മനക്കോട്ടുകാവ്
തൃശൂർ ജില്ലയിൽ മുള്ളൂർക്കരയിൽ .തൃശൂർ -ഷൊർണൂർ റൂട്ടിൽ വടക്കാഞ്ചേരിയ്ക്കടുത്ത് മുള്ളൂർക്കര റെയിൽവേസ്റ്റേഷൻ ക്ഷേത്രത്തിനടുത്താണ് ഈ ക്ഷേത്രം പ്രധാനമൂർത്തി ഭഗവതി കൂടാതെ 36 പ്രേതങ്ങളുണ്ട്. .പ്രേതങ്ങളിൽ ഒൻപതു എണ്ണം മനക്കോട്ടച്ചന്റെയും വീട്ടുകാരുടേതുമാണ് ബാക്കി 27 എണ്ണം യുദ്ധത്തിൽ പങ്കെടുത്ത മനക്കോട്ടച്ചന്റെ സൈന്യാധിപ ൻമാരുടേതാണ് .ക്ഷേത്രം കിഴക്കോട്ടു ദര്ശനം ഒരുനേരം പൂജ .നായർ പൂജയാണ് ഇവിടുത്തെ പൂജാരിയാക്കാൻ മന്ത്രവാദി ഇല്ലം ആയ കല്ലൂർ ഇല്ലത്തെ നമ്പൂതിരി അംഗീകരിക്കണം എന്നൊരു ചിട്ടയുണ്ട്. പ്രേത ബാധയൊഴിവാകാൻ നിരവധി പേർ ഈ ക്ഷേത്രത്തിൽ എത്തിച്ചേരും,മനക്കോട്ടച്ചന്റെ പരദേവതയാണ് ഈ ഭഗവതി പഴയ കേരളത്തിലെ അറിയപ്പെടുന്ന പ്രഭുവാണ് മനക്കോട്ടയച്ചൻ സാമൂതിരിയുമായി യുദ്ധം ചെയ്യാൻ ബറ്റിവിയയിൽ നിന്നും നിയോഗിച്ച ഡച്ച് സൈന്യയാധിപൻ വില്യംബക്കെർ ജേക്കബ്‌സ് തന്റെ വരവറിയിച്ച് കേരളത്തിലെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും കത്തെഴുതിയിരുന്നു. 1716 ൽ നവംബർ 16 നു കൊച്ചിയിൽ എത്തിയ ജേക്കബ് എഴുതിയ കത്തുകളിൽ ഒന്ന് മനക്കോട്ടച്ചനാണ്. മനക്കോട്ടച്ചന് 999 നായർ പടയാളികളും മനക്കോട്ട ഭഗവതിയും
എ ന്നായിരുന്നു കണക്കു. മിക്കവാറും സാമൂതിരിയുടെ കൂടെയായിരുന്നു മനക്കോട്ടച്ചൻ പലപ്പോഴും ഒന്ന് കുറെ ആയിരത്തവരെ സാമൂതിരിക്കൊപ്പം യുദ്ധത്തിന് അയച്ചിരുന്നു. വാഴക്കോട് മുത്താരെ കൊന്നതിനു ആദ്യം കൊച്ചി രാജാവ് മുള്ളൂർക്കര പ്രദേശങ്ങൾ മനക്കോട്ടച്ചന് നൽകി എന്ന് പഴമയുണ്ട് ഇതിനു ശേഷമായിരിക്കണം കൊച്ചി രാജാവ് പഴയന്നൂർ കാവിലേയ്ക്ക് പോകുമ്പോൾ വാഴക്കോട് വച്ച് മനക്കോട്ടച്ചൻ വിലക്കിയത്. തന്റെ തട്ടകത്തുകൂടി താനല്ലാതെ ആരും പല്ലക്കിൽ പോകരുത് എന്നായിരുന്നു വിലക്കത്രെ.
രാജാവിന് ഗത്യന്തരമില്ലാതെ മടങ്ങേണ്ടി വന്നു.ഡച്ച് പടയാളികൾ വന്നതോടെയായിരിക്കണം 1717 ൽ സാമൂതിരിയും കൊച്ചിയും സന്ധിയിലായി ഇതിനു ശേഷം പാലിയത്തെ ഗോവിന്ദൻ വല്യച്ഛൻ സന്യാസിയുടെ വേഷം ധരിച്ച് മനക്കോട്ടച്ചന്റെ തലവെട്ടി കൊച്ചി രാജാവിന് കാഴ്ച്ചവെച്ചു എന്നും ഒരു കഥയുണ്ട് .1740 ൽ മനക്കോട്ടച്ചന്റെ കുടുംബക്കാരെ രാജ്യഭൃഷ്ടരാക്കി .സ്വത്തുക്കൾ കണ്ടു കെട്ടി. ഇത് പാലിയത്തച്ചന് ഒതുങ്ങിക്കിട്ടി. എന്നാണു പഴമ. ഇതോടെയാണ് പാലിയത്തിനു പ്രതാപഐശ്യര്യങ്ങൾ കൂടുതൽ കൈവന്നത്. കോവിലകം കഴിഞ്ഞാൽ പാലിയം എന്ന പഴമൊഴി അക്കാലത്തുണ്ടായതാണ് .കൊച്ചിരാജാവിനേക്കാൾ ഒരു പാറയ്ക്കു നിലം കൂടുതൽ പാലിയത്തച്ചനായിരുന്നു എന്നാണു പഴമ .മനക്കോട്ടു കാവ് ഇപ്പോൾ പാലിയം ട്രസ്റ്റ് വകയാണ് മുള്ളൂർക്കരക്കാരായിരുന്നു മനക്കോട്ടസ്വരൂപത്തിന്റെ ആസ്ഥാനം .