കഴകക്കാരുണ്ട്  പന്തീരായിരം പറ പാട്ടമുണ്ടായിരുന്നു .അതിനാൽ പന്തീരായിര പ്രഭു  എന്നും അറിയപ്പെട്ടിരുന്നു. അവണാപറമ്പ്  മനവകയായിരുന്നു .ഇപ്പോൾ കൊച്ചി ദേവസം ബോർഡ്. .ഈ ഗ്രൂപ്പിലെ മറ്റു  ക്ഷേത്രങ്ങൾ തെക്കുംകര തിരുവാണിക്കാവ് ഭഗവതി, കുളപ്പുരമംഗലം ശിവൻ ,കുമരം കിണറ്റുകര ഭഗവതി ,രവിപുരമംഗലം ശ്രീകൃഷ്ണൻ ,ചേലൂർ കുറുമാൽ  ഭഗവതി   ,ചേലൂർ കുറുവത്തൂർ  ശ്രീരാമൻ ,വടക്കാഞ്ചേരി മംഗലം അയ്യപ്പൻകാവ് ,ക്ഷേത്രവുമുണ്ട് .(തൃശൂരിൽ പനങ്ങാട്ടുകര അയ്യപ്പൻകാവ് ക്ഷേത്രവുമുണ്ട്  ഇത് തൃശൂർ -പാലക്കാട് റൂട്ടിലെ മുളയത്തു .പ്രധാനമൂർത്തി അയ്യപ്പൻ .രണ്ടുനേരം പൂജയുണ്ട് ഉപദേവത ഭഗവതി ധനുവിൽ തീയാട്ട് ഇത് ഇപ്പോൾ കൊച്ചി ദേവസം ബോർഡ്‌ .കൂട്ടല്ലൂർ മേലേടത്ത് മന വക ക്ഷേത്രമായിരുന്നു  

ശാസ്താവങ്ങോട്ടുപുറംക്ഷേത്രം ,മലപ്പുറം ജില്ല

 


ശാസ്താവങ്ങോട്ടുപുറംക്ഷേത്രം ,മലപ്പുറം ജില്ല
========================================================

മലപ്പുറം ജില്ലയിൽ പോരൂർ പഞ്ചായത്തിൽ മഞ്ചേരിയിൽ നിന്നും കുട്ടിപ്പാറ ചെറുകുളം തോട് വഴി വണ്ടൂർ റൂട്ടിൽ ചെറുകോടിനടുത്ത് .രണ്ടു പ്രധാനമൂർത്തികൾ .ഭദ്രകാളിയും ശാസ്താവും ഭഗവതി വിഗ്രഹം വരിയ്ക്കപ്ലാവുകൊണ്ടുണ്ടാക്കിയതാണ് . പടിഞ്ഞാട്ടു ദര്ശനം അഞ്ചു നേരം പൂജയുണ്ട്. ഇവിടെയും തിരുമാന്ധാം കുന്നിലേതുപോലെ തിരിഞ്ഞു പന്തീരടി പൂജയുണ്ട് (ഉഷപൂജ, പന്തീരടി,ഉച്ചപൂജ ,തിരിഞ്ഞു പന്തീരടി അത്താഴപൂജ. ) തന്ത്രി മുടപ്പിലാപ്പള്ളി . ഉപദേവത,ഗണപതി വീരഭദ്രൻ ശാസ്താവിനെ ഉപദേവനായിട്ടാണ് പൂജിയ്ക്കുന്നതു എങ്കിലും ഭഗവതിയ്ക്കും ശാസ്താവിനും തുല്യ പ്രാധാന്യമാണ് . മേ ടത്തിലെ മുപ്പെട്ടു ചൊവ്വാഴ്ച കാലം പാട്ടിനു കുറിയിടും ക്ഷേത്രത്തിൽ കുട വെളിച്ചപ്പാടാണ് താലപ്പൊലിയ്ക്കു പത്തടിയോളം പൊക്കമുള്ള മുളയിൽ പാണന്മാർ ഓലക്കുടകൊണ്ടുവരും ക്ഷേത്രത്തിലെ നമ്പീശൻ (വെളിച്ചപ്പാട്) ഒറ്റയ്ക്ക് ഈ കുടയെടുത്ത് പ്രദിക്ഷിണം വയ്ക്കും ഇത് ആദ്യം ശാസ്താ ക്ഷേത്രമായിരുന്നു . തിരുമാന്ധാം കുന്നിൽ നിന്നും ഒരു ഭക്തനായ നായരുടെ കുടപുറ ത്ത് ഭഗവതി ഇവിടെ വന്നു ചേർന്ന് എന്നാണു ഐതിഹ്യം അതിനു മുൻപ് ചാത്തൻങ്ങോട് ക്ഷേത്രമെന്നായിരുന്നു പേര്. അമരമ്പലം കോവിലകം വക ക്ഷേത്രമായിരുന്നു ഇപ്പോൾ ധർമ്മ രക്ഷാ സമിതി

