2019, ജനുവരി 16, ബുധനാഴ്‌ച

വയനാട് ജില്ലയിലെ മണിയം കോട്ടപ്പൻ ക്ഷേത്രം

മണിയം കോട്ടപ്പൻ  ക്ഷേത്രം 
MANIYAM KOTTAPPAN KSHETHRAM,VAYANADU 

വയനാട് ജില്ലയിലെ കൽപറ്റയിൽ സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി വിഷ്ണു തലയില്ലാത്ത വിഗ്രഹമായിരുന്നു.ഇപ്പോൾ പുനഃപ്രതിഷ്ഠ നടത്തി .കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി അണ്ടലാടി.ഉപദേവതകൾ , അയ്യപ്പൻ,ഭഗവതി ഗണപതി, ഗുളികൻ, .മീനം നാലിന് കോടിയേരി അഞ്ചു ദിവസത്തെ 
ഉത്സവം .ആദ്യം നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് മണിയം കൊട്  അനന്തഗൗഡ .ഇപ്പോൾ ജീർണോദ്ധാരണം കഴിഞ്ഞു ക്ഷേത്രം എഛ് ആർ &സി ഇ യുടെ നിയന്ത്രണത്തിൽ. ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ അയ്യോത്തുകാവ് കുപ്പാടി,കുറുങ്ങല്ലൂർ,വെണ്ണയോത്ത്എടത്തറ,മരുതംപറമ്പ് പുത്തൂർ കീഴെ,വേങ്ങപ്പള്ളിഅയ്യപ്പൻ,തേതന ഭഗവതി ,പയങ്ങോട് പാണക്കാട്‌ ക്ഷേത്രം.

2019, ജനുവരി 14, തിങ്കളാഴ്‌ച

പൊയിൽക്കാവ് കോഴിക്കോട് ജില്ല

പൊയിൽക്കാവ് കോഴിക്കോട് ജില്ല
കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടു കാവ് പഞ്ചായത്തിൽ കോഴക്കോട് -കൊയിലാണ്ടി റൂട്ടിൽ പോയൊളിക്കാവ് സ്റ്റോപ്പ് 108  ദുർഗ്ഗാആലയങ്ങളിൽ ഒന്നാണ് എന്ന് സംശയം. 14  ഏക്കർ കാവിനാകാത്തതാണ് ക്ഷേത്രം. പ്രധാനമൂർത്തി ദുർഗ്ഗ .വനദുർഗ്ഗയാണന്നു സങ്കല്പം. പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി  കരുമാര ത്തില്ലം  .ഉപദേവതാ, ഗണപതി, നാഗം രക്ഷസ്.പരശുരാമ  പ്രതിഷ്ഠയാണന്നു   ഐതിഹ്യം കുംഭം 30  നു കൊടിയേറി  അഞ്ച് ദിവസത്തെ ഉത്സവം സ്ത്രീകളുടെ പ്രാർത്ഥന ഈ ദേവി കൂടുതൽ ചെവിക്കൊള്ളുമെന്നു  ഇവിടെ ഒരു വിശ്വാസമുണ്ട് നമ്പിമാരുടെ ക്ഷേത്രമായിരുന്ന്. ഇപ്പോൾ ഒൻപത് നായർ വീട്ടുകാരുണ്ട്. ഇത് പടിഞ്ഞാറേക്കാവ് എന്നാണ് അറിയപ്പെടുന്നത് ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് നിർമിച്ചഭദ്രകാളി ക്ഷേത്രമുണ്ട്  രണ്ടു ക്ഷേത്രങ്ങളിലും ഒരേ ശാന്തിക്കാരനാണ് .ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കാഞ്ഞിലശ്ശേരി കോരയങ്ങാട്ട്,തേര് ഗണപതി മണക്കുളങ്ങര ക്ഷേത്രം മുച്കുന്ദ് കോട്ടയിൽ കോവിലകം (രാമനാട്ടുകര കൊണ്ടോട്ടി  റൂട്ടിൽ കൊണ്ടോട്ടിയ്ക്കടുത്ത് പോയിൽകാവ് എന്നപേരിൽ മറ്റൊരു ക്ഷേത്രവുമുണ്ട്. )

കോഴിക്കോട്‌ ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പൊയിൽക്കാവ്‌. കിഴക്കൻ അതിർത്തിയിൽ ഉള്ളൂർ പുഴയോരത്ത്‌ വ്യാപിച്ചു കിടക്കുന്ന അമൂല്യ ജൈവസമ്പത്തുള്ള കണ്ടൽ വനപ്രദേശം, പടിഞ്ഞാറ്‌ പൊയിൽക്കാവ്‌ ബീച്ച്‌, കടലോടടുത്ത്‌ സ്ഥിതി ചെയ്യുന്ന പതിനഞ്ച്‌ ഏക്കറോളം വിസ്‌തൃതയുള്ള കന്യാവനമെന്ന്‌ വിശേഷിപ്പിക്കാവുന്ന[അവലംബം ആവശ്യമാണ്] കാവ്‌ എന്നിവ ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിച്ചുപോരുന്നു. റെയിൽപാത, എൻ.എച്ച്‌. 17 എന്നിവ ഈ പഞ്ചായത്തിലുടെ കടന്നു പോവുന്നു. 13.60 ചതുരശ്ര കിലോമീറ്റിർ ഭുവിസ്‌തീർണ്ണമുള്ള ഇവിടെ 3.5 കിലോമീറ്ററോളം കടലോരവും ചെറിയ കുന്നുകളും ചരിവു പ്രദേശങ്ങളം പാടങ്ങളും സമതലപ്രദേശങ്ങളും അടങ്ങുന്നതാണ്‌. ഏകദേശം 4700 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. പകുതിയിലധികം കുടുംബങ്ങൾക്കും 25 സെന്റിന്‌ താഴെ മാത്രമെ ഭുമിയുള്ളു. ചെറുകിട കർഷകരും, കർഷകതൊഴിലാളികളും, മൽസ്യതൊഴിലാളികളും, നിർമ്മാണതൊഴിലാളികളും, ചെറുകിട കച്ചവടക്കാരും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഖാദി, കയർ, തുന്നൽ, മോട്ടോർ വാഹനമേഖലകളിൽ പണിയെടുക്കുന്നവരും അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്നവരുമാണ്‌ ഇവിടുത്തെ ജനങ്ങൾ. കാലി വളർത്തൽ ഉപജീവനമാർഗ്ഗമായി കരുതുന്ന അനേകം കുടുംബങ്ങൾ ഇവിടെയുണ്ട്‌.ചെങ്ങാട്ടുകാവ് പഞ്ചായത്തിലെ ഒരു പ്രധാന വാർഡ് ആണ് പൊയിൽക്കാവ്

