2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആലംതുരുത്തി ദുർഗ്ഗാക്ഷേത്രം പത്തനംതിട്ടജില്ല



ആലംതുരുത്തി ദുർഗ്ഗാക്ഷേത്രം 

പത്തനംതിട്ടജില്ലയിലെ പെരിങ്ങര പഞ്ചായത്തിൽ തിരുവല്ലാ കാവും ഭാഗത്ത് നിന്നും  ചങ്ങനാശ്ശേരി വഴി ഇഴിഞ്ഞിലം ചിറയ്ക്കടുത്ത് .പ്രധാനമൂർത്തി ദുർഗ്ഗ .മഹാമായ എന്നും സങ്കല്പം  ഡെയി പുലയസ്ത്രീ ആണെന്നും ഒരു പഴമയുണ്ട് കിഴക്കോട്ടു ദർശനം .ഉപദേവത :ശാസ്താവ് .തന്ത്രി മുളവന .അതിനു മുൻപ് കുഴിക്കാട്ടും ആദ്യം തരണനെല്ലൂരും .ആയിരുന്നു മീനത്തിലെ മകയിരം കൊടിയേറ്റം .ക്ഷേത്രത്തിൽ ചുവന്നപൂക്കൾ പാടില്ലാന്നു ചിട്ടയുണ്ട് ചുവന്നപട്ടും ചാർത്തില്ല, ഉത്സവസമയത്തു മറ്റു ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ ദേവിയുടെ നിവേദ്യം സ്വന്തം പൂജാരിതന്നെ തയ്യാറാകണമെന്നും ആചാരം. തിരുവല്ല ക്ഷേത്രത്തിൽ അധികാരമുണ്ടായിരുന്ന സ്വാമിയാരുടെ ക്ഷേത്രമായിരുന്നു വിലക്കിലിയുടെ കുടുംബക്ഷേത്രമായിരുന്നു എന്നും പക്ഷം ഇപ്പോൾ ഞാഴപ്പള്ളി ഇല്ലം മൂസതുമാരുടെ ക്ഷേത്രമാണ്‌ .മാതംഗമഹര്ഷി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം ഇവിടെ കെട്ട് കാഴ്ച ഉണ്ടായിരുന്നു ബുദ്ധമതക്കാരുടെ മായാദേവിയുടെ ക്ഷേത്രമായിരുന്നു എന്ന് സംശയമുണ്ട് ദേവി പുലയസ്ത്രീ യാണെന്നും സ്വന്തം പൂജാരിതന്നെ നേദ്യം (എവിടെയാണെങ്കിലും)തയ്യാറാകണമെന്നുമുള്ള ആചാരം സംശയത്തിന് ഇടനൽകുന്നു ആലം തുരുത്തി ദുർഗ്ഗാ പൂരം കളിയ്ക്കുന്ന ശ്രീനാരായണപുരം ക്ഷേത്രവും മന്നൻ കരിച്ചിറയിലാണ്

എളവൂർ പുത്തൻകാവ് എറണാകുളം ജില്ലഅങ്കമാലി








എളവൂർ പുത്തൻകാവ് എറണാകുളം ജില്ലഅങ്കമാലി
=====================================
പ്രസിദ്ധമായ എളവൂർ തൂക്കം നടത്തിയിരുന്ന ക്ഷേത്രം
.എറണാകുളം ജില്ലയിലെഅങ്കമാലിയ്ക്കടുത്തുള്ള എളവൂരിൽ പാറക്കടവ് പഞ്ചായത്തിൽ. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി മറ്റപ്പള്ളി .ആദ്യം
നനദുർഗ്ഗ ആയിരുന്നു .ഇപ്പോൾ ശില കണ്ണാടിയാണ് പഴയ കാലത്ത് പറവൂർ സ്വരൂപത്തിന്റെ (പിണ്ടിവട്ടം സ്വരൂപം ) ആസ്ഥാനം ഈ ക്ഷേത്രത്തിനടുത്ത് ആയിരുന്നു പ്രജകൾക്ക് പകർച്ചവ്യാധി ബാധിച്ചപ്പോൾ രാജാവ് നാടിനെ രക്ഷിയ്ക്കാൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ചെന്ന് ഭജനമിരുന്നു ദേവിയെ ഉപാസിച്ചു കൊണ്ടുവന്നു എന്ന് ഐതിഹ്യം .തിരിച്ചു വന്ന അദ്ദേഹം ഇവിടെ ദേവസാനിദ്ധ്യം കണ്ടെത്തിയെന്നും ഐതിഹ്യ ത്തിൽ വകഭേദം .ഈ ദേവിയെ പ്രീതിപ്പെടുത്താൻ ആണ്ടുതോറും നരബലി നടത്തിയിരുന്നു എന്നു പഴമയുണ്ട് .ഇതുനു പ്രതീകമായിട്ടാണ് മേടം 10 നു ക്ഷേത്രത്തിൽ തൂക്കം നടത്തിയിരുന്നത്. അതുകഴിഞ്ഞാൽ കൊടുങ്ങല്ലൂരിലെ പോലെ ഏഴ് ദിവസം ക്ഷേത്രനട അടച്ചിടും .സൂര്യൻ നേരെ കിഴക്കു ഉദിയ്ക്കുന്ന ദിവസമാണ് മേടം പത്ത് പത്താമുദയദിനം വിത്ത് ഇറക്കാൻ ഏറ്റവും പറ്റിയദിവസമായി മേടം പത്തിനെ ഗണിച്ചു വന്നിരുന്നു അന്ന് ഭഗവതിയെ പ്രീതി പെടുത്താനായിരുന്നു ബലി .വഴിപാടു നേരുന്നവർക്കായി പരിശീലനം നേടിയവരാണ് ക്ഷേത്രത്തിൽ തൂങ്ങിയിരുന്നത് .മീന ഒന്നിന് പുലർച്ചെ പൂജകഴിയുമ്പോൾ ക്ഷേത്രംശാന്തിയിൽ നിന്നും "കടുത്തല " വാങ്ങി തൂക്കക്കാരൻ 41 ദിവസത്തെ വൃതം തുടങ്ങും .അവസാനത്തെ 21 ദിവസം തിരുമ്മൽ ഓടൽ ,കരിങ്ങോട്ട വേപ്പ് എള്ള് എന്നിവയുടെ എണ്ണയിൽ ഒറ്റമൂലികളും നറു നെയ്യും ചേർത്ത് കാച്ചിയ എണ്ണയാണ് തിരുമ്മലിന് ഉപയോഗിച്ചിരുന്നത് തിരുമ്മലയിൽ മുതുകത്തെ തോ;ലി മാംസത്തിൽനിന്നും വേർപെടും തൂക്കം നടക്കുന്ന പത്താമുദയനാളിൽ തൂക്കക്കാരൻ ചന്തം ചാർത്തി പാറക്കടവിൽ ഇരികുറുപ്പിന് ദക്ഷിണ നൽകും വഴിപാടുകാരന്റെ വീട്ടിൽ വന്നു പാൽ കഞ്ഞി കുടിയ്ക്കും ക്സെത്തിനു വടക്കു വശത്തുള്ള ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലാണ് ഉടുത്തുകെട്ടു
തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതുകഴിഞ്ഞു കാവിലെത്തിയാൽ ചാടിന്റെ കൊളുത്ത് രണ്ടുപേർ ചേർന്ന് തൊലിയിൽ കുത്തി കയറ്റും ചാടുമായി മൂന്നു പ്രദിക്ഷിണം ഈ സമയത്ത് തൂക്കക്കാരൻ കൊളുത്തിൽ കിടന്നു ഭഗവതിയെ വണങ്ങും തൂക്കം കഴിഞ്ഞാൽ ക്ഷേത്രത്തിലെ മഞ്ഞൾ പൊടി വച്ച് മുണ്ടുകൊണ്ടു കെട്ടും.ഏഴ് ദിവസം തൂക്കക്കാരൻ പുറത്ത് വരികയില്ല. ഈ ഏഴ് ദിവസവും ക്ഷേത്ര നടയും തുറക്കില്ല. .പല തരത്തിലുള്ള വേഷങ്ങൾ ഇട്ടാണ് തൂക്കം. ഗരുഡതൂക്കം,മനുഷ്യതൂക്കം ദാരികത്തൂക്കം .തൂങ്ങുന്നവർക്കു 48 ദിവസത്തെ ചെലവും എണ്ണയ്ക്കും മറ്റു സാധനങ്ങൾക്കുമുള്ള പണവും വഴിപാടുകാരൻ നൽകണമെന്നായിരുന്നു പഴയ ചിട്ട ..കാച്ചി തൂക്കം നടക്കുമ്പോൾ പറവൂർ രാജാവ് സന്നിഹതനാ വണമെന്നും നിബന്ധനയുണ്ടായിരുന്നു എന്നാൽ 2004ൽ കോടതിയിടപ്പെട്ട് അത് നിർത്തലാക്കി
തൂക്കം നിർത്തലോടെ എളവൂർ ക്ഷേത്രത്തിൽ ഇപ്പോൾ വിഗ്രഹത്തിനു പൂമൂടലാണ് .മുടിയേറ്റുണ്ട് ഇപ്പോൾ ഊരാണ്മ ദേവസത്തിന്റെ ക്ഷേത്രം

എളവൂർ തൃ ക്കക്ഷേത്രം എറണാകുളം ജില്ല





എളവൂർ തൃ ക്കക്ഷേത്രം 
======================================
എറണാകുളം ജില്ലയിലെ എളവൂരിൽ .പാറക്കടവ് പഞ്ചായ്ത്തിൽ എളവൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റര് പടിഞ്ഞാറു ഭാഗത്ത് . ഇവിടെ മൂന്നു പ്രധാനമൂർത്തികൾ ഉണ്ട്. നടുവിൽ വാമനൻ .ഇടത്ത് നരസിംഹം ,വലത്ത് ശ്രീരാമൻ വാമനനും . നരസിംഹവും പടിഞ്ഞാട്ടും ശ്രീ രാമൻ കിഴക്കോട്ടും ദർശനം .വാമനന്റെ ശ്രീകോവിൽ ചതുരവും മറ്റുള്ളവ വട്ട ശ്രീകോവിലുകളും ആണ് ശ്രീരാമന്റെ ശ്രീകോവിലിനു പുറമെയുള്ള ചുറ്റിനു പടിഞ്ഞാറ് ഭാഗത്ത് വാതിലുണ്ട് ഒരു നേരം  മാത്രംപൂജ .കണ്ണൻ കുഴ മനവക ക്ഷേത്രമായിരുന്നു .ഇപ്പോൾ എളവൂർ എൻ.എസ്.എസ് കരയോഗം .എളവൂരിൽ പുത്തൻകാവ് ജംഗ്ഷനിൽ ഒരു കിലോമീറ്റര് കിഴക്കു കുന്നപ്പള്ളി തൃക്ക ക്ഷേത്രം .ഇവിടെ പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ഉപദേവത അയ്യപ്പനും യക്ഷിയും കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് നാട്ടുകാരുടെ കമ്മിറ്റിയുണ്ട് .

