കീഴഡൂർ ദുർഗ്ഗക്ഷേത്രം തൃശൂർ
=============================================================
108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയിലെ അന്നമനട പഞ്ചായത്തിൽ മാല- അന്നമനട റൂട്ടിലെ മേലഡൂരിൽ നിന്നും ഒരു ഫർലോങ് തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി ദുർഗ്ഗ .കിഴക്കോട്ടു ദർശനം .തന്ത്രി കല്ലൂർ .രണ്ടു നേരം പൂജയുണ്ട് അഞ്ചടിയോളം ഉയരമുള്ള വിഗ്രഹമാണ് .മംഗല്യ സൂത്ര ധാരണം കഴിഞ്ഞെങ്കിലും വിവാഹിതരായിട്ടില്ലാത്ത കന്യക എന്ന് സങ്കല്പം. അതിനാൽ മതിലകത്ത് ഉപദേവന്മാർ ആരുമില്ല. പുറത്ത് ഗണപതി, അയ്യപ്പൻ, ശിവൻ,രക്ഷസ്സ് .മേടത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ഇവിടെ ആയിരം നെയ്ത്തിരി ഒരുമിച്ചു കെട്ടി കത്തിയ്ക്കുക എന്ന വഴിപാടുണ്ട്. മംഗല്യ സൗഭാഗ്യത്തിന് നബ്രാഹ്മണിപ്പാട്ടുണ്ട് മധ്യകേരളത്തിലാണ് ഇതിനു പ്രാധാന്യം. മലബാറിൽ ഇതിനു സമാനമായി പാപ്പിനിപ്പാട്ടാണ് .പഴയകാലത്ത് നായർ ഭവനങ്ങളിലും കെട്ട് കല്യാണത്തിന് പാഞ്ചാലീസ്വയംവരം ദമയന്തി സ്വയംവരം പാർവ്വതിസ്വയംവരം ,എന്നിവ ഇവർ പാടിയിരുന്നു നായർ ഭവനങ്ങളിൽ പാടുന്നതിനു രാജാവിന്റെ അനുമതി വേണം 1915 ലെ കൊച്ചിൻ സർക്കാർ സർക്കുലറിൽ സർക്കാരിൽ പണമൊടുക്കിയാൽ കല്യാണ ആവശ്യങ്ങൾക്കു അനുവദിച്ചിരുന്നു.പണമടച്ചാൽ അനുവദിച്ചിരുന്ന പദവികൾ തെക്കു വടക്കു കിഴക്കോട്ടു അഭിമുഖമായി നെടുംപുരയിടുക വെടി ,വാദ്യം കുത്തുവിളക്കു ചങ്ങലവട്ടം ആനപ്പുറത്തുമുല്ല ബ്രാഹ്മണിപ്പാട്ടു തട്ടിട്ടു കതിർ മാടം വെച്ച് ആദിത്യനെ തൊഴുക. സ്ത്രീകൾക്ക് രണ്ടുകൈകൾക്കും വളയിടുക. സ്ത്രീകൾക്ക് പൊന്നരഞ്ഞാണിടുക ,സ്ത്രീകൾക്ക് പൊന്നിൻ ചിലമ്പിടുക ആർപ്പു വിളിയും വായക്കുരവയും നടക്കുക.. സ്ത്രീകൾ കാതില ധരിയ്ക്കുക ,വലിയ പപ്പടം പഞ്ചസാരയോടുകൂടി സദ്യ കഴിയ്ക്കുക ആനപ്പുറത്ത് പട്ടണ പ്രേവേശം ചെയ്യുക. പല്ലക്കിൽ പട്ടണ പ്രേവേശം ചെയ്യുക. ഡോലിയിൽ പട്ടണപ്രേവേശം ചെയ്യുക. .ക്ഷേത്രത്തിലെ ബ്രാഹ്‌മണിപ്പാട്ടു അനുഷ്ഠാന ഗാനമാണ് മംഗലപ്പള്ളി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി.
കീഴേടങ്ങൾ മംഗലതൃക്കോവ് ചങ്ങൻകുളങ്ങര ഈ രണ്ടു സ്ഥലത്തും വിഷ്ണു. അഡൂർ എന്ന പഴയ നമ്പൂതിരി ഗ്രാമമായ അന്നമനട ഗ്രാമത്തിലെ പ്രധാന ദുർഗ്ഗ ക്ഷേത്രം ഇതായിരുന്നു എന്ന് കരുതുന്നു. കേരളത്തിലെ ഏറ്റവും വലിയ വട്ട ശ്രീകോവിലാണ് ഈ ക്ഷേത്രത്തിനു.എന്ന് സംശയമുണ്ട് .68 കഴുക്കോലുകളുണ്ട് ഇൻഡ്യ
യിൽ തന്നെ ഏറ്റവും അധികം വട്ടശ്രീകോവിലുകൾ ഉള്ളത് കേരളത്തിലാണ് ഇതിന്റെ പണി വളരെ സങ്കീർണ്ണമാണ് കുത്തനെയുള്ള ചുമരിനു ചുറ്റും വട്ടത്തിൽ കുട ചൂടിയതുപോലെ മേല്കൂര പണിയാൻ പ്രത്യേക വൈദഗ്ധ്യം വേണം .കഴുക്കോലുകളുടെ നീളം വളരെ കൃത്യമായിരിക്കണം തുളയുടെ സ്ഥാനവും ആകൃതിയും നിച്ഛ്യയിക്കലും സങ്കീർണ്ണമായ ജോലിയാണ് പ്രഗത്ഭരായ ആശാരിമാർ ഇതിനു കൂടിയേ തീരു. വൈക്കം പോലെ യുള്ള കേരളത്തിലെ വലിയ വട്ട ശ്രീകോവിലുകൾ എന്ന് കരുതുന്ന പലതും കോഴിമുട്ടയുടെ ആകൃതിയിലാണെന്നും നിഗമനമുണ്ട് ചെങ്ങന്നൂർ കൂത്തമ്പലത്തറയും അണ്ഡാകൃതിയിലാണെന്നുകരുതുന്നു കോട്ടയം,തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ വട്ടശ്രീകോവിലുകളുടെ ചുമരുകളും മരം കൊണ്ട് തന്നെ നിർമിച്ചു കാണുന്നുണ്ട്