2019, ജനുവരി 13, ഞായറാഴ്‌ച

മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം

മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം


കേരളത്തിലെ അത്യപൂര്‍വമായ ഗന്ധര്‍വക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ്‌ മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം. വൈഷ്ണവവംശജനായ ഗന്ധര്‍വന്‍ പ്രധാന ദേവനായികുടികൊള്ളുന്ന ക്ഷേത്രം, പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. വൈക്കത്ത്‌ ചെമ്പ്‌ ടോള്‍ ജംഗ്ഷനില്‍നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപിള്ള സര്‍വാധികാര്യക്കാരുടെ തറവാടാണ്‌ 'സ്വാമി' എന്ന്‌ ഭക്തജനലക്ഷങ്ങളും കുടുംബങ്ങളും വിളിച്ചുപോരുന്ന ആ ശക്തിസ്വരൂപന്റെ ആവാസ സ്ഥലം. പണ്ട്‌ ആ തറവാടിന്റെ അറയ്ക്കകത്ത്‌ ആരാധിച്ചുപോന്നിരുന്ന സ്വാമിയേയും രണ്ട്‌ അമ്മമാരേയും പില്‍ക്കാലത്ത്‌ ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്ഠിച്ചു. ഇന്ന്‌ ആ ക്ഷേത്രം, ഒരു മഹാക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന്‌ "സ്വാമി" ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്‍പ്പത്തില്‍ കുടികൊള്ളുന്നു. ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവുമായ മാര്‍ഗം മറ്റൊന്നില്ലെന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്ന ശക്തിയാണ്‌ ക്ഷേത്രത്തിലെ പ്രധാന ദേവനായ 'ശ്രീവൈഷ്ണവ ഗന്ധര്‍വസ്വാമി. താംബൂലം, അലങ്കാരങ്ങള്‍, കരിക്ക്‌, പൂവന്‍പഴം, പാല്‍പ്പായസം മുതലായ നിവേദ്യങ്ങളോട്‌ കൂടിയുള്ള ഗന്ധര്‍വപൂജ വിവാഹതടസങ്ങള്‍ മാറുന്നതിനും, ഐശ്വര്യം സമ്പല്‍സമൃദ്ധി, സന്താനസൗഭാഗ്യം, അഭീഷ്ടകാര്യസിദ്ധി എന്നിവയ്ക്കും മറ്റുമായി ഭക്തജനങ്ങള്‍ നടത്തിപ്പോരുന്നു. വളരെ പ്രസിദ്ധമായ ഈ ഗന്ധര്‍വപൂജ എല്ലാവിധ നന്മകള്‍ക്കും വഴിയൊരുക്കുന്നു എന്ന്‌ ഭക്തജനങ്ങള്‍ അനുഭവങ്ങളില്‍ക്കൂടി വിശ്വസിച്ചുപോരുന്നു. ഗണപതി, അയ്യപ്പന്‍, ത്രിപുരസുന്ദരീദേവി, വെള്ളാം ഭഗവതി, ബ്രഹ്മരക്ഷസ്‌, യോഗീശ്വരന്‍, സര്‍പ്പദേവതകള്‍ എന്നിവരുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പെടെ ക്ഷേത്രപരിസരം ഒരു ദൈവീകശക്തിയുടെ അന്തരീക്ഷം ഭക്തജനങ്ങള്‍ക്ക്‌ നല്‍കുന്നു. ഗന്ധര്‍വന്‍പാട്ടും സര്‍പ്പക്കളമെഴുത്തും പാട്ടും ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച്‌ മുടങ്ങാതെ ആണ്ടുതോറും നടത്തിപ്പോരുന്നു. വാര്‍ഷികദിനമായ മേടമാസരോഹിണിനാളില്‍ ദേശത്തുനിന്നും ഒരു താലപ്പൊലി ഈ ക്ഷേത്രസന്നിധിയില്‍ എത്തുന്നു. ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ്‌ കേരളത്തിനുപുറത്തുനിന്നും, വിദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തി പൂജകള്‍ചെയ്ത്‌ തൃപ്തരായി മടങ്ങുന്നു. ലക്ഷാര്‍ച്ചന, പൂമൂടല്‍, ഗണപതിക്ക്‌ അപ്പം മൂടല്‍, ഉദയാസ്തമനപൂജ, സര്‍പ്പബലി മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളില്‍ ചിലതാണ്‌. 

അഴകം ദേവി ക്ഷേത്രം തൃശൂർ ജില്ലയിലെ കൊടകര പഞ്ചായത്തിൽ



അഴകം ദേവി ക്ഷേത്രം തൃശൂർ ജില്ലയിലെ കൊടകര പഞ്ചായത്തിൽ

108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ കൊടകര പഞ്ചായത്തിൽ കൊടകരയിൽ നിന്നും ഒരു കിലോമീറ്റര് തെക്കുഭാഗത്ത് . നാഷണൽ ഹൈവേയിൽ കൊടകര ചാലക്കുടി റൂട്ട്. പ്രധാനമൂർത്തി ദുർഗ്ഗ.പടിഞ്ഞാട്ടു ദര്ശനം ചെറിയ ക്ഷേത്രമാണ്. ധനു മാസത്തെ ആദ്യത്തെ ശനിയാഴ്ച  അയ്യപ്പൻ വിളക്ക് മാത്രമേ
ഇപ്പോൾ ആഘോഷമുള്ളു. അഴകത്തു മന വക .ക്ഷേത്രമായിരുന്നു. ഇപ്പോൾ കമ്മിറ്റി ഭരണം. പഴയകാലത്തു ക്ഷേത്രത്തിൽ ഓത്തൂട്ട് ഉണ്ടായിരുന്നു ,യജുർവേദം കൊണ്ട് ചെയ്യുന്ന ഉപാസനയാണ് ഓത്തൂട്ട് .
 ആദ്യകാലത്ത് ഓത്തൂട്ട് ഉണ്ടായിരുന്ന  അറിയാവുന്ന ക്ഷേത്രങ്ങൾ  പെരുമ്പിള്ളിശ്ശേരി,കടലാശ്ശേരി ഒല്ലൂക്കര നെട്ടിശ്ശേരി,ചേർപ്പ്,നറുകുളങ്ങര, ചെറുശ്ശേരി,നേരുവിലശ്ശേരി,ചെറുവത്തേരി മുളയം,അത്രകുളങ്ങര,ത്രൈലോക്യമംഗലം തുറവിൽ വരന്തരപ്പള്ളി  ,പഞ്ഞത്ത്,വാസുപുരം,തെന്നിപുലം  ,ത്രിവിക്രമപുരം കീഴ്ത്താണി ,പെരുമ്പാല,രാപ്പാൾ ,ചാലക്കുടി,പദ്മനാഭപുരം ,കാട്ടൂർ,മേപ്പറമ്പ് താമരപ്പള്ളി.പഴങ്ങാമ്പറമ്പ് പുതുമനക്കര,കാഞ്ഞൂർ , തിരുനാരായണപുരം, പുത്തൻ ചിറ ,ഈശ്വരമംഗലം പാല പ്പുറം,വയലൂർ, രാമപുരം, കരിക്കാട് ,വണ്ടൂർ,കോഴിക്കോട് കൊണ്ടമ്പള്ളി .പുതുകോവിൽ, കുടിശ്ശേരി,,കാഞ്ഞിലേരി കണ്ണിപറമ്പ് ,വട്ടകുളങ്ങര,തലപ്പണ്ണ ,രാമനാട്ടുകര, ശ്രീകൃഷ്ണപുരം ,അമൃതമംഗലം പൊടിയാട്ടു, കൊളോടി ,രാമനല്ലൂർ,ചാത്തമംഗലം കാരശ്ശേരി,പന്നിക്കോട്ട്, ശ്രീകൃഷ്ണപുരം, രവിപുരം, ഉഗ്രപുരം, ഉണ്ണി മറ ,കുഴക്കോട് നെല്ലിക്കോട് പറപ്പൂർ പെരുമൻപുറ  ,തളിപ്പറമ്പ് വെള്ളാവ്, പനഞ്ഞട്ടൂർ ,കോട്ടോൽ  ,മൂത്തേടത്ത് പാപ്പിനോട്, മാടത്തിൽ,നന്ദിശ്വരം  ,സോമേശ്വരം മഴൂർ, ഇരുവേശ്ശി ,വടക്കേടത്തു,
 കോടല്ലൂർ. 

2019, ജനുവരി 12, ശനിയാഴ്‌ച

വാരനാട് ദേവീക്ഷേത്രം .തണ്ണീർമുക്കം പഞ്ചായത്തിൽ



വാരനാട് ദേവീക്ഷേത്രം .

ആലപ്പുഴജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ  ചേർത്തലയിൽ നിന്ന് മൂന്നു കിലോമീറ്റര്  ദൂരം. പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട്. തന്ത്രി കടിയക്കോൽ  ഉപദേവതാ:ശിവൻ,ക്ഷേത്രപാലൻ,കൊടുംകാളി,യക്ഷി. കുംഭത്തിലെ ഭരണി ആറാട്ടായി 14 ദിവസത്തെ ഉത്സവം. ഭരണി നാളിൽ ഗരുഡൻ തൂക്കമുണ്ട് മീനഭരണിയ്ക്കു കുംഭകുടവുമുണ്ട്. അറനാഴിപ്പായസം പ്രധാന വഴിപാടാണ് .ഈ പ്രദേശത്തെ പ്രസിദ്ധക്ഷേത്രമാണ് വയലാർ പുതിയായ് ക്കൽ കോവിലകത്തെ തമ്പുരാൻ യാത്രാമധ്യേ സന്ധ്യാവന്ദനത്തിനു സമയമായപ്പോൾ വഞ്ചി ഇവിടെ അടുപ്പിച്ചു .വാദ്ധ്യാട്ടു കുടുംബക്കാരുടെ ആയിരുന്നു ഈ സ്ഥലം .കൈയിലുള്ളദേവീ വിഗ്രഹം വച്ച്  സന്ധ്യാവന്ദനം നടത്തിക്കഴിഞ്ഞപ്പോൾ  വിഗ്രഹം ഇവിടെ ഉറച്ച് പോയി.എന്നാണു ഐതിഹ്യം. വയലാർ പുതിയായ്ക്കൽ കോവിലകത്തെ തമ്പുരാന്റെ സഹായത്തോടെ പണിതീർത്ത ക്ഷേത്രമായിരിക്കണം  വിഗ്രഹം അദ്ദേഹമായിരിക്കും നൽകിയതും  ഇപ്പോൾ നാട്ടു കാരുടെ കമ്മിറ്റി
ഭരിക്കുന്നു.

