അരയൻകാവ് ക്ഷേത്രം എറണാകുളം ജില്ല
=============================================================
എറണാകുളം ജില്ലയിലെ അരയങ്കാവിൽ. ആമ്പല്ലൂർ പഞ്ചായത്ത് .മുളന്തുരുത്തി -തലയോലപ്പറമ്പ് റൂട്ടിൽ. പ്രധാനമൂർത്തി ഭദ്രകാളി .അഞ്ചര അടിയോളം ഉയരമുള്ള ദാരു വിഗ്രഹം . ചാന്താട്ടമുണ്ട് വടക്കോട്ടു ദർശനം .തന്ത്രി മനയത്താറ്റ് മന. രണ്ടു നേരം പൂജയുണ്ട് ഉപദേവതമാർ അയ്യപ്പൻ, ശിവൻ, നാഗയക്ഷി മേടം അഞ്ചിന് കൊടികയറി പത്തിന് ആറാട്ടു .കൂടാതെ മീനത്തിലെ പൂരം ഉത്സവം പൂരത്തിന്റെ നാലു ദിവസങ്ങളിൽ ഗരുഡൻ തൂക്കം . അലങ്കരിച്ചു തൂക്കച്ചാടിൽ ഗരുഡന്റെ വേഷമണിഞ്ഞു നർത്തകൻ കയറും തൂക്കക്കാരന്റെ പുറത്ത് രണ്ടു ചൂണ്ട കോർത്ത് ചാടിന്മേൽ കെട്ടി തൂക്കും ഈ ചാടുമായി ക്ഷേത്ര പ്രദിക്ഷണവും ഉണ്ടാകും . ദാരിക വധത്തിനു ശേഷം രക്ത ദാഹം തീരാത്ത കാളി കലി തുള്ളി നിന്നപ്പപ്പോൾ മഹാവിഷ്ണു അയച്ച ഗരുഡന്റെ ഏതാനും തുള്ളി രക്തം കിട്ടിയ ഉടൻ കലി അടങ്ങി എന്ന് ഐതിഹ്യം .തൂക്കം നടക്കുമ്പോൾ ഭഗവതിയെ പുറത്തേയ്ക്കു എഴുന്നള്ളിയ്ക്കും .മുൻപ് പൂരം കഴിഞ്ഞാൽ ഏഴ് ദിവസം വഴിപാടു എടുത്തിരുന്നില്ല .ഏഴാം ദിവസം ഗുരുതി, കൊഴവെട്ടു മുടിയേറ്റവും ഉണ്ടാകും മീനത്തിലെ ആയില്യത്തിന് ചതുശ്ശതം നേദ്യമുണ്ട് ..100 നാളികേരം 100 നാഴി അരി ,100 പലം ശർക്കര 100 കദളി പഴം ,തുലാത്തിലും വൃശ്ചികത്തിലും ഇടിപൂരം .ക്ഷേത്രത്തിനു മുന്നിൽ വച്ച് അരിയിടിച്ചു നേദിയ്ക്കൽ ..ഇത് പൊങ്ങിലിടി എന്ന ആചാരത്തിൽ നിന്നും വന്നതായി പറയുന്നു. പുതുവാമന വക ക്ഷേത്രമാണു .പുല്ലരിയുന്ന അരയസ്ത്രീ വാൾ
സ്വയംഭൂ ശിലയിൽ തട്ടി രക്തം വന്നു ചൈതന്യം കണ്ടെത്തിയെന്നും കുമ്പളം ഭാഗത്തെ അരയൻമ്മാരുടെതായിരുന്നു ഈ ക്ഷേത്രം ഇത് നടത്തിക്കൊണ്ടു പോകുവാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ പുതുവാമന നമ്പൂതിരിയ്ക്കു നൽകിയെന്നും ഐതിഹ്യം .സംഘ കളിക്കാരായ നാലുപാദം നമ്പൂതിരിമാർ മരത്തിനു ചുവട്ടിൽ വച്ച വാൾ ഉറച്ചു പോയി എന്നും അവിടെ ദേവി ചൈതന്യം കണ്ടെത്തിയെന്നും മറ്റൊരു ഐതിഹ്യം