2019, ജനുവരി 11, വെള്ളിയാഴ്‌ച

മിത്രക്കരി ദേവീക്ഷേത്രം ആലപ്പുഴജില്ല




മിത്രക്കരി ദേവീക്ഷേത്രം

കുട്ടനാട്ടിലെ പ്രശസ്തക്ഷേത്രങ്ങളിൽ ഒന്നാണ്  .
ആലപ്പുഴജില്ലയിലെ മുട്ടാർ പഞ്ചായത്തിൽ ആലപ്പുഴ -ചങ്ങനാശേരി റൂട്ടിൽ  മാമ്പഴക്കാരി ബ്ളോക് ഓഫീസ ജങ്ക്ഷൻ  കഴിഞ്ഞു 2 കിലോമീറ്റര് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭഗവതി. ശ്രീകോവിലിൽ രണ്ടു വിഗ്രഹമുണ്ട് പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി താഴമൺ .ഉപദേവതാ , ശിവൻ പാർവതി,ഗണപതി, സർപ്പയക്ഷി,സർപ്പം,മാടൻ,വസൂരിമാല,.വിഷുമുതൽ 12  ദിവസം ഉത്സവം നടക്കുന്നു. വിഷുവിനു ചൂട്ടുവയ്പ്പു വിഷു മുതൽ മൂന്നു ദിവസം ചൂട്ടു കത്തിച്ച് ക്ഷേത്രത്തിനു മൂന്നു പ്രദിക്ഷിണമുണ്ട്  പത്താം ദിവസം കുഭകുടവും.കാവടിയും. 11 ആം ദിവസം രാത്രി ഗരുഡൻ തൂക്കവും ഉണ്ടാവും. നാന്നൂറിൽ അധികം തൂക്കമുണ്ടാവും .കൂടാതെ മണ്ഡലം 41  നു കളമെഴുത്തും പാട്ടും ഉണ്ട്. അന്ന് മാത്രമേ ദേവിയെ പുറത്തേയ്ക്കു എഴുന്നള്ളിക്കു .ചെങ്ങന്നൂർ മിത്രമഠം വകക്ഷേത്രമാണ്. മിത്രമഠത്തിലെ ഒരു പ്രധാനി ഭദ്രകാളിയെ ഉപാസിച്ച് സാന്നിദ്ധ്യപ്പെടുത്തി  പ്രതിഷ്ഠിച്ചു . ഇതേ മഠത്തിലെ മറ്റൊരാൾ കൊടുങ്ങലൂരിൽ ചെന്ന് ഭദ്രകാളിയെ ഉപാസിച്ചുകൊണ്ടുവന്നു ഇതേ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു അതിനാലാണ് രണ്ടു വിഗ്രഹങ്ങൾ വന്നെതെന്നു പുരാവൃത്തം ഈ മഠത്തിലെ ബ്രാഹ്മണനെ  എ .ഡി 1700 -ൽ തിരുവതാം കൂർ മഹാരാജാവ് മാവേലിക്കരയിൽ സാദർകോടതി ജഡ്ജിയായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ഇപ്പോൾ കാണുന്ന നിലയിൽ ക്ഷേത്രം നിർമിച്ചത്. 1929 -30 കാലിൽ പുതുക്കിപ്പണിതു .