വേളോർവട്ടം മഹാദേവക്ഷേത്രം ചേർത്തലയിൽ



വേളോർവട്ടം മഹാദേവക്ഷേത്രം 

ആലപ്പുഴജില്ലയിലെ ചേർത്തലയിൽ. ചേർത്തല ബസ്സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റര് ദൂരം .പ്രധാന മൂർത്തികൾ രണ്ടും ശിവന്മാർ .തെക്കനപ്പനും വടക്കനപ്പനും 108 ശിവാലയങ്ങളിൽ ചേർത്തല രണ്ടുതവണ പരാമര്ശിക്കുന്നതുകൊണ്ടു ഈ രണ്ടുക്ഷേത്രങ്ങൾ ആയിരിക്കാം. തെക്കനപ്പന് സ്വയംഭൂവായ കിരാതമൂർത്തി വടക്കനപ്പൻ പ്രതിഷ്ഠ. വടക്കനപ്പന് വട്ടശ്രീകോവിലും തെക്കനപ്പന് ചതുരശ്രീകോവിലും.തെക്കനപ്പനാണ് കൂടുതൽ പ്രാധാന്യം .രണ്ടുപേർക്കും ഒരുപോലെയാണ് നേദ്യം. രണ്ടു കൊടിമരമുണ്ട് കിഴക്കോട്ടു ദര്ശനം തന്ത്രി മോനാട് .അഞ്ചു പൂജയുംശിവേലിയുമുണ്ട് . ഉപദേവത .കരിനാഗയക്ഷിയമ്മ ,രക്ഷസ്സ് അറുകൊല ശാസ്താവ് ഗണപതി വിഷ്ണു . ആദ്യത്തെ മൂന്നു ഉപദേവതകൾ പുറത്താണ് സര്പ്പദോഷത്തിനു  പ്രസിദ്ധമായിരുന്നു. പഴയകാലത്ത്  ഈ ക്ഷേത്രം. കുംഭത്തിലേ വാവ് ആറാട്ടായി എട്ടുദിവസത്തെ ഉത്സവം.ക്ഷേത്രത്തിലെ  വടക്കനപ്പനെ വില്വമംഗലം സ്വാമിയാരാണ് പ്രതിഷ്ടിച്ച്തെന്നും ,വൈക്കത്ത് തൊഴാൻ പോയപ്പോൾ  ക്ഷേത്രനട അടച്ചതുകൊണ്ടു ദുഃഖിതനായി മടങ്ങിയ ആഴ്വാഞ്ചേരി  തംബ്രാക്കൾക്കു  ഈ ക്ഷേത്രത്തിലെ ഹോമകുണ്ഡത്തിൽ സ്വയംഭൂവായി ദര്ശനം നൽകിയ ശിവനാണ് തെക്കനപ്പന് എന്ന് പുരാവൃത്തം  ഈ ക്ഷേത്രത്തിൽ വച്ചാണ് കര പ്പുറത്തെ 64 പ്രഭുക്കന്മാരിൽ നിന്നും  ഏനം (പണം)വാങ്ങി രാമയ്യൻ ദളവ അവർക്ക്‌
മാടമ്പി സ്ഥാനം കൊടുത്തതെന്നും പഴമയുണ്ട്. ഇടപ്പള്ളി സ്വരൂപത്തിന്റെ ക്ഷേത്രമായിരുന്നു. പിന്നീട് ആഴ്വാഞ്ചേരി തംബ്രാക്കൾ . ഇപ്പോൾ തംബ്രാക്കളും ഊരാഴ്മ  ദേവസം  ബോർഡ് ,നാട്ടുകാരുടെ കമ്മിറ്റിയും

വേളം ഗണപതിക്ഷേത്രം , കണ്ണൂർ ജില്ല.

വേളം ഗണപതിക്ഷേത്രം , കണ്ണൂർ ജില്ല.       
====================================
കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ കണ്ണൂർ -മയ്യിൽ റൂട്ടിൽ മയ്യിൽ 23  സ്റ്റോപ്പ് . പ്രധാനമൂർത്തി ശിവൻ നാലു അടിയോളം ഉയരമുള്ള ലിംഗമാണ്.കിഴക്കോട്ടു ദർശനം . മൂന്നുനേരം പൂജ.തന്ത്രി തരണനല്ലൂർ .ഉപദേവത :ഗണപതി ശ്രീകൃഷ്ണൻ ,തെക്കേടത്ത് ശിവൻ ,സുബ്രമണ്യൻ  ഇവരിൽ ഗണപതിയ്ക്ക് ഈ ക്ഷേത്രത്തിലെ മൂർത്തിയേക്കാൾ പ്രാധാന്യം .ശ്രീകോവിലിന്റെ ഇടനാഴിയിൽ തെക്കോട്ടു മുഖമായിട്ടാണ്  ഗണപതി . ആദ്യം ഇത് വെറും ശിലയായിരുന്നു .ഈ ഗണപതിയെ ലേഖകദൈവം എന്നാണ് കരുതുന്നത്.(എഴുത്തുകാരുടെ ദൈവം)
ക്ഷേത്രത്തിലെ തെക്കേടത്ത് ശിവന്റെ ക്ഷേത്രമാണ്  ഏറ്റവും പഴക്കമുള്ള ക്ഷേത്രം .തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ  ഈ ഗ്രാമത്തിലെ നമ്പൂതിരിമാർ മണിയടിച്ച് തൊഴുതപ്പോൾ  ചോദ്യം ചെയ്തതിൽ ക്ഷോഭിച്ചു അതെ അളവിൽ തെക്കേടത്ത് ശിവക്ഷേത്രത്തിൽ പണിതീർത്ത ക്ഷേത്രമാണ്  ഈ ക്ഷേത്രം എന്ന് പുരാവൃത്തം
 ഉപദേവനായ സുബ്രമണ്യൻ ചെക്യാട്ടു  ക്ഷേത്രത്തിലെയാണ് . ശിവരാത്രി ആഘോഷമുണ്ട്. ഗണപതിയ്ക്ക് വലിയ വട്ടളം പായസമാണ് പ്രധാന നേദ്യം . ശിവനും പങ്കു കൊടുക്കും. പഴയകാലത്തു  നാലുഭാഗത്തും ഗോപുരമുണ്ടായിരുന്ന മഹാദേവക്ഷേത്രമാണ് .ഇട്ടുളി  മാക്കൻതേരി തേക്കുന്നത്ത് പറമ്പത്തുള്ളി ,മനക്കാരുടെ ക്ഷേത്രമായിരുന്നു. ഇതിനടുത്ത് ചെക്യാട്ടുകാവ്  ധർമ്മശാസ്താ ക്ഷേത്രം  അവിടെ ശാസ്താവ് കിഴക്കോട്ടു ദര്ശനം . ഇതുകൂടാതെ ഇവിടെ മയ്യിൽ പുതിയതെരുവഴിയിൽ കുറ്റിയാട്ടൂർ ശിവക്ഷേത്രവുമുണ്ട്. 

വലിയകാവ്‌ ഭഗവതിക്ഷേത്രം എറണാകുളം ജില്ല



വലിയകാവ്‌ ഭഗവതിക്ഷേത്രം 

എറണാകുളം ജില്ലയിലെ കോതമംഗലത്ത് ആലുവ-മൂന്നാർ റൂട്ടിലെ കിഴക്കേ കോതമംഗലം  അയ്യങ്കാവ് സ്റ്റോപ്പിൽ നിന്നും   ഏകദേശം അറ കിലോമീറ്റര് വടക്കു ഭാഗത്ത് പ്രധാനമൂർത്തി ശാന്തിദുർഗ്ഗാ .സ്വയംഭൂശിലയാണ് .കിഴക്കോട്ടു ദര്ശനം .മൂന്ന് നേരം പൂജ. തന്ത്രം  അമ്പഴപ്പള്ളി പുതുക്കാട്. ഉപദേവത  ഗണപതി,ശിവൻ
വൃച്ചികത്തിലെ കാർത്തിക ആഘോഷം ക്ഷേത്രത്തിനു മൂന്നു ഭാഗത്തും വെള്ളം ഒഴുകുന്ന തോടുണ്ട്  വയറ്റിൽ വേദനയ്ക്ക് ക്ഷേത്രക്കുളത്തിലെ മത്സയ്ങ്ങൾക്കു  അരിയിടും    .ക്ഷേത്രത്തിൽ എഴുത്തിനിരുത്തുമുണ്ട് കുളപ്പുരയിലാണ് എഴുത്തിനിരുത്തൽ  ഇവിടുത്തെ ദുർഗ്ഗാ വിദ്യാദായിനിയാണെന്നും കാക്കശേരിയെ എഴുത്തിനിരുത്തിയത്  ഇവിടെയാണ്‌ എന്നും ഒരു വിശ്വാസമുണ്ട് .കവി ഇളങ്കാവിൽ ശങ്കരവാര്യർ  ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു  .പടുതോള് മന വക ക്ഷേത്രമാണ് ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി  ഭരണം. ഇതിനു തൊട്ടടുത്ത് ശ്രീകൃഷ്ണ ക്ഷേത്രം അവിടെ സന്താനഗോപാലമൂർത്തി യാണ് .അഷ്ടമി രോഹിണി ആഘോഷം  ഇത് പടുതോൾ മനവക ക്ഷേത്രമാണ് .