മാങ്ങോട് ഭഗവതിക്ഷേത്രം ,പാലക്കാട് ജില്ല

 മാങ്ങോട് ഭഗവതിക്ഷേത്രം ,പാലക്കാട് ജില്ല

=======================================================================


പാലക്കാട് ജില്ലയിൽ തൃക്കിരീടി പഞ്ചായത്തിൽ  ചെർപ്പുളശ്ശേരി-പാലക്കാട് റൂട്ടിൽ മാങ്കോട് എന്ന സ്ഥലത്ത്. പ്രധാനമൂർത്തി ഭഗവതി .സ്വയം ഭൂഎന്നു വിശ്വാസം . വടക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി അണ്ടലാടി  ഉപദേവത ഗണപതി. മീനത്തിൽ പുണർതം കൊടിയേറ്റം .ഏഴാം ദിവസം  ഉത്സവം. 30 ഓളം ആനകളുണ്ടാകും . കൊടിമരമുണ്ട് .ദാരിക വധം പാട്ടാണ് വഴിപാട് .ഹരിജൻ യുവതി പുല്ലു വെട്ടുമ്പോൾ  വാൾ ശിലയിൽ  കൊണ്ട് രക്തം  കണ്ടു ചൈതന്യം തിരിച്ചറിഞ്ഞു  എന്ന് ഐതിഹ്യം .വടക്കു വെള്ളിനേഴി,കിഴക്കു  ചമ്മണ്ണൂർ ,പടിഞ്ഞാറ് മാങ്ങോട് ,തെക്കു വീരമംഗലം  എന്നിവയാണ് ഈ ഭഗവതിയുടെ തട്ടകത്തിന്റെ അതിരുകൾ  എന്ന് പാഴ്മയുണ്ട്. തരകന്മാരുടെ  ക്ഷേത്രമാണ് ഇതിന്റെ കീഴേടമാണ് കാക്കുറിശ്ശി  ശിവക്ഷേത്രം .

2021, ജനുവരി 24, ഞായറാഴ്‌ച

പാലക്കുന്ന് ഭഗവതിക്ഷേത്രം കാസർകോട് ജില്ല

 



പാലക്കുന്ന് ഭഗവതിക്ഷേത്രം 

കാസർകോട് ജില്ല

=========================


കാസർകോട് ജില്ലയിലെ പള്ളിക്കര പാലാകുന്നിൽ  കാഞ്ഞങ്ങാട് -ചന്ദ്രഗിരി റൂട്ടിൽ .പ്രധാനമൂർത്തി ഭഗവതി .കിഴക്കോട്ടു ദര്ശനം ആയിത്താന്മാരുടെ പൂജയാണ് ഉപദേവത  കണ്ടാണ് .കുംഭത്തിലെ ഭരണി ഉത്സവം .തൃക്കണ്ണാട് ക്ഷേത്രത്തിലെ ഉത്സവപിറ്റേന്നാണ് ഇവിടെ ഉത്സവം  കൊടികയറുന്നതു  ഈ പ്രദേശത്തെ പ്രശസ്ത ക്ഷേത്രങ്ങളിൽ ഒന്നാണിത്  പൊങ്കാലയുണ്ട് ആയിത്താന്മാരുടെ ക്ഷേത്രം ഈ പ്രദേശത്താണ് പള്ളിക്കര കൊച്ചിക്കടവത്ത്  ദക്ഷിണാമൂർത്തിയും ,പള്ളിക്കര മാക്കാൻവീട് ഭഗതിയും .എഛ് .ആർ. സി ഇ  യുടെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രങ്ങൾ 

2021, ജനുവരി 21, വ്യാഴാഴ്‌ച

മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ // രുരുവിന്റെയും, ഡുംഡുഭത്തിന്റെയും കഥ

 


മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ


രുരുവിന്റെയും, ഡുംഡുഭത്തിന്റെയും കഥ

=======================================================


ച്യവനന് സുകന്യയിൽ ജനിച്ച പുത്രനായിരുന്നു പ്രമതി. പ്രമതിയ്ക്ക് ഘൃതാചി എന്ന പത്നിയിൽ ഉണ്ടായ പുത്രനാണ് രുരു. പ്രമതിയുടെ പുത്രനായ രുരുവിന്റെ  കഥയാണ് ഇന്ന് ഞാനിവിടെ പറയുന്നത്!!



      പ്രമതിയുടെ പുത്രനായ രുരു തപസ്സും, ദാനവും ജീവിതവ്രതമാക്കിക്കൊണ്ടാണ് വളർന്നുവന്നത്. അങ്ങിനെ രുരുവിന് ഏതാണ്ട് വിവാഹപ്രായമെത്തി. ഒരിക്കൽ രുരു, വഴിയിൽ വെച്ച് പ്രമദ്വര എന്ന ഒരു സുന്ദരിയെ കാണാനിടയാവുകയും, അവളിൽ പ്രേമം തോന്നുകയും ചെയ്തു. രുരുവിന്റെ അച്ഛൻ ഈ വിവരമറിയുകയും, അദ്ദേഹം പ്രമദ്വരയുടെ പിതാവിനോട് കൂടി ആലോചിച്ച് രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹം തീരുമാനിക്കുകയും ചെയ്തു!