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

നല്ലൂർ ശിവക്ഷേത്രം കോഴിക്കോട് ജില്ല





നല്ലൂർ ശിവക്ഷേത്രം കോഴിക്കോട് ജില്ല
========================================
കോഴിക്കോട് ജില്ലയിലെ ഫറൂഖ് പഞ്ചായത്തിൽ ഫാറൂഖ് -കൊട്ടക്കടവ്  റൂട്ടിലെ അമ്പലപ്പടി സ്റ്റോപ്പിനടുത്തു . പ്രധാനമൂർത്തി ശിവൻ .പടിഞ്ഞാട്ടു ദര്ശനം  തൊട്ടു മുന്നിൽ കുളം മൂന്നു നേരം പൂജയുണ്ട്. രണ്ടു തന്ത്രിമാർ ചിറമംഗലവും പുടയൂരും .വട്ടശ്രീകോവിലാണ് മരത്തിന്റെ 16  കാൽ മണ്ഡപവും ഉണ്ട്. ശിവരാത്രി ആഘോഷം  ഉപദേവത. ഗണപതി  നേരത്തെ വിഷ്ണുവുമുണ്ടായിരുന്നു  കോട്ടയ്ക്കൽ കിഴക്കേ കോവിലകം വല്യമ്മത്തമ്പുരാട്ടിയുടെ  ക്ഷേത്രമായിരുന്നു  തർക്കത്തെ തുടർന്ന് ഇപ്പോൾ കളക്ടറുടെ നിയന്ത്രണത്തിലാണ്. പഴയ രാമനാട്ടിലെ  ഏറ്റവും പ്രധാന ക്ഷേത്രം നല്ലൂരായിരുന്നു എന്ന് പഴമയുണ്ട്അഴ്ഞ്ഞില്ലം,ചെറുകാവ്,കാരാട് ,കരുമരക്കാട് ,കരിപ്പൂർ ചേലേമ്പ്ര  എന്നിവയായിരുന്നു രാമനാട്ടിലെ മറ്റു അംശങ്ങൾ  

നാഗൻ കുളങ്ങര ക്ഷേത്രം ചേർത്തല,ആലപ്പുഴ ജില്ല





നാഗൻ കുളങ്ങര ക്ഷേത്രം ചേർത്തല,ആലപ്പുഴ ജില്ല
==============================================
ആലപ്പുഴ ജില്ലയിലെ വയലാറിൽ ചേർത്തലയിൽ നിന്നും നാലുകിലോമീറ്റർ .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദർശനം .പക്ഷെ പടിഞ്ഞാട് ദർശനമായി ഇരിക്കുന്ന നാഗയക്ഷിയ്ക്കു ക്ഷേത്രത്തിൽ കൂടുതൽ പ്രാധാന്യം . രണ്ടു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് ഉപദേവതകൾ ഗണപതി ,രക്ഷസ്സ്, മകരത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .നാഗയക്ഷിയ്ക്കു തുലാമാസത്തിലെ ആയില്യം നാല് പ്രസിദ്ധം .കൂടാതെ മേടം 10 നു ആഘോഷം നാഗയക്ഷിയ്ക്കു കാവുണ്ട് .ഈ പ്രദേശത്തെ പ്രധാന നാഗാരാധന കേന്ദ്രമാണ് ഇത്. നന്ത്യാട്ടു നമ്പൂതിരിയുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ എൻ.എസ.എസ. വക

നാഗമ്പൂഴി മന വൈക്കം,കോട്ടയം ജില്ല




നാഗമ്പൂഴി മന വൈക്കം,കോട്ടയം ജില്ല
=============================================================
കേരളത്തിലെ സർപ്പാരാധനാകേന്ദ്രങ്ങളിൽ ഒന്ന് .കോട്ടയം ജില്ലയിലെ വൈയ്ക്കത്ത്‌ .വൈക്കം എറണാകുളം റൂട്ടിൽ വൈക്കം കവലയിൽ നിന്നും വടക്കു ഭാഗത്ത്. നാഗമ്പൂഴി മനയിലെ നാലുകെട്ടിലെ നിലവറയിലാണ്
നാഗരാജാവും നാഗയക്ഷിയും . കിഴക്കോട്ടു ദർശനം .മനയിലെ സ്ത്രീകളാണ് പൂജ അഞ്ചു കാവുകളുണ്ട് .
ഒന്നിൽ നാഗകന്യകയാണ് കുംഭം തുലാം കന്നി യിൽ ആയില്യം നാളുകൾ പ്രാധാന്യം
നാഗമ്പൂഴി മനയിൽ നാഗങ്ങളുണ്ട്. നാഗങ്ങൾക്ക് നാവൂറ് പാടുന്ന കാവിൽ പ്രകൃതിയും വാഴുന്നു, അതിന്റെ എല്ലാ വൈവിധ്യങ്ങളുമായി.
നാലര ഏക്കറിന് നടുവിൽ നാലുകെട്ട്. ചുറ്റും പലയിടത്തായി പരന്നു കിടക്കുന്ന നാഗക്കാവുകൾ. ക്ഷേത്ര നഗരിയിൽ നാഗാരാധനയുടെ അവസാന വാക്കാണ് നാഗമ്പൂഴിമന. വൈക്കത്തിന്റെ മണ്ണാറശ്ശാല. ഇവിടെ പക്ഷേ സർപ്പപ്രതിഷ്ഠകളില്ല. നൂറ്റാണ്ടുകളായി തീണ്ടാതെ കാക്കുന്ന കാവുകളിൽ നാഗദേവതകൾ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം.നാഗമ്പൂഴിമനയിലെ സർപ്പക്കാവിന്റെ സാന്നിദ്ധ്യം കൊണ്ടുതന്നെ 'കാട് ' എന്നാണ് നാട്ടുകാർ ഈ പ്രദേശത്തിനിട്ടിരിക്കുന്ന വിളിപ്പേര്. പേരിനെ അന്വർത്ഥമാക്കും വിധം കാട് തന്നെയാണിത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന ജൈവവൈവിധ്യങ്ങളുടെ നേർക്കാഴ്ച. കാവിലെ ആചാരാനുഷ്ഠാനങ്ങൾ പോലെ തന്നെ പ്രധാനമാണ് മനയിലെ ഇപ്പോഴത്തെ അവകാശിയായ ഹരിഗോവിന്ദൻ നമ്പൂതിരിക്ക് കാവിന്റെ സംരക്ഷണവും. അവിടെ നിന്ന് ഒരു ചുള്ളിക്കമ്പ് പോലും മനയിലുള്ളവരോ നാഗാരാധനക്ക് പുറത്തു നിന്നെത്തുന്നവരോ ഒടിച്ചെടുക്കില്ല.
മരങ്ങൾ പൊഴിക്കുന്ന കരിയിലകൾ അവിടെ, ആ മണ്ണിൽ തന്നെ അലിഞ്ഞ് ചേരും.
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് നാഗമ്പൂഴിമനയിലെ സർപ്പക്കാടുകൾ. അഗസ്ത്യകൂടത്തിൽ കാണുന്ന ഔഷധ സസ്യങ്ങൾ, നിബിഢവനങ്ങളുടെ മാത്രം പ്രത്യേകതയായ വൃക്ഷലതാദികൾ, ഇവയെല്ലാം ഇവിടെ കാണാം. ചൂരൽ, ഇഞ്ച, പലകപ്പയ്യാനി, പാല, പോങ്ങ്, നീല അമരി, കുളമാവ്, ചേര് തുടങ്ങിയവയും ഇവിടെയുണ്ട്.
നാല് കുളങ്ങളുണ്ട് കാവുകളിൽ മാത്രമായി. മനയിലെ ആവശ്യങ്ങൾക്ക് വേറേയും. കൊടിയ വേനലിൽ പോലും വറ്റില്ല ഇവ.
നമ്മുടെ നാട്ടിൻ പുറങ്ങൾക്ക് പോലും ഇന്ന് അന്യമായ ഒരുപാട് പക്ഷികളുടെ ഇഷ്ട സങ്കേതമാണിവിടം. കാട്ടുപൂച്ചയും കിരിയും ഉടുമ്പും അണ്ണാറക്കണ്ണന്മാരുമെല്ലാം മനുഷ്യന്റെ കടന്നുകയറ്റം അനുവദിക്കപ്പെടാത്ത ഈ ആവാസവ്യവസ്ഥയിൽ സ്വൈര്യജീവിതം നയിക്കുന്നു.
കാവുകളിൽ നാഗദേവതകൾ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം ഉള്ള നാഗമ്പൂഴി മനയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നു