വലിയ ഉദയാദിച്ച പുരം മഹാദേവക്ഷേത്രം

വലിയ ഉദയാദിച്ച പുരം മഹാദേവക്ഷേത്രം
==============================================
 തിരുവനന്തപുരം ജില്ലയിലെ കടകം പള്ളി പഞ്ചായത്തിൽ കിഴക്കേകോട്ടയിലെ നിന്നും ആനയറ-അരശുമ്മൂട്‌ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.പ്രധാനമൂർത്തി ശിവൻ .കിഴക്കോട്ടു ദര്ശനം മൂന്നു പൂജ. തന്ത്രി വഞ്ചിയൂർ അത്തിയറ. ഉപദേവത :പടയപ്പൻ ,മാടൻ സ്വരൂപം ശാസ്താവ് ഗണപതി, നാഗം .വൃഛികത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .പഴയകാലത്ത് മനോരോഗ ചികിത്സയ്ക്ക്  ഈ ക്ഷേത്രത്തിൽ വന്നു ഭജനമിരിക്കും .ക്ഷേത്രത്തിൽ  വെള്ളനേദ്യം ഭക്ഷണമായും കൊടുക്കും. മന്ത്രവാദചികിത്സയും  ഭജനം പാർപ്പിക്കലുമാണ് ഹിപ്നോതെറാപ്പിയും സൈക്കോ തെറാപ്പിയുടെയും  മുൻഗാമികൾ എന്ന് പ്രബലമായ അഭിപ്രായമുണ്ട്. അന്ന് ക്ഷേത്രമതിലിനു 14 1/ 2  അടി പൊക്കമുണ്ടായിരുന്നു. എന്ന് പഴമയുണ്ട്. വെള്ളക്കല്ലുകൊണ്ടായിരുന്നു മതിലത്രേ. കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗമായിരുന്നു. ഈ ക്ഷേത്രവും പരിസരവും.  ഒരു മഹർഷിയുടെ സമാധിയിൽ പ്രതിഷ്ഠിച്ച് ശിവനാണ് ഇവിടെ എന്ന് ഐതിഹ്യം ക്ഷേത്രത്തിനു  അഞ്ചു കിലോമീറ്റര് ചുറ്റളവിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾ ഉണ്ടായിരുന്നില്ല.  രാജാവ് നശിക്കാൻ ഇവിടുത്തെ ശിവനെ കഴക്കൂട്ടം പിള്ള ശ്മശാനശിവനാക്കി മാറ്റിയോ എന്നും സംശയമുണ്ട്. കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗമായതുകൊണ്ടു മഹാരാജാക്കന്മാർ ഈ ക്ഷേത്രത്തിൽ തൊഴുവാൻ വരുമായിരുന്നില്ല.ഇപ്പോൾ തിരുവതാം കൂർ ദിവസം ബോർഡിന്റെ ക്ഷേത്രമാണ്.കാമൻകുളങ്ങര ദേവി കീഴേടം 

2019, ജനുവരി 11, വെള്ളിയാഴ്‌ച

മുളന്തുരുത്തി പൂതൃക്കോവിൽ


മുളന്തുരുത്തി പൂതൃക്കോവിൽ 

മുളന്തുരുത്തി പൂതൃക്കോവിൽ
എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ പള്ളിത്താഴം ജംഗ്ഷനിൽ .മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഇത്. പ്രധാനമൂർത്തികൾ മഹാവിഷ്ണു,ശ്രീരാമൻ, നരസിംഹം  വിഷ്ണുവും ശ്രീരാമനും കിഴക്കോട്ടും  നരസിംഹം പടിഞ്ഞാറോട്ടും  ദർശനം .ഉപദേവതാ:ഗണപതി,രണ്ടുനേരം പൂജ. മീനത്തിലെ തിരുവോണം ആഘോഷം  ഇത് ആദ്യം നാലു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.  ഇവരിൽ ഒരാൾ കൊച്ചി രാജാവിന്റെ സേവകനായി രാജാവിന്റെ ഒത്താശയോടെ ക്ഷേത്രം തന്റേതുമാത്രമാക്കി  ഈ ഇല്ലത്ത് സന്തതികളില്ലാതെ  അന്യം നിൽക്കാറായപ്പോൾ ഇല്ലത്തെ അവസാനത്തെ  നമ്പൂതിരി ക്ഷേത്രകുളത്തിൽ ചാടി മരിച്ചു (ജലസമാധിവരിച്ചു )എന്ന് പഴമക്കാർ . അദ്ദേഹത്തിന്റെ അന്തർജ്ജനവും പിന്നിട് ശല്യം സഹിക്കാതെ ആത്മഹത്യ ചെയ്തു.  പിന്നീട് വന്ന കൊച്ചി രാജാവ്  ഈ സംഭവങ്ങളെ തുടർന്ന് ക്ഷേത്രം ഏറ്റെടുത്തില്ല.  അദ്ദേഹം ക്ഷേത്രം വയസ്കരമൂസതിനെ ഏൽപ്പിച്ചു.എന്നാണു പുരാവൃത്തം  ഇപ്പോൾ വിസ്‌വൈൻഡ് പരിക്ഷത്തും  നാട്ടുകാരുടെ കമ്മിറ്റിയും . മുളന്തുരുത്തി യിൽ പെരുമ്പള്ളി നരസിംഹക്ഷേത്രവുമുണ്ട്. പെരുമ്പള്ളിനടയിൽ .അവിടെപ്രധാനമൂർത്തി നരസിംഹം  പടിഞ്ഞാട്ടു ദര്ശനം  രണ്ടുനേരം പൂജയുണ്ട്. ഉപദേവൻ ശിവനും ഗണപതിയും . മേടത്തിലെ ചോതി കൊടിയേറി  തിരുവോണം ആറാട്ട്. ഇത് കൊച്ചി
 ദേവസം ബോർഡിൻറെ ക്ഷേത്രമാണ്.
എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ പള്ളിത്താഴം ജംഗ്ഷനിൽ .മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഇത്. പ്രധാനമൂർത്തികൾ മഹാവിഷ്ണു,ശ്രീരാമൻ, നരസിംഹം  വിഷ്ണുവും ശ്രീരാമനും കിഴക്കോട്ടും  നരസിംഹം പടിഞ്ഞാറോട്ടും  ദർശനം .ഉപദേവതാ:ഗണപതി,രണ്ടുനേരം പൂജ. മീനത്തിലെ തിരുവോണം ആഘോഷം  ഇത് ആദ്യം നാലു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.  ഇവരിൽ ഒരാൾ കൊച്ചി രാജാവിന്റെ സേവകനായി രാജാവിന്റെ ഒത്താശയോടെ ക്ഷേത്രം തന്റേതുമാത്രമാക്കി  ഈ ഇല്ലത്ത് സന്തതികളില്ലാതെ  അന്യം നിൽക്കാറായപ്പോൾ ഇല്ലത്തെ അവസാനത്തെ  നമ്പൂതിരി ക്ഷേത്രകുളത്തിൽ ചാടി മരിച്ചു (ജലസമാധിവരിച്ചു )എന്ന് പഴമക്കാർ . അദ്ദേഹത്തിന്റെ അന്തർജ്ജനവും പിന്നിട് ശല്യം സഹിക്കാതെ ആത്മഹത്യ ചെയ്തു.  പിന്നീട് വന്ന കൊച്ചി രാജാവ്  ഈ സംഭവങ്ങളെ തുടർന്ന് ക്ഷേത്രം ഏറ്റെടുത്തില്ല.  അദ്ദേഹം ക്ഷേത്രം വയസ്കരമൂസതിനെ ഏൽപ്പിച്ചു.എന്നാണു പുരാവൃത്തം  ഇപ്പോൾ വിസ്‌വൈൻഡ് പരിക്ഷത്തും  നാട്ടുകാരുടെ കമ്മിറ്റിയും . മുളന്തുരുത്തി യിൽ പെരുമ്പള്ളി നരസിംഹക്ഷേത്രവുമുണ്ട്. പെരുമ്പള്ളിനടയിൽ .അവിടെപ്രധാനമൂർത്തി നരസിംഹം  പടിഞ്ഞാട്ടു ദര്ശനം  രണ്ടുനേരം പൂജയുണ്ട്. ഉപദേവൻ ശിവനും ഗണപതിയും . മേടത്തിലെ ചോതി കൊടിയേറി  തിരുവോണം ആറാട്ട്. ഇത് കൊച്ചി
 ദേവസം ബോർഡിൻറെ ക്ഷേത്രമാണ്.

