2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഗോവർദ്ധനപുരം ക്ഷേത്രം മലപ്പുറം ജില്ല

 




ഗോവർദ്ധനപുരം ക്ഷേത്രം  മലപ്പുറം ജില്ല

===================================================================



പഴയ കേരളത്തിന്റെ പ്രധാനക്ഷേത്രങ്ങളിൽ ഒന്ന് ..തിരുമലശ്ശേരിക്കോട്ടയിലെ ക്ഷേത്രമാണ് . മലപ്പുറം ജില്ലയിലെ ഈഴവത്തുരുത്തി  പഞ്ചായത്തിൽ പൊന്നാനി -എടപ്പാൾ റൂട്ടിലെ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റര് അകലെ. പ്രധാനമൂർത്തി വിഷ്ണു. പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. തന്ത്രി കൽപ്പുഴ .അഷ്ടമിരോഹിണി ആഘോഷം കൊക സന്ദേശത്തിൽ പരാമർശിയ്ക്കപ്പെട്ട ക്ഷേത്രമാണ് .മന്നോർ  ചൂഡാമണി തമ്പ്രാക്കൾ എന്ന പന്നിയൂർ കഴകത്തിന്റെ  നേതാവ് തിരുമലശ്ശേരി നമ്പിയുടെ സ്വരൂപതലസ്ഥാനമായിരുന്നു  ഗോവർദ്ധനപുരം.തിരുമലശ്ശേരി,മുക്കടെക്കാട് ,കോലാക്കൊല്ലി തുടങ്ങിയ പട നായകൻമാരുടെ തലവനായിരുന്നു തിരുമലശ്ശേരി നമ്പൂതിരി. 


പൊന്നാനിയ്ക്കും,പൂകൈതയ്ക്കുമിടയ്ക്കു 146  ദേശങ്ങളുടെ അധിപൻ 13  ക്ഷേത്രങ്ങളിൽ കോയ്മ സ്വരൂപത്തിനു   3000 നായർ പടയുണ്ടായിരുന്നു കിഴക്കു ഉപ്പത്തോട്  ,വടക്കു ഭാരതപ്പുഴ,എന്നിവ അതിർത്തികൾ തിരുമലശ്ശേരി കോട്ടയിലെ പടിഞ്ഞാറേ തലത്തിൽ വച്ച് കൊല്ലവർഷം 733  മുതൽ 744 വരെ വാണിരുന്ന ഒരു സാമൂതിരി  അരിയിട്ട് വാഴ്ച്ച നടത്തിയിട്ടുണ്ട് ഇതിന് പഴയരി ചാർത്തിയത് വരിയ്ക്കുമാഞ്ചേരി  നമ്പൂതിരിയാണ്  കുറ്റിപ്പുറത്ത് നമ്പൂതിരി കലശ മാടി .എന്ന് പുരാവൃത്തം തിരുമലശ്ശേരി നമ്പൂതിരിയ്ക്കു  രാജസ്ഥാനം കൊടുത്തതിനു പകരമായിട്ടാണ് അദ്ദേഹം പൊന്നാനി സാംമൂതിരിയ്ക്കു നൽകിയതെന്നും  ഐതിഹ്യം .ഒരു കാലഘട്ടത്തിലെ ചരിത്രസംഭവങ്ങൾക്കു ഈ ക്ഷേത്രം സാക്ഷ്യം വഹിച്ചു  എന്ന് ചുരുക്കം  .ഇതേ വളപ്പിൽ തളിക്കുണ്ടിൽ തേവർ ക്ഷേത്രവുമുണ്ട് .ഇവിടെ പ്രധാനമൂർത്തി ശിവൻ  നല്ല വണ്ണവും  പൊക്കവുമുള്ള ലിംഗമാണ് കിഴക്കോട്ടു ദർശനം .തന്ത്രി കൽപ്പുഴ .രണ്ടു നേരം പൂജയുണ്ട്. ഉപദേവത  

ഗണപതി അയ്യപ്പൻ, ശിവരാത്രി ആഘോഷം  ഈ ക്ഷേത്രം തിരുമലശ്ശേരിയുടെ കൈയിലും ഗോവർദ്ധനപുരം

എഛ് .ആർ.സി ഇ  യുടെ നിയന്ത്രണത്തിലുമാണ്