2019, മേയ് 17, വെള്ളിയാഴ്‌ച

പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം















പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. മുരുകനെ ആരാധിക്കുന്ന ഈ ക്ഷേത്രം. ഈറോഡ് ജില്ലയിലെ ഹരിത നഗരം എന്നറിയപ്പെടുന്ന ഗോപാൽചെട്ടിപ്പാളയത്തിലാണ് ഈ ക്ഷേത്രമുള്ളത്
പേരുവന്നവഴി
പച്ചമലൈ എന്നാൽ പച്ചമല എന്നു തന്നെയാണ് മിക്കവരും വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെയല്ലത്രെ. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയുടെ താഴെ നിന്നും തുടങ്ങുന്ന ഒരുറവയിൽ നിന്നുമാണ് ഈ സ്ഥലത്തിന് പച്ചമലൈ എന്നു പേരുകിട്ടിയതത്രെ. ഇവിടെ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് വേണ്ട വെള്ളം ഇവിടെ കുഴൽക്കിണർ കുത്തിയാണ് എടുക്കുന്നത്. ഇത് പ്രതിഷ്ഠയുടെ താഴെ നിന്നും ലഭിക്കുന്ന വെള്ളമാണത്രെ. 2001-2005 കാലഘട്ടത്തിൽ ഇവിടെ സമീപ പ്രദേശങ്ങളിൽ ഇവിടെ മലയുടെ മുകളിൽ മാത്രമാണ് വെള്ളമുണ്ടായിരുന്നത് എന്നതും ഓർമ്മിക്കണം.ദുർവാസരും ക്ഷേത്രവും ക്ഷേത്രത്തെക്കുറിച്ച് ഒരുപാട് കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. ഇന്നത്തെ ഗോബി നഗരത്തിൽ നിന്നും 18 കിലോമീറ്റർ അകലെയുള്ള കുന്നത്തൂരിൽ ഒരിക്കൽ ദുർവ്വാസാവ് എത്തുകയുണ്ടായത്രെ. ഇവിടെ ശിവനെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ ശിവനെ ആരാധിക്കുവാനായി മൊഡച്ചൂർ എന്ന മറ്റൊരു പ്രദേശവും അദ്ദേഹം കണ്ടെത്തി.അങ്ങനെ അവിടെ ഒരിക്കൽ പ്രാർഥന നടത്തിക്കൊണ്ടിരുന്നപ്പോൾ സുബ്രഹ്മണ്യനെ കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നി. അങ്ഹനെ ഒരു സ്ഥലം കണ്ടെത്താനായി തപസ്സാരംഭിച്ച ദുർവ്വാസാവിന് തപശക്തിയുടെ ഫലമായി ഒരിടം കണ്ടെത്താനായി. മൊഡച്ചൂരിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഇടമായിരുന്നു അത്. അവിടെ പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന സുബ്രഹ്മണ്യനെ കാണുകയും തുടർന്നുള്ള തപസ്സ അവിടെ വെച്ച് നടത്തുകയും ചെയ്തുവത്ര
കാലം പോകുന്നു പിന്നീട് കാലം പോയപ്പോൾ ഈ ക്ഷേത്രവും ഇവിടുത്തെ കഥകളും അതിനൊപ്പം മറഞ്ഞു. പിന്നാട് 1954 ൽ കെ. കുപ്പുസ്വാമി ഗൗണ്ടർ ഭൂവുടമ ഇവിടെ സന്ദർശനം നടത്തിയപ്പോഴാണ് പഴയ കഥകളുടെ കെട്ടഴിയുന്നത്. ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ഒരു ദിവ്യ ജ്യോതിയും ഒപ്പം ക്ഷേത്രം സംരക്ഷിക്കണമെന്ന ഒരു അശരീരിയും ഉണ്ടായത്രെ. പിന്നീട് ഗൗണ്ടറുടെ നേതൃത്വത്തിലാണ് ഇവിടെ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടത്
ദ്രാവിഡ വിദ്യ ദ്രാവിഡ വാസ്തുവിദ്യയിലാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ബാലമുരുകനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പളനി ദണ്ഡായുതപാനി ക്ഷേത്രത്തിലേതുപോലെ തന്നെ ഇവിടെയും പടിഞ്ഞാറ് ദിശയിലേക്ക് ദർശനമായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വിദ്യാ ഗണപതി, മാർഗതീശ്വരർ, മാർഗതവല്ലി, കല്യാണ സുബ്രഹ്മണ്യർ തുടങ്ങിയവരെ ഇവിടെ ഉപദേവതകളായും പ്രതിഷ്ഠിച്ചിട്ടുണ്ട്. അ‍ഞ്ച് നിലകളുള്ള ഗോപുരവും ഇവിടെ കാണാം.

ബാലമുരുകൻ മുരുകന്റെ ചെറുപ്പ രൂപമായ ബാലമുരുകനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പളനി ക്ഷേത്രത്തിനു സമാനമായ പല കാര്യങ്ങളും ഇവിടെ കാണാം. ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമായ രീതിയിലാണ് പടിഞ്ഞ്റ് ദിശയിലേക്ക് വിഗ്രത്തെ പ്രതിഷ്ഠിക്കുക. ഇവിടെയും പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാറ് ദിശയിലേക്കാണ്. സ്വർണ്ണബന്ധനം എന്നറിയപ്പെടുന്ന സ്വർണ്ണപ്ലേറ്റിങ്ങും ഇവിടെ വിഗ്രഹത്തിന് കാണാം.
കാദംബമരം പഞ്ചമലെ ക്ഷേത്രത്തിൽ ഏറെ വിശുദ്ധമായി കാണപ്പെടുന്ന ഒന്നാണ് ഇവിടുത്തെ കാദംബമരം. പഞ്ചമലെയിലെ സ്ഥലവൃക്ഷം എന്നാണിത് അറിയപ്പെടുന്നത്. മുരുകന് ഏറെ വിശേഷപ്പെട്ട മരമാണത്രെ ഇത്.ചിത്തിര മാസത്തിൽ മാത്രം പുഷ്പിക്കുന്ന ഇതിൻരെ പുഷ്പവും സുഗന്ധവും ഏറെ പ്രത്യേകതകളുള്ളതാണ്

ക്ഷേത്ര സമയം എല്ലാ ദിവസവും രാവിലെ 6.00 മുതൽ 1.00 വരെയും വൈകിട്ട് 4.00 മുതൽ 8.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുക. ഏഴു പൂജകളാണ് ഇവിടെയുള്ളത്. അതിൽ വൈകുന്നോരം 7 മണിക്കുള്ള പൂജയാണ് ഏറ്റവും പ്രത്യേകതയുള്ളതായി പറയുന്നത്. എല്ലാ ചെവ്വാഴ്ചകളും, അമാവാസി, പ്രദോഷം, പൗർണ്ണമി തുടങ്ങിയ ദിവസങ്ങളിൽ ഇവിടെ പ്രത്യേക പൂജകളുണ്ടായിരിക്കും.

ആഘോഷങ്ങൾ പൈങ്കുനി ഉത്തിരം, സ്കന്ദ ഷഷ്ടി, തിരുകല്യാണ ഉത്സവം, തൈപൂസം. വൈകാശി വിസാഗം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പൂജാ ദിവസങ്ങൾ.

പൂജകൾ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല പൂജകളും ഇവിടെ നടക്കാറുണ്ട്. ശത്രു സംഹാര തിരിസാധൈ അർച്ചന, ശത്രുസംഹാര ഹോമം, താരാഭിഷേകം, തേയ് പിറൈ അഷ്ടമി ഭൈരവ പൂജ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക പൂജകൾ.

പളനിയുമായി പളനി ക്ഷേത്രവുമായി പല സാദൃശ്യങ്ങളും പച്ചമലൈ ക്ഷേത്രത്തിനുണ്ട്. ഇരു ക്ഷേത്രങ്ങളിലും ബാലദണ്ഡായുധ പാണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ളവയാണ് രണ്ടു ക്ഷേത്രവും. കൂടാതെ രണ്ടിടങ്ങളിലും സ്ഥല വൃക്ഷമായി ആരാധിക്കുന്നത് കാദംബ വൃക്ഷത്തെയാണ്. പ്രധാന വിഗ്രഹത്തെ ഇരു ക്ഷേത്രങ്ങളിലും സ്വർണ്ണ ബന്ധനം നടത്തിയിട്ടുണ്ട്.