മിത്രക്കരി ദേവീക്ഷേത്രം ആലപ്പുഴജില്ല




മിത്രക്കരി ദേവീക്ഷേത്രം

കുട്ടനാട്ടിലെ പ്രശസ്തക്ഷേത്രങ്ങളിൽ ഒന്നാണ്  .
ആലപ്പുഴജില്ലയിലെ മുട്ടാർ പഞ്ചായത്തിൽ ആലപ്പുഴ -ചങ്ങനാശേരി റൂട്ടിൽ  മാമ്പഴക്കാരി ബ്ളോക് ഓഫീസ ജങ്ക്ഷൻ  കഴിഞ്ഞു 2 കിലോമീറ്റര് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭഗവതി. ശ്രീകോവിലിൽ രണ്ടു വിഗ്രഹമുണ്ട് പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി താഴമൺ .ഉപദേവതാ , ശിവൻ പാർവതി,ഗണപതി, സർപ്പയക്ഷി,സർപ്പം,മാടൻ,വസൂരിമാല,.വിഷുമുതൽ 12  ദിവസം ഉത്സവം നടക്കുന്നു. വിഷുവിനു ചൂട്ടുവയ്പ്പു വിഷു മുതൽ മൂന്നു ദിവസം ചൂട്ടു കത്തിച്ച് ക്ഷേത്രത്തിനു മൂന്നു പ്രദിക്ഷിണമുണ്ട്  പത്താം ദിവസം കുഭകുടവും.കാവടിയും. 11 ആം ദിവസം രാത്രി ഗരുഡൻ തൂക്കവും ഉണ്ടാവും. നാന്നൂറിൽ അധികം തൂക്കമുണ്ടാവും .കൂടാതെ മണ്ഡലം 41  നു കളമെഴുത്തും പാട്ടും ഉണ്ട്. അന്ന് മാത്രമേ ദേവിയെ പുറത്തേയ്ക്കു എഴുന്നള്ളിക്കു .ചെങ്ങന്നൂർ മിത്രമഠം വകക്ഷേത്രമാണ്. മിത്രമഠത്തിലെ ഒരു പ്രധാനി ഭദ്രകാളിയെ ഉപാസിച്ച് സാന്നിദ്ധ്യപ്പെടുത്തി  പ്രതിഷ്ഠിച്ചു . ഇതേ മഠത്തിലെ മറ്റൊരാൾ കൊടുങ്ങലൂരിൽ ചെന്ന് ഭദ്രകാളിയെ ഉപാസിച്ചുകൊണ്ടുവന്നു ഇതേ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു അതിനാലാണ് രണ്ടു വിഗ്രഹങ്ങൾ വന്നെതെന്നു പുരാവൃത്തം ഈ മഠത്തിലെ ബ്രാഹ്മണനെ  എ .ഡി 1700 -ൽ തിരുവതാം കൂർ മഹാരാജാവ് മാവേലിക്കരയിൽ സാദർകോടതി ജഡ്ജിയായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ഇപ്പോൾ കാണുന്ന നിലയിൽ ക്ഷേത്രം നിർമിച്ചത്. 1929 -30 കാലിൽ പുതുക്കിപ്പണിതു .

മാർത്താണ്ഡപുരം ശ്രീകൃഷ്ണക്ഷേത്രം



മാർത്താണ്ഡപുരം ശ്രീകൃഷ്ണക്ഷേത്രം
==============================
കൊല്ലം ജില്ലയിലെ മുകല്ലടയിൽ കുണ്ടറ വഴിയുള്ള കൊല്ലം -കല്ലട റൂട്ടിൽ . കിഴക്കേ കല്ലട പഞ്ചായത്ത് . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ .ചതുർബാഹു ആണെങ്കിലും  രണ്ടുകൈകളിൽ ഓടക്കുഴൽ ആണ്. പടിഞ്ഞാട്ടു ദര്ശനം .മൂന്നു നേരം പൂജ. തന്ത്രി ചെറുപൊയ്കമഠം .
ഉപദേവത :ഗണപതി,കുംഭത്തിലെ തിരുവോണം ആറാട്ടായി നടത്തുന്ന പത്ത് ദിവസത്തെ ഉത്സവം. എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡവർമ്മ ഈ പ്രദേശത്തും ഒളിവിൽ കഴിഞ്ഞിരുന്നു എന്നും  സംരക്ഷണം ലഭിച്ചതിനാൽ  പിന്നിടു നെയ്യാറ്റിൻ കരയിലേതുപോലെ ഇവിടെയും ക്ഷേത്രം പണിതുവെന്നും പുരാവൃത്തം കായംകുളം തിരുവതാംകൂറിനോട് ചേർത്തപ്പോൾ യുദ്ധം ജയിച്ചതിനാൽ പണിതീർത്ത ക്ഷേത്രമാണന്നും പഴമയുണ്ട് ഇപ്പോൾ തിരുവതാംകൂർദേവസം ബോർഡിന്റെ ക്ഷേത്രമാണ്,ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കൊടുവിള  ശിവൻ,കൊടുവിള   ഭരണിക്കാവ് ,ആരു വഴികാവ് ഭഗവതി ,ഇലവൂർകാവ് ഭഗവതി, ചിറ്റൂർകാവ് ഭഗവതി .

2019, ജനുവരി 10, വ്യാഴാഴ്‌ച

കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം കോഴിക്കോട്



കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം കോഴിക്കോട് 
=================================
കോഴിക്കോട് ജില്ലയിലെ മൂടോടി പഞ്ചായത്തിൽ കോഴിക്കോട് വടകര റൂട്ടിലെ നന്തിസ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റര് .പ്രധാനമൂർത്തി ഭഗവതി ലോകനാര് കാവിലമ്മയുടെ സഹോദരി എന്ന് വിശ്വാസം കിഴക്കോട്ടു ദര്ശനം മണിത്തൂൺ പ്രതിഷ്ഠയാണ്. മൂന്നു നേരം പൂജ. തന്ത്രി കാരാഞ്ചേരി .
ഉപദേവതകളില്ല ധനുവിലെ ഉത്രം സമാപനമായി അഞ്ചു ദിവസത്തെ ഉത്സവം .ലോകനാര് കാവിലമ്മ ഉച്ചാൽപാട്ടിന്‌ വന്ന ശേഷം മകരം 30 നു കൊടിയിറക്കം മകരത്തിലെ ഉച്ചാൽ ദിവസം ലോകമലയാർകാവിൽ നിന്നും കൊങ്ങന്നൂരിലേക്ക് എഴുന്നള്ളിപ്പുണ്ടായിരുന്നു.ആനയുണ്ടാവില്ല.കൊമ്പും കുഴലും വാദ്യം .രാത്രി ഈ ക്ഷേത്രത്തിലെത്തു ന്ന ലോകമലയാർകാവിലമ്മ കൊട്ടും കുരവയും ഇല്ലാതെ ഒളിച്ചു പോകുന്നതുപോലെയാണ് തിരിച്ചുപോകുന്നത്‌ .വാശി പിടിക്കുന്ന അനിയത്തിയെ മടിയിൽ കിടത്തി ഉറക്കി സൂത്രത്തിൽതിരിച്ചുപോകുന്നു. എന്ന് ഐതിഹ്യം .രണ്ടുമൂന്നു വിളിപ്പാടകലെ പോയിട്ടേ ശംഖുവിളിയുള്ളു .ഇപ്പോൾ ഈ ചടങ്ങു മുടങ്ങിയിരിക്കുകയാണ് .മണ്ഡലം 41 ദിവസമാണെങ്കിലും ലോകനാര് കാവിൽ 30 ദിവസമാണ് ശേഷിച്ച 11 ദിവസത്തെ ഉത്സവം ഇവിടെയുണ്ടായിരുന്നു. ക്ഷേത്രത്തിൽ ഇപ്പോഴും കവലപ്പട്ടാളി പട്ടോലവായിക്കുന്ന ചടങ്ങുണ്ട് .നല്ലൊട്ടനായർ ,വെങ്ങറത്ത നായർ തുടങ്ങി നാല് വീട്ടുകാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ ചിങ്ങപുരം കോളോത്ത്‌ തറവാട്ടുകാരുടെ ക്ഷേത്രം .ഈ ഭഗവതിയുടെ അമ്മയാണ് ലോകനാര്കാവിലമ്മയെന്നും ഒരു ഐതിഹ്യമുണ്ട്. ലോകനാര്കാവിലമ്മ, പനങ്ങാട് മുത്തശ്ശി വിഷയിൽ അനിയത്തി .കീഴൂർ ഭർത്താവ് എന്നാണ് ചൊല്ല്. കൊല്ലം പിഷാരികാവ് കൊങ്ങന്നൂർ ഭഗവതി പാങ്ങോട്ടൂർ ഭഗവതി ലോകമലയാർകാവ് എന്നിവർ ജ്യേഷ്ടാനുജത്തിമാർ എന്ന് മറ്റൊരു ഐതിഹ്യം എ .ഡി.985 നടുത്തു രജരാജചോളൻ കൊങ്ങനാട് ആക്രമിച്ചപ്പോൾ കൊങ്ങുചേരന്മാർ വായനാട്ടിലേയ്ക്കും മലബാറിലേയ്ക്കും ഓടിപോയി എന്നൊരു ചരിത്രവീക്ഷണമുണ്ട്. വയനാട്ടിലേക്ക് ഓടിപ്പോയ ശാഖയാണ് പുറവഴിനാട് രാജാക്കന്മാർ എന്ന് കോട്ടയം
രാജാക്കന്മാർ മറ്റൊരു ശാഖ ഇവിടെ വന്നിരിക്കാൻ സാധ്യതയുണ്ട് .കൊങ്ങന്നൂർ എന്നപേര് അതുകൊണ്ടു കൈവന്നു എന്ന് സംശയിക്കാം അവരുടെ ഉപാസനാമൂർത്തിയായിരിക്കാം ഭഗവതി,കൊങ്ഗു ചേരന്മാർ പാലക്കാട് ജില്ലയിലെ ചിറ്റൂർ പ്രദേശം ആക്രമിക്കാൻ വന്നതിനെ അടിസ്ഥാനമാക്കി പാലക്കാട് ജില്ലയിലെ ചിറ്റൂർ ക്ഷേത്രത്തിൽ കൊങ്ങൻപട എന്നൊരു ഉത്സവമുണ്ട് .ഈ സമയത്തു ചിറ്റൂർ ക്ഷേത്രത്തിൽ ഓർ ഓല വായനയുണ്ട് .കൊങ്ങന്നൂരിൽ കവലപ്പട്ടാളി പട്ടോല വായിക്കുന്നു. ഇത് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട് ഈ ക്ഷേത്രത്തിനു ബന്ധമുണ്ടന്നു പറയുന്ന കൊല്ലം പിഷാരികാവിലും ലോകനാര്കാവിലും തമിഴ്‌നാട്ടിൽ നിന്നും പഴയകാലത്തു വന്നു എന്ന് കരുതുന്ന വിഭാഗങ്ങൾക്ക് ബന്ധമുണ്ട് .ഈ ദേവിയുടെ ഭർത്താവ് എന്ന് ഐതിഹ്യമുള്ള കീഴുരിൽ വാതിൽ കാപ്പവരാണ് ഈ മൂർത്തിയെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല മുചുകുന്ന്‌കോട്ടയിലും ഇതേ മൂർത്തിയാണ്.