പ്രമദ്വര ആരാണെന്ന് പറഞ്ഞില്ലല്ലോ? അതാദ്യം പറയാം, എന്നിട്ട് നമുക്ക് ബാക്കി കഥയിലേക്ക് കടക്കാം. വിശ്വാവസു എന്ന ഗന്ധർവ്വനിൽ നിന്നും അപ്സരസ്സായ മേനക ഗർഭം ധരിക്കുകയും ,ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മേനക ആ കുഞ്ഞിനെ സ്ഥൂലകേശൻ എന്ന മുനിയുടെ ആശ്രമത്തിന് സമീപം ഉപേക്ഷിക്കുകയും, മുനി ആ കുഞ്ഞിനെ എടുത്ത് ആശ്രമത്തിൽ കൊണ്ടുവരികയും, അവൾക്ക് പ്രമദ്വര എന്ന് നാമകരണം ചെയ്ത്  വളർത്തുകയും ചെയ്തു.

അവൾ ആ ആശ്രമത്തിൽ തന്നെ കളിച്ചുവളർന്ന് സുന്ദരിയായ ഒരു യുവതിയായി  തീർന്നു. ആ അവസരത്തിലാണ് രുരു അവളെ കാണാനിടയായി അവളിൽ അനുരക്തനായതും, വീട്ടുകാർ ചേർന്ന് അവരുടെ വിവാഹം നിശ്ചയിച്ചതും!

       


      അങ്ങിനെ രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹ ദിവസം അടുത്തുവന്നു .ഒരു ദിവസം പ്രമദ്വര, തന്റെ തോഴിമാർക്കൊപ്പം നടക്കുന്ന സമയത്ത്  അറിയാതെ ഒരു പാമ്പിന്റെ മേൽ ചവിട്ടുകയും, പാമ്പ് കടിച്ച് പ്രമദ്വര മരിക്കുകയും ചെയ്തു !!


   വിവരമറിഞ്ഞ രുരു ആകപ്പാടെ സങ്കടത്തിലായി. വിഷമം സഹിക്കാനാവാതെ അദ്ദേഹം വനത്തിലേക്ക് പോയി. തന്റെ തപസ്സിനും, പൂജയ്ക്കും ഫലമുണ്ടെങ്കിൽ പ്രമദ്വര ജീവിക്കട്ടെ എന്ന് രുരു മനസ്സുരുകി പ്രാർത്ഥിച്ചു.രുരുവിന്റെ മനംനൊന്ത പ്രാർത്ഥന കേട്ട് ഒരു ദേവദൂതൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.എന്നിട്ട്  രുരുവിനോട് : "ആയുസ്സ് എത്തിയാൽ മനുഷ്യർ മരിക്കുന്നത് പ്രകൃതിനിയമമല്ലെ, അതിൽ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യം! " എന്ന് ചോദിച്ചു. മറുപടിയായി രുരു, "അങ്ങ് പറഞ്ഞതൊക്കെ ശരിയാണ്. എങ്കിലും അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. അതിനാൽ അവളെ ജീവിപ്പിക്കുവാനുള്ള എന്തെങ്കിലും ഒരു മാർഗ്ഗം അങ്ങ് എനിക്ക് പറഞ്ഞുതരൂ" എന്ന് അപേക്ഷിക്കുകയും ചെയ്തു. രുരുവിന്റെ സങ്കടത്തിൽ വിഷമം തോന്നിയ ദേവദൂതൻ"നിന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെങ്കിൽ പ്രമദ്വരയ്ക്ക് ജീവൻ തിരിച്ചു ലഭിക്കും" എന്ന് രുരുവിനെ അറിയിക്കുകയും ചെയ്തു!


      പ്രമദ്വരക്ക് തന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെന്ന് രുരു സമ്മതിക്കുകയും, ദേവദൂതൻ യമധർമ്മനെ കണ്ട് പ്രമദ്വരക്ക് ജീവൻ തിരിച്ചു നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു."പ്രമദ്വരയെ, രുരു

വിവാഹം കഴിക്കുമെങ്കിൽ രുരുവിന്റെ ആയുസ്സിന്റെ പകുതി നൽകി അവളെ ജീവിപ്പിക്കാം" എന്ന ധർമ്മദേവന്റെ വാക്കുകൾ അനുസരിച്ച് പ്രമദ്വരക്ക് ജീവൻ തിരിച്ചു കിട്ടുകയും, രുരുവും, പ്രമദ്വരയുമായുള്ള വിവാഹം മുൻനിശ്ചയപ്രകാരം തന്നെ നടക്കുകയും ചെയ്തു!


  ഇനി നമുക്ക് ഡുംഡുഭത്തിന്റെ കഥയിലേക്ക് കടക്കാം!