എത്തിച്ചേരുവാൻ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ഗോപിച്ചെട്ടിപ്പാളയം എന്ന സ്ഥലത്താണ് പച്ചമലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോപിചെട്ടിപ്പാളയത്തു നിന്നും ഒരു കിലോമീറ്റർ സഞ്ചരിക്കണം പച്ചമലെയിലെത്തുവാൻ. ഇവിടെ ഒരു വലിയ കുന്നിമ്‍റെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടന്നു മാത്രമേ ഇതിനു മുകളിലെത്തുവാൻ സാധിക്കൂ. ഈ റോഡ് (40 കിമീ) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും കോയമ്പത്തൂർ(85 കിമീ) ഏറ്റവും അടുത്തുള്ള വിമാനത്താവളവുമാണ്

മേജര്‍ തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രം ,കൈപ്പട്ടൂർ വളളിക്കോട്



മേജര് തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രം ,കൈപ്പട്ടൂർ വളളിക്കോട്


പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്കാണ്‌ ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം....
പൗരാണികപരമായും വാസ്തുവിദ്യാപരമായും വ്യത്യസ്തതകളുള്ള ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്‍റെ തീരത്ത്‌ സ്ഥിതിചെയ്യുന്നു..
ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാക്ഷേത്രമാണ് തൃപ്പാറ. അവിടെ നടന്നിരുന്ന “തൃപ്പാറക്കൂട്ടം” വളരെ പ്രസിദ്ധമായിരുന്നു....
ഒരിക്കൽ പാണ്ഡവരുടെ വനവാസ കാലത്ത് വില്ലാളി വീരനായിരുന്ന അർജ്ജുനനെയും ,ഭഗവാൻ ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷ ദിവസം വനത്തിലൂടെ സഞ്ചരിക്കുക ആയിരുന്നു . നടന്നു നടന്നു ക്ഷീണിതരായ കൃഷ്നാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പു അനുഭവപ്പെട്ടു . അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് സാക്ഷാൽ കൈലാസനാഥനായ പരമശിവനു പൂജ ചെയ്യുക പതിവായതിനാൽ ശിവ ഭക്തനായ പാര്‍ഥന്‍ പൂജയ്യ്ക്കായുള്ളസ്ഥലം ശ്രീകൃഷ്ണ ഭഗവാനോട് അന്വേഷിച്ചു . ഭക്ത വത്സലനായ ഭഗവാൻ തന്‍റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവ സങ്കല്പത്തിൽ പൂജ ചെയ്തു കൊള്ളുവാൻ ആവശ്യപ്പെട്ടു . അങ്ങനെ ആശ്രിത വത്സലനായ ശ്രീകൃഷ്ണ ഭഗവാന്‍റെ പാദങ്ങളിൽ കാരുണ്യ വാരിധിയായ സാക്ഷാൽ മഹാദേവനെ അർജ്ജുനൻ പൂജിച്ചു .അങ്ങനെശിവ സാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി ....
നൂറ്റാണ്ടുകൾക്ക് ശേഷം കാടു പിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലു അറുക്കാൻ പൊയ ഒരാൾ അരിവാള്ളിനു മൂര്‍ച്ച കൂട്ടാൻഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി . നാട്ടുകാർ ഈ വിവരം അവിടുത്തെ കരപ്രമാണിയെ അറിയ്യിക്കുകയും പിന്നീടു അവിടുത്തെ ദൈവ സാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്യ്തു. അങ്ങനെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന തൃപ്പാറ മഹാദേവ ക്ഷേത്രം പഴമയുടെ പര്യായമായി നാടിന്‍റെ ഐശ്വര്യമായി, മഹാദേവൻ നാട്ടുകാരുടെ തൃപ്പാറ അപ്പൂപ്പനായി ഇന്നും ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹദായകാനായി നിലകൊള്ളുന്നു ...
കേരളത്തിലെ ആറു പ്രധാന സര്‍പ്പാരാധന സ്ഥലങ്ങളിൽ ഒന്നാണ് തൃപ്പാറ മഹാദേവർ ക്ഷേത്രം (വെട്ടിക്കോട് ,ആമേട,മണ്ണറശ്ശാല ,നാഗര്കോവിൽ , തൃപ്പാറ, പാമ്പുമേക്കാട്).. കന്നി മാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ വൻ ഭക്തജന തിരക്കാണ് .കുടുംബത്തിലെ സര്‍പ്പ ദോഷങ്ങൾ മാറാനും ഐശ്വര്യം ഉണ്ടാകാനും വേണ്ടി മഞ്ഞള്‍പൊടി സമര്‍പ്പണം ധാരാളമായി ഇവിടെ നടക്കുന്നു .....
ഈ ക്ഷേത്രത്തിന്‍റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത ആണ് തിടപ്പള്ളിയോടു ചേര്‍ന്ന് നില്ക്കുന്ന ശ്രീകോവിൽ. സാധാരണ ഗതിയിൽ ശ്രീ കോവിലിന്‍റെ ആകൃതി സമചതുരമോ വൃത്താകൃതിയോ ആകാം .മേല്ക്കൂര ഇല്ലാത്ത മറ്റു ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും മേല്ക്കൂര ഇല്ലാതെ ദീര്ഘ്ചതുരാകൃതിയിൽ തീര്‍ത്തും കരിങ്കല്ലിൽ പണിത ഈശ്രീകോവിൽ കേരളീയ വാസ്തു വിദ്യയുടെ അഭിമാനമാണ് ...
ശ്രീ കോവിലിന്‍റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ഭഗവാൻ കൈലാസ നാഥനായ പരമശിവന്‍റെ സങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽ ശിലയിൽ ആണ് പൂജ . ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല . ഭഗവാന്‍റെ വലതു ഭാഗത്തായി ഉപദേവനായി മൂല ഗണപതിയുടെ മറ്റൊരു അവതാരമായ ചലന ഗണപതിയുടെ പ്രതിഷ്ട്ടയും ഉണ്ട് . കെടാത്ത ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കു മാടങ്ങളും . നാഗരാജാവ് ,നാഗയക്ഷി എന്നെ ഉപ ദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌...
ഭഗവാനെ അഭിഷേകം ചെയ്യുന്ന തീര്ത്ഥം ഓവുവഴി ആറിലെക്കാണ് ചെല്ലുന്നത് . അത് കൂടാതെ ശ്രീ കോവിലിനു അലങ്കാരമായി ധാരാളം കല്‍വിളക്കുകള്‍ ഉണ്ട് ....
കൊടിമരത്തിന്‍റെ ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂവളമരത്തിനു ഈ ക്ഷേത്രത്തോളം പഴക്കമുണ്ട്..എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്‍റെ മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ, ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്‍ശിക്കാന്‍ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്‍റെ ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥം ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കുകയായിരുന്നു ...
തൃപ്പാറ ക്ഷേത്രത്തിൽ വെളളം കയറുമ്പോൾ,ക്ഷേത്രത്തിലെ പൂജകള്‍ തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ത്തിലാണ് നടന്നു വരുന്നത്...തൃക്കോവില്‍ ശ്രീ പത്മനാഭ സ്വാമിയുടെ ശ്രീ കോവിലിനു മുന്നിലുള്ള മണിമണ്‍ഡപത്തില്‍ ആണ് പൂജ നടക്കുന്നത്.തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നന്ദികേശന്‍ മുങ്ങുംപ്പോള്‍ തൃക്കോവില്‍ മണിമണ്‍ഡപത്തില്‍ പീഠം ഉള്ള തൂണില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങും അപ്പോളാണ് തൃപ്പാറ ക്ഷേത്രത്തിലെ പൂജ തൃക്കോവിലില്‍ ആവുന്നത്....
കന്നിമാസത്തിലെ ആയില്യവും ,പത്ത് ദിവസം നീണ്ട് നിക്കുന്ന ശിവരാത്രി ഉത്സവത്തിനും വൻ ഭക്തജനത്തിരക്കാണ്...
കൂടാതെ ശിവ ക്ഷേത്രമായതിനാൽ ശനിയാഴ്ചയും,തിങ്കളാഴ്ചയും വളരെ പ്രധാന്യമുളള ദിവസങളാണ്.....

ചെമ്പ് പനങ്കാവ് ഭദ്രകാളി ക്ഷേത്രം...



ചെമ്പ് പനങ്കാവ് ഭദ്രകാളി ക്ഷേത്രം...
വടക്കും ഭാഗത്തേക്ക്‌ ചുരുക്കം ദർശനമുള്ള കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിലൊന്നാണ്......
അമ്പലത്തിലെ കൊടികയറ്റംതന്നെ വെത്യസ്തമാണ്.....
വടക്കുപുറത്തായി നിൽക്കുന്ന പനയിൽനിന്നും ഓല ഇറക്കുമ്പോഴാണ് ഉത്സവത്തിന് തുടക്കംകുറിക്കുന്നത്..... കൊടിയേറ്റ ദിവസംമുതൽ ഏഴാംനാൾ കുംഭഭരണി ദിവസംവരെയാണ് ഉത്സവമാണ് നടക്കുന്നത്......
കേരളത്തിൽ ഏറ്റവും കൂടുതൽ താലപ്പൊലികൾ നടക്കുന്നതുo ഏഴാംനാൾ(ഭരണി ) ഗരുഡൻ തൂക്കങ്ങളും എവിടെ നടന്നുവരുന്നു....
അതുപോലെതന്നെ ഏഴാംപൂജയും വടക്ക്പുറത്ത് ഗുരുതിയും നടന്നുവരുന്നു.....
കൊടുങ്ങല്ലൂർ അമ്മയുടെപോലേ പനങ്കാവിലും പൂരവും പടയണിയും നടക്കുന്നു..... (ചേരുവാരം തിരിഞ്ഞു )
ഒരുപാട് വ്യത്യസ്തമായ ഐതീഹ്യങ്ങളും പറഞ്ഞ് കേട്ടിരിക്കുന്നു......