കൈക്കുളങ്ങര ഭഗവതി ക്ഷേത്രം



കൈക്കുളങ്ങര ഭഗവതി ക്ഷേത്രം 
തൃശൂർ ജില്ലയിലെ കടങ്ങോട് പഞ്ചായത്തിൽ വടക്കാഞ്ചേരി -കുന്നംകുളം റൂട്ടിലെ എരുമപ്പെട്ടിയിൽ നിന്നും രണ്ടു കിലോമീറ്റര് വടക്കുപടിഞ്ഞാറ് ഭാഗത്ത്. പ്രധാനമൂർത്തി ഭഗവതി .കിഴക്കോട്ടു ദര്ശനം .
ഉപദേവത :ശാസ്താവ് .രണ്ടുനേരം പൂജ. വൃശ്ചിക്ത്തിലെ കാർത്തിക ആഘോഷം മല്ലിശ്ശേരി ഇളയതിന്റെ വീട്ടിലെ ദേവിയായിരുന്നു.എന്നും വൈദ്യം പഠിക്കാൻ പോർക്കളത്ത് പോയ പാലക്കാട്ടു നായർ ചിറവരമ്പത്ത് കാവിൽ നിന്ന് ഭജിച്ചു കൊണ്ടുവന്നതാണെന്നും ഐതിഹ്യങ്ങൾ .കണിയാട്ടിൽ നായർ,എടമഠത്തിൽ നായർ ,വെളുത്തനായർ കുറ്റിപ്പുറത്ത് നായർ എന്നിവർ പണിതീർത്ത ക്ഷേത്രമാണന്നു പറയുന്നു. അറിയപ്പെടുന്നകാലത്ത് ക്ഷേത്രം തൃശൂർ  തെക്കേ മഠത്തിൻറെ തായിരുന്നു.തെക്കേമഠം സ്വാമിയാർ ഇവിടെ  പുഷ്പ്പാഞ്ജലിയും നടത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ  ശാന്തിക്കാരനായിരുന്നു കൈതക്കാട് ഭട്ടതിരിയുടെ പുത്രനാണ് കൈക്കുളങ്ങര  രാമവാര്യർ .ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യർ ഈ ദേവിയുടെ ഭ്രാന്തനായിരുന്നു  എന്നാണ് പഴമ.

ഐതിഹ്യം
ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂ ആയതിനാൽ ഭക്തജനങ്ങളിൽ ചിലർ ശിവനായും മറ്റു ചിലർ ഭഗവതിയായും സങ്കല്പിച്ച് ഇവിടെ ആരാധന നടത്തിയിരുന്നു.തൃശ്ശൂർ തെക്കേ മഠത്തിലെ സ്വാമിയാർമാർ ഇവിടെ പതിവായി ദർശനം നടത്താറുണ്ടായിരുന്നു. അക്കാലത്ത് ഇവിടം സന്ദർശിച്ച പണ്ഡിതശ്രേഷ്ഠനായ ഒരു സ്വാമിയാർ അമ്പലത്തിലെ മൂർത്തി ആരെന്ന കാര്യത്തിൽ തീർച്ച വരുത്താൻ വേണ്ടി 41 ദിവസത്തെ കഠിനവ്രതം ആരംഭിച്ചു. വ്രതം കഴിയുന്ന ദിവസം രാത്രിയിൽ അദ്ദേഹത്തിന് ഒരു സ്വപ്നദർശനം ഉണ്ടായി.പിറ്റേന്ന് രാവിലെ അമ്പലക്കുളത്തിൽ പോയി നോക്കിയാൽ പ്രശ്നത്തിന് സമാധാനം ഉണ്ടാവുമെന്ന് നിർദ്ദേശം ലഭിച്ചു.സ്വപ്നത്തിൽ അറിയിച്ചതനുസരിച്ച് കുളത്തിൽ ചെന്ന് നോക്കിയപ്പോൾ സ്വാമിയാർ ദിവ്യമായ ഒരു കാഴ്ച്ച കണ്ടു. വളകളും മോതിരങ്ങളും അണിഞ്ഞ ഒരു സ്ത്രീയുടെ മനോഹരമായ കൈ ജലത്തിൽ ഉയർന്നു നിൽക്കുന്നു.അടുത്ത നിമിഷം അത് അപ്രത്യക്ഷമായി.അമ്പലത്തിലെ ചൈതന്യം ഭഗവതിയുടേത് ആണെന്ന് സ്വാമിയാർ മനസ്സിലാക്കുകയും ആ വിവരം നാട്ടുകാരെ അറിയിക്കുകയും ചെയ്തു.ക്ഷേത്രത്തിനും സമീപപ്രദേശങ്ങൾക്കും കൈക്കുളങ്ങര എന്ന് സ്വാമിയാർ പുതിയ പേര് നൽകി.
വൃശ്ചിക്ത്തിലെ കാർത്തിക ആഘോഷം മല്ലിശ്ശേരി ഇളയതിന്റെ വീട്ടിലെ ദേവിയായിരുന്നു.എന്നും വൈദ്യം പഠിക്കാൻ പോർക്കളത്ത് പോയ പാലക്കാട്ടു നായർ ചിറവരമ്പത്ത് കാവിൽ നിന്ന് ഭജിച്ചു കൊണ്ടുവന്നതാണെന്നും ഐതിഹ്യങ്ങൾ .കണിയാട്ടിൽ നായർ,എടമഠത്തിൽ നായർ ,വെളുത്തനായർ കുറ്റിപ്പുറത്ത് നായർ എന്നിവർ പണിതീർത്ത ക്ഷേത്രമാണന്നു പറയുന്നു.
അറിയപ്പെടുന്നകാലത്ത് ക്ഷേത്രം തൃശൂർ തെക്കേ മഠത്തിൻറെ തായിരുന്നു.തെക്കേമഠം സ്വാമിയാർ ഇവിടെ പുഷ്പ്പാഞ്ജലിയും നടത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു കൈതക്കാട് ഭട്ടതിരിയുടെ പുത്രനാണ് കൈക്കുളങ്ങര രാമവാര്യർ .ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യർ ഈ ദേവിയുടെ ഭ്രാന്തനായിരുന്നു എന്നാണ് പഴമ.
ചരിത്രം
മല്ലിശ്ശേരി ഇളയതിന്റെ നേതൃത്വത്തിലായിരുന്നു പണ്ട് ക്ഷേത്രഭരണം. ഇത് പിന്നീട് എട്ടു വീട്ടിൽ നായന്മാരുടെ കീഴിലായി. അവർ തൃശ്ശൂർ തെക്കേമഠത്തിന് ഭരണം കൈമാറി. 1987ൽ ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. 2007 ഡിസംബർ 21 മുതൽ ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഭരണം.
പൂജകൾ
ശ്രീചക്രപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ രാവിലെ സരസ്വതി, ഉച്ചയ്ക് ദുർഗ്ഗ, വൈകുന്നേരം ഭദ്രകാളി എന്നിങ്ങനെ മൂന്നു ഭാവത്തിലാണ് പൂജകൾ നടക്കുന്നത്.ക്ഷേത്രത്തിലെ താന്ത്രികകർമ്മങ്ങൾ ചെയ്യുന്നത് പോർക്കുളം കരുവന്നൂർ വടക്കേടത്ത് മനക്കാരാണ്.
ഉപദേവതകൾ..
അന്തിമഹാകാളൻ, അയ്യപ്പൻ, ഗണപതി