പ്രമദ്വരയുടെ ജീവൻ തിരിച്ചു കിട്ടിയെങ്കിലും, അവളെ പാമ്പുകടിച്ച് കൊന്നിരുന്നതിന്റെ പകമൂലം, രുരു കാണുന്ന പാമ്പുകളെയെല്ലാം കൊല്ലാൻ തുടങ്ങി.ഒരു ദിവസം രുരു കാട്ടിലൂടെ നടക്കുമ്പോൾ ഒരു ഇഴജന്തുവിനെ ( ഡുംഡുഭത്തിനെ) കാണുകയും, അതിനെ കൊല്ലാനോങ്ങുകയുമുണ്ടായി! " നീ ആരാണ്?നിരപരാധിയായ എന്നെ എന്തിനാണ് നീ കൊല്ലുന്നത് "എന്ന ഇഴജന്തുവിന്റെ ചോദ്യത്തിന് "എന്റെ പേര് രുരു എന്നാണ്.എന്റെ  പ്രിയതമയെ പണ്ടൊരിക്കൽ ഒരു പാമ്പ് കടിച്ചതിനാലുള്ള പക മൂലമാണ് ഞാൻ പാമ്പുകളെയെല്ലാം കൊല്ലുന്നത് "എന്ന് രുരു മറുപടിയും കൊടുത്തു!


ഇതുകേട്ട ഇഴജന്തു പറഞ്ഞു: "ഞാൻ വിഷമുള്ള പാമ്പൊന്നുമല്ല. ഞാൻ സഹസ്രപാത്ത് എന്നു പേരുള്ള ഒരു മുനിയായിരുന്നു. ഒരു ദിവസം ഞാൻ എന്റെ സുഹൃത്തായ ഖഗമൻ എന്നുപേരായ ബ്രാഹ്മണനെ പുല്ലുകൊണ്ടുണ്ടാക്കിയ ഒരു പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുകയുണ്ടായി ! അപ്പോൾ അദ്ദേഹം "നീ വിഷമില്ലാത്ത ഒരു ഉരഗമായി തീരട്ടെ " എന്ന് എന്നെ ശപിക്കുകയുണ്ടായി ! "ഞാൻ കളിതമാശയായി ചെയ്തതല്ലെ ,എന്നോട് ക്ഷമിച്ചു കൂടെ? "എന്നൊക്കെ സങ്കടത്തോടെ പറഞ്ഞപ്പോൾ ഖഗമൻ എനിക്ക് ശാപമോക്ഷവും തന്നു: ''പ്രമതിയുടെ പുത്രനായ രുരുവിനെ കാണുമ്പോൾ നിനക്ക് പൂർവ്വരൂപം ലഭിക്കും" ഇതായിരുന്നു ശാപമോക്ഷം! "


     ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും ഡുംഡുഭത്തിന് സ്വന്തം രൂപം തിരിച്ചു കിട്ടി, അദ്ദേഹം തേജസ്സുള്ള ഒരു മുനികുമാരനായി തീർന്നു!


തന്റെ പൂർവ്വരൂപം തിരിച്ചു കിട്ടിയതിൽ സന്തോഷിച്ച മുനികുമാരൻ, രുരുവിനോട് നന്ദി പറഞ്ഞു! മേലിൽ ജന്തുക്കളെയൊന്നും അനാവശ്യമായി ഉപദ്രവിക്കരുതെന്ന് മുനി കുമാരൻ, രുരുവിനെ ഉപദേശിക്കുകയും ചെയ്തു !!


ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ


ചിന്താമണി


കടയ്ക്കൽ മഹാദേവക്ഷേത്രം കൊല്ലം ജില്ല

 


കടയ്ക്കൽ മഹാദേവക്ഷേത്രം 

കൊല്ലം ജില്ല

============================================================



കൊല്ലം ജില്ലയിലെ കടയ്ക്കലിൽ .കൊട്ടാരക്കര-കിളിമാനൂർ റൂട്ട് .പ്രധാനമൂർത്തി ശിവൻ  പക്ഷെ ഉപദേവതയായ ഭഗവതിയ്ക്കു പ്രാധാന്യം ഒരു ഗണപതിയുമുണ്ട് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് .തന്ത്രി കൊളക്കളത്ത് മഠം .കുംഭത്തിലെ തിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം  ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിപിടിയ്ക്കാൻ പാണൻ വേണം എന്ന് നിബന്ധനയുണ്ട് . കൂടാതെ നാല് വീടന്മാരിൽ കടയാറ്റൂർ ഉണ്ണിത്താനും കൂടാതെ എട്ടുവീട്ടിൽ പിള്ളമാരും  ഇതിനു കിഴക്കു ഭാഗത്താണ് .ചക്കാല നായർ  പൂജയുള്ള പീടിക ക്ഷേത്രം .ഒരു ഫോർലോങ് അകലെ തളിയിൽ വിഷ്ണു ക്ഷേത്രവും ഉണ്ട്. പ്രധാനമൂർത്തികൾ ശിവനും വിഷ്ണുവും   ശിവനാണ് പ്രാധാന്യം ഇതിനടുത്ത് കാവുമുണ്ട്  അവിടെ കന്നിയിലെ  ആയില്യത്തിന് നൂറും പാലും .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്  വക. 

