കമുകഞ്ചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം
==================================================================
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ പുനലൂർ -പത്തനാപുരം റൂട്ടിലെ പിറവന്തൂർ ജംഗ്ഷനിൽ നിന്നും നാലുകിലോമീറ്റർ . ക്ഷേത്രത്തിലേയ്ക്ക് കടത്ത് കടക്കണം അല്ലങ്കിൽ പുനലൂരിൽ നിന്നും പേപ്പർ മില്ല് വഴി പത്തനാപുരം റൂട്ടിലെ ചിറ്റാശ്ശേരി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ . ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് അച്ചൻകോവിൽ ആറ് ഒരേ പീഠത്തിൽ മൂന്നു വിഗ്രഹമുള്ള അപൂർവ്വ ക്ഷേത്രമാണ് പ്രധാനമൂർത്തികൾ ശിവനും ,പാർവതിയും ഗുരുശിഖാമനും ഒരേപീഠത്തിൽ കിരാടനും കിരാടിയും സങ്കൽപ്പത്തിലാണ് ശിവനും, പാർവതിയും .ഗുരുശിഖമാണ് വേട്ടക്കൊരുമകൻ ആണെന്നും സങ്കല്പം. തിരുവിളങ്ങോനപ്പൻ എന്നാണ് മൂർത്തി യുടെ പഴയ പേര് .കിഴക്കോട്ടു ദര്സനം തന്ത്രി കോക്കളത്ത് മഠം . ക്ഷേത്രത്തിൽ ഉച്ചപൂജയും അത്താഴപൂജയും മാത്രമേയുള്ളു. .ഉപദേവത ,ഗണപതി യക്ഷി .ക്ഷേത്രത്തിലെ യക്ഷി വളരെ പഴയ പ്രതിഷ്ഠയാണ് ആറുപറ അരി നേദ്യം പ്രധാനവഴിപാട് അര്ജുനന് പാശുപതാസ്ത്രം കൊടുത്തശേഷം ശിവൻ ആറിനക്കരെ വന്നു ഇരുന്നു എന്നും അവിടെ നിന്നു മറ്റത്തും മറ്റത്ത് നിന്ന് ഇവിടെയും എത്തി എന്ന് ആണ് ഐതിഹ്യം .അറ്റത്തെ അമ്മയാണ് ദേവചൈതന്യം കണ്ടെത്തിയതെന്നും പഴമ. മറ്റത്ത് ഇപ്പോഴും കിരാതമൂർത്തി ക്ഷേത്രമുണ്ട് .അത് ഈ ക്ഷേത്രത്തിന്റെ കീഴേടമാണ് .മീനത്തിലെ പൂയവും ആയില്യവും ആഘോഷം ഉത്സവത്തിന് ആനയില്ലമറ്റം, മഴുവടി പണ്ടകശാല കാവനാട് നായർ വീട്ടുകാരുടെ കൈവശമായിരുന്നു .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് . ഇതിനടുത്ത്
എലക്കാട്ടൂരിൽ ദുർഗ്ഗ ക്ഷേത്രവുമുണ്ട് .പുനലൂർ പേപ്പർ മില്ലുടമ നരസിംഹയ്യരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ പുനഃ പ്രതിഷ്ഠ നടത്തി ഹൈദവ സേവാ സംഘം നടത്തുന്നു. ഇവിടെ കുംഭ ഭരണിയ്ക്കു കെട്ടു കാഴ്ചയുണ്ട് .കിഴക്കോട്ടു ദർശനം .തന്ത്രി കോക്കളത്ത് മഠം . മൂന്നു നേരം പൂജയുണ്ട് ഉപദേവതമാർ ഗണപതി,ശാസ്താവ് നാഗം യക്ഷി, രക്ഷസ്സ് .