കേരളാദിത്യപുരം ക്ഷേത്രം




കേരളാദിത്യപുരം ക്ഷേത്രം 
ആലപ്പുഴജില്ലയിൽ വയലാർ പഞ്ചായത്തിൽ , ചേർത്തലയിൽ നിന്നും മൂന്നു കിലോമീറ്റർ  വയലാർ  റൂട്ടിൽ.പ്രധാന മൂർത്തി ശ്രീകൃഷ്ണൻ .കിഴക്കോട്ടു ദര്ശനം തൊട്ടുമുന്നിൽ കുളം അഞ്ചു നേരം പൂജ. തന്ത്രി,കടിയക്കോൽ .കുംഭത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം ക്ഷേത്രത്തിൽ മൂന്നു വാവുകൾക്കും പിതൃബലിയുമുണ്ട്. കേളൻകുളത്തിൽ നിന്നും കിട്ടിയ മൂന്നു വിഗ്രഹങ്ങൾ  . അതിൽ ഒന്ന് ഇവിടെ പ്രതിഷ്ഠിച്ചു  എന്നാണ്   പുരാവൃത്തം കുളത്തിൽ നിന്ന് കിട്ടിയ ആദ്യത്തെ വിഗ്രഹം കുളത്തിൽ തന്നെ ഇട്ടു. രണ്ടാമത്തേത് മരുത്തോർവട്ടത്തും മൂന്നാമത്തേത് ഇവിടെയും പ്രതിഷ്ഠിച്ചു .എന്ന് ഐതിഹ്യം .വയലാർ പുതിയാക്കൽ കോവിലകം വക ക്ഷേത്രമായിരുന്നു. ഈ കോവിലകത്തെ അംഗമായിരുന്നു വയലാർ രാമവർമ്മ. ഇപ്പോൾ തിരുവതാം കൂർ ദേവസം വക .ഈ ഉപഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ  കുമരംകോട് ഗണപതി വയലാർ പഴയായ്‌ക്കൽ ഭഗവതി എഴുപുന്ന ഭഗവതി . വയലാറിൽ കണ്ടത്തിൽ കോവിലകത്തിന്റെ കണ്ടത്തിൽ ധർമശാസ്താ ക്ഷേത്രവുമുണ്ട്. പരപ്പാനാട്ടിൽ നിന്നും ഹൈദരാലിയെ പേടിച്ച് ഓടിവന്ന തിരുമുല്പാട് പണി തീർത്ത ക്ഷേത്രമാണ്.ഇവിടെ ഒരേ പീഠത്തിൽ വിഷ്ണുവും ശാസ്‌താവും ഭഗവതിയും .ശാസ്താവിന്റെ വലതുഭാഗത്ത് വിഷ്ണുവും ഇടത്ത്ഭാഗത്ത്  ഭഗവതിയും.  ഉഴുവ പുതിയകാവ് ദേവീക്ഷേത്രവും  വയലാർ പഞ്ചായത്തിലാണ്. ചെറുവള്ളി,മനക്കാരുടെ തേവാരമൂർത്തിയാണ്  ഇവിടുത്തെ ഭഗവതി പടിഞ്ഞാട്ടു ദര്ശനം  കുംഭത്തിലെ പൂരം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം ഇപ്പോൾ കരക്കാരുടെ ക്ഷേത്രമാണ് .

കുറ്റാഞ്ചേരി ശിവക്ഷേത്രം


 കുറ്റാഞ്ചേരി ശിവക്ഷേത്രം 

കോഴിക്കോട് കോര്പറേഷനിൽ കോഴിക്കോട് -കല്പറ്റ റൂട്ടിൽ പാറോപ്പടിയിൽ നിന്നും ഒരു  കിലോമീറ്റര് പ്രധാന മൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്സനം .മൂന്നു നേരം പൂജ. തന്ത്രി ചാത്തനാട്ട്ഇല്ലം
ഉപദേവത :അയ്യപ്പൻ,ശ്രീകൃഷ്ണൻ,ഭഗവതി. ഗണപതി,ശംഖാഭിഷേകമാണ്  പ്രധാനവഴിപാട്. ഡിസംബർ 24 മുതൽ 31 വരെ.ഉത്സവം .ഇതിനോടനുബന്ധിച്ച്  നടന്നിരുന്ന കാലിച്ചന്ത മലബാറിൽ പ്രസിദ്ധമായിരുന്നു. 25 മുതൽ 31 വേര് മൂന്നു ചന്ത  3000 ജോഡി കാലികൾ വരെ ചന്തയിലെത്തിയിരുന്നു. എന്നാണ് പഴമ .കറുകേടത്ത്  ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.കുറേക്കാലം  തകർന്നു കിടന്ന ക്ഷേത്രം ചോലപ്പുറം  എന്ന ഈഴവ കുടുംബത്തിലെ കാരണവർ വിലകൊടുത്ത് വാങ്ങി കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു.പഴയ പോളനാട്ടി ലാണ് ഈ ക്ഷേത്രം .പോളനാടിന്റെ അധിപനായി മൂന്നു പെർളാതിരിയുടെ ആസ്ഥാനമായിരുന്നു എന്ന് പറയുന്ന മാലൂർകുന്നു  ഈ ക്ഷേത്രത്തിനടുത്താണ് (മാലൂർകുന്നു ഇപ്പോൾ പോലീസ് ക്യാമ്പാണ് )കോഴിക്കോടിന് ചുറ്റുമുള്ള പ്രദേശങ്ങളാണ് പോളനാട്‌ പതിനായിരം പഴയകേരളത്തിൽ പ്രസിദ്ധവുമായിരുന്നു. ഈ ക്ഷേത്രവുമായി പോളനാട്‌ രാജാക്കന്മാർക്ക്  വലിയ ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്.ഒരുപക്ഷെ പോളനാട്ടിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായിരിക്കാം .കുറ്റാഞ്ചേരി ഇവിടുത്തെ ശിവൻ അഘോരമൂർത്തിയാണോ എന്ന് ഒരു സംശയമുണ്ട് .
ഏലത്തൂർ തലക്കുളത്തൂർ ,മക്കട ,ചാത്തമംഗലം ,കുന്നമംഗലം ,താമരശ്ശേരി,കുറുവത്തൂർ ,പടിഞ്ഞാറേമുറി കാര ന്നൂർ ,എടക്കാട്,കച്ചേരി നഗരം,കസ്‌ബാ ,വളയനാട് കോട്ടൂളി ചേവായൂർ  മായനാട് ,കോവൂർ,പെരുമണ്ണ,ഇരുവയൽ,ഇരിങ്ങണ്ണൂർ ഒളവണ്ണ അംശങ്ങൾ  പോളനാട്ടിലായിരുന്നു.സാമൂതിരി പിന്നീട് പിടിച്ചെടുത്തു,

