കമ്മാടത്ത് ഭഗവതിക്ഷേത്രം കാസർകോഡ് ജില്ല
===========================================
കാസർകോട് ജില്ലയിലെ എളേരി പഞ്ചായത്തിൽ .നീലേശ്വരത്ത് നിന്നും കുന്നു കൈ പാലം വഴി ചിറ്റാരിയ്ക്കൽ റൂട്ടിലെ അമ്മാടം സ്റ്റോപ്പ് .കേരളത്തിലെ ഏറ്റവും വലിയ കാവുകളിൽ ഒന്ന് കമ്മാടത്ത് കാവിനടുത്തതാണ് ഈ ക്ഷേത്രം .50 ഏക്കർ ഉണ്ട് ഈ കാവ് . കാവിനകത്തെ അരുവിയിലാണ് ഈ ക്ഷേത്രത്തിന്റെ മൂലം അടുക്കത്ത് നമ്പൂതിരിയുടെ ഇല്ലമാണ് ഈ ക്ഷേത്രമായി മാറിയതെന്ന് പഴമ. ഈ ഇല്ലം അന്യം നിന്ന് പോയി. പ്രധാന മൂർത്തി ഭഗവതി പടിഞ്ഞാട്ടു ദർശനം .സംക്രമദിവസം മാത്രമെ പൂജയുള്ളൂ. തന്ത്രി മയ്യിൽ വാഴുന്നവർ ഉപദേവതാ ചാമുണ്ഡി , മുൻപ് വൃശ്ചികം 21 മുതൽ ധനു 11 വരെ കളിയാട്ടമുണ്ടായിരുന്നു ഇപ്പോൾ ധനു എട്ട് മുതൽ അഞ്ചു ദിവസം അടുക്കത്ത് നമ്പൂതിരിയുടെ കാണാതായ പശുവിനെ അന്വേഷിച്ചു ഇറങ്ങിയ മണിയാണി കാവിനു നടുവിൽ സുന്ദരിയായ സ്ത്രീ ഇരിയ്ക്കുന്നതു കണ്ടു മനയിൽ ചെന്ന് അറിയിച്ചപ്പോൾ ഈ ദേവിയെ മനയിൽ വച്ച് പൂജിച്ചു എന്ന് ഐതിഹ്യം .കമ്മാടത് കാവിനടുത്ത് 5 കൊച്ചു അരുവികളുണ്ട് സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല .ക്ഷേത്രത്തിലെ വിഷ്ണു മൂർത്തി തെയ്യം രാത്രി 12 മണിയ്ക്ക് ശേഷം ഒറ്റയ്ക്ക് പോയി കാവിലെ മൂലസ്ഥാനത്തിനടുത്ത് വെച്ചിരിയ്ക്കുന്ന അഞ്ചു ഇളനീർ കൊണ്ട് വന്നു ക്ഷേത്രനടയിൽ ഉടയ്ക്കണം എന്ന് ആചാരമുണ്ട് ദേവിയെ കണ്ട മണിയാണി ദേവി പ്രത്യക്ഷ്യപ്പെട്ട സ്ഥലം രാത്രി തന്നെ അടുക്കത്ത് നമ്പൂതിരിയ്ക്കു ചൂട്ടു കത്തിച്ചു മൂലസ്ഥാനത്തേയ്‌ക്ക് പൂജാരിയെ അനുഗമിയ്ക്കുകയും ചെയ്യും വർഷത്തിൽ രണ്ടു മാസം അരുവി കവിഞ്ഞു ഒഴുകുമെന്നതിനാൽ പൂജാനടത്തതാണ് കഴിയാറില്ല ഈസ്റ് എളേരിയിൽ കാമ്പല്ലൂർ ഭഗവതി ക്ഷേത്രമുണ്ട് .
കൂടാതെ പുത്തുകൈ സദാശിവ ക്ഷേത്രവും കാണാവല്ലൂർ കിരാതേശ്വരക്ഷേത്രവും ഈ പരിസരത്താണ് ഇപ്പോൾ ഇതെല്ലം എഛ് .ആർ സി ഇ യുടെ നിയന്ത്രണത്തിൽ.