2019, ഫെബ്രുവരി 3, ഞായറാഴ്‌ച

വിഷ്ണുമംഗലം വിഷ്ണു ക്ഷേത്രം കാസർകോട് ജില്ല വെണ്ടാർ സുബ്രമണ്യക്ഷേത്രം



വിഷ്ണുമംഗലം വിഷ്ണു ക്ഷേത്രം
കാസർകോട് ജില്ലയിൽ  പുല്ലൂർ  പെരിയ പഞ്ചായത്തിൽ കാഞ്ഞങ്ങാട്  -കാസർകോട് റൂട്ടിൽ  മാവുങ്കൽ സ്റ്റോപ്പിന് വടക്കുവശത്ത് .പ്രധാനമൂർത്തി വിഷ്ണു. വട്ടശ്രീകോവിൽ  പടിഞ്ഞാട്ടു ദര്ശനം  മൂന്നു നേരം പൂജ. തന്ത്രി ആലമ്പാടി  പട്ടേരി .വൃഛികത്തിലെ പുണർതം നാളിൽ  തിടമ്പ് നൃത്തം ഉണ്ട് .ഋഗ്വേദികളായ ശീവൊള്ളി ബ്രാഹ്മണരുടെ  വേദപാഠശാല  ഈ ക്ഷേത്രത്തിൽ നടത്തിയിരുന്നു.  പട്ടളത്തായാർ ,പലയ്ക്കല്ലത്തായർ ,
പട്ടോടത്തായർ ,ഇരട്ടില്ല ത്തായർ , എന്നിനി ശീവൊളി ബ്രാഹ്മണകുടുംബങ്ങളുടെ  ക്ഷേത്രമായിരുന്നു. ഇവയിൽ ആദ്യത്തെ  രണ്ടില്ലങ്ങൾ അന്യം നിന്നു .പരശുരാമ  പ്രതിഷ്ഠ എന്ന് ഐതിഹ്യം

വെണ്ടാർ സുബ്രമണ്യക്ഷേത്രം  .
===============================
കൊല്ലംജില്ലയിലെ കുളക്കട പഞ്ചായത്തിൽ കൊട്ടാരക്കര  ശാസ്‌താംകോട്ട  റൂട്ടിലെ എറണാകുളം മുക്കിൽ നിന്നും നിന്നും  അരകിലോമീറ്റർ  .പ്രധാനമൂർത്തി സുബ്രമണ്യൻ  കിഴക്കോട്ടു ദര്ശനം  മൂന്നു പൂജ. മകരത്തിലെ തൈപ്പൂയം  ആഘോഷം  സന്താനസൗഭാഗ്യത്തിന്  ഈ ക്ഷേത്രത്തിൽ ഭജനമിരിക്കാറുണ്ടായിരുന്നു. ഇത് കൂടാതെ ഇവിടെ ശിവക്ഷേത്രവുമുണ്ട് കടലായ്  മനവക ക്ഷേത്രമായിരുന്നു  ഇപ്പോൾ തിരുവതാംകൂർ ദേവസം  വക 

മനക്കോട്ടുകാവ് തൃശൂർ ജില്ല



മനക്കോട്ടുകാവ്
തൃശൂർ ജില്ലയിൽ മുള്ളൂർക്കരയിൽ .തൃശൂർ -ഷൊർണൂർ റൂട്ടിൽ വടക്കാഞ്ചേരിയ്ക്കടുത്ത് മുള്ളൂർക്കര റെയിൽവേസ്റ്റേഷൻ  ക്ഷേത്രത്തിനടുത്താണ്  ഈ ക്ഷേത്രം പ്രധാനമൂർത്തി ഭഗവതി കൂടാതെ 36  പ്രേതങ്ങളുണ്ട്. .പ്രേതങ്ങളിൽ ഒൻപതു എണ്ണം മനക്കോട്ടച്ചന്റെയും വീട്ടുകാരുടേതുമാണ്  ബാക്കി 27  എണ്ണം യുദ്ധത്തിൽ പങ്കെടുത്ത  മനക്കോട്ടച്ചന്റെ സൈന്യാധിപ ൻമാരുടേതാണ് .ക്ഷേത്രം കിഴക്കോട്ടു ദര്ശനം ഒരുനേരം പൂജ .നായർ പൂജയാണ് ഇവിടുത്തെ പൂജാരിയാക്കാൻ  മന്ത്രവാദി ഇല്ലം ആയ കല്ലൂർ ഇല്ലത്തെ നമ്പൂതിരി അംഗീകരിക്കണം എന്നൊരു ചിട്ടയുണ്ട്. പ്രേത ബാധയൊഴിവാകാൻ  നിരവധി പേർ  ഈ ക്ഷേത്രത്തിൽ എത്തിച്ചേരും,മനക്കോട്ടച്ചന്റെ പരദേവതയാണ് ഈ ഭഗവതി  പഴയ കേരളത്തിലെ അറിയപ്പെടുന്ന പ്രഭുവാണ് മനക്കോട്ടയച്ചൻ  സാമൂതിരിയുമായി  യുദ്ധം ചെയ്യാൻ ബറ്റിവിയയിൽ നിന്നും നിയോഗിച്ച ഡച്ച് സൈന്യയാധിപൻ  വില്യംബക്കെർ ജേക്കബ്‌സ്  തന്റെ  വരവറിയിച്ച്  കേരളത്തിലെ രാജാക്കന്മാർക്കും  പ്രഭുക്കന്മാർക്കും  കത്തെഴുതിയിരുന്നു.  1716  ൽ  നവംബർ 16  നു  കൊച്ചിയിൽ എത്തിയ ജേക്കബ്  എഴുതിയ കത്തുകളിൽ  ഒന്ന് മനക്കോട്ടച്ചനാണ്.  മനക്കോട്ടച്ചന് 999 നായർ പടയാളികളും  മനക്കോട്ട ഭഗവതിയും
എ ന്നായിരുന്നു കണക്കു.  മിക്കവാറും സാമൂതിരിയുടെ  കൂടെയായിരുന്നു മനക്കോട്ടച്ചൻ  പലപ്പോഴും ഒന്ന് കുറെ  ആയിരത്തവരെ  സാമൂതിരിക്കൊപ്പം യുദ്ധത്തിന് അയച്ചിരുന്നു. വാഴക്കോട് മുത്താരെ  കൊന്നതിനു  ആദ്യം കൊച്ചി രാജാവ്  മുള്ളൂർക്കര പ്രദേശങ്ങൾ മനക്കോട്ടച്ചന് നൽകി  എന്ന് പഴമയുണ്ട് ഇതിനു ശേഷമായിരിക്കണം  കൊച്ചി രാജാവ് പഴയന്നൂർ കാവിലേയ്ക്ക് പോകുമ്പോൾ  വാഴക്കോട് വച്ച് മനക്കോട്ടച്ചൻ  വിലക്കിയത്. തന്റെ തട്ടകത്തുകൂടി താനല്ലാതെ ആരും പല്ലക്കിൽ പോകരുത്  എന്നായിരുന്നു വിലക്കത്രെ.
രാജാവിന് ഗത്യന്തരമില്ലാതെ  മടങ്ങേണ്ടി വന്നു.ഡച്ച് പടയാളികൾ വന്നതോടെയായിരിക്കണം  1717 ൽ സാമൂതിരിയും കൊച്ചിയും  സന്ധിയിലായി  ഇതിനു ശേഷം പാലിയത്തെ ഗോവിന്ദൻ  വല്യച്ഛൻ  സന്യാസിയുടെ വേഷം  ധരിച്ച് മനക്കോട്ടച്ചന്റെ  തലവെട്ടി  കൊച്ചി രാജാവിന് കാഴ്ച്ചവെച്ചു  എന്നും ഒരു കഥയുണ്ട് .1740 ൽ മനക്കോട്ടച്ചന്റെ കുടുംബക്കാരെ രാജ്യഭൃഷ്ടരാക്കി .സ്വത്തുക്കൾ കണ്ടു കെട്ടി.  ഇത് പാലിയത്തച്ചന് ഒതുങ്ങിക്കിട്ടി. എന്നാണു പഴമ. ഇതോടെയാണ് പാലിയത്തിനു  പ്രതാപഐശ്യര്യങ്ങൾ  കൂടുതൽ കൈവന്നത്.  കോവിലകം കഴിഞ്ഞാൽ  പാലിയം  എന്ന പഴമൊഴി  അക്കാലത്തുണ്ടായതാണ്‌ .കൊച്ചിരാജാവിനേക്കാൾ ഒരു പാറയ്ക്കു നിലം   കൂടുതൽ പാലിയത്തച്ചനായിരുന്നു  എന്നാണു പഴമ .മനക്കോട്ടു കാവ്  ഇപ്പോൾ പാലിയം ട്രസ്റ്റ് വകയാണ്  മുള്ളൂർക്കരക്കാരായിരുന്നു  മനക്കോട്ടസ്വരൂപത്തിന്റെ ആസ്ഥാനം .