2019, ജനുവരി 8, ചൊവ്വാഴ്ച

നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം


നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം

തിരുവനന്തപുരം  ജില്ലയിലെ നെയ്യാറ്റിൻകരയിൽ ആണ് ഈ ക്ഷേത്രം,പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ഈ ക്ഷേത്രത്തിലാണ് പ്രസിദ്ധമായ അമ്മച്ചിപ്ലാവ് .ബാലകൃഷ്ണ സങ്കല്പം. പടിഞ്ഞാട്ടു ദര്ശനം അഞ്ചു നേരം പൂജ. തന്ത്രി താഴ മണ് .സ്വർണ്ണക്കൊടിമരമാണ്.ഉപദേവത ;ഗണപതി,നാഗം,മീനത്തിലെ രോഹിണി ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം ക്ഷേത്രത്തിലെ തൃകയിൽവെണ്ണ  ഉദരരോഗത്തിനു ഉത്തമമാണെന്നു വിശ്വാസമുണ്ട് .ഈ ക്ഷേത്രത്തിലെ പൂജാരി നരസിംഹൻ പോറ്റിയുടെ മകനാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1755 -ൽ മാർത്താണ്ഡവർമ്മ സ്ഥാപിച്ച ക്ഷേത്രമാണ്. ഇവിടെയുള്ള അമ്മച്ചി പ്ലാവിന്റെ പൊത്തിൽ കയറിയാണ് എട്ടുവീട്ടിൽപിള്ളമാരുടെ വധശ്രമത്തിൽ നിന്നും മാർത്താണ്ഡവർമ്മ രക്ഷപെട്ടത് എന്ന് ആണ് ചരിത്രം  .
ഈ സംഭവത്തിനു സ്മാരകമായി പണിതീർത്തതാണ് ഈ ക്ഷേത്രം.  ഇതിനു തൊട്ടടുത്ത് പള്ളിയറ ക്ഷേത്രവുമുണ്ട്.ഇവിടെ ഭഗവതി.തിരുവതാംകൂർ ദേവസം ബോർഡിന്റെ വക .നെയ്യാറ്റിൻകര കൊറ്റാമം സി.പി.ആർ  പുരം റൂട്ടിൽ ബോർഡിന് ആറയൂർ ശിവക്ഷേത്രവുമുണ്ട്.അവിടെ ശിവൻ കിഴക്കോട്ടു ദര്സനം വട്ട ശ്രീകോവിൽ തന്ത്രി തുകലശ്ശേരി .കുംഭത്തിലെ ചതയം കോടിയേരി തിരുവാതിര ആറാട്ട്. 

നെന്മിനിപുറത്ത് അയ്യപ്പൻ കാവ്




  • നെന്മിനിപുറത്ത് അയ്യപ്പൻ കാവ് 


പാലക്കാടു ജില്ലയിലെ അലനല്ലൂർ പഞ്ചായത്തിൽ മണ്ണാർക്കാട്- പെരിന്തൽമണ്ണ റൂട്ടിലെ ചുങ്കത്ത് നിന്നും പടിഞ്ഞാറുഭാഗത്ത് . രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും അയ്യപ്പനും ,അയ്യപ്പൻ സ്വയംഭൂവാണ്. പ്രാധാന്യവും അയ്യപ്പനാണ്. കിഴക്കോട്ടു ദര്ശനം  ഒരു നേരം പൂജ.യും ഒരുനേരം നേദ്യവും. ഉപദേവതാ , ഗണപതി ഭഗവതി. നേരത്തെ മകരത്തിൽ ഉത്സവം. ഉണ്ടായിരുന്നു. ഇപ്പോൾ മകരത്തിലെ പോക്ക് ശനിയാഴ്ച്ച താലപ്പൊലി. ധനു പതിനഞ്ചുമുതൽ കളം  പാട്ടു. .ഹരിജൻ സ്ത്രീ  പുല്ലുവെട്ടുമ്പോൾ അരിവാൾ കല്ലിൽ തട്ടി രക്തം കണ്ടു ഞെട്ടി ചൈതന്യം തിരിച്ചറിഞ്ഞ ഐതിഹ്യം. പാട്ടല്ലൂർ മന വക ക്ഷേത്രമാണ്. 

തിരുവാലി കൈലാസനാഥക്ഷേത്രം മലപ്പുറം ജില്ല



തിരുവാലി കൈലാസനാഥക്ഷേത്രം 
====================================
മലപ്പുറം  ജില്ലയിലെ തിരുവാലി പഞ്ചായത്തിൽ മഞ്ചേരി -വണ്ടൂർ റൂട്ടിലെ
പൂന്തോട്ടം സ്റ്റോപ്പിൽനിന്നും അരകിലോമീറ്റർ പ്രധാനമൂർത്തി ശിവൻ .കിഴക്കോട്ടു ദര്ശനം തന്ത്രി കിഴക്കേപ്പാട്ടില്ലം
രണ്ടുനേരം പൂജ ഉപദേവത  വേട്ടയ്ക്കൊരുമകൻ ,ഗണപതി, ശാസ്താവ് ധനു 17  നു വേട്ടയ്ക്കൊരുമകൻ ,ഗണപതി,ശാസ്താവ് ,ധനു 17 നു വേട്ടയ്ക്കരൺ  പാട്ടുണ്ട്  ബാലി പ്രതിഷ്ഠിച്ച് എന്ന ഐതിഹ്യം  സാമൂതിരികോവിലകം  വക ക്ഷേതമായിരുന്നു. ഇപ്പോൾ കമ്മിറ്റി ഇതിനടുത്ത് താഴെ തിരുവാലി മഹാവിഷ്ണു ക്ഷേത്രമുണ്ട്. തിരുവാലി പഞ്ചായത്തിൽ  കരിങ്കാളിക്കാവുമുണ്ട്  ഈ പഞ്ചായത്തിലെ മറ്റു ക്ഷേത്രങ്ങൾ . വണ്ടൂർ- ഇളങ്കൂർ  റൂട്ടിൽ പൈകുളം മഹാവിഷ്ണു ക്ഷേത്രം .തൃകൈപ്പറ്റ ശിവക്ഷേത്രം  ആൽ പെറ്റാൽ ഗണപതിക്ഷേത്രം . മഞ്ചേരി -വണ്ടൂർ റൂട്ടിൽ മേൽപത്തിരിയിൽ കുന്നമ്പള്ളി നായരുടെ പത്തിരിയാൽ ശിവക്ഷേത്രം 

തിരുവാനിപ്ര മഹാദേവക്ഷേത്രം പാലക്കാടു ജില്ല


തിരുവാനിപ്ര മഹാദേവക്ഷേത്രം 
പാലക്കാടു ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിൽ പട്ടാമ്പി-കുന്നംകുളം റൂട്ടിലെ കുറ്റനാട് നിന്നും  ഒരുകിലോമീറ്റർ വടക്കുപടിഞ്ഞാറ് വട്ടേനാട് പുളിയ പാറ്റ് കായലിനു സമീപത്താണ് ഈ ക്ഷേത്രം . പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി ചേന്നാസ്.ഉപദേവത .ഭഗവതി ഗണപതി ശാസ്താവ്,  സതീ ദഹനമറിഞ്ഞു ദുഃഖവും കോപവും പ്രകടിപ്പിക്കുന്ന പ്രതിഷ്ഠാസങ്കല്പംമായിരുന്നു.. ഇതിനാൽ സ്ത്രീകൾ നടയ്ക്കു നേരെ നിന്ന് തൊഴുതിരുന്നില്ല.മേടത്തിലെ കറുത്ത അഷ്ടമി പ്രതിഷ്ഠാദിനം .അഭീഷ്ടസിദ്ദിക്ക് ഇവിടെ നാഴി യൊരുമ്പിടി നേദ്യമുണ്ട് നേദ്യമുണ്ട്.38  നമ്പൂതിരി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.എന്ന് പഴമ .ഇതിൽ മഠത്തിൽ ,കാരക്കാട്ടു ,അറവത്തുംകാട്  ,മാർക്കര  എന്നിവ അവശേഷിച്ചു .കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈ ഇല്ലങ്ങൾ അന്യം നിന്നപ്പോൾ പഴയത്ത് മനയിലും ,പാറയിൽ മനയിലും ലയിച്ചു എന്ന് പുരാവൃത്തം .ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിലുള്ള നാട്ടുകാരുടെ കമ്മിറ്റി ക്ഷേത്ര മതിൽ കെട്ടിനോട് ചേർന്ന് പഴയ മനക്കാരുടെ എടപ്പറ്റ മഹാവിഷ്ണു ക്ഷേത്രമുണ്ട്.ഇത് കിഴക്കോട്ടു ദര്ശനം .ഒറ്റപ്പാലം എടപ്പറ്റ മനക്കാരുടെ അങ്ങാടിപ്പുറത്തുണ്ടായിരുന്ന എടപ്പറ്റ  ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്നു പ്രതിഷ്ടിച്ചതാണ്  ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്നും പറയുന്നുണ്ട്