2019, മേയ് 16, വ്യാഴാഴ്‌ച

മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം ഒലിയമ്പാടി



മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം ഒലിയമ്പാടി 
========================
കണ്ണൂർ ജില്ലയിലെ ഒലിയമ്പാടിയിൽ .എരമം -കുറ്റൂർ പഞ്ചായത്ത് പീലാത്തറയ്ക്കു കിഴക്കു ഭാഗത്തു. പ്രധാന മൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജ . തന്ത്രി എടവലത്തു പുടവർ തൈരും ചോറും ചേർന്ന നിവേദ്യം ഉപദേവത ശിവൻ,സുബ്രമണ്യൻ അയ്യപ്പൻ ശിവൻ സ്വയംഭൂവാണ് എട്ടു ദിവസത്തെ ഉത്സവം മകരത്തിൽ .തിരുവോണം ആറാട്ട് .അഷ്ടമി രോഹിണി പ്രധാനം .ഇവിടെയുണ്ടായിരുന്ന സ്വയംഭൂശിവ ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ വില്വമംഗലം പ്രതിഷ്ടിച്ചതായിരിക്കാം .
ഐതിഹ്യം ശ്രീ വില്വമംഗലം സ്വാമിയാര്‍ കാവേരി ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഉദയഗിരി എന്നറിയപ്പെട്ടിരുന്ന ഇവിടെയെത്തി സന്ധ്യാ വന്ദനം നടത്താന്‍ വെള്ളം കിട്ടാതെ ആയപ്പോള്‍ ശ്രീ കൃഷ്ണനെ ധ്യാനിച്ച് നില്‍ക്കുമ്പോള്‍ ഭഗവാന്‍ ഒരു കുട്ടിയുടെ രൂപത്തില്‍ അവിടെയെത്തി സ്വാമി കണ്ണ് തുറന്നപ്പോള്‍ തന്റെ മുന്നില്‍ ശുദ്ദ ജലം നിറഞ്ഞ കുളം കാണപ്പെട്ടു വെള്ളത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ വിശേഷപെട്ട മീനുകളും അതിലുണ്ടായിരുന്നു ഇതിനു ശേഷം ഇവിടം മീങ്കുളം എന്നറിയപ്പെട്ടു സ്വാമി തപസ്സിരുന്ന ഗുഹ ഇപ്പോള്‍ സ്വാമി മഠം എന്നറിയപ്പെടുന്നു ഭഗവത് പ്രസാദത്താല്‍ സന്തുഷ്ടനായ സ്വാമി ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചു കുറെക്കാലംഇവിടെ പൂജ നടത്തിയിരുന്നു അമ്പാടി ക്കണ്ണന്‍ ഓടിക്കളിച്ച പ്രദേശം കണ്ണനാടിയ പൊയില്‍ എന്നും പിന്നീടു കണ്ണാടി പൊയിലെന്നുംഅറിയപ്പെടുന്നു അമ്പാടി ക്രമേണ
ഓലയംബാടിയായി കണ്ണന്‍ പാല് കാച്ചിക്കുടിച്ച
കല്ല്‌ ഇപ്പോഴും ഉണ്ട്

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭക്ഷേത്രം പത്തനം തിട്ടജില്ല


വള്ളിക്കോട് തൃക്കോവിൽ പദ്മനാഭക്ഷേത്രം

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭക്ഷേത്രം പത്തനം തിട്ടജില്ലയിലെ വള്ളിക്കോട്‌ പഞ്ചായത്തിൽ കൈപ്പട്ടൂർ വഴി പന്തളം -കോന്നി റൂട്ടിൽ തൃക്കോവിൽ ക്ഷേത്രം സ്റ്റോപ്പ്‌. പ്രധാനമൂർത്തി പദ്മനാഭൻ .ചതുർബാഹു ഈ വിഗ്രഹത്തിനു പ്രത്യേകതയുണ്ട് രണ്ടുകൈകളിൽ ശംഖും ചക്രവും മൂന്നാമത്തെ കൈയിൽഗദയില്ല നാലാമത്‌കൈ ഇടുപ്പിലാണ് .ഇതേതോ അപൂർവ്വ സങ്കൽപ്പമാണ് രൂപമണ്ഡനയിലോ പദ്മപുരാണത്തിലോ ഉള്ള 24 വിഷ്ണു ഭാവങ്ങളിൽ ഈ ഭാവത്തിലുള്ള വിഗ്രഹമില്ല .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി താഴമൺ ഉപദേവത ശിവൻ, ഗണപതി ദേവി രക്ഷസ്സ് നാഗരാജാവ് നാഗയക്ഷി, തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിലെ അതെ ദിവസമാണ് ഇവിടെയും ഉത്സവം മീനത്തിലെ രോഹിണി കൊടിയേറി പത്ത് ദിവസത്തെ ഉത്സവം .പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ആവാഹിച്ച് കൊണ്ടുവന്നതോ അല്ലെങ്കിൽ വാശിയോടെ പണിതീർത്ത ക്ഷേത്രമോ ആകാൻ സധ്യതയുണ്ട് കൈനിക്കര ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .ഈ ക്ഷേത്രത്തിലെ പള്ളിവേട്ട നാളിൽ താഴൂർ ഭഗവതി എത്തും കൂട്ടിയെഴുന്നള്ളിപ്പുണ്ട് ഇവിടെനിന്നും രണ്ടു കിലോമീറ്റര് അകലെയാണ് താഴൂർ ക്ഷേത്രം കിഴക്കോട്ടു ദര്ശനം അവിടെ മകരത്തിലും കുംഭത്തിലും മീനത്തിലും മേടത്തിലും ഭരണി കരക്കാരുടെ ക്ഷേത്രമാണ്

വള്ളിയാങ്കാവ് ദേവി ക്ഷേത്രം




വള്ളിയാങ്കാവ് ദേവി ക്ഷേത്രം
VALLIAYNKAV DEVI TEMPLE
==================================

കോട്ടയം- കുമളി ദേശീയപാതയില്നിന്ന്‌ പതിനഞ്ചു കിലോമീറ്റര് കിഴക്കുമാറി ട്രാവന്കൂര് റബ്ബര് ആന്ഡ്‌ ടീ കമ്പനിയാല് ചുറ്റപ്പെട്ട വള്ളിയാങ്കാവ്‌ കരയിലാണ്‌ സര്വം പൊരുളായ വള്ളിയാങ്കാവ്‌ ദേവി കുടികൊള്ളുന്നത്‌.
വള്ളിയാങ്കാവ്‌ ഭഗവതിയെ സംബന്ധിച്ച ഐതിഹ്യത്തിന്‌ ദ്വാപരയുഗത്തോളം പഴക്കമുണ്ട്‌. പാണ്ഡവരുടെ വനവാസകാലത്ത്‌ ഒരിക്കല് അവര് ഇപ്പോൾ ശബരില അയ്യപ്പൻറെ പൂങ്കാവനമായ പതിനെട്ടു മലകളിലൊന്നായ പാഞ്ചാലിമേട്ടിലാണത്രേ താമസിച്ചിരുന്നത്‌. അന്ന്‌ അവിടുത്തെ ആദിവാസികളാണ്‌ അവരെ സഹായിച്ചുവന്നത്‌. അജ്‌ഞാതവാസാരംഭകാലത്ത്‌ ആദിവാസികളോട്‌ യാത്ര പറഞ്ഞുകൊണ്ട്‌; നന്ദിസൂചകമായി പാണ്ഡവര് ആരാധിച്ച ദുര്ഗ്ഗാദേവിയുടെ വിഗ്രഹം കാട്ടുമൂപ്പന്‌ പാരിതോഷികമായി കൊടുത്തു. ''ഈ ദേവിയെ നിങ്ങള് ഭക്‌തിപൂര്വ്വം ആരാധിക്കുക. ദേവി നിങ്ങള്ക്ക്‌ എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യും.'' പാണ്ഡവര് ആദിവാസികളോട്‌ നിര്ദ്ദേശിച്ചു.

പിന്നീട്‌ ആദിവാസികള് അവരുടേതായ ആചാരപ്രകാരം ദേവിയെ പൂജിച്ചുവരികയും ദേവി വനദുര്ഗ്ഗാദേവിയായി അറിയപ്പെടുകയും ചെയ്‌തു. കാലാന്തരത്തില് ആ സ്‌ഥലം താമസയോഗ്യമല്ലാതെവന്ന്‌ ആദിവാസികള് കുടിയൊഴിഞ്ഞപ്പോള് പാഞ്ചാലിമേട്ടില്നിന്ന്‌ ഇപ്പോള് ക്ഷേത്രമിരിക്കുന്ന സ്‌ഥലത്തേക്ക്‌ ദേവി കാട്ടുവള്ളിയില് ആടിവന്നു കുടികൊണ്ടുവത്രേ. അങ്ങനെ ഈ ദേശം 'വള്ളിയാടിക്കാവ്‌' എന്നും പിന്നീട്‌ ലോപിച്ച്‌ 'വള്ളിയാങ്കാവ്‌' എന്നും അറിയപ്പെട്ടു.