എടത്രക്കാവ് തൃശൂർ ജില്ല





എടത്രക്കാവ് തൃശൂർ ജില്ല 

തൃശൂർ ജില്ലയിലെ പുലാനിയിൽ.മേലൂർ പഞ്ചായത്ത്  ചാലക്കുടി -പുലാനി  വഴി അടിച്ചിലി റൂട്ട്..പ്രധാനമൂർത്തി വനദുർഗ്ഗ .പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട് കാഞ്ഞിരപ്പള്ളി പുഴയോരത്താണ് ക്ഷേത്രം ഉപദേവതകൾ ,ഗണപതി ശാസ്താവ് കൂടാതെ മുടിന്നൂ ർക്കര ഭഗവതി. ഈ ഭഗവതിയെ അടിച്ചിലിയിൽ നിന്നും കൊണ്ടുവന്നതാണ് .കുംഭത്തിലെ ഉത്രം വിലക്ക്. മുൻപ് ഈ ക്ഷേത്രത്തിൽ വേലയും, താലപ്പൊലിയും ഉണ്ടായിരുന്നു എന്ന്  വെളിപ്പെടുത്തുന്ന കൊച്ചി രാജ്യത്തെ ഒരു തീട്ടൂരമുണ്ട്  ആ തീട്ടൂരമനുസരിച്ചു ഈഴവപ്രമാണിയ്‌ക്ക്‌ എടത്രക്കാവിൽ  ചില അവകാശങ്ങളും ഉണ്ടായിരുന്നു ക്ഷേത്രപ്രേവേശന വിളംബരത്തിനു മുൻപായിരുന്നു ഈ അവകാശം എന്തെല്ലാം അവകാശം ഉണ്ടായിരുന്നു എന്നറിയില്ല. കീഴ്മാര്യാദപോലെ എന്നാണു തീട്ടൂരവാക്യം .ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറ യിലായിരുന്നു ഈഴവ പ്രമാണിയുടെ ഇരിപ്പു. എന്നും പറയുന്നുണ്ട്  കൊടുങ്ങല്ലൂർ ഭരണിയ്ക്കു കാവ് തീണ്ടാൻ അനുമതി നൽകാൻ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ക്ഷേത്രത്തിന്റെ നടയിലുള്ള ആൽത്തറയിലാണ് ഇരിക്കുക .

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

എടതൃക്കോവ് ശ്രീകൃഷ്ണക്ഷേത്രം തൃശൂർ ജില്ല




എടതൃക്കോവ് ശ്രീകൃഷ്ണക്ഷേത്രം തൃശൂർ ജില്ല
=================================================================

തൃശൂർ ജില്ലയിലെ വെങ്ങാനെല്ലൂരിൽ .ചേലക്കരയിൽ നിന്നും ഒരുകിലോമീറ്റർ വടക്കുഭാഗത്ത് വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിന് കിഴക്കു ഭാഗത്ത് ഈ ക്ഷേത്രം . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ഉപദേവത ,ഗണപതി  കിഴക്കോട്ടു ദര്ശനം ഗണപതി തെക്കോട്ടു . ഒരു നേരം പൂജ. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ക്ഷേത്രക്കുളം ഒരു പ്രത്യേക തരത്തിലാണ് കാല്പാദത്തിന്റെ ആകൃതി .കുളത്തിനു 4  ഏക്കർ 19 സെൻട് .വിസ്തീർണ്ണം കുളത്തിന്റെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും ഒരു മൂല കാണില്ല. ചന്ദ്രപുഷ്കരണി എന്നാണ് ഈ കുളം  അറിയപ്പെടുന്നത്.. ഈ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വെങ്ങാനെല്ലൂർ തളിക്ഷേത്രത്തിന്റെ കുളമാണ് ഇതെന്നും സംശയമുണ്ട് .തളിക്ഷേത്രത്തിൽ പ്രധാനമൂർത്തി ശിവൻ. ലിംഗത്തിന്റെ പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട്. നല്ല വണ്ണവുമുണ്ട്. കിഴക്കോട്ടു ദര്ശനം പൂജ ഒരു നേരം മാത്രം. ഈ രണ്ടു ക്ഷേത്രങ്ങളും ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ചേലക്കരയിൽ നിന്നും തൊഴുപ്പാടം റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ ശ്രീകണ്ഠപുരം വിഷ്ണു ക്ഷേത്രം .വാവന്റെ കേറ്റം ബസ്‌സ്റ്റോപ് ഇവിടെയും ഒരു നേരം പൂജ. 

എടത്തിരുത്തി അയ്യപ്പൻ കാവ് തൃശൂർ ജില്ല




എടത്തിരുത്തി അയ്യപ്പൻ കാവ് തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ എടതുരുത്തിയിൽ .കൊടുങ്ങല്ലൂർ -തൃപ്പയാർ റൂട്ടിൽ .എടമുട്ടം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റര് കിഴക്കു ഭാഗത്ത് പഴയ പെരുവനം ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള ക്ഷേത്രമായിരുന്നു എന്ന് കരുതുന്നു .പ്രധാനമൂർത്തി അയ്യപ്പൻ .ജടാധാരിയാണ് കിഴക്കോട്ടു ദർശനം .ഉപദേവതകൾ ഗണപതി ശിവൻ .മൂന്നു നേരം പൂജയുണ്ട് തൃശൂർ പൂരത്തിനടുത്തദിവസം ഉത്തരം കൊടികുത്തായി ഏഴു ദിവസത്തെ ഉത്സവം കൊടിമരം ആനകുത്തി മറിച്ചിടണം എന്നൊരു ആചാരം ഇവിടെയുണ്ട്. അയിരൂർ സ്വരൂപം വക ക്ഷേത്രമായിരുന്നു എന്ന് കരുതുന്നു. ബ്ളാഹയിൽ നായരുടെ കൈവശമായിരുന്നു പിന്നീട് കൊച്ചി മഹാരാജാവിന്റെ.ഇപ്പോൾ കൊച്ചിദേവസം ബോർഡ് .പഴയകാലത്ത് തലസ്ഥാനമായ മഹോദയപുരത്തിൽ എടത്തിരുത്തി പ്രദേശവും ഉൾപ്പെട്ടിരുന്നു എന്ന് നിഗമനം
എടതുരുത്തിയായിരുന്നു അതിർത്തി എന്നാണ് ചിലർ കരുതുന്നത്. 

2019, ഒക്‌ടോബർ 16, ബുധനാഴ്‌ച

ഉമയനെല്ലൂർ ബാലസുബ്രമണ്യക്ഷേത്രം കൊല്ലം ജില്ല




ഉമയനെല്ലൂർ ബാലസുബ്രമണ്യക്ഷേത്രം  
-----------------------------------------------------------------
കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ .കൊല്ലം തിരുവനന്തപുരം റൂട്ടിൽ ഉമയനെല്ലൂർ ജംഗ്ഷൻ നിന്നും അരകിലോമീറ്റർ അകലെ. പ്രധാനമൂർത്തി ബാലസുബ്രമണ്യൻ .പടിഞ്ഞാട്ടു ദർശനം .തന്ത്രി നീലിമന .ഉപദേവതകൾ ഗണപതി, ദേവി  മീനത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം കുതിരകെട്ട്  ഉണ്ട് .അശ്വതി നാളിൽ ആനവാൽ പിടുത്തം നാട്ടുകാർ ആനയുടെ വാലിൽ പിടിയ്ക്കും ഇതൊരു ബഹ ളാത്മകമായ ചടങ്ങാണ് ക്ഷേത്രത്തിലെ ഉപദേവതയായ ദേവിയെ തൊട്ടടുത്ത വയലിൽ മൂന്നു കൊല്ലത്തിൽ ഒരിക്കൽ എഴുന്നള്ളിയ്ക്കും ദേശിങ്ങനാട് രാജാവായ കേരളവർമ്മ ഉമയല്ലൂർ ക്ഷേത്രം മകൾക്കും പെരുമാൾ കുന്നു ക്ഷേത്രം കണ്ണനെല്ലൂർ ശാസ്താ ക്ഷേത്രവും തന്റെ രണ്ടു ആണ്മക്കൾക്കു വേണ്ടി പണിതീർത്തതാണെന്നു ഒരു ഐതിഹ്യമുണ്ട്. വേണാട് രാജാവ് ശ്രീ വല്ലഭൻ കോതയുടെ കാലത്തെ ഉമയമ്മറാണിയ്ക്കാണ് ഈ ക്ഷേത്രവുമായി ബന്ധമുണ്ടായിരുന്നത് .എന്നും കരുതി വരുന്നു കൊല്ലവർഷം രണ്ടാംശതകമാണ് ഉമയമ്മയുടെ കാലം . ഈ ഉമയമ്മ അയിരൂർ ക്ഷേത്രവും സ്വത്തും ചെങ്ങന്നൂർ ക്ഷേത്രത്തിനു നൽകുന്ന രേഖയാണ് മാമ്പിള്ളി ശാസനം
ഉമയനെല്ലൂർ ,അകവൂർ ഊമം പള്ളി  മനക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് .ഇതിനടുത്ത് ബോർഡിന് രണ്ടു ഉപഗ്രൂ പ്പുകളിലായി 18 ക്ഷേത്രങ്ങൾ ഉണ്ട്. ഉപരികുന്നം ഗ്രൂപ്പ് ഉപരികുന്നം വിഷ്ണു   ,കൊടുന്തര്ത്തി മുരുകൻ അം ബലത്തിങ്കൽ  വിഷ്ണു  ചക്കുളം ഭഗവതി അവണിപുരം ശ്രീകൃഷ്ണൻ ,വെളുതറ ഗന്ധർവ്വൻ കാവ്,.മണലിൽ ഉപഗ്രൂപ് ,മണലിൽ ശിവൻ മരുതമനക്കാവ്  ശിവൻ പടിഞ്ഞാറേക്കാവ് ഭഗവതി  കിഴക്കെക്കാവ് ഭഗവതി തേവർക്കാവ്‌ വിഷ്ണു വട്ടമനക്കാവ് ഭഗവതി ,വട്ടമാണ് പടിഞ്ഞാറേ കാവ്   ദുർഗ്ഗ ,കറണ്ടത്ത് കാവ് ഭഗവതി. 

