ആയാംകുടി മഹാദേവക്ഷേത്രം
---------------------------------------------
പഞ്ചായത്തിൽ കടുത്തുരുത്തി- ഏറ്റുമാനൂർ റൂട്ടിലെ മുട്ടുച്ചിറയിൽ നിന്നും മൂന്നു കിലോമീറ്റര്. ആയാംകുടിയിൽ പ്രധാനമൂർത്തി ശിവൻ. സ്വയംഭൂവാണ്. കിഴക്കോട്ടു ദര്ശനം അഞ്ചുപൂജയും ശീവേലിയുമുള്ള ക്ഷേത്രമാണ് .രണ്ടു തന്ത്രിമാർ മനയത്താട്ടും,പുലിയന്നൂരും .പഴയ കാലത്ത് പുറപ്പെടാ ശാന്തിയായിരുന്നു. ഇല്ലത്തിലെ ഹവന കുണ്ഠത്തിൽ പ്രത്യക്ഷപ്പെട്ട ശിവൻ എന്ന് ഐതിഹ്യം ഉപദേവത സുബ്രമണ്യൻ ,ശ്രീകൃഷ്ണൻ ഭദ്രകാളി, ശാസ്താവ്,നന്ദികേശൻ വീരഭദ്രൻ, ഗണപതി, ഇതിൽ സുബ്രഹ്മണ്യന് വട്ട ശ്രീകോവിലാണ്. ഈ വിഗ്രഹത്തിനു ആറടിയോളം ഉയരമുണ്ട്. കുംഭത്തിലെ കറുത്തവാവ് ആറാട്ടായി ആര് ദിവസത്തെ ഉത്സവം നെയ്ത്തുശ്ശേരി പട്ടമന ,ഏ റ്റിക്കട,പനങ്ങാട്ടില്ലം പന്തല്ലൂർ എന്ന പനങ്ങാട്ട് ഋഷിയില്ലം ഇളയടത്തില്ലം എന്നി ഇല്ലക്കാരുടെ ക്ഷേത്രം. ഇപ്പോൾ ഊരാണ്മ ദേവസം ബോർഡും നാട്ടു കാരുടെ കമ്മിറ്റിയും ഇതിനടുത്ത് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് കുളങ്ങരതേവരും (വിഷ്ണു)കാട്ടിൽ തേവരും (ശിവൻ).