ദേവിയുടെ സാന്നിധ്യം അന്നത്തെ ഭരണകര്ത്താവായ വഞ്ചിപ്പുഴത്തമ്പുരാന്‌ സ്വപ്‌നദര്ശനത്തില് ലഭിച്ചു. അതേത്തുടര്ന്ന്‌ ദേവിയെ പൂജിക്കാനുളള അധികാരം ആദിവാസിമൂപ്പനെ ഏല്പ്പിച്ചു. ദേവിയുടെ ദൈനംദിനപൂജാദികള് നടത്തുന്നതിന്‌ ഇരുപത്തിരണ്ടേക്കര് സ്‌ഥലം കരമൊഴിവായി നല്കുകയും ചെയ്‌തു. പാഞ്ചാലിമേട്ടില്നിന്ന്‌ ദേവി ആടിവന്ന വള്ളി ഭീമാകാരമായി പടര്ന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു.വള്ളിക്കെട്ടിലെ അഞ്ചുമൂര്ത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യസൂചനയാണ്‌.
ക്ഷേത്രത്തില്നിന്ന്‌ 10 കിലോമീറ്റര് ദൂരെ ഉയരത്തില് പാഞ്ചാലിമേട്‌ സ്‌ഥിതി ചെയ്യുന്നു.പാഞ്ചാലിയോടൊപ്പം പാണ്ഡവര് തങ്ങിയ മേട്‌, പാഞ്ചാലിമേടായി. അവിടെ ഒരുഭാഗത്ത്‌ ഭീമന് ചവിട്ടിയ പാട്‌ ഒരു കുളമായി രൂപാന്തരപ്പെട്ടുവെന്നാണ്‌ വിശ്വാസം. ആ കുളം ഇന്നും കാണപ്പെടുന്നു.അക്രമകാരിയായ ഒരു ആനയെ പാഞ്ചാലി ശപിച്ച്‌ പാറയാക്കി എന്നൊരു കഥയുമുണ്ട്‌. ആ ആനക്കല്ല്‌, ക്ഷേത്രത്തിന്‌ എതിരെയുള്ള മലമുകളില് കാണാവുന്നതാണ്‌. പാണ്ഡവര് അടുപ്പുകൂട്ടിയ മൂന്ന്‌ അടുപ്പുകല്ലുകള് ഇപ്പോഴും ചരിത്രസ്‌മാരകമായി അവശേഷിക്കുന്നു.
വനവിഭവങ്ങൾ നേദിച്ചും ആട്,കോഴി എന്നവയെ ബലിയർപ്പിച്ചും വനവാസികൾ ദേവിയെ അവരുടെ പരമ്പരാഗത രീതിയിൽ പൂജിച്ചുവന്നു.
തലമുറകൾ പിന്നിട്ടപ്പോൾ കാരൃസാധൃത്തിനും യക്ഷിപ്രീതിക്കുമായി ഘോരരൂപിണിയായ ഭദ്രകാളീദേവിയേയും പ്രതിഷ്ഠിച്ചു.
ശക്തിപൂജയിലൂടെയും നരബലി തുടങ്ങിയ ആസുര പൂജകളിലൂടെയും ഭദ്രയ്ക്ക് ചൈതനൃം അനിയന്ത്രിതമായി വർദ്ധിച്ചു.
ആദികാലത്ത് പന്ത്രണ്ട് വയസ് പ്രായമുളള ഓരോ ബാലികമാരെ പന്ത്രണ്ട് വർഷം കൂടുമ്പോൾ ബലിയച്ച് ആ നിണംകൊണ്ട് ദേവിയെ അഭിഷേകം കഴിച്ചിരുന്നു.

അടുത്ത ബലിക്കുള്ള ബാലികയെ ഒരു വർഷം മുൻപേ തിരഞ്ഞെടുത്ത് ക്ഷേത്രത്തിൽ വ്രതമെടുത്ത് താമസ്സിപ്പിക്കുകയായിരുന്നു പതിവ്.
ഉറഞ്ഞുതുള്ളി വരുന്ന വെളിച്ചപ്പാട് ചുവന്ന പൂക്കളും അരിയും തലയിൽ വയ്ക്കുന്നതോടെ ബലികൊടുക്കാനുളള ബാലിക തെരഞ്ഞെടുക്കപ്പെടുന്നു.
അത്ഭുതശക്‌തികളും മഹത്വവും കേട്ട്‌ ഭക്‌തജനങ്ങള് വന്നുതുടങ്ങി.ദേവി വെളിച്ചപ്പാടിന്റെ ദേഹത്തു പ്രവേശിച്ച്‌ ഫലപ്രവചനങ്ങള് നടത്തുകയും അതനുസരിച്ചുള്ള പരിഹാരങ്ങള് ചെയ്യുകയും ചെയ്യുന്നു.

ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവം കരിങ്കുറ്റിയാന് മൂര്ത്തിയെക്കൂടി ആരാധിച്ചുവന്നു.വനസമ്പത്തായ തേന്, കിഴങ്ങുകള്, കൂടാതെ പുകയില, കള്ള്‌ തുടങ്ങിയ ലഹരിവസ്‌തുക്കള് ഈ മൂര്ത്തിക്ക്‌ നിവേദ്യമായി നല്കി പൂജിച്ചുവന്നു.കാലാന്തരത്തില് കരിങ്കുറ്റിയാന് മൂര്ത്തിദേവിയുടെ പ്രധാന അനുചരനായി മാറുകയും ദേവിയോടൊപ്പം പ്രധാന ദേവതാസ്‌ഥാനം നല്കി ഭക്‌തജനങ്ങള് ഉപാസിച്ചുവരികയും ചെയ്യുന്നു.വഞ്ചിപ്പുഴ സ്വരൂപത്തില്പ്പെട്ട തമ്പുരാക്കന്മാരുടെ അധീനതയിലുള്ള ദേവാലയങ്ങളെല്ലാം തിരുവിതാംകൂര് ദേവസ്വംബോര്ഡിന്‌ വിട്ടുകൊടുക്കുകയുണ്ടായി.

ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കര്മ്മങ്ങളും പ്രാകൃതപൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിര്പ്പുമൂലം ദേവസ്വംബോര്ഡ്‌ ഏറ്റെടുക്കാതെ നിലനിന്നു. എന്നാല് ക്ഷേത്രത്തില് നടന്നുവന്നിരുന്ന മൃഗബലി, നരബലി തുടങ്ങിയ ദുഷ്‌കര്മ്മങ്ങള് അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിലര് ഹൈക്കോടതിയില് കേസ്‌ ഫയല് ചെയ്‌തു.വര്ഷങ്ങള്ക്കുശേഷം അന്നത്തെ ആദിവാസിമൂപ്പന് കണ്ടന്കോന്തിയുടെ കാലത്തോളം ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ആ ദേശത്തിന്‌ കൈവശംവച്ച്‌ അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോര്ഡ്‌ സ്വമേധയാ ഏറ്റെടുത്തുകൊള്ളാനും വിധിയുണ്ടായി.
അരയമൂപ്പന് കണ്ടന് കോന്തിയുടെ മരണശേഷം 1993-ല് ബോര്ഡ്‌ ക്ഷേത്രം ഏറ്റെടുത്തു. തുടര്ന്ന്‌ ജ്യോതിഷപണ്ഡിതന് മണകുന്നം എം.ആര്. രമണന്റെ നേതൃത്വത്തില് അഷ്‌ടമംഗലദേവപ്രശ്‌നം നടത്തി. പ്രശ്‌നചിന്തയില് തെളിഞ്ഞപ്രകാരം വനദുര്ഗ്ഗാദേവി സങ്കല്പ്പത്തിലുള്ള പരാശക്‌തിയെ അഥര്വവേദവിധിപ്രകാരമുള്ള പൂജകള് നല്കി ആചരിച്ചുവരുന്നു.ശാക്‌തേയ പൂജകളായ ബലികളും മറ്റും നടത്തി ആചരിക്കയാല് ഭദ്രകാളി ചൈതന്യത്തിന്‌ പ്രാധാന്യമേറിയെന്നും, അതു പരാശക്‌തിയായ ദുര്ഗ്ഗയ്‌ക്ക് ഹിതകരമല്ലാതായെന്നും പ്രശ്‌നത്തില് തെളിഞ്ഞു. രണ്ടു ചൈതന്യവും ഒരേ ശ്രീകോവിലില് കുടികൊള്ളുന്നത്‌ ഹിതകരമല്ലാത്തതിനാല് തുല്യപ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകള് നിര്മ്മിച്ച്‌ ഭദ്രകാളി, ദുര്ഗ്ഗാദേവി എന്നീ ഭാവങ്ങളിലുളള വിഗ്രഹപ്രതിഷ്‌ഠ നടത്തണമെന്നും മൃഗബലി-നരബലി മുതലായവ നിരോധിക്കണമെന്നും കണ്ടു.കൂടാതെ ഗണപതി, ശ്രീഭുവനേശ്വരിദേവി, ചെറുവള്ളി ഭഗവതി, ശിവന്, കാലയക്ഷി, നാഗരാജാവ്‌, നാഗയക്ഷി എന്നീ ഉപദേവസ്‌ഥാനവും തെളിഞ്ഞുകണ്ടു.

