പോരേടം ശിവക്ഷേത്രം
. ഇവിടെ വച്ചാണ് ജടായു സീതയെ രക്ഷിക്കാൻ രാവണനുമായി പോര് ( യുദ്ധം ) നടന്നത് എന്ന് ഐതിഹ്യം. ചിറകിന് വെട്ടേറ്റ ജടായു പറന്ന് ചെന്ന് വീണത് ജടായു പാറയുടെ മുകളിൽ എന്ന് ഐതിഹ്യം. ഇപ്പോൾ ജടായുവിന്റെ പ്രതിമ നിൽക്കുന്ന സ്ഥലം.
കൊല്ലം ജില്ലയിലെ ചടയമംഗലത്തുനിന്നും പള്ളിക്കൽ റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ . പ്രധാനമൂർത്തി ശിവൻ .കിഴക്കൂട്ട് ദർശനം . മൂന്നു നേരം പൂജയുണ്ട്. ശീവേലിയുണ്ട് തന്ത്രി താഴമൺ ഉപദേവത ശാസ്താവ്, ഗണപതി ഇവിടെ പതിമൂന്നു ദിവസത്തെ ഉത്സവമാണ്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പകുതി ഇവിടെ വേണമെന്നാണ് നിശ്ചയം .ആ ക്ഷേത്രവുമായി എന്തോ ബന്ധമുണ്ട് .മേടത്തിലെ അവിട്ടം നാളിലാണ് കൊടിയേറ്റം രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ ജടായുമംഗലത്തെ പാറയിൽ വിശ്രമിച്ചിരുന്ന ജടായു സീതയുടെ നിലവിളി കേട്ട് വന്നു രാവണനുമായി ഏറ്റുമുട്ടിയത് ഇവിടെയാണെന്നും പോര് നടന്നതിനാലാണ് പോരേടം എന്ന് പേര് വന്നതെന്ന് ഐതിഹ്യം
ഋഷി വര്യനാണ് പ്രതിഷ്ഠ നടത്തിയതെന്നു പുരാവൃത്തമുണ്ട്. ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് .