വള്ളിക്കാട്ടുകാവ്
=================================
പതിനേഴ് ഏക്കർ കാവിനു നടുവിലെ ക്ഷേത്രമാണ്..കുരങ്ങൻമാരുമുണ്ടു .കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്തിൽ .കോഴിക്കോട് ബാലുശ്ശേരി റൂട്ടിലെ നന്മണ്ട 13 -ൽ നിന്നും ചീക്കിലോട് .ചീക്കിലോട് നിന്നും രണ്ടു കിലോമീറ്റര് അകലെ എടക്കരയിൽ .പ്രധാനമൂർത്തി ജലദുർഗ്ഗ .ഒരു തറയുടെ മുകളിലാണ് പ്രതിഷ്ഠ. ഇതിനു ചുറ്റുമുള്ള പാറയുടെ മുകളിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട്. ഈ തീര്ഥം 365 ദിവസവും ഒഴുകും കിഴക്കോട്ടു ദര്ശനം എന്ന് സങ്കല്പം. നിത്യവും ഒരു നേരം പൂജയുണ്ട്. തന്ത്രം പാടേരി .ഉപദേവത ഗണപതി,വേട്ടയ്ക്കൊരുമകൻ അയ്യപ്പൻ,ഭദ്രകാളി,കുംഭത്തിലെ മകം പ്രതിഷ്ഠാദിനം സംക്രമത്തിനും വിശേഷാൽ ചടങ്ങുകളുണ്ട്. സന്താനലബ്ധിയ്ക്കു ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടുണ്ട്. "കുടുക്കചോറു"12 നാഴി അരിയുടെ ചോറ് 101 കുടുക്കകളിലാക്കി നേദിച്ചു കുരങ്ങന്മാർക്കു കൊടുക്കുക.എന്നതാണ് ഈ വഴിപാട്. ക്ഷേത്രത്തിലെ ദുർഗ്ഗ സ്വയംഭൂവാണന്നു വിശ്വാസം .ചെറുമി പുല്ലരിയാൻ പോയപ്പോൾ വാൾ കല്ലിൽ തട്ടി ചോര പൊടിഞ്ഞു ചൈതന്യം കണ്ടെത്തിയ ഐതിഹ്യമാണ്. ആദ്യം നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് വാരോടി പണ്ണാമ്പറത്ത് വീട്ടുകാരുടേതായിരുന്നു .ഇപ്പോൾ ഇത്.ആർ.&സി ഇ യുടെ നിയന്ത്രണത്തിൽ .