ഉണ്ണി ഭ്രാന്തൻ കാവ് പാലക്കാട് ജില്ല





ഉണ്ണി ഭ്രാന്തൻ കാവ് 
======================================
പാലക്കാട് ജില്ലയിലെ പട്ടാമ്പി-പെരിന്തൽമണ്ണ റൂട്ടിൽ ഹെൽത്ത് സെന്ററിന് ഒരു കിലോമീറ്റര് കിഴക്കു ഭാഗത്ത് ..പ്രധാനമൂർത്തി ഉണ്ണി ഭ്രാന്തൻ .തുറന്ന ആൽത്തറയിലാണ് . ആളിന് നല്ല പഴക്കമുണ്ട് ഈ തറ നിറയെ ഉടഞ്ഞ കളിമൺ വിഗ്രഹങ്ങൾ ആണ് .ഉണ്ണി ഭ്രാന്തനെ കൂടാതെ പന്നിമുഖി (വാരാഹി)  രക്ഷസ്സ് നാഗം ശിവൻ പാർവ്വതി . പടിഞ്ഞാട്ടു ദർശനം .വൃശ്ചികം 21  നു ഉത്സവം . കലാകാരന്മാർ ഇവിടെ ആരാധനയ്‌ക്കെത്താറുണ്ട് കാണാതായ സാധനങ്ങൾ കണ്ടെത്താൻ ഉണ്ണി ഭ്രാന്തന് നല്ലെണ്ണ  നേരും .ഞായറാഴ്ചയും മലയാളം ഒന്നാം തീയതിയും മാത്രം പൂജ, നാറാണത്ത് ഭ്രാന്തൻ ഇവിടെ തപസ്സു ചെയ്തിരുന്നു  എന്നും ഇന്ന് ഭ്രാന്തൻ സമാധിയായ  ഒരു യോഗി ആണെന്നും ഐതിഹ്യങ്ങൾ .തന്ത്രി അണ്ടലാടി മന അണ്ടലാടി മനയിലും ഉണ്ണിഭ്രാന്തനെ പൂജിയ്ക്കുന്നുണ്ട്  നശിച്ചു കിടന്നിരുന്ന ക്ഷേത്രമാണ്

2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഉദിയന്നൂർ ദേവീ ക്ഷേത്രം തിരുവനന്തപുരത്ത്




ഉദിയന്നൂർ ദേവീ ക്ഷേത്രം തിരുവനന്തപുരത്ത്
======================================
തിരുവനന്തപുരത്ത് ശാസ്തമംഗലം-വട്ടിയൂർക്കാവ് റൂട്ടിലെ മരുതംകുഴി യിൽ . പ്രധാനമൂർത്തി ഭദ്രകാളി എന്നും ദുർഗ്ഗ എന്നും വിശ്വാസങ്ങൾ .ചക്രവും ശംഖും നാന്ദകം വാളും സൂലവുമുള്ള ചതുർബാഹുവിഗ്രഹമാണ് .രണ്ടു ദേവീ ഭാവങ്ങളും ചേർന്ന മഹാമായാരൂപത്തിലുള്ള പ്രതിഷ്ഠ. എന്ന് നിഗമനം കൂടാതെ ശ്രീകോവിലിൽ മൂന്നു പീഠങ്ങൾ കൂടിയുണ്ട് ഇവ സപ്തമാതൃക്കളിലെ ഇന്ദ്രാണി വൈഷ്ണവി വാരാഹി എന്ന് സങ്കല്പം വടക്കോട്ടു ദർശനം .
മൂന്നു നേരം പൂജയുണ്ട് വട്ടിയൂർ കൊണം നായർ വീട്ടിലെ നീലകണ്ഠപാദര്ക്ക് പുഴയിൽ നിന്നും വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം
നൂറ്റിയെണ്പതു വര്ഷങ്ങള്ക്ക്‌ മുന്പ്‌ മരുതുംകുഴിയിലെ ഉദിയന്നൂര് കുടുംബത്തില് നീലകണ്ഠന് എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. കുട്ടിക്കാലത്ത്‌ തനിക്കുണ്ടായ സ്വപ്നദര്ശന ത്തിലൂടെയാണ്‌ ആ ബാലന് കരവിഞ്ഞൊരുകിക്കൊണ്ടിരുന്ന കിള്ളിയാറ്റിലെടുത്തുചാടി, അതിലൂടെ ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കരസ്ഥമാക്കി. എന്നാല് ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ടുപോയ ബാലനെ കാണാതാവുകയും കിള്ളിയാറ്റില് മുങ്ങിപ്പോയെന്ന്‌ എല്ലാവരും കരുതിയ ആ കുട്ടി ഏഴാംനാള് തിരുമുടിയുമായി സ്വന്തം ഭവനത്തില് തിരിച്ചെത്തുകയായിരുന്നു. വിഗ്രഹം വീട്ടിലെ പെട്ടിയില് സൂക്ഷിച്ചുവയ്ക്കുകയും പിന്നീട്‌ വീടിന്റെ ഒരു ഭാഗത്ത്‌ മുടിപ്പുരകെട്ടി പൂജാദികര്മ്മങ്ങളും ചെയ്തുപോന്നു. അന്ന്‌ ദേവിക്ക്‌ ആദ്യമായി അട നിവേദിക്കുകയും ചെയ്തു. ദേവിക്ക്‌ പ്രിയപ്പെട്ട ഈ നിവേദ്യം ഇന്നും തുടരുന്നു

ആദ്യം ഇവിടെ അബ്രാഹ്മണപൂജയായിരുന്നു .ജന്തു ബലിയുമുണ്ടായിരുന്നു .ഉപദേവതകൾ മാടൻ തമ്പുരാൻ ശാസ്താവ് യോഗീശ്വരൻ ഗണപതി . പച്ചരി മാവും പഴവും നാളികേരവും മാത്രം ചേർത്ത് ഉണ്ടാക്കുന്ന അട നേദ്യം പ്രധാന വഴിപാടു .മൂന്നു വർഷത്തിൽ ഒരിക്കൽ മീനം മേടം മാസങ്ങളിൽ എട്ടു ദിവസത്തെ ഊരൂട്ട് ഉത്സവം ഉണ്ട്

ആദ്യകാലത്ത്‌ നീലകണ്ഠഗുരുപാദര് തന്നെയാണ്‌ പൂജാദികര്മ്മങ്ങള് ചെയ്തുപോന്നിരുന്നത്‌. പിന്നീട്‌ പിന്തലമുറക്കാരായി. ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണപൂജയുമായി.
മേടമാസത്തിലെ പുണര്തം നാളിലാണ്‌ ഉദിയന്നൂര് ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്‌. പൊങ്കാലയോട്‌ കൂടിയുള്ള പത്തുദിവസത്തെ ഉത്സവം. കലാശാഭിഷേകവും കളമെഴുത്തും പാട്ടുമുണ്ടാകും. കളമെഴുത്തും പാട്ട്‌ ഉത്സവകാലത്ത്‌ നിര്ബന്ധമാണ്‌. എന്നാല് നേര്ച്ചയായി മറ്റുദിവസങ്ങളിലും നടത്താറുണ്ട്‌. ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ട്‌. ക്ഷേത്രകലകള്ക്ക്‌ പ്രാമുഖ്യമുള്ള കലാപരിപാടികള്, ക്ഷേത്രത്തെ ചുറ്റിയുള്ള ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയ്ക്ക്‌ പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയുണ്ടാകും. വലിയവിള കുണ്ടമണ്ഭാഗം ദേവീക്ഷേത്രക്കടവില് ആറാട്ടുനടക്കും. കൊടിയിറങ്ങുന്നതോടെ ഉത്സവം സമാപിക്കും. മൂന്നുവര്ഷത്തിലൊരിക്കല് ആഘോഷിക്കാറുള്ള ഊരുട്ടുമഹോത്സവം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. എട്ടുദിവസം നീണ്ടുനില്ക്കുന്ന ഈ ഉത്സവമാഹാത്മ്യം ഉലകുടയപെരുമാളിന്റെ ജീവിതകഥ അനുസ്മരിപ്പിക്കുന്നതാണ്‌. ദേവിയുടെ ഭക്തനായിരുന്നല്ലോ ആ പെരുമാള്. നാട്ടുകാര് ചേര്ന്ന്‌ നടത്തുന്നതുകൊണ്ടാണ്‌ ഉത്സവത്തിന്‌ ഈ പേരുണ്ടായത്‌. വാര്ഷികോത്സവകാലത്ത്‌ തന്നെയായിരിക്കും ഊരുട്ടുത്സവവും നടക്കുക.