2001 ജൂലൈ എട്ടിന്‌ പ്രതിഷ്‌ഠാകര്മ്മങ്ങള് തന്ത്രി താഴമണ്മഠം കണ്‌ഠര്‌ മഹേശ്വരരുടെ മുഖ്യകാര്മികത്വത്തില് നടന്നു.പിന്നീട്‌ ദിവസേന ഭദ്രയ്‌ക്കും ദുര്ഗയ്‌ക്കും തുല്യപ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം പുറത്തെ ഗുരുതിക്കളത്തില് ഗുരുതിയും നടന്നുവരുന്നു.ശബരിമല ശ്രീധര്മ്മശാസ്‌താക്ഷേത്രം വൃശ്‌ചികവ്രതത്തിന്‌ നടതുറന്നുകഴിഞ്ഞാല് ഗുരുതി ഉണ്ടായിരിക്കില്ല. മാളികപ്പുറത്തെ ഗുരുതി കഴിഞ്ഞതിനുശേഷമേ പിന്നീട്‌ ഇവിടെ ഗുരുതി ആരംഭിക്കുകയുള്ളൂ. വലിയഗുരുതി ദര്ശിക്കുകയും അതില് പങ്കുകൊള്ളുകയും ചെയ്യുന്നവര്ക്ക്‌ കാര്യസാധ്യവും ഐശ്വര്യവും ലഭിക്കുമെന്ന്‌ ഭക്‌തജനങ്ങള് വിശ്വസിക്കുന്നു.രാവിലെ എല്ലാവിധ പഴവര്ഗ്ഗങ്ങളും ഉപയോഗിച്ചുള്ള മലര്നിവേദ്യവും അതോടൊപ്പംതന്നെ ആദ്യ നിവേദ്യമായി ഗുരുതി നിവേദ്യവും, കരിങ്കുറ്റിയാന് മൂര്ത്തിക്കു 'കുടി' വഴിപാടും നടത്തുന്നു. ഒരു മലയുടെ അടിവാരത്തില്നിന്ന്‌ മറ്റൊരു മലയുടെ ഉന്നതിയിലേക്ക്‌ ദര്ശനമരുളിക്കൊണ്ടാണ്‌ പ്രധാന പ്രതിഷ്‌ഠകള് നിലകൊള്ളുന്നത്‌.സര്വംസഹയായ ഭൂമിമാതാവെന്നപോലെ ഭക്‌തലക്ഷങ്ങളുടെ മനസ്സിന്റെ നിറവില് എല്ലാം അമ്മ അറിഞ്ഞുനല്കുന്നു.

ശത്രുദോഷം,ആഭിചാരം,രോഗങ്ങൾ,മാനസ്സിക രോഗങ്ങൾ എന്നിവയാൽ കഷ്ഠപ്പെടുന്ന നൂറുകണക്കിന് ഭക്തരുടെ അവസാന ആശ്രയമാണ് വള്ളിയങ്കാവിലമ്മ.

മീനമാസത്തിലെ ഭരണിനാളാണ്‌ അമ്മയുടെ ഉത്സവമായി ആഘോഷിക്കുന്നത്‌. അന്ന്‌ നടക്കുന്ന പൊങ്കാലയില് ആയിരക്കണക്കിന്‌ ഭക്‌തജനങ്ങള് പങ്കെടുക്കുന്നു.

പഴങ്ങാട് കാളിശ്വരി ക്ഷേത്രം കൈതാരത്ത് ,കൊടുവള്ളി





പഴങ്ങാട് കാളിശ്വരി ക്ഷേത്രം 

തെക്കോട്ടു ദർശനമുള്ള  അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന് എറണാകുളം ജില്ലയിൽ കൈതാരത്ത് ,കൊടുവള്ളി
പ ഞ്ചായത്തു .വടക്കൻ പറവൂർ -ഏലൂർ ഫെറി  റൂട്ടിലെ ചെറിയപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ഭദ്രകാളി  ശിലാ കണ്ണാടി പ്രതിഷ്ഠയാണ്  ശ്രീകോവിലിനു മേൽക്കൂരയില്ല . മൂന്നു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് ആദ്യം നായർ പൂജയായിരുന്നു. ഉപദേവത .ഭുവനേശ്വരി ,ശിവൻ, ഗണപതി പാർവതി, സുബ്രമണ്യൻ ശാസ്താവ് വേട്ടയ്ക്കൊരുമകൻ വിഷ്ണുമായ, ദേവി രക്ഷസ്സ് ,സുന്ദര യക്ഷി കപാലയക്ഷി,പാതാളയക്ഷി നവഭൈരവന്മാർ നാഗരാജാവ് നാഗയക്ഷി ഘണ്ടാകർണ്ണൻ ,വീരഭദ്രൻ മണികണ്ഠൻ രക്തേശ്വരി ബാല ശാസ്താവ് നീലവട്ടധാരി പാതിരാപഞ്ചമി വെള്ളാം ഭഗവതി കിരാതമൂർത്തി ത്വരിത, വിഷ്ണുമോഹിനി  ബാലഹനുമാൻ  കാരണവർ അറുകുല, .മണ്ഡലം 41 നു നാല് സ്ഥാനങ്ങളിൽ ഗുരുതിയുണ്ട്  ഭഗവതിയ്ക്കു, കരി ചുവപ്പു വെള്ളഗുരുതികൾ  ക്ഷേത്രത്തിൽ ആന കടക്കരുതെന്ന് നിശ്ചയം .പഴങ്ങാട് കളരി കുടുംബം വക ക്ഷേത്രമാണ് പറവൂർ രാജ്യത്തെ പ്രധാന കളരികളിൽ ഒന്ന് ഇവിടെയായിരുന്നു . കളരിയിലേ പ്രധാനമൂർത്തിയാണ് ഭദ്രകാളി  12 -നൂറ്റാണ്ടിലെ അമ്പലപ്പുഴ പഴങ്ങാട്ടു തറവാട്ടിലെ കോതകുറുപ്പ് കല്ലടിക്കോട് മലയിൽ നിന്നും ഭദ്രകാളിയെ വാഴയിലയിൽ ആവാഹിച്ചുകൊണ്ടുവന്ന്  ഇവിടെ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം കല്ലടിക്കോടൻ മലപൊട്ടി 36 മല  ദൈവങ്ങൾ പുറത്ത് വന്നു എന്നാണുമലബാറിലെ മറ്റൊരു ഐതിഹ്യം കല്ലടിക്കോടൻ മല മുതൽ കടൽ വരെ ഈ മൂർത്തികൾ സഞ്ചരിച്ചിരുന്നവത്രെ .ഈ 36  ദൈവങ്ങടുടെയും കോലങ്ങൾ മലബാറിൽ കൊട്ടിയാടാറുണ്ട് .ചുരുക്കത്തിൽ പഴയ നൂറ്റാണ്ടുകളിൽ കല്ലിടകോടൻ മലയിലെ  നീലി അല്ലെങ്കിൽ ഭഗവതി ഒരു പ്രധാന ദേവതയായിരുന്നു എന്ന് അനുമാനിക്കാം. ഈ ഭഗവതിയിൽ നിന്നും   കോതകുറുപ്പു അഭീഷ്ടസിദ്ധി കൈവശപ്പെടുത്തി എന്നാണ് പഴമ പിന്നീടാണ് ദേവിയെ പ്രതിഷ്ഠിച്ചു   പറവൂർ രാജ്യത്ത് കളരി തുടങ്ങുന്നത് ക്ഷേത്രത്തിൽ മിഥുനം രാശിയിൽ കുഴികുഴിച്ചു ഒറ്റക്കാലിൽ  തപസ്സുചെയ്തു ജീവൽ സമാധിവരിക്കാൻ  തയ്യാറായകുറുപ്പിന്റെ  പ്രാണൻ പോകുവാൻ വിഘാതമായി  നിന്നിരുന്ന തുടയിലെയും നെറ്റിയിലെയും  യന്ത്രത്തകിടുകൾ പറവൂർ തമ്പുരാൻ വാളുകൊണ്ട് കീറിമാറ്റിയതിനു ശേഷമാണ്  സമാധി കൈവരിച്ചതെന്നു പഴമയുണ്ട് .പറവൂർ രാജ്യത്തെ മന്ത്രിയുമായിരുന്നു കുറുപ്പ്  

2019, മേയ് 15, ബുധനാഴ്‌ച

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്ര

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്ര

കർണാടകത്തിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങളുണ്ട്. മഹിഷമണ്ഡലം എന്നാണ് പഴയകാലത്ത് മൈസൂർ അറിയപ്പെട്ടിരുന്നത്. മഹിഷ എന്ന സംസ്‌കൃത പദത്തിന് എരുമ എന്നർത്ഥം. പ്രാകൃതിയിൽ 'മഹിസ'യെന്നും കർണ്ണാടകത്തിൽ മൈസയെന്നുമാണ് സമാനപദങ്ങൾ. മൈസയുടെ ഊര് മൈസൂരായി മാറി. മഹിഷാസുരന്റെ സാമ്രാജ്യമായിരുന്നു മൈസൂർ. ചണ്ഡമുണ്ഡന്മാരെ നിഗ്രഹിക്കാനവതരിച്ച ചാമുണ്ഡി മഹിഷാസുരനെ വധിച്ച് രാജ്യത്തു ഐശ്വര്യമുണ്ടാക്കി. പാർവ്വതിയുടെ അംശാവതാരമാണ് ചാമുണ്ഡി. മാർക്കണ്ഡേയൻ ഈ ചാമുണ്ഡിയെ ഇവിടെ പ്രതിഷ്ഠിച്ചു എന്ന് വിശ്വാസം. ചാമുണ്ഡിക്കുന്നുകളിൽ വസിച്ചിരുന്ന മഹിഷാസുര മർദ്ദിനിയെ ചാമുണ്ഡിയായി സങ്കല്പിച്ച് പ്രതിഷ്ഠിച്ചുവെന്നാണ് മറ്റൊരു ഐതിഹ്യം.

