ഗോവർദ്ധനപുരം ക്ഷേത്രം മലപ്പുറം ജില്ല
=====================================
പഴയകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്. തിരുമലശ്ശേരിക്കോട്ടയിലെ ക്ഷേത്രമാണ്. മലപ്പുറം ജില്ലയിലെ ഈഴവത്തുരുത്തി പഞ്ചായത്തിൽ പൊന്നാനി എടപ്പാൾ റൂട്ടിലെ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും രണ്ടുകിലോമീറ്റർ.. പ്രധാനമൂർത്തിവിഷ്ണു. പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ തന്ത്രി കൽപ്പുഴ. അഷ്ടമിരോഹിണി ആഘോഷം കോകസന്ദേശത്തിൽ പരാമർശിക്കപ്പെട്ട ക്ഷേത്രമാണ്. മന്നോർ ചൂഡാമണി തബ്രാക്കൾ എന്ന പന്നിയൂര് കഴകത്തിന്റെ നേതാവ് തിരുമലശ്ശേരി നമ്പിയുടെ സ്വരൂപതലസ്ഥാനമായിരുന്നു ഗോവർദ്ധനപുരം.തിരുമലശ്ശേരി,മുക്കടെകാട് കോലാക്കൊല്ലി തുടങ്ങിയ പടനായകന്മാരുടെ തലവനായിരുന്നു തിരുമലശ്ശേരി നമ്പൂതിരി .
പൊന്നാനിയ്ക്കും പൂകൈതയ്ക്കുമിടയ്ക്ക് 146 ദേശങ്ങളുടെ അധിപൻ 13 ക്ഷേത്രങ്ങളിൽ കോയ്മ. സ്വരൂപത്തിനു 3000 നായർ പടയുണ്ടായിരുന്നു. കിഴക്കു ഉപ്പത്തോട് വടക്കു ഭാരതപ്പുഴ എന്നിവ അതിർത്തികൾ തിരുമലശേരി കോട്ടയില് പടിഞ്ഞാറെ തളത്തിൽ വച്ച് കൊല്ലവർഷം 733 മുതൽ 744 വരെ വാണ ഒരു സാമൂതിരി അരിയിട്ട് വാഴ്ച നടത്തിയിട്ടുണ്ട്. ഇതിനു പഴയരി ചാർത്തിയത് വരിക്കുമാഞ്ചേരി നമ്പൂതിരിയാണ്. കുറ്റിപ്പുറത്ത് നമ്പൂതിരി കലശമാടി എന്ന് പുരാവൃത്തം തിരുമലശ്ശേരി നമ്പൂതിരിയ്ക്കു രാജസ്ഥാനം കൊടുത്തതിനു പകരമായിട്ടാണ് അദ്ദേഹം പൊന്നാനി സാമൂതിരിയ്ക്കു നൽകിയതെന്നും ഐതിഹ്യം ഒരു കാലഘട്ടത്തിലെ ചരിത്രസംഭവങ്ങൾ ക്കു ഈ ക്ഷേത്രം സാക്ഷ്യം വഹിച്ചു എന്ന് ചുരുക്കം .ഇതേവളപ്പിൽ തളിക്കുണ്ടിൽ തേവർ ക്ഷേത്രവുമുണ്ട്. ഇവിടെ പ്രധാനമൂർത്തി ശിവൻ. നല്ലവണ്ണവും പൊക്കവുമുള്ള ലിംഗമാണ്. കിഴക്കോട്ടു ദര്ശനം തന്ത്രം കൽപ്പുഴ. രണ്ടു പൂജ. ഉപദേവത .ഗണപതി അയ്യപ്പൻ .ശിവരാത്രി ആഘോഷം .ഈ ക്ഷേത്രം തിരുമലശ്ശേരി യുടെ കൈയിലും ഗോവർദ്ധനപുരംഎച് .ആർ &സി ഇ യുടെ നിയന്ത്രണത്തിലാണ് .