2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

എരനെല്ലൂർ ലക്ഷ്മിനരസിംഹക്ഷേത്രം വയനാട് ജില്ല





എരനെല്ലൂർ ലക്ഷ്മിനരസിംഹക്ഷേത്രം വയനാട് ജില്ല
====================================
വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിൽ .കല്പറ്റ =തിരുനെല്ലി റൂട്ടിലെ കുപ്പത്തോട്. പ്രധാനമൂർത്തി ലക്ഷ്മി നരസിംഹ മൂർത്തി  കിഴക്കോട്ടു ദര്ശനം ഉപദേവതകൾ : വെങ്കിടേശ്വരൻ പദ്മാവതി . മൂന്നു ന്നേരം പൂജയുണ്ട് പൂജാരി അയ്യൻകാരാണ് വയനാട്ടിൽ കുടിയേറി പാർത്ത വൈഷ്‌ണ ഗൗഢന്മാരുടെ ഗ്രാമക്ഷേത്രം ഉത്താന ഏകാദശി ആഘോഷം .ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിൽ ഇത് മാനന്തവാടി ഉപഗ്രൂപ്പിലാണ് ഈ ഉപഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ അടുവത്ത് വിഷ്ണു ,ആര്യന്നൂർ ക്ഷേത്രം .ബദിരൂർ ക്ഷേത്രം ഉ തിരമാരുതൻ .ഏച്ചോമ്ക്ഷേത്രം കരിമ്പൽ ഭഗവതി കുപ്പത്തോട് എരനെല്ലൂർ മഹാവിഷ്ണു മാതങ്കോകോട് ചേടാറ്റിലമ്മൻ മഴുവന്നൂർ ക്ഷേത്രം പനമരത്തു മുരിക്കൻമാർ ക്ഷേത്രം പുള്ളിമലേരിയമ്മൻ ക്ഷേത്രം രവിമംഗലം ക്ഷേത്രം ഭഗവതി പെരുമാൾ ക്ഷേത്രം പാലക്കുന്ന് അന്നപൂർണ്ണേശ്വരി മുതിരേരി ക്ഷേത്രം കമ്മന് വള്ളയൂർ ക്ഷേത്രം തൃപ്പൂര വിഷ്ണു ക്ഷേത്രം വടക്കത്തി ഭഗവതി വേമം അയ്യപ്പൻകാവ് അഞ്ചുകുന്നു പോർക്കില ഭഗവതി . ഈ ക്ഷേത്രങ്ങളെല്ലാം വായനാട്ടിലാണ് .ഇതിനടുത്തുള്ള എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രം തൃശൂരിലെ ചെറുവത്ത്തൂർ മനക്കാരുടേതാണ് ഇവിടെ ഒരു നേരം പൂജ. പഴശ്ശികാലത്തെ പോരാട്ടങ്ങളിൽ പ്രസിദ്ധമാണ് പനമരം 1802 ൽ പഴശ്ശിയുടെ കുറിച്യർ പട്ടാളം തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ പനമരം  കോട്ട പിടിച്ചെടുത്തിരുന്നു  എല്ലാ ഇംഗ്ലീഷ് പട്ടാളക്കാരെയും കൊന്നു തോക്കും മരുന്നും കൈക്കലാക്കി . കോട്ട ഇടിച്ചു  തരിപ്പണമാക്കി  എന്ന് ചരിത്രം 

എറണേശ്വരം ശിവക്ഷേത്രം തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിൽ




എറണേശ്വരം ശിവക്ഷേത്രം തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിൽ
============================================

തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിൽ മുളങ്കുന്നത്ത് ശാസ്താ ക്ഷേത്രത്തിനു തെക്കു ഭാഗത്ത്. തെക്കമ്പലം എന്ന് നാടൻ പേര്. ഇവിടെ മൂന്നു ക്ഷേത്രമുണ്ട്.
എറണേശ്വരം ശിവൻ ,വാമേക്കാവ് ഭഗവതി ,കാട്ടുപുള്ളി തേവർ .ഈ മൂന്നു മൂർത്തികളെയും മൂന്നു സ്ഥലത്ത് നിന്ന് കൊണ്ടുവന്നു ഒരേ സ്ഥലത്ത് പ്രതിഷ്ടിച്ചതാണ് .,കാട്ടുപുള്ളി തേവരെ ഗ്രാമലയിൽ നിന്നാണ് കൊണ്ടുവന്നെതെന്ന്  അറിയാം .പ്രധനാമൂർത്തികൾ ശിവനും ഭഗവതിയും ശ്രീകൃഷ്ണനും പടിഞ്ഞാട്ടു ദർശനം .ഭഗവതി ശിലാകണ്ണാടി പ്രതിഷ്ഠയാണ്  നനദുര്ഗ്ഗ, ഉപദേവത കൾ ,ഗണപതി,നവഗ്രഹങ്ങൾ നാഗരാജാവ് . ശിവരാത്രി ശിവനും അഷ്ടമി രോഹിണി ശ്രീകൃഷ്ണനും  നവരാത്രി ഭഗവതിയ്ക്കും ആഘോഷമുണ്ട് ആദ്യം ഈ ക്ഷേത്രത്തിനു ഒരു നേരം പൂജയെ ഉണ്ടായിരുന്നുള്ളു. 1111  കന്നി മാസം 2  മുതൽ കൊച്ചിതമ്പുരാൻ ഈ ക്ഷേത്രത്തിൽ തൊഴാനെത്തി .അന്ന് മുതൽ രണ്ടു നേരം പൂജ തുടങ്ങി കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രമാണ് 

2019, ഒക്‌ടോബർ 12, ശനിയാഴ്‌ച

പരിമഠം ദുർഗ്ഗാക്ഷേത്രം കണ്ണൂർ ജില്ല




പരിമഠം ദുർഗ്ഗാക്ഷേത്രം 

കണ്ണൂർ ജില്ലയിലെ ന്യൂമാഹി പഞ്ചായത്തിൽ വടകര- തലശ്ശേരി റൂട്ടിലെ പരിമഠം സ്റ്റോപ്പ്. .ഇത് 108  ദുർഗ്ഗാലയങ്ങളിൽ ഒന്നാണെന്ന് കരുതുന്നു . പ്രധാനമൂർത്തി ദുർഗ്ഗ .സ്വയം ഭൂവാണ് .രൂപമില്ലാത്ത ശില.പഞ്ചാദുർഗ്ഗയാണെന്നും സങ്കല്പം. പടിഞ്ഞാട്ടു  ദർശനം .തൊട്ടു മുന്നിൽ കുളം .എന്തോ പ്രത്യേക ചക്രത്തിന്റെ  രൂപമാണ് ഈ  കുളമെന്നു  .മലബാറിൽ പല ക്ഷേത്രങ്ങളിലും ഈ മാതിരി കുളങ്ങളുണ്ട്. മൂന്നു നേരം പൂജയുണ്ട്. തന്ത്രി തരണനെല്ലൂർ. ഉപദേവൻ ഗണപതി മീനത്തിലെ കാർത്തിക കോടി കയറി ഉത്സവം . ഉത്രാടം ആറാട്ട് സൂര്യാസ്തമന സമയത്ത് സൂര്യകിരണങ്ങൾ ഇവിടുത്തെ വിഗ്രഹത്തിൽ പതിയ്ക്കും .അഞ്ചു നായർ കുടുംബങ്ങളുടെ ക്ഷേത്രം ആയിരുന്നു ഇപ്പോൾ കമ്മിറ്റി .കാടി പുടിച്ച സ്ഥലം വെട്ടി തെളിച്ചപ്പോൾ കല്ലിൽ അരിവാൾ തട്ടി  രക്തം  പൊടിഞ്ഞു എന്ന് ഐതിഹ്യം ഇതിന്റെ കീഴേടമാണ് ഇതിനടുത്ത് കടലോരത്തുള്ള അഴിയ്ക്കൽ ഭഗവതി .ക്ഷേത്രം .അനിയത്തിയാണെന്നും ഐതിഹ്യം .ഉൽസവ ത്തിലെ പൂരം നാളിൽ പൂരം കുളിച്ചു ദുർഗഗാഭഗവതി ഈ സഹോദരിയെ കാണാൻ പോകും തിരിച്ചു വരുമ്പോൾ ആർപ്പും വാദ്യങ്ങളും ഉണ്ടാകാറില്ല. അനുജത്തിയെ സമാധാനിപ്പിച്ചു  ഒളിച്ചു വരുന്നു എന്നും  അതല്ല അനുജത്തിയുടെ ദുഃഖം കണ്ടു സങ്കടപ്പെട്ടു വരുന്നു എന്നും ഐതിഹ്യങ്ങൾ..അന്ന് രാവാരി നായരുടെ പൂരപ്പാട്ടുമുണ്ട്  മാഹിപ്പാലത്തിനടുത്തുള്ള മാങ്ങോട്ടു കാവും കീഴേടമാണ് തലശ്ശേരിയ്ക്കും  മയ്യഴിയ്ക്കും ഇടയിലായിരുന്നു കുറുങ്ങോത്ത് നായരുടെ സ്ഥലമാണ്  ബ്രിഷ്ട്ടിഷുകാർക്കു വ്യാപാരശാല നിർമിക്കാൻ കോലത്തിരി നൽകിയത്. രാജ്യം  .കോലത്തിരിയുടെ മേൽക്കോയ്മ സ്വീകരിച്ചിരുന്ന കുറുങ്ങോത്ത് നായരുടെ സ്ഥലമാണ്  ബ്രിഷ്ട്ടിഷുകാർക്കു വ്യാപാരശാല നിർമിക്കാൻ കോലത്തിരി നൽകിയത്. 

2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അയ്മനം നരസിംഹസ്വാമി ക്ഷേത്രം കോട്ടയം ജില്ല





അയ്മനം നരസിംഹസ്വാമി ക്ഷേത്രം 
===================================
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോന്മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം

കോട്ടയം ജില്ലയിലെ അയ് മനത്ത് . കോട്ടയം-പരിപ്പ്  വഴി .പ്രധാന മൂർത്തി നരസിംഹം അയ് മാനത്ത് വലിയച്ച്ൻ  എന്ന് നരസിംഹ വിശേഷണം .കിഴക്കോട്ടു ദര്ശനം തന്ത്രി കടിയക്കോൽ  5 പൂജയും ശീവേലിയുമുണ്ട്  ഉപദേവതകൾ ഗരുഡൻ,ശാസ്താവ്, ഗണപതി  ശിവൻ,ഉപദേവതയായ ഗരുഡൻ ഭഗവാനെ നോക്കി തൊട്ടു മുന്നിൽ  ഉള്ളതുകൊണ്ട് മണ്ഡപത്തിൽ നിന്ന് തൊഴുതാൽ ബിംബം കാണുകയില്ല.   ചിങ്ങത്തിലെ തിരുവോണ ദിവസമാണ്  ക്ഷേത്രത്തിലെ ആറാട്ട് എന്നതും പ്രത്യേകത. എട്ടു ദിവസത്തെ ഉത്സവമാണ് ശാന്തമൂർത്തി സങ്കല്പം  കൊച്ചു കുട്ടികൾക്ക് വലിവ് വന്നാൽ ചോറിനു മുകളിൽ തേങ്ങാ ചുരണ്ടിയിട്ടു  ഇവിടെ നരത്തല എന്ന വഴിപാട് നടത്താറുണ്ട്. ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് . ഇവിടെനിന്നും  ഒരു കിലോമീറ്റര് പുലികുട്ടിശ്ശേരി റൂട്ടിൽ പൂതൃക്കാവ് ഭഗവതി ക്ഷേത്രം ഇവിടെ പടിഞ്ഞാട്ടു ദർശനമായി  ഭദ്രകാളിയാണ് പ്രധാനമൂർത്തി. മീനഭരണി ഉത്സവം .രണ്ടു നേരം പൂജ. ഈക്ഷേത്രവും പാണ്ഡവം ശാസ്താക്ഷേത്രവും  അയ് മനം ഉപഗ്രൂപിലാണ് 