2021, ജനുവരി 17, ഞായറാഴ്‌ച

കക്കാട് ഗണപതി ക്ഷേത്രം തൃശൂർ ജില്ലയിൽ കുന്നംകുളത്ത്

   കക്കാട് ഗണപതി ക്ഷേത്രം തൃശൂർ  ജില്ലയിൽ കുന്നംകുളത്ത് 

========================================================



കക്കാട് കാരണവപ്പാടിന്റെ  ഉപാസനാമൂർത്തി . പ്രധാനമൂർത്തി ഗണപതി കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്  തന്ത്രി തെക്കേടത്തും വടക്കേടത്തും  ഉപദേവത വേട്ടയ്ക്കൊരുമകൻ മീനത്തിലെ തിരുവാതിര  കൊടി കയറി  എട്ടു ദിവസത്തെ ഉത്സവം  ഇത് ആദ്യം വേട്ടയ്ക്കൊരു മകൻ ക്ഷേത്രമായിരുന്നു തിരുവലയന്നൂർ ഭട്ടതിരി തന്റെ സർവ്വസവും ഊരകത്തമ്മ തിരുവടിയ്ക്കു നൽകിയ ശേഷം സ്വപ്‍ന നിർദ്ദേശമനുസരിച്ചു  വടക്കോട്ടു പോകുമ്പോൾ സേവിയ്ക്കാൻ ഒപ്പം കൊണ്ടുപോയിരുന്നു ഗണപതിയെ  

കക്കാട് കാരണവപ്പാടിന്  നൽകിയെന്നും അതുകഴിഞ്ഞു വീണ്ടും വടക്കൻ ദിശയിലേക്കു  പോയ ഭട്ടതിരിയെ പൂമുള്ളി മനക്കാർ  ദത്തെടുത്ത് എന്നും  ഐതിഹ്യം. 


തലപ്പള്ളി രാജ സ്വരൂപത്തിൽ  അഞ്ചു ശാഖകളാണ് . മനക്കുളം ചിറളയം കുമരപുരം ,ചിറ്റഞ്ഞൂർ ആനായ്ക്കൽ  ഈ ശാഖകളിലെ മൂത്തപുത്രനാണ്  കക്കാട്ട് കാരണവപ്പാട് .ഈ സ്ഥാനം കിട്ടിയാൽ ഈ ക്ഷേത്രത്തിലും  ഇതിനടുത്തുണ്ടായിയുരുന്ന കൊട്ടാരത്തിലുമായിരുന്നു താമസം .തലപ്പിള്ളി രാജ്യത്തെ  പ്രധാന ക്ഷേത്രമായിരുന്നു  ഇതെന്ന് ചുരുക്കം .ഇപ്പോൾ കമ്മിറ്റിയാണ് ഭരിയ്ക്കുന്നതു. 

ഒളവയ്പ്പു മഹാദേവക്ഷേത്രം ,ആലപ്പുഴജില്ല.

 ഒളവയ്പ്പു മഹാദേവക്ഷേത്രം ,ആലപ്പുഴജില്ല. 

========================================


ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി  പഞ്ചായത്തിൽ . ചേർത്തലയിൽ നിന്നും അരൂക്കുറ്റി റൂട്ടിൽ പ്രധാനമൂർത്തി ശിവൻ സ്വയംഭൂവാണെന്നു വിശ്വാസം  കിഴക്കോട്ടാണ് ദർശനം .രണ്ടു നേരം പൂജയുണ്ട് .തന്ത്രി വേഴപ്പറമ്പ് .ധനുവിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  പാഴൂർ പടുതോൾ മനവക ക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി .ശ്വാസം മുട്ടിനു ഇവിടെ തെങ്ങിൻ തൈയും കയറും നടയ്ക്കൽ വയ്ക്കുന്ന ഒരു വഴിപാടുണ്ട് ഇങ്ങിനെഒരു  വിശ്വാസം നിലവിലുണ്ട് 

ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല

 







ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല

=====================================================


പത്തനംതിട്ട ജില്ലയിലെ കുളനട  ഗ്രാമപ്പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം  .പ്രധാനമൂർത്തി ബാലകൃഷ്ണൻ .

 ബാലരൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള  അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത് 

മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജക്കും, ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തർ ധാരാളം എത്തുന്ന ക്ഷേത്രം ആണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ഭക്തിയോടെ ആരു വിളിച്ചാലും, ജാതിയോ കുലമോ, മനുഷ്യരോ, മൃഗമോ പക്ഷിയോ എന്നൊന്നും നോക്കാതെ ഓടിയെത്തുന്ന പരമ കാരുണ്യമാണ് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ എന്ന് ഇവിടുത്തെ ജനങ്ങൾ വിശ്വസിച്ചു പോരുന്നു 


ക്ഷേത്ര ചരിത്രം

ഏകദേശം 70 ൽ പരം വർഷങ്ങൾക്ക് മുൻപ് ദേശവാസികളായ ആചാര്യന്മാരും സാമുദായിക നേതാക്കളും കൂടി ആലോചിച്ച് തങ്ങൾക്ക് ആരാധിക്കുവാൻ ഒരു ക്ഷേത്രം വേണമെന്ന് തീരുമാനിക്കുകയും  അതിന്റെ അടിസ്ഥാനത്തിൽ സപതിയെ വിളിച്ച് വിശാലമായ പോളച്ചിറ ജലാശയത്തിന്റെ കരയിൽ ഉചിതമായ സ്ഥലത്ത് സ്ഥാനനിർണ്ണയം നടത്തി ഇന്ന് കാണുന്ന ക്ഷേത്രം പണിതു . ഭഗവാൻ ശ്രീ കൃഷ്ണന്റെ വിഗ്രഹം നിർമ്മിക്കുവാൻ ചെങ്ങന്നൂരിൽ ഉള്ള പരമ്പരാഗത ശില്പികളെ ആണ് ഏൽപ്പിച്ചത് ...

1124 മീനമാസത്തിലെ രോഹിണി നാളിൽ താഴമൺ വലിയ തന്ത്രിയാൽ പ്രതിഷ്ഠ നടത്തി.

പ്രതിഷ്ഠ സമയത്ത് രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ ഇടിയോട് കൂടിയ മഴ ഉണ്ടായതും

 ശ്രീകൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നതും ഭഗവാന്റെ സാന്നിധ്യം വിളിച്ച് ഓതുന്ന സംഭവങ്ങളിൽ ഒന്ന് മാത്രമാണ് 

അനന്തരം വർഷങ്ങൾക്ക് ശേഷം പുനർനിർമ്മാണത്തിനായി താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത്  ഉള്ളിൽ സ്ഥാപിച്ച വെറ്റില  വാടാതിരുന്ന സംഭവം ഭക്തരിൽ ഇന്നും അത്ഭുതം ഉളവാക്കുന്നതാണ്

ഉദ്ദിഷ്ട കാര്യസിദ്ധിക്കായി  ഭക്തർ വർഷങ്ങളായി  മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജ നടത്തുന്നു .

ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തുന്ന മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ ആബാലവൃദ്ധജനങ്ങളും  പങ്കെടുക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനു ഉണ്ട് 

 നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനായി പാൽപായസം വഴിപാട് നേർന്നാൽ കളഞ്ഞുപോയ സാധനം തിരികെ കിട്ടുന്നതുകൊണ്ടും അന്യമതവിശ്വാസികൾ ഏറ്റവും കൂടുതൽ വഴിപാട് നേരുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനു ഉണ്ട് . 

 ഉറി വഴിപാട് നടത്തുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് ഇത് 

 വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി ഇവിടുത്തെ ഗണപതിക്ക്   തേങ്ങാ ഉടച്ചു പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കാറുണ്ടെന്ന് വിശ്വാസികൾ പറയുന്നു .

ഉണ്ണിക്കണ്ണന് പാൽപായസം, തൃകൈയിൽ  വെണ്ണ, കദളിപ്പഴം, ഉണ്ണിയപ്പം, മഹാനിവേദ്യം 

ഉപദേവതകളായ രക്ഷസ്സിനു പാൽപ്പായസം പ്രധാന വഴിപാടും ,

ദുർഗയ്ക്ക് കുംഭത്തിലെ കാർത്തിക ഉത്സവവും പൊങ്കാല ,ഭാഗവതിസേവ , വിദ്യാരംഭവും

നാഗരാജാവ് , നാഗയക്ഷിക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും പാലും

ഗണപതി ഭഗവാനു ചിങ്ങത്തിലെ വിനായക ചതുർഥിക്ക് അപ്പം മൂടൽ , 

ചിങ്ങത്തിലെ തിരുവോണം , വിനായക ചതുർത്ഥി , അഷ്ടമിരോഹിണിയും 

കന്നിയിലെ പൂജവയ്‌പ്പും വിദ്യാരംഭവും തുലാമാസത്തിൽ ആയില്യംപൂജയും 

വൃശ്ചികം ഒന്നുമുതൽ 12  വരെ കളഭവും അവതാര ചാർത്തും വൃശ്ചികചിറപ്പും 12  വിളക്കും 

മകരത്തിൽ മകരവിളക്ക് മഹോത്സവവും പറ എഴുന്നെള്ളിപ്പ് ഉത്സവവും 

കുംഭത്തിലെ കാർത്തിക പൊങ്കലും രോഹിണി മാസത്തിലെ തിരുവുത്സവവും 

മീന മാസത്തിലെ രോഹിണിനാളിൽ പ്രതിഷ്ഠാ മഹോത്സവവും 

മേടത്തിൽ വിഷുക്കണി , സപ്താഹം കർക്കിടക മാസത്തിൽ രാമായണമാസവും വർഷത്തിലെ ഒൻപതു മാസങ്ങളിലും വിശേഷങ്ങളാണ് 