മഹാഭാരതകാലത്ത് മാഹിഷ്മതിയെന്നറിയപ്പെട്ടിരുന്ന മൈസൂർ പിൽക്കാലത്ത് പല പേരുകളിലറിയപ്പെട്ടു. ഇവിടെയെത്തിയ വൊസയാർ രാജവംശത്തിന്റെ പൂർവികർ മഹിഷാസുര എന്ന് തങ്ങളുടെ നാടിന് പുനർനാമകരണം ചെയ്തു. കാലക്രമത്തിൽ സ്ഥലനാമം മൈസൂറായി മാറി. ആദ്യകാലത്ത് ചാമുണ്ഡി മലകളിൽ ശിവനെയും ശക്തിയെയും പ്രതിഷ്ഠിച്ച രണ്ടു ക്ഷേത്രങ്ങളുണ്ടായിരുന്നു. ശിവക്ഷേത്രത്തിന്റെ ശക്തിക്ഷേത്രമായി നിർമ്മിക്കപ്പെട്ട മഹിഷാസുരമർദ്ദിനിയെ ചാമുണ്ഡിയുടെ രൂപത്തിൽ മൈസൂർ രാജവംശം കുലപരദേവതയായി സ്വീകരിച്ചു. അതോടെ മലയും ക്ഷേത്രവും ചാമുണ്ഡിയുടെ പേരിൽ അറിയപ്പെട്ടു തുടങ്ങി.

കടപ്പാട് :

കണ്ടം കുഴി പഞ്ചലിംഗേശ്വരക്ഷേത്രം കാസർകോട് ജില്ല




കണ്ടം കുഴി പഞ്ചലിംഗേശ്വരക്ഷേത്രം 

കാസർകോട് ജില്ലയിലെ കണ്ടംകുഴിയിൽ പൊയ്നാച്ചി -ബന്തടുക്ക  റൂട്ടിൽ പ്രധാനമൂർത്തി ശിവൻ വെള്ളമുള്ള കുഴിയിൽ സ്വയംഭൂലിംഗമാണ് കിഴക്കോട്ടു ദർശനം .മൂന്നു പൂജ .തന്ത്രി ഇരിവൽ .ഉപദേവത വിഷ്ണു ശാസ്താവ് ഗണപതി  ധനു ഇരുപത്തിയേഴു കൊടികയറി  5 ദിവസത്തെ ഉത്സവം ഉല്സവത്തിനു തിടമ്പ് നൃത്തമാണ്  ശിവനോടൊപ്പം ശാസ്താവിന്റെയും വിഷ്ണുവിന്റെയും തിടമ്പ്  എഴുന്നള്ളിക്കും വടക്കൻ മലബാറിൽ  ഉത്സവത്തിന് ആനയില്ല. തിടമ്പ് നൃത്തമാണ്  മാരാർ കൊട്ടുന്ന താളത്തിനനുസരിച്ചു നൃത്തക്കാരൻ ചുവടു വയ്ക്കും . തിടമ്പ് ഏറ്റുന്ന കർമ്മികൾ അലക്കിയ വസ്ത്രം പ്രത്യേക രീതിയിലാണ് ഞൊറിഞ്ഞു ഉടുക്കുക .കൈകളിൽ വളകളും  കാതിൽ കുണ്ഡലങ്ങളും തലപ്പാവും കാർമ്മികൾക്കു ഉണ്ടാവും .കണ്ടംകുഴിക്ഷേത്രം നാടുവാഴികളായ കോടോം തറവാട്ടുകാരുടേതായിരുന്നു .

മടപ്പള്ളി ശ്രീ അറയ്ക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്രം ,കോഴിക്കോട്




മടപ്പള്ളി ശ്രീ അറയ്ക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്രം 
MADAPPALLI SREE ARAYKKAL KADAPPURATHU BHAGAVATHI TEMPLE
===================================================
മടപ്പള്ളി അറയ്ക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം 
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം പഞ്ചായത്തിൽ വടകര- തലശ്ശേരി റൂട്ടിലെ മടപ്പള്ളി സ്റ്റോപ്പിൽ നിന്നും ഒരു കി.മീറ്റർ . രണ്ടു പ്രധാനമൂർത്തികൾ രണ്ടും ദേവിയാണ്. അമ്മയും മകളും എന്ന് സങ്കല്പം 'അമ്മ സൗമ്യ മൂർത്തിയും മകൾ രൗദ്രമൂർത്തിയും ശിലാപീഠമാണ് .കിഴ്ഴ്ക്കൂട്ടു ദര്ശനം സംക്രമത്തിനു മാത്രം പൂജ. മീനത്തിലെ പൂരം കോടിയേറി ഏഴ് ദിവസം ഉത്സവം ഇതിൽ ആറാം ദിവസം പ്രധാനം .ഉപദേവതാ,ഭഗവതിദൈവത്താർ ,വിഷ്ണു മൂർത്തി കുട്ടിച്ചാത്തൻ, ഗുളികൻ.നാഗം നീലേശ്വരം തൈക്കടപ്പുറം ക്ഷേത്രമാണ് മൂലം എന്നും ക്ഷേത്രത്തിനു നീലേശ്വരം തളിക്ഷേത്രവുമായി ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്.കൂടാതെ കൊടുങ്ങല്ലൂർ ഭഗവതിയുമായി എന്തോ ബന്ധമുണ്ടന്നും സംശയം ഈ ക്ഷേത്രത്തിൽ ഒത്തു കൂടി വലിയഒരു സംഘം കൊടുങ്ങല്ലൂർ ഭരണിയ്ക്കു പൊയിരുന്നു, കൊടുങ്ങല്ലൂർ കാവുതീണ്ടാൻ ഇവർക്ക് പ്രത്യേക തറയുണ്ട്.തെക്കേ പുരയിൽ പൊന്നുംകുട്ട തയ്യിൽ തൂവൽക്കാരൻ വടക്കേടത്ത് വീട്ടുകാരാണ് ഊരാളന്മാർ .

ഭരദ്വാജ ഋശീശ്വരം ക്ഷേത്രം തിരുവനന്തപുരം ജില്ല




ഭരദ്വാജ ഋശീശ്വരം ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ  ബാലരാമപുരത്ത് . റെയിൽവേ ഗേറ്ററിനടുത്തതാണ് ക്ഷേത്രം .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ട് ദര്ശനം. മൂന്നു നേരം പൂജയുണ്ട്, ഉപദേവത ,ഗണപതി ശാസ്താവ് നാഗം  ശിവരാത്രി ആഘോഷം ഭരദ്വാജ മഹർഷി പ്രതിഷ്ഠിച്ചു  എന്ന് ഐതിഹ്യം ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡിന്റ ക്ഷേത്രമാണ്  ഈ ഉപഗ്രൂപിലെ മറ്റു ക്ഷേത്രങ്ങൾ  വെങ്ങാനൂർ ഭഗവതി,കേളേശ്വരം ശിവൻ ഐത്തിയൂര് മഹാവിഷ്ണു അണി കുളത്തു കണ്ഠൻ ശാസ്താ ,മാർത്താണ്ടെശ്വരം മുരുകൻഎരുത്താവൂർ ശിവൻ ,കരിങ്ങ ൽ  ശാസ്താവ്.വിഴിഞ്ഞം ഭഗവതി  തളിയൂർ ശിവൻ ,മണ്ണടി ഭഗവതി 

പോരേടം ശിവക്ഷേത്രം കൊല്ലം ജില്ല




പോരേടം ശിവക്ഷേത്രം

. ഇവിടെ വച്ചാണ് ജടായു സീതയെ രക്ഷിക്കാൻ രാവണനുമായി പോര് ( യുദ്ധം ) നടന്നത് എന്ന് ഐതിഹ്യം. ചിറകിന് വെട്ടേറ്റ ജടായു പറന്ന് ചെന്ന് വീണത് ജടായു പാറയുടെ മുകളിൽ എന്ന് ഐതിഹ്യം. ഇപ്പോൾ ജടായുവിന്റെ പ്രതിമ നിൽക്കുന്ന സ്ഥലം.

കൊല്ലം ജില്ലയിലെ ചടയമംഗലത്തുനിന്നും പള്ളിക്കൽ റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ . പ്രധാനമൂർത്തി  ശിവൻ .കിഴക്കൂട്ട് ദർശനം . മൂന്നു നേരം പൂജയുണ്ട്. ശീവേലിയുണ്ട് തന്ത്രി താഴമൺ  ഉപദേവത ശാസ്താവ്, ഗണപതി  ഇവിടെ പതിമൂന്നു ദിവസത്തെ ഉത്സവമാണ്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ  ഉത്സവത്തിന്റെ പകുതി  ഇവിടെ വേണമെന്നാണ് നിശ്ചയം .ആ ക്ഷേത്രവുമായി എന്തോ ബന്ധമുണ്ട് .മേടത്തിലെ അവിട്ടം നാളിലാണ് കൊടിയേറ്റം  രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ ജടായുമംഗലത്തെ പാറയിൽ വിശ്രമിച്ചിരുന്ന  ജടായു സീതയുടെ നിലവിളി കേട്ട് വന്നു രാവണനുമായി ഏറ്റുമുട്ടിയത് ഇവിടെയാണെന്നും  പോര് നടന്നതിനാലാണ് പോരേടം എന്ന് പേര് വന്നതെന്ന് ഐതിഹ്യം
ഋഷി വര്യനാണ് പ്രതിഷ്ഠ നടത്തിയതെന്നു  പുരാവൃത്തമുണ്ട്. ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിൻറെ  ക്ഷേത്രമാണ് .

