കീഴറ കൂലോം കണ്ണൂർ ജില്ല
=====================================================
കണ്ണൂർ ജില്ലയിലെ കീഴറയിൽ ചെറുകുന്നിനടുത്ത് ചെറുകുന്ന് അന്നപൂർണേശ്വരിയുമായി ബന്ധമുള്ള ക്ഷേത്രമാണ് കീച്ചേരി അഞ്ചാം പീടിക പാന്തോട്ടം വഴി കണ്ണൂർ -പയ്യന്നൂർ റൂട്ടിൽ .പ്രധാനമൂർത്തി ഭദ്രകാളി തായ്പരദേവത എന്ന് സങ്കല്പം കൂടാതെ മണിയം ക്ഷേത്രപാലനും സങ്കല്പമുണ്ട് ചെങ്കല്ലിൽ പലകവച്ചു
ശുലപ്രതിഷ്ഠയാണ് പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂയുണ്ട്. കിഴക്കു ഭാഗത്ത് നടയുണ്ടങ്കിലും തുറക്കില്ല. കുംഭം രണ്ടു മുതൽ ഏഴ് വരെ കളിയാട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിനു ടിക്ക് കലശമുണ്ട് .ഇതൊരു പ്രത്യേക ചടങ്ങാണ് .തീയ്യരാണ് ദിക്പാലകന്മാർക്കുവേണ്ടി നടത്തുന്ന ചടങ്ങിൽ കലശം എടുക്കേണ്ടത് മകരം 25 നു കലശത്തിനു നെല്ലളക്കും അന്ന് മുതൽ കലശക്കാർ വ്രതമനുഷ്ടിയ്ക്കും കുംഭം 3 ,4 അർധരാത്രി ചൂട്ടു വെളിച്ചക്കാരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും നാലു പേർ തലയിൽ കലശംഎഴുന്നള്ളിച്ചു പുറപ്പെട്ടു നിശ്ചിത സ്ഥലത്തു നിന്നുംവേര്പിരിഞ്ഞു കീഴറയുടെ നാല് അതിർത്തികളിലും ഓടികൊണ്ടുപോയി കലശം വയ്ക്കും വണ്ണാന്മാരാണ് ഇവിടത്തെ തെയ്യം ചിറയ്ക്കൽ കോവിലകം വക ക്ഷേത്രമാണ്