അയിനിക്കാട് മഹാവിഷ്ണു ക്ഷേത്രം തൃശൂർ ജില്ല




അയിനിക്കാട് മഹാവിഷ്ണു ക്ഷേത്രം 

തൃശൂർ ജില്ലയിലെ കാറളം പഞ്ചായത്തിൽ . ഇരിങ്ങാലക്കുട ചിറയ്ക്കൽ റൂട്ടിലെ താണിശ്ശേരിയിൽ .പ്രധാനമൂർത്തി മഹാവിഷ്ണു .കിഴക്കോട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട് .തന്ത്രി കിടങ്ങശ്ശേരി ക്ഷേത്രം ഇപ്പോൾ ഇപ്പോൾ ചെറുതാണെങ്കിലും  തെക്കു ഭാഗത്ത് രണ്ടു ഏക്കറോളം വരുന്ന  നെല്ലിപ്പടിയുള്ള കുളം ഉണ്ട് . കുളത്തിനു നടുവിൽ കിണറും അതിൽ വിളക്ക് കാലുമുണ്ടായിരുന്നു . അതിനാൽ പഴയകാലത്തെ വേദപഠനകേന്ദ്രമായിരുന്നു  എന്ന് സംശയമുണ്ട് ഉദേവത ശിവൻ, ഗണപതി ,ശാസ്താവ് നാഗയക്ഷി, മീനത്തിൽ തിരുവോണം ഉത്സവം ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ ചിട്ടകളായിരുന്നു  ഇവിടെ. എന്ന് ഒരു പഴമയുണ്ട് .കിടങ്ങാശ്ശേരി തരണനെല്ലൂർ മാനവിക ക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി  കിടങ്ങാശ്ശേരി നമ്പൂതിരിയുടെ കുടപ്പുറത്ത് വന്നു എന്ന് ഐതിഹ്യ മുള്ള കല്ലട ഭഗവതി ക്ഷേത്രവും ഇതിനടുത്താണ് .ഇത് വലിയ ഭൂ സ്വത്തുള്ള ക്ഷേത്രമായിരുന്നു. ഇവിടെ പ്രധാനമൂർത്തി ഭഗവതി പീഠമാണ് ഉപദേവതകൾ ഘണ്ടാകര്ണൻ ,ബ്രഹ്മരക്ഷസ്സ് . മുത്തപ്പൻ മകരത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച ഉത്സവം .കിഴക്കോട്ടു ദര്ശനം ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി താണിശ്ശേരിയിൽ നെടുമ്പള്ളി മനവക അക്കിരികണ്ടത്തു ശ്രീകൃഷ്ണക്ഷേത്രവുമുണ്ട്  .ഇപ്പോൾ എൻ.എസ.എസ. കരയോഗം 

2019, ഒക്‌ടോബർ 6, ഞായറാഴ്‌ച

തെക്കും തല ഭഗവതി ക്ഷേത്രം




തെക്കും തല ഭഗവതി ക്ഷേത്രം 


അകലക്കുന്നം പഞ്ചായത്തിൽ .പള്ളിക്കത്തോട്ടിൽ നിന്നും ഏകദേശം 3  കിലോമീറ്റര് കിഴക്കു ഭാഗത്ത് . ഇവിടെ പ്രധാനമൂർത്തി കൊടുങ്ങല്ലൂർ ഭഗവതി തെക്കും കൂറിന്റെ നിർദേശ പ്രകാരം നാടിന്റെ പുരോഗതിയ്ക്കു വേണ്ടി ആവാഹിച്ചു കൊണ്ട് വന്ന ഭഗവതി എന്ന് കരുതുന്നു കൊടുങ്ങല്ലൂർ ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോകുകയും തങ്ങളുടെ നാടുകളിൽ പ്രതിഷ്ഠിക്കുകയും പഴയ കേരളത്തിലെ പതിവായിരുന്നു  മകരം 20നു കൊടി കയറി 25  നു ആറാട്ട്. വിഷുവിനു കുഭകുടവുമുണ്ടു .ഉപദേവത ഗണപതി കൊണ്ടമറുകയിൽ  ഭഗവതി എണ്ണയ്ക്കാപ്പള്ളി ഭഗവതി ഗന്ധർവ്വൻ നാഗരാജാവ് ,വനദുർഗ്ഗ ക്ഷേത്രപാലൻ .കടത്തനാട്ടിൽ നിന്നും വന്ന പുതിയ വീട്ടിൽ പണിക്കർ കാഞ്ഞിരക്കാട്ടു പണിക്കർ പുല്ലാട്ടു പണിക്കർ തെക്കേടത്തത്‌ പണിക്കർ  പേരുവീട്ടിൽ കുറുപ്പ്  എന്നിവരുടെ ക്ഷേത്രമായിരുന്നു  വെന്നി  മല ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു ഈ ക്ഷേത്രം ക്ഷേത്രത്തിനു ചെങ്ങളം വില്ലജ് മുഴുവനും അകലകുന്നം വില്ലേജിന്റെ കിഴക്കൻ പ്രദേശവും ഉൾപ്പെട്ട മുക്കാതം ചേരിക്കൻ തെക്കുംകൂർ രാജാവ് വിട്ടു കൊടിത്തിരുന്നു അതിനു മുൻപ് നമ്പൂതിരിമാരുടെ  കൈവശമായിരുന്നു  എന്നും പഴമ .ഇപ്പോൾ എൻ.എസ്. എസ് .കരയോഗം .തന്ത്രി കടയകോൽ 

ആനിക്കാട് ഭഗവതി ക്ഷേത്രം കോട്ടയം ജില്ല






ആനിക്കാട് ഭഗവതി ക്ഷേത്രം  

കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ .കോട്ടയം കുമളി റൂട്ടിലെ കൊടുങ്ങൂരിൽ നിന്നും പുലിയന്നൂർ റൂട്ട് .കോട്ടയം റൂട്ട് മനക്കാടുനിന്നും ക്ഷേത്രത്തിൽ എതതാം .മണർകാട് കൂരാലി വഴി. പ്രധാനമൂർത്തി ഭദ്രകാളി .കണ്ണാടി ബിംബമാണ് .ബാലഭദ്ര എന്ന് വിശ്വാസം കുന്നിനു മുകളിലാണ് ക്ഷേത്രം കിഴക്കോട്ടു ദർശനം .മൂന്ന് നേരം പൂജയുണ്ട് തന്ത്രി മനയത്താറ്റ് .ഉപദേവത  ശിവൻ, മുരുകൻ ഗണപതി ശാസ്താവ്. മീനത്തിലെ അവിട്ടം മുതൽ അശ്വതി വരെ കളമെഴുത്ത്  പാട്ടു .ആറാട്ടിന് പകരം കിഴക്കു ഭാഗത്തുള്ള ആൽ ത്തറയിൽ താലപ്പൊലിയുടെ അകമ്പടിയോടെ ചെന്ന് പത്മമിട്ട് പൂജ. ഭരണി നാൾ തിരുനാൾ എന്ന് വിശ്വാസം .അന്ന് വൈകിട്ട് 14 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ ശരീരം മുഴുവൻ ഭസ്മം പൂശി  കീറി പറിഞ്ഞ വസ്ത്രമുടുത്ത് കാട്ടാളവേഷം ധരിച്ചു ക്ഷേത്രത്തിനു വലം  വയ്ക്കും ആണ്ടിതുള്ളൽ ഗരുഡൻ തൂക്കവുമുണ്ട് കൊടുങ്ങല്ലൂരിൽ നിന്നും ഭഗവതിയെ തെക്കും തല ക്ഷേത്രത്തിൽ ആവാഹിച്ചു കൊണ്ട് വന്നു പ്രതിഷ്ഠിച്ചു എന്നും ഭരണാധികാരിയായ അമ്പഴത്തുങ്കൽ കർത്താവ് ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തെ   ചൊല്ലി തർക്കം
ഉണ്ടായതിനെ തുടർന്ന്ഈ ക്ഷേത്രം പണിതു എന്നുമാണ് പുരാവൃത്തം. 