പെരുമുടിയൂർ ശിവക്ഷേത്രം പാലക്കാട് ജില്ല




പെരുമുടിയൂർ ശിവക്ഷേത്രം 
പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ  പട്ടാമ്പിയ്ക്കടുത്ത് പള്ളിപ്പുറത്ത് റെയിൽവേ ഗേറ്റിനടുത്ത് ക്ഷേത്രം  സ്ഥിതിചെയ്യുന്നു. മൂന്നുപ്രധാനമൂർത്തികൾ .രണ്ടു ശിവനും ഒരു വിഷ്ണുവും  ഒരു ശിവൻ സ്വയംഭൂവാണ്. വിഷ്ണു നരസിംഹ സങ്കൽപ്പത്തിൽ  വിഷ്ണുവിന് മുന്നിൽ കിണറുണ്ട്. കിഴക്കോട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്.  ശിവരാത്രി ആഘോഷം  ഉപദേവത , ഗണപതി ,അയ്യപ്പൻ  തിരുവേഗപുറക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. സാമൂതിരിയുടെ കൈവശമായിരുന്നു  ഈ ക്ഷേത്രം ഇത് കൂടാതെ പെരുമുടിയൂരിൽ ഇഹാ  പരമേശ്വരി ക്ഷേത്രമുണ്ട്. 

2019, മേയ് 14, ചൊവ്വാഴ്ച

ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം








ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

ഗുരുവായൂരപ്പൻ...മലയാളി വിശ്വാസികൾക്ക് വിശ്വാസത്തോളം തന്നെ വലുതാണ് അയ്യപ്പനും ഗുരുവായൂരപ്പനും പറശ്ശിനിക്കടവ് മുത്തപ്പനുമെല്ലാം. അതുകൊണ്ടു തന്നെ മലയാളികൾ എവിടെയുണ്ടോ അവിടെ അയ്യപ്പനും ഗുരുവായൂരപ്പനുമെല്ലാം കാണുകയും ചെയ്യും. അതിനുദാഹരണമാണ് ഡെൽഹിയിലെ ഗുരുവായൂർ ക്ഷേത്രം. ഡെൽഹി മയൂർ വിഹാറിൽ സ്ഥിതി ചെയ്യുന്ന ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.

എവിടെയാണിത് ഈസ്റ്റ് ഡെൽഹിയിലെ മയൂർ വിഹാറിലാണ് പ്രശസ്തമായ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഡെൽഹിയിലെ ക്ഷേത്രം ഗുരുവായൂരപ്പൻ ക്ഷേത്രമായ കഥ നമ്മുടെ സ്വന്തം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഈ ക്ഷേത്രം ഉത്തര ഗുരുവായൂർ ക്ഷേത്രം എന്നറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്. ഡെൽഹി മലയാളികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.

അല്പം ചരിത്രം അല്പം നീണ്ട ചരിത്രമാണ് ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റേത്. ഡെൽഹിയിലെ ഒരുകൂട്ടം വിശ്വാസികൽ ചേർന്ന് 1975 ൽ രൂപീകരിച്ച ആർഷ ധർമ്മ പരിഷത്തിനോടൊപ്പമാണ് ഇതിന്റെ ചരിത്രം തുടങ്ങുന്നത്. ഡെൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്നും ക്ഷേത്രം നിർമ്മിക്കുവാനായി അതേ വർഷം തന്നെ ഇവർക്ക് കുറച്ച് ഭൂമി ലഭിച്ചു.എന്നാൽ ജാനകിപുരിയിൽ അതിനായി അനുവദിച്ച സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുവാൻ ഇവർക്ക് സാധിച്ചില്ല. പിന്നീട് അവർ കണ്ടെത്തിയ ഇടമാണ്മയൂർ വിഹാർ ഫേസ് 1. ശ്രീ കൃഷ്ണ മന്ദിർ സമാജത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ഭൂമി ലഭിച്ചതും ക്ഷേത്രം നിർമ്മിച്ചതും. 1

ഭഗവാന്റെ ആഗ്രഹം പോലെ വിശ്വാസികൾ പറയുന്നതനുസരിച്ച് ഇവിടെ ക്ഷേത്രം വേണമെന്നത് ഭഗവാന്റെ ആഗ്രഹമായിരുന്നുവത്രെ.യമുനയുടെ തീരങ്ങളെ നോക്കി നിൽക്കുന്നതാണ് ഈ ക്ഷേത്രം. പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമുള്ള അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിനു സമാനമാണ് ഇവിടുത്തേതും. 1986 ഒകാടോബർ രണ്ടിനാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തുന്നത്.

ഗുരുവായൂരപ്പൻ മാത്രമല്ല ഗുരുവായൂരപ്പനെ മാത്രമല്ല ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ചോറ്റാനിക്കര ഭഗവതി, ശിവൻ, ഗണപതി, അയ്യപ്പൻ, നാഗദേവതാ തുടങ്ങിയവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

പൂജാ സമയം ഡെൽഹിയിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്താണ് ക്ഷേത്രത്തിന്റെ പൂജാ സമയം കണക്കാക്കുന്നത്. വേനൽക്കാലങ്ങളിൽ രാവിലെ 5.30 മുതൽ 11.00 വരെയും വൈകുന്നേരം 6.00 മുതൽ 9.00 വരെയുമാണ് പൂജാ സമയം. ശൈത്യ കാലത്ത് രാവിലെ 5.30 മുതൽ 11.00 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയുമാണ് പൂജാ സമയം.

ആഘോഷങ്ങൾ അഷ്ടമി രോഹിണി. ജന്മാഷ്ടമി, തിരുവോണം, ചോറ്റാനിക്കര മകം, മഹാ ശിവരാത്രി, വിനായക ചതുർഥി,പൈൻഗുനി ഉത്രം, മേയ് പത്ത് മുതൽ 17 വരെയുള്ള ക്ഷേത്രോത്സവം, മണ്ഡല മഹോത്സവം, മേയ് 17 പ്രതിഷ്ഠാ ദിനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

എത്തിച്ചേരുവാൻ ഡെൽഹിയിൽ മയൂർ വിഹാർ ഫേസ് 1 ൽ പോക്കറ്റ്-3, കൃഷ്ണ മാർഗ്ഗിസാണ് ഉത്തര ഗുരുവായൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മയൂർ വിഹാർ ഫേസ് 1 മെട്രോ സ്റ്റേഷനാണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഒരു കിലോ മീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം.

കുംഭകോണം

സാരംഗപാണി ക്ഷേത്രം





വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. കുംഭകോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. ഹൈന്ദവ വിശ്വാസപ്രകാരം പറയുന്ന 108 ദിവ്യദേശങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അല്‍വാര്‍ എന്നുവിളിക്കുന്ന 12 സന്യാസിമാര്‍ തങ്ങളുടെ എഴുത്തുകളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള വളരെ പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 147 അടി ഉയരമുള്ള ഒരു ഗോപുരമാണ് ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. അനന്തശയനം രൂപത്തിലാണ് ഇവിടുത്തെ വിഷ്ണു പ്രതിഷ്ഠ. ദേവി കോമളവല്ലിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.

രാമസ്വാമി ക്ഷേത്രം

വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ രാമനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുംഭകോണത്തെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. നായക രാജാക്കന്മാരുടെ കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതരുടെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം പണിതത്. വിഷ്ണുവിന്റെ ഭക്തരായിരുന്നു നായകരാജാക്കന്മാര്‍. നായകന്മാരുടെ കാലത്ത് കൈകൊണ്ടു തീര്‍ത്ത കൊത്തുപണികളും മറ്റും ഇപ്പോഴും ക്ഷേത്രത്തില്‍ കാണാം. ചക്രപാണി ക്ഷേത്ത്രതെയും രാമസ്വാമി ക്ഷേത്രത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് ഗോവിന്ദ ദീക്ഷിതര്‍ ഒരു ഇടനാഴിയും പണികഴിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളിലെല്ലാമായി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെല്ലാം ചിത്രരൂപത്തില്‍ വരച്ചുവച്ചിട്ടുണ്ട്.

സീര്‍കാഴി

നാഗപട്ടിണം ജില്ലയില്‍, ബംഗാള്‍ ഉള്‍ക്കടിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് സീര്‍കാഴി സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമതവിശ്വാസികളുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. പരമ്പരാഗതമായ ആചാരങ്ങളും, വിശ്വാസങ്ങളും കൂടെയുള്ളപ്പോള്‍ തന്നെ ആധുനികതയോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്ന ഒരു പ്രദേശംകൂടിയാണ്‌ ഇത്. ഹിന്ദു ഐതിഹ്യങ്ങളനുസരിച്ച് ബ്രഹ്മാവ് ശിവനോട് പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലമാണ് ഇത്.(ബ്രഹ്മപുരീശ്വര്‍ എന്നും ഈ സ്ഥലത്തിന് പേരുണ്ട്). ലോകം മുഴുവന്‍ പ്രളയത്തിലാണ്ടപ്പോള്‍ 64 പേരെ ശിവന്‍ രക്ഷിച്ചു. ഇക്കാരണത്താല്‍ ഈ ഗ്രാമത്തില്‍ ശിവന്‍റെ വ്യത്യസ്ഥമായ രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു. ഇവിടെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ ശിവന്‍റെ വിവിധ രൂപങ്ങളാണ് പൂജിക്കപ്പെടുന്നത്. ഇവിടെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച ചങ്ങാടം തോണിപ്പാര്‍ അഥവാ തോണിപുരം എന്ന് അറിയപ്പെടുന്നു. രാജ്യമെങ്ങും നിന്ന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണിത്. ജനുവരിയില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ മകരപൊങ്കല്‍ ആഘോഷം നടക്കുന്നു. ഫെബ്രുവരിയിലാണ് ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്. മഹാശിവരാത്രിയിലെ ഉത്സവത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാനായാണിത്.   ഒക്ടോബര്‍ -  നവംബര്‍ മാസങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് ഇവിടെ തെരുവുകള്‍ അലങ്കാര പ്രഭചൂടി നില്ക്കും. വേനല്‍ക്കാലത്ത് സാമാന്യം ചൂടുള്ള അന്തരീക്ഷമാണ് സീര്‍കാഴിയില്‍.

