2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രം

 



ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രം 

================================================================


ആലപ്പുഴയിൽ ശക്തന്റെ  ഭരണകാലത്ത് കൊച്ചിയിൽ നിന്നും കൊണ്ടുവന്ന വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ തിരുവതാംകൂർ മഹാരാജാവ് പണി തീർത്തുകൊടുത്ത ക്ഷേത്രമാണിത് .ഇതിനു വേണ്ടി 57  മുറി പുരയിടം വിലയ്‌ക്കെടുക്കുകയും പണിയ്ക്കാവശ്യമായ തടിയും പണവും പണ്ടാരവകയിൽ നിന്നും നൽകുകയും ചെയ്തിരുന്നു. 1852  ൽ മെയ് മാസത്തിലാണ് പഴയ തിരുമല ക്ഷേത്രത്തിലെ അഗ്രശാലയിൽ നിന്നും  വെങ്കിടാചലപതി  മഹാലക്ഷ്മി നരസിംഹമൂർത്തി  എന്നിവരുടെ വിഗ്രഹങ്ങൾ കൊണ്ടുവന്നു ഇവിടെ പ്രതിഷ്ഠിച്ചത് ഇവരുടെ മതഗുരുസ്വാമി ഭുവനേന്ദ്ര തീർത്ഥയാണ്‌ പ്രതിഷ്ഠാകർമ്മം നിർവഹിച്ചത് .1853 ഫെബ്രുവരി 7 നു അർധരാത്രി കൊച്ചി രാജാവിന്റെ ഒത്താശയോടെ ഗൂഢമായി ആസൂത്രണം ചെയ്ത പരിപാടിയനുസരിച്ചു  ക്ഷേത്രത്തിലെ വിഗ്രഹം കൊച്ചിയിലേയ്ക്ക് ഒളിച്ചു കടത്തി .വിഗ്രഹം കൊച്ചിയിലെ 

ഗൗഡ സാരസ്വത ബ്രാഹ്‌മണർക്കു അവകാശപ്പെട്ടതാണെന്ന്  വിധിച്ചതിനാൽ പുതിയ വിഗ്രഹം നിർമിച്ചു 50 വര്ഷങ്ങള്ക്കു ശേഷം 1078 ഇടവത്തിലെ മകയിരം   നാളിൽ സ്വാമി വരദേന്ദ്ര തീർത്ഥ  പുനഃപ്രതിഷ്ഠ നടത്തി 

പ്രധാന മൂർത്തി ലക്ഷ്മി ദേവി ഭൂദേവീ സമേതനായ  വെങ്കിടാചലപതിയാണ് .കൂടാതെ ലക്ഷിദേവിയെ ഇടത്തെ തുടയിലിരുത്തിയ നരസിംഹമൂർത്തിയും അനന്ത ശയനവും  പ്രധാന ശ്രീകോവിലിലുണ്ട് ഉപദേവൻ ഹനുമാൻ ഗരുഡൻ ഗണപതി 


: രാമായണം ചിത്രരൂപത്തിൽ കാണണമെങ്കിൽ അനന്തനാരായണപുരം തിരുമല ക്ഷേത്രത്തിൽ എത്തിയാൽ മതി. പഴമയുടെ പ്രൗഢിയോ‍ടെ രാമായണ മാഹാത്മ്യം ചുവർചിത്രങ്ങളിലൂടെ ആസ്വദിക്കാമെന്നതാണ് ഇവിടുത്തെ സവിശേഷത. ഗൗഢസാരസ്വതരുടെ ആലപ്പുഴയിലെ പ്രധാന ക്ഷേത്രമാണിത്. 166.വർഷത്തോളം പഴക്കമുള്ള ചുവർചിത്രങ്ങളാണ് ക്ഷേത്ര നാലമ്പലത്തിന്റെ ഭിത്തികളിലുള്ളത്. ആകെയുള്ള 127 ചുവർചിത്രങ്ങളിൽ 118 ഉം രാമായണ കഥയുമായി ബന്ധപ്പെട്ടവ. 19-ാം നൂറ്റാണ്ടിൽ രചിച്ചവയാണ് ചിത്രങ്ങൾ എന്നാണ് കരുതുന്നത്.1852-ൽ സ്വാതി തിരുനാളിന്റെ അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിലായിരുന്നു ക്ഷേത്രനിർമാണം. അക്കാലത്തു തന്നെ ചിത്രങ്ങളുംരചിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ.......

രാമായണത്തിന്റെ സാരാംശം ചോരാതെയാണ് ചിത്രങ്ങളുടെ രചന. ശൈവ ചാപഭംഗം, പരശുരാമപരാക്രമം, ഹനുമദ്‌സംവാദം, സേതുബന്ധനം,രാമരാവണയുദ്ധം, പട്ടാഭിഷേകം തുടങ്ങി രാമായണത്തിലെ എല്ലാ മുഹൂർത്തങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്....ഇവയുടെ ചുവട്ടിൽ ചതുര ലിപിയിൽ കഥാസാരവും നൽകിയിട്ടുണ്ട്. ഹനുമാന് പതിനേഴ് ഇടങ്ങളിൽ വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.......

നര സിംഹസ്വാമി ക്ഷേത്രത്തിൽ രാമായണ ചുവർചിത്രങ്ങൾ എങ്ങനെ വന്നുവെന്ന് സംശയിക്കുന്നുണ്ട്. രാമന്റെ ജീവിതവുമായി ഗൗഡസാരസ്വതർ ചേർന്ന്.നിൽക്കുന്നതാവാം ഇങ്ങനെയൊരു സൃഷ്ടിക്കു പ്രേരണയായതെന്നാണ് ചുവർ ചിത്രകലാ ഗവേഷകരുടെ അഭിപ്രായം.......


ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. പ്രാഥമിക നിരീക്ഷണത്തിൽ ചിത്രരചനയിലെ തുടക്കക്കാരനാണ് ഇതു വരച്ചതെന്നാണ്.നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. നിറങ്ങളുടെ ഉപയോഗങ്ങളെല്ലാം ശരിയായി നിർവഹിക്കപ്പെട്ടിട്ടുണ്ട്. കല്ലുകൾ അരച്ചുള്ള നിറക്കൂട്ടാണിത്. ഓരോചുവർചിത്രങ്ങളുടെ താഴെയുള്ള ലിപികൾ വട്ടെഴുത്തിന് മുൻപുള്ളവയാണ്. ചതുരവടിവിലുള്ള മലയാളം ആണിത്......