ഗോവിന്ദപുരം ക്ഷേത്രം -1
===========================
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ കടുത്തുരുത്തി ശിവക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ കിഴക്കു ഭാഗത്ത് .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ .തന്ത്രം മനയത്താറ്റ് . അഷ്ടമി രോഹിണി ആഘോഷം .വടക്കുംകൂറിന്റെ ക്ഷേത്രമായിരുന്നു.ഇപ്പോൾ തിരുവതാം കൂർ ദേവസം .ഉണ്ണുനീലി സന്ദേശത്തിലെ 156 -ശ്ലോകത്തിൽ പറയുന്ന കോതപുരം ക്ഷേത്രം ഇതാണെന്നു കണ്ടെത്തിയിട്ടുണ്ട്
കോട്ടയം ജില്ലയിലെതന്നെ അയ്മനം പഞ്ചായത്തിലും ഗോവിന്ദപുരം ക്ഷേത്രമുണ്ട് . കുടമാളൂർ ജംഗ്ഷനടുത്തു .ഇവിടെയും പ്രധാനമൂർത്തി മഹാവിഷ്ണുവാണ് . കിഴക്കോട്ടു ദര്ശനം മൂന്നു പൂജ ഇപ്പോൾ ഈ ക്ഷേത്രം എൻ.എസ്.എസ കരയോഗം
ഗോവിന്ദപുരം ക്ഷേത്രം -2
കോട്ടയം ജില്ലയിലെ വെച്ചൂർ പഞ്ചായത്തിൽ . വൈയ്ക്കം -വെച്ചൂർ റൂട്ടിലെ
ശാസ്ത ക്കുളം സ്റ്റോപ്പ് .പ്രധാനമൂർത്തി വിഷ്ണു. ഉണ്ണികൃഷ്ണൻ എന്നു സങ്കല്പം .കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ. വട്ട ശ്രീകോവിൽ തന്ത്രി കിഴക്കേ മനയത്താറ്റ് .ഉപദേവത ശിവൻ,ഗണപതി, രക്ഷസ്സ് പക്ഷി പീഡയ്ക്ക്
ഇവിടെ പക്ഷിയെ നടയിൽ വയ്ക്കുക എന്നൊരു വഴിപാടുണ്ട്. മകരത്തിലെ രോഹിണി ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം ചിങ്ങത്തിൽ അഷ്ടമിയും പ്രധാനം. ക്ഷേത്രത്തിന്റെ വലതുവശം ആലും ഇടതുവശത്ത് ഇലഞ്ഞിയും .പ്രധാന വഴിപാട് ഗുരുവായൂർ നമസ്കാരം കാലം ഓലൻ ഇഞ്ചിത്തൈര് എരിശ്ശേരി എന്നിവ വിഭവങ്ങൾ .ഇതിനു കുരുമുളക് മാത്രമേ ഉപയോഗിയ്ക്കു. ഏഴ്മാവിൽ പട്ടേരി തുടങ്ങി ഏഴില്ലക്കാരുടെ ക്ഷേത്രമായിരുന്നു. കുടവെച്ചച്ചൂർ ഗോവിന്ദപുരം എന്നായിരുന്നു. പഴയപേര് ഇപ്പോൾ എൻ.എസ.എസ ചേർത്തല ചേന്ദം പള്ളിപ്പുറം പഞ്ചായത്തിലും ഗോവിന്ദാപുരം ക്ഷേത്രമുണ്ട്. ഇവിടെ മകരത്തിലെ തിരുവോണം ആറാട്ടായി അഞ്ചു ദിവസത്തെ ഉത്സവം പ്രധാന മൂർത്തി വിഷ്ണു തന്ത്രം വേഴപ്പറമ്പ് ക്ഷേത്രപ്രവേശന വിളമ്പരത്തെ തുടർന്ന് പൂട്ടിയിട്ടു. മുറ്റത്ത്,കോപ്പുഴ തെക്കേടത്ത് കോവിലകം വക ക്ഷേത്രമായിരുന്നു. ഇപ്പോൾ എൻ.എസ.എസ . തിരുനല്ലൂരിലും ഗോവിന്ദപുരം ക്ഷേത്രമുണ്ട്.