മഹാസുദർശന  ലക്ഷ്യപ്രാപ്‌തി പൂജ


 വർഷങ്ങളായി ഈ ക്ഷേത്രത്തിൽ  സർവകാര്യസിദ്ധിക്കായി നടത്തുന്ന പൂജ യാണിത് 

ഈ പൂജയിൽ പങ്കെടുത്ത് ലക്ഷ്യ പ്രാപ്‌തി കൈവരിച്ചവർ നിരവധിയാണ് . എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരുമണിക്കൂർ നടക്കുന്ന പൂജയിൽ 

100  രൂപ  അടച്ചാൽ പൂജക്ക് ആവശ്യമായ നെയ് വിളക്ക് ,പൂവ് ,ചന്ദന തിരി ,കർപ്പൂരം ,ഇല ,തീർത്ഥ പത്രം ,വെറ്റ ഇവ ക്ഷേത്രത്തിൽ നിന്നും നൽകും . ആചാര്യന്റെ നിർദ്ദേശ പ്രകാരം പൂജ തുടങ്ങും അതേ സമയം തന്നെ മേൽശാന്തി ശ്രീകോവിലിൽ ലക്ഷ്യ പ്രാപ്‌തി പൂജ നടത്തി  പൂജയുടെ പ്രസാദമായി ഒരു നാണയം നൽകും പൂജ ദ്രവ്യങ്ങൾ എല്ലാം ഒരുക്കിയത്തിനു ശേഷം മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകുന്നു തുടർന്ന് ഗണപതി ധ്യാനത്തോടെ പൂജതുടങ്ങുന്നു പൂജയിലെ ഏറ്റവും ഭക്തി പ്രധാനമായ ചടങ്ങാണ് നമ്മൾ കൊടുവന്ന ധനം (നാണയം) ഒരു വെറ്റ യിൽ വെച്ച് ഉളനാട്ടിലെ ഉണ്ണി കണ്ണനോടെ നമ്മളുടെ ഉദിഷ്ട കാര്യം പ്രാർത്ഥിക്കുന്നത് പിന്നീട് ശ്രീ കൃഷ്ണ അഷ്ടോത്തരം ജപിച്ചു ഓരോത്തരും അർച്ചന നടത്തുന്നു ഈ സമയം മേൽശാന്തി പൂജയിൽ പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും പേരിൽ ശ്രീകോവിലിൽ ഉണ്ണികണ്ണന്റെ തിരുമുന്പിൽ ലക്ഷ്യപ്രാപ്‌തി പൂജ നടത്തുന്നു

ഈ പൂജയിൽ പങ്കെടുത്ത് വിവാഹതടസം, ജോലിതടസം,ഇവ മാറിയവർ നിരവധി ആണ് അതുപോലെ കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാവുകയും നിരവധി പേരുടെ പ്രശ്നങ്ങൾക്ക് ഈ പൂജയിലൂടെ പരിഹാരം ഉണ്ടായിട്ടുണ്ട്

ഉളനാട് ശ്രീ കൃഷ്ണസ്വാമിയും കായൽ മാടനും

==========================================

വളരെ പണ്ട് ഉളനാട് ഒരു ഇരുണ്ട പ്രദേശം ആയിരുന്നു...ചതുപ്പും വെള്ളവും നിറഞ്ഞ പോളനിറഞ്ഞ ച്ചിറയും അതിന്റെ കരയിലെ കൈതക്കാടുകളും  ജനങ്ങളിൽ പേടിയുളവാക്കുന്ന സംഭവങ്ങൾ ആയിരുന്നു.അക്കാലത്തു പോളച്ചിറയിൽ കായൽ മാടൻ എന്ന ഒരു ഭീകര സത്വം വസിച്ചിരുന്ന പകൽ പോലും ഈ സത്വം കാരണം ജനങ്ങൾക്ക്  പോളച്ചിറയുടെ കരയിൽ കൂടി യാത്ര ചെയ്യുവാൻ ഭയമായിരുന്നു എന്നാൽ കാലക്രമേണ ഉണ്ണികണ്ണന്റെ ക്ഷേത്രം പോളച്ചിറയുടെ കരയിൽ വന്നതിൽ പിന്നെ ഈ ഭീകര സത്വത്തെ ആരും കണ്ടിട്ടില്ല ഇന്നും ഉണ്ണികണ്ണന്റെ ഭക്തർ വിശ്വസിക്കുന്നത് കാളിന്ദിയിൽനിന്നും കാളിയനെ  തുരത്തി ആമ്പാടിയെ രക്ഷിച്ചപോലെ കായൽ മാടനിൽ നിന്നും ഉളനാടിനെ രക്ഷിച്ചത് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ ആണെന്നും പഴമക്കാർ ആണയിട്ടു പറയുന്നു