2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

കോട്ടയം തളിയിൽ ക്ഷേത്രം




കോട്ടയം തളിയിൽ ക്ഷേത്രം 
പഴയ കോട്ടയം നഗരത്തിന്റെ തിലകക്കുറിയായി തളിക്കുന്നിന്റെ നിറുകയിൽ കൈലാസതുല്യമായി ശോഭിക്കുന്ന പുരാതന ക്ഷേത്രമാണ് കോട്ടയം തളിയിൽ മഹാദേവക്ഷേത്രം. വടക്കും തെക്കും പടിഞ്ഞാറും പ്രായേണ ചെരിവും കിഴക്കോട്ട് നിരപ്പുമായാണ് ഈ കുന്നിന്റെ ഘടന. പടിഞ്ഞാറുഭാഗത്തായി കുന്നിന്റെ പാദം സ്പർശിച്ച് ഗംഗാതുല്യയായ ഗൗണാനദി (മീനച്ചിലാർ) ഒഴുകുന്നു. കൈലാസത്തിൽ പശ്ചിമദിക്കിനെ ദർശനമാക്കി പരമേശ്വരൻ ഉപവിഷ്ടനായിരിക്കുന്നതു പോലെ തളിയിൽ ക്ഷേത്രത്തിലും ദേവൻ പശ്ചിമദർശനമായി ഭവിക്കുന്നു.
5-6 നൂറ്റാണ്ടുകളോടെ മലയാളദേശത്തെത്തിയ ആര്യബ്രാഹ്മണർ (നമ്പൂതിരിമാർ) തങ്ങളുടെ ബുദ്ധിപരമായ സ്വാധീനമുപയോഗിച്ച് നാടുവാഴികളെ വരുതിലാക്കുകയും കേരളത്തിലാകെ 32 ഗ്രാമങ്ങൾ സ്ഥാപിച്ച് ക്രമേണ ഭൂമി മേലുള്ള സ്വാധീനവുമുറപ്പിക്കുകയുമുണ്ടായി. ജാത്യാചാരങ്ങൾ അടിച്ചേൽപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയെ കേരളത്തിൽ നടപ്പിലാക്കാനും പ്രധാന അധികാരശക്തിയാകാനും അവർക്ക് മൂന്നോ നാലോ നൂറ്റാണ്ടുകൾകൊണ്ട് സാധിച്ചു.
ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരവാഴ്ചക്കാലത്ത് ചേരമാൻ പെരുമാൾ അഥവാ കുലശേഖര കോയിലധികാരികൾ എന്ന പദവിയോടെ ചക്രവർത്തിയെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ വാഴിക്കുന്ന ചടങ്ങ് മഹോദയപുരത്ത് ( കൊടുങ്ങല്ലൂർ) നടന്നിരുന്നു. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയ തളി എന്നീ തളികളിൽ ചേർന്ന ബ്രാഹ്മണ പണ്ഡിതന്മാർ ആയിരുന്നു പെരുമാളെ തെരഞ്ഞെടുത്തിരുന്നത്. അവരെ തളിയാർമാർ എന്നും അവരിൽ മുഖ്യനെ തളിയാതിരി എന്നും വിളിച്ചിരുന്നു. പതിനെട്ടു നാട്ടുരാജ്യങ്ങളെയും തങ്ങളുടെ വരുതിയിൽ നിർത്താനാണ് പ്രതിപുരുഷനായി പെരുമാളെ അവർ നിശ്ചയിച്ചത്. എന്നാൽ ചില പെരുമാക്കന്മാർ അവർക്ക് വിരുദ്ധമായ വിശ്വാസരീതികളിലേയ്ക്ക് പോയത് പെരുമാൾ വാഴ്ചയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ബ്രാഹ്മണരിൽ പ്രചോദനമുണ്ടാക്കി.
നാട്ടുരാജ്യങ്ങളിലുൾപ്പെട്ട ബ്രാഹ്മണഗ്രാമങ്ങളിൽ ശക്തികേന്ദ്രീകരിച്ച് അതത് നാട്ടുരാജ്യങ്ങളുടെ ആസ്ഥാനത്ത് തളിസ്ഥാനങ്ങൾ സ്ഥാപിക്കാൻ ശ്രമങ്ങളാരംഭിച്ചു. അങ്ങനെ അധികാര വികേന്ദ്രീകരണം സാധ്യമായതോടെ അവസാന ത്തെ പെരുമാളെ AD 1103ൽ പുറത്താക്കി ചക്രവർത്തിവാഴ്ച അവസാനിപ്പിച്ചു.
തളികൾ എന്നാൽ ക്ഷേത്രങ്ങൾ എന്നാണ് പൊതു അർത്ഥമെങ്കിലും തളികളുടെ ചരിത്രപരമായ പ്രത്യേകത ബ്രാഹ്മണ അധികാരസ്ഥാനങ്ങൾ എന്നതാണ്. തളികളുടെ സമീപത്തായി നമ്പൂതിരിഗൃഹങ്ങൾ ഉണ്ടാകണമെന്നില്ല. വേദശാസ്ത്ര പാരംഗദന്മാരായ തളിയാർമാർ ദീക്ഷ സ്വീകരിച്ച് തളികളിലെ ശാലകളിൽ വസിക്കുകയും കളങ്ങളിൽ ഇരുന്ന് വ്യവഹാര - വിചാരിപ്പുകൾ സാധ്യമാക്കിയും വന്നു. നാടുവാഴികൾ ഇവരുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭരണം നടത്തി.
കൊടുങ്ങല്ലൂരെ നാങ്കുതളികൾ പതിനെട്ടര തളികളായി വികസിച്ചപ്പോൾ വെമ്പലനാട്ടിലെ കടുത്തുരുത്തിയിലും മുഞ്ഞു നാട്ടിലെ കോട്ടയത്തും ഓരോ തളികൾ സ്ഥാപിതമായി. പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ ഇത് സംഭവിച്ചിട്ടുണ്ട്. കിടങ്ങൂർ, ഏറ്റുമാനൂർ ബ്രാഹ്മണ ഗ്രാമങ്ങളിലെ തളിയാർമാരാണ് കടുത്തുരുത്തിയിലെ വിചാരിപ്പുകാരെങ്കിൽ കുമാരനല്ലൂർ, കാടമുറി ഗ്രാമങ്ങളിൽ നിന്നുള്ള തളിയാർമാരായിരുന്നു കോട്ടയം തളിയിൽ ഉണ്ടായിരുന്നത്. അക്കാലത്ത് മുഞ്ഞനാട്ടു വാഴുന്ന ആദിച്ചൻകോതയ്ക്ക് ഭരണോപദേശം നടത്തിയിരുന്നത് കോട്ടയം തളിയിലെ തളിയാതിരി ആയിരുന്ന ഒരു ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആയിരുന്നു.തമ്പ്രാക്കൾ മുഞ്ഞിനാട്ട് വാഴുന്നവരുടെ സഹോദരിയെ സംബന്ധം ചെയ്തിരുന്നതായും വാമൊഴിചരിത്രമുണ്ട്.
ശിവക്ഷേത്രം എല്ലാ തളികളുടേയും ഭാഗമായിരുന്നു. ഭരണസംബന്ധമായ എല്ലാ തീരുമാനങ്ങളുടെയും തുല്യംചാർത്തൽ ക്ഷേത്രസന്നിധിയിൽവച്ച് ആയിരുന്നു. അക്കാലത്ത് മണ്ണ് മെഴുകി നിർമ്മിച്ച് ഓല മേഞ്ഞതായിരിക്കാം ശ്രീകോവിലും ശാലയും കളങ്ങളുമെല്ലാം. തളി സ്ഥാപിക്കപ്പെടുംമുമ്പ് ഇവിടെ ഒരു വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ തെക്കുംകൂർ രാജവംശം തങ്ങളുടെ ആസ്ഥാനം വെന്നിമലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റുന്നതോടെയാണ് കോട്ടയം തളി രാജകീയക്ഷേത്രമാകുന്നത്. അതിനു മുമ്പുതന്നെ ബ്രാഹ്മണരുടെ തളിസ്ഥാനം എന്തുകൊണ്ടോ അപ്രധാനമായി മാറുകയും അവർ തളി ഉപേക്ഷിച്ചു പോകുകയും ചെയ്തു. ആ സ്ഥാനത്താണ് തെക്കുംകൂർ എത്തി അധികാരം കയ്യാളുന്നത്.
AD 1410 നോടടുത്ത് തെക്കുംകൂറിലെ വീരകേരളവർമ്മ തളിക്ഷേത്രം ഇന്നു കാണുന്ന നിലയിൽ പുതുക്കിപ്പണിത് കോവിലകങ്ങൾ ക്ഷേത്രത്തിന്റെ വടക്കു കിടക്കുഭാഗങ്ങളിൽ നിർമിച്ച് ഭരണവാഴ്ച തുടങ്ങി. ആറന്മുള മുതൽ കാണക്കാരി വരെയും സഹ്യൻ മുതൽ വേമ്പനാട്ടു കായൽ വരെയും വിരിഞ്ഞുകിടന്ന ഭൂഭാഗമായിരുന്നു അന്നത്തെ തെക്കുംകൂർ രാജ്യം. അതിന്റെ തലസ്ഥാനം തളീക്കോട്ടയും. ക്ഷേത്രവും കോവിലകവും ഉള്ളിൽ വരുന്നതുപോലെ കുന്നിനു ചുറ്റും ആറു കൊത്തളങ്ങളോടുകൂടിയ കോട്ടയും തെക്കുംകൂർ രാജാവ് കെട്ടിപ്പടുത്തു. ക്ഷേത്രനിർമിതിയ്ക്കായി കൊടുങ്ങല്ലൂർനിന്ന് വരുത്തിയ മരയാശാരിമാരെ തിരുനക്കര സ്വാമിയാർ മഠത്തിനടുത്ത് വസിപ്പിച്ചു അവർ മഠത്തിങ്കൽ കുടുംബക്കാർ എന്നറിയപ്പെട്ടു. കൊട്ടാരം സ്ഥപതികൾ ഈ കുടുംബക്കാരായിരുന്നു. ഇടപ്പള്ളിയിൽനിന്നു വന്ന കല്പണിക്കാരാണ് ക്ഷേത്രനിർമ്മിതിയിൽ തങ്ങളുടെതായ പങ്ക് നിർവഹിച്ചത്. കിഴക്കേടത്ത്, നടുവിലേടത്ത് എന്നീ കുടുംബങ്ങളിലായി കാരാപ്പുഴ, പുത്തനങ്ങാടി, തൃക്കോതമംഗലം പ്രദേശങ്ങളിൽ ഇന്നും അവർ വസിക്കുന്നു.
