പഴങ്ങാട് കാളിശ്വരി ക്ഷേത്രം
തെക്കോട്ടു ദർശനമുള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന് എറണാകുളം ജില്ലയിൽ കൈതാരത്ത് ,കൊടുവള്ളി
പ ഞ്ചായത്തു .വടക്കൻ പറവൂർ -ഏലൂർ ഫെറി റൂട്ടിലെ ചെറിയപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ഭദ്രകാളി ശിലാ കണ്ണാടി പ്രതിഷ്ഠയാണ് ശ്രീകോവിലിനു മേൽക്കൂരയില്ല . മൂന്നു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് ആദ്യം നായർ പൂജയായിരുന്നു. ഉപദേവത .ഭുവനേശ്വരി ,ശിവൻ, ഗണപതി പാർവതി, സുബ്രമണ്യൻ ശാസ്താവ് വേട്ടയ്ക്കൊരുമകൻ വിഷ്ണുമായ, ദേവി രക്ഷസ്സ് ,സുന്ദര യക്ഷി കപാലയക്ഷി,പാതാളയക്ഷി നവഭൈരവന്മാർ നാഗരാജാവ് നാഗയക്ഷി ഘണ്ടാകർണ്ണൻ ,വീരഭദ്രൻ മണികണ്ഠൻ രക്തേശ്വരി ബാല ശാസ്താവ് നീലവട്ടധാരി പാതിരാപഞ്ചമി വെള്ളാം ഭഗവതി കിരാതമൂർത്തി ത്വരിത, വിഷ്ണുമോഹിനി ബാലഹനുമാൻ കാരണവർ അറുകുല, .മണ്ഡലം 41 നു നാല് സ്ഥാനങ്ങളിൽ ഗുരുതിയുണ്ട് ഭഗവതിയ്ക്കു, കരി ചുവപ്പു വെള്ളഗുരുതികൾ ക്ഷേത്രത്തിൽ ആന കടക്കരുതെന്ന് നിശ്ചയം .പഴങ്ങാട് കളരി കുടുംബം വക ക്ഷേത്രമാണ് പറവൂർ രാജ്യത്തെ പ്രധാന കളരികളിൽ ഒന്ന് ഇവിടെയായിരുന്നു . കളരിയിലേ പ്രധാനമൂർത്തിയാണ് ഭദ്രകാളി 12 -നൂറ്റാണ്ടിലെ അമ്പലപ്പുഴ പഴങ്ങാട്ടു തറവാട്ടിലെ കോതകുറുപ്പ് കല്ലടിക്കോട് മലയിൽ നിന്നും ഭദ്രകാളിയെ വാഴയിലയിൽ ആവാഹിച്ചുകൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം കല്ലടിക്കോടൻ മലപൊട്ടി 36 മല ദൈവങ്ങൾ പുറത്ത് വന്നു എന്നാണുമലബാറിലെ മറ്റൊരു ഐതിഹ്യം കല്ലടിക്കോടൻ മല മുതൽ കടൽ വരെ ഈ മൂർത്തികൾ സഞ്ചരിച്ചിരുന്നവത്രെ .ഈ 36 ദൈവങ്ങടുടെയും കോലങ്ങൾ മലബാറിൽ കൊട്ടിയാടാറുണ്ട് .ചുരുക്കത്തിൽ പഴയ നൂറ്റാണ്ടുകളിൽ കല്ലിടകോടൻ മലയിലെ നീലി അല്ലെങ്കിൽ ഭഗവതി ഒരു പ്രധാന ദേവതയായിരുന്നു എന്ന് അനുമാനിക്കാം. ഈ ഭഗവതിയിൽ നിന്നും കോതകുറുപ്പു അഭീഷ്ടസിദ്ധി കൈവശപ്പെടുത്തി എന്നാണ് പഴമ പിന്നീടാണ് ദേവിയെ പ്രതിഷ്ഠിച്ചു പറവൂർ രാജ്യത്ത് കളരി തുടങ്ങുന്നത് ക്ഷേത്രത്തിൽ മിഥുനം രാശിയിൽ കുഴികുഴിച്ചു ഒറ്റക്കാലിൽ തപസ്സുചെയ്തു ജീവൽ സമാധിവരിക്കാൻ തയ്യാറായകുറുപ്പിന്റെ പ്രാണൻ പോകുവാൻ വിഘാതമായി നിന്നിരുന്ന തുടയിലെയും നെറ്റിയിലെയും യന്ത്രത്തകിടുകൾ പറവൂർ തമ്പുരാൻ വാളുകൊണ്ട് കീറിമാറ്റിയതിനു ശേഷമാണ് സമാധി കൈവരിച്ചതെന്നു പഴമയുണ്ട് .പറവൂർ രാജ്യത്തെ മന്ത്രിയുമായിരുന്നു കുറുപ്പ്