ഗോപാലകൃഷ്ണന്‍ ക്ഷേത്രം, തിരുകാലാംപാടി

ഓവര്‍വ്യൂ ചിത്രങ്ങള് ആകര്‍ഷണങ്ങള് എല്ലാ ദിവസവും 8 മണി മുതല്‍ 11.30 വരെയും, 5 മണി മുതല്‍ 7 മണി വരെയുമാണ് ഈ ക്ഷേത്രം തുറക്കുന്നത്. ഗോപാലകൃഷ്ണന്‍ പെരുമാളും, അരികിലായി പത്നിമാരായ രുഗ്മിണി, സത്യഭാമ എന്നിവരുമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ വച്ച് രഗ്മിണിക്കും, സത്യഭാമക്കുമൊപ്പം കൃഷ്ണന്‍ ദര്‍ശനം നല്കുമെന്നാണ് വിശ്വാസം. ദ്വാരകക്ക് തുല്യമായ പ്രധാന്യം നല്കപ്പെടുന്ന സ്ഥലമാണിത്. ഐതിഹ്യമനുസരിച്ച് സത്യഭാമക്ക് വേണ്ടി പാരിജാതപ്പൂക്കളന്വേഷിച്ച് വന്ന് കൃഷ്ണനെ ശിവന്‍ തടാകക്കരയിലേക്കയച്ചു. ഇവ മന്ത്രശക്തിയുള്ള പൂക്കളായിരുന്നു. അതുകൊണ്ട് ഈ സ്ഥലം താതമലൈര്‍ പൊയ്കൈ എന്നറിയപ്പെട്ടു. ആള്‍വാര്‍മാര്‍ പരിഗണിച്ച 108 ദിവ്യ ക്ഷേത്രങ്ങളിലൊന്നാണ് ഇത്.

2019, മേയ് 12, ഞായറാഴ്‌ച

കോയങ്കാവിൽ ഭഗവതിക്ഷേത്രം



കോയങ്കാവിൽ ഭഗവതിക്ഷേത്രം 

പാലക്കട് ജില്ലയിലെ വാവന്നൂരിൽ  നാഗലശ്ശേരി പഞ്ചായത്തിൽ . പ്രധാനമൂർത്തി. ഭദ്രകാളി കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട്. ഉപദേവത  അയ്യപ്പൻ . ഈ ക്ഷേത്രത്തിൽ തുലാഭാരം  പാടില്ലാന്നു  വിലക്കുണ്ട് .മുട്ടറുക്കലുണ്ട് .മകരച്ചൊവ്വ ദിവസം  പാന .മീനത്തിലെ ആദ്യ വെള്ളിയാഴ്ച താലപ്പൊലി  നന്ദുണിപ്പാട്ടുണ്ട് .ദാരിക വധം കഴിഞ്ഞു ഭഗവതി ഇവിടെ വന്നിരുന്നു  എന്ന് ഐതിഹ്യം കുടലൂർ മനക്കാരുടെയും പായാട്ടിൽ ദേശനായരുടെയും  ക്ഷേത്രമായിരുന്നു .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി .ഈ ക്ഷേത്രത്തിനടുത്താണ്  കാട്ടിൽ മാടം. ഇത് കല്ലുകൊണ്ടുള്ള മാടമാണ്  .മുകളിൽ ഒറ്റക്കല്ലു . ഈ ക്ഷേത്രത്തിനു മഠവുമായി എന്തോ ബന്ധമുണ്ട്  ജൈനസന്യാസിയെ അടക്കിയ കല്ലറയാണ് മാടം  എന്ന് സംശയം 

കോതിച്ചിറയ്ക്കൽ വിഷ്ണു ക്ഷേത്രം പാലക്കാടു് ജില്ല



കോതിച്ചിറയ്ക്കൽ വിഷ്ണു ക്ഷേത്രം 

പാലക്കാടു് ജില്ലയിലെ പെരിങ്ങോടിനടുത്ത് കോതച്ചിറയിൽ  നാഗലശ്ശേരി പഞ്ചായത്ത് .രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും ശിവനും  വിഷ്ണുവിന് വട്ട ശ്രീകോവിൽ പടിഞ്ഞാട്ടുദർശനം ജലദൃഷ്ടി .ശിവൻ കിഴക്കോട്ടു .രണ്ടുനേരംപൂജയുണ്ട് .തന്ത്രി തരണനല്ലൂർ .ഉപദേവത ഗണപതി, ഭഗവതി,രണ്ടുഅയ്യപ്പന്മാർ  ഇതിൽ ഒന്ന് കോട്ടൂർ അയ്യപ്പനാണ്. കണികണ്ട് കൊടികയറി  എട്ടു ദിവസത്തെ ഉത്സവം. വളരെക്കാലം അടച്ചിട്ടിരുന്ന ക്ഷേത്രമാണ് വെങ്ങാട്ടൂർ മനവക യാണ് ,നാട്ടുകാരുടെ കമ്മിറ്റിയുണ്ട്  ഇതിനടുത്ത് അയ്യപ്പൻ കാവുമുണ്ട് . ഇവിടെയും രണ്ടു പ്രധാനമൂര്ത്തികൾ ..അയ്യപ്പനും, ഭഗവതിയും കിഴക്കോട്ടു ദർശനം . ഭഗവതിയെ കൊടുങ്ങല്ലൂരിൽ നിന്നും വെങ്ങാട്ടൂർ മനയിലെ നമ്പൂതിരി  കുടപ്പുറത്ത് ആവാഹിച്ചുകൊണ്ടുവന്നു  എന്ന് ഐതിഹ്യം .അതിനുമുൻപ്‌ അയ്യപ്പക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. അയ്യപ്പന് മേൽക്കൂരയില്ല .കുംഭത്തിലെ രണ്ടാമത്തെ ശനിയാഴ്ച യാണ് .മിക്കവാറും താലപ്പൊലി ആഘോഷം മണ്ണാന്മാരുടെ  21  ദിവസത്തെ പാട്ടുണ്ട്. രണ്ടു ഏക്കറോളം സ്ഥലമുള്ള ക്ഷേത്രമാണ്  വെങ്ങാട്ടൂർ മനവക യായിരുന്നു. ഇപ്പൊൾ ക്ഷേത്ര സംരക്ഷണ സമിതി 

കൊല്ലപ്പുഴ ദേവീ ക്ഷേത്രം ഇടുക്കി ജില്ല



കൊല്ലപ്പുഴ  ദേവീ ക്ഷേത്രം
========================
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽ .തൊടുപുഴയിൽ നിന്നും തട്ടക്കുഴ വഴിയുള്ള ചെപ്പുകുളം റൂട്ടിൽ കൊല്ലപ്പുഴ  ദേവീ ക്ഷേത്രം  സ്റ്റോപ്പ് . പ്രധാനമൂർത്തി ഭദ്രകാളി  പടിഞ്ഞാട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്. തന്ത്രി കടിയ്‌ക്കോൽ . ഉപദേവത  ഗണപതി,ഭുവനേശ്വരി ഘണ്ടാകര്ണന് മറുത  യക്ഷി, ചാമുണ്ഡി നാഗരാജാവ്, രണ്ടു രക്ഷസ്സുകൾ . മീനത്തിലെ പൂരവും ഉത്തരവും ആഘോഷം ഗരുഡൻ തൂക്കമുണ്ട്. മലയരയന്മാരുടെ താലവുമുണ്ട് .പഴയകാലത്ത് വരിക്കപ്ലാവിന്റെ വിഗ്രഹമായിരുന്നു കോഴിവെട്ടുണ്ടായിരുന്നു കുമാരമംഗലം കോയിക്കൽ കാരണവരുടെ കൂടെ വന്ന ദേവീ എന്ന് ഐതിഹ്യം . പന്നൂർ കുറുപ്പന്മാരുടെ കൈവശമായിരുന്നു .ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ് .ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ നെല്ലിക്കാവ് ഭഗവതി,വരിക്കത്താനം ഭഗവതി ,ശാസ്താവ്,ഏഴുമുട്ടം മഹാദേവൻ കിഴക്കെക്കാവ് ഭഗവതി ,ചിലവിൽ,കാഞ്ഞിരംകോട്ട്‌  കലൂർ ശിവൻ ശാന്തിക്കാടു ഭഗവതി വള്ളിയാനിക്കാട്‌ ഭഗവതി ,ചന്ദനപ്പള്ളിക്കാവ് .