AD 1419ൽ പൂഞ്ഞാർ രാജ്യം എലുക തിരിച്ച് എഴുതിക്കൊടുക്കുന്ന കരാർ തുല്യം ചാർത്തുന്നത് ക്ഷേത്രസന്നിധിയിൽ വച്ചാണ്. അതിൻ പ്രകാരം തിടനാടിന് കിഴക്കുള്ള തെക്കംകൂറിന്റെ അധികാരം പൂർണ്ണമായും പൂഞ്ഞാർ രാജവംശത്തിലേയ്ക്ക് മാറി.
പതിനഞ്ചാം നൂറ്റാണ്ടു മുതൽ AD 1750 വരെ കോട്ടയം ആസ്ഥാനമായി തുടർന്ന തെക്കുംകൂർ രാജവംശത്തിലെ പന്ത്രണ്ടോളം രാജാക്കന്മാരുടെ അരിയിട്ടു വാഴ്ച ചടങ്ങുകൾ ഈ ക്ഷേത്രത്തിലാണ് നടന്നത്.
തിരുവിതാംകൂറിലെ സൈന്യം രാമയ്യൻ ദളവയുടെയും ഡിലനായിയുടെയും നേതൃത്വത്തിൽ തളിക്കോട്ട കയ്യേറി രാജ്യം പിടിച്ചെടുത്തെങ്കിലും ക്ഷേത്രത്തെ നശിപ്പിച്ചില്ല. ക്ഷേത്രത്തോടു ചേർന്ന ഇടത്തിൽ കോവിലകങ്ങൾ ഇടിച്ചുനിരത്തി തീയിട്ടു.തെക്കുംകൂർ രാജാവും കുടുംബവും കോഴിക്കോട്ട് സാമൂതിരിയുടെ പക്കൽ അഭയം തേടിയെങ്കിലും പിൽക്കാലത്ത് തിരുവിതാംകൂറിലെ -ധർമ്മരാജാവ് ശേഷിച്ചവരെ തിരികെ വിളിച്ച് നട്ടാശ്ശേരിയിൽ കോവിലകം നിർമ്മിച്ച് കുടിയിരുത്തി. അവരുടെ പിൻഗാമികൾ ഇന്നും അവിടെ വസിക്കുന്നുണ്ട്.
തളിയിൽ ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറായിട്ടാണ് എന്ന് പറഞ്ഞുവല്ലോ. പടിഞ്ഞാറ് ദർശനമായ ശിവക്ഷേത്രങ്ങളുടെ പ്രതിഷ്ഠയ്ക്ക് ശക്തിയേറുമെന്ന് താന്ത്രികമതം! അതിനാൽ കുന്നിൻ മുകളിലോ കുഴിയിലോ ആയേ പടിഞ്ഞാറു ദർശനമായി ശിവക്ഷേത്രം വരാറുള്ളൂ ഏറ്റുമാനൂരിൽ നോക്കുക. ക്ഷേത്രം താഴ്ന്ന സ്ഥലത്താണ്. ദർശനം മുന്നിലെ ഭൂമിയിൽ തന്നെ പതിച്ചു നിർവീര്യമാകുന്നുവെന്ന് വിശ്വസിക്കുന്നു.
ഏറ്റുമാനൂരിലേ പോലെ കോട്ടയം തളിയിലും ബൃഹദാകാരമായ ശിവലിംഗമാണ് പ്രതിഷ്ഠ. അഘോരമൂർത്തി എന്ന സങ്കല്പം. മഹാതപസ്വി ആയതിനാൽ പാർവതി ഒപ്പമില്ല. എങ്കിലും ശ്രീചക്രം അടുത്തുതന്നെ പൂജിക്കപ്പെടുന്നു. ഗണപതിയും ശാസ്താവും ശ്രീകോവിലിൽ തന്നെ ഒപ്പമുണ്ട്. പ്രധാന ഉപദേവത തെക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളിക്കാവിൽ ഭദ്രകാളിയാണ്. മഹേശപുത്രിയായ ചെറുവള്ളിക്കാവിലമ്മ ദാരുശില്പരൂപത്തിൽ ക്ഷേത്രസങ്കേതത്തിന്റെ അഗ്നികോണിലുള്ള ഉപദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പാളയത്തിൽ നിന്ന വരിക്കപ്ലാവിന്റെ കാതലിൽ നിർമ്മിച്ച ദേവീബിംബത്തിന് ചാന്താട്ടമാണ് പ്രധാനം.
പൊൻകുന്നത്തുനിന്നും മണിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രമാണ് ചെറുവള്ളി ക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം. തെക്കുംകൂർ രാജാക്കന്മാർ പല കാലഘട്ടങ്ങളിലായി അവിടെ നിന്നും നാന്ദകയിൽ ആവാഹിച്ച് വിവിധ "ഇടങ്ങളിൽ " പ്രതിഷ്ഠിച്ചാണ് മറ്റു ചെറുവള്ളിക്കാവുകളും വന്നത്.
തളിപ്പറമ്പു രാജരാജേശ്വര ക്ഷേത്രത്തിന്റെ രൂപസാന്ദശ്യം ശ്രീകോവിലിനുണ്ട്. ശ്രീകോവിലിനു ചുറ്റും ചുവർ ചിത്രങ്ങളാൽ അലംകൃതമാണ്. രാമായണ ദൃശ്യങ്ങൾ, മറ്റു ദേവീദേവന്മാർ എന്നീ ചിത്രീകരണങ്ങൾ കൂടാതെ ഗ്രാമീണ ദൃശ്യങ്ങൾ, ക്ഷേത്ര ചടങ്ങുകൾ എന്നിവയൊക്കെ ചുവർ ചിത്രങ്ങളിൽ കാണാം: മൂന്നു വശത്തും മൂന്നു ചിത്രകാരൻമാരാണ് വരച്ചിരിക്കുന്നത്. ഇവിടുത്തെ തനതായ ശൈലി" വേമ്പനാട് "ശൈലി എന്നാണ് അറിയപ്പെടുന്നത്. തൃക്കൊടിത്താനം, ആർപ്പുക്കര, മാങ്ങാനം ക്ഷേത്രങ്ങളുടെ ശൈലിയും ഇതു തന്നെയാണ്. ഇവിടെ നിന്നാണ് ഈ ശൈലി രൂപമെടുക്കുന്നത്. ചിത്രങ്ങൾ ഒട്ടുമുക്കാലും മാഞ്ഞ് നാശത്തോടടുക്കുകയാണ്. ഇത് സംരക്ഷിക്കാനായി ഒരു നടപടികളും ഒരു ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടല്ല. ക്ഷേത്ര ശ്രീകോവിലിന്റെ വടക്കേ ഭിത്തിയിൽ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരു മുഹമ്മദീയന്റെയും ആനപ്പുറത്ത് സഞ്ചരിക്കുന്ന ബൗദ്ധന്റെയും ചിത്രം ശ്രദ്ധയാകർഷിക്കുന്നു. അതുപോലെ തെക്കുംകൂർ രാജാവിന് ഉപദേശം നൽകുന്ന ശിവയോഗിയെ തെക്കേ ചുമരിലും വരച്ചിരിക്കുന്നതും കാണാം. കോട്ടയം ചെറിയപള്ളിയിൽ കാണുന്ന ചുവർചിത്രങ്ങളുടെ രചനയിൽ ഇവിടുത്തെ കലാകാരന്മാരുടെയും സാങ്കേതിക സഹായം ലഭിച്ചിരുന്നു.
ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി ആഴത്തിലുള്ള ഒരു കുളമുണ്ട്. കൊക്കരണി എന്ന ഈ കുളത്തിലേയ്ക്ക് പടവുകൾ ഉണ്ട്. പടവുകൾ താണ്ടി താഴെയെത്തിയാൽ പടിഞ്ഞാറുവശത്തായി തുരങ്കപ്പാതയുടെ മുഖം കാണാം. ഇപ്പോൾ അത് അടയ്ക്കപ്പെട്ടിരിക്കുന്നു. തെക്കുംകൂർ കാലഘട്ടത്തിൽ അടിയന്തിര ഘട്ടത്തിൽ രാജകുടുംബാംഗങ്ങൾക്ക് രക്ഷപെടാൻ നിർമ്മിച്ച ഈ തുരങ്കം നാലു ദിക്കിലേയ്ക്കും ജലാശയങ്ങളിലേയ്ക്ക് നീണ്ടുപോകുന്നതായി പണ്ടുള്ളവർ പറഞ്ഞു കേൾക്കുന്നു. ഇതുവരെയും പുരാവസ്തു പഠനങ്ങളൊന്നും നടന്നിട്ടില്ല.
ക്ഷേത്രത്തിനകത്ത് തന്നെയാണ് കൂത്തുമണ്ഡപം. രാജവാഴ്ചക്കാലത്ത് സ്ഥിരമായി ഇവിടെ കൂത്തു നടന്നിരുന്നു. തെക്കുംകൂർ രാജാവായ കേരളര് കോതവർമ്മര് AD1661ൽ നടയ്ക്കു വച്ച മിഴാവ് ഉപയോഗശൂന്യമാണെങ്കിലും സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഈ മിഴാവിൽ കുഞ്ചൻനമ്പ്യാർ വായിച്ചിട്ടുള്ളതായി കരുതുന്നു. ചെറുപ്പകാലത്ത് തെക്കുംകൂർ രാജാവിനെ മുഖം കാണിച്ച് നമ്പ്യാർ പൊതിയിൽ ചാക്യാർക്കൊപ്പം തിരുനക്കരയിലും തളിയിലും അടിയന്തിരക്കൂത്തിൽ സംബന്ധിച്ചിരുന്നതായും അക്കാലത്ത് കോടിമതയിലെ ഒരു നമ്പ്യാർ മഠത്തിലാണ് മഹാകവി താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.
വിഷുവിന് കൊടിയേറി പത്തു ദിവസമാണ് ഇവിടെ ഉത്സവം പത്താമുദയദിവസം വൈകിട്ട് ആറാട്ട്. താഴത്തങ്ങാടിയിലെ കളപ്പുരക്കടവിലാണ് ആറാട്ട്. ശിവരാത്രിയും പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. കൂടാതെ പ്രദോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
എല്ലാ ശിവക്ഷേത്രങ്ങൾക്കും സമീപം അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രം ഉണ്ടാകാറുണ്ട്. ഇവിടെയും അതുപോലെ തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രം അടുത്തായി സ്ഥിതി ചെയ്യുന്നു. ഗൗഡസാരസ്വത സമൂഹത്തിന്റെ ആരാധനാകേന്ദ്രമാണിത്. ഇവിടുത്തെ ഉത്സവം തളിയിലെ ഉത്സവകാലത്തു തന്നെ കൊടിയേറി പത്തു ദിവസമാണ്.