കോയങ്കാവിൽ ഭഗവതിക്ഷേത്രം
പാലക്കട് ജില്ലയിലെ വാവന്നൂരിൽ നാഗലശ്ശേരി പഞ്ചായത്തിൽ . പ്രധാനമൂർത്തി. ഭദ്രകാളി കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട്. ഉപദേവത അയ്യപ്പൻ . ഈ ക്ഷേത്രത്തിൽ തുലാഭാരം പാടില്ലാന്നു വിലക്കുണ്ട് .മുട്ടറുക്കലുണ്ട് .മകരച്ചൊവ്വ ദിവസം പാന .മീനത്തിലെ ആദ്യ വെള്ളിയാഴ്ച താലപ്പൊലി നന്ദുണിപ്പാട്ടുണ്ട് .ദാരിക വധം കഴിഞ്ഞു ഭഗവതി ഇവിടെ വന്നിരുന്നു എന്ന് ഐതിഹ്യം കുടലൂർ മനക്കാരുടെയും പായാട്ടിൽ ദേശനായരുടെയും ക്ഷേത്രമായിരുന്നു .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി .ഈ ക്ഷേത്രത്തിനടുത്താണ് കാട്ടിൽ മാടം. ഇത് കല്ലുകൊണ്ടുള്ള മാടമാണ് .മുകളിൽ ഒറ്റക്കല്ലു . ഈ ക്ഷേത്രത്തിനു മഠവുമായി എന്തോ ബന്ധമുണ്ട് ജൈനസന്യാസിയെ അടക്കിയ കല്ലറയാണ് മാടം എന്ന് സംശയം