തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം ,വടക്കൻപറവൂർ
തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം
108 ദുർഗ്ഗാലയങ്ങളിൽ ഒന്ന്. എറണാകുളം ജില്ലയിലെ കൊട്ടുവള്ളി പഞ്ചായത്തിൽ വടക്കൻ പറവൂരിനടുത്ത് പറവൂർ ആലുവ റൂട്ടിൽ മന്നം കവലയിൽ നിന്നും നാല് കിലോമീറ്റര് തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ദുർഗ്ഗ .കാല്പാദം മാത്രമേ യുള്ളൂ. സ്വയംഭൂ പ്രതിഷ്ഠ എന്ന് ഐതിഹ്യം ചേർത്തലയിൽ തലയും ചേരാനല്ലൂരിൽ ഉടലും തത്തപ്പള്ളിയിൽ പാടവും എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം. രണ്ടു നേരം പൂജ. താന്ത്രിവേഴപ്പറമ്പ് .ഉപദേവത.ശിവൻ ശാസ്താവ് ഗണപതി, മീനത്തിലെ പൂര നാളിൽ ഉത്സവം .ആനപാടില്ല. പൂരദിവസം വൈകുന്നേരം വരെ ബ്രാഹ്മണി പാട്ടു മാത്രമേ യുണ്ടാവുകയുള്ളു. അന്ന് വൈകിട്ട് മൂലസ്ഥാനത്ത് നേദ്യമുണ്ട്. ഈ ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു ആചാരമുണ്ട്. ദേവി കന്യക ആയതിനാൽ രാത്രി അത്താഴപൂജ യ്ക്ക് ശേഷം തിടമ്പ് ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള പാട്ടു പുരയിലേയ്ക്ക് വിളക്കിന്റെ അകമ്പടിയോടെ കൊണ്ടുപോകും. അവിടെയാണ് നിദ്ര. രാവിലെ ഇതുപോലെ തിരിച്ചു ശ്രീകോവിലിലേയ്ക്ക് കൊണ്ടുവരും കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്തും ഇതുപോലെ ഒരു ചടങ്ങുണ്ട്. 28 ഊരാളന്മാരുടെ ക്ഷേത്രമായിരുന്നു. എന്ന് പഴമ. ഇപ്പൊൾ
തിരുവതാംകൂർ ദേവസം ബോർഡ് .പഴയമങ്ങാട് നാടിന്റെ പടിഞ്ഞാറേ അതിർത്തിയാണ് തത്തപ്പള്ളി. ഈ നാട്
937 കുംഭമാസത്തിൽ ദേവസം ബോർഡ് എഴുതി വാങ്ങി എന്നാണ് പഴമ