2019, ഫെബ്രുവരി 2, ശനിയാഴ്‌ച

പേരൂർശ്രീകൃഷ്ണ ക്ഷേത്രം തിരുവനന്തപുരംജില്ല




പേരൂർശ്രീകൃഷ്ണ ക്ഷേത്രം  തിരുവനന്തപുരംജില്ല

തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ അമ്പലമുക്ക് സ്റ്റോപ്പിൽ.പ്രധാനമൂർത്തി ശ്രീകൃഷ്ണൻ . പാർത്ഥസാരഥി  സങ്കല്പമാണ് .കിഴക്കോട്ടു ദര്ശനം അഞ്ചു പൂജയുണ്ട്. തന്ത്രം കുഴിക്കാട്ട് സ്വർണ്ണക്കൊടിമരം മീനത്തിലെ തിരുവോണം കൊടിയേറി  10  ദിവസത്തെ ഉത്സവം ചിത്തിര തിരുനാളിന്റെ കാലം മുതൽ മാസത്തിൽ ഒരു നാൾ തിരുവതാംകൂർ രാജാക്കന്മാർ ദര്ശനത്തിനെത്തിയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ ഉഗ്രമൂർത്തിയായ ദേവിയെ രാജവംശം നശിക്കുന്നതിനു  പ്രതിഷ്ഠിച്ചപ്പോൾ  ഇതിനു ബദലായി പാർത്ഥസാരഥി സങ്കൽപ്പത്തിൽ  മാർത്താണ്ഡവർമ്മയുടെ  കാലത്ത് പണിതീർത്ത ക്ഷേത്രം എന്ന് പുരാവൃത്തം കൂവക്കര മഠം  പോറ്റിമാരുടെ  കൈവശമായിരുന്നു. ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ്. 

പെർഡാല ഉദയനേശ്വര ക്ഷേത്രം ,അമ്മാൻചേരിയമ്മ



പെർഡാല ഉദയനേശ്വര ക്ഷേത്രം 
കാസർകോട്  ജില്ലയിലെ  ബദിയടുക്ക പഞ്ചായത്തിൽ . കുമ്പള ബദിയടുക്ക  റൂട്ടില്ലെ കണ്ണെപ്പാടി സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റര് . പ്രധാനപ്രതിഷ്ട ശിവൻ ഉമാസമെതനാണ് സൗമ്യ  മൂർത്തി കിഴക്കോട്ടു ദര്ശനം തൊട്ടുമുന്നിൽ പെർഡാലപുഴ. മൂന്നു നേരം പൂജ ഉപദേവതാ ശാസ്താവ്, കുട്ടിച്ചാത്തൻ  കുട്ടിച്ചാത്തൻ  സാത്ത്വികനാണ് എന്തെങ്കിലും സാധനങ്ങൾ കാണാതെ ആയാൽ ഈ കുട്ടിച്ചാത്തനു വഴിപാട് നേരും ധനു സംക്രമം ഉത്സവം ധനു ഒന്നിന് ഉച്ചവരെയുണ്ടാകും  ശിവരാത്രിയ്ക്കു പാലിച്ചാമുണ്ഡി തെയ്യവുമുണ്ട്. വിവാഹത്തിന് ഇവിടെ ഉമാമഹേശ്വരപൂജ  നടത്തും ഗണ്ഡകിനദിയിൽ നിന്നും  കിട്ടിയ ലിംഗം ഒരു സന്യാസി കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണെന്ന്  ഐതിഹ്യം മായപ്പാടി രാജാവിന്റെ ക്ഷേത്രമായിരുന്നു.