കാലങ്ങൾക്കു മുൻപ് കുറ്റിച്ചെടികളും വൻ വൃക്ഷങ്ങളും പാഴ് മരങ്ങളും നിറഞ്ഞ് നട്ടുച്ചക്കു പോലും ആദിത്യപ്രഭ കടന്നു ചെല്ലാത്ത പാഴ്ഭൂമിയായിരുന്ന ഇവിടം.ജലസമൃദ്ധിയിൽ ചതുപ്പുനിലമായി രൂപാന്തരം സംഭവിച്ച ഇതിന്റെ സമീപത്തുകൂടി പോലും പകൽ സമയം സഞ്ചരിക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. കായൽ മാടൻ എന്നൊരു ഭീകരസത്വം അതുവഴി സഞ്ചരിക്കുന്നവരെയെന്നല്ല ,സർവ്വതിനേയും ആക്രമിച്ചിരുന്നു. ഈ ഭീകരസത്വത്തിന്റെ പിടിയിൽ നിന്നുമെങ്ങനെ രക്ഷപ്പെടുമെന്ന വിചാരം ദേശവാസികൾക്കുണ്ടായി.അവർ ഭഗവാനെ ശരണം പ്രാപിച്ചു. അങ്ങനെയിരിക്കുന്ന അവസരത്തിൽ ഭഗവാൻ ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനുംദേശവാസിയുമായിരുന്ന ഒരു ആചാര്യന് ഭഗവാൻ ദർശനമരുളി. ഈ പുണ്യദേശത്തിന്റെ രക്ഷയ്ക്കായി, ഭക്തജന നന്മക്കായി ഇവിടെ ബാല ഭാവത്തിൽ ഞാൻ കുടികൊള്ളുമെന്ന് ഭഗവാൻ അരുളിച്ചെയ്തു.

ആ ദിവ്യദർശനമൊഴിയനുസരിച്ച് ദേശവാസികളെല്ലാമൊത്തുചേർന്നു് 1135 മീനമാസത്തിലെ രോഹിണി നാളിൽ ശുഭമുഹൂർത്തത്തിൽ താന്ത്രികപ്പെരുമ പകർന്നരുളിയ താഴമൺ മഠത്തിലെ വലിയ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവദ് ചൈതന്യത്തെ പ്രതിഷ്ഠിച്ച് ആചാര വിധി പ്രകാരം പൂജാദികർമ്മങ്ങളും പ്രാർത്ഥനകളും തുടങ്ങി. ഭഗവദ് ചൈതന്യത്തിന്റെ ആവിർഭാവത്തോടെ കായൽമാടന് ഭഗവാൻ,മുക്തിയേകുകയും താൻ കുടികൊള്ളുന്നതിന് സമീപത്തായി കാവലാളായി നിലകൊള്ളാൻ അനുമതി നൽകുകയും ചെയ്തു. ഭഗവാന്റെ ആജ്ഞയനുസരിച്ച് കായൽമാടൻ തന്റെ ഉപദ്രവങ്ങളവസാനിപ്പിച്ച് ദേവസന്നിധിയിൽ കാവലാളായി നിലകൊണ്ടു. ഭഗവാന്റെ അനുഗ്രഹത്താൽ ഈ ദേശം ഭഗവാന്റെ അനുഗ്രഹമുള്ള നാടെന്ന അർത്ഥത്തിൽ ഉളനാടെന്ന് കീർത്തി കേട്ടു .എം.സി.റോഡിൽ പന്തളത്തിനടുത്ത് കുളനടയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഉളനാട്ടപ്പന്റെ തിരുസവിധത്തിലെത്താം.


ഉറി വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രം 

കറുകിടം ശ്രീകൃഷ്ണക്ഷേത്രം എറണാകുളം ജില്ല

 കറുകിടം ശ്രീകൃഷ്ണക്ഷേത്രം  എറണാകുളം ജില്ല

============================================


എറണാകുളം ജില്ലയിലെ കോതമംഗലത്ത്  കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ അമ്പലപ്പടി സ്റ്റോപ്പ്. ഇവിടെ പ്രധാനമൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടാണ് ദര്ശനം ഒരു നേരം മാത്രം പൂജ. തന്ത്രി മണക്കാട്ട് .ഉപദേവത  ഗണപതി ശിവൻ  ശാസ്താവ്. വിഷുവിനു  തലേ ദിവസം ആറാട്ടായി അഞ്ചു ദിവസത്തെ ഉത്സവം മുൻപ് 12  ദിവസം ഉത്സവം ഉണ്ടായിരുന്നു   ന്നു കോതമംഗലം പുഴയിൽ ആയിരുന്നു ആറാട്ട്  പൊന്നോർക്കോട്ടു മന എന്ന  സ്വര്ണത്തു  മനക്കാരുടെ ക്ഷേത്രമായിരുന്നു .പിന്നീട് മാടശ്ശേരി നമ്പൂതിരിയ്ക്കു ദാനം കൊടുത്തു.