കരുമല ഭഗവതി ക്ഷേത്രം
==========================
കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം പഞ്ചായത്തിൽ .ബാലുശ്ശേരി താമരശ്ശേരി റൂട്ടിലെ കരുമലസ്റ്റോപ്പ് .പ്രധാന മൂർത്തി ശിവൻ. പക്ഷെ ഉപദേവതയായ ഭഗവതിയ്ക്കാണ് കൂടുതൽ പ്രാധാന്യം മണ്ഡപത്തിലെ മണിത്തൂണിൽ ശിവനെ നോക്കി യിരിക്കുകയാണ് ഭഗവതി. ശിവൻ കിഴക്കോട്ടും ഭഗവതി പടിഞ്ഞാറോട്ടും ദര്ശനം മൂന്നു നേരം പൂജ .തന്ത്രം പാണത്തൂർ ഇവിടത്തെ ഭഗവതി ചെട്ടിമാരുടെ ഉപാസനാമൂര്തിയാണെന്നും കരുമലയുടെ മുകളിൽ നിന്നും ഇവിടെ കൊണ്ടുവന്നു.പ്രതിഷ്ടിച്ചതാണെന്നും പുരാവൃത്തം മകരം 24 നു അർദ്ധരാത്രി ഇപ്പോഴും കരുമലയുടെ മുകളിൽ പത്മമിട്ട് പൂജയുണ്ട്. 18 -നാഴികയ്ക്ക് മലമുകളിൽ എത്തണം എന്നാണു ചിട്ട .പന്തവും വിളക്കുമായി 14 പേർ മാത്രമേ പോകാൻ പാടുള്ളൂ എന്നും നിശ്ചയമുണ്ട് .ശാന്തിക്കാരൻ കഴകം മൂന്നു മാരാന്മാർ നായ്‌മ.വട്ടയ്ക്കാട്ടു നായർ ചെട്ടി,കോമരം വ്യാപാരി നായർ കൈവിളക്കു ,ഷാരടി,നമ്പിശൻ ,കോയ്മ ഇവരിൽ
പ ലരും ഇപ്പോഴില്ല .ഉപദേവതകൾ ,ഗണപതി,ദക്ഷിണാമൂർത്തി വേട്ടയ്ക്കാരൻ . മകരം 24 ,25 തീയതികളിൽ ഭഗവതിയ്ക്കു കളിയുദ്ധമുണ്ട് (കാളി ദാരികയുദ്ധം ) പാണത്തൂർ ഇല്ലക്കാരുടെ ക്ഷേത്രമായിരിന്നു കരുമലയിൽ നരസിംഹക്ഷേത്രമുണ്ട് .അവിടെ ഒരുനേരം പൂജ നേരത്തെ 62 ഏക്കർ ആയിരുന്നു കരുമല .