അമ്മാൻചേരിയമ്മ 

രാമനാട്ടുകര -ചെമ്മാട് റൂട്ടിലെ കളിയാട്ടുകാവിലാണ്  അമ്മാൻചേരിയമ്മ.അവിടെ ഇടവത്തിലാണ് ഉത്സവം കടലിലാണ് ആറാട്ട്.അന്നാണ് കടലുണ്ടി വാവുത്സവംപിതൃകർമ്മത്തിനും പ്രസിദ്ധമാണ് ഈഉത്സവം .മുൻപ് ഈ ക്ഷേത്രത്തിൽ സത്യം ചെയ്തിരുന്നു. നാടുവാഴി പണിതീർത്ത ക്ഷേത്രമാണ് എന്ന് കരുതുന്നു.കുന്നത്ത് തറവാടുമായും  കർത്തങ്ങാട് മൂസ്സത് കുടുംബത്തിനും  ഈ ക്ഷേത്രവുമായി ബന്ധമുണ്ട്. മണ്ണൂർ ശിവ
 ക്ഷേ ത്രവുമായും   ബന്ധങ്ങളുണ്ട്. ഈ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര് കിഴക്കുഭാഗത്ത് ജാതവൻ കോട്ട.ഈ ദേവിയുടെ  മകനാണ് ജാതവൻ എന്ന് സങ്കല്പം., 

പുലിക്കോട് അയ്യപ്പക്ഷേത്രം പാലക്കാട് ജില്ല



പുലിക്കോട് അയ്യപ്പക്ഷേത്രം 

പാലക്കാട് ജില്ലയിലെ കൊല്ലംകോട് .പ്രധാനമൂർത്തി അയ്യപ്പൻ പൂര്ണപുഷ്കലാ സമേതൻ .രൂപമില്ലാത്ത്ത മൂന്നു ശിലാ വിഗ്രഹമാണ്  കിഴക്കോട്ടു ദര്ശനം .മൂന്നു നേരം പൂജ. തന്ത്രി അണ്ടലാടി പൂജയ്ക്കു ബ്രഹ്മചാരി അല്ലെങ്കിൽ  പുറപ്പെടാശാന്തി വേണം എന്ന് ചിട്ടയുണ്ട്. ക്ഷേത്രത്തിനു തൊട്ടടുത്ത് വലിയ കുളം ഉപദേവതാ, ഗണപതി .കൊല്ലങ്കോട് കൊട്ടാരത്തിലെ കുലദേവത ശ്രീമൂർത്തിയും (ഭഗവതി-മഹാമേരു). ധനുവിലെ അവസാനത്തെ നാളും (ഉത്രം ) കൊല്ലങ്കോട് രാജാവിന്റെ നാളും  എടുക്കാൻ പാടില്ലാത്തതിനാൽ  ഓരോ വർഷവും ഓരോ ദിവസമായിരിക്കും ആറാട്ട് .പ്രധാന വഴിപാട് അപ്പം കൊല്ലങ്കോട് രാജാവിനെറെ ക്ഷേത്രമായിരുന്നു.ഇപ്പോൾ ക്ഷേത്ര സമിതി കൊടുങ്ങാ ട്ടു  വീട്ടുകാർക്കും ഈ ക്ഷേത്രവുമായി എന്തോ ബന്ധമുണ്ട്. കൊല്ലങ്കോട് ക്ഷേത്രത്തിൽ രാജാവിന്റെ സ്ഥാനാരോഹണം  കഴിഞ്ഞാൽ പല്ലക്കിൽ കയറ്റി ഒന്ന് കുറെ ആയിരം നായർ പടയാളികളുടെ  അകമ്പടിയോടെ ഈ ക്ഷേത്രത്തിൽ വന്നു തൊഴണം  എന്നാണു ആചാരം ഇതിനു ശേഷമാണ് നമ്പിടി കളരിയിൽ ചെല്ലുക. പാലക്കാട്  പുതു നഗരം റൂട്ടിലെ കിണാശേരിയിലുള്ള പൂവ്വകോട്  ശിവക്ഷേത്രവും കൊല്ലങ്കോട് രാജാവിന്റേതായിരുന്നു .അവിടെ പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം മൂന്നു പൂജ തന്ത്രി അണ്ടലാടി ഉപദേവതാ ഗണപതി നാഗരാജാവ് .ശിവരാത്രി ആഘോഷം 

ശ്രീ നാഗരാജ സുപ്രഭാതം | SREE NAGARAJA SUPRABHATHAM | Hindu Devotional So...

mannarasalayilulloru nagarajave kai tozhunne I mannarasala devotional so...

