2019, ജനുവരി 10, വ്യാഴാഴ്‌ച

കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം കോഴിക്കോട്



കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം കോഴിക്കോട് 
=================================
കോഴിക്കോട് ജില്ലയിലെ മൂടോടി പഞ്ചായത്തിൽ കോഴിക്കോട് വടകര റൂട്ടിലെ നന്തിസ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റര് .പ്രധാനമൂർത്തി ഭഗവതി ലോകനാര് കാവിലമ്മയുടെ സഹോദരി എന്ന് വിശ്വാസം കിഴക്കോട്ടു ദര്ശനം മണിത്തൂൺ പ്രതിഷ്ഠയാണ്. മൂന്നു നേരം പൂജ. തന്ത്രി കാരാഞ്ചേരി .
ഉപദേവതകളില്ല ധനുവിലെ ഉത്രം സമാപനമായി അഞ്ചു ദിവസത്തെ ഉത്സവം .ലോകനാര് കാവിലമ്മ ഉച്ചാൽപാട്ടിന്‌ വന്ന ശേഷം മകരം 30 നു കൊടിയിറക്കം മകരത്തിലെ ഉച്ചാൽ ദിവസം ലോകമലയാർകാവിൽ നിന്നും കൊങ്ങന്നൂരിലേക്ക് എഴുന്നള്ളിപ്പുണ്ടായിരുന്നു.ആനയുണ്ടാവില്ല.കൊമ്പും കുഴലും വാദ്യം .രാത്രി ഈ ക്ഷേത്രത്തിലെത്തു ന്ന ലോകമലയാർകാവിലമ്മ കൊട്ടും കുരവയും ഇല്ലാതെ ഒളിച്ചു പോകുന്നതുപോലെയാണ് തിരിച്ചുപോകുന്നത്‌ .വാശി പിടിക്കുന്ന അനിയത്തിയെ മടിയിൽ കിടത്തി ഉറക്കി സൂത്രത്തിൽതിരിച്ചുപോകുന്നു. എന്ന് ഐതിഹ്യം .രണ്ടുമൂന്നു വിളിപ്പാടകലെ പോയിട്ടേ ശംഖുവിളിയുള്ളു .ഇപ്പോൾ ഈ ചടങ്ങു മുടങ്ങിയിരിക്കുകയാണ് .മണ്ഡലം 41 ദിവസമാണെങ്കിലും ലോകനാര് കാവിൽ 30 ദിവസമാണ് ശേഷിച്ച 11 ദിവസത്തെ ഉത്സവം ഇവിടെയുണ്ടായിരുന്നു. ക്ഷേത്രത്തിൽ ഇപ്പോഴും കവലപ്പട്ടാളി പട്ടോലവായിക്കുന്ന ചടങ്ങുണ്ട് .നല്ലൊട്ടനായർ ,വെങ്ങറത്ത നായർ തുടങ്ങി നാല് വീട്ടുകാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ ചിങ്ങപുരം കോളോത്ത്‌ തറവാട്ടുകാരുടെ ക്ഷേത്രം .ഈ ഭഗവതിയുടെ അമ്മയാണ് ലോകനാര്കാവിലമ്മയെന്നും ഒരു ഐതിഹ്യമുണ്ട്. ലോകനാര്കാവിലമ്മ, പനങ്ങാട് മുത്തശ്ശി വിഷയിൽ അനിയത്തി .കീഴൂർ ഭർത്താവ് എന്നാണ് ചൊല്ല്. കൊല്ലം പിഷാരികാവ് കൊങ്ങന്നൂർ ഭഗവതി പാങ്ങോട്ടൂർ ഭഗവതി ലോകമലയാർകാവ് എന്നിവർ ജ്യേഷ്ടാനുജത്തിമാർ എന്ന് മറ്റൊരു ഐതിഹ്യം എ .ഡി.985 നടുത്തു രജരാജചോളൻ കൊങ്ങനാട് ആക്രമിച്ചപ്പോൾ കൊങ്ങുചേരന്മാർ വായനാട്ടിലേയ്ക്കും മലബാറിലേയ്ക്കും ഓടിപോയി എന്നൊരു ചരിത്രവീക്ഷണമുണ്ട്. വയനാട്ടിലേക്ക് ഓടിപ്പോയ ശാഖയാണ് പുറവഴിനാട് രാജാക്കന്മാർ എന്ന് കോട്ടയം
രാജാക്കന്മാർ മറ്റൊരു ശാഖ ഇവിടെ വന്നിരിക്കാൻ സാധ്യതയുണ്ട് .കൊങ്ങന്നൂർ എന്നപേര് അതുകൊണ്ടു കൈവന്നു എന്ന് സംശയിക്കാം അവരുടെ ഉപാസനാമൂർത്തിയായിരിക്കാം ഭഗവതി,കൊങ്ഗു ചേരന്മാർ പാലക്കാട് ജില്ലയിലെ ചിറ്റൂർ പ്രദേശം ആക്രമിക്കാൻ വന്നതിനെ അടിസ്ഥാനമാക്കി പാലക്കാട് ജില്ലയിലെ ചിറ്റൂർ ക്ഷേത്രത്തിൽ കൊങ്ങൻപട എന്നൊരു ഉത്സവമുണ്ട് .ഈ സമയത്തു ചിറ്റൂർ ക്ഷേത്രത്തിൽ ഓർ ഓല വായനയുണ്ട് .കൊങ്ങന്നൂരിൽ കവലപ്പട്ടാളി പട്ടോല വായിക്കുന്നു. ഇത് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട് ഈ ക്ഷേത്രത്തിനു ബന്ധമുണ്ടന്നു പറയുന്ന കൊല്ലം പിഷാരികാവിലും ലോകനാര്കാവിലും തമിഴ്‌നാട്ടിൽ നിന്നും പഴയകാലത്തു വന്നു എന്ന് കരുതുന്ന വിഭാഗങ്ങൾക്ക് ബന്ധമുണ്ട് .ഈ ദേവിയുടെ ഭർത്താവ് എന്ന് ഐതിഹ്യമുള്ള കീഴുരിൽ വാതിൽ കാപ്പവരാണ് ഈ മൂർത്തിയെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല മുചുകുന്ന്‌കോട്ടയിലും ഇതേ മൂർത്തിയാണ്.