2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

കണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം കാസർകോട് ജില്ല

 കണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം 

=======================================================================


കാസർകോട് ജില്ലയിലെ കണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം കണ്ടംകുഴിയിൽ .പൊയ്‌നാച്ചി -ബന്തടുക്ക റൂട്ടിൽ. പ്രധാനമൂർത്തി ശിവൻ .വെള്ളമുള്ളകുഴിയിൽ സ്വയംഭൂലിംഗമാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം  പൂജ .തന്ത്രി ഇരിവൽ .ഉപദേവത വിഷ്ണു, ശാസ്താവ് ,ഗണപതി,.ധനു 27 നു കോടി കയറി 5  ദിവസത്തെ  ഉത്സവം .ഉത്സവത്തിനു  തിടമ്പ് നൃത്തമാണ് .ശിവനോടൊപ്പം ശാസ്താവിന്റെയും വിഷ്ണുവിന്റെയും തിടമ്പ് എഴുന്നള്ളിയ്ക്കും  വടക്കൻ മലബാറിൽ ഉത്സവത്തിന് ആനയില്ല. തിടമ്പ് നൃത്തമാണ് .മാരാർ കൊട്ടുന്ന താളത്തിനുസരിച്ചു  നൃത്തകാരൻ ചുവടുവയ്ക്കും. തിടമ്പ് ഏറ്റുന്ന കർമ്മികൾ അലക്കിയ വസ്ത്രം പ്രത്യേക രീതിയിലാണ് ഞൊറിഞ്ഞു ഉടുക്കുക. കൈകളിൽ വളകളും കാതിൽ കുണ്ഡലങ്ങളും തലപ്പാവുകളും  കർമ്മിയ്ക്കു ഉണ്ടാകും .കണ്ടംകുഴി ക്ഷേത്രം നാടുവാഴികളായ കോടോം തറവാട്ടുകാരുടേതായിരുന്നു .