Pulluvan Pattu 1 | Malayalam Devotional Album | Audio Jukebox

2019, ജനുവരി 31, വ്യാഴാഴ്‌ച

വള്ളിക്കാട്ടുകാവ്



വള്ളിക്കാട്ടുകാവ്
=================================
പതിനേഴ് ഏക്കർ കാവിനു നടുവിലെ ക്ഷേത്രമാണ്..കുരങ്ങൻമാരുമുണ്ടു .കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്തിൽ .കോഴിക്കോട് ബാലുശ്ശേരി റൂട്ടിലെ നന്മണ്ട 13 -ൽ നിന്നും ചീക്കിലോട് .ചീക്കിലോട് നിന്നും രണ്ടു കിലോമീറ്റര് അകലെ എടക്കരയിൽ .പ്രധാനമൂർത്തി ജലദുർഗ്ഗ .ഒരു തറയുടെ  മുകളിലാണ്  പ്രതിഷ്ഠ. ഇതിനു ചുറ്റുമുള്ള പാറയുടെ മുകളിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട്. ഈ തീര്ഥം 365 ദിവസവും ഒഴുകും കിഴക്കോട്ടു ദര്ശനം എന്ന് സങ്കല്പം.  നിത്യവും ഒരു നേരം പൂജയുണ്ട്.  തന്ത്രം പാടേരി .ഉപദേവത  ഗണപതി,വേട്ടയ്ക്കൊരുമകൻ അയ്യപ്പൻ,ഭദ്രകാളി,കുംഭത്തിലെ മകം പ്രതിഷ്ഠാദിനം സംക്രമത്തിനും വിശേഷാൽ ചടങ്ങുകളുണ്ട്. സന്താനലബ്ധിയ്ക്കു  ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക  വഴിപാടുണ്ട്. "കുടുക്കചോറു"12 നാഴി അരിയുടെ ചോറ് 101  കുടുക്കകളിലാക്കി  നേദിച്ചു കുരങ്ങന്മാർക്കു കൊടുക്കുക.എന്നതാണ് ഈ വഴിപാട്. ക്ഷേത്രത്തിലെ ദുർഗ്ഗ സ്വയംഭൂവാണന്നു വിശ്വാസം .ചെറുമി പുല്ലരിയാൻ  പോയപ്പോൾ വാൾ കല്ലിൽ തട്ടി ചോര പൊടിഞ്ഞു  ചൈതന്യം കണ്ടെത്തിയ ഐതിഹ്യമാണ്. ആദ്യം നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് വാരോടി  പണ്ണാമ്പറത്ത് വീട്ടുകാരുടേതായിരുന്നു .ഇപ്പോൾ ഇത്.ആർ.&സി ഇ യുടെ നിയന്ത്രണത്തിൽ .

തൃക്കൊതേശ്വരം ക്ഷേത്രം കൊല്ലം ജില്ല



തൃക്കൊതേശ്വരം ക്ഷേത്രം 
==========================

കൊല്ലം ജില്ലയിൽ പുനലൂരിൽ .കല്ലടയാറിന്റെ തീരത്താണ് ഈ ക്ഷേത്രം .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം  മൂന്നു നേരം പൂജ. തന്ത്രി കോക്കളത്ത് മഠം  ഉപദേവത .ഗണപതിയും കൃഷ്ണനും  ഇപ്പോൾ ശിവരാത്രി ആഘോഷം മാത്രമേയുള്ളു. ഇടയ്ക്കാട് ചെങ്ങാരപ്പള്ളി അമ്പിയിൽ വാഴത്തോപ്പിൽ കുടുംബങ്ങളുമായി എന്തോ ബന്ധമുണ്ടായിരുന്ന ക്ഷേത്രമാണ്. ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്.കൊല്ലവർഷം 421 ലാണ് ഈ ക്ഷേതം പണിതീർത്തതെന്നു പുരാവൃത്തം ബലിക്കല്ലിൽ ലിഖിതമുണ്ട് പ്രതിഷ്ഠയ്ക്ക് 1008  പറ  പുഷ്പ്പം ഉപയോഗിച്ച് എന്നാണു ലിഖിതത്തിലെന്നു കരുതുന്നു. ഒരു കോതയാണ് ക്ഷേത്രം പണിതീർത്തതെന്നു  പഴമ .തിരുവതാം കൂർ ദേവസം  ബോർഡിൻറെ ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കൈപ്പുഴ ശിവൻ, ഗോശാല കൃഷ്ണൻ ,ചാലിയാക്കര ,ചാലിയക്കര ശ്രീകൃഷ്ണൻ  ആറ്റുകാവിൽ മഹാദേവൻ ,ഭൂതത്താൻ കാവ് . തൃക്കോതേശ്വരം ക്ഷേത്രത്തിനടുത്ത്  ഭരണിക്കാവുണ്ട് ഇവിടെ മീനഭരണിയ്ക്കു ഉത്സവം  

തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം കണ്ണൂർ ജില്ല



തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം 

കണ്ണൂർ ജില്ലയിൽ പാണപ്പുഴ പഞ്ചായത്തിൽ .പീലാത്തറ -മാതമംഗലം  റൂട്ടിലെ കൈതപ്രത്ത്  പിലാത്തറയിൽ നിന്നും ആറു കിലോമീറ്റര്  അകലെ .പ്രധാനമൂർത്തി ശിവൻ. സ്വയംഭൂവാണ് പടിഞ്ഞാട്ടു ദര്ശനം കുന്നിനു   മുകളിലാണ് ക്ഷേത്രം  .ഒരു നേരംപൂജ.തന്ത്രി എടക്കാട് ഉപദേവതാ ദുർഗ്ഗ  ഗണപതി. ധനുവിലെ തിരുവാതിര ആഘോഷം .കുന്നിനു മുകളിലെ ക്ഷേത്രക്കുളത്തിലെ  വെള്ളം വറ്റാറില്ല .ഇപ്പോൾ കൈതപ്രം മണിയറ കണ്ടോത്തറ ദേശത്തെ നാട്ടുകാരുടെ ക്ഷേത്രം കേരളത്തിൽ ഏറ്റവും അധികം നമ്പൂതിരിമാർ  താമസിക്കുന്ന ദേശം കൈതപ്രമാണന്നു  തോന്നുന്നു .ഇവിടെ വണ്ണാത്തിപ്പുഴയുടെ  ഇരു കരകളിലുമായി 60  ഇല്ലങ്ങളിൽ പെട്ട നൂറോളം കുടുംബങ്ങളുണ്ട് 

2019, ജനുവരി 30, ബുധനാഴ്‌ച

കൂട്ടേകാവ് ഭഗവതി ക്ഷേത്രം



കൂട്ടേകാവ് ഭഗവതി ക്ഷേത്രം 
എറണാകുളം ജില്ലയിലെ ആമ്പല്ലൂരിനടുത്ത്.തൃപ്പൂണിത്തുറ -തലയോലപ്പറമ്പ്  റൂട്ടിലെ ആമ്പല്ലൂർ കവലയിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്തു  രണ്ടു ക്ഷേത്രമുണ്ട്. ഭദ്രകാളിയും,ശിവനും  ഭദ്രകാളി വടക്കോട്ടും ശിവൻ കിഴക്കോട്ടുംദര്ശനം ചോറ്റാനിക്കര ഉത്സവദിവസമായ കുംഭത്തിലെ മകം നാളിൽ പൂരം. ഗരുഡൻ തൂക്കമുണ്ട്
 തൂക്കക്കാരുടെ  പുറത്ത് കൊളുത്തിട്ട്  ചോര വരുത്തും .തൂക്കം നടക്കുമ്പോൾ ഭഗവതിയെ പുറത്ത് എഴുന്നള്ളിച്ചിരുത്തും മുൻപ് ഇതിനു ഏഴാം ദിവസം കോഴിവെട്ടുണ്ടായിരുന്നു.നാട്ടേക്കുളത്ത്‌  പണിയ്ക്കർ  കൊടുങ്ങല്ലൂരിൽ നിന്നും കൊണ്ടുവന്ന ഭഗവതി എന്ന് ഐതിഹ്യം നാടുവാഴികളായ  പറുകുടത്തി മേനോന്മാരുടെ ക്ഷേത്രമായിരുന്നു.നാട്ടുകാരുടെ കമ്മിറ്റി ഭരണം

കരുവപ്പാറ ശിവക്ഷേത്രം പാലക്കാട് ജില്ല



കരുവപ്പാറ ശിവക്ഷേത്രം 

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാ പ്പാറയ്ക്കടുത്ത്  കടുവാപ്പാറയിൽ .പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് ശിവരാത്രി ആഘോഷം .ചോണ്ടത്ത് തറവാട്ടുകാരുടെ ക്ഷേത്രം .കരുവാപാറയിൽ  പുഴയുടെ തീരത്ത് കാക്കരകാവിൽ  ഭഗവതി ക്ഷേത്രമുണ്ട്. ഇവിടെ ഭഗവതി വടക്കോട്ടു ദര്ശനം  കൊഴിഞ്ഞാമ്പാറ -പാലക്കാടുറൂട്ടില്  പാലച്ചിറയിലും ശിവക്ഷേത്രമുണ്ട്.തമിഴ് പിള്ളമാരുടെ ക്ഷേത്രം ഇവിടെ പൂജ നമ്പൂതിരിയാണ്  കൂടാതെ കൊച്ചി ദേവസം  ബോർഡിൻറെ  നാട്ടുക്കൽ സത്രവും കൊഴിഞ്ഞമ്പാറയിലാണ് .ഇവിടെ കിഴക്കോട്ടു ദര്ശനം  ശാസ്താവ് പ്രതിഷ്ഠ.ഒരു നേരം പൂജ 

.കരുമല ഭഗവതി ക്ഷേത്രം കോഴിക്കോട് ജില്ല



കരുമല ഭഗവതി ക്ഷേത്രം 
==========================
കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം പഞ്ചായത്തിൽ .ബാലുശ്ശേരി താമരശ്ശേരി റൂട്ടിലെ കരുമലസ്റ്റോപ്പ് .പ്രധാന മൂർത്തി ശിവൻ. പക്ഷെ ഉപദേവതയായ ഭഗവതിയ്ക്കാണ്  കൂടുതൽ പ്രാധാന്യം  മണ്ഡപത്തിലെ  മണിത്തൂണിൽ  ശിവനെ നോക്കി യിരിക്കുകയാണ്  ഭഗവതി. ശിവൻ കിഴക്കോട്ടും ഭഗവതി പടിഞ്ഞാറോട്ടും ദര്ശനം മൂന്നു നേരം പൂജ .തന്ത്രം  പാണത്തൂർ ഇവിടത്തെ ഭഗവതി ചെട്ടിമാരുടെ  ഉപാസനാമൂര്തിയാണെന്നും  കരുമലയുടെ  മുകളിൽ നിന്നും  ഇവിടെ കൊണ്ടുവന്നു.പ്രതിഷ്ടിച്ചതാണെന്നും പുരാവൃത്തം മകരം 24  നു അർദ്ധരാത്രി  ഇപ്പോഴും കരുമലയുടെ മുകളിൽ  പത്മമിട്ട്  പൂജയുണ്ട്. 18 -നാഴികയ്ക്ക് മലമുകളിൽ എത്തണം എന്നാണു  ചിട്ട .പന്തവും വിളക്കുമായി  14 പേർ മാത്രമേ പോകാൻ പാടുള്ളൂ എന്നും നിശ്ചയമുണ്ട് .ശാന്തിക്കാരൻ കഴകം  മൂന്നു മാരാന്മാർ നായ്‌മ.വട്ടയ്ക്കാട്ടു നായർ ചെട്ടി,കോമരം വ്യാപാരി നായർ  കൈവിളക്കു ,ഷാരടി,നമ്പിശൻ ,കോയ്മ  ഇവരിൽ
പ ലരും ഇപ്പോഴില്ല .ഉപദേവതകൾ ,ഗണപതി,ദക്ഷിണാമൂർത്തി  വേട്ടയ്ക്കാരൻ  . മകരം 24 ,25  തീയതികളിൽ ഭഗവതിയ്ക്കു കളിയുദ്ധമുണ്ട് (കാളി ദാരികയുദ്ധം ) പാണത്തൂർ ഇല്ലക്കാരുടെ  ക്ഷേത്രമായിരിന്നു  കരുമലയിൽ നരസിംഹക്ഷേത്രമുണ്ട് .അവിടെ ഒരുനേരം പൂജ നേരത്തെ 62 ഏക്കർ ആയിരുന്നു കരുമല .

2019, ജനുവരി 29, ചൊവ്വാഴ്ച

ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം



ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം 
കോഴിക്കോട് നഗരത്തിൽ മാങ്കാവിൽ നിന്നും വടക്കുഭാഗത്ത് .കോട്ടൂളിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്ര ഒരു ക്ഷേത്രമാണ്. പ്രധാനമൂർത്തി.പാർത്ഥസാരഥി .പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജ തന്ത്രി പാടേരി .സാമൂതിരി യുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ കമ്മിറ്റി  സാമൂതിരി തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിൽ പോയ സമയത്ത്  തന്റെ നാട്ടിലും ഇതുപോലുള്ള ഒരു ക്ഷേത്രമുണ്ടന്നു  വീമ്പു പറഞ്ഞു.  അത് കാണാൻ തിരുവതാംകൂർ രാജാവിനെ  ക്ഷണിക്കുകയും ചെയ്തു. തിരിച്ചുവന്നു 20000 പണിക്കാരെകൊണ്ട് ക്രൂരമായി അടിമപ്പണി ചെയ്യിച്ച്  ഒരു മാസം കൊണ്ട്  പണിതീർത്തതാണെന്നു പഴമ .പണിക്കാരുടെ ശാപം മൂലമാണ് ഈ ക്ഷേത്രം പ്രസിദ്ധി വരാതെ നശിച്ചതെന്നും ഒരു വിശ്വാസമുണ്ട്

ശ്രീ ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം.മണ്ണാർക്കാട്
======================================

മണ്ണാർക്കാട്ടെ സുപ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം. കൈയ്യിൽ ചമ്മട്ടിയും പാഞ്ചജന്യവും ഏന്തിനിൽകുന്ന സങ്കൽപ്പത്തിലാണ് മൂല വിഗ്രഹം . നെല്ലിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന ഈ ക്ഷേത്രം പ്രകൃതി സൗന്ദര്യംകൊണ്ടും ശ്രദ്ധേയമാണ് . പാതയ്ക്കര മന വക നടത്തിപോകുന്ന ക്ഷേത്രം ഇന്ന് ജനകീയ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് . ഗുരുവായൂർ ഏകാദശി നാൾ നടത്തപെടുന്ന ഏകാദശി മഹോത്സവം ജന സഹസ്രങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് അതിനു മുന്നോടിയായി 8 ദിവസങ്ങളിൽ വിളക്കുത്സവവും നടക്കുന്നു . പാല്പായസം , തൃമധുരം , തിരുമുടിമാല , വെണ്ണ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ . മണ്ണാർക്കാട് ചങ്ങലീരി റോട്ടിൽ ഒന്നാം മയിലിൽനിന്നും 1 കി മി സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം

ഗോവിന്ദപുരം ക്ഷേത്രം -1 കോട്ടയം ജില്ല



ഗോവിന്ദപുരം ക്ഷേത്രം -1 
===========================
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ  കടുത്തുരുത്തി ശിവക്ഷേത്രത്തിൽ നിന്നും അര  കിലോമീറ്റർ കിഴക്കു ഭാഗത്ത് .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ പടിഞ്ഞാട്ടു ദര്ശനം  മൂന്നു നേരം പൂജ .തന്ത്രം മനയത്താറ്റ് . അഷ്ടമി രോഹിണി ആഘോഷം .വടക്കുംകൂറിന്റെ ക്ഷേത്രമായിരുന്നു.ഇപ്പോൾ തിരുവതാം കൂർ ദേവസം .ഉണ്ണുനീലി സന്ദേശത്തിലെ 156 -ശ്ലോകത്തിൽ പറയുന്ന കോതപുരം ക്ഷേത്രം ഇതാണെന്നു കണ്ടെത്തിയിട്ടുണ്ട്
കോട്ടയം ജില്ലയിലെതന്നെ അയ്മനം  പഞ്ചായത്തിലും ഗോവിന്ദപുരം ക്ഷേത്രമുണ്ട് . കുടമാളൂർ ജംഗ്ഷനടുത്തു .ഇവിടെയും പ്രധാനമൂർത്തി  മഹാവിഷ്ണുവാണ് . കിഴക്കോട്ടു ദര്ശനം മൂന്നു പൂജ ഇപ്പോൾ ഈ ക്ഷേത്രം എൻ.എസ്.എസ കരയോഗം


ഗോവിന്ദപുരം ക്ഷേത്രം -2 
കോട്ടയം ജില്ലയിലെ വെച്ചൂർ പഞ്ചായത്തിൽ . വൈയ്ക്കം -വെച്ചൂർ റൂട്ടിലെ
ശാസ്ത ക്കുളം സ്റ്റോപ്പ് .പ്രധാനമൂർത്തി വിഷ്ണു. ഉണ്ണികൃഷ്ണൻ എന്നു സങ്കല്പം .കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ.  വട്ട ശ്രീകോവിൽ തന്ത്രി കിഴക്കേ മനയത്താറ്റ് .ഉപദേവത  ശിവൻ,ഗണപതി, രക്ഷസ്സ്  പക്ഷി പീഡയ്ക്ക്
ഇവിടെ പക്ഷിയെ  നടയിൽ വയ്ക്കുക എന്നൊരു വഴിപാടുണ്ട്. മകരത്തിലെ രോഹിണി  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  ചിങ്ങത്തിൽ  അഷ്ടമിയും പ്രധാനം. ക്ഷേത്രത്തിന്റെ വലതുവശം ആലും  ഇടതുവശത്ത് ഇലഞ്ഞിയും .പ്രധാന വഴിപാട്  ഗുരുവായൂർ നമസ്കാരം  കാലം ഓലൻ ഇഞ്ചിത്തൈര് എരിശ്ശേരി  എന്നിവ വിഭവങ്ങൾ .ഇതിനു കുരുമുളക് മാത്രമേ  ഉപയോഗിയ്ക്കു. ഏഴ്മാവിൽ പട്ടേരി തുടങ്ങി  ഏഴില്ലക്കാരുടെ ക്ഷേത്രമായിരുന്നു. കുടവെച്ചച്ചൂർ  ഗോവിന്ദപുരം  എന്നായിരുന്നു. പഴയപേര്  ഇപ്പോൾ എൻ.എസ.എസ ചേർത്തല  ചേന്ദം പള്ളിപ്പുറം  പഞ്ചായത്തിലും  ഗോവിന്ദാപുരം ക്ഷേത്രമുണ്ട്. ഇവിടെ മകരത്തിലെ തിരുവോണം  ആറാട്ടായി  അഞ്ചു ദിവസത്തെ ഉത്സവം  പ്രധാന മൂർത്തി  വിഷ്ണു  തന്ത്രം വേഴപ്പറമ്പ് ക്ഷേത്രപ്രവേശന വിളമ്പരത്തെ  തുടർന്ന്  പൂട്ടിയിട്ടു. മുറ്റത്ത്,കോപ്പുഴ തെക്കേടത്ത് കോവിലകം വക ക്ഷേത്രമായിരുന്നു. ഇപ്പോൾ എൻ.എസ.എസ . തിരുനല്ലൂരിലും ഗോവിന്ദപുരം ക്ഷേത്രമുണ്ട്.

ഗോവർദ്ധനപുരം ക്ഷേത്രം മലപ്പുറം ജില്ല



ഗോവർദ്ധനപുരം ക്ഷേത്രം മലപ്പുറം ജില്ല
=====================================

പഴയകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്. തിരുമലശ്ശേരിക്കോട്ടയിലെ  ക്ഷേത്രമാണ്. മലപ്പുറം ജില്ലയിലെ  ഈഴവത്തുരുത്തി  പഞ്ചായത്തിൽ  പൊന്നാനി എടപ്പാൾ റൂട്ടിലെ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും രണ്ടുകിലോമീറ്റർ.. പ്രധാനമൂർത്തിവിഷ്ണു. പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ തന്ത്രി കൽപ്പുഴ. അഷ്ടമിരോഹിണി ആഘോഷം കോകസന്ദേശത്തിൽ പരാമർശിക്കപ്പെട്ട ക്ഷേത്രമാണ്. മന്നോർ  ചൂഡാമണി തബ്രാക്കൾ  എന്ന പന്നിയൂര് കഴകത്തിന്റെ നേതാവ് തിരുമലശ്ശേരി നമ്പിയുടെ സ്വരൂപതലസ്ഥാനമായിരുന്നു  ഗോവർദ്ധനപുരം.തിരുമലശ്ശേരി,മുക്കടെകാട്  കോലാക്കൊല്ലി  തുടങ്ങിയ പടനായകന്മാരുടെ  തലവനായിരുന്നു  തിരുമലശ്ശേരി നമ്പൂതിരി .
പൊന്നാനിയ്ക്കും പൂകൈതയ്ക്കുമിടയ്ക്ക്  146 ദേശങ്ങളുടെ അധിപൻ 13 ക്ഷേത്രങ്ങളിൽ കോയ്മ. സ്വരൂപത്തിനു 3000  നായർ പടയുണ്ടായിരുന്നു. കിഴക്കു ഉപ്പത്തോട്  വടക്കു ഭാരതപ്പുഴ എന്നിവ അതിർത്തികൾ തിരുമലശേരി കോട്ടയില് പടിഞ്ഞാറെ തളത്തിൽ വച്ച് കൊല്ലവർഷം 733  മുതൽ 744  വരെ വാണ ഒരു സാമൂതിരി  അരിയിട്ട് വാഴ്ച  നടത്തിയിട്ടുണ്ട്. ഇതിനു പഴയരി ചാർത്തിയത്  വരിക്കുമാഞ്ചേരി നമ്പൂതിരിയാണ്.  കുറ്റിപ്പുറത്ത് നമ്പൂതിരി കലശമാടി  എന്ന് പുരാവൃത്തം തിരുമലശ്ശേരി നമ്പൂതിരിയ്ക്കു രാജസ്ഥാനം കൊടുത്തതിനു പകരമായിട്ടാണ് അദ്ദേഹം പൊന്നാനി സാമൂതിരിയ്ക്കു  നൽകിയതെന്നും ഐതിഹ്യം ഒരു കാലഘട്ടത്തിലെ ചരിത്രസംഭവങ്ങൾ ക്കു ഈ ക്ഷേത്രം സാക്ഷ്യം വഹിച്ചു  എന്ന് ചുരുക്കം .ഇതേവളപ്പിൽ തളിക്കുണ്ടിൽ  തേവർ ക്ഷേത്രവുമുണ്ട്. ഇവിടെ പ്രധാനമൂർത്തി ശിവൻ. നല്ലവണ്ണവും പൊക്കവുമുള്ള ലിംഗമാണ്. കിഴക്കോട്ടു ദര്ശനം തന്ത്രം കൽപ്പുഴ.  രണ്ടു പൂജ. ഉപദേവത .ഗണപതി അയ്യപ്പൻ .ശിവരാത്രി ആഘോഷം  .ഈ ക്ഷേത്രം തിരുമലശ്ശേരി യുടെ കൈയിലും ഗോവർദ്ധനപുരംഎച് .ആർ  &സി ഇ  യുടെ നിയന്ത്രണത്തിലാണ് .

ആയാംകുടി മഹാദേവക്ഷേത്രം കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ



ആയാംകുടി മഹാദേവക്ഷേത്രം 
---------------------------------------------
 പഞ്ചായത്തിൽ  കടുത്തുരുത്തി- ഏറ്റുമാനൂർ  റൂട്ടിലെ മുട്ടുച്ചിറയിൽ  നിന്നും മൂന്നു കിലോമീറ്റര്. ആയാംകുടിയിൽ  പ്രധാനമൂർത്തി ശിവൻ. സ്വയംഭൂവാണ്. കിഴക്കോട്ടു ദര്ശനം  അഞ്ചുപൂജയും ശീവേലിയുമുള്ള ക്ഷേത്രമാണ് .രണ്ടു തന്ത്രിമാർ മനയത്താട്ടും,പുലിയന്നൂരും .പഴയ കാലത്ത്  പുറപ്പെടാ ശാന്തിയായിരുന്നു. ഇല്ലത്തിലെ  ഹവന കുണ്ഠത്തിൽ പ്രത്യക്ഷപ്പെട്ട  ശിവൻ എന്ന് ഐതിഹ്യം ഉപദേവത  സുബ്രമണ്യൻ ,ശ്രീകൃഷ്ണൻ ഭദ്രകാളി, ശാസ്താവ്,നന്ദികേശൻ വീരഭദ്രൻ, ഗണപതി, ഇതിൽ സുബ്രഹ്മണ്യന്  വട്ട ശ്രീകോവിലാണ്. ഈ വിഗ്രഹത്തിനു ആറടിയോളം ഉയരമുണ്ട്. കുംഭത്തിലെ കറുത്തവാവ്  ആറാട്ടായി  ആര് ദിവസത്തെ  ഉത്സവം നെയ്ത്തുശ്ശേരി പട്ടമന ,ഏ റ്റിക്കട,പനങ്ങാട്ടില്ലം  പന്തല്ലൂർ  എന്ന പനങ്ങാട്ട് ഋഷിയില്ലം ഇളയടത്തില്ലം  എന്നി ഇല്ലക്കാരുടെ  ക്ഷേത്രം. ഇപ്പോൾ ഊരാണ്മ ദേവസം ബോർഡും  നാട്ടു കാരുടെ കമ്മിറ്റിയും  ഇതിനടുത്ത് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് കുളങ്ങരതേവരും (വിഷ്ണു)കാട്ടിൽ തേവരും (ശിവൻ).

തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം ,വടക്കൻപറവൂർ




തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം ,വടക്കൻപറവൂർ 

തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം 
108  ദുർഗ്ഗാലയങ്ങളിൽ  ഒന്ന്. എറണാകുളം ജില്ലയിലെ കൊട്ടുവള്ളി പഞ്ചായത്തിൽ  വടക്കൻ പറവൂരിനടുത്ത്  പറവൂർ ആലുവ  റൂട്ടിൽ മന്നം കവലയിൽ നിന്നും  നാല് കിലോമീറ്റര് തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ദുർഗ്ഗ .കാല്പാദം മാത്രമേ യുള്ളൂ.  സ്വയംഭൂ പ്രതിഷ്ഠ എന്ന് ഐതിഹ്യം ചേർത്തലയിൽ തലയും ചേരാനല്ലൂരിൽ ഉടലും തത്തപ്പള്ളിയിൽ പാടവും എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം. രണ്ടു നേരം പൂജ. താന്ത്രിവേഴപ്പറമ്പ് .ഉപദേവത.ശിവൻ ശാസ്താവ് ഗണപതി, മീനത്തിലെ പൂര നാളിൽ ഉത്സവം .ആനപാടില്ല. പൂരദിവസം വൈകുന്നേരം വരെ ബ്രാഹ്മണി പാട്ടു മാത്രമേ യുണ്ടാവുകയുള്ളു.  അന്ന് വൈകിട്ട് മൂലസ്ഥാനത്ത് നേദ്യമുണ്ട്. ഈ ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു ആചാരമുണ്ട്. ദേവി കന്യക ആയതിനാൽ രാത്രി അത്താഴപൂജ യ്ക്ക് ശേഷം തിടമ്പ് ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള പാട്ടു പുരയിലേയ്ക്ക് വിളക്കിന്റെ അകമ്പടിയോടെ കൊണ്ടുപോകും.  അവിടെയാണ് നിദ്ര. രാവിലെ ഇതുപോലെ തിരിച്ചു ശ്രീകോവിലിലേയ്ക്ക് കൊണ്ടുവരും  കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്തും ഇതുപോലെ ഒരു ചടങ്ങുണ്ട്. 28 ഊരാളന്മാരുടെ ക്ഷേത്രമായിരുന്നു. എന്ന് പഴമ. ഇപ്പൊൾ 
തിരുവതാംകൂർ ദേവസം ബോർഡ് .പഴയമങ്ങാട് നാടിന്റെ പടിഞ്ഞാറേ അതിർത്തിയാണ് തത്തപ്പള്ളി. ഈ നാട്

 937 കുംഭമാസത്തിൽ ദേവസം ബോർഡ്  എഴുതി വാങ്ങി എന്നാണ് പഴമ 

2019, ജനുവരി 28, തിങ്കളാഴ്‌ച

പത്ത്‌ ഊണുനിയമങ്ങൾ



പത്ത്‌ ഊണുനിയമങ്ങൾ

1. ചൂടോടെ ഉണ്ണണം -

ചൂടുചോറിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. ഉണ്ടത്‌ ശരിയായി ദഹിക്കുകയും ചെയ്യുന്നു. വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. അതുകൊണ്ട്‌ ചൂടോടെ ഉണ്ണണം.

2. മയമുളളതുണ്ണണം -

മയമുളളതിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. കണ്ണ്‌ മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന്‌ സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.

3. അളവറിഞ്ഞുണ്ണണം -

അളവറിഞ്ഞ്‌ ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ തുലനാവസ്‌ഥ തകരാറിലാവാതെ ആയുസ്സ്‌ വർദ്ധിപ്പിക്കുന്നു. നീരുംചണ്ടിയും വേർതിരിഞ്ഞ്‌ വേണ്ടാത്തത്‌ പുറത്തുപോകുന്നു. വയറിലെ തീയ്യ്‌കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.

4. ദഹിച്ചശേഷമുണ്ണണം -

ആദ്യംകഴിച്ചത്‌ ശരിയായി ദഹിക്കുംമുമ്പ്‌ വീണ്ടുമുണ്ടാൽ പലമട്ട്‌ പാകംവന്ന നീരുകൾകൂടിക്കലർന്ന്‌ ശരീരത്തിന്റെ സുസ്‌ഥിതി അവതാളമാകും. മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്‌ഥയിലെത്തി ശരീരം നിലനിർത്തും. ശരിയായവിശപ്പുണ്ടാകും. കഴിച്ചത്‌ വേണ്ടപോലെ ദഹിക്കും. ആയുസ്സ്‌ പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.

5. വിരുദ്ധമാവാത്തതുണ്ണണം -

 കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന്‌ വൈരുദ്ധ്യമുണ്ടാവരുത്‌. പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്‌ഥം. വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും. ശരീരസ്‌ഥിതി അപകടത്തിലാവും. ഉദാഹരണത്തിന്‌ പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്‌. ചൂടുചോറിൽ തൈരു ചേർക്കരുത്‌.

6. സുഖമായിരുന്നുണ്ണണം -

മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത്‌ പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്‌ക്കുകൊളളില്ല. അതിനാൽ സുഖമായിരുന്നുണ്ണാം.

7. തിടുക്കത്തിലുണ്ണരുത്‌

 വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.

8. തീരെപ്പതുക്കെയുണ്ണരുത്‌ -

 ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും. കിണ്ണത്തിലെ ചോറ്‌ ഇരുന്നാറും. ദഹനംക്രമം വിട്ടാവും. അതിനാൽ ഊണ്‌ തീരെവേഗതയില്ലാതെയും ആവരുത്‌.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത്‌ -

 ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.

10. അവനവനെഅറിഞ്ഞുണ്ണണം -

 ഊണിനുളളതിൽ ഇതെനിക്കുനന്ന്‌ ഇതാപത്ത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ വേണ്ടതെന്നുളളതേ